2010, ഡിസംബർ 26, ഞായറാഴ്‌ച

തീയറ്റെരിലെക്കുള്ള വഴി...................

കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ മലയാള ചിത്രങ്ങളുടെ വിജയ പരാജയങ്ങള്‍ നമുക്ക് ഒട്ടനവധി സൂചനകള്‍ നല്‍കുന്നുണ്ട്. ദ്രിശ്യ മാധ്യമങ്ങള്‍ അടക്കി വാഴുന്ന ഈ ആധുനിക കാലത്ത് സിനിമ ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. പലപ്പോഴും, അര്‍ഹതപ്പെട്ട വിജയം പല ചിത്രങ്ങള്‍ക്കും ലഭിക്കുന്നില്ല എന്നിരുന്നാലും നന്മയുടെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു എന്നത് ശുഭ സൂചന ആണ്. ഫിലിം മേളകളില്‍ , വീട്ടിലേക്കുള്ള വഴി, മകരമഞ്ഞു, ഇലക്ട്ര തുടങ്ങിയ ചിത്രങ്ങള്‍ക്ക് വന്‍ വരവേല്‍പാണ് ലഭിച്ചത്. എന്നാല്‍ അത്തരം ചിത്രങ്ങള്‍ തിയേറ്ററില്‍ റിലീസ് ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ വേണ്ട വിധത്തില്‍ ശ്രദ്ധിക്കുന്നുമില്ല . ഇവിടെയാണ് പ്രേക്ഷകന്റെ സമീപനത്തിലെ കാപട്യം വെളിവാകുന്നത്. ബുദ്ധി ജീവി നാട്യത്തിന്റെ പുറത്തു ഫിലിം മേളകളില്‍ ഈ ചിത്രങ്ങളെ സ്വീകരിക്കുന്നവര്‍ അത്തരം ചിത്രങ്ങള്‍ തിയേറ്ററില്‍ റിലീസ് ചെയ്യുമ്പോള്‍ കാണാന്‍ മനസ്സ് വച്ചിരുന്നു എങ്കില്‍ എത്രയോ നല്ല ചിത്രങ്ങളുടെ പിറവിക്കു അത് കാരണം ആയേനെ. അതുപോലെ തന്നെ സിനിമയുടെ പിന്നണിയിലും, മുന്നണിയിലും പ്രവര്‍ത്തിക്കുന്നവരുടെ ചിന്താക്കുഴപ്പവും ഇത്തരം ഒരു അവസ്ഥയ്ക്ക് ഒരു പരിധി വരെ കാരണം ആയിട്ടുണ്ട്‌. ഇന്നലെകളില്‍ സജീവമായിരുന്ന പല പ്രമുഖ സംവിധായകരും ഇന്ന് പുതിയ ചിത്രങ്ങള്‍ എടുക്കാന്‍ ധൈര്യമില്ലാതെ അരങ്ങു ഒഴിഞ്ഞ അവസ്ഥയിലാണ്. ഈ അവസ്ഥ അവര്‍ തന്നെ വരുത്തി വച്ചതാണ്. തങ്ങളുടെതായ ശൈലിയില്‍ ചിത്രങ്ങള്‍ എടുത്തു വന്‍ വിജയങ്ങള്‍ നല്‍കിയ സംവിധായകര്‍ ചിന്താക്കുഴപ്പത്തിന്റെ ഫലമായി ശൈലിയില്‍ നിന്നും മാറി ചിത്രങ്ങള്‍ ഒരുക്കി പരാജയം ഏറ്റു വാങ്ങിയവരാണ്. കാലം മാറും, മാറിയിട്ടുണ്ട് , ഇനിയും മാറുക തന്നെ ചെയ്യും, . എന്നിരുന്നാലും, എന്തൊക്കെ നാട്യങ്ങളും, മുഖം മൂടികളും അണിഞ്ഞാലും ശരാശരി മലയാളിയുടെ മനസ്സ് വലിയ മാറ്റം വരാതെ തന്നെ കാണപ്പെടുന്നു. എത്ര ഹൈടെക് ആയാലും മാനുഷിക മൂല്യങ്ങളും, ബന്ധങ്ങളുടെ പ്രസക്തിയും , നന്മയും ഒക്കെ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ ആണ് മലയാളികള്‍ . കമ്പ്യൂട്ടര്‍ യുഗത്തിലും സ്വന്തം കാര്യം വരുമ്പോള്‍ ആചാര നിഷ്ട്ടകള്‍ മുറുകെ പിടിക്കുന്നവരാണ് മലയാളികള്‍. എങ്കിലും അതിനൊക്കെ മുകളില്‍ മാറ്റത്തിന്റെ മേലങ്കി അണിഞ്ഞു എന്ന് വെറുതെ ഭാവിക്കുന്നവര്‍ . കാര്യത്തോട് അടുക്കുമ്പോള്‍ അതൊക്കെ വെറും വേഷം കെട്ടലുകള്‍ ആണെന്ന് ബോധ്യപ്പെടും. പക്ഷെ അത്തരം കപട മേലങ്കികള്‍ കണ്ടു ചിന്താക്കുഴപ്പം ബാധിച്ച പ്രവര്‍ത്തകരാണ് മലയാള സിനിമയുടെ ഇന്നത്തെ അപചയത്തിന് കാരണം. സാങ്കേതികമായ വളര്‍ച്ച അത്യാവശ്യമാണ് . വളരെ നല്ലത് തന്നെയാണ്, പക്ഷെ നന്മയ്ക്കും, സ്നേഹത്തിനും, സാന്ത്വനതിനും, തലോടലിനും, ആശ്വസ്സത്തിനും പകരം വൈക്കാവുന്ന എന്ത് സാങ്കേതിക വളര്‍ച്ചയാണ് ലോകത്ത് കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്. അത് കൊണ്ട് മായികമായ കേട്ട് കാഴ്ചകളില്‍ നിന്ന് മാറി മണ്ണിന്റെ മണമുള്ള ചിത്രങ്ങള്‍ ഉണ്ടാകട്ടെ. സാങ്കേതികമായ വളര്‍ച്ച നമ്മുടെ നാടിന്റെ തുടുപ്പുള്ള കഥകളുമായി ഇഴുകിചെരട്ടെ. എത്ര ഹൈടെക് ആയാലും മാനുഷിക വശങ്ങളില്‍ മലയാളി എന്നും മലയാളി തന്നെയാണ്. അത് കൊണ്ടാണല്ലോ ഫാസ്റ്റ് ഫുഡ്‌ കടകള്‍ കൂണുകള്‍ പോലെ ചുറ്റും ഉള്ളപ്പോഴും, ഭക്ഷണ സമയം ആകുമ്പോള്‍ ഐ . ടി. കുട്ടന്മാര്‍ ടെക്നോ പാര്‍ക്കിന്റെ ഗേറ്റും കടന്നു അടുത്തുള്ള വല്യമ്മച്ചിയുടെ തട്ട് കടയില്‍ പോയി വല്യമ്മച്ചി വച്ചുണ്ടാക്കുന്ന നാടന്‍ ഭക്ഷണം വാങ്ങി കഴിക്കാന്‍ ക്യൂ നില്‍ക്കുന്നത്, അത് കഴിച്ചു കഴിയുബോള്‍ അവരുടെ മുഖത്ത് നിറയുന്ന സംതൃപ്തിയില്‍ നമുക്ക് കാണാന്‍ കഴിയുക ഒരു ശരാശരി മലയാളിയെ തന്നെയാണ്. വല്യമ്മചിയില്‍ നിന്ന് അവര്‍ പ്രതീക്ഷിക്കുന്നത് ഫാസ്റ്റ് ഫുടല്ല , തനി നാടന്‍ ഭക്ഷണം തന്നെയാണ്. എന്നാല്‍ നാളെ മുതല്‍ വല്യമ്മച്ചി ഫാസ്റ്റ് ഫുഡ്‌ ഉണ്ടാക്കി വിളംബാന്‍ നിന്നാലോ....? . ഇത് തന്നെയാണ് ചിന്താക്കുഴപ്പം ബാധിച്ച മലയാള സിനിമാപ്രവര്‍ത്തകരും ചെയ്യുന്നത്. അത് കൊണ്ട് തന്നെ വരും വര്‍ഷങ്ങളില്‍ മണ്ണിന്റെ മണമുള്ള , ഗ്രാമ വിശുദ്ധി നിറയുന്ന, നമ്മുടെ നാടിന്‍റെ സ്പന്ദനങ്ങള്‍ ഉള്ള ചിത്രങ്ങള്‍ ഉണ്ടാകട്ടെ , സാങ്കേതികമായ തികവ് അത്തരം ചിത്രങ്ങള്‍ക്ക് മുതല്‍ കൂട്ട് ആകട്ടെ, അങ്ങനെ തിയേറ്റര്‍ കളിലെക്കുള്ള വഴി പ്രേക്ഷകരെ കൊണ്ട് നിറയട്ടെ..... ഹൃദയം നിറഞ്ഞ പുതു വര്‍ഷ ആശംസകള്‍.......

2010, ഡിസംബർ 3, വെള്ളിയാഴ്‌ച

വേണ്ട, നമുക്കീ എന്‍ഡോ സള്‍ഫാന്‍............

എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്‍ഫാന്‍ എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്തം അനുഭവിക്കുന്ന ഒരു ജനതയുടെ വിലാപം ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്‍ഡോ സള്‍ഫാന്‍ ഒരു ഒര്‍ഗാണോ ക്ലോറിന്‍ സംയുക്തമാണ്. വളരെ അധികം അപകടകാരിയായ കാറ്റഗറി ഒന്ന് വിഭാഗത്തിലാണ് അമേരിക്കന്‍ എന്വയോന്മേന്ടല്‍ പ്രൊട്ടെക്ഷന്‍ ഏജന്‍സി , എന്‍ഡോ സല്ഫാനേ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എഴുപത്തി നാല് രാജ്യങ്ങള്‍ ഈ കീട നാശിനി നിരോധിച്ചു കഴിഞ്ഞിട്ടുണ്ട്. ഫിലിപ്പീന്‍സ് ആണ് എന്‍ഡോ സള്‍ഫാന്‍ ആദ്യം നിരോധിച്ചത്. മനുഷ്യരിലും, മൃഗങ്ങളിലും, ചെടികളിലും എന്‍ഡോ സല്ഫാന്റെ പ്രവര്‍ത്തനം മാരകമാണ്. മനുഷ്യരില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുന്നതോടൊപ്പം , കാന്‍സര്‍ , ടി. ബി. പോലുള്ള രോഗങ്ങള്‍ തലമുറകളിലേക്ക് പകരുന്നതിനും എന്‍ഡോ സള്‍ഫാന്‍ കാരണമാകുന്നു. മുന്‍പ് എങ്ങും ഇല്ലാത്ത വിധം പുതിയ തലമുറയില്‍ വന്ധ്യത വര്‍ധിച്ചു വരുന്നതിനും ഇത്തരം കീടനാശിനികള്‍ ശരീരിരത്തില്‍ എത്തപ്പെടുന്നത് കാരണമാകുന്നു. നാം സാധാരണ ഉപയോഗിക്കുന്ന പച്ചക്കറികള്‍, ഫല വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയില്‍ കൂടി ഈ കീട നാശിനികള്‍ നമ്മുടെ ഉള്ളില്‍ കടന്നു കൂടുന്നു. ഡി. ഡി.ടി. പോലുള്ള കീട നാശിനികള്‍ ഒരിക്കല്‍ ശരീരത്തില്‍ എത്തപ്പെട്ടു കഴിഞ്ഞാല്‍ അവയുടെ തനതു അവസ്ഥയില്‍ തന്നെ ശരീരത്തില്‍ തുടരുകയും മാരകമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇന്ന് നമ്മുക്ക് ലഭ്യമാകുന്ന എല്ലാ ഭകഷ്യ വസ്തുക്കളും ഇത്തരം കീട നശിനികളില്‍ നിന്ന് മുക്തമയവ അല്ല. എന്‍ഡോ സള്‍ഫാന്‍ മേഘലയായ പ്ലാന്റ്റെഷന്‍ കോര്പരെശന്റെ ആദൂര്‍ ഡിവിഷനില്‍ പെടുന്ന കാറടുക്ക പഞ്ചായത്തിലും, അതിര്‍ത്തി പ്രദേശങ്ങളിലും മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയപ്പോള്‍ കിട്ടിയ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. മരണം ഒരു അനുഗ്രഹമായി കരുതുന്ന അത്രമേല്‍ ദുരിതം അനുഭവിക്കുന്ന ഒരു ജനതയുടെ വിലാപം ആണ് അവിടെ മുഴങ്ങി കേട്ടത്. ഒരു സമൂഹത്തിന്റെ ആരോഗ്യകരമായ ജീവിതം നയിക്കുവാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടിരിക്കുന്നു. ആരോഗ്യകരമായ ജീവിതം നയിക്കുന്നതും ഒരു മനുഷ്യന്റെ അവകാശമാനെന്നിരിക്കെ , എന്‍ഡോ സള്‍ഫാന്‍ ആ അവകാശങ്ങള്‍ക്ക് മേല്‍ വിഷമായി പെയ്യുകയാണ്. ദുരന്തം അനുഭവീക്കുന്ന ജീവിച്ചിരിക്കുന്ന തലമുറകളില്‍ നിന്നും എന്‍ഡോ സള്‍ഫാന്‍ എന്നാ പാപ ഭാരം ജനിക്കാനിരിക്കുന്ന തലമുറകള്‍ക്ക് കൂടി ശാപമായി മാറുന്നു. അത് കൊണ്ട് തന്നെ ഇത്തരം ഒരു വിഷം നമുക്ക് വേണ്ട. എന്‍ഡോ സള്‍ഫാന്‍ എത്രയും വേഗം നിരോധിക്കുക. അതിലൂടെ ആരോഗ്യത്തോടെ ജീവിക്കുവാനുള്ള ഒരു സമൂഹത്തിന്റെ അവകാശം അനുവദിച്ചു കൊടുക്കുക, അതോടൊപ്പം ആരോഗ്യമുള്ള ഒരു പുതു തലമുറ ഉണ്ടാകുവാനുള്ള സാഹചര്യം സൃഷ്ട്ടിക്കുക.എന്‍ഡോ സള്‍ഫാന്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ബഹുമാനപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ഒട്ടേറെ ക്ഷേമ പദ്ധതികള്‍ ചെയ്യുന്നുണ്ട് എന്നത് ആശ്വാസ്സ കരമാണ്‌. ഇനി ഒരു പഠനത്തിന്റെ ആവശ്യം ഇല്ല. ജീവിച്ചിരിക്കുന്ന തെളിവുകള്‍ തന്നെ ധാരാളം . അതിനാല്‍ എന്‍ഡോ സള്‍ഫാന്‍ എന്നാ ഈ മാരക വിഷം എത്രയും വേഗം നിരോധിക്കാന്‍ , ബഹുമാനപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാന്‍ അപേക്ഷിക്കുന്നു...

2010, നവംബർ 25, വ്യാഴാഴ്‌ച

കാമമോഹിതം ...........

പ്രണയത്തിന്‍ ആഴങ്ങളില്‍ ഞാന്‍ അറിഞ്ഞു..
അരികില്‍ നീ ഉണ്ടെന്നാല്‍ പ്രണയം വസന്തമാണ്‌..
അകലെ നീ എന്നാലോ പ്രണയം കൊടും വേനലാണ്..
എന്നില്‍ നീ ചായുമ്പോള്‍ പ്രണയം മഴ തന്‍ കുളിരാണ്..
നിന്നില്‍ ഞാന്‍ അലിയുമ്പോള്‍ പ്രണയം തീ ജ്വാലയാണ് ..
ഒരു നാളില്‍ പ്രണയം കാമത്തിന് കീഴ്പ്പെട്ടു...
കാമത്തിന്‍ ചൂടില്‍ ഞാന്‍ പ്രണയം മറന്നു..
പ്രണയം കാമത്തിന്‍ മേലങ്കി അണിഞ്ഞപ്പോള്‍..
എന്‍ കാമം അന്ഗ്നിയായ് നിന്നില്‍ കത്തി പടര്‍ന്നപ്പോള്‍ ..
പ്രണയത്തിനായി നീ ദാഹിച്ചു കേണപ്പോള്‍ ...
പിന്നെയും പ്രണയം തേടി ഞാന്‍ യാത്രയായി..
കാമത്തിന്‍ തീ ജ്വാല കെട്ടടങ്ങുമ്പോഴും ...
പ്രണയം മനസ്സില്‍ കുളിര്‍ മഴയായി നിറയുമ്പോള്‍ ..
ഞാനറിയുന്നു, പ്രണയം അത് തന്നെ സത്യം...
പ്രണയം അത് മാത്രം അനശ്വരം.....
കാമം വെറും ക്ഷണിക ഭോഗം മാത്രം........

2010, നവംബർ 18, വ്യാഴാഴ്‌ച

അതെ ഇത് ശരിക്കും ത്രില്ലറാണ് ..................

ശ്രീ സാബു ചെറിയാന്‍ നിര്‍മിച്ചു , ശ്രീ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വഹിച്ച ത്രില്ലെര്‍ പേര് സൂചിപ്പിക്കുംപോലെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നു. സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കുറ്റമറ്റ രീതിയില്‍ ഒരു കുറ്റാന്വോഷണ ചിത്രം പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കുന്നതില്‍ ശ്രീ ഉണ്ണികൃഷ്ണന്‍ വിജയിച്ചിരിക്കുന്നു. സമകാലിക വിഷയങ്ങള്‍ സിനിമ ആക്കുമ്പോള്‍ ഒരു ചലച്ചിത്രകാരന്‍ ഒട്ടേറെ വെല്ലു വിളികള്‍ നേരിടാറുണ്ട്. അത്തരം വെല്ലുവിളികളെ ധൈര്യപൂര്‍വ്വം ഏറ്റെടുക്കുകയും , ശക്തമായ കഥയും, അതിലും ശക്തമായ തിരക്കഥയും, സംഭാഷണങ്ങളും നല്‍കി സംവിധായക കലയെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയ ഉണ്ണികൃഷ്ണന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഡി. സി. പി. നിരഞ്ജന്‍ എന്നാ പോലീസെ വേഷത്തില്‍ പ്രിത്വിരാജ് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. കഥാപാത്രങ്ങളെ ഏതു രീതിയില്‍ മികവുറ്റതാക്കാന്‍ ശ്രമിച്ചാലും ഏതൊരു അഭിനേതാവിന്റെയും ശരീര ഭാഷ ചില പോരായ്മകള്‍ വിളിചോതാറുണ്ട്, എന്നാല്‍ പ്രിത്വിരാജ് എന്നാ വ്യക്തിക്ക് അപ്പുറം നിരഞ്ജന്‍ എന്നാ കഥാപാത്രത്തെ മാത്രമേ ത്രില്ലറില്‍ പ്രേക്ഷകര്‍ക്ക്‌ കാണാന്‍ സാധിക്കുന്നുള്ളൂ. ഒരു അഭിനേതാവിനെ സംബന്ധിച്ച് പൂര്‍ണ്ണതയില്‍ എത്തിയ പ്രകടനം നടത്തിയാല്‍ മാത്രമേ അത്തരം ഒരു നിലയിലേക്ക് എത്തപ്പെടുക സാധ്യമാകൂ. ആ രീതിയില്‍ പ്രിത്വിരാജ് പരിപൂര്‍ണ്ണമായ പ്രകടനമാണ് കാഴ്ച വൈക്കുന്നത്. വര്‍ത്തമാന കാല മലയാള സിനിമയില്‍ ഇത്രയേറെ വൈവിധ്യമുള്ള കഥാപാത്രങ്ങള്‍, അതിന്റെ സൂക്ഷ്മ തലങ്ങളെ പോലും പഠിക്കുകയും, നൂറു ശതമാനം നല്കാന്‍ ശ്രമം നടത്തുകയും ചെയ്യുന്ന പ്രിത്വിരാജ് അഭിനന്ദനം അര്‍ഹിക്കുന്നു. ലാലൂഅലക്സ്, സിദിഖ് , വിജയരാഘവന്‍ ,പ്രജന്‍, തുടങ്ങി അഭിനേതാക്കളെല്ലാംമികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. ഭരണി ധാരന്റെ ചായാഗ്രഹണം, മനോജിന്റെ എഡിറ്റിംഗ്, ഹരിനാരയനിന്റെ ഗാനങ്ങള്‍, ധരന്റെ സംഗീതം എന്നിവ ചിത്രത്തിന് മാറ്റ് കൂട്ടുന്നു. അനല്‍ അരസ്ന്റെ നേതൃത്വത്തില്‍ സംഘട്ടന രംഗങ്ങള്‍ ഉജ്ജ്വലം ആയിട്ടുണ്ട്‌. തികച്ചും അപ്രതീക്ഷിതമായ ക്ലൈമാക്സ്‌ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അവസാന ഷോട്ട് വരെയും സസ്പെന്‍സ് നിലനിര്‍ത്തി പേര് സൂചിപ്പിക്കും പോലെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ ത്രില്ലറിന് സാധിച്ചിരിക്കുന്നു.സാങ്കേതികമായി ചിത്രം ഉന്നത നിലവാരം പുലര്‍ത്തുന്നു. കുറ്റഅന്വോഷണം ആകുമ്പോള്‍ കഥയിലോ , തിരക്കഥയിലോ ഉണ്ടാകുന്ന ചെറിയ പാളിച്ചകള്‍ പോലും ചിത്രത്തെ പ്രതികൂലമായി ബാധിക്കും , എന്നാല്‍ യാതൊരു പിഴവുകള്‍ക്കും ഇടം കൊടുക്കാതവി വിധം , വളരെ സമര്‍ത്ഥമായി ചിത്രത്തെ അതിന്റെ ശരിയായ പാതയില്‍ എത്തിക്കാന്‍ ത്രില്ലരെന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിരിക്കുന്നു. ത്രില്ലെര്‍ അതെ ഇത് ശരിക്കും ത്രില്ലെര്‍ തന്നെയാണ്...........

2010, നവംബർ 12, വെള്ളിയാഴ്‌ച

എന്റെ ഗ്രാമം

എന്റെ ഗ്രാമം എന്റെ നൂറാമത്തെ പോസ്റ്റ്‌ ആണെന്ന സന്തോഷ വാര്‍ത്ത‍ അറിയിക്കട്ടെ. തുലാമഴയുടെ നേര്‍ത്ത രാഗങ്ങള്‍ക്ക് അപ്പുറം വൃശ്ചിക കുളിരിലേക്കു ഇനി ഏറെയില്ല ദൂരം എന്ന് ഓര്‍മ്മപ്പെടുതിക്കൊണ്ട് പാലപ്പൂവിന്റെ മദ ഗന്ധം സിരകളിലേക്ക് പടര്‍ന്നു കയറുന്നു. ഗന്ധര്വ്വന്മാരും, യക്ഷികളും , മിത്തുകളിലൂടെ, മുത്തശ്ശി കഥകളിലൂടെ ഇന്നും ജീവിക്കുന്നു. ഗ്രാമത്തിന്റെ നിഷ്കളങ്കതയും , വിശുദ്ധിയും ഒക്കെ നിറയുന്ന ഗ്രിഹാതുരത ഉണര്‍ത്തുന്ന ഓര്‍മ്മകള്‍. ആ ഓര്‍മ്മകളിലൂടെ എന്റെ ഗ്രാമത്തിന്റെ നാട്ടു പാതയിലൂടെ ഒരു യാത്ര.................

ദേവ ചൈതന്യം തുടിക്കുന്ന കാവും
ഓശാന പാടുന്ന പള്ളി മുറ്റങ്ങളും
തേനൂറും ഒപ്പന പാട്ടിന്റെ താളവും
ദീപങ്ങള്‍ തെളിയുന്ന കാര്‍ത്തിക രാത്റിയും
തിരുവാതിരക്കളി താള മേളങ്ങളും
തെയ്യം, തിറ, തുള്ളല്‍ , കഥകളി വേഷവും
ശങ്ഖും , ഇടയ്ക്കയും , സോപാന ഗാനവും,
അരയാലിലകളെ തഴുകുന്ന കാറ്റും
മുറ തെറ്റാതെത്തുന്നവര്‍ഷ മേഘങ്ങളും
കണിക്കൊന്ന പൂവിന്റെ വര്‍ണവും കാന്തിയും
വിഷുപ്പക്ഷി തന്‍ കൂജനങ്ങളും
തെങ്ങും , കവുങ്ങും നിറഞ്ഞ പറമ്പും
തൂക്കണാം കുരുവി തന്‍ കൂടും
പനം തത്ത മൂളുന്ന പാട്ടും
തേക്ക് പാട്ടിന്റെ ഈരടികള്‍ -
ഒഴുകിയെത്തുന്ന വയലേലകളും
നിറഞ്ഞൊഴുകും പുഴയും
അതിലിളകിയാടുന്ന
കളിവഞ്ചിയും
കൂടിയാട്ടത്തിന്റെ നിറപ്പകിട്ടും
മലയാളി മംഗ തന്‍ ശാലീന ഭാവങ്ങളും
ഒന്ന് ചേരുമീ
ഗ്രാമ ഭൂവിലെന്‍ ജീവിതം ധന്യം
എന്റെ ഗ്രാമമേ നീയെന്റെ സ്വന്തം...............

2010, നവംബർ 6, ശനിയാഴ്‌ച

മനുഷ്യ ബന്ധങ്ങളുടെ കോക്ക്ടയില്‍ ........

ശ്രീ അരുണ്‍കുമാര്‍ സംവിധാനം നിര്‍വഹിച്ച ആദ്യ ചിത്രം കോക്ക്ടയില്‍ ശ്രദ്ധേയമാകുന്നു. സമകാലിക സമൂഹത്തില്‍ ജീവിതത്തിന്റെ നേര്‍ കാഴ്ചകള്‍ക്ക് പുറമേ ബന്ധങ്ങളുടെയും, മൂല്യങ്ങളുടെയും പ്രാധാന്യം ഓര്‍മ്മപ്പെടുത്തുന്ന മികച്ച ചലച്ചിത്രമാണ് കോക്ക്ടയില്‍ . തന്റെ കന്നി കന്നിച്ചിത്രത്തിലൂടെ തന്നെ മലയാള ചലച്ചിത്രലോകത്തു ശ്രദ്ധേയമായ സ്ഥാനം നേടാന്‍ അരുണിന് സാധിച്ചിരിക്കുന്നു. സമൂഹത്തിനു മികച്ച സന്ദേശം നല്‍കാന്‍ കഴിയുമ്പോഴാണ് കലകള്‍ക്ക് പൂര്‍ണ്ണത കൈവരുന്നത്. അങ്ങനെ നോക്കുമ്പോള്‍ കോക്ക്ടയില്‍ പൂര്‍ണ്ണത നേടിയ ചിത്രമാണ്‌. ജയസൂര്യ , അനൂപ്‌ മേനോന്‍, ഷാന്, സംവൃത തുടങ്ങി അഭിനേതാക്കളെല്ലാം തങ്ങളുടെ മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ച വച്ചിരിക്കുന്നത്. അരുണിന്റെ കൃത്വമാര്‍ന്ന സംവിധാനവും, എഡിറ്റിങ്ങും, അനൂപിന്റെ ശക്തമായ തിരക്കഥയും, ലളിതമാര്ര്‍ന്ന സംഭാഷണവും, ഇമ്പമാര്‍ന്ന സംഗീതവും, ഗാനങ്ങളും, മനോഹരമായ ക്യാമറയും, അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളും ചിത്രത്തെ ശരാശരിയിലും മുകളില്‍ നിര്ത്തുന്നു. ജയസൂര്യയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രമാണ് വെങ്കി. അഭിനയത്തിന്റെ റേഞ്ച് വ്യക്തമാക്കാന്‍ ജയസൂര്യക്ക് വെങ്കിയിലൂടെ സാധിച്ചിരിക്കുന്നു. അനൂപിന്റെ രവിയും പ്രേക്ഷക പ്രശംസ നേടുന്നു. പാര്‍വതി എന്നാ കഥാപാത്രമായി സമകാലിക സ്ത്രീത്വത്തിന്റെ ശക്തയായ പ്രതിനിധി ആയി സംവൃത സുനില്‍ ചിത്രത്തില്‍ ഉടനീളം നിറഞ്ഞു നില്‍ക്കുന്നു. ഈ ഒരൊറ്റ ചിത്രത്തിലൂടെ മലയാളത്തിലെ എക്കാലത്തെയും മികച്ച നായികമാരുടെ നിരയിലേക്ക് സംവൃതയും ഉയര്‍ന്നിരിക്കുന്നു. ഉള്‍ക്കരുത്തുള്ള കൂടുതല്‍ മികച്ച വേഷങ്ങള്‍ നല്‍കി സംവൃതയെപോലെ അനുഗ്രഹീതയായ ഒരു കലാകാരിക്ക് അര്‍ഹമായ സ്ഥാനം നല്കാന്‍ മലയാള സിനിമ ശ്രദ്ധിക്കേണ്ടതുണ്ട്. ബന്ധങ്ങളുടെ കണ്ണികള്‍ ദുര്‍ബലമായി കൊണ്ടിരിക്കുന്ന , മൂല്യങ്ങളുടെ തകര്‍ച്ച നേരിടുന്ന സമകാലിക സമൂഹത്തില്‍ എല്ലാവര്ക്കും വേണ്ടിയുള്ള ഒരു ഓര്‍മ്മപെടുതലാണ് കോക്ക്ടയില്‍ . അത് കൊണ്ട് തന്നെ ഈല്ലാ പ്രേക്ഷകരും ചിത്രം കണ്ടിരിക്കേണ്ടാതുമാണ്. മികച്ച ഒരു ചിത്രം ഒരുക്കിയതിനു കോക്ക്ടയിലിന്റെ ഭാഗമായ മുഴുവന്‍ പേര്‍ക്കും അഭിനന്ദനങ്ങള്‍.......

