2014, ഡിസംബർ 29, തിങ്കളാഴ്‌ച

പുതുവര്ഷ ചിന്തുകൾ...........

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട്ടവുമായാണ്‌ 2014 . വിട പറയുന്നത്. കഴിഞ്ഞ അഗസ്റ്റ് 1 നു ആയിരുന്നു അമ്മയുടെ മരണം. 2015 ജനുവരി 1 നു 5 മാസം ആകുന്നു..... ഒരുപക്ഷെ മാതൃ സ്നേഹത്തിനും വൽസല്യങ്ങൽക്കും അപ്പുറം എവിടെയോ മറന്നു വച്ച പിതൃ വാത്സല്യവും സംരക്ഷണവും പകര്ന്നു തരാനും അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്നലെ അറിഞ്ഞവര്ക്കും , ഇന്ന് അറിയുന്നവര്ക്കും , നാളെ അറിയനിരിക്കുന്നവർക്കും മുന്നില് തുറക്കപ്പെടാത്ത ഒരു ഏട് എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും . തീര്ച്ചയായും അത്തരം സ്വകാര്യ ദുഖങ്ങൾ നമ്മളിൽ തുടങ്ങി നമ്മളിൽ അവസാനിക്കുകയാണ് നല്ലത്. ഏറെ മുറിവേറ്റ തു കൊണ്ടാകകം പെയ്യാൻ വിതുമ്പി നില്ക്കുന്ന മഴമേഘം പോലെ ആയിരുന്നു ബാല്യത്തിൽ എപ്പോഴും മനസ്സ്. ഒരു തുള്ളി പോലും തുളുംബാതെ വീര്പ്പു മുട്ടുന്ന മഴ മേഘത്തിന്റെ വേദന എന്റെ വേദന തന്നെ ആയിരുന്നു. ഈ കുറിപ്പ് എഴുതുമ്പോൾ എന്റെ കണ്ണുകൾ സജലങ്ങൾ ആകുന്നു എങ്കിൽ എനിക്ക് അത് ആശ്വസ്സമാണ് . എങ്കിലും ഇക്കാല ജീവിത യാത്രയിൽ മുഴുവനും മറ്റുള്ളവര്ക്ക് സന്തോഷം പകര്ന്നു കൊടുക്കുവനെ ശ്രമിച്ചിട്ടുള്ളൂ. സ്വയം ഉരുകി തീരുംബോളും ചുറ്റുപാടും പ്രകാശം ചൊരിയുന്ന മെഴുകു തിരിയുടെ സാഫല്യം തന്നെ ആയിരുന്നു എന്റെ ജീവിത ദര്ശനം. നല്ല നാളെകൾ തന്നെയാകട്ടെ നമ്മുടെ പ്രതീക്ഷകൽ. ഇല പൊഴിയുന്ന ശിശിരത്തിന് അപ്പുറം വസന്തം ഒരു വർണ്ണ പൂത്താലവുമായി നില്ക്കുന്നുണ്ടാവും . ഓരോ ഉദയവും അസ്തമയത്തിൽ അവസാനിക്കുന്നു എന്നാ ചിന്തക്ക് പകരം ഓരോ അസ്തമനവും പുതിയ ഉദയത്തിന്റെ തുടക്കം എന്ന് ചിന്തിക്കാം........ എന്റെ പ്രിയപ്പെട്ടവർക്കെല്ലാം ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ...........

പിക്കറ്റ് 43.....

ഇതൊരു പട്ടാള കഥയോ യുദ്ധ ചിത്രമോ അല്ല.........
പട്ടാളക്കാരന്റെ സ്വപ്നങ്ങളും ഹൃദയതുടിപ്പുമാണിത്.......
രണ്ടു രാജ്യങ്ങളുടെ അതിര്ത്തി കാക്കാൻ വിധിക്കപ്പെട്ട രണ്ടു രാജ്യക്കാരായ രണ്ടു പട്ടാളക്കാരുടെ ഹൃദയത്തിൽ വിരിയുന്ന തീവ്ര സൌഹൃദത്തിന്റെ കഥയാണ്‌ .ഇവിടെ യുദ്ധവും യുദ്ധഭീതിയും അവസാനിക്കുന്നു.......
സമാധാനത്തിന്റെ പുലരിയെ വരവേൽക്കുകയാണ്‌, ഒരു ചരിത്ര നിയോഗം പോലെ.......
മേജര്* രവിയുടെ പൃഥ്വിരാജ് ചിത്രം 'പിക്കറ്റ് 43' എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്ന നായ ആണ് ബക്കാര്*ഡി . ആറു വര്*ഷം ഇന്ത്യന്* പട്ടാളത്തില്* സേവനമനുഷ്ഠിച്ച നായയാണിത്. ലാബ്രഡോര്* ഇനത്തില്* പെട്ട പരിശീലനം സിദ്ധിച്ച നായായിരുന്നു ബക്കാര്*ഡി.
ചിത്രത്തില്* അതിര്*ത്തിയിലെ ഏകാന്തതയില്* പൃഥ്വിരാജിന് കൂട്ടായെത്തുകയാണ് ബക്കാര്*ഡി.
ഈ അടുത്ത് ബക്കാർഡി ഈ ലോകത്തോട്‌ വിട പറഞ്ഞു. പൂർണ്ണ സൈനിക ബഹുമതികളോടെ ആണ് ബക്കാർഡി ക്ക് അന്ത്യ വിശ്രമം നല്കിയത്.......
ഇന്ത്യാ-പാക്ക് അതിര്*ത്തിയില്* കഴിയുന്ന പട്ടാളക്കാരന്റെ കഥയാണ് പിക്കറ്റ് 43 പറയുന്നത്. തങ്ങളുടെ ബാരക്കുകളില്* ഒറ്റയ്ക്ക് കഴിയുന്ന ഇന്ത്യന്* പട്ടാളക്കാരനും പാക്കിസ്ഥാന്* പട്ടാളക്കാരനും തമ്മില്* ഉടലെടുക്കുന്ന സൗഹൃദമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

2014, ഡിസംബർ 25, വ്യാഴാഴ്‌ച

സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2015

സ്നേഹഗീതം ജനപക്ഷം  ഫിലിം അവാര്‍ഡ്സ്  2015വളരെ വ്യക്തമായും കൂട്ടായ ചര്‍ച്ചകളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തില്‍ എത്തി ചേര്‍ന്ന നിഗമനങ്ങള്‍ ആണ്. പുരസ്കാരങ്ങള്‍ അത് എന്തിന്റെ പേരില്‍ ഉള്ളത് ആയാലും അര്‍ഹതപ്പെട്ട കൈകളില്‍  എത്തിച്ചേരണം എന്നതിന്റെ അടിസ്ഥാനത്തിന്‍ ഞങ്ങള്‍ നടത്തിയ പ്രവര്‍ത്തനത്തില്‍  കേരളത്തിലും, ഇന്ത്യയിലും  മറ്റു വിദേശങ്ങളിലും ഉള്ള മലയാളി സമൂഹം നല്‍കിയ പിന്തുണയും നിര്‍ദേശങ്ങളും വളരെ വലുതാണ്‌. എല്ലാ നിര്ടെശങ്ങള്‍ക്കും  അഭിപ്രായങ്ങള്‍ക്കും ഒരായിരം നന്ദി.... അവാര്‍ഡിന്റെ പൂര്‍ണ്ണ പട്ടിക ചുവടെ ..........