2010, നവംബർ 2, ചൊവ്വാഴ്ച

നേരറിവു............

ജീവിത മരണ നൂല്‍പ്പാലം തകരും മുന്‍പേ,
എനിക്ക് ഏറെ പറയുവാനുണ്ട്,
അതിലേറെ ചെയ്തു തീര്തീടുവാനും,
എനിക്കായി മാത്രമല്ല അതൊന്നും എങ്കിലും
എന്നെ സ്നേഹിപ്പോര്‍ക്ക് നല്‍കാന്‍ അത് വേണം ,
ഉരുകിയുരുകി സ്വരൂപം വെടിഞ്ഞെന്നാലും
ചുറ്റും പ്രകാശം ചൊരിയും മെഴുകു തിരിപോലെ
എന്‍ പ്രിയജനങ്ങള്‍ തന്‍ ഹൃദയത്തില്‍
നിത്യ പ്രകാശമായി പെയ്തു ഇറങ്ങീടണം
ഒരു നാള്‍ നിന്‍ കര വലയത്തില്‍ അലിയുമ്പോള്‍
നിന്‍ മൃദു ചുംബനങ്ങള്‍ ഏറ്റുവാങ്ങീടുമ്പോള്‍
നിര്‍വികാരനായി ഞാന്‍ ഉറങ്ങീടും
ആ നിമിഷം അണയുന്നതിനു മുന്‍പേ
നിറവാര്‍ന്ന കണ്കലാല്‍ ഭൂമിയെ കാണാനും
നിറമാര്‍ന്ന സ്വപ്‌നങ്ങള്‍ താലോലിച്ചു ഉറങ്ങാനും
പുലരി മഞ്ഞിന്റെ കുളിര്‍അണിയാനും
ഉഷസ്സിന്റെ വെള്ളി തേരില്‍ എറാനും
നിശാഗന്ധി വിരിയുന്ന നിലാ രാത്റികാണാനും
ഏറെ മോഹമുന്ടെന്‍ മനസ്സിലെങ്കിലും
എപ്പോഴും കൂടെയുള്ലോരാ സത്യമായി നീ നില്പൂ ..............

2010, ഒക്‌ടോബർ 26, ചൊവ്വാഴ്ച

അയ്യപ്പന് കാലത്തിന്റെ കാവ്യ നീതി...........

ഒടുവില്‍ ശ്രീ അയ്യപ്പനും വിട പറഞ്ഞു. മലയാള കാവ്യ ലോകത്ത് വേറിട്ട വഴികളിലൂടെയുള്ള യാത്രയുടെ അവസാനവും വേറിട്ടതായി. അയ്യപ്പന്‍റെ മരണാനന്തര ചടങ്ങുകള്‍ വിവാദമായത് കാണുമ്പോള്‍ കാലം അതിന്റെ കാവ്യ നീതി നടപ്പാക്കിയതായി കണ്ടു അയ്യപ്പന്‍റെ ആത്മാവ് ആഹ്ലാദിച്ചിരിക്കണം. കാരണം ജീവിച്ചിരുന്നപ്പോള്‍ തന്നെ കണ്ടാല്‍ , കാശു ചോദിക്കും എന്ന് കരുതി സുഹൃത്തുക്കള്‍ വഴി മാറി നടക്കുന്ന കാര്യം അയ്യപ്പന്‍ തന്നെ പല തവണ പറഞ്ഞിട്ടുണ്ട്. അയ്യപ്പന് ആശാന്‍ സമ്മാനം ലഭിച്ചപ്പോള്‍ ഒരു നല്ല വാക്ക് പറയാന്‍ പോലും മടി കാണിച്ചവരാന് പലരും. അയ്യപ്പന്‍ പല തവണ ആശുപത്രികളില്‍ കഴിച്ചു കൂട്ടിയപ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും കൂട്ടാക്കാത്തവര്‍ ആണ് പലരും. അയ്യപ്പന്‍ ജീവിച്ചിരുന്നപ്പോള്‍ അയ്യപ്പനെ കണ്ടില്ലെന്നു നടിച്ച മാധ്യമങ്ങള്‍ , അയ്യപ്പന് ആശാന്‍ സമ്മാനം ലഭിച്ചപ്പോള്‍ ചെറിയ കോളം വാര്‍ത്തയില്‍ ഒതുക്കിയവര്‍. പക്ഷെ അയ്യപ്പന്‍ ആരോടും പരിഭവിച്ചില്ല . ആരെയും കുറ്റം പറഞ്ഞുമില്ല. പക്ഷെ കാലം അതിന്റെ കുമ്പസാരം നടത്തിയിരിക്കുന്നു. അയ്യപ്പനെ അവഗണിച്ച സുഹൃത്തുക്കളും, മാധ്യമങ്ങളും, ശവ ദാഹത്തിന്റെ പേരില്‍ അനാവശ്യ വിവാദങ്ങള്‍ അഴിച്ചു വിടുമ്പോള്‍, അയ്യപ്പന്‍ ചിരിക്കുന്നുണ്ടാകും, കാരണം അയ്യപ്പന് അറിയാമായിരുന്നു, തന്നെ മുഖം തിരിച്ചു നടക്കുന്നവര്‍ നാളെ തന്നെ പാടി പുകഴ്ത്തുമെന്ന് , അത് ശവ ദാഹത്തിന്റെ പേരില്‍ അല്ലെങ്കില്‍ മറ്റൊരു കാരണം പറഞ്ഞു, അവര്‍ക്ക് വേണ്ടത് സ്വാര്‍ത്ഥ ലാഭങ്ങളും, മാധ്യമ ശ്രദ്ധയും,. സാംസ്‌കാരിക കേരളം ഉചിതമായ യാത്ര അയപ്പ് നല്‍കി അയ്യപ്പന് ആദരവു നല്‍കിയിരിക്കുന്നു. ശ്രീ അയ്യപ്പന് അര്‍ഹമായ ആദരവു നല്‍കിയ സാംസ്‌കാരിക വകുപ്പിന് നന്ദി.......

2010, ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

അഗ്നിയായ് അന്‍വര്‍ , ചേലോടെ ചേകവര്‍ ............

ശ്രീ അമല്‍ നീരദ് സംവിധാനം ചെയ്തു പ്രിത്വിരാജ് നായകനായ അന്‍വര്‍ തിയെടരുകളില്‍ അഗ്നിയായി ജ്വലിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന തീവ്രവാദം എന്ന കാലിക പ്രസക്തിയുള്ള വിഷയം വളരെ പക്വതയോടെയും, കൈയടക്കതോടെയും ആവിഷ്കരിക്കാന്‍ ശ്രീ അമലിനു സാധിച്ചിരിക്കുന്നു. തീവ്രവാദം അത് എന്തിന്റെ പേരിലാണെങ്കിലും തീവ്രവാദം തന്നെയാണ്, ന്യായീകരണങ്ങള്‍ അര്‍ഹിക്കാത്ത തീവ്രവാദം മനുഷ്യ നന്മയ്ക്ക് എതിരാണ്., എന്ന യാഥാര്‍ത്ഥ്യം അന്‍വര്‍ തുറന്നു കാണിക്കുന്നു. അന്‍വര്‍ എന്നാല്‍ വെളിച്ചം കാട്ടുന്നവന്‍ , തീര്‍ച്ചയായും പേര് സൂചിപ്പിക്കും പോലെ അന്‍വര്‍ ഇരുള്‍ നിറഞ്ഞ മനസ്സുകള്‍ക്ക് വെളിച്ചം പകരുന്നു. സൂക്ഷ്മതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ പാളിപ്പോകുമായിരുന്ന വിഷയം , ഒരു പാളിച്ചകള്‍ക്കും പഴുത് നല്‍കാത്ത വിധം നൂറു ശതമാനവും കൃത്യതയോടെ ആവിഷ്കരിക്കാന്‍ സാധിച്ചതാണ് അന്‍വറിന്റെ വിജയം. പ്രിത്വിരജിനു അഭിമാനിക്കാം. സ്വന്തം കലയിലൂടെ സമൂഹത്തിനു ഉദ്ധരണം നല്‍കുക എന്നതാണ് ഒരു കലാകാരന്റെ ഉത്തമ ധര്‍മം . അന്‍വര്‍ എന്ന ചിത്രത്തിലൂടെ പ്രിത്വിരാജ് തന്റെ ധര്‍മം നിര്‍വഹിച്ചിരിക്കുന്നു . ഒരു കലാകാരനോട്‌ ജനങ്ങള്‍ക്ക്‌ ആദരവ് തോന്നുന്ന നിമിഷങ്ങളാണ് അനവരിലൂടെ പ്രിത്വിരാജ് സമ്മാനിക്കുന്നത്. ഈ ചെറിയ പ്രായത്തിലും സമൂഹത്തോടുള്ള പ്രതിബദ്ധത നിര്‍വഹിക്കാന്‍ പ്രിത്വിരാജ് നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. പ്രതേകിച്ചു യുവാക്കള്‍ക്ക് നല്ലൊരു സന്ദേശം നല്കാന്‍ പ്രിത്വിരാജ് എന്ന യുവാവിനു സാധിച്ചിരിക്കുന്നു. അഭിനയത്തിന്റെ കാര്യത്തില്‍ പ്രിത്വിരാജ് വീണ്ടും ഉയരങ്ങള്‍ കീഴടക്കുന്നു. തികഞ്ഞ പക്ക്ക്വതയോടെ , എന്നാല്‍ വികാരങ്ങള്‍ അമിതമാകാതെ , മികച്ച കൈ അടക്കത്തോടെ പ്രിത്വിരാജ് അന്‍വര്‍ ആയി മാറിയിരിക്കുന്നു. പ്രകാശ്‌ രാജ് , ലാല്‍, മമത തുടങ്ങി എല്ലാ താരങ്ങളും തങ്ങളുടെ മികച്ചത് തന്നെ നല്‍കിയിരിക്കുന്നു. സൂപ്പര്‍ പതിനാറു, പതിനേഴു , മുപ്പത്തി അഞ്ചു തുടങ്ങിയ കാമറ കളില്‍ കൂടി ചിത്രം കാണുമ്പോള്‍ സാങ്കേതിക മികവില്‍ ഹോളിവുട് പോലും അതിശയിക്കുന്ന്‍ . ഇമ്പമാര്‍ന്ന സംഗീതമാണ് ചിത്രത്തിനെ മറ്റൊരു സവിശേഷത. ഗാനങ്ങള്‍ ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം നേടി കഴിഞ്ഞിരിക്കുന്നു. ജാതി , മത, ഭാഷ ഭേദമന്യേ എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണ്‌ അന്‍വര്‍. അന്‍വര്‍ നല്‍കുന്ന വെളിച്ചം മാനവ രാശിക്ക് തന്നെ വഴി കാട്ടിയാകും. അന്‍വര്‍ നല്‍കുന്ന വെളിച്ചത്തില്‍ നന്മയുടെ പാത നമുക്ക് മുന്നില്‍ തെളിഞ്ഞു കാണാം , ആ പാതയിലൂടെ സമാധാനത്തിന്റെ പുതിയ ഒരു ലോകം കെട്ടിപ്പടുക്കാം. അന്‍വര്‍ എന്ന ചിത്രം വിജയിപ്പിക്കേണ്ടത് നമ്മള്‍ ഓരോ പ്രേക്ഷകരുടെയും കടമയാണ്. അതുപോലെ ശ്രീ സജീവന്‍ സംവിധാനം നിര്‍വഹിച്ചു ഇന്ദ്രജിത്ത് നായകനായ ചേകവര്‍ ശ്രദ്ധിക്കപ്പെടുന്നു. അനീതിക്കെതിരെ അനവരധം പോരാടുന്ന കാശിനാഥന്‍ എന്ന കഥാപാത്രത്തിലൂടെ ഇന്ദ്രജിത്ത് സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക്. കറതീര്‍ന്ന അഭിനയത്തിലൂടെ സൂപ്പര്‍ സ്റ്റാര്‍ പദവിക്ക് തന്‍ തികച്ചും അര്‍ഹനാണെന്ന് ഇദ്രജിത് തെളിയിചിരിക്കുന്ന്‍. എല്‍സമ്മ യില്‍ നിന്നും ചെകവരിലേക്ക് എത്തുമ്പോള്‍ ഇന്ദ്രജിത്തിന്റെ അഭിനയ വൈവിധ്യം പ്രേക്ഷകര്‍ക്ക്‌ വിസ്മയമാകുന്നു . ഇന്ദ്രജിത്ത് പാടിയ ചെകവരാനെ എന്ന ഗാനം ഗായകന്‍ എന്ന പ്രതിഭയും തെളിയിക്കുന്നതാണ്. ഫോട്ടോ സോണിക് ക്യാമറയില്‍ കൂടിയുള്ള സംഘട്ടന രംഗങ്ങള്‍ ഉള്‍പ്പെടെ സാങ്കേതികതയിലും ചിത്രം വളരെ മുന്നിലാണ്. കലാഭവന്‍ മണി, സംവൃത , സര യു , തുടങ്ങിയവര്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. സംവൃതയെ പോലെ മലയാളത്തോട് ചേര്‍ന്ന് നില്ക്കാന്‍ ഇഷ്ട്ടപ്പെടുന്ന മികച്ച കലാകാരിക്ക് അവര്‍ അര്‍ഹിക്കുന്ന സ്ഥാനം നല്കാന്‍ മലയാള സിനിമ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അനവരിന്റെയും, ചെകവരുടെയും വിജയം ഒരു കാര്യം ഉറപ്പിക്കുന്നു, പ്രിത്വിരാജ് , ഇന്ദ്രജിത്ത് എന്നീ താര സഹോദരന്മാരുടെ കൈകളില്‍ മലയാള സിനിമയുടെ ഭാവി ഭദ്രമാണ്.............. ആശംസകള്‍..........

2010, ഒക്‌ടോബർ 7, വ്യാഴാഴ്‌ച

സ്നേഹ നിറവിന്റെ രണ്ടു വര്‍ഷങ്ങള്‍ ............

സ്നേഹഗീതം എന്ന എന്റെ ബ്ലോഗു മൂന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും വളരെ സജീവമായി തന്നെ ഈ രംഗത്ത് തുടരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം. എന്നിലെ എന്നെ കൂടുതല്‍ അറിയാനും, എന്നിലെ ചിതറിയ ചിന്തകളും, സ്വപ്നങ്ങളും, സന്തോഷങ്ങളും, സന്താപങ്ങളും, പ്രതിഷേധവുമൊക്കെ പ്രതിഫലിപ്പിക്കുവാനും ഒരു പരിധി വരെ സാധിച്ചിട്ടുണ്ട് എന്ന് കരുതുന്നു. എന്റെ ആദ്യ പോസ്റ്റു ആയ ആര്‍ദ്രം മുതല്‍ അവസാനം എഴുതിയ എങ്കിലും, ക്ഷമിക്കൂ ഉഷേ...എന്ന പോസ്റ്റ്‌ വരെ വായനയിലൂടെയും, പ്രതികരണം വഴിയും പ്രോത്സാഹിപ്പിച്ച എല്ലാ നല്ല മനസ്സുകള്‍ക്കും നന്ദി അറിയിക്കുന്നു. പലപ്പോഴും എഴുത്തില്‍ നിന്ന് പിന്തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോള്‍ ഈ നല്ല മനസ്സുകള്‍ നല്‍കിയ സ്നേഹത്തിന്റെയും, പ്രോത്സഹനത്തിന്റെയും ഊര്‍ജ്ജം മുന്നോട്ടുള്ള യാത്രയ്ക്ക് തുണയായി. ഈ നിറഞ്ഞ സ്നേഹവും, പ്രോത്സാഹനവും എന്നെ കൂടുതല്‍ കര്മ്മനിരതന്‍ ആക്കുന്നു. ഇന്ത്യ കൂടാതെ എന്നെ വളരെ ഏറെ പ്രോത്സാഹിപ്പിച്ച റഷ്യ, ചിലി, മാള്‍ട്ട, സ്പെയിന്‍, കാനഡ, ജപ്പാന്‍ , ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, ആഫ്രിക്ക, ഇംഗ്ലണ്ട്, അമേരിക്ക, ശ്രീലങ്ക, ഇറാഖ , യു. എ .ഇ , ഓസട്രലിയ, നുസ്സിലണ്ട്, തുടങ്ങിയ വിദേശ രാജ്യങ്ങളിലെയും നല്ല മനസ്സുകള്‍ക്ക് പ്രത്യേക നന്ദി അറിയിക്കുന്നു. കൂടാതെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രിയ , സിനിമ, സ്പോര്‍ട, സാഹിത്യം, കല, മാധ്യമം, സംഗീതം തുടങ്ങിയ വിവിധ മേഖലകളില്‍ പെട്ട ബഹുമാന്യ വ്യക്തിത്വങ്ങള്‍ക്കും എന്റെ പ്രണാമം . നിങ്ങള്‍ നല്‍കുന്ന സ്നേഹത്തിന്റെ, പ്രോത്സാഹനത്തിന്റെ ഊര്‍ജ്ജത്തില്‍ സ്നേഹഗീതം യാത്ര തുടരുന്നു............

2010, ഒക്‌ടോബർ 3, ഞായറാഴ്‌ച

എങ്കിലും ക്ഷമിക്കൂ ഉഷേ................

കോമന്‍ വെല്‍ത്ത് ഗൈമ്സിനു തിരി തെളിഞ്ഞു. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ സംസ്കാരത്തിന്റെ , മതേതരത്വത്തിന്റെ , ഐക്യത്തിന്റെ , ശക്തി ബോധ്യപ്പെടുത്താന്‍ നമ്മള്‍ ഓരോ ഇന്ത്യക്കാര്‍ക്കും പ്രാര്‍ത്ഥിക്കാം, പ്രയത്നിക്കാം,. നിരവധി വിവാദങ്ങളും, വീഴ്ചകളും, കടന്നു ഗൈമ്സ് അതിന്റെ പൂര്‍ണ്ണതയില്‍ എത്തുമ്പോള്‍ ഇന്ത്യ എന്നാ വിസ്മയം ലോക രാജ്യങ്ങള്‍ക്ക് മാതൃക ആകും എന്നതില്‍ സംശയം വേണ്ട. ഒരു കായിക മാമാങ്കം എന്നതിലുപരി വിവിധ സംസ്കാരങ്ങളുടെ ഒത്തുചേരല്‍ , ഇന്ത്യയെപ്പോലെ നാനാത്വത്തില്‍ ഏകത്വം പുലര്‍ത്തുന്ന ഒരു രാജ്യത്തിന്‌ എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയും എന്നത് തന്നെയാണ് ഈ ഗൈമ്സിന്റെ വിജയത്തിന്റെ അടിസ്ഥാന ഘടകം. എന്നിരുന്നാലും, പി.ടി. ഉഷയെപോലുള്ള ലോകോത്തര നിലവാരമുള്ള മുന്‍ താരങ്ങള്‍ക്ക് അര്‍ഹമായ ക്ഷണം നല്‍കാതിരുന്നത് വലിയ വീഴ്ചയാണ്. ഗേംസ് വില്ലജിനെ പറ്റി ഒട്ടേറെ പരാതികള്‍ ഉയര്‍ന്നപ്പോള്‍ അതിനെതിരെ ആദ്യം പ്രതികരിച്ചത് ഉഷയാണ്. താന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് മറ്റു രാജ്യങ്ങളിലും ഇത് പോലുള്ള സൌകര്യങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ, അത് കൊണ്ട് ഇവിടെ പറയത്തക്ക പോരായ്മകള്‍ ഇല്ല എന്ന് ശക്തമായി തന്നെ ഉഷ പറഞ്ഞിരുന്നു. ഇത്തരത്തില്‍ ഇന്ത്യയുടെ കായിക രംഗവുമായി ഇത്രയേറെ ചേര്‍ന്ന് നില്‍ക്കുന്ന ഉഷയെപോലുള്ള കായികതാരങ്ങള്‍ക്ക് അര്‍ഹമായ ക്ഷണം നല്‍കാതിരുന്നത് സങ്കടം തന്നെ. മുന്‍പ് ഞാന്‍ , ഇന്ത്യയില്‍ ഉസൈന്‍ ബോള്‍ട്ടുമാര്‍ ഉണ്ടാകാത്തത് എന്തുകൊണ്ട്? എന്നാ ലേഖനത്തില്‍ പറഞ്ഞതുപോലെ ഉഷയെപോലുള്ള താരങ്ങളുടെ കണ്ണുനീര്‍ വീഴുന്ന അവസ്ഥ തുടരുന്ന കാലത്തോളം ഇന്ത്യയില്‍ ഉസ്സൈന്‍ ബോള്‍ടുമാര്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. വലിയ തെറ്റ് തന്നെ , എങ്കിലും ക്ഷമിക്കൂ ഉഷേ , ഇന്ത്യക്കാര്‍ എന്നാ നിലയില്‍ എല്ലാം പൊറുത്തു കൊണ്ട് വലിയൊരു മുന്നേറ്റത്തിനായി നമുക്ക് കൈകോര്‍ക്കാം. ഉഷയുടെ ശിഷ്യ ആയ ടിന്റു ലൂക്കാ സ്വര്‍ണ്ണം നേടട്ടെ എന്ന് ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു...............

2010, സെപ്റ്റംബർ 29, ബുധനാഴ്‌ച

ഓ.എന്‍.വി - മലയാളത്തിന്റെ ധന്യത ......

ജി. ശങ്കരക്കുറുപ്പ്, എസ.കെ. പൊറ്റക്കാട്‌, തകഴി ശിവശങ്കര പിള്ള, എം.ടി . വാസുദേവന്‍‌ നായര്‍ , ഇപ്പോഴിതാ ഭാരതത്തിന്റെ പരമോന്നത സാഹിത്യ പുരസ്കാരം , ജ്ഞാനപീഠം ഓ.എന്‍ വി കുറുപ്പിനും. ആകാശത്തോളം വളരന്ന്ന നമ്മുടെ സ്വന്തം മലയാളത്തെ ഓര്‍ത്തു നമുക്ക് അഭിമാനിക്കാം. ജീവിതവും, കവിതയും ഒന്നായിതീരുന്ന ഓ.എന്‍.വി. കവിതകളുടെ മുഖമുദ്ര അവയുടെ ലാളിത്യം ഒന്ന് തന്നെയാണ്. മനുഷ്യനും, പ്രകൃതിയും, ജീവിതവുമൊക്കെ ഒന്ന് ചേര്‍ന്ന ഓ.എന്‍ വി കവിതകള്‍ ജീവിതതിന്ന്റെ , പ്രകൃതിയുടെ അവസ്ഥകളുടെ നേര്‍കാഴ്ചകള്‍ തന്നെയാണ്. കാലത്തിനും മുന്‍പേ കുതിക്കുന്ന കവി മനസ്സ് , കവിതകളിലുടെ ഭാവികാലത്തിന്റെ
ചൂണ്ടു പലകയാകുന്നു
. ജി. ശങ്കര കുറുപ്പിന് ശേഷം മലയാള കവിതയ്ക്ക് ഓ.എന്‍ .വി യിലൂടെ വന്നു ചര്‍ന്ന അംഗീകാരം കവിതകളുടെ വളര്‍ച്ചയ്ക്ക് നല്‍ക്കുന്ന ഊര്‍ജ്ജം വളരെ വലുതാണ്. അക്ഷരങ്ങളിലൂടെ മാനവ സ്നേഹത്തിനെ അതിന്റെ ഉദാത്ത തലങ്ങളില്‍ പ്രതിഷ്ട്ടിക്കാനും, സ്നേഹത്തിന്റെ ശക്തി മനസ്സിലാക്കി കൊടുക്കുന്നതിനും ഓ. എന്‍. വി എന്നാ സ്നേഹ ഗായകന് സാധിച്ചു എന്നത് ഒരു കാര്യം മാത്രം മതി അദ്ധേഹത്തിന്റെ മഹത്വം തിരിച്ചറിയാന്‍. പുരസ്കാര പ്രഖ്യാപനം കേട്ട് അദ്ദേഹം പ്രതികരിച്ച വാക്കുകള്‍ മതി ഓ.എന്‍. വി എന്നാ വലിയ മനസ്സിനെ തിരിച്ചറിയാന്‍. അദ്ദേഹം ഇങ്ങനെ പറഞ്ഞു, എന്റെ ഗ്രാമത്തിലെ കടലിലെ ഉപ്പും , അവിടുത്തെ മനുഷ്യരുടെ കണ്നീരുപ്പുമാണ് എന്റെ കവിതയ്ക്ക് ഉപ്പു പകര്‍ന്നത്. ഒരു കവി ആയിരിക്കുക എന്ന് പറയുന്നത് എളുപ്പമുള്ള കാര്യമല്ല , നാനാതരത്തിലുള്ള പ്രലോഭനങ്ങളെ അതി ജീവിക്കേണ്ടതുണ്ട്, ജീവിത അന്ത്യം വരെ സത്യസന്ധമായി എഴുത്തും, കവിയായിരിക്കും.ഹൃദയത്തില്‍ നിന്നുള്ള ആ വാക്കുകള്‍ക്കു മുന്നില്‍ മലയാളം ഒന്നടങ്കം പ്രണാമം അര്‍പ്പിക്കുന്നു. മലയാളത്തിനു അര്‍ഹാതപ്പെട്ടതും, മലയാളത്തിന്റെ അവകാശവുമായ ക്ലാസിക്കല്‍ ഭാഷ പദവി ഒട്ടും വൈകാതെ മലയാളത്തെ തേടിയെത്തും എന്ന് നമുക്ക് പ്രതീക്ഷിക്കാം, ഒപ്പം അതിനായി ഒരുമിച്ചു പ്രയത്നിക്കാം...................

2010, സെപ്റ്റംബർ 22, ബുധനാഴ്‌ച

സിനിമയ്ക്കും, പ്രേക്ഷകര്‍ക്കും വേണ്ടി.........