മികച്ച സംവിധായകന്‍ - രഞ്ജിത് ( ഞാൻ )

മികച്ച ചിത്രം - ഹൗ ഓൾഡ്‌ ആർ യു

മികച്ച രണ്ടാമത്തെ ചിത്രം - മുന്നറിയിപ്പ്

സാമൂഹിക പ്രതിബദ്ധതയുള്ള  ചിത്രം - അപ്പോത്തിക്കിരി

ജനപ്രിയ ചിത്രം - സപ്തമശ്രീ തസ്കരഹ

മികച്ച നടന്‍ - മമ്മൂട്ടി ( മുന്നറിയിപ്പ് , വര്ഷം )

മികച്ച നടി - മഞ്ജു വാര്യർ ( ഹൗ ഓൾഡ്‌ ആർ യു )

പ്രത്യേക പരാമര്ശം - ജയസുര്യ ( അപ്പോത്തിക്കിരി , ഇയ്യോബിന്റെ പുസ്തകം )

                                         ദുൽഖർ സൽമാൻ ( ഞാൻ )

                                         ഭാമ ( ഒറ്റ മന്ദാരം )

ജനപ്രിയ താരം - നിവിൻ പോളി , നസ്രിയ

അഭിമാന താരം - പ്രിഥ്വിരാജ് ( ബഹു ഭാഷ പ്രകടനം  )

മികച്ച തിരക്കഥ - ബോബി സഞ്ജയ്‌ ( ഹൗ ഓൾഡ്‌ ആർ യു )

                                 രഞ്ജിത് ശങ്കർ ( വര്ഷം )

മികച്ച പുതുമുഖ സംവിധാനം - ശ്യാം ധർ (7th ഡേ )

മികച്ച സഹനടൻ - രണ്‍ജി പണിക്കർ ( ഞാൻ )

മികച്ച സഹനടി - സജിത മഠത്തിൽ ( ഞാൻ , ഒറ്റ മന്ദാരം )

മികച്ച ചായാഗ്രഹണം - അമൽ നീരദ് ( ഇയ്യോബിന്റെ പുസ്തകം )

മികച്ച എഡിറ്റിംഗ് - ജോണ്‍ കുട്ടി ( 7th ഡേ )

മികച്ച ഗായകൻ - ഹരിചരണ്‍ ( ബാംഗ്ലൂർ ദയ്സ് , ലണ്ടൻ ബ്രിഡ്ജ് )

മികച്ച ഗായിക - സുജാത ( ഒറ്റ മന്ദാരം )

മികച്ച ഗാനരചന - റഫീഖ് അഹമ്മദ് ( ഞാൻ , ബാംഗ്ലൂർ ദയ്സ് , ഹൗ ഓൾഡ്‌ ആർ യു )

മികച്ച സംഗീതം  - ഗോപി സുന്ദർ ( 1983 , ബാംഗ്ലൂർ ദയ്സ് , ഹൗ ഓൾഡ്‌ ആർ യു )

മികച്ച ഗാനം - വിജനതയിൽ ( ഹൗ ഓൾഡ്‌ ആർ  യു

ജനപ്രിയ ഗാനം - തുടക്കം മാന്ഗല്യം ( ബംഗ്ലൂർദയ്സ് )

പുതുമുഖ താരങ്ങൾ - ഫര്ഹാൻ ഫാസിൽ ( ഞാൻ സ്റ്റീവ് ലോപ്പസ് )
                                         അഹാന കൃഷ്ണ ( ഞാൻ സ്റ്റീവ് ലോപ്പസ് )

മികച്ച ബാല താരം - പ്രജ്വൽ പ്രസാദ് ( വര്ഷം )

                                       അമൃത അനിൽ ( ഹൗ ഓൾഡ്‌ ആർ യു )
                                     

2014, ഡിസംബർ 23, ചൊവ്വാഴ്ച

ഹൃദയം നിറഞ്ഞ ക്രിസ്ത്മസ് ആശംസകൾ.......

 “അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം; ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം” .
സ്നേഹത്തിന്റെയും സഹനത്തിന്റെയും നന്മയുടെയും സന്ദേശവുമായി വീണ്ടുമിതാ ക്രിസ്ത്മസ് വന്നെത്തി...........
പ്രിയപ്പെട്ടവർക്കെല്ലാം ഹൃദയം നിറഞ്ഞ ക്രിസ്ത്മസ് ആശംസകൾ.......