അലാസ ഭാവങ്ങളില്‍ നിന്നും ഉണര്‍ന്നു മലയാള സിനിമ വീണ്ടും സജീവമായിരിക്കുന്നു. ഓരോ ഉത്സവ സീസണ്‌കളും ഇത്തരത്തില്‍ സിനിമയ്ക്ക് സജീവത നല്‍കാറുണ്ട് , അത് കഴിയുമ്പോള്‍ വീണ്ടും പഴയ അലസ ഭാവങ്ങളിലേക്ക് താണ് പോകുകയാണ് പതിവ്. എന്നാല്‍ ഈ റംസാന്‍ റിലീസ്‌ പുറത്തു വന്ന ശ്രീ രഞ്ജിത്തിന്റെ പ്രാഞ്ചിയെട്ടന്‍ ആന്‍ഡ്‌ ദി സൈന്റ്റ്‌ , ശ്രീ പത്മകുമാര്‍ സംവിധാനം ചെയ്താ ശിക്കാര്‍ , ശ്രീ ലാല്‍ ജോസിന്റെ എല്‍സമ്മ എന്നാ ആണ്‍കുട്ടി എന്നീ മൂന്നു ചിത്രങ്ങള്‍ക്കും പ്രേക്ഷകരുടെ ഭാഗത്ത്‌ നിന്നുള്ള പ്രതികരണം ആശാവഹമാണ്. ലാളിത്യമാര്‍ന്ന പ്രമേയങ്ങള്‍ തികച്ചും വ്യത്യസ്തമായി അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ മൂന്നു ചിത്രങ്ങളുടെയും വിജയരഹസ്യം. ഒരു പക്ഷെ നന്മയുടെയും, സ്നേഹത്തിന്റെയും , ഗ്രാമീണ നിഷ്കളങ്കതയുടെയുമൊക്കെ പശ്ചാത്തലം ഈ ചിത്രങ്ങളെ കൂടുതല്‍ അടുത്ത് നില്‍ക്കാന്‍ പ്രേക്ഷകര്‍ക്ക്‌ സാധ്യത ഒരുക്കി. രഞ്ജിത്തും, പദ്മകുമാരും , ലാല്‍ജോസും, തങ്ങളുടെ പക്ഷത് നിന്ന് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതോ, ആവശ്യപ്പെടുന്നതയോ ഉള്ള സൃഷ്ട്ടികള്‍ നല്‍കുന്നതില്‍ പൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു. അതുപോലെ തന്നെ മഹാ നടന്‍ മാരായ ശ്രീ മമ്മൂട്ടിയും, ശ്രീ മോഹന്‍ലാലും തങ്ങളുടെ അഭിനയ വൈവിധ്യം ഒരിക്കല്‍ കൂടി പ്രകടമാക്കിയിരിക്കുന്നു. ഒരിക്കല്‍ കൂടി ഈ അഭിനയ പ്രതിഭകള്‍ക്ക് തങ്ങളുടെ മാന്ത്രിക സ്പര്‍ശം പകര്‍ന്നു നല്കാന്‍ കഴിഞ്ഞിരിക്കുന്നു. കുഞ്ചാക്കോ ബോബനും, ഇന്ദ്രജിത്തും ആനുമെല്ലാം ലാല്‍ജോസിന്റെ കഥാപാത്രങ്ങളിലൂടെ കൂടുതല്‍ തിളങ്ങുന്നു. കുഞ്ചാക്കോ ബോബനെയും ഇന്ദ്രജിത്തിനെയും കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ മലയാള സിനിമ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കാലം എത്ര മുന്നോട്ടു പോയാലും മലയാളികള്‍ മനസ്സില്‍ സൂക്ഷിക്കുന്ന സ്നേഹവും, നന്മയും, ബന്ധങ്ങളുടെ ഇഴയടുപ്പവും എന്നും പോറല്‍ ഏല്‍ക്കാതെ നിലനില്‍ക്കും എന്ന് ഈ ചിത്രങ്ങളുടെ വിജയങ്ങള്‍ തെളിയിക്കുന്നു. ഇനിയും നന്മയും, സ്നേഹവും, ഗ്രാമീണ നിഷ്കളങ്കതയും, നിറഞ്ഞ മണ്ണിന്റെ മണമുള്ള , മഴയുടെ കുളിരുള്ള , മഞ്ഞിന്റെ തണുപ്പുള്ള , തെന്നലിന്റെ സുഖമുള്ള ചിത്രങ്ങള്‍ ഉണ്ടാകട്ടെ, അവയെ നമുക്ക് ഹൃദയപൂര്‍വ്വം സ്വീകരിക്കാം...........

2010, സെപ്റ്റംബർ 16, വ്യാഴാഴ്‌ച

അവാര്‍ഡുകളില്‍ സംഭവിക്കുന്നത്‌.............

ദേശിയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാളത്തിനു അഭിമാനിക്കാവുന്ന നേട്ടം. കൂട്ടത്തില്‍ അടുത്ത വര്‍ഷത്തെ അവാര്‍ഡു പ്രഖ്യാപനം വരെ ചിന്തിക്കാനും ചര്‍ച്ച ചെയ്യാനും ചില കാര്യങ്ങളും. കുട്ടിസ്രാങ്ക് ഉള്‍പ്പെടെ ബഹു രാഷ്ട്ര കമ്പനി ആയ റിലയന്‍സ് നിര്‍മ്മിച്ച ചിത്രങ്ങള്‍ക്ക് പതിനേഴു അവാര്‍ഡുകള്‍. സ്വാധീനവും, ലോബിയിങ്ങും ആണ് ഇതിനു പിന്നിലെന്ന് വാദം. അതല്ല കമ്പനി നിര്മീചതു മികച്ച ചിത്രങ്ങള്‍ എന്ന് മറു വാദം. മൂന്നു ചിത്രങ്ങളില്‍ വ്യത്യസ്തമായ ഏഴു വേഷങ്ങള്‍ മികച്ച പ്രകടനം നടത്തിയ മലയാളത്തിന്റെ അതുല്യ പ്രതിഭ മമ്മൂട്ടിക്ക് അവാര്‍ഡില്ല, മേകപ്, മുഖം മൂടി വേഷത്തിലൂടെ അമിതാഭ് ബച്ചന് അവാര്‍ഡു. ബച്ചന്‍ ഈ കഥാപാത്രം അവതരിപ്പിക്കാന്‍ കാണിച്ച സന്മാനസ്സിനാണ് അവാര്‍ഡു, മൂന്നു ചിത്രങ്ങളില്‍ ഏഴു വേഷം ചെയ്യാന്‍ കഠിന ശ്രമം നടത്തിയതിനു അന്ഗീകരമില്ല. അതുപോലെ ബച്ചന് പാ എന്നാ ഒറ്റ ചിത്രം മാത്രം ആയതു കൊണ്ട് മമ്മൂട്ടിയുടെ ഒരു ചിത്രത്തിലെ പ്രകടനം മാത്രമേ വിലയിരിതിയുള്ള്. എങ്കില്‍ പിന്നെ അടുത്ത വര്ഷം മുതല്‍ ഒരു നടന്റെ ഒരു ചിത്രം അയച്ചാല്‍ മതിയല്ലോ. ഹരികുമാര്‍ ഇടപെടാത്തത് കൊണ്ടാണ് മലയാളത്തിനു അവാര്‍ഡുകള്‍ കുറഞ്ഞു പോയത് എന്ന് ശിവന്‍, താന്‍കൂടി പിന്തുണ നല്‍കിയിട്ടാണ് ശിവന് അവാര്‍ഡു കിട്ടിയത് എന്ന് ഹരികുമാര്‍. പത്മപ്രിയ ടബ്പ്‌ സ്വന്തമായി ടബ്പ്‌ ചെയ്യാത്തത് കൊണ്ട് അവാര്‍ഡില്ല. ബച്ചന്‍ മുഖം മൂടി വച്ചാലും ഭാവങ്ങള്‍ മിന്നി മറയുന്നു. പലേരിമാനിക്യംമികച്ച ചിത്രം, ഹരിഹരന്‍ മികച്ച സംവിടയകന്‍ എന്നിങ്ങനെ സംസ്ഥാന അവാര്‍ഡു വന്നപ്പോള്‍ മികച്ച സംവിടയകന്റെ ചിത്രമല്ലേ മികച്ച ചിത്രം എന്ന് വാദം. ദേശിയ അവാര്‍ഡില്‍ കുട്ടിസ്രാങ്ക് മികച്ച ചിത്രം, ഋതു പര്നഘോഷ് മികച്ച സംവിടയകന്‍, അപ്പോള്‍ പിന്നെയും സംശയം ബാക്കി മികച്ച ചിത്രമായ കുട്ടിസ്രാങ്കിന്റെ സംവിധായകന്‍ ഷാജിയാണോമികച്ച സംവിധായകന്‍ അതോ മികച്ച സംവിധായകന്‍ ആയ ഋതു പരന ഘോഷിന്റെ ചിത്രമാണോ മികച്ച സിനിമ, . പഴസ്സിരാജയ്ക്ക് മികച്ച മലയാളചിത്രതിനുള്ള ദേശിയ അവാര്‍ഡു വന്നപ്പോള്‍ പിന്നെയും വാദം. ഇപ്പൊ മനസ്സിലായില്ലേ പഴസ്സിരജയാണ് മികച്ച സിനിമ എന്നും, പഴശ്ശി രാജയ്ക്ക് സുവര്‍ണകമലംകിട്ടാത്തത് അതിനെക്കാള്‍ മികച്ച സിനിമ ഉണ്ടായിരുന്നത് കൊണ്ടാണെന്നും, എങ്കിലും കുട്ടിശ്രന്കിനു കിട്ടിയതില്‍ സന്തോഷമെന്നും പഴസ്സിരജയുടെ സംവിടയകന്റെ വാദം. പക്ഷെ ഈ കൂട്ടിസ്രന്കിന്ന്ടെ സംവിടയകനെ തഴഞ്ഞു പഴസ്സിരജയുടെ സംവിധാനത്തിന് തനിക്കു സംസ്ഥാന അവാര്‍ഡു കിട്ടിയപ്പോള്‍ കുട്ടി ശ്രങ്കിനെ പറ്റി സങ്കടപ്പെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞതുമില്ല. ഇങ്ങനെ അടുത്ത അവാര്‍ഡു പ്രഖ്യാപനം വരെ നമുക്ക് ചര്‍ച്ച തുടരാം. നഷ്ട്ടം മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടിക്കും, പലേരിമാനിക്യം പോലുള്ള നല്ല ചിത്രങ്ങള്‍ക്ക് വേണ്ടി പ്രവര്തിച്ചവര്‍ക്കും........

2010, സെപ്റ്റംബർ 10, വെള്ളിയാഴ്‌ച

പ്രണയത്തിന്റെ ഉള്‍ക്കടലിരംബങ്ങള്‍ ...........

മലയാള സിനിമയുടെ സൗമ്യ തേജസ്സു ശ്രീ വേണു നാഗവള്ളിയും ചമയങ്ങള്‍ ഇല്ലാത്ത ലോകത്തേക്ക് വിട വാങ്ങിയിരിക്കുന്നു. പ്രണയത്തിന്റെ ഉള്‍ക്കടല്‍ ഇരമ്പങ്ങള്‍ മലയാളി മനസ്സില്‍ നോവിന്റെയും വിരഹത്തിന്റെയും വേണുഗാനമായി പൈയ്തു ഇറങ്ങിയ നാളുകള്‍ മലയാളിക്കിനി ദീപ്തമായ ഓര്‍മ്മ മാത്രം. വിഷാദ കാമുകന്‍ എന്നാ ലേബലില്‍ തളചിടുമ്പോഴും പ്രണയത്തിന്റെ വിഷാദ ഭാവങ്ങള്‍ ഓരോ ചിത്രത്തിലും വ്യത്യസ്തമായി കോറിയിടാന്‍ സാധിച്ചതാകണം വേണു നാഗവള്ളി എന്നാ നടന്റെ വിജയം. പൂര്‍ണ്ണതയില്‍ എത്തിയ പ്രണയങ്ങളെക്കാളും ത്യജിക്കപ്പെടെണ്ടി വരുന്ന പ്രണയങ്ങളാണ് ജീവിത കാലം മുഴുവന്‍ മനസ്സില്‍ ഒരു നോവായി നിറയുന്നത്. ഒരു പക്ഷെ അത് കൊണ്ടാകണം വേണു നാഗവള്ളി അവതരിപ്പിച്ച കഥാപാത്രങ്ങള്‍ എക്കാലവും മലയാള സിനിമാ പ്രേക്ഷകരെ പിന്തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നതും. ഒരു പക്ഷെ ഇന്നത്തെ പ്പോലെ ആശയ വിനിമയത്തിന് മൊബൈല് ഫോണ്‍ ഉള്‍പ്പടെയുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ ഇല്ലാതിരുന്ന സമയത്തെ പ്രണയിതാക്കളുടെ വിഹ്വലതകളും ,സ്വപ്നങ്ങളും, പ്രതീക്ഷകളും , പുഞ്ചിരിയും, കണ്ണീരും ചാലിച്ചെടുത്ത പ്രണയ സുഗന്ധം നിറഞ്ഞ കഥകള്‍ കാണാന്‍ ഇനിയും വേണു നാഗവള്ളി ചിത്രങ്ങള്‍ മാത്രം ബാക്കിയാവുന്നു. ഗായകനായും, അവതരകനായും, കഥാകാരനായും , സംവിധായകനായും, സമസ്ത മേഘലകളിലും വ്യക്തി മുദ്ര പതിപ്പിച്ച മഹാനായ കലാകാരന്‍ വിട വാങ്ങുമ്പോള്‍ , ഒരു അഭിനേതാവെന്ന നിലയില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ നല്‍കാന്‍ നമുക്ക് സാധിച്ചിരുന്നെങ്കില്‍ എന്ന് മോഹിച്ചു പോകുന്നു, വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം........

2010, സെപ്റ്റംബർ 4, ശനിയാഴ്‌ച

അനുപമമായ നേട്ടം, അര്‍ഹിക്കുന്ന അംഗീകാരം....

യൂത്ത് ഒളിമ്പിക്സില്‍ ബാട്മിന്റാനില്‍ വെള്ളി മെടല്‍ നേടുക വഴി പ്രണോയ് ഭാരതത്തിനു ഒന്നടങ്കം അഭിമാനമായി മാറിയിരിക്കുന്നു. കേരളത്തിന്റെ ആദ്യ വ്യക്തിഗത ഒളിമ്പിക്സ് മെഡല്‍ ജേതാവായി പ്രണോയ് ചരിത്രത്തില്‍ ഇടം പിടിക്കുമ്പോള്‍ ഓരോ മലയാളിക്കും ലോകത്തിന്റെ നെറുകയില്‍ എത്തിയ സന്തോഷവും, അഭിമാനവും. പലപ്പോഴും, ക്രിക്കെട്ടിന്റെ ഗ്ലാമറിന്റെയും , പണക്കൊഴുപ്പിന്റെയും, നിഴലില്‍ ഒതുങ്ങിക്കൂടെണ്ടി വരുന്ന മറ്റു കായിക താരങ്ങള്‍ക്ക് തങ്ങളുടേതായ ലോകത്തേക്കുള്ള ഒരു പാത ഒരുക്കാന്‍ പ്രണോയിയുടെ ഈ വിജയത്തിന് കഴിഞ്ഞിരിക്കുന്നു. ഇത്തരത്തില്‍ മഹത്തായ നേട്ടം കൈവരിച്ച പ്രനോയിക്ക്‌ അര്‍ഹമായ അന്ഗീകാരങ്ങള്‍ നല്‍കി കേരള സര്‍ക്കാരും, മുഖ്യമന്ത്രിയും,കായിക മന്ത്രിയും, ധനകാര്യ മന്ത്രിയും, സ്പോര്‍ട്സ് കൌണ്‍സില്‍ ഉള്‍പ്പെടെയുള്ള സംഘടനകളും മാതൃക കാട്ടിയിരിക്കുന്നു. വളര്‍ന്നു വരുന്ന കായിക താരങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്ന ഈ നടപടി പ്രശംസനീയമാണ്. പലപ്പോഴും അര്‍ഹതപ്പെട്ട സമയത്ത് അന്ഗീകാരങ്ങള്‍ നല്കാന്‍ നമള്‍ മറന്നു പോകുന്നു എന്ന് ഞാനുള്‍പ്പെടെയുള്ളവര്‍ മുറവിളി കൂട്ടിയിട്ടുണ്ട്. എന്നാല്‍ അര്‍ഹതപ്പെട്ട അന്ഗീകാരങ്ങളും, പ്രോത്സാഹനങ്ങളും, നല്‍കാന്‍ സര്‍ക്കാരും, മറ്റുള്ളവരും തയ്യാറാകുമ്പോള്‍ അതിനെ പ്രശംസിക്കുവാനും എന്നെപ്പോലുള്ളവര്‍ക്ക് കഴിയണം, . അതാണല്ലോ യദാര്‍ത്ഥ സ്പോര്‍ട്സ് മാന്‍ സ്പിരിറ്റ്. പ്രണോയിയുടെ കഴുത്തില്‍ അണിഞ്ഞിരിക്കുന്ന വെള്ളി പതക്കത്തിന്റെ തിളക്കം നല്‍കുന്ന പ്രകാശത്തിലൂടെ കൂടുതല്‍ കായിക താരങ്ങള്‍ ഉയരത്തിന്റെ പാതകളില്‍ നടന്നു കയറുമെന്ന് പ്രതീക്ഷിക്കാം. ആശംസകള്‍..........

2010, ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

പാട്ടിന്റെ പാലാഴി, നന്മയുടെയും...........

ശ്രീ രാജീവ് അഞ്ചല്‍ അണിയിച്ചൊരുക്കിയ പാട്ടിന്റെ പാലാഴി ഹൃദയ സ്പര്‍ശിയായ മനോഹരമായ ഒരു ചലച്ചിത്ര കാവ്യമാണ്. ലാളിത്യമാര്‍ന്ന അവതരണത്തിലൂടെ , ഹൃദ്യമായ സംഗീതത്തിലൂടെ, അര്‍ത്ഥപൂര്‍ണ്ണമായ സംഭാഷണങ്ങളിലൂടെ പാട്ടിന്റെ പാലാഴി പ്രേക്ഷക ഹൃദയങ്ങളില്‍ നിറയുന്നു. ഒരു ചിത്രം മികച്ച ചിത്രമാകുന്നത് ആ ചിത്രത്തിലൂടെ സംവിധായകന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ പ്രേക്ഷകന് ഒരു സംശയവും കൂടാതെ മനസ്സിലാക്കാന്‍ സാധിക്കുംപോഴാണ്. ആശയ വിനിമയം സുഗമം ആകുമ്പോഴാണ് സംവേദനം എളുപ്പമാകുന്നത്. പാട്ടിന്റെ പാലാഴിയിലൂടെ സംവിധായകന്‍ പറയാന്‍ ഉദ്ദേശിച്ച നന്മയുടെ സന്ദേശം പ്രേക്ഷകര്‍ ഹൃദയ പൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് സിനിമ തീര്‍ന്നിട്ടും ഇരിപ്പിടങ്ങളില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ മറന്നു പോകുന്ന പ്രേക്ഷകര്‍ . മനസ്സിലേക്ക് പകര്‍ന്നു കിട്ടിയ നന്മ അല്‍പ നേരത്തേക്ക് എങ്കിലും മനസ്സില്‍ നിലനില്‍ക്കാന്‍ ആകണം സിനിമ തീര്‍ന്നിട്ടും പ്രേക്ഷകര്‍ തിയേറ്റര്‍ വിട്ടിറങ്ങാന്‍ മടിക്കുന്നത്. ശ്രീ രാജീവ് അഞ്ചലിന്റെ സംവിധാനവും, അഴകപ്പന്റെ ക്യാമറയും, സുരേഷ് മനിമാലയുടെ സംഗീതവും, ഓ. എന്‍ . കുറുപ്പ് സാറിന്റെ ഗാനങ്ങളും ബാലഭാസ്കരിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തെ ശരാശരിയിലും മുകളില്‍ എത്തിച്ചിരിക്കുന്നു. മീരാജാസ്മിനെ പോലെ ഉള്ള ഒരു കലാകാരിയുടെ അഭിനയ സിദ്ധിയെ പരമാവധി പ്രയോജനപ്പെടുത്താന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. പലപ്പോഴും ഒതുതീര്‍പ്പുകള്‍ക്ക് വിധേയരാകേണ്ടി വരുമെങ്കിലും ഒരു കലാകാരനോ ,കലാകാരിക്കോ തന്റെ ആത്മസംത്രിപ്തിക്കി അനുസൃതമായ കഥാപാത്രം ലഭിക്കുന്ന അപൂര്‍വ്വം അവസ്സര്ങ്ങളില്‍ ഒന്നാണ് മീരക്ക് ഈ ചിത്രത്തിലൂടെ ലഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ രേവതിയുടെ കഥാപാത്രം പറയുന്നു, ചില കാലങ്ങളില്‍ ചിലര്‍ക്ക് ചില സിദ്ധികള്‍ അത് നമ്മള്‍ അംഗീകരിച്ചു കൊടുത്താല്‍ അവര്‍ക്ക് നമ്മള്‍ ദൈവങ്ങള്‍ ആയിരിക്കും . ഒരു പക്ഷെ പാട്ടിന്റെ പാലാഴി കണ്ടിറങ്ങിയ പ്രേക്ഷകന്‍ എന്നാ നിലയില്‍ എനിക്ക് പറയാന്‍ ഉള്ളത്, ചില കാലങ്ങളില്‍ ചില നല്ല ചിത്രങ്ങള്‍ അത് നമ്മള്‍ പ്രേക്ഷകര്‍ ഏറ്റെടുത്താല്‍ കൂടുതല്‍ നല്ല ചിത്രങ്ങള്‍ക്ക് അതൊരു പ്രചോദനമാകും.......

2010, ഓഗസ്റ്റ് 24, ചൊവ്വാഴ്ച

മദ്യം ഒഴുകുന്ന തിരുമുറ്റങ്ങള്‍.............

മലയാളികളുടെ ഗതകാല സമൃതികള്‍ ഉണര്‍ത്തി ഒരു തിരുവോണം കൂടി കടന്നു പോയി. ഒത്തു ചേരലിന്റെ ആഹ്ലാദം പങ്കിടുന്ന ഈ വേളയില്‍ ഒട്ടൊരു ആശങ്ക ഉണര്‍ത്തുന്ന വാര്‍ത്തയും നമ്മെ തേടി എത്തിയിരിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി അഭിമാനിക്കാവുന്ന മേഘലകളില്‍ എല്ലാം ഒന്നാം സ്ഥാനം അലങ്കരിക്കുന്ന കേരളം മദ്യപാനത്തിന്റെ കാര്യത്തിലും മറ്റാര്‍ക്കും എത്തിച്ചേരാന്‍ കഴിയാത്തവിധം മുന്നില്‍ എത്തിയിരിക്കുന്നു. ഈ ഓണ ദിവസ്സങ്ങളില്‍ കേരളം കുടിച്ചു തീര്‍ത്ത മദ്യത്തിന്റെ കണക്കു അമ്പരപ്പിക്കുന്നതാണ്. ആഘോഷ വേളകള്‍ മദ്യത്തിനായി മാറ്റി വയ്ക്കുന്ന ഒരു സമൂഹമായി മലയാളി മാറിക്കഴിഞ്ഞു എന്നതിന് ഇതില്‍പ്പരം എന്ത് തെളിവാണ് വേണ്ടത്. ഓണസദ്യയെക്കാളും പ്രാധാന്യം ഉള്ളതായി മദ്യത്തിന്റെ സാന്നിധ്യം മലയാളി മനസ്സുകളില്‍ കുടിയേറുന്നത് ഒട്ടേറെ കുടുംബങ്ങളെ ആശങ്കപ്പെടുത്തുന്നു. സാമൂഹിക ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്താനും, , അപകടങ്ങള്‍ക്ക് കൂടുതല്‍ സഹായം ചെയ്തു കൊടുക്കാനും മാത്രമേ ഈ മദ്യസംസ്കാരം ഉപയോഗപ്പെടുകയുള്ളൂ. കണക്കുകള്‍ അനുസ്സരിച്ച് കഴിഞ്ഞ ഓണത്തിന് ഒഴുകിയ മദ്യത്തിന്റെ ഇരുപതു ശതമാനം കൂടുതലാണ് ഈ ഓണത്തിന് മലയാളികള്‍ കുടിച്ചു തീര്‍ത്തത്. ചാലക്കുടി, കരുനാഗപ്പള്ളി , ബാലരാമപുരം, എന്നിങ്ങനെ വാര്‍ത്ത മാധ്യമങ്ങള്‍ മദ്യപാനത്തിന് ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങള്‍ നല്‍കി , അടുത്ത തവണ മറ്റു പ്രദേശങ്ങളോട് കൂടുതല്‍ വാശിയോടെ മത്സരിക്കാന്‍ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇതൊക്കെ കാണുമ്പോള്‍ അടുത്ത തവണ മദ്യപാനത്തില്‍ മുന്നില്‍ എത്തുന്നവര്‍ക്കായി ഒരു എവര്‍റോളിംഗ് ട്രോഫി ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കാവുന്നതാണ്. മദ്യപാനത്തെ മുന്‍നിര്‍ത്തി ഒരു റിയാലിറ്റി ഷോ കൂടി സംഘടിപ്പിച്ചു ഫ്ലാറ്റോ മറ്റോ നല്‍കിയാല്‍ സംഗതി കെങ്കേമം ആകുകയും ചെയ്യും, ആനന്ദ ലബ്ധിക്കു ഇനിയെന്ത് വേണം...............

2010, ഓഗസ്റ്റ് 11, ബുധനാഴ്‌ച

ഓര്‍മ്മയില്‍ ഒരു പൊന്നോണം ............