2014, ഡിസംബർ 20, ശനിയാഴ്‌ച

നന്ദി സച്ചിൻ, നന്ദി കേരള ബ്ലാസ്റെര്സ്....... അഭിനന്ദനങ്ങൾ ഗാംഗുലി , അഭിനന്ദനങ്ങൾ കൊൽക്കത്ത.........


ആദ്യ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്ക് തിരശീല വീണു. കൊൽക്കത്ത ആദ്യ ഐ എസ് എൽ ചാമ്പ്യന്മാർ ആയി. ആദ്യം തന്നെ അഭിനന്ദനങ്ങൾ..... പിന്നെ നമ്മുടെ സ്വന്തം കേരള, തീര്ച്ചയായും പൊരുതി തന്നെയാണ് കീഴടങ്ങിയത്. ആദ്യ കളി മുതൽ ഇങ്ങു ഫൈനൽ വരെയും ഒട്ടും കുറയാത്ത പോരാട്ട വീര്യം തന്നെയാണ് നമ്മുടെ കേരള പുറത്തെടുത്തത്. ഫൈനലിലും കേരളം തന്നെയാണ് നന്നായി കളിച്ചത്, പക്ഷേ വീണു കിട്ടിയ അവസ്സരം കല്ക്കട്ടക്ക് കിരീടം നേടിക്കൊടുത്തു.  ഒരു പാട് നന്ദിയുണ്ട് സച്ചിനോടും കേരള ബ്ലാസ്റെര്സിനോടും കാരണം കേരളത്തിലെ ഫുട്ബാൾ മാത്രമല്ല ഇന്ത്യയിലെ ഒന്നാകെ ഫുട്ബാൾ ഉണര്വ്വിനു കേരള ബ്ലാസ്റെര്സ് നിര്ണായക പങ്കു വഹിച്ചു. ഒരു പക്ഷെ ലോക കപ്പു ഫുട്ബാളിൽ ഒരുനാൾ ഇന്ത്യയും കളിക്കും എന്ന് ആത്മ വിശ്വസ്സത്തോടെ പറയാൻ എതൊരു ഇന്ത്യക്കാരനും കഴിയും എന്നാ നിലയിലേക്ക് ഇന്ത്യൻ ഫുട്ബാളിനെ ഉയരങ്ങളിൽ എത്തിക്കാൻ ഐ എസ് എൽ നു സാധിച്ചു. അതിൽ സച്ചിന്റെയും കേരളയുടെയും പങ്കു തന്നെയാണ് ഏറ്റവും പ്രധാനം. അത് കൊണ്ട് തന്നെയാണ് ആദ്യ ഐ എസ് എൽ ലെ പുരസ്കാരങ്ങൾ ഒക്കെയും കേരള നേടിയെടുത്തത്. തീര്ച്ചയായും കേരള ബ്ലാസ്റെര്സ് , നിങ്ങളെ ഓര്ത് , നിങ്ങളുടെ പ്രകടനത്തിൽ നമ്മൾ ഓരോ മലയാളിയും അഭിമാനിക്കുന്നു. ഇത്തവണ നമുക്കെ നേടാൻ സാധിക്കാത്തത് അടുത്ത തവണ നമ്മൾ നേടും . തീര്ച്ചയായും ഓരോ മലയാളിയും കേരള ബ്ലാസ്റെര്സിനു ഒപ്പം തന്നെ ഉണ്ടാകും. തളരാത്ത  ആത്മ വിശ്വസ്സവും ചോരാത്ത പോരാട്ടവീര്യവുമായി മറ്റൊരു പോരാട്ടത്തിനായി നമുക്ക് മുന്നോട്ടു പോകാം , ഒപ്പം ഓരോ മലയാളിയും ഉണ്ടാകും, ഇതേ സ്നേഹവായ്പോടെ , ഇതേ പിന്തുണയോടെ,........... ആശംസകൾ........

2014, ഡിസംബർ 18, വ്യാഴാഴ്‌ച

കേരള ബ്ലാസ്റെര്സിനു സ്നേഹപൂര്വ്വം.........

 തീര്ച്ചയായും ആദ്യ ഐ എസ് എൽ കിരീടത്തിൽ മുത്തമിടാൻ കേരള ബ്ലാസ്റെര്സ് ഒരുങ്ങി കഴിഞ്ഞു. അതിനായി ഇനി ഒരു കളി അകലം മാത്രം, ഒരു ഗോൾ അകലം മാത്രം. തീര്ച്ചയായും നമ്മൾ അത് നേടും. കൊൽക്കത്തയുമായി നടന്ന രണ്ടു ലീഗ് മാച്ചുകളിൽ കൊച്ചിയിൽ 2-1 നു നമ്മൾ വിജയിച്ചു. കൊൽക്കത്ത യിൽ 1-1 നു സമനില പിടിക്കാനുമായി. ആക്രമണ ഫുട്ബാൾ തന്നെയാകണം നമ്മുടെ ആയുധം. ചെന്നയിൽ നമ്മുടെ തന്ത്രങ്ങൾ പൂർണ്ണമായും നടപ്പാക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായി. എന്നാൽ ഇനി മുന്നോട്ട് മറ്റൊരു മത്സരം ഇല്ല അത് കൊണ്ട് തന്നെ കടുത്ത ആക്രമണത്തിലൂടെ ആദ്യം തന്നെ ഗോൾ കണ്ടെത്തി മേധാവിത്വം നേടണം. ഇയാൻ ഹുമിനു നന്നായി തിളങ്ങാൻ കഴിയുന്ന ഒരു മത്സരമായിരിക്കും കൊൽക്കത്ത യുമായുള്ള ഫൈനൽ. തീര്ച്ചയായും സച്ചിന്റെ ജന്മ നാട്ടിൽ നമ്മൾ അഥിതി കൾ അല്ല ആഥിഥെയർ തന്നെയാണ്. അതുകൊണ്ട് നമുക്ക് കിട്ടുന്ന പിന്തുണ വളരെ വലുതായിരിക്കും . സച്ചിനെ പോലെയുള്ള അതുല്യ പ്രതിഭയ്ക്ക് കേരളത്തിന്‌ നല്കാൻ കഴിയുന്ന മഹത്തായ സമ്മാനമായിരിക്കും ആദ്യ ഐ എസ് എൽ കിരീടം. സച്ചിന് വേണ്ടി നമ്മൾ അത് നേടണം. കാരണം ലീഗ് ഘട്ടത്തിൽ തന്നെ കേരളം പുറത്താകും എന്ന് പലരും വിധിയെഴുതിയ നിമിഷത്തിലും അടുത്ത വര്ഷവും താൻ കേരളത്തോട് ഒപ്പം ഉണ്ടാകും , കളിക്കൂ കേരള .....എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കേരള ടീമിന് ആത്മവിശ്വാസം നല്കിയ സച്ചിന് ആദ്യ ഐ എസ് എൽ കിരീടം അല്ലാതെ എന്താണ് പകരമായി നമുക്ക് നല്കാൻ കഴിയുക. തീര്ച്ചയായും അത്മവിശ്വസ്സത്തോടെ പോരാടൂ കേരള, നമ്മൾ അത് നേടുക തന്നെ ചെയ്യും......... എല്ലാ ആശംസകളും........ പ്രാർത്ഥനയോടെ.....................

2014, ഡിസംബർ 16, ചൊവ്വാഴ്ച

മാ നിഷാദ ............