ഗ്രിഹാതുര സ്മരണകളുണര്‍ത്തി മറ്റൊരു പൊന്നോണം കൂടി. സ്നേഹത്തിന്റെയും, സഹോദര്യതിന്റെയും , ഐശ്വര്യത്തിന്റെയും , സംബല്‍സമൃതിയുടെയും സമത്വ സുന്ദരമായ ആ നല്ല നാളുകള്‍ ഒരിക്കല്‍ക്കൂടി വന്നെതുകയായി . തുംബയും, മുക്കുറ്റിയും, കാക്ക പൂവും , നിറഞ്ഞ ബാല്യത്തിനെ നാട്ടിടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഓര്‍മകള്‍ക്ക് മാധുര്യം എറ്രുന്നു. ഒഴുകിപ്പരക്കുന്ന ഓണ നിലാവില്‍ മുറ്റത്തെ തൈമാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുമ്പോള്‍, ചുറ്റു പാട് നിന്നും പതിയെ ഉയര്‍ന്നു കേള്‍ക്കുന്ന പൂവിളികള്‍ , ആഹ്ലാദത്തിന്റെ അലയൊലികള്‍, മറ്റുള്ളവരെക്കാളും ഭംഗിയായി പൂക്കളം ഒരുക്കുന്നതിന് വേണ്ടി പുലരും മുന്‍പേ പൂക്കള്‍ തേടി നാട്ടിടവഴികളില്‍ കൂടിയുള്ള യാത്രകള്‍ , പുല്‍കൊടി തുമ്പുകളില്‍ നിന്ന് ഇറ്റിറ്റു
വീഴുന്ന മഞ്ഞിന്‍ തുള്ളികള്‍, സൂര്യന്റെ തലോടല്‍ കാത്തു വിടരാന്‍ വെമ്പി നില്‍ക്കുന്ന പൂമൊട്ടുകള്‍ , ഓണ സമ്മാനമായി കിട്ടിയ പുത്തന്‍ കുപ്പായങ്ങള്‍, വിഭവ സമൃദ്ധമായ ഓണസദ്യ , എന്നിരുന്നാലും വിഭവ സമൃദ്ധമായ സദ്യിക്കും, പുത്തന്‍ കുപ്പായത്തിനും ഓണം എത്തുന്നതും കാത്തിരുന്ന നൊമ്പരപ്പെടുത്തുന്ന എന്റെ ബാല്യം മറു വശത്ത്. കൈപ്പു ഏറിയ ജീവിത യാത്രയ്ക്ക് ഇടയിലും ഓണത്തിന് മുടങ്ങാതെ സദ്യയും, പുത്തന്‍ കുപ്പായങ്ങളും ഒക്കെയായി ഒരു കുറവും വരുത്താത അമ്മയുടെ സ്നേഹ സാമീപ്യം. ഒരു പക്ഷെ ഇന്ന് എത്ര ഓണക്കോടികള്‍ വാങ്ങി ഞാന്‍ അമ്മയ്ക്ക് നല്‍കിയാലും അമ്മ പകര്‍ന്നു നല്‍കിയ സ്നേഹ വാല്സല്യങ്ങള്‍ക്ക് പകരമാവില്ല. വേദനയുടെ , കണ്ണീരിന്റെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ ഇഴകള്‍ കൊണ്ട് തുന്നിയ ആ കുപ്പായങ്ങള്‍ക്ക് പകരം നല്‍കാന്‍ എത്ര ജന്മങ്ങള്‍ എടുതാലാണ് കഴിയുക. തൂശനിലയില്‍ ഓണസദ്യ കഴിക്കുമ്പോള്‍ , ഓണത്തിന്റെ ആഹ്ലാദ ആരവങ്ങള്‍ക്കു ഇടയില്‍ നാം മറന്നു പോകുന്ന , ആഹ്ലാദങ്ങളില്‍ നിന്ന് മാറി നില്‍കേണ്ടി വരുന്ന സോദരങ്ങള്‍ ക്ക് വേണ്ടി ഒരു പിടി ചോറ് ഇപ്പോഴും മാറ്റി വൈക്കാറുണ്ട്‌. ഓര്‍മയുടെ ജാലകങ്ങള്‍ അടയ്ക്കുമ്പോള്‍ ഇന്നും ഓണത്തിന്റെ പ്രാധാന്യം കുറയുന്നില്ല, . കാലത്തിനെ കുത്തൊഴുക്കില്‍ ഓണത്തിന്റെ ചിത്രങ്ങള്‍ക്കും മാറ്റങ്ങള്‍ ഉണ്ടായത് സ്വാഭാവികം. എങ്കിലും ഓണം എന്നും മലയാളിയുടെ ഹൃദയ തുടിപ്പായി തന്നെ നില കൊള്ളുന്നു. തുംബയും, മുക്കുറ്റിയും, കാക്കപ്പൂവും നിറഞ്ഞ നാട്ടിടവഴികള്‍ അന്യമാകുമ്പോഴും , ഊഞ്ഞാല് കെട്ടിയ തൈമാവുകള്‍ അപൂര്‍വ്വ കാഴ്ചകള്‍ ആകുമ്പോഴും, സ്നേഹത്തിനെയും, സാഹോദര്യത്തിന്റെയും, സമത്വത്തിന്റെയും, സന്ദേശം ഉണര്‍ത്തി ഓണമെതുമ്പോള്‍ ആഹ്ലാദാരവത്തോടെ മലയാളി ഓണത്തെ വരവേല്‍ക്കുന്നു. സ്നേഹത്തിന്റെയും, നന്മയുടെയും, ഉറവകള്‍ ഒരിക്കലും നഷ്ട്ടമാകില്ല എന്നാ പ്രതീക്ഷ നല്‍കി കൊണ്ട് ഇന്നും അവശേഷിക്കുന്ന നാട്ടിടവഴികളിലും, വയല്‍ വരമ്പുകളിലും, വേലി പടര്പ്പുകളിലും, തുംബയും, മുക്കുറ്റിയും, കാക്കപ്പൂവും, ചിരി തൂകി നില്‍ക്കുന്നു, ഓണനിലാവു ഒഴുകി പരകകുന്നു, ഓണ തുമ്പികള്‍ വട്ടമിട്ടു പരകകുന്നു, പൂവിളികള്‍ ഉയരുന്നു.......... എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണ ആശംസകള്‍ .............

2010, ജൂലൈ 31, ശനിയാഴ്‌ച

മലയാള സിനിമയിലെ വര്‍ത്തമാനകാല ചിന്തകള്‍..

ഒരു ഇടവേളയ്ക്കു ശേഷം മലയാള സിനിമ വീണ്ടും സജീവമാവുകയാണ്. അതോടൊപ്പം തന്നെ താരാധിപത്യം, പുതുമുഖങ്ങളുടെ പ്രാധാന്യം, പുത്തന്‍ പരീക്ഷണങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിക്കഴിഞ്ഞു. തിക്കുറിശി സുകുമാരന്‍ നായരില്‍ നിന്ന് തുടങ്ങി സത്യന്‍, നസീര്‍, മമ്മൂട്ടി , മോഹന്‍ലാല്‍ , എന്നിവരിലുടെ ഇന്ന് പ്രിത്വിരാജില്‍ എത്തി നില്‍ക്കുന്ന താരപദവി മലയാളത്തിന്റെ മാത്രം പ്രത്യേകത അല്ല. ലോകത്ത് ഏതൊക്കെ ഭാഷകളില്‍ സിനിമ ഇറങ്ങുന്നുണ്ടുന്കിലും ആ ഭാഷകളില്‍ എല്ലാം താരപദവികള്‍ ഉണ്ട്. ഇനി ഉണ്ടാവുകയും ചെയ്യും. ഒരു താരത്തിനും സ്വയം സൂപ്പര്‍ സ്റ്റാര്‍ പദവി കല്‍പ്പിക്കാന്‍ സാധിക്കുകയില്ല. ജനങ്ങള്‍ തന്നെയാണ് അവര്‍ക്ക് ആ പദവി നല്‍കുന്നത്. എന്ന് കരുതി അവര്‍ നല്‍കുന്ന എന്തും ഒരേ മനസ്സോടെ സ്വീകരിക്കാനും അവര്‍ തയ്യാറാവില്ല. കാരണം ജനങ്ങള്‍ സൂപ്പര്‍ താര പദവി കല്പിച്ചു നല്‍കുമ്പോള്‍ തന്നെ ആ താരങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്ന നിലവാരം ഉണ്ടായില്ലെങ്കില്‍ അവരുടെ ചിത്രങ്ങള്‍ തള്ളി കളയുക തന്നെ ചെയ്യും. മമ്മൂട്ടിയെയോ, മോഹന്‍ലാലിനെയോ, പ്രിത്വിരജിനെയോ എടുക്കുമ്പോള്‍ ഈ സൂപ്പര്‍ താരങ്ങള്‍ക്ക് സമകാലികരായി വന്ന എത്രയോ താരങ്ങള്‍, പക്ഷെ എന്തുകൊണ്ട് അവര്‍ക്ക് ഇവരുടെ നിരയിലേക്ക് ഉയരാന്‍ കഴിഞ്ഞില്ല എന്ന് ചിന്തിക്കുമ്പോള്‍ , മമ്മൂടിയുടെയും, മോഹന്‍ലാലിന്റെയും, പ്രിത്വിരജിന്റെയുമൊക്കെ കഠിനദ്വാനവും, പ്രതിഭയുമോക്കെയാണ് അവരെ സൂപ്പര്‍ താര പദവിയില്‍ എത്തിച്ചത് എന്ന് കാണാം. ഇത് പോലെ തന്നെ എലാ ഭാഷകളിലും സൂപ്പര്‍ താരങ്ങള്‍ ഉണ്ട്. സിനിമ രംഗത്ത് മാത്രമല്ല ഏതു രംഗം ആയിരുന്നാലും അവരവരുടേതായ മേഘലകളിലെ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നവര്‍ ആ മേഘലകളിലെ സൂപ്പര്‍ താരങ്ങള്‍ തന്നെയാണ്. അതുകൊണ്ട് താരപദവി എല്ലാക്കാലത്തും നിലനില്‍ക്കും, അത് അതിനു അര്‍ഹതപ്പെട്ടവര്‍ക്ക്‌ ലഭിക്കുകയും ചെയ്യും, പുതുമുഖങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിട്ടുണ്ട്. ഈയിടെ ചില തല മുതിര്‍ന്ന സംവിധായകരുടെ ഭാഗത്ത്‌ നിന്നും , പുതു മുഖങ്ങള്‍ക്കു പ്രാധാന്യം നല്‍കണം , പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറാവണം എന്നൊക്കെ ഉള്ള അഭിപ്രായങ്ങള്‍ കേട്ടു. എന്പതുകളിലും, തൊണ്ണൂറുകളിലും , സജീവമായിരുന്ന ഈ സംവിധായകരുടെ മിക്കവാറും, എല്ലാ ചിത്രങ്ങളിലും നായകന്മാരയത്, മമ്മൂട്ടിയോ , മോഹന്‍ലാലോ ആണ്. എന്നാല്‍ ഇന്ന് ആ താരങ്ങള്‍ തങ്ങള്‍ക്കു അപ്രാപ്യര്‍ ആയി എന്ന് തോന്നിയത് കൊണ്ടോ, അവര്‍ക്ക് വേണ്ട ചിത്രങ്ങള്‍ ഒരുക്കാന്‍ സാധിക്കാത്തത് കൊണ്ടോ ആണ് ആ സംവിധായകരില്‍ നിന്നും ഈ വൈകിയ വേളയില്‍ ഇത്തരം അഭിപ്രായങ്ങള്‍ ഉണ്ടായതു. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും, പുതെന്‍ പരീക്ഷണങ്ങള്‍ വേണമെന്നും ആത്മാര്‍ഥമായി ആഗ്രഹിച്ചവര്‍ ആണെങ്കില്‍ തങ്ങളുടെ നാളിതു വരെയുള്ള ചിത്രങ്ങളില്‍ അതിനു വേണ്ടുന്ന സാഹചര്യങ്ങള്‍ ഒരുക്കണം ആയിരുന്നു. അല്ലാതെ കിട്ടാത്ത മുന്തിരി പുളിക്കും എന്നാ നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ട് വരുന്നത് ഭംഗിയല്ല. അത് പോലെ മലര്‍വാടി ആര്‍ട്സ് ക്ലാബ്ബു ഇറങ്ങിയപ്പോള്‍ വിനീത് ശ്രീനിവാസനെപ്പോലെ എന്ത് കൊണ്ട് ചെറുപ്പക്കാര്‍ ധൈര്യമായി മുന്നോട്ടു വരുന്നില്ല എന്നാ ചോദ്യം പലയിടത് നിന്നും ഉയര്‍ന്നു കേട്ടു. വിനീതിനെ പോലെ കഴിവും, പ്രതിഭയും ഉള്ള ഒരു കലാകാരന്‍ മലയാള സിനിമയ്ക്ക് മുതല്‍കൂട്ടാണ്. പക്ഷെ വിനീതിന് കിട്ടിയ പിന്തുണ അത് നിര്‍മാതാവിന്റെ ഭാഗത്ത്‌ നിന്നായാലും, മറ്റു സഹപ്രവര്‍ത്തകരുടെ ഭാഗത്ത്‌ നിന്നായാലും , അതുപോലെ പുതുതായി കടന്നു വരുന്ന എത്ര പേര്‍ക്ക് പിന്തുണ ലഭിക്കും. എന്റെ തന്നെ പല സുഹൃത്തുക്കളും വര്‍ഷങ്ങളായി സഹ സംവിധായകര്‍ ആയ്യി പ്രവര്തിക്കുന്നുട്. അവരുടെ കൈ വശം മനോഹരമായ കഥകളും , തിരക്കഥകളും ഉണ്ട് . പക്ഷെ അവര്‍ക്ക് മതിയായ സാമ്പത്തിക സഹായം നല്‍കുവാനും, മറ്റു സഹകരനങ്ങള്‍ക്കും എത്ര പേര്‍ തയ്യാറാവും. വിനീതിന്റെ മലര്‍വാടിയില്‍ ഒരു രംഗം ഉണ്ട്, നായകന്മാര്‍ ജനാര്‍ധനനെ സമീപിച്ചു നമുക്ക് ക്കൂടി ഒരു ചാന്‍സ് തരണം എന്ന് പരയ്മ്പോള്‍ , ന്നിങ്ങളെ മുന്‍പ് ഒരിടത്തും കണ്ടിട്ടില്ലല്ലോ എന്ന് ജനാര്‍ധനന്‍ പറയുന്നു. അപ്പോള്‍ അതില്‍ ഒരു ചെറുപ്പക്കാരന്‍ യുവജനോത്സവത്തില്‍ പാടുന്ന ഒരു ഫോട്ടോ കാണിക്കുന്നു, അത് കണ്ടു ജനാര്‍ധനന്‍ പരിഹസിച്ചു ചിരിക്കുന്നു, . ഒരു പക്ഷെ കഴിവുള്ള ഒട്ടേറെ പുതുമുഖങ്ങള്‍ ഈ പരിഹാസ്സചിരിക്കു വിധേയരായിക്കൊണ്ടിരിക്കുന്നു. യാഥാര്‍ത്ഥ്യം ഇങ്ങനെയൊക്കെ ആവുമ്പോള്‍ മറ്റുള്ളവരെ ഉപദേശിക്കുന്നതിനു മുന്‍പ് തങ്ങള്‍ ഒരുക്കുന്ന ചിത്രങ്ങളില്‍ , കഥയോ, തിരക്കഥയോ, പാട്ടോ, സംഗീതമോ, അഭിനയമോ , ഏതു മേഖലയും ആയിക്കോട്ടെ ഒരു പുതുമുഖത്തെ എങ്കിലും ഉള്‍പ്പെടുത്താന്‍ ഈ സംവിധായകര്‍ ശ്രദ്ധിക്കട്ടെ. അഭിനയിക്കാന്, പാട്ടുപാടാനും, കഥ എഴുതാനും, പാട്ട് എഴുതാനുമൊക്കെ പുതുമുഖങ്ങള്‍ വരണം എന്ന് പത്ര സമ്മേളനം നടത്തുന്ന സംവിധായകരുടെ ശ്രദ്ധക്കായി എന്റെ മൊബൈല്‍ നമ്പര്‍ ഇവിടെ കൊടുക്കുന്നു, . ഇനി എന്റെ മൊബൈലിനു വിശ്രമം ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കാം, കാരണം അത്ര ആത്മാര്തം ആയാണല്ലോ അവര്‍ പുതുമുഖങ്ങളെ സ്വാഗതം ചെയ്യുന്നത്....... ഒന്ന് നില്‍ക്കണേ എന്റെ മൊബൈല്‍ റിങ്ങ് ചെയ്യുന്നു ഏതോ സംവിധായകന്‍ ആയിരിക്കും, ഒന്ന് നോക്കട്ടെ.........

2010, ജൂലൈ 25, ഞായറാഴ്‌ച

മാധ്യമങ്ങള്‍ അറിയാതെ പോകുന്നത് ...........

ഐക്യ രാഷ്ട്ര സഭയുടെ പഠനം അടിസ്ഥാനമാക്കിയുള്ള പുതിയ വെളിപ്പെടുത്തല്‍ അനുസ്സരിച്ച് ക്ഷേമ സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് കേരളമാണ്. മുഴുവന്‍ സംസ്ഥാനങ്ങളുടെയും ദാരിദ്ര്യ സൂചിക കണക്കില്‍ എടുക്കുമ്പോള്‍ കേരളത്തിലാണ് ദരിദ്രരുടെ എണ്ണം ഏറ്റവും കുറവ് കാണപ്പെടുന്നത്. ഇന്ത്യയിലെ അന്‍പത്തി അഞ്ചു ശതമാനം ജനങ്ങള്‍ ദാരിദ്ര്യം അനുഭവിക്കുമ്പോള്‍ കേരളത്തില്‍ ഇത് പതിനാറു ശതമാനം മാത്രം ആണെന്നും പഠനം വെളിപ്പെടുത്തുന്നു. യു . എന്‍. ഡി . പി പുറത്തിറക്കാന്‍ പോകുന്ന മനുഷ്യ വികസ്സന റിപ്പോര്‍ട്ടിന്റെ ഇരുപതാം വാര്‍ഷിക എഡിഷനില്‍ ആണ് പുതിയ കണക്കു വെളിപ്പെടുത്തുന്നത്. ഓക്സ്ഫോര്‍ഡ് പോവര്ടി ആന്‍ഡ്‌ ഹുമന്‍ ടെവലെപ്മെന്റ്റ് ഇനിഷിഅടിവ് തയ്യാറാക്കിയ ദാരിദ്ര്യ സൂചിക അടിഷ്ടനമാക്കിയാണ് കണക്കെടുപ്പ് നടത്തിയത്. വിദ്യാഭ്യാസം , ആരോഗ്യം , വൈദ്യുതി, ശുചിത്വം, കുടിവെള്ളം, തുടങ്ങി പത്തു സൂചികയാണ് കണക്കെടുപ്പിനു ആധാരം ആക്കിയത്. ഇന്ത്യയിലെ അന്‍പത്തി അഞ്ചു ശതമാനം ജനങ്ങള്‍ ദരിദ്രര്‍ ആണെന്ന് യു. എന്‍. ഡി. പി. പറയുന്നു. പോഷക ആഹാര കുറവ് ആണ് ഇന്ത്യയിലെ ദാരിദ്ര്യത്തിന് പ്രധാന കാരണം എന്നും റിപ്പോര്‍ട്ട്‌ ചൂണ്ടി കാണിക്കുന്നു. ബീഹാറില്‍ എണ്‍പത്തിഒന്ന് ശതമാനവും, ജാര്ഖണ്ടില്‍ എഴുപത്തി ഏഴു ശതമാനവും ദരിദ്രരാണ്. ഇന്ത്യയില്‍ അന്‍പത്തി അഞ്ചു ശതമാനം ജനങ്ങള്‍ ദരിദ്രര്‍ ആകുമ്പോള്‍ പാകിസ്താനില്‍ അന്‍പത്തി ഒന്ന് ശതമാനവു, ബംഗ്ലാദേശില്‍ അന്‍പത്തി എട്ടു ശതമാനവും, നേപ്പാളില്‍ അറുപത്തി അഞ്ചു ശതമാനവും ദരിദ്രരുടെ പട്ടികയില്‍ ആണ്. ഈ പട്ടിക വിശദമായി അപഗ്രധിക്കുമ്പോള്‍ മാത്രമേ കേരളത്തിന്റെ മെച്ചപ്പെട്ട അവസ്ഥയെ കുറിച്ച് നമുക്ക് മനസ്സില്‍ ആക്കാന്‍ സാധിക്കുകയുള്ളൂ. ഇന്ത്യയെപ്പോലെ വലിയ ഒരു രാജ്യത്ത് പരിമിതമായ വിഭവങ്ങള്‍ മാത്രം ലഭ്യമാകുന്ന കേരളം പോലെ ഒരു കൊച്ചു സംസ്ഥാനം കൈവരിച്ച ഈ നേട്ടം രാജ്യത്തിന് മൊത്തം മാതൃകയാണ്. വിദ്യാഭ്യാസം , ആരോഗ്യം, ശുചിത്വം, വൈദ്യുതി, തുടങ്ങി എലാ മേഘലകളിലും കേരളം വളരെ മുന്നിലാണെന്ന് ഈ അന്താരാഷ്ട്ര സര്‍വ്വേ വെളിപ്പെടുത്തുന്നു. ഏതൊരു മലയാളിക്കും തല ഉയര്‍ത്തിപ്പിടിച്ചു ലോകത്തിനു മുന്‍പില്‍ നില്ക്കാന്‍ അര്‍ഹതയും, അവകാശവും ഉണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം നേട്ടങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. പക്ഷെ നിര്‍ഭാഗ്യം എന്ന് പറയട്ടെ , കേരളത്തിലെ ഒരു മാധ്യമങ്ങളും ഇത്തരം ഒരു നേട്ടത്തെ എടുത്തു കാണിക്കുകയോ , ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയോ ചെയ്തു കണ്ടില്ല. നിസ്സാര കാര്യങ്ങള്‍ക്ക് വേണ്ടി പോലും മണിക്കൂറുകള്‍ ചര്‍ച്ച നടത്തുകയും, റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ ഇത്തരം യാധര്ത്യങ്ങള്‍ കൂടി അന്ഗീകരിക്കുവാനും, നമ്മുടെ നേട്ടങ്ങളെ മറ്റുള്ളവരെ അറിയിക്കുവാനും ,ചര്‍ച്ചകള്‍ക്ക് വിധേയമാക്കുവാനും കൂടി തയ്യാറാകേണ്ടതുണ്ട്. നമ്മുടെ നേട്ടങ്ങള്‍ നമ്മള്‍ പോലും അന്ഗീകരിക്കുവാന്‍ തയ്യാര്‍ അല്ലെങ്കില്‍ പിന്നെ ആരാണ് അതിനു തയ്യാര്‍ ആവുക...........

2010, ജൂലൈ 18, ഞായറാഴ്‌ച

കുല മഹിമയുടെ ചോര പൂക്കള്‍.............

പ്രണയ വിവാഹം കഴിച്ച മകളെ കുല മഹിമയും, കുടുംബ മഹിമയും നിലനിര്‍ത്താന്‍ അച്ഛനും, സഹോദരന്മാരും തന്നെ കൊല്ലുന്ന സംഭവങ്ങള്‍ ഉത്തര ഇന്ത്യയില്‍ സാധാരണം ആയി കഴിഞ്ഞിരിക്കുന്നു. ഇന്ത്യയുടെ പ്രണയത്തിന്റെ കണ്ണീര്‍ നദികള്‍ ഉത്തര ഇന്ത്യ യാകെ ഒഴുകി പടരുന്നു. ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ കണ്ണീര്‍ വറ്റാത്ത മിഴികളും,, നീറുന്ന ഹൃദയവുമായി കഴിയുന്ന നിസ്സഹായരായ ഒട്ടേറെ അമ്മമാര്‍.......... ആ അമ്മമാര്‍ക്ക് വേണ്ടി ഈ കവിത സമര്‍പ്പിക്കുന്നു................

അരുതേ എന്‍ മകളെ കൊല്ലരുതേ...........
കുല മഹിമയ്ക്കായി ചുട്ട്‌രിക്കാനോ
പത്തു മാസം വയറ്റില്‍ ചുമന്നതും
പെറ്റുനോവിനായി കാത്തിരുന്നതും
കൈകാല്‍ വളരുവാന്‍ ഉറക്കമിളച്ചതും
കണ്മണി നിന്നില്‍ ഞാന്‍ സ്വപ്‌നങ്ങള്‍ നൈതതും
ഓമനിചൂട്ടിവളര്‍ത്തിയ പൊന്മകള്‍
ആരെയോ കൈ പിടിച്ചുഎങ്ങോ മറഞ്ഞപ്പോള്‍
വേദന കൊണ്ടെന്‍ മാതൃ ഹൃദയം പിടഞ്ഞു പോയി
ചിറകു മുളച്ച കിളിക്കുഞ്ഞു പോലെ നീ
കൂട് വിട്ടെങ്ങുപറന്നു പോയ്‌ അകലയായി
എവിടെ നീ എന്നാകിലും നന്മയുണ്ടാകണേ
അന്തരാത്മാവില്‍ നിന്നുയരുന്നു ഗധ്ഗതം
ചെയ്തൊരു അപരാധത്തിന് പകരമായി
കുല മഹിമ കാക്കുവാന്‍ , താതനും, സോദരും
നിന്‍ ജീവനായി കത്തി മിനുക്കുമ്പോള്‍
ആരുടെ പക്ഷത്ത് നില്ല്ക്കുമീ അമ്മ
മകളെ നിന്‍ ചോരയില്‍ എഴുതുന്ന
കുലമാഹിമയില്‍ ശിഷ്ട്ട ജീവിതം
ഉരുകി തീര്‍ക്കുവാനോഈ അമ്മതന്‍ തലവിധി .................

2010, ജൂലൈ 12, തിങ്കളാഴ്‌ച

പഴംതമിഴ്‌ പാട്ടിഴയും ശ്രുതിയില്‍...........

ജേതാക്കളുടെ പുഞ്ചിരിയും, പരാജിതരുടെ കണ്ണീരുമായി ലോകകപ്പ്‌ ഫുട്ബാളിന് കൊടിയിറങ്ങി . ഈ ആരവങ്ങള്‍ക്കു ഇടയില്‍ നമുക്ക് ചില വിലമതിക്കാനാകാത്ത നഷ്ട്ടങ്ങളും, നേട്ടങ്ങളും ഉണ്ടായി, ആ നിമിഷങ്ങളിലേക്ക്........ സ്വത സിദ്ധമായ അഭിനയ ശൈലി കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ എന്നെന്നേക്കുമായി ഇടം നേടിയ ശ്രീമതി അടൂര്‍ പങ്കജതിന്റെ മരണത്തിലുടെഒരു കാലഘട്ടത്തിന്റെ നിറം തന്നെ യാണ് നമുക്ക് നഷ്ട്ടംയിരിക്കുന്നത്.ഒരു പക്ഷെ അഭിനയ കലയെ ആവേശത്തോടെ വാരിപ്പുനരുംബോഴും അടിസ്ഥാന ജീവിത സൌകര്യങ്ങള്‍ പോലും തങ്ങളുടെ സംബാധ്യത്തിന്റെ ഭാഗമാക്കി മാറ്റാന്‍ കഴിയാതിരുന്ന ഒരു കാലഘട്ടത്തിലെ ഒരു കൂട്ടം പ്രതിഭകളുടെ പ്രതിനിധിയാണ് ശ്രീമതി അടൂര്‍ പങ്കജം. പകരം വയ്ക്കാന്‍ കഴിയാത്ത നഷ്ട്ടം തന്നെയാണ് ആ അമ്മയുടെ വിയോഗം സൃഷ്ട്ടിചിരിക്കുന്നത്. അതുപോലെ മലയാളത്തിനെ ലളിതവും , ശലീനവുമായ ഈനങ്ങല്ലുംമായി ഓരോ മലയാളിയുടെയും ഹൃദയത്തിന്റെ ഭാഗമായി മാറിയ ശ്രീ എം. ജി. രാധാകൃഷ്ണന്‍ . മലയാളിയും , മലയാളവും നിലനില്‍ക്കുന്നിടത്തോളം അദ്ദേഹം പകര്‍ന്നു നല്‍കിയ നാദധാര കാലനുവര്തിയായി നിലകൊള്ളും. ഒരു ലളിത സ്ന്ഗീതം പോലെ ആ ജീവിതവും, ഗാനങ്ങളും എന്നും നമ്മെ പിന്തുടരുക തന്നെ ചെയ്യും. പക്ഷെ ഈ പ്രതിഭകള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന അംഗീകാരം നല്‍കാന്‍ നമ്മള്‍ മലയാളികള്‍ക്ക് കഴിഞ്ഞിട്ടില്ല ഈന്നത് സത്യമാണ്. ഒരു പക്ഷെ എന്തിനെയും സംശയ ധ്രിഷ്ട്ടിയോട്ടെയും, വിപരീത അര്തതോടെയും നോക്കി കാണുന്ന മലയാളിയുടെ ഇടുങ്ങിയ ചിന്താഗതി തന്നെ ആക്യിരിക്കാം അതിനു കാരണം. സാധാരണ പറയുമ്പോലെ പകുതി വെള്ളം നിറഞ്ഞിരിക്കുന്ന ഒരു ഗ്ലാസ്സിനെ നമുക്ക് രണ്ടു തരത്തില്‍ വീക്ഷിക്കാം, ഒന്നാമതായി ആ ഗ്ലാസില്‍ പകുതി വെള്ളം നിറഞ്ഞിരിക്കുന്നു എന്ന് പറയുമ്പോള്‍ , രണ്ടാമതായി ആ ഗ്ലാസില്‍ പകുതി നിറഞ്ഞിട്ടില്ല എന്നും പറയാം, ഒരു പക്ഷെ മലയാളികള്‍ രണ്ടാമത് പറഞ്ഞ അഭിപ്രായമേ പറയൂ. കാരണം ഒരാള്‍ക്ക് പ്രതേകിച്ചു ഒരു മലയാളിക്ക് എത്ര കഴിവ് ഉണ്ടെങ്കിലും അത് അന്ഗീകരിക്കാതെ അയാള്‍ക്ക് എന്തെല്ലാം കുറവുകള്‍ ഉണ്ട് എന്ന് കണ്ടു പിടിക്കാനാവും മലയാളി ശ്രമിക്കുക. ഞാന്‍ തന്നെ മുന്‍പ് ഒരു ലേഖനത്തില്‍ പറഞ്ഞത് പോലെ ഒരാള്‍ മരിച്ചു കഴിഞ്ഞു , കണ്ണീര്‍ വാര്ത് കൊണ്ട് അയാളെക്കുറിച്ച് വാ തോരാതെ പറയുന്നതിനെക്കാളും എത്രയോ മഹത്തരമാണ് ജീവിച്ചിരിക്കുമ്പോള്‍ അയാള്‍ നല്‍കുന്ന പ്രതിഭയ്ക്ക് അര്‍ഹിക്കുന്ന ആദരം നല്‍കുക എന്നത്....... ഈ നഷ്ട്ടങ്ങള്‍ക്ക് ഇടയിലും നമുക്ക് അഭിമാനകരമായ നേട്ടം നല്‍കിയത് സൈനനഹ്വല്‍ ആണ്,. ബാട്മിന്റാനില്‍ ചെന്നൈ ഓപ്പണും, സിങ്ങപൂര്‍ ഓപ്പണും , ഇന്തോനേഷ്യന്‍ ഓപ്പണും, നേടുക വഴി ഇന്ത്യുടെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുന്നു നമ്മുടെ കൊച്ചു സൈന. ഒരു പക്ഷെ ക്രിക്കെട്ടിന്റെയും,ടെന്നിസ്സിന്റെയുംഗ്ലാമറിനും, പണക്കൊഴിപ്പിനും നേടിത്തരാന്‍ കഴിയാത്ത ഉജ്ജ്വലവും , അനുപമവും, അഭിമാനാര്‍ഹവുമായ നേട്ടം നല്‍കിയ സൈനയ്ക്ക് ആ കൊച്ചു മിടുക്കി അര്‍ഹിക്കുന്ന ആദരം യഥാസമയം നല്കാനെങ്കിലുംനമുക്ക് കഴിഞ്ഞെങ്കില്‍..........