തീവ്രവാദമെ നിന്റെ ദുഷിച്ച മനസ്സിന്
സെപ്റ്റംബര്‍ പതിനൊന്നു എന്നോ
നവംബര്‍ ഇരുപത്തി ആറ് എന്നോ വ്യത്യാസ്സമില്ല
നിന്റെ കണ്ണില്‍ എല്ലാ ദിനവും ഒരുപോലെ തന്നെ
നാളെ പുതിയ ദിനങ്ങള്‍ മാസ്സങ്ങളുമായി
ചേര്ത്തു വൈക്കാന്‍ നീ ശ്രമിക്കും
എന്നാല്‍ ഞങ്ങള്‍ ഒറ്റ ക്കെട്ടായി
നിന്റെ നേര്‍ക്ക്‌ തിരിയുമ്പോള്‍
മുംബയിലെ, ഡല്‍ഹിയിലെ , ഹൈദരാബാദിലെ
നിഷ്കളങ്കരുടെ ആത്മാക്കള്‍
നിന്നെ തുറിച്ചു നോക്കുമ്പോള്‍
നീ ഓടി ഒളിക്കാന്‍ ശ്രമിച്ചാലും
നിന്റെ അന്ത്യം ഞങ്ങള്‍ വിധിക്കും
അപ്പോള്‍ നീ ഒരു സത്യം തിരിച്ചറിയും
നിനക്കു കൂട്ടിനായി  കലണ്ടറിലെ
അക്കങ്ങള്‍ പോലും ഉണ്ടായിരുന്നില്ല എന്ന് .....

ദൈവത്തിനു നന്ദി .......കേരള ബ്ലാസ്റെര്സിനും ........

നെഞ്ചിടിപ്പ്കൂടിയ നിമിഷങ്ങൾക്ക് ഒടുവിൽ നമ്മൾ അത് സാധിച്ചു.ആദ്യത്തെ  ഐ എസ് എൽ ഫൈനലിൽ കേരള ബ്ലാസ്റെര്സ് കടന്നിരിക്കുന്നു . ദൈവത്തിനു നന്ദി, ഒപ്പംകേരള ബ്ലാസ്റെര്സിനും നന്ദിയും, അഭിനന്ദനങ്ങളും, തങ്ങളുടെ ആരാധകരുടെ പ്രതീക്ഷകൾ കാത്തതിന്.  ലീഗ് മത്സരങ്ങളിൽ ഒന്നാം സ്ഥാനത് നിന്ന കരുത്തരായ ചെന്നയെ രണ്ടു പാദ സെമി ഫൈനൽ മത്സരങ്ങളിൽ കീഴടക്കിയാണ് കേരള ഫൈനലിൽ എത്തിയത്. ഇനി ആദ്യ കിരീടത്തിൽ മുത്തമിടാൻ ഒരു കളി  അകലം മാത്രം ,  ഒരു ഗോൾ അകലം മാത്രം....... തീര്ച്ചയായും നമുക്ക് അതിനു സാധിക്കും....... നമ്മുടെ പ്രിയപ്പെട്ട സച്ചിന് വേണ്ടി അദ്ധേഹത്തിന്റെ സ്വന്തം മണ്ണിൽ കേരളം അദ്ദേഹത്തിന് നല്കുന്ന മഹത്തായ സമ്മാനമാകും ആദ്യ ഐ എസ് എൽ കിരീടം ....... കാത്തിരിക്കാം ആ നിമിഷത്തിനായി........... പ്രാർഥനയോടെ............

2014, ഡിസംബർ 14, ഞായറാഴ്‌ച

കേരള ബ്ലാസ്റെര്സിനു സ്നേഹപൂര്വ്വം..........