2010, ജൂലൈ 3, ശനിയാഴ്‌ച

നിറമില്ലാത്തവര്‍ ................

ലോകകപ്പ്‌ ഫുട്ബാളിന് മുന്‍പ്
നമുക്ക് ഒരേ നിറമായിരുന്നു
ലോകകപ്പ്‌ ഫുട്ബാളിന് ഇപ്പുറം
ഞാന്‍ നീല നിറവും , നീ മഞ്ഞ നിറവും ചൂടി
എന്റെ നീലയാണ് ഉജ്ജ്വലമെന്നു ഞാനും,
നിന്റെ മഞ്ഞയാണ് കേമമെന്ന് നീയും വീമ്പിളക്കി
പക്ഷെ ഇന്നലെ പൈതൊരാ പേമാരിയില്‍
എന്റെ നീലയും, നിന്റെ മഞ്ഞയും
ഒരുമിച്ചു ഒഴുകി ഒലിച്ചു പോയി
ഇന്നിതാ വീണ്ടും നാം നിറം ഇല്ലാത്തവരായി മാറി.
ഇനിഒരു നിറം മാറ്റത്തിനായി
വീണ്ടും ഒരു ലോക കപ്പിനായി കാത്തിരിക്കാം...........

2010, ജൂൺ 25, വെള്ളിയാഴ്‌ച

തെക്കേക്കര മെസ്സി എന്ന അരവിന്ദന്‍ ......

ലോകകപ്പ്‌ ഫുട്ബോള്‍ ഫൈനല്‍ പോരാട്ടം നടക്കുകയാണ്. തെക്കേക്കര ഗ്രാമം ഒന്നടങ്കം വലിയ സ്ക്രീനിനു മുന്നില്‍ നിന്ന് ആര്‍ത്തു വിളിക്കുകയാണ്‌. അര്‍ജന്റീനയുടെ , പ്രതേകിച്ചു മെസ്സിയുടെ ഓരോ മുന്നേറ്റങ്ങളിലും അവര്‍ ആഘോഷിക്കുകയാണ്. അവര്‍ക്ക് നടുവില്‍ വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് കളി ആസ്വദിക്കുകയാണ് അരവിന്ദ് . അരവിന്ദിനെ കുറിച്ച് പറയുമ്പോള്‍ തെക്കേക്കര ഗ്രാമത്തിന്റെ ഫുട്ബോള്‍ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നത് അരവിന്ദ് ആയിരുന്നു. ഫുട്ബോളിനെ അത്രമാത്രം സ്നേഹിച്ചിരുന്ന ഒരു ഗ്രാമത്തിനു അരവിന്ദില്‍ അത്രയേറെ പ്രതീക്ഷ ആയിരുന്നു.തെക്കേക്കര ഗ്രാമത്തില്‍ നിന്നും അരവിന്ദിനെ ആദ്യമായി കേരള ടീമിന്റെ പരിശീലന കാംപില്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഗ്രാമം ഒന്നടങ്കം ആഘോഷിച്ചു. മെസ്സിയുടെ ചലനങ്ങളെ അനുസ്മരിപ്പിക്കുന്നത് ആയിരുന്നു അരവിന്ദിന്റെ ഓരോ ചലനങ്ങളും. അത് കൊണ്ട് തന്നെ അരവിന്ദിനെ എല്ലാവരും തെക്കേക്കര മെസ്സി എന്നാണു വിളിച്ചിരുന്നത്‌,. പക്ഷെ പെട്ടെന്നാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. സന്തോഷ്‌ ട്രോഫി ഫുട്ബാള്‍ ടീമിന്റെ പരിശീലന ക്യാമ്പില്‍ വച്ച് കുഴഞ്ഞു വീണ അരവിന്ദിന് ബോധം വന്നപ്പോഴേക്കും രണ്ടു കാലുകളുടെയും ചലന ശേഷി നഷ്ട്ടപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും നേരിയ പ്രതീക്ഷയ്ക്ക് പോലും സാധിച്ചില്ല . ഇനി ഒരിക്കലും അരവിന്ദിന് ഫുട്ബോള്‍ കളിയ്ക്കാന്‍ ആവില്ല എന്നാ തിരിച്ചറിവ് വേദനയോടെ ആ ഗ്രാമം ഉള്‍ക്കൊള്ളുക ആയിരുന്നു. എങ്കിലും ഡോക്ടര്‍മാര്‍ ഒരു പ്രതീക്ഷ നല്‍കി, കഴിവതും ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനും അതില്‍ ആവേശം കൊല്ലാനും അരവിന്ദന് അവസ്സരം ഒരുക്കുക . ഒരു പക്ഷെ കളിയുടെ പിരി മുരുക്കത്തിനു ഇടയില്‍ അത്ഭുതം നടന്നേക്കാം. ചെറിയ ഒരു ചലനം കാലുകള്‍ക്ക് കൈവന്നാല്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്. അത് കൊണ്ട് തന്നെ ഈ ലോകകപ്പിലെ മത്സരങ്ങള്‍ തെക്കേക്കര ഗ്രാമം ഒന്നടങ്കം അര്വിന്ധിനോടൊപ്പം ആഘോഷമാക്കുകയാണ്. തെക്കേക്കര ഗ്രാമം ആഗ്രഹിച്ചത്‌ പോലെ അര്‍ജന്റീന ഫൈനലില്‍ എത്തി. മെസ്സിയനെങ്കില്‍ മിന്നുന്ന ഫോമിലും. ആദ്യപകുതിയില്‍ ഇരുപത്തി ഒന്നാം മിനിറ്റില്‍ മെസ്സി നല്‍കിയ പാസ്‌ ഗോളില്‍ കലാശിച്ചു. സ്റ്റെടിയം ഒന്നടങ്കം ഇളകി മറിഞ്ഞു, ഒപ്പം തെക്കേക്കര ഗ്രാമവും. അരവിദു അവേശതിനെ കൊടുമുടിയിലായി. പലപ്പോഴും ചാടി എണീറ്റ്‌ ഡാന്‍സ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല. കളി പുരോഗമിക്കുകയാണ് , മുപ്പത്തി അഞ്ചാം മിനിറ്റില്‍ അര്‍ജന്റീനന്‍ ഗോള്‍ വല കടന്നു പന്ത് പഞ്ഞപ്പോള്‍ തെക്കേക്കര ഗ്രാമം നിശബ്ധമായി. ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമ നിലയില്‍. കളി വീണ്ടും തുടുങ്ങുകയായി , എത്ര ശ്രമിച്ചിട്ടും ഗോളുകള്‍ മാത്രം മാറിനിന്നു. മെസ്സിയുടെ ഉഗ്രന്‍ ഷോട്ടുകള്‍ , ഒന്നും വല ചലിപ്പിച്ചില്ല . മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. കളി തുങ്ങി എഴാം മിനിറ്റില്‍ മെസ്സി പന്തുമായി കുതിക്കുകയാണ്, മുന്നിലുള്ള കളിക്കാരെ എല്ലാം വെട്ടിച്ചു , ഗോള്‍ പോസ്റ്റിനു എട്ടു വാര അകലെ നിന്ന് ഉഗ്രന്‍ ഒരടി. മറഡോണയുടെ കുട്ടികള്‍ ചരിത്രം എഴുതി. മെസ്സിയുടെ ഗോള്ടെന്‍ ഗോളില്‍ അര്‍ജന്റീന കപ്പു നേടി. തെക്കേക്കര ഗ്രാമം പൂര പറമ്പായി. ആവേശം തിര തള്ളി. അരവിന്ദന്‍ അലറി വിളിച്ചു. ചാടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, പക്ഷെ വീല്‍ ചെയറില്‍ നിന്ന് താഴേക്ക്‌ വീണു. ഒരു നിമിഷം എല്ലാവരും നിശബ്ദരായി. എല്ലാവരും ഓടി വന്നു അരവിധിനെ പിടിച്ചു , പെട്ടെന്ന് അരവിദു അവരെ തള്ളി മാറ്റി, സ്വന്തമായി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, ഇല്ല സാധിക്കുന്നില്ല , സര്‍വ്വ ശക്തിയുമെടുത്തു അലറി വിളിച്ചു കൊണ്ട് ഒരിക്കല്‍ കൂടി ശ്രമിച്ചു. എല്ലാവരും ഒരു നിമിഷം സ്ഥബ്തരായി. അരവിന്ദനെ കാലുകള്‍ ചെറുതായി ചലിക്കുന്നു. എല്ലാവര് ആര്‍ത്തു വിളിച്ചു. അരവിന്ദന്റെ കണ്ണുകള്‍ നിറഞ്ഞു ആ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു. മെസ്സിയും കൂട്ടരും കപ്പുമായി സ്ടയ്ടിയം വലം വയ്ക്കുമ്പോള്‍ തെക്കേക്കര ഗ്രാമം തെക്കേക്കര മെസ്സി എന്നാ അരവിന്ദന്റെ രണ്ടാം വരവ് ആഘോഷിക്കുകയായിരുന്നു..........

2010, ജൂൺ 19, ശനിയാഴ്‌ച

രാവണന്‍ - ഭാഷയ്ക്ക്‌ അതീതമായ ഒരുമയുടെ വിജയം ..............

ശ്രീ മണിരത്നം സംവിധാനം ചെയ്ത രാവണന്‍ എന്നാ ചിത്രം മികച്ച ദൃശ്യഅനുഭവമാണ്‌ പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കുന്നത്. രാമായണത്തിന്റെ കഥാ തന്തു ആധുനിക കാലത്തേക്ക് പറിച്ചു നടുമ്പോഴും ബന്ധങ്ങളുടെയും, വികാരങ്ങളുടെയും തീവ്രത എന്നതെപ്പോലെയും ശക്തമായി അവതരിപ്പിക്കുവാന്‍ ശ്രിമണിരത്നത്തിന് സാധിച്ചിരിക്കുന്നു. മികച്ച ലോക്കെഷനുകളും, സംഗീതവും, കാമറയും , ചിത്രസംയോജനവും ചിത്രത്തെ ഉന്നത നിലവാരത്തില്‍ എത്തിക്കുന്ന പ്രധാന ഘടകങ്ങളാണ്. കേരളത്തിന്റെ പ്രകൃതി ഭംഗി ഓരോ ധ്രിശ്യങ്ങളിലും മനോഹാരിത വര്‍ധിപ്പിക്കുന്നു. അഭിനേതാക്കളുടെ കാര്യം പറയുകയാണെങ്കില്‍ ഐശ്വര്യ റായി, അഭിഷേക് ബച്ചന്‍, വിക്റം, പ്രിഥ്വിരാജ്, തുടങ്ങി ഹിന്ദിയിലും, തമിഴിലുമായി അഭിനയിച്ച എല്ലാ താരങ്ങളും ഒന്നിനൊന്നു മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ഒരു പക്ഷെ ഈ താരങ്ങളുടെ എല്ലാം സൌന്ദര്യ ബിംബങ്ങള്‍ക്ക് മുകളില്‍ അവരുടെ അഭിനയ കലയെ പ്രതിഷ്ട്ടിക്കാന്‍ ശ്രീ മണിരത്നത്തിന് പൂര്‍ണ്ണമായും സാധിച്ചിരിക്കുന്നു. അത് തന്നെയാകണം ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യകത്തയും. ഭാഷകള്‍ക്ക് അതീതമായ കൂട്ടായ്മയുടെ വിജയമാണ് രാവനന്റെത്. പ്രിഥ്വിരാജ് എന്നാ നടന്റെ ചിത്രത്തിലെ പ്രകടനം ഏതൊരു മലയാളിക്കും അഭിമാനിക്കാന്‍ പോന്നതാണ്. ശ്രീ മണിരത്നത്തെ പോലൊരു സംവിധായക പ്രതിഭ പ്രിത്വിരജില്‍ അര്‍പ്പിച്ച പ്രതീക്ഷ നൂറു ശതമാനവും പാലിക്കാന്‍ പ്രിത്വിരജിനു കഴിഞ്ഞിരിക്കുന്നു. ഇ ചിത്രത്തോടെ പ്രിഥ്വിരാജ് ദേശിയ , അന്തര്‍ ദേശിയ തലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നേടിയിരിക്കുന്നു. പ്രിത്വിരജിന്റെ മലയാള ചിത്രമായ പോക്കിരിരാജ റെക്കോര്‍ഡ്‌ കളക്ഷന്‍ നേടുമ്പോള്‍, തെലുങ്ക് ചിത്രമായ കുറ്റപിരിവു മെഗാ ഹിടിലേക്ക് കുതിക്കുമ്പോള്‍, രാവണന്‍ എന്നാ ചിത്രം ഭാഷകള്‍ക്ക് അതീതമായി അന്ഗീകരിക്കപ്പെടുമ്പോള്‍ മലയാളികള്‍ക്ക് പ്രിഥ്വിരാജ് എന്നാ ദേശിയ താരത്തെ പറ്റി അഭിമാനിക്കാം. അതോടൊപ്പം പ്രിത്വിരജിന്റെ ഉത്തരവാദിത്വം വര്‍ധിക്കുകയാണ്. ഇനിയും ഒരു പിടി നല്ല ചിത്രങ്ങളും, കഥാപാത്രങ്ങളും പ്രിത്വിരജില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുകയാണ്.... ദേശിയ താരംഎന്നാ നിലയില്‍ നിന്നും അന്തര്‍ ദേശിയ താരം എന്നാ നിലയിലേക്കുള്ള അദ്ധേഹത്തിന്റെ വളര്‍ച്ചയ്ക്ക് മുഴുവന്‍ മലയാളികളുടെയും ആശംസകള്‍...................

2010, ജൂൺ 10, വ്യാഴാഴ്‌ച

ശ്രീശാന്തിനെ കുറിച്ച് പറയുമ്പോള്‍ ....................

കേരളത്തിന്റെ ഒന്നടങ്കം അഭിമാനമായ ക്രിക്കറ്റ്‌ താരം ശ്രീശാന്തിനു കേരള ക്രിക്കറ്റ്‌ രംഗം നല്‍കുന്ന അവഗണന വേദനാജനകമാണ്. ഞാന്‍ തന്നെ മുന്‍പ് ഒരു ലേഖനത്തില്‍ എഴുതിയത് പോലെ പ്രിത്വിരജും, ശ്രീശാന്തും പോലുള്ളവര്‍ യുവാക്കള്‍ക്ക് നല്‍കുന്ന പ്രചോദനം വളരെ വലുതാണ്. പ്രിത്വിരാജ് ആയാലും, ശ്രീശാന്ത് ആയാലും ഏറെ പ്രതികൂല സാഹചര്യങ്ങള്‍ മറികടന്നു മുന്നോട്ടു കയറി വന്നവരാണ്. ഈ രണ്ടു പേരും അവരവരുടേതായ കര്‍മ്മ മേഘലകളില്‍ ആത്മ സമര്‍പ്പണം നടത്തുന്നവരുമാണ്. അത് തന്നെയാണ് അവരുടെ വിജയത്തിന്റെ അടിസ്ഥാനവും. പ്രിത്വിരാജ് ആര്‍ക്കും അവഗണിക്കാത്ത വിധം തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. എന്നാല്‍ ശ്രീയെ കുറിച്ച് പറയുമ്പോള്‍ ഇപ്പോഴും ഒട്ടേറെ പ്രതിസന്തികള്‍ നേരിടുകയാണ്. കേരള ക്രിക്കെട്ടിനു സ്വപ്നം പോലും കാണാന്‍ കഴിയാതിരുന്ന അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെതായ സ്ഥാനം എഴുതിച്ചേര്‍ത്ത ആളാണ്. മിക്കവാറും എല്ലാ രാജ്യങ്ങളുമായി കളിക്കുകയും, പ്രമുഖ കളിക്കാരുടെ വിക്കെറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ആദ്യ ടോന്ടിടോണി ലോകകപ്പില്‍ അവസാന പന്ത് ശ്രീയുടെ കൈകളില്‍ എത്തപ്പെട്ടതും, ഇന്ത്യ കപ്പു നേടിയതുമായ ഒരൊറ്റ നിമിഷം മതി ശ്രീയുടെ പേര് എന്നും ലോക ക്രികെറ്റ് ചരിത്രത്തില്‍ നിലനില്‍ക്കാന്‍. എന്നിട്ടും കേരള ക്രികെറ്റ് അസോസിയേഷന്‍ ശ്രീയോട് അനീതി കാണിക്കുന്നു. പ്രതിഭയും, കഠിന അദ്വാനവും കൊണ്ടാണ് ശ്രീ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത്. അങ്ങനെയുള്ള ഒരു കളിക്കാരനെ ക്യാപ്റ്റന്‍ സ്ഥാനത് നിന്ന് നീക്കം ചെയ്യുമ്പോള്‍ അത് മുന്‍കൂട്ടി അറിയിക്കനമായിരുന്നു. ക്യാപ്റ്റന്‍ സ്ഥാനത് നിന്ന് മാറ്റിയതിനു പറയുന്ന ഒരു കാരണം പരിക്ക് എന്നാണ് , അങ്ങനെയെങ്കില്‍ ടീമില്‍ തന്നെ എടുക്കരുതയിരുന്നു. മറ്റൊരു കാരണം പറയുന്നത്, ഇന്ത്യന്‍ ടീമില്‍ ശ്രീയെ എടുത്താലോ എന്ന് വിചാരിച്ചിട്ടാണ് എന്നാണ്, അങ്ങനെയെങ്കില്‍ ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചതിനു ശേഷം കേരള ടീം പ്രഖ്യാപിച്ചാല്‍ മതി ആയിരുന്നു. ശ്രീ മറ്റു സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നു എന്ന് പറയുമ്പോള്‍ , കേരളത്തെ അത്രയേറെ സ്നേഹിച്ച ഒരു കളിക്കാരന്ന്റെ മനസ്സിനേറ്റ മുറിവ് എത്ര വലുതാണെന്ന് നാം തിരിച്ചരിയെണ്ടാതുണ്ട്. ശ്രീയുടെ സ്ഥാനത് ആരായിരുന്നാലും ഇങ്ങനെയോക്കയെ പ്രതികരിക്കൂ. അനീതി കാണുമ്പോള്‍ പ്രതികരിക്കുന്നത് പക്വത ഇല്ലയ്മയാണെങ്കില്‍ ആ പക്വത ഇല്ലായ്മ ആദരംഅര്‍ഹിക്കുന്നതാണ്. ഒരാള്‍ മരിച്ചു കഴിയുമ്പോള്‍ അയാളെക്കുറിച്ച് വാ തോരാതെ പറഞ്ഞു കണ്ണീര്‍ പോഴിക്കുന്നതിനെക്കാലും എത്ര മഹത്തരമാണ് അയാള്‍ ജീവിച്ചിരിക്കുമ്പോള്‍ നല്‍കുന്ന പ്രതിഭയെ അന്ഗീകരിക്കുക എന്നത്. ഒരു പക്ഷെ മലയാളികള്‍ മാത്രം മറന്നു പോകുന്നതും അത് തന്നെ ആകാം.....

2010, ജൂൺ 3, വ്യാഴാഴ്‌ച

റോഡു വികസ്സനത്തിന്റെ കാണാപ്പുറങ്ങള്‍ ........

റോഡു വികസ്സനത്തെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്ന കാലമാണല്ലോ ഇത്. ഒരു പക്ഷെ എന്നെ പോലെയുള്ളവരുടെ അനുഭവം പറയുകയാണെങ്കില്‍, സ്കൂളില്‍ പോയിരുന്ന സമയത്ത് ഉണ്ടായിരുന്ന റോഡുകളുടെ അവസ്ഥയ്ക്ക് ഇന്ന് ഓഫീസില്‍ ജോലിക്ക് പോകുന്ന കാലത്തും ഒരു മാറ്റവും വന്നിട്ടില്ല. എന്നാല്‍ വാഹനങ്ങളുടെ എണ്ണം അന്ന് ഉണ്ടായിരുന്നതിന്റെ പതിന്മടങ്ങ്‌ വര്‍ധിച്ചിരിക്കുന്നു. ജനത്തിന് ശ്വാസം മുട്ടുകയാണ്. കൃത്യ സമയത്ത് വിദ്യാലയങ്ങളിലും, ഓഫീസുകളിലും എത്തിച്ചേരാന്‍ കഴിയാതെ പാതകളില്‍ കുടുങ്ങി കിടെക്കേണ്ട അവസ്ഥയാണ്‌. വാഹനങ്ങള്‍ ഓരോ പോയിന്റ്‌ കടക്കാനും മണിക്കൂറുകള്‍ എടുക്കുന്നു. അത്രയേറെ വാഹന ബാഹുല്യം കൊണ്ട് റോഡുകള്‍ നിറഞ്ഞിരിക്കുന്നു. എന്നാല്‍ റോഡുകള്‍ ഒരേ നിലയില്‍ തന്നെ തുടരുകയും ചെയ്യുന്നു. അടിസ്ഥാന സൌകര്യ വികസ്സനങ്ങളില്‍ ഒന്നായ റോഡു വികസ്സനം ഒരു രാജ്യത്തിന്‍റെ, ഒരു ജനതയുടെ വികസ്സനതിനു അവശ്യംവേണ്ട ഒന്നാണ്. യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ കണ്ണടച്ച് കൊണ്ട് ഇത്തരം വികസ്സന പദ്ധതികളെ അന്ധമായി എതിര്‍ക്കപ്പെടുന്നുണ്ട്. കിനാലൂരയാലും, കഴക്കുട്ടം, ആയാലും, ചേര്‍ത്തല ആയാലും, പാതകള്‍ വികസ്സിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇലാത്ത പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും, ഊതി വീര്‍പ്പിച്ചും, വികസ്സന മുരടിപ്പിന്റെ അരക്ഷിത അവഷ്ട സൃഷ്ട്ടിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. അപകടത്തില്‍ പെട്ട ഒരാളെ ആശുപത്രിയില്‍ കൊണ്ട് പോകുന്ന വാഹനത്തിനു കടന്നു പോകാന്‍ പോലും കഴിയാത്ത വണ്ണം വാഹങ്ങള്‍ കൊണ്ട് റോഡുകള്‍ നിറഞ്ഞിരിക്കുന്നു. ഒരു പക്ഷെ അപകടത്തില്‍ പെട്ട ഈ വ്യക്തി സമയത്ത് ചികിത്സ കിട്ടാതെ നടുറോഡില്‍ മരിച്ചാല്‍ ഈ മാധ്യമങ്ങള്‍ തന്നെ സെന്സേഷനാല്‍ ന്യൂസ്‌ ആയി ഇതിനെ ഉയര്‍ത്തി കാട്ടുകയും ചെയ്യും. ഒരു പക്ഷെ റോഡു വികസ്സനത്തെ അനുകുലിക്കുമ്പോള്‍ എനിക്ക് നഷ്ട്ടപ്പെടാന്‍ ഇലാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്ന് പറയുന്നവര്‍ ഉണ്ടാകാം. വേദനയുടെ ആഴം വളരെ വലുതാണ്, വേധനിക്കുന്നവരുടെയും, നഷ്ട്ടം അനുഭവിക്കുന്നവന്റെയും പക്ഷത് തന്നെയാണ് ഞാന്‍ ഇപ്പോഴും നില കൊള്ളുന്നത്‌, അവരുടെ വേദന എന്റെയ് വേദന തന്നെയാണ് , പക്ഷെ യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ മുഖം തിരിച്ചിട്ടു കാര്യം ഇല്ലല്ലോ. വീടോ സ്ഥലമോ നഷ്ട്ടപ്പെടുന്നവര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന നഷ്ട്ടപരിഹാരം ലഭ്ക്കേണ്ടത് ഉണ്ട്. അത് ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുംനല്‍കിയിരിക്കുന്നു. അത്തരം സാഹചര്യത്തില്‍ വിവാദങ്ങള്‍ മാറ്റി വച്ച് പുതിയ ഒരു വികസ്സന പുലരിയുടെ ഉദ്ധയത്തിനായി നമുക്ക് അണിചേരാം. ബഹുമാനപ്പെട്ട കേരള ധനകാര്യ മന്ത്രിയുടെയും, വ്യവസായ മന്ത്രിയുടെയും, ദീര്‍ഘ വീക്ഷണതോടെയുള്ള പ്രവര്‍ത്തങ്ങളില്‍ കേരള ജനത ഒന്നടങ്കം പ്രതീക്ഷ അര്‍പ്പിക്കുന്നു.........................

2010, മേയ് 27, വ്യാഴാഴ്‌ച

എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി ...........

മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നഷ്ട്ട പ്രണയത്തിന്‍ തേങ്ങല്‍ലാണീ മഴ
നഷ്ട്ട ബന്ധങ്ങള്‍ തന്‍ വിങ്ങലാണീ മഴ
നഷ്ട്ട സ്വപ്‌നങ്ങള്‍ തന്‍ കണ്നുനീരാണീ മഴ
നഷ്ട്ട മോഹങ്ങള്‍ തന്‍ പിടച്ചിലാണീ മഴ
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി
ഒരു ചെറു ചാറ്റല്‍ മഴയെന്നാകിലും
ചോര്‍ന്നോലിക്കുന്നരാ ജീര്‍ണ്ണിച്ച
മേല്‍ക്കൂര തന്‍ കീഴിലായി
സ്വന്തം കുടുംബ സുരക്ഷ തേടുന്നോരാ
പാവം മാനവ ഹൃദയത്തിന്‍ വേദന
എന്‍ വേദനയാണെന്ന് അറിയുന്നു ഞാന്‍
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നീറുന്ന മനസ്സിലേക്ക് ഇറ്റിറ്റു വീഴുന്ന
സ്നേഹത്തിന്‍ നീര്‍ത്തുള്ളി പോലയാണീ മഴ
മഴയെ ഞാന്‍ സ്നേഹിച്ചു പോയി...............

2010, മേയ് 19, ബുധനാഴ്‌ച

ഇത് മലയാളത്തിന്റെ അവകാശം............

ഇന്ത്യയില്‍ വലുതും ചെറുതുമായ എഴുനനുറോളം ഭാഷകളാണ് ഉള്ളത്. അവയില്‍ സംസ്കൃതം, പേര്‍ഷ്യന്‍, അറബിക് , തമിഴ്, കന്നഡ ,തെലുങ്ക് എന്നീ ആറ് ഭാഷകള്‍ക്ക് മാത്രം ആണ് ക്ലാസിക്കല്‍ പദവി നല്‍കിയിട്ടുള്ളത്. എന്നാല്‍ ക്ലാസിക്കല്‍ പദവിക്ക് തികച്ചും അര്‍ഹതയുള്ള മലയാള ഭാഷയെ തീര്‍ത്തും അവഗണിക്കുന്ന നിലപാടാണ്‌ ബഹുമാനപ്പെട്ട കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഉണ്ടായിട്ടുള്ളത്. അതിനു പറയുന്ന ന്യായം മാനദാണ്ട്ടങ്ങള്‍ അടിസ്ഥാനമാക്കിയാണ്. മാനദാണ്ട്ടങ്ങള്‍ നോക്കിയാല്‍ മലയാളത്തിനു ഒരു കാലത്തും ക്ലാസിക്കല്‍ പദവി കിട്ടീല്ല. അത് കൊണ്ട് മലയാളത്തിന്റെ മഹത്വം കണക്കിലെടുത്ത് ക്ലാസിക്കല്‍ പദവി എത്രയും വേഗം നല്‍കണമെന്ന് അപേഷിക്കുന്നു. സംസ്ഥാന സര്‍ക്കാരും, സാംസ്‌കാരിക കേരളം ഒന്നടന്കവും ആവശ്യപ്പെട്ടിട്ടും ഇതിനു പരിഹാരം കിട്ടാത്തത് തികച്ചും നിര്‍ഭാഗ്യകരം ആണ്. ക്ലാസിക്കല്‍ പദവി കിട്ടുന്ന ഭാഷക്ക് ആ ഭാഷയുടെ വികസ്സനതിനായി നൂറു കോടി രൂപയോളം ലഭിക്കും. കൂടാതെ യുനിവേര്സിടി ഗ്രാന്റ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ മികവിന്റെ കേന്ദ്രവും , സര്‍വകലാശാലകളില്‍ പ്രതേക കേന്ദ്രങ്ങളും ലഭിക്കും. മലയാളം ലോകത്തിനു നല്‍കിയിട്ടുള്ള സംഭാവനകള്‍ വിലമതിക്കാന്‍ കഴിയാത്തവയാണ്. സിനിമ, കല , സാഹിത്യം രാഷ്ത്രിയം, സാമൂഹിക മേഘലകളില്‍ ഒന്നടങ്കം മലയാളത്തിന്റെ കൈയൊപ്പ്‌ വ്യക്തമാണ്‌. ലോക ചരിത്രത്തില്‍ മലയാളം നല്‍കിയിട്ടുള്ള ഉന്നത സൃഷ്ട്ടികള്‍ മറ്റേതൊരു ഭാഷയിലെക്കാലും മുകളില്‍ ഉള്ളവയാണ്. യാഥാര്‍ത്യങ്ങള്‍ ഇങ്ങനെ ആണെങ്കിലും അവ അര്‍ഹിക്കുന്ന പ്രാധാന്യത്തില്‍ കാണുവാന്‍ ബഹുമാനപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കാത്തത് നിരാശ ജനകമാണ്. സംസ്ഥാന സര്‍ക്കാരിന്റെയും , സാംസ്‌കാരിക കേരളത്തിന്റെ ഒന്നടന്ക്കം ആവശ്യമായി കണ്ടു എത്രയും വേഗം മലയാളത്തിനു , ആ ഭാഷ അര്‍ഹിക്കുന്ന പരിഗണയും പദവിയും നല്‍കുവാന്‍ കേന്ദ്രത്തില്‍നിന്നു നടപടികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, കാരണം മലയാളം , മലയാളികള്‍ക്ക് പെറ്റമ്മയെ പോലെയാണ്.........

2010, മേയ് 11, ചൊവ്വാഴ്ച

അമ്മക്കിളിക്കൂട്ടിലെ തേങ്ങലുകള്‍ .................

മാതൃത്വത്തിന്റെ മഹത്വം ഓര്‍മപ്പെടുത്തിക്കൊണ്ട്‌ മറ്റൊരു മാതൃ ദിനം കൂടി കടന്നു പോയിരിക്കുന്നു. പക്ഷെ അമ്മക്കിളിക്കൂടുകളില്‍ തേങ്ങലുകള്‍ അവസ്സാനിക്കുന്നില്ല. ഏറെ കൊട്ടി ഘോഷത്തോടെ നാം മാതൃദിനം ആചരിക്കുംബോഴും തെരുവില്‍ വലിച്ചെറിയപ്പെടുന്ന അമ്മമാരുടെയും, വൃദ്ധ സദനങ്ങളുടെയും എണ്ണം വര്‍ധിക്കുകയാണ്. യാന്ത്രികമായ ഈ ജീവിത യാത്രയില്‍ ബന്ധങ്ങള്‍ക്ക് അവ അര്‍ഹിക്കുന്ന വിലയോ, പരിഗനയോ നല്‍കാന്‍ നമുക്ക് കഴിയുന്നില്ല. എപ്പോഴോ ഒരു തിരിച്ചറിവില്‍ എല്ലാം കൂട്ടി ഇണക്കാന്‍ ശ്രമിക്കുമ്പോഴേക്കും ഒരിക്കലും നേരെ ആക്കാന്‍ കഴിയാതവണ്ണം ബന്ധങ്ങളുടെ കണ്ണികള്‍ അറ്റ് പോയിരിക്കും . ഇക്കഴിഞ്ഞ മാതൃ ദിനത്തില്‍ പുറത്തു വന്ന സര്‍വ്വേ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പറയുന്നത്.ശിശു അവകാശ സംഘടനയായ സേവ് ദി ചില്ദ്രന്റെ പഠനം അനുസരിച്ച് അമ്മമാര്‍ക്ക് നല്ല ജീവിത സാഹചര്യമുള്ള എഴുപത്തേഴു ഇടത്തരം രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയ്ക്ക് എഴുപത്തിമുന്നാം സ്ഥാനം മാത്രമേ ഉള്ളു. ആരോഗ്യ ക്ഷേമ കാര്യങ്ങളില്‍ അമ്മമാര്‍ക്ക് പ്രതേക ശ്രദ്ധ കിട്ടുന്ന രാജ്യങ്ങളുടെ പട്ടിക തയ്യാര്‍ അക്കിയപ്പോഴാണ് ഇന്ത്യയ്ക്ക് എഴുപതിഎഴില്‍ എഴുപത്തിമുന്നാം സ്ഥാനം മാത്രം കിട്ടിയത്. കെനിയ , കോങ്ഗോ തുടങ്ങിയ രാജ്യങ്ങളിലെ അമ്മമാര്‍ക്ക് പോലും ഇന്ത്യയിലെ അമ്മമാരെക്കളും പരിഗണന ലഭിക്കുന്നു. ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ കുബയിലെ അമ്മമാരാണ് ഏറ്റവും സന്തോഷവതികള്‍ എന്നും സര്‍വ്വേ പറയുന്നു. എന്തുകൊണ്ടാണ് ഇന്ത്യയിലെയും, കേരളത്തിലെയും, അസംത്രിപ്തര്‍ ആയ അമ്മമാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നത്. മാറിയ ജീവിത സാഹചര്യങ്ങളില്‍ കടന്നുപോയ ഇന്നലെകളെയും, വരാനിരിക്കുന്ന നാളകളെയുംമറന്നു ഇന്നിന്റെ മായിക വലയത്തില്‍ മയങ്ങി നില്‍ക്കുന്ന പുതു തലമുറയുടെ മാനസ്സിക വൈകല്യമാണ് ഇത്തരം ഒരു അവസ്ഥക്ക് കാരണം . നാളെ നമ്മുടെയും അവസ്ഥ ഇതാണെന്ന് മനസ്സിലാക്കാന്‍ കഴിയാതെ പോകുന്ന സാമന്യ ബുദ്ധി ഇല്ലായ്മയും , മറ്റുള്ളവരെ പോയിട്ട്, സ്വയംസ്നേഹിക്കുവാന്‍ പോലും മടി കാണിക്കുകയോ, മറന്നു പോകുകയോ ചെയ്യുന്ന ഒരു പുത്തന്‍ തലമുറയുടെ അധപതനമാണ് ഇവിടെ കാണാന്‍ കഴിയുന്നത്‌. ഈ അമ്മമാരുടെ തേങ്ങലുകള്‍ക്കു കാതോര്‍ക്കാന്‍ , അവര്‍ക്ക് ഇത്തിരി സ്നേഹം പകരാന്‍ ആശ്വസ്സതിന്റെ കൈത്താങ്ങ്‌ നല്‍കാന്‍ കുറച്ചു സമയം നമുക്ക് മാറ്റി വയ്ക്കാം. സ്വയം സ്നേഹിക്കുവാനും , മറ്റുള്ളവരെ സ്നേഹിക്കുവനുമുള്ള ഒരു മനസ്സ് വളര്‍ത്തിയെടുക്കാം, . മനസ്സില്‍ സ്നേഹം നിറയുമ്പോള്‍ ച്ചുട്ടുപടുകല്ല് നാം അറിയാതെ മാറ്റം സംഭവിക്കുന്നു. കാരണം സ്നേഹത്തിന്റെ ശക്തി മറ്റെന്തിനെക്കാളും വലുതാണ്‌. ജീവിതത്തില്‍ എന്തൊക്കെ നേടിയാലും, വെട്ടി പ്പിടിചാലും , സ്നേഹമുള്ള മനസ്സ് ഇല്ലെങ്കില്‍ ഒന്നുമില്ലാതത്തിനു സമം ആണ്..............................

2010, ഏപ്രിൽ 30, വെള്ളിയാഴ്‌ച

മമ്മൂട്ടി- പ്രിത്വിരാജ് ,അനിവാര്യമായ ഒത്തുചേരല്‍ ................................

ഒട്ടേറെ പ്രതിസന്ധികളില്‍ പെട്ട് ഉഴലുന്ന മലയാള സിനിമയ്ക്ക് ആശ്വാസ്സമായി മമ്മൂട്ടി- പ്രിത്വിരാജ് ടീമിന്റെ പോക്കിരിരാജ എത്തുന്നു. ഇക്കഴിഞ്ഞ വിഷു സീസ്സനില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ച വച്ചിരുന്നു . പക്ഷെ അത്തരം ഒരു അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തുവാന്‍ മലയാള സിനിമയ്ക്ക് കഴിയാതെ പോയി, നിര്‍ഭാഗ്യകരം എന്നല്ലാതെ എന്ത് പറയാന്‍. സമസ്ത മേഘലകളിലും പ്രതിസന്ധി നേരിടുന്നു എനൂ പറഞ്ഞു കൊണ്ട് മലയാള സിനിമ വിലപിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആയി. എന്നാല്‍ വേണ്ടപ്പെട്ടവര്‍ക്ക് അതിനു തക്കതായ പരിഹാരം കാണാന്‍ കഴിയാതെ പോകുന്നത് താന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്നതുപോലെ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ്. ഈ വേനല്‍ക്കാല സീസണില്‍ കുറച്ചു ചിത്രങ്ങള്‍ എങ്കിലും നേട്ടം ഉണ്ടാക്കിയേനെ എന്നാല്‍ ഈ വേനല്‍ അവധിക്കാലം തന്നെ സമരങ്ങള്‍ക്കും, നിരോധനങ്ങള്‍ക്കും വേണ്ടി തിരഞ്ഞെടുത്തു കൊണ്ട് , മലയാള സിനിമ പ്രവര്‍ത്തകര്‍ തങ്ങളുടെ തന്നെ വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുകയാണ്. തമിഷ് ചിത്രങ്ങളും, ഹിന്ദി ചിത്രങ്ങളും തടയും എന്ന് പറഞ്ഞവര്‍ക്ക് അതിനു സാധിക്കുകകൂടി ചെയ്യാതെ വന്നതോടെ മലയാള സിനിമയുടെ സമ്പത്ത് മറ്റു ഭാഷകള്‍ കൊണ്ട് പോകുകയാണ്. എന്നാല്‍ ചിലര്‍ വാദിക്കുന്നത് മലയാളത്തില്‍ മാത്രമല്ല എല്ലാ ഭാഷകളിലും പ്രതിസന്ധി ഉണ്ട് എന്നാണു, ശരിയായിരിക്കാം എന്ന് വച്ച് നമുക്ക് നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിച്ചു കൂടെ. നമ്മുടെ കുറ്റം മറ്റുള്ളവര്‍ക്കും ഉണ്ടെന്നു കരുതി സമാധനിക്കാതെ നമ്മുടെ പ്രശ്നഗള്‍ക്ക് എത്രയും വേഗം പീരിഹാരം കാണുകയല്ലേ വേണ്ടത്. പ്രേഷകന് മലയാളം കിട്ടിയില്ലെങ്കില്‍ അവന്‍ മറ്റു ഭാഷ ചിത്രങ്ങള്‍ കാണും , അല്ലാതെ മലയാളം സിനിമ മാത്രമേ കാണാവു എനൂ ഒരു സംഘടനക്കും പറയാന്‍ കഴിയില്ലല്ലോ, അത് കൊണ്ട് എത്രയും വേഗം പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി നല്ല ചിത്രങ്ങള്‍ തരൂ. ഈ രംഗം കൊണ്ട് ജീവിക്കുന്ന ലൈറ്റ് ബോയ്സ് , ടിക്കറ്റ്‌ കൊടുക്കുന്നവര്‍, ഫിലിം പെട്ടി ചുമക്കുന്നവര്‍ തുടങ്ങി സാധാരണ ജീവനക്കാരെ പരിഗണിച്ചെങ്കിലും പ്രശ്നങ്ങള്‍ പരിഹരികൂ. ഇങ്ങനെ പ്രതിസന്ധി നേരിടുന്ന മലയാള സിനിമയ്ക്ക് പുതിയ ഒരു ഊര്‍ജ്ജം പകര്‍ന്നു നല്‍കുവാന്‍ മമ്മൂട്ടി- പ്രിത്വിരാജ് ടീമിന്റെ പോക്കിരിരാജ എത്തുകയാണ്. മലയാളത്തിന്റെ മഹാ നടന്‍ മമ്മൂട്ടിയും യുവത്വത്തിന്റെ ആവേശമായി മാറിയ പ്രിത്വിരാജും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക്‌ പ്രതീഷിക്കാന്‍ ഏറെ. ഒരു നടനു എത്താന്‍ കഴിയുന്നതിന്റെ പരമാവധി ഉയരത്തി നില്‍ക്കുന്ന മമ്മൂട്ടിയും , വളരെ ചുരുങ്ങിയ സമയം കൊണ്ട് ആ ഉയരത്തിലേക്ക് കുതിക്കുന്ന പ്രിത്വിരാജും ഒന്നിക്കുമ്പോള്‍ മലയാള സിനിമ ആസ്സ്വസ്സിക്കുകയാണ്. ഒരു പക്ഷെ കാലഘട്ടം ആവശ്യപ്പെടുന്ന ഈ ഒത്തുചേരല്‍ മലയാള സിനിമയുടെ മുന്നോട്ടുള്ള പ്രയാണത്തിന് കൂടുതല്‍ കരുത്തുപകരും എന്നാ കാര്യം തീര്‍ച്ചയാണ്........

2010, ഏപ്രിൽ 19, തിങ്കളാഴ്‌ച

ഐ. പി. എല്ലും, ബി. പി. എല്ലും, പിന്നെ കുറെ ചിന്തകളും........

ഈ പോസ്റ്റ്‌ എഴുതാന്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ ഒരു കാര്യം സൂചിപ്പിക്കട്ടെ, ക്രിക്കെട്ടിനെ നെഞ്ചോട്‌ ചേര്‍ക്കുന്ന ഒരു ഇന്ത്യക്കാരനായ ഞാന്‍ ക്രിക്കെട്ടിന്റെ മഹത്വത്തെ കുറച്ചു കാണിക്കുന്നതിനോ ആരെയെങ്കിലും വ്യക്തിപരമായി കുറ്റം പറയാനോ, ആരുടെയെങ്കിലും സ്വകാര്യ ജീവിതത്തില്‍ കടന്നു കയറാനോ ഉള്ള ശ്രമമല്ല......... ഐ. പി. എല്ലും, ബി. പി. എല്ലും ഒരിക്കലും പൊരുത്തപ്പെടാത്ത രണ്ടു പദങ്ങള്‍. ഐ. പി എല്‍ എന്നാല്‍ കോടികള്‍ മാത്രം ഒഴുകുന്ന , സാധാരണക്കാരന് അപ്രാപ്യമായ ഇന്ത്യന്‍ പ്രീമീര്‍ ലീഗ്, ബി. പി എല്‍ എന്നാല്‍ ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാത്ത ബഹു ഭൂരിപക്ഷം ജനങ്ങളെ സൂചിപ്പിക്കുന്ന പദം. ഈ ഐ. പി. എല്‍ തരങ്ങതിനിടയില്‍ നാം മറന്നു പോകുന്ന മറ്റൊരു മൂന്നു അക്ഷരമാണ് ബി. പി എല്‍. ക്രിക്കെട്ടിനെ നെഞ്ചോട്‌ ചേര്‍ക്കുന്ന കോടിക്കണക്കിനു ഇന്ത്യക്കാരില്‍ ഒരാളായി നിന്ന് കൊണ്ട് തന്നെ പറയട്ടെ, ക്രിക്കെട്ടിനെ അത്രയധികം സ്നേഹിക്കുന്ന ഒരു ജനതയ്ക്ക് ഈ ഐ. പി എല്‍ നല്‍കുന്ന പാഠം എന്താണ്. ഇപ്പോഴത്തെ ഐ. പി. എല്ലിന്റെ സ്ഥിതി കാണുമ്പോള്‍ പല സംശയങ്ങളും നമ്മളില്‍ ഉണ്ടാവുക സ്വാഭാവികം. ക്രിക്കെട്ടിളുടെ നമുക്ക് ഉണ്ടായ നേട്ടങ്ങള്‍ വളരെ വലുതാണ്‌ അതൊന്നും വിസ്മരിക്കുന്നില്ല പക്ഷെ ഈ ഐ. പി എല്‍ സാധാരണ ജന വിഭാഗത്തിന് എന്ത് നേട്ടമാണ് നല്‍കുന്നത്. മറ്റു പ്രാദേശിക ടീമുകള്‍ പോരാടുന്ന ഐ.പി.എല്ലില്‍ കേരളത്തിനും ഒരു ടീം ആവശ്യം തന്നെ ആണ്. അങ്ങനെ ഒരു ടീം ഉണ്ടായെങ്കില്‍ അതില്‍ നമ്മള്‍ സന്തോഷിക്കുകയും ചെയ്യുന്നു. പക്ഷെ മറ്റു വ്യവസ്സായങ്ങള്‍ കൊണ്ട് ഉണ്ടാകാതതിലും വലിയ എന്ത് വികസ്സനമാണ് ഐ. പി എല്‍ കൊണ്ട് വരുന്നത്. സാധാരണ ജനവിഭ്ഗങ്ങളുടെ ജീവിത നിലവാരത്തെ അത് എത്ര കണ്ടു സ്വാധീനിക്കും. ഐ.പി. എല്‍ എന്നാ കോടികളുടെ ചൂതാട്ടത്തിന് ജനങ്ങളുടെ അധ്വാന ശേഷിയും , ചിന്ത ധാരയും കുറച്ചു അവന്റെ വിലപ്പെട്ട സമയം നഷ്ട്ടപ്പെടുത്താന്‍ മാത്രമേ സഹായിക്കു. നാമാരും കാണാത്ത മറ്റൊരു അപകടം കൂടി ഉയര്‍ന്നു വരുന്നുട്. പ്രാദേശിക വാദം തന്നെയാണത്. ഇന്ത്യയും, പാകിസ്താനും, അല്ലെങ്കില്‍ ഇന്ത്യയും ഓസ്ട്രളിയയും തമ്മില്‍ കളിക്കുമ്പോള്‍ ദേശ സ്നേഹത്തിന്റെ വലിയൊരു സാന്നിധ്യം പ്രകടമാകാറുണ്ട്‌,എന്നാല്‍ ഈ ഐ. പി എല്‍ കൊണ്ട് പ്രാദേശിക വാദം ശക്തിപ്പെടുന്നു എന്നതല്ലാതെ ദേശസ്നേഹം ഒരു ഘടകം പോലും ആകുന്നില്ല. കേരളത്തിന്റെ ടീം ഇപ്പോള്‍ ഐ. പി എല്ലില്‍ കളിക്കാത്തത് കൊണ്ട്, നമ്മള്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സിനെയോ, ബംഗ്ലൂര്‍ റയല്‍ ചാലെങ്ങേര്സിനെയോ, കൊല്‍ക്കൊട്ട നൈറ്റ് രിടെര്സിനെയോ ഒക്കെ പിന്തുണയ്ക്കുന്നു, എന്നാല്‍ കേരളത്തിന്‌ ടീം ഉണ്ടായാല്‍ നമ്മളെല്ലാം ആ ടീമിനൊപ്പം ചേരും അങ്ങനെ പ്രാദേശികമായി വിഘടിച്ചു നില്‍ക്കുന്നത് കൊണ്ട് എന്ത് ഗുണം. മറ്റു രാജ്യങ്ങളിലും പ്രാദേശിക മത്സരങ്ങള്‍ ഉണ്ട് പക്ഷെ അവിടെ ഒന്നും ഈ വിഘടന ശ്രമം കാണുന്നില്ല. ബ്രിട്ടിഷ് ഭരണത്തിന്റെ ഫലമായുണ്ടായ വിഘടന വാദം ഐ. പി എല്ലോടെ ഇന്ത്യയില്‍ വീണും തല പോക്കുകയാണ്. അത് അപകടമാണ്. ഐ പി. എല്‍ മത്സരങ്ങള്‍ ആരോഗ്യകരമായും, സുതാര്യമായും നടക്കട്ടെ , സാധാരണ ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടി ഐ. പി എല്‍ ടീം ഉടമകള്‍ കോടികളുടെ ഒരംശമെങ്കിലും ചിലവാക്കട്ടെ, ഈ ടീമുകളുമായി ബന്ധപ്പെട്ടവര്‍ കുറച്ചെങ്കിലും തുക സാധാരണ ജനത്തിന്റെ പുരോഗതിക്കായി നീക്കി വയ്ക്കട്ടെ , അതിനായി ചെറിയ ഒരു ശ്രമം എങ്കിലും നടത്തിയാല്‍ തന്നെ കുറെയൊക്കെ പരാതികള്‍ മാറിക്കിട്ടും...... ............

2010, ഏപ്രിൽ 9, വെള്ളിയാഴ്‌ച

കണിക്കൊന്നകള്‍ പൂവിടും കാലം .....................

ഒരിക്കലും അസ്തമിക്കാത്ത നന്മകളെയും, പ്രതീക്ഷകളെയും ഓര്‍മ്മപ്പെടുതിക്കൊണ്ട് ഇതാ മറ്റൊരു വിഷുപുലരി കൂടി ആഗതമായിരിക്കുന്നു. നിറയെ പൂവുകള്‍ ചൂടി കണിക്കൊന്നകള്‍ പുഞ്ചിരി തൂകുന്നു. ഇനിയും അവശേഷിക്കുന്ന ചില്ലകളില്‍ ഇരുന്നു വിഷുപ്പക്ഷികള്‍ നീട്ടി പാടുന്നു. ബാല്യത്തിന്റെ ഇട നാഴികളില്‍ എവിടെയോ കൊയ്ത്തു പാട്ടിന്റെ ഈരടികള്‍ മുഴങ്ങി കേള്‍ക്കുന്നു. കണ്ണിമാങ്ങയും, കശുവണ്ടിയും, ചക്കയും നിറഞ്ഞ ഫലവൃഷങ്ങള്‍ , കണിയോരുക്കതിനായി കൊന്നപ്പൂവു തേടിയുള്ള യാത്രകള്‍. ഇന്നും വിഷുവിന്റെ പ്രാധാന്യം കുറയുന്നില്ല, ഒരു പക്ഷെ എന്റെ ബാല്യത്തിലെ വിഷുവിനോളം ഇപ്പോഴത്തെ വിഷു ആഘോഷങ്ങള്‍ തിളക്കമുള്ളതല്ല എന്ന് ഞാന്‍ പറഞ്ഞാല്‍ ഇന്ന് ജനിച്ചു ജീവിക്കുന്ന തലമുറയ്ക്ക് ഇപ്പോഴത്തെ വിഷു എന്റ ബാല്യകാലത്തിലെവിഷു പോലെ തന്നെ പ്രിയമുള്ളതായിരിക്കാം.മാറ്റങ്ങളില്‍ ജീവിക്കാന്‍ കഴിയുക ഭാഗ്യം തന്നെയാണ്. ഒരു പക്ഷെ നാളെ ഇനിയും ആഘോഷങ്ങള്‍ക്ക് മാറ്റമുണ്ടാകാം. എന്നാലും വിഷുവിന്റെയും, ഓണത്തിന്റെയും ഒക്കെ അടിസ്ഥാനപരമായ നന്മയ്ക്ക് എന്നും സ്ഥായിയായ ഭാവം ഒന്ന് തന്നെയാണ്, . പറമ്പിലും, പാതയോരങ്ങളിലും പൂവിട്ടു നില്‍ക്കുന്ന കണിക്കൊന്നകള്‍ കാണുക ആനന്ദകരമാണ്. എങ്കിലും വിഷുപ്പുലരി കഴിയുമ്പോള്‍ ഒരു പൂവ് പോലും അവശേഷിക്കാത്ത , ഒടിഞ്ഞു തൂങ്ങിയ ചില്ലകളുമായി നിസ്സഹായരായി നില്‍ക്കുന്ന കൊന്നമരങ്ങളെകാണുമ്പോള്‍ വല്ലാത്ത സങ്കടം തോന്നും, എന്നിരുന്നാലും മലയാള മണ്ണിനു മുഴുവനും കണി ഒരുക്കിയ നിര്‍വൃതിയും , സംതൃപ്തിയും ആ കൊന്നമരങ്ങള്‍ അനുഭവിക്കുന്നുണ്ടാകണം , അതുകൊണ്ടാണല്ലോ മുളപൊട്ടിയ പുതിയ ചില്ലകളില്‍ നിറയെ കൊന്നപ്പൂക്കലുമായിഅടുത്ത വിഷുവിനും കൊന്നമരങ്ങള്‍ മലയാളികള്‍ക്ക് കണി ഒരുക്കുന്നത്, ഒരിക്കലും അസ്തമിക്കാത്ത നന്മകളും, പ്രതീക്ഷകളും പോലെ...............

2010, മാർച്ച് 24, ബുധനാഴ്‌ച

നഷ്ട്ട സൌഭാഗ്യം.........................

ആഗോള താപനത്തിന്റെ ഫലമായി ഭൂമിയുടെ ചൂട് വര്‍ധിക്കുന്നു എന്ന് മുറവിളി കൂട്ടുമ്പോഴും , താപനത്തിന് കാരണക്കാരായത്‌ നമ്മള്‍ ഓരോരുത്തരും തന്നെ യാണെന്ന് നാം മറന്നു പോകുന്നു. പ്രകൃതിയെയും, പ്രകൃതി വിഭവങ്ങളെയും വേണ്ടതിലേറെ ചൂഷണം ചെയ്യുമ്പോള്‍ അതിനെതിരെയുള്ള പ്രകൃതിയുടെ സ്വാഭാവിക പ്രതികരണം മാത്രമാണ് ആഗോളതാപനം. ഒരു ജനതയെ സംബന്ധിച്ച് വികസനം ഒഴിച്ചുകൂടാന്‍ ആകാത്തതാണ്. എന്നാല്‍ വികസനത്തിന്റെ പേരില്‍ ഒരു മരം മുറിച്ചു മാറ്റുമ്പോള്‍ , സുരക്ഷിതമായി വളരാന്‍ കഴിയുന്നിടങ്ങളില്‍ ഒന്നോ രണ്ടോ തൈ ചെടികള്‍ വച്ച് പിടിപ്പിക്കാന്‍ പോലും നമ്മള്‍ ശ്രമിക്കുന്നില്ല, . ഇന്ന് ഭൂമിയാകെ വരണ്ടുണങ്ങി, പുഴകളും നദികലുമൊക്കെ വറ്റി , കുറ്റിയറ്റ നെല്പാടങ്ങളും വംശമ്ട ജീവജാലങ്ങലുമായി ഭൂമി തേങ്ങുകയാണ് , ഞാന്‍ പഠിക്കുന്ന സമയം ബോട്ടണി ക്ലാസ്സില്‍ തുമ്പച്ചെടി കണ്ടിട്ടില്ലാത്തവര്‍ ആരെങ്കിലുമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ രണ്ടു മൂന്നു പേര്‍ എഴുന്നേറ്റു നിന്ന്, അത് കണ്ടു എനിക്ക് അത്ഭുതമായിരുന്നു, തുമ്പച്ചെടി കണ്ടിട്ടില്ല എന്ന് ഇവര്‍ കള്ളം പറയുകയായിരിക്കും എന്ന് ഞാന്‍ കരുതി കാരണം എന്റെ ഗ്രാമത്തില്‍ അന്നൊക്കെ നിറയെ തുമ്പയും , കാക്കപ്പൂവും , തെസിയുമൊക്കെ ഉണ്ടായിരുന്നു, പക്ഷെ ഇന്ന് ഞാന്‍ പോലും എന്റെ ഗ്രാമത്തില്‍ ഒരു തുംബചെടിയെ തേടി അലയേണ്ടി വരുന്നു, ഒരു കക്കപൂവിന്റെ സൌന്ദ്വാര്യം ഓര്‍മകളി മാത്രമാകുന്നു . എന്താണ് സംഭവിക്കുന്നത്‌ നഷ്ട്ടമാകുന്ന നന്മകള്‍ കണ്ടു വേദനയോടെ വിലപിച്ചു പോകുന്നു, . നമ്മുടെയൊക്കെ മനസ്സുകളില്‍ നിന്ന് എന്നോ പടിയിറങ്ങിപ്പോയ ഒത്തിരി നന്മകളും, സ്നേഹവുമൊക്കെ പോലെ , പ്രകൃതിയെയും നമ്മള്‍ അവഗണിക്കുന്നു. എന്നാലും എവിടെയൊക്കെയോ ഉയര്‍ന്നു കേള്‍ക്കുന്ന ചില വേറിട്ട ശബ്ദങ്ങളും , കടുത്ത ചൂടിലും പിടിച്ചു നില്‍ക്കുന്ന ചില പച്ചതുരുതുകളുടെ ശീതളിമയും നമുക്ക് പ്രതീക്ഷ നല്‍കുന്നു.... , നഷ്ട്ടസൌഭാഗ്യം എന്നാ എന്റെ കവിത പ്രക്രിതിസ്നേഹികല്‍ക്കായി ഞാന്‍ സമര്‍പ്പിക്കുന്നു.