ചെന്നയുമായുള്ള ആദ്യ സെമിഫൈനലിൽ തകർപ്പൻ വിജയം നേടിയ കേരള ബ്ലാസ്റെര്സിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..
ഇനി നമ്മുടെ ലക്‌ഷ്യം ഒന്ന് മാത്രമാണ്  ആദ്യ ഐ എസ് എൽ  കിരീടം. തീര്ച്ചയായും നമുക്ക് അതിനു കഴിയും. ഇപ്പോൾ നമ്മളിൽ നിറഞ്ഞു നില്ക്കുന്ന പോരാട്ടവീര്യം കെടാതെ സൂക്ഷിച്ചാൽ , ആത്മവീര്യം അതെ അളവിൽ നിലനിർത്തിയാൽ , തീര്ച്ചയായും ആദ്യ ഐ എസ് എല്ലിന്റെ കിരീട അവകാശികൾ കേരള ബ്ലാസ്റെര്സ് തന്നെയാകും.തീര്ച്ചയായും ഇനി ചെന്നയിൽ ചെന്നയുയ്മായി രണ്ടാം പാദ സെമി ഉണ്ട് .  നമ്മൾ ഇപ്പോൾ സുരക്ഷിതരാണ്‌. എന്ന് കരുതി ചെന്നയുമായുള്ള രണ്ടാം മത്സരം ലാഘവത്തോടെ കാണാൻ പാടില്ല. ചെന്നയുമായുള്ള രണ്ടാം സെമിയിലും ഇതേ ആക്രമണ ഫുട്ബാൾ തന്നെ അനുവര്തിക്കണം. ഒന്നാം പകുതിയിൽ നിരന്തരം ആക്രമണം അഴിച്ചുവിട്ടു കൊണ്ട് ചെന്നെയെ പിടിച്ചു കെട്ടണം. ഒരു പക്ഷെ ചെന്നെയുടെ പ്രത്യാക്രമണം കൂടുതൽ ശക്തമായാൽ രണ്ടാം പകുതി മുതൽ പ്രതിരോധത്തിലേക്ക് നീങ്ങണം. എന്ത് തന്നെ ആയാലും ഒരു ഗോളും വഴങ്ങാതെ എന്നാൽ ആദ്യ നിമിഷങ്ങളിൽ തന്നെ ഒരു ഗോൾ എങ്കിലും നേടുക എന്നതായിരിക്കണം നമ്മുടെ പ്രധാന ലക്‌ഷ്യം.   തീര്ച്ചയായും നമുക്ക് അതിനു കഴിയും. പിന്നെ ഇതിൽ എല്ലാം ഉപരിയായി നമുക്ക് മറ്റൊരു കടമയും ഉത്തര വാദിത്വവും ഉണ്ട് . എന്താണെന്നു ചോദിച്ചാൽ  നമ്മെ വിശ്വസിക്കുകയും അകമഴിഞ്ഞ് സ്നേഹിക്കുകയും പിന്തുണ നല്കുകയും ചെയ്യുന്ന നമ്മുടെ പ്രിയപ്പെട്ട സച്ചിന്, ആ അതുല്യ പ്രതിഭയ്ക്ക് നമ്മൾ കേരളീയര്ക്ക് നല്കാൻ കഴിയുന്ന ഏറ്റവും മികച്ച സമ്മാനമായിരിക്കും ആദ്യ ഐ എസ് എൽ കിരീടം. ആ ഒരൊറ്റ ചിന്ത മാത്രം  മതി നമുക്ക് ആവേശത്തോടെ പോരാടാൻ , ആദ്യ കിരീടത്തിൽ മുത്തമിടാൻ..... എന്തായാലും ആ ഒരു നിമിഷത്തിനു ഇനി അധികം കാത്തിരിക്കേണ്ടി വരില്ല എന്ന് പ്രതീക്ഷിക്കാം.......... പ്രാർത്ഥനയോടെ........................

2014, ഡിസംബർ 10, ബുധനാഴ്‌ച

കേരള ബ്ലാസ്റെര്സിനു സ്നേഹപൂര്വ്വം...........

ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെമി ഫൈനലിൽ എത്തിയതിനു ആദ്യം തന്നെ അഭിനന്ദനങ്ങൾ. ഇനി ചെന്നയുമായുള്ള രണ്ടു സെമി ഫൈനൽ മത്സരങ്ങൾ.  ചെന്നയുമായുള്ള ആദ്യ സെമി പോരാട്ടം 13.12.14 ശനിയാഴ്ച കൊച്ചിയിലും ചെന്നെയുമായുള്ള കേരളത്തിന്റെ രണ്ടാമത്തെ പോരാട്ടം 16.12.14 നു ചെന്നയിലും നടക്കും. ഈ രണ്ടു മത്സരങ്ങളും വിജയിച്ചാൽ മാത്രമേ ഫൈനലിൽ കടക്കുവാൻ സാധിക്കുക ഉള്ളു. ഇതിനു മൂൻപു ലീഗ് റൌണ്ടിൽ രണ്ടു തവണ ചെന്നയുമായി ഏറ്റുമുട്ടിയപ്പോഴും ചെന്നയിൽ 2-1 നും കൊച്ചിയിൽ 1-0 നും കേരളം പരാജയപ്പെട്ടിരുന്നു. എന്നാൽ ലീഗിലെ റൌണ്ടിലെ പരാജയങ്ങൾ ഇപ്പോൾ പ്രസ്കതമല്ല. ഇനി മുന്പോട്ടുള്ള രണ്ടു മത്സരങ്ങൾ എങ്ങനെ സമീപിക്കുന്നു എന്നതാണ് പ്രധാനം. തീര്ച്ചയായും പ്രതിഭ കൊണ്ടും മികവു കൊണ്ടും ചെന്നെയ്ക്ക് ഒപ്പം നില്ക്കുന്ന ടീം തന്നെയാണ് കേരളം. എന്നാൽ കൂടുതൽ സാങ്കേതിക മികവും ഫിനിഷിങ്ങിലെ പോരായ്മ പരിഹരിക്കലും ഒക്കെ ചെയ്താൽ കേരളം ഫൈനലിൽ എത്തും. കേരളവുമായി ലീഗ് റൌണ്ടിൽ നടന്ന ചെന്നയുടെ മത്സരങ്ങളുടെ വീഡിയോ പരിശോധിച്ചാൽ ചെന്നയുടെ മികവും പോരായ്മയും നമുക്ക് തിരിച്ചറിയാൻ സാധിക്കും. ചെന്നയുടെ ദൌർബല്യങ്ങൾ എത്രത്തോളം മുതലാക്കാൻ സാധിക്കും എന്നിടത്താണ് നമ്മുടെ സാധ്യത. പിന്നെ ആദ്യ മത്സരം ഹോം ഗ്രൌണ്ടായ കൊച്ചിയിൽ നടക്കുന്നത് കൊണ്ട് ആ അവസ്സരം പരമാവധി മുതലാക്കി ഉയര്ന്ന മാർജിനിൽ വിജയിച്ചാൽ മാനസികമായും നമ്മൾ മുന്നിലെത്തും. കൂടാതെ കേരളത്തിന്റെ  ഇനിയുള്ള രണ്ടു സെമി പോരട്ടങ്ങല്ക്കും നമ്മുടെ പ്രിയപ്പെട്ട സച്ചിന്റെ സാന്നിധ്യവും ഉണ്ട് എന്നത് നമുക്ക് കൂടുതൽ പ്രോത്സാഹനവും പ്രചോദനവും നല്കും എന്ന കാര്യത്തിൽ സംശയമില്ല........... കേരള ബ്ലാസ്റെര്സിനു എല്ലാ വിജയാശംസകളും നേരുന്നു........ പ്രാർത്ഥനയോടെ......................

2014, ഡിസംബർ 9, ചൊവ്വാഴ്ച

മോഹൻലാലിന് സ്നേഹപൂര്വ്വം ................

സെലിബ്രിടി ക്രികെറ്റ് ലീഗിന്റെ പുതിയ എഡിഷന് തുടക്കമാവുന്നു. കേരളത്തിന്റെ പ്രതീക്ഷയായി കേരള സ്ട്രയികെര്സ് വീണ്ടും തയ്യാറെടുക്കുന്നു, എന്നാൽ പുറത്തു വരുന്ന വാർത്ത‍ ഏറെ നിരാശാജനകമാണ് . കേരള സ്ട്രയികെര്സ് ടീമിൽ നിന്നും മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ പിന്മാറുന്നു എന്നാ റിപ്പോർട്ടുകൾ പുറത