പചിലചാര്‍ത്തു പുതച്ചു നില്‍ക്കും
മലയാള നാടിതിന്നുഓര്‍മ്മ മാത്രം
വ്യര്തമാം ജീവിത യാത്രയിങ്കല്‍

വെട്ടി തെളിക്കുന്നു വനങ്ങലെല്ലാം
തേനൂറും മാന്കനി നല്കിയോരെന്‍
തൈ മാവിന്‍ ചുവടും മുറിച്ചു നിങ്ങള്‍
മാവിന്റെ തുഞ്ചത്ത് രാ പാര്തിരുന്നോരാ
പറവതന്‍ ദുഖംഇതാരറിയാന്‍

കുളിര്‍ കാറ്റില്‍ ഇളകുന്ന പാടങ്ങലില്ലിവിടെ

മധുര ഗാനം പൊഴിക്കും കുയിലുകളും
ഒരു കുഞ്ഞു തെന്നല്‍ ഒന്നെകിടുവാന്‍
കൊടും വേനലില്‍ തണല്‍ തൊട്ടിലാകാന്‍

ഇനിയില്ല ഒരു വൃക്ഷ ചുവടു പോലും
ഒരു കുഞ്ഞു പൂവിന്റെ ഗന്ധം പടര്‍ത്താന്‍
ശേഷിപ്പതില്ല ഒരു വല്ലി പോലും
ആദി കവി വാക്യം ഒരുമിച്ചു പാടാം
അരുതരുതു കാട്ടാളാ നിന്‍ ക്രുര വൃത്തി
ശന്തയാം പ്രകൃതിയെ ധ്രോഹിചീടുകില്‍
സംഹാര രുദ്രയാം അവള്‍ ഒരു നാള്‍
അവള്‍ തന്‍ താണ്ഡവ നടനത്തില്‍
ക്ഷണ ഭംഗുരംമാനുഷര്‍ തന്‍ ജീവിതം
ഹാ കഷ്ട്ടം വിലപിക്കുമ്പോഴും
നഷ്ട്ട സൌഭാഗ്യ സ്വപ്‌നങ്ങള്‍ തന്‍ -

വേദന കണ്ണുനീര്‍ മുത്തായി പതിക്കുന്നു ഭൂമിയില്‍..............

2010, മാർച്ച് 4, വ്യാഴാഴ്‌ച

അത് ഞാന്‍ തന്നെയാണ്

തിങ്ങി നിറഞ്ഞ ജനക്കൂട്ടം
ഒത്ത നടുവിലായി ചോര -
വാര്‍ന്നൊലിച്ച ഒരന്നാഥ ജന്മം
ഞരങ്ങുന്നു, പിടയുന്നു പ്രാണവേദനയാല്‍
നീട്ടിയ മൊബയിലില്‍ ചിത്രങ്ങള്‍ എടുക്കുമ്പോള്‍
കേള്‍ക്കുന്നില്ലാരുമേ ബധിര കര്നങ്ങലാല്‍
ഞാനുമെന്‍ മൊബൈല്‍ സൂം ചെയ്തു ഫോക്കസ് ചെയ്യവേ
ഒരു മാത്ര ആ മുഖം കണ്ടു ഞാന്‍ ഞെട്ടി തരിച്ചു പോയി
മൊബൈല്‍ എന്‍ കൈയില്‍ നിന്ന് ഊര്‍ന്നു പോയി
കാരണം അത് ഞാന്‍ തന്നെ ആയിരുന്നു...................

2010, ഫെബ്രുവരി 27, ശനിയാഴ്‌ച

സച്ചിന്‍ കാലഘട്ടത്തിന്റെ സൌഭാഗ്യം...........

സച്ചിനെ ക്കുറിച്ച് എന്ത് പറഞ്ഞാലും , എത്ര പറഞ്ഞാലും മതിയാകില്ല, പക്ഷെ എല്ലാ വിഷയങ്ങളെയും കുറിച്ച് എഴുതുന്ന ബ്ലോഗ്‌ എന്നാ നിലക്ക് സച്ചിനെക്കുറിച്ച് പറഞ്ഞില്ലന്ന്കില്‍ ഈ ബ്ലോഗിന് പൂര്‍ണ്ണത ഉണ്ടാകില്ല. സച്ചിന്‍ എന്നാ പ്രതിഭയെ ക്കുറിച്ച് പറയ്യാന്‍ അക്ഷരങ്ങളും, വാക്കുകളും, വരികളും മതിയാകില്ല,. അക്ഷരങ്ങള്‍ക്കും , വാക്കുകള്‍ക്കും, വരികള്‍ക്കും അപ്പുറത്താണ് ആ പ്രതിഭയുടെ സ്ഥാനം. ഏകദിന ക്രിക്കെട്ടില്‍ അസ്സാധ്യമെന്നു കരുതിയ ഇരട്ട സെഞ്ചുറി നേടിക്കൊണ്ട് വേറിട്ട രക്കൊടിന്റെ ചരിത്ര വഴികളിലേക്ക് സച്ചിന്‍ നടന്നു കയറുമ്പോള്‍ ആ പ്രതിഭയുടെ പ്രകടനങ്ങള്‍ക്ക് മുന്‍പില്‍ നമുക്ക് ശിരസ്സ്‌ നമിക്കാം. എന്ത് കൊണ്ട് സച്ചിന്‍ എന്ന് ചോദിക്കുമ്പോള്‍ നമുക്ക് ചെന്ന് എത്താന്‍ കഴിയുക ആത്മസമര്‍പ്പനതിന്റെ , കഠിന അധ്വാനത്തിന്റെ നടവഴികളിലാണ്. സച്ചിന്റെ വാക്കുകളില്‍ ക്രിക്കെറ്റ് അദ്ദേഹത്തിന് ആഹ്ലാദവും, അഭിനിവേശവുമാണ്. ഇരുന്നൂറു എന്നാ കൊടുമുടി കയറിയ ശേഷവും മിതമായ ശൈലിയില്‍ ഉള്ള ആഹ്ലാദ പ്രകടനം നടത്തിയ ആ ഒരു നിമിഴം മാത്രം മതി സച്ചിന്‍ എന്നാ വ്യക്തിയുടെ മഹത്വം മനസ്സിലാക്കാന്‍. ക്രിക്കെറ്റ് എന്നാല്‍ സച്ചിന്‍ എന്ന് മാറുന്ന സാഹചര്യത്തിലും അമിത ആവേശം കാട്ടാതെ നിയന്ത്രണത്തോടെ , വിനയപൂര്‍വ്വമുള്ള പെരുമാറ്റത്തിലൂടെ രേക്കൊടുകള്‍ക്കും ഒത്തിരി അപ്പുറം സച്ചിന്‍ എത്തിക്കഴിഞ്ഞു. വ്യക്തി ജീവിതത്തിലും, ക്രിക്കെറ്റ് ജീവിതത്തിലും ഒരു പോലെ മികവു പുലതുന്ന സച്ചിന്‍ ഈ നേട്ടങ്ങള്‍ക്ക്‌ തികച്ചും അര്‍ഹനാണ്. സച്ചിനെപ്പോലെ ഒരു കളിക്കാരന്റെ ജീവിത കാലത്ത് ജീവിക്കാന്‍ കഴിയുക എന്നത് തന്നെ മഹ്ഹാഭാഗ്യമാണ്...............................

2010, ഫെബ്രുവരി 18, വ്യാഴാഴ്‌ച

ഞങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ പറയാനുള്ളത്..............

ലോക സിനിമയില്‍ തന്നെ മലയാളത്തിനു ഒരു പ്രത്യക സ്ഥാനമാണുള്ളത്. ജീവിത യാധര്ത്യങ്ങളെ അതിന്റെ തീവ്രതയോടും സത്യാ സന്ധതയോടും ചിത്രീകരിക്കുന്നതില്‍ മലയാളസിനിമ എന്നും ഒരു പടി മുന്നിലാണ് . എന്നാല്‍ ഈ അടുത്ത കാലത്ത് മലയാള സിനിമ രംഗത്ത് ഉണ്ടായിരിക്കുന്ന സംഭവ വികാസങ്ങള്‍ , സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ക്ക്‌ വിഷമം ഉണ്ടാക്കുന്നവയാണ്. ഇന്ന് സിനിമ രംഗം ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട് . അത്തരം വെല്ലുവിളികളെ കൂട്ടായ പ്രവര്തനതിലുടെ നേരിടെണ്ടതുണ്ട്. ഒട്ടേറെ തിയറ്ററുകള്‍ അടച്ചു പൂട്ടുന്നു, അനേകം പേര്‍ക്ക് തൊഴില്‍ നഴ്ട്ടപ്പെടുന്നു, വ്യാജ സി. ഡി. കള്‍, ഭാരിച്ച നിര്‍മാണ ചെലവു , അവശ കലാകാരന്മാരുടെ സംരക്ഷണം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍ നില നില്‍ക്കുന്നുട് . എന്നാല്‍ അതിലൊന്നും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്ത വിധം ആരോപണങ്ങളും വിവാധങ്ങളുമായി സിനിമ ശ്വാസം മുട്ടുകയാണ്, സിനിമയെ സ്നേഹിക്കുന്നവര്‍ക്കും. തുച്ചമായ വരുമാനം ആണെങ്കില്‍ പോലും സിനിമയെ അത്ര മേല്‍ സ്നേഹിക്കുന്നത് കൊണ്ട് മാത്രം അതുമായി ബന്ധപ്പെട്ട തൊഴിലില്‍ തുടരുന്ന ആയിരങ്ങള്‍ ഉണ്ട് , അതില്‍ തിയറ്ററില്‍ ടിക്കറ്റ്‌ പരിശോധിച്ച് കടത്തി വിടുന്നവര്‍, ലൈറ്റ് ബോയ്‌ , ഉള്‍പ്പെടെ ഒട്ടേറെ പ്പേര്‍ ഇന്ന് തൊഴില്‍ നാഴ്ട്ടപ്പെട്ടു കഴിയുന്നുമുണ്ട്. എങ്കിലും ഇവര്‍ ഉള്‍പ്പെടെയുള്ള പ്രേക്ഷക സമൂഹം സിനിമയെ നെഞ്ചേറ്റി ലാളിക്കുന്നുണ്ട്. തൊഴില്‍ പരമായ പ്രശ്നങ്ങള്‍ എല്ലാ മേഘലകളിലും ഉണ്ടാവും. എന്നാല്‍ അത്തരം പ്രശ്നങ്ങള്‍ അതിന്റെ ചട്ടക്കൂടില്‍ നിന്ന് തന്നെ പരിഹരിക്കുകയാണ് വേണ്ടത്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവരും , ആരോപണങ്ങള്‍ക്ക് വിധേയരായി സംഘര്‍ഷം അനുഭവിക്കുന്നവരും നമ്മുടെ മുന്നില്‍ ഉണ്ട്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ വൈകാരികമായ തള്ളിച്ചയില്‍ പറയുന്ന കാര്യങ്ങള്‍ ആരോപണ വിധേയരയവര്‍ക്ക് നല്‍കുന്ന മാനസ്സിക വ്യഥ തിരിച്ചരിയെണ്ടാതുണ്ട്. പ്രശന്‍ പരിഹാരത്തിന് മറുവിഭാഗം നടത്തുന്ന നീക്കങ്ങളില്‍ സഹകരിച്ചു കൊണ്ട് എത്രയും വേഗം ഈ വിവാദങ്ങള്‍ അവസ്സ്നിപ്പിക്കാന്‍ ശ്രമിക്കണം. കലാകാരന്മാരെ ആദരവോടും , ബഹുമാനത്തോടും, കാണുന്നവരും അതിലേറെ അവരെ സ്നേഹിക്കുന്നവരുമാണ്‌ മലയാളി പ്രേക്ഷകര്‍. വ്യക്തി ജീവിതത്തിലോ , ഔദ്യോഗിക ജീവിതത്തിലോ എന്തെങ്കിലും വീഴ്ചകള്‍ പറ്റിയാലും അവ പോരുതുകൊണ്ട് നിങ്ങളെ സ്നേഹിക്കുന്നവരാന് ഞങ്ങള്‍ പ്രേക്ഷകര്‍. ആരോപനഗളുടെ സത്യാവസ്ഥ മനസ്സിലാക്കാനും, അടിസ്ഥാനം ഇല്ലാത്ത ആരോപണങ്ങളെ തിരിച്ചറിയാനും അവയെ തള്ളിക്കളയാനും ഞങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ സാധിക്കും. അടിസ്ഥാന പരമല്ലാത്ത ആരോപണങ്ങള്‍ കേട്ടത് കൊണ്ട് ഞങ്ങള്‍ക്ക് നിങ്ങളോടുള്ള സ്നേഹത്തിനു ഒരു കുറവും വരികയില്ല എന്നാല്‍ അതെ സമയം ഇത്തരം ആരോപണങ്ങള്‍ ഉണ്ടാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കപ്പെടെണ്ടാതുണ്ട്. ഒരാള്‍ എന്തെങ്കിലും ആരോപണങ്ങള്‍ നടത്തുമ്പോള്‍ , പിന്നീടുള്ളവര്‍ അതുമായി ബന്ധമില്ലാത്ത കാര്യങ്ങളുമായി പുത്തന്‍ പ്രസ്താവനകള്‍ ഇറക്കുകയും , പ്രശ്നം കുറച്ചുകൂടി സങ്കീര്‍ണ്ണം ആക്കുകയും ചെയ്യുന്ന രീതിയും ഒട്ടും നന്നല്ല. ഈ വിവാധങ്ങല്‍ക്കിടയിലും സംയമനം പാലിക്കുന്ന ഒട്ടേറെ ആളുകള്‍ ഉണ്ട്. വളരെ നല്ല കാര്യം. കാരണം പ്രശ്നങ്ങള്‍ പരിധി കടക്കാതിരിക്കട്ടെ. മമ്മൂട്ടി യെയും , മോഹന്‍ലാലിനെയും, സുരേഷ് ഗോപിയും, ജയരമിനെയു, ദിലീപിനെയും , പ്രിത്വിരാജിനെയുമൊക്കെ നമ്മള്‍ പ്രേക്ഷകര്‍ സ്നേഹിക്കുന്നു , അംഗീകരിക്കുന്നു, ബഹുമാനിക്കുന്നു...... , ന്ഞ്ഞങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ നിങ്ങളോട് പറയാനുള്ളത് എന്തെന്നാല്‍ നല്ല കഥയും കഥാപാത്രങ്ങളും നമുക്ക് തരൂ , പകരം നമ്മള്‍ പ്രേക്ഷകരുടെ സ്നേഹംആവോളം തിരിച്ചു നല്‍കാം. നമ്മള്‍ പ്രേക്ഷകര്‍ നല്‍കുന്ന ഈ പിന്തുണയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടു കൊണ്ട് നിങ്ങളുടെ വരവും കാത്തു എന്നും നമ്മള്‍ ഉണ്ടാവും ..........

2010, ഫെബ്രുവരി 14, ഞായറാഴ്‌ച

മൂവന്തി താഴ്വരയില്‍..........................

കാവ്യാത്മക രചനകളിലുടെമലയാളി മനസ്സുകളെ കീഴടക്കിയ ശ്രീ ഗിരിഷ് പുത്തെന്‍ചേരിയുടെ വിട വാങ്ങലോടെ മലയാളത്തിനു മറ്റൊരു നഷ്ട്ടം കൂടി. അദ്ദേഹം തൂലിക ചലിപ്പിച്ച എല്ലാ ഗാനങ്ങളും മികച്ചവ തന്നെ ,എങ്കിലും അദ്ധേഹത്തിന്റെ ഗാനങ്ങളിളുടെ കടന്നു പോകുമ്പോള്‍ എനിക്ക് ഏറ്റവും പ്രിയമുള്ളത് കന്മദം എന്നാ ചിത്രത്തിലെ മൂവന്തി താഴ്‌വരയില്‍ എന്നാ ഗാനമാണ്. ഒരു നോവ്‌ പാട്ടായി മനസ്സില്‍ ആഴ്ന്നിരങ്ങുമ്പോഴും ഞാന്‍ എന്റെ ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കുന്ന പാട്ടാണ് മൂവന്തിതാഴ്‌വരയില്‍. എന്ത് കൊണ്ട് എന്ന് ചോദിച്ചാല്‍ , ഒരു പക്ഷെ ഒരിക്കലും ആരോടും പറയാതെ ആര്‍ക്കും ബാധ്യത ആകാതെ എന്റെ മനസ്സില്‍ സൂക്ഷിക്കുന്ന സ്വകാര്യ ദുഖങ്ങളുടെ കൂട്ടത്തില്‍ ഈ പാട്ടിനു ഒരു പ്രത്യേക സ്ഥാനം തന്നെ ഉണ്ട്. ഒരു പൂവിതള്‍ അടര്‍ന്നു വീഴുന്നതുപോലെ ചില സ്വകാര്യ നൊമ്പരങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ നാമറിയാതെ നമ്മുടെ മനസ്സില്‍ നിന്ന് അടര്‍ന്നു വീഴാറുണ്ട്‌.ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ നമ്മളെ തേടിയെത്തുന്ന ചില പാട്ടുകള്‍ ജീവിത അവസാനം വരെ നമ്മളെ പിന്തുടര്‍ന്ന് കൊണ്ടേയിരിക്കും. അത്രമേല്‍ എന്നില്‍ സ്വാധീനം ചെലുത്തിയ പാട്ടാണ് അത്. കന്മദം എന്നാ ചിത്രം പുറത്തിറങ്ങുന്നതിനു മുന്‍പേ അതിലെ പാട്ടുകള്‍ ഹിറ്റായിരുന്നു. പഠനത്തിന്റെ കൈ വഴികളില്‍ ആയിരുന്ന ഞാന്‍ വീട്ടിലും ,കോളേജിലും എപ്പോഴുംമൂളി നടന്നിരുന്ന പാട്ട് ആയിരുന്നു മൂവന്തി താഴ്‌വരയില്‍. എന്നാല്‍ ചിത്രം റിലീസ് ആയ സമയം ഞാന്‍ മറ്റൊരു രാജ്യത്തില്‍ ആയിരുന്നു. പൊള്ളുന്ന ജീവിത യാധര്ത്യങ്ങള്‍ക്ക് മുന്‍പില്‍ , ഒരു കൈതാങ്ങിനു ആരുമില്ലാതെ, അതിജീവനത്തിന്റെ പാതയില്‍ പ്രാരാബ്ധങ്ങളുടെ ഭാണ്ടവും പേറി നേപ്പാള്‍ എന്നാ ചെറിയ രാജ്യത്തിലെ ഹെട്ടുട എന്നാ വലിയ നഗരത്തിലെ ഒരു ഇന്ത്യന്‍ സ്കൂളില്‍ അധ്യാപകനായി ഞാന്‍ ജോലിയില്‍ പ്രവേശിച്ചു. സ്കൂള്‍ ഹോസ്ടലിന്റെ മട്ടുപ്പാവില്‍ നിലാവില്‍ നക്ഷത്രങ്ങളെയും നോക്കി ഇരിക്കുമ്പോള്‍ അറിയാതെ മനസ്സില്‍ നിറയുന്നതും ചുണ്ടില്‍ മൂളിപ്പാട്ടായി വിടരുന്നതും ഈ പാട്ട് ആയിരുന്നു. അപ്രതീക്ഷിതമായി നാടും ,വീടും , സൌഹൃധങ്ങളും , പ്രണയങ്ങളും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായി ജീവിതത്തിന്റെ മറ്റൊരു തുരുത്തില്‍ എത്തപ്പെട്ടപ്പോള്‍ , ഒരു സ്നേഹ വാക്കിനോ, സാന്ത്വന സ്പര്‍ശതിണോ, ഒരു തലോടലിനോആരുമില്ലാത്ത ആ നാളുകളില്‍ സ്വയം സ്നേഹിക്കുകയും, ആസ്വസ്സിപ്പിക്കുകയും, പ്രചോദിപ്പിക്കുകയും മാത്രമേ എനിക്ക് സാധിക്കുമായിരുന്നുല്ല്. അപ്പോഴൊക്കെ ഒരു സ്നേഹഗീതം പോലെ ആ പാട്ട് എന്നെ തഴുകിയിരുന്നു. കാലം ഇത്ര കഴിഞ്ഞിട്ടും ഇന്നും ആ പാട്ട് കേള്‍ക്കുമ്പോള്‍ എന്നിലെ വേദനകള്‍ അലിഞ്ഞില്ലതാവാരുണ്ട്. അനുഭവങ്ങളുടെ തീച്ചൂളയില്‍ ഞാന്‍ പാകപ്പെടുമ്പോള്‍ , എനിക്കെപ്പോഴോക്കെയോ നഷ്ട്ടമായ സ്നേഹവാക്കുകളും, സൌഹൃധങ്ങളും, പ്രണയങ്ങലുമൊക്കെ ഈ പാട്ട് എന്നെ ഓര്‍മ്മപ്പെടുതിക്കൊണ്ടിരുന്നു. അത് കൊണ്ട് തന്നെ ഞാന്‍ ഏറ്റവും കൂടുതല്‍ എഴുതുന്നത്‌ സ്നേഹതെക്കുരിച്ചാണ്, സൌഹൃതങ്ങളെക്കുറിച്ചാണ്, പ്രണയതെക്കുരിച്ചാണ്. സാമ്പത്തികമായി സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു പുഞ്ചിരി, ഒരു, സ്നേഹവാക്ക്, ഒരു തലോടല്‍, ഒരു സാന്ത്വനസ്പര്‍ശം, എപ്പോഴും ഞാന്‍ മറ്റുള്ളവര്‍ക്കായി കരുതി വയ്ക്കാറുണ്ട്. ഞാന്‍ എഴുതുന്ന വരികളില്‍ ഒന്നിലെങ്കിലും പ്രചോദനം നല്‍കുന്ന എന്തെങ്കിലും തിരികി വയ്ക്കാറുണ്ട്. കാരണം അവയുടെ വില മറ്റാരേക്കാളും എനിക്കറിയാന്‍ കഴിഞ്ഞിട്ടുണ്ട്, . വാടിക്കരിഞ്ഞ ഒരു ചെടിക്ക് നല്‍കുന്ന ഒരു തുള്ളി വെള്ളം കൊണ്ട് ഒരു വസന്തം സൃഷ്ട്ടിക്കുന്നതുപോലെ , ഒരു സ്നേഹവാക്കിനു ചിലപ്പോള്‍ ഒരു ജീവിതത്തെ തന്നെ തളിരനിയിക്കാന്‍ സാധിക്കും. എന്നാലും ചില നിമിഴങ്ങളില്‍ എന്റെ മനസ്സില്‍ അഹങ്കാരം നിറയുന്നതായി തോന്നുമ്പോള്‍, അഹന്ത തല പോക്കുന്നതായി അറിയുമ്പോള്‍, ഞാനെന്ന ഭാവം എന്നെ ഭരിക്കാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ ആദ്യം ചെയ്യുന്നത് മൂവന്തി താഴ്വരയില്‍ എന്നാ പാട്ട് കേള്‍ക്കുകയാണ്. ആ പാട്ട് ഒരു തവണ കേള്‍ക്കുമ്പോള്‍ തന്നെ ഞാന്‍ യാധര്ത്യ ബോധത്തിലേക്ക്‌ മടങ്ങി വരും, അഹങ്കാരവും, അഹങ്തയുമില്ലാത്ത ഒരു പച്ച മനുഷ്യനായി ഈ ഭൂമിയിലേക്ക്‌ ഇറങ്ങി വരും. അത് കൊണ്ട് തന്നെ ആ പാട്ടിനെ ഞാന്‍ വല്ലാതെ പ്രണയിക്കുന്നു.അപ്പോഴു പിന്നെയും സ്വകാര്യ ദുഖങ്ങള്‍ ബാക്കി. ആ പാട്ട് എഴുതിയ ശ്രീ ഗിരിഷ് പുത്തെന്‍ചേരി സാറും, അതിനു ഈണമിട്ട ശ്രീ രവീന്ദ്രന്‍ മാഷും, ആ പാട്ട് ചിത്രീകരിച്ച ശ്രീ ലോഹിതദാസ് സാറും, അകാലത്തില്‍ വിടപറഞ്ഞിരിക്കുന്നു.....................................

2010, ഫെബ്രുവരി 5, വെള്ളിയാഴ്‌ച

പ്രണയ ദുഖം ...

പൂവണിഞ്ഞ പ്രണയങ്ങളുടെ ആഹ്ലാദവും , നഷ്ട്ട പ്രണയങ്ങളുടെ നൊമ്പരങ്ങളും പേറി മധുരമൂറുന്ന ഓര്‍മ്മയായി , സുഖമുള്ള നോവായി ഇതാ പ്രണയ ആഘോഷത്തിന്റെ മറ്റൊരു ദിനം കൂടി ആഗതമായി. പ്രണയത്തിനു എത്ര മുഖങ്ങളാണ്, . മഴവില്ല് കാണുന്ന കൌതുകത്തോടെ പ്രണയത്തെ നോക്കികണ്ടവര്‍, പുസ്തക താളില്‍ ഒളിപ്പിച്ച മയില്‍‌പീലി തുണ്ട് പോലെ ആരോടും പറയാതെ മനസ്സില്‍ പ്രണയം കാത്തു സൂക്ഷിച്ചവര്‍, പ്രണയത്തിന്റെ ആഴങ്ങളില്‍ മുങ്ങി മറഞ്ഞവര്‍, പ്രണയത്തിന്റെ വിഹായസ്സില്‍ പറന്നുയര്‍ന്നവര്‍, പ്രണയത്തിന്റെ തീ നാളത്തില്‍ ചിറകു അറ്റവര്‍, പ്രണയ മഴയില്‍ അലിഞ്ഞു ചേര്‍ന്നവര്‍, പ്രണയം കണ്ണ് നീര്‍ തുള്ളികള്‍ മാത്രം സമ്മാനിച്ചവര്‍, പ്രണയം നല്‍കിയ ഊര്‍ജ്ജം ഒന്ന് കൊണ്ട് മാത്രം ജീവിതം വെട്ടി പിടിച്ചവര്‍, ജീവിതയാധര്ത്യങ്ങള്‍ക്ക് മുന്നില്‍ പ്രണയം അടിയറ വച്ചവര്‍ , പ്രണയം ത്യാഗമാനെന്നു തിരിച്ചറിഞ്ഞു തിരിഞ്ഞു നടന്നവര്‍, പ്രണയം എന്നാ യാഥാര്‍ത്ഥ്യത്തിനു നേര്‍ക്ക്‌ നെഞ്ചു വിരിച്ചു നടന്നു പോയവര്‍ , അങ്ങനെ പ്രണയം യാത്ര തുടരുന്നു. കുറവുകളും, പരിമിതികളും പരസ്പരം അന്ഗീകരിച്ചുകൊണ്ട് സത്യസന്ധമായ , ആത്മാര്‍ത്ഥ പ്രണയം നിലവില്‍ കുളിച്ചു നില്‍ക്കുന്ന താജ് മഹാളിനെക്കളും സുന്ദരവും, ദീപ്തവും, മൂല്യം ഉള്ളതുമാണ്. പ്രണയം മനസ്സില്‍ കാത്തു സൂക്ഷിക്ക്ന്നവര്‍ക്ക്, ഇപ്പോഴും പ്രണയിക്കുന്നവര്‍ക്ക്, ഇനിയും പ്രണയിക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് വേണ്ടി പ്രണയ ദുഖം എന്നാ എന്റെ ഈ കവിത സമര്‍പ്പിക്കുന്നു,
ഭൂമിയിലെ ആദ്യത്തെ സ്ത്രീയും, പുരുഷനും -
നമ്മളായിരുന്നെങ്കില്‍
ഒന്നിനെയും പേടിക്കാതെ നമുക്ക് പ്രണയിക്ക മായിരുന്നു
ജാതി നോക്കാതെ, മതം നോക്കാതെ, നമുക്ക് പ്രണയിക്ക മായിരുന്നു
ഗാഡമായി പുണരമായിരുന്നു
ചുടു ചുമ്പനങ്ങള്‍ ഏകാമായിരുന്നു
നഗ്നത ആവോളം ആസ്സ്വധിക്കമായിരുന്നു
തമ്മില്‍ അലിഞ്ഞു ചേരാമായിരുന്നു
ഇന്നും നാം പ്രണ യിക്കുന്നു
പക്ഷെ നമ്മുടെ പ്രണയം എന്തിനെയൊക്കെയോ പേടിക്കുന്നു
പൂര്‍വ്വികര്‍ ചെയ്താ ക്രൂരത
ഗാഡമായി പുണരാന്‍ ആകാതെ
ചുടു ചുംബനങ്ങള്‍ ഏകാനകാതെ
നഗ്നത ആവോളം അസ്സ്വധിക്കാന്‍ ആവാതെ
തമ്മില്‍ അലിഞ്ഞു ചേരാന്‍ ആകാതെ
മുട്ടത്തോട് പൊട്ടിചു പുറത്തു വരാന്‍ ആകാത്ത
കിളിക്കുഞ്ഞിനെ പോലെ ,
പ്രണയം നമ്മുടെ ഉള്ളില്‍ വച്ച് തന്നെ മരിക്കുന്നു ...............................

2010, ഫെബ്രുവരി 1, തിങ്കളാഴ്‌ച

എ. ആര്‍. റഹുമാന്‍ ഒരു പാഠപുസ്തകം ...........

വീണ്ടും എ.ആര്‍. റഹുമാന്‍. രാജ്യത്തിന്‍റെ യശസ്സ് വാനോളം ഉയര്‍ത്തിക്കൊണ്ട് ഗ്രാമി പുരസ്കാരത്തിലൂടെ എ. ആര്‍. റഹുമാന്‍ വീണ്ടും. ഗോള്ടെന്‍ ഗ്ലോബ് , ബാഫ്ഫ്ട, ഓസ്കാര്‍ എന്നീ പുരസ്കാരങ്ങള്‍ക്ക് പിറകെ സംഗീത ലോകത്തെ അത്യുന്നത ബഹുമതിയായ ഗ്രാമിയുടെ രണ്ടു പുരസ്കാരങ്ങള്‍ നേടി റഹുമാന്‍ സംഗീത ലോകത്തിന്റെ നെറുകയില്‍. ഒരാള്‍ രണ്ടു തരത്തില്‍ മഹത്വ വല്ക്കരിക്കപ്പെടാം, ഒരു മഹാന്റെ മകനോ ,മകളോ ആയി ജനിക്കുക വഴി ജന്മന മഹത്വവല്‍ക്കരിക്കപ്പെടുന്നവരും , സ്വന്തം കഴിവുകളില്‍ കൂടി മഹത്വം ആര്ജ്ജിക്കുന്നവരും. ഇതില്‍ രണ്ടാമത്തെ ഗണത്തിലാണ് രഹുമാന്റെ സ്ഥാനം. പ്രശസ്ത സന്ഗീതഞ്ഞനായ ആര്‍. കെ . ശേഖരിന്റെ മകനായി പിറന്നിട്ട്ടും , പട്ടിണിയും, ദാരിദ്രവും നിറഞ്ഞ പൊള്ളുന്ന ജീവിത യാധര്ത്യങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കാതെ, ഒരു കുടുംബത്തിന്റെ ഭാരം മുഴുവന്‍ ചുമലിലേറ്റി പകല്‍ മുഴുവന്‍ വിവിധ ട്രൂപ്പുകളില്‍ പണി ചെയ്തും , രാവിന്റെ നിശബ്ദ യാമങ്ങളില്‍ തന്റെ കീ ബോര്‍ഡില്‍ തീര്‍ത്ത താളലയങ്ങള്‍ ലോകം കീഴടക്കാനായി അദ്ദേഹം കരുതി വയ്ക്കുകയുമാണ് ചെയ്തത്. ഒരിക്കല്‍ അദ്ദേഹം പറയുകയുണ്ടായി തന്റെ സംഗീതത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന വിഷാദം ബാല്യകാലത്തെ നൊമ്പരങ്ങള്‍ ആണെന്ന്. നമ്മള്‍ സ്വയം പരിമിതികള്‍ കല്‍പ്പിച്ചു അതിന്ള്ളില്‍ തളക്കപ്പെടുമ്പോള്‍ ,പരിമിതികള്‍ക്ക്‌ അപ്പുറം എത്രത്തോളം വളരാന്‍ കഴിയുമെന്ന് റഹുമാന്‍ കാട്ടി തരുന്നു. കഠിനദ്വാനവും, പരിശ്രമവും കൊണ്ട് ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുംപോളും പിന്നിട്ട വഴികള്‍ അദ്ദേഹം മറക്കുന്നില്ല. വയറു നിറയെ കഴിക്കുന്നവന്‍ വിശപ്പിന്റെ വില അറിയുന്നില്ല , വിശപ്പിന്റെ വില അറിയുന്നവനെ മറ്റുള്ളവരുടെ വിശപ്പടക്കാന്‍ മനസ്സ് ഉണ്ടാവൂ, എന്നധേഹം പറയുന്നു. സംഗീതലോകത്ത്‌ ഒരു വ്യക്തിക്ക് ഉയരാന്‍ കഴിയുന്നതിന്റെ പരംമാവധി ഉയരത്തില്‍ നില്‍ക്കുമ്പോഴും വിനയം കൊണ്ട്, അദ്ധേഹത്തിന്റെ തല കുനിയുന്നു. ഒരു കവി പാടിയത് പോലെ ഫലങ്ങള്‍ നിറയുമ്പോള്‍ വൃക്ഷത്തിന്റെ കൊമ്പ് താഴുന്നതുപോലെ ഓരോ പുരസ്കാരങ്ങളും അദ്ധേഹത്തെ കൂടുതല്‍, കൂടുതല്‍ വിനയാന്നിതന്‍ ആക്കി തീര്‍ക്കുന്നു. ചെറിയൊരു സ്ഥാന ലബ്ധിയില്‍ പോലും സ്വയം മറക്കുകയും, അഹന്തയും ഗര്‍വ്വുമോക്കെയായി മറ്റുള്ളവരെ നോക്കി പുഞ്ചിരിക്കാന്‍ പോലും സാധിക്കാത്ത ഞാനുള്‍പ്പെടെയുള്ള സമൂഹത്തിനു വിലയേറിയ ഒരു പാഠപുസ്തകമാണ് എ.ആര്‍. റഹുമാന്‍. ........................................

2010, ജനുവരി 28, വ്യാഴാഴ്‌ച

ഇന്ത്യന്‍ ഐ. ടി രംഗവും അമേരിക്കന്‍ ഭീക്ഷണിയും

അമേരിക്ക ഇന്ത്യയെ ഭയപ്പെടുന്നുവോ...? അമേരിക്കന്‍ പ്രസിഡന്റ്‌ ബാരക്ക് ഒബാമയുടെ പ്രഖ്യാപനങ്ങള്‍ കേട്ടാല്‍ ഏതൊരുകൊച്ചു കുട്ടിക്കും അത് സത്യമാണെന്ന് മനസ്സില്‍ ആകും . സെനെറ്റ് തെരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയവും, ജനപിന്തുണയില്‍ ഉണ്ടായ ഇടിവും ഭയന്ന് ഒബാമ പ്രഖ്യാപന പെട്ടി പൊട്ടിക്കുമ്പോള്‍ , ഇന്ത്യ ഒരു പേടി സ്വപ്നമായി മനസ്സിലുന്ടെന്ന കാര്യം വ്യക്തമാകുന്നു. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ അമേരിക്ക യെ മറി കടന്നു ഒന്നാം സ്ഥാനത് എത്തും എന്നും ഒബാമ ഭയക്ക്ന്നു. ഐ ടി രംഗത്ത് പുറം കരാര്‍ നല്‍കുന്ന കമ്പനികള്‍ക്ക് നികുതി ഇളവുകള്‍ നിര്‍ത്തല്‍ ചെയ്യുക വഴി ഒബാമ ലക്ഷ്യമിടുന്നത് ഇന്ത്യയെ പോലെ പുറം കരാറുകള്‍ ഉള്‍പ്പെടെയുള്ള മേഘലകളില്‍ മുന്നിട്ടു നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് നിയന്ത്രണം കൊണ്ട് വരുക എന്നതാണ്. മറ്റു ഏതൊരു രാജ്യത്തെ ഐ ടി പ്രോഫെഷനുലുകളെ കളും ഇന്ത്യന്‍ യുവാക്കള്‍ വളരെ മുന്നില്‍ തന്നെയാണ്. ഒരു പക്ഷെ ഇന്ത്യന്‍ യുവാക്കളുടെ തലച്ചോറിന്റെ മിടുക്ക് കൊണ്ടാണ് അമേരിക്ക പോലും പിടിച്ചു നില്കുന്നത്. ഇന്ത്യന്‍ യുവാക്കളെ അവഗണിച്ചു കൊണ്ട് അമേരികായ്ക്ക് എന്നല്ല ലോകത്ത് ഒരു രാജ്യങ്ങള്‍ക്കും വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ കഴിയില്ല . പക്ഷെ നമ്മള്‍ കുടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സമയം ആയിരിക്കുന്നു. പുറം കരാര്‍ ജോലികള്‍ ഏറ്റു എടുക്കുന്നതിനോടൊപ്പം കുടുതല്‍ സ്വയം പര്യാപ്തമായ തൊഴില്‍ അവസ്സരങ്ങള്‍ സൃഷ്ട്ടിക്കേണ്ട സമയം ആഗതമായിരിക്കുന്നു. നമ്മുടെ ഐ .ടി. രംഗത്തെ കുട്ടികള്‍ ഒരു കാരണത്താലും പിന്തള്ളപ്പെടാന്‍ ഇടയാകരുത്. മിടുക്കും പ്രോഫെഷനളിസ്സവും കൊണ്ട് വളരെ മുന്നില്‍ നല്‍കുന്ന ഇന്ത്യന്‍ ഐ. ടി യുവാക്കളെ തളര്‍ത്താന്‍ ഒബാമയുടെ ചിലറ പ്രഖ്യാപനങ്ങള്‍ക്ക് കഴിയില്ല . തന്റെ പ്രസ്സംഗത്തില്‍ ഒബാമ പറയുന്നു, "ഞാന്‍ വിട്ടു ഒഴിയില്ല ഞങ്ങളും ", പക്ഷെ ഒബാമ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്, എല്ലാക്കാലത്തു എല്ലാവര്ക്കും ഒന്നും പിടിച്ചു വൈക്കാന്‍ കഴിയില്ല , കാലം ആവശ്യപ്പെടുമ്പോള്‍ എല്ലാം വിട്ടു കൊടുക്കേണ്ടി വരും ,ഇന്നല്ലെങ്കില്‍ നാളെ. അത് കൊണ്ട് ഇന്ത്യന്‍ യുവാക്കളോട് പ്രതേകിച്ചു ഐ. ടി യുവാക്കളോട് പറയാനുള്ളത്, നിങ്ങള്‍ ഒരിക്കലും തളരാന്‍ പാടില്ല , നിരാശാര്‍ആകാനും കാരണം ഒരു രാജ്യം മുഴുവനും നിങ്ങളോടൊപ്പം ഉണ്ട് ..............................

2010, ജനുവരി 22, വെള്ളിയാഴ്‌ച

പുണ്യം അഹം നല്‍കുന്ന പ്രതീക്ഷകള്‍...............

പ്രശസ്ത എഴുത്തുകാരനും തകഴിയുടെ ചെറു മകനുമായ ശ്രീ രാജ്നായരുടെ പുണ്യം അഹം എന ചിത്രം മലയാള സിനിമയ്ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു. പുണ്യം അഹം എന്നാ ചിത്രതിളുടെ രാജ് നായര്‍ തന്റെ സാന്നിധ്യം അറിയിക്കുമ്പോള്‍ മലയാള സിനിമക്ക് പ്രതീക്ഷ അര്‍പ്പിക്കാവുന്ന മറ്റൊരു സംവിധായകന്റെ പിറവി കൂടി. ആദ്യ ചിത്രത്തില്‍ തന്നെ തന്റെ കൈയൊപ്പ്‌ പതിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. ഒട്ടേറെ ബിംബങ്ങളിലൂടെ മനസ്സിന്റെ സങ്കീര്‍ണ്ണ അവസ്ഥകളെ, ജീവിത യാധര്ത്യങ്ങളെ, സ്നേഹത്തിന്റെ ശക്തിയെ, നിസഹായ അവസ്ഥകളെ അതി ശക്തമായി ചിത്രീകരികാന്‍ പുണ്യം അഹതിലൂടെ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. ആവര്‍ത്തിക്കപ്പെടുന്ന തെറ്റുകളും , അവ തെറ്റാണെന്ന് തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന ആകുലതകളും തീവ്രമായ ആവിഷ്കാരത്തിലൂടെ പുണ്യം അഹം കാട്ടി തരുന്നു. ആഗോളവല്‍ക്കരണം സൃഷ്‌ടിച്ച മാറ്റങ്ങളും , കുടുംബ ബന്ധങ്ങളില്‍ സ്നേഹ പൂര്‍ണ്ണമായ ഒരു വാക്കിനു പോലുമുള്ള പ്രാധാന്യവും , ഒക്കെ ചിത്രം പറയുന്നുണ്ട്. നാരായണനുണ്ണി എന്നാ കഥാപാത്രമായി പ്രിതിരജും, ജയശ്രീ ആയി സംവൃതയും മനോഹരമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ചവയ്ക്കുന്നു. അവരെ കൂടാതെ മറ്റു കഥാപാത്രങ്ങള്‍ എല്ലാവരും തന്നെ തങ്ങളുടെ റോളുകള്‍ ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നു.പ്രിത്വിരാജിനെയും , സംവൃതയും പോലുള്ള യുവതാരങ്ങള്‍ ഇത്തരം വ്യത്യസ്ത വേഷങ്ങള്‍ ധൈര്യപൂര്‍വ്വം തിരഞ്ഞെടുകുന്നത് പ്രശംസനീയം തന്നെ. കഥാപാത്രങ്ങളുടെ സൂഷ്മ ഭാവങ്ങള്‍ പോലും പ്രിത്വിരജും സംവൃതയും ,കെ. പി. എ സി ലളിതയും, നെടുമുടിവേണുവും , ഗോപകുമാറും, ഉള്‍പ്പെടെയുള്ള താരങ്ങള്‍ വളരെ ശ്രദ്ധിച്ചിരിക്കുന്നു. ഒരു ചിത്രത്തിന്റെ നിര്‍മാണ ഘട്ടതില്ടന്നെ വാണിജ്യ ചിത്രമെന്നോ, സമാന്ധര സിനിമയെന്നോ ഉള്ള ലെബലുകളിലോടെ മാറ്റി നിര്‍ത്തപ്പെടുന്ന ഇക്കാലത്ത് ഇത് പോലൊരു നല്ല ചിത്രം പ്രേക്ഷകര്ക് മുന്നില്‍ എത്താനും അവ ചര്‍ച്ച ചെയപ്പെടാനും സാധിക്കുന്നത് തന്നെ വലിയ കാര്യം ...............................

2010, ജനുവരി 11, തിങ്കളാഴ്‌ച

ഒഴുകും നിണതിന്‍ നിറം ഒന്ന് തന്നെ .........

ഈ അടുത്ത കാലത്തായി അസ്ട്രലിയില്‍ ഇന്ത്യന്‍ വംശജര്‍ക്ക് നേരെ നടക്കുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ ആശങ്കപ്പെടുതുന്നതാണ്. വംശീയമായോ, അല്ലാതെയോ ഉള്ള ഇത്തരം ആക്രമണങ്ങള്‍ ഇന്ത്യയെ പോലെ മഹത്തായ സാംസ്കാരിക പാരമ്പര്യമുള്ള ഒരു രാജ്യത്തിലെ പൌരന്മാര്‍ക്ക് നേരെ ആണെന്നത് വേദനാജനകമാണ്. ആസ്ട്രേലിയ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ സാംസ്കാരിക അന്തസത്തയെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുകയും അതിന്റെ നല്ല വശങ്ങള്‍ സ്വംശീകരിക്കപ്പെടുകയും ചെയ്യാന്‍ ഇന്ത്യ ഒരു കാലത്തും മടി കാണിചിട്ടില. ഐ ടി മേഘലയിലും ആരോഗ്യ മേഘലയിലും ഒട്ടനവധി ഇന്ത്യന്‍ യുവാക്കള്‍ ആസ്ട്രേലിയയില്‍ ജോലി ചെയ്യുന്നുണ്ട്. ഇത്തരം ആക്രമണങ്ങള്‍ നമ്മുടെ യുവാക്കളുടെ ജീവനെക്കുറിച്ചു ആശങ്കപെടാന്‍ കാരണമാക്കുന്നു. എന്തിനാണ് ഇത്തരം ആക്രമണങ്ങള്‍ എന്ന് ചിന്തിക്കുമ്പോള്‍ ക്രിക്കെറ്റില്‍ ആസ്ട്രേലിയയുടെ ആധിപത്യം ചോദ്യം ചെയ്യാന്‍ തക്ക ശക്തിയായി ഇന്ത്യ മാറിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിനു ഉപോല്‍ബലകമായി ഉണ്ടായിരിക്കാം. നമ്മുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് നമ്മുടെ കടമയാണ്. അതിനാല്‍ ബഹുമാനപ്പെട്ട പ്രസിഡന്റും , പ്രധാനമന്ത്രിയും, വിദേശകാര്യ മന്ത്രിയും , മറ്റു മന്ത്രിമാരുല്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ കുടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു. അതോടൊപ്പം നമ്മുടെ സാംസ്കാരിക നായകന്മാരും ഇത്തരം ആക്രമണങ്ങളെ അപലപിക്കെണ്ടാതാണ്. അനാവശ്യ വിവാദങ്ങളും, വാദ പ്രതിവാധങ്ങളും മാറ്റി നിര്‍ത്തി ഇത്തരം ഗൌരവമേറിയ വിഷയങ്ങള്‍ ഒറ്റക്കെട്ടായി നേരിടെണ്ടാതുണ്ട്, കാരണം , ദേശവും , ഭാഷയും, വേഷവും വ്യത്യസ്തം ആണെങ്കിലും മുറിവുകളില്‍ നിന്ന് ഇറ്റു വീഴുന്ന ചോരതുള്ളികള്‍ക്കു ചുവപ്പ് നിറം തന്നെയാണ്.................

2010, ജനുവരി 1, വെള്ളിയാഴ്‌ച

മോഹന്‍ലാലും , കപട ആസ്വാധനങ്ങളും...........

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ ഈ അടുത്ത് മലയാള സിനിമ രംഗത്തെക്കുറിച്ച് നടത്തിയ ചില പരാമര്‍ശങ്ങള്‍ വളരെ യാഥാര്‍ത്യ ബോധത്തോട് കൂടി ഉള്ളവ ആയിരുന്നു. താരങ്ങളുടെ പ്രതിഫലത്തെ ക്കുറിച്ച്, സിനിമ നിര്‍മാണ ചെലവിനെക്കുറിച്ച് , എല്ലാം അദ്ദേഹം പറഞ്ഞത് വളരെ സത്യസന്ധമായ കാര്യങ്ങളാണ്. അതില്‍ത്തന്നെ അദ്ദേഹം പറഞ്ഞ ഒരു കാര്യം വളരെ പ്രസക്തമാണ്, ഉത്സവ സീസണുകളിലും മറ്റും അന്യ ഭാഷ ചിത്രങ്ങളുടെ കടന്നു കയറ്റത്തെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. ഈ അടുത്ത ദിവസ്സം ഇവിടം സ്വര്‍ഗമാണ് എന്നാ ചിത്രം കാണാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവം തന്നെ ഇതിനു ഉദാഹരണമാണ്. റോഷന്‍ ആന്ദൃസ് , മോഹന്‍ലാല്‍ ടീമിന്റെ ഈ ചിത്രം സാധാരണ ജീവിത യധാര്ത്യങ്ങളിലെക്കുള്ള ഒരെത്തിനോട്ടമാണ്.ചിത്രത്തിന്റെ പ്രമേയവും ലാളിത്യവും കൊണ്ട് ഏറെ മികച്ചുനില്‍ക്കുന്ന ചിത്രം . ഈ ചിത്രം കാണാന്‍ നില്‍ക്കുമ്പോള്‍ തൊട്ടു അടുത്ത തിയേറ്ററില്‍ ഒരു ഹിന്ദി ചിത്രം ഓടുന്നു. എന്റെ അടുത്ത് നില്‍ക്കുന്ന ഒന്‍പതോളം പേരടങ്ങുന്ന സംഘം ,പെണ്‍കുട്ടികളും, ആണ്‍കുട്ടികളും , അവര്‍ ഏതു സിനിമ കാണണം എന്നാ ചര്‍ച്ചയിലാണ്. അതില്‍ ഭുരി ഭാഗം പേരും ഇവിടം സ്വര്‍ഗമാണ് കാണണം എന്നാ അഭിപ്രായക്കാര്‍ ആണ്. എന്നാല്‍ ഒന്ന് രണ്ടു പേര്‍ക്ക് ഹിന്ദി ചിത്രം തന്നെ കാണണം . അതെല്ലാം ഓരോരുത്തരുടെയും വ്യക്തിപരമായ ആസ്വാദനത്തിന്റെ ഇഷ്ട്ടം എന്ന് കരുതി, അപ്പോഴാണ്‌ അതില്‍ ഒരു യുവാവ് പറയുന്നത് കേട്ടത്, എടാ നമുക്ക് ഹിന്ദി സിനിമ തന്നെ കാണാം , മലയാളവും കണ്ടു അങ്ങ് ചെന്നാല്‍ അവന്മാര്‍ കളിയാക്കും , ഒന്നും മനസ്സില്‍ ആയില്ലെങ്കിലും ഹിന്ദി കണ്ടെന്നു പറഞാല്‍ ഒരു വെയിട്ടല്ലേ, . അവസാനം അവരെലാം ഹിന്ദി കാണാന്‍ പോയി . എത്ര കപടമായ ആസ്വാദനത്തിന്റെ മുഖമാണ് അവിടെ വെളിപ്പെട്ടത്, ഒന്നും മനസ്സില്‍ ആയില്ലെങ്കിലും വെയിറ്റ് കളയാതിരിക്കാന്‍ ഹിന്ദി ചിത്രം കാണുന്ന ഒരു കൂട്ടം യുവാക്കള്‍ . തന്നെ തന്നെ വില കുറച്ചു കാണുന്ന മലയാളിയുടെ സംസ്കാരത്തിന്റെ പ്രതിനിധികളായ ആ യുവ സംഘത്തോട് സഹതാപം തോന്നി. മറ്റു ഭാഷകളില്‍ ഒരു ആഴ്ച പോലും തികച്ചു ഓടാത്ത ചിത്രങ്ങള്‍ക്ക് സൂപ്പര്‍ ഹിറ്റ് പരിവേഷം ചാര്തിക്കൊടുക്കുന്നതില്‍ ഈ കപട അസ്സ്വാ ദാനമാണ് പ്രധാന പങ്കു വഹിക്കുന്നത്. അതിനാല്‍ ഇത്തരം ചിത്രങ്ങള്‍ക്ക് കേന്ദ്രങ്ങള്‍ അനുവദിക്കുന്നതില്‍ നിയന്ത്രനഗല്‍ആവശ്യമാണ്. കപട ആസ്വാദനത്തിന്റെ ഒരു കഥ തന്നെ ഉണ്ട്, ഒരു മലയാളിയും , ഒരു തമിഴനും ഒരു തെലുങ്ങനും കൂടി മൂന്നു ഭക്ഷയിലെയും മികച്ച ഓരോ ചിത്രങ്ങള്‍ കാണാന്‍ പോയി . തെലുങ്ക് ചിത്രം കണ്ടു ഇറങ്ങിയപ്പോള്‍ മൂന്നു പേര്‍ക്കും സന്തോഷമായി, തെലുങ്ങനു വളരെ സന്തോഷം, . തമിള്‍ ചിത്രം കണ്ടു ഇറങ്ങിയപ്പോള്‍ മൂന്നു പേര്‍ക്കും പിന്നെയും സന്തോഷം , തമിഷന് വളരെ സന്തോഷം, അവസാനം മലയാള ചിത്രം കണ്ടു , തമിഷനും തെലുങ്കനും സന്തോഷം മലയാളിക്ക് വലിയ നിരാശയും ദുഖവും , അയ്യോ എന്താ കാര്യം , ചോദിച്ചപ്പോള്‍ മലയാളി പറഞ്ഞു പടം നല്ലത് തന്നെ പക്ഷെ അതിനെ ക്കുറിച്ച് എന്ത് കുറ്റം പറയും എന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല അതാണ് വിഷമം, ഇതാണ് മലയാളിയുടെ കപട അസ്സ്വധന രീതിക്ക് ഉദാഹരണം. എന്നാല്‍ എല്ലാ യുവാക്കളും അങ്ങനെ അല്ല സിനിമയെ ഗൌരവമായി സംമീപിക്കുന്ന യുവാക്കളാണ് അധികം പേരും അവര്‍ ക്ഷമിക്കുക . അതിനാല്‍ നല്ല സിനിമയെ കുറ്റം പറയാന്‍ വഴികള്‍ ആലോചിക്കാതെ നല്ലതിനെ നല്ലതെന്ന് പറയാനുള്ള ആര്‍ജ്ജവം ഉണ്ടാവട്ടെ, . എന്തിനു ഇങ്ങനെ എഴുതി കൂട്ടുന്നു എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്, ഇവിടം സ്വര്‍ഗമാണ് എന്നാ ചിത്രത്തില്‍ സ്രീനിവാസ്സന്‍ പ്രസ്സങ്ങിച്ചു നില്‍ക്കുമ്പോള്‍ അര്രും കേള്‍ക്കാനില്ല എന്ന് കളിയാക്ക്ന്ന മോഹന്‍ ലാലിനോട് പറയുന്ന ദയലോഗ് -- സമൂഹത്തോട് എനിക്ക് പറയാന്‍ തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ വിളിച്ചു പറയുന്നു, അത് ആരും കേള്‍ക്കണം എന്നില്ല , എന്നാലും ഒരാളെങ്കിലും ശ്രദ്ധിച്ചാല്‍ അത്രയുമായി..............

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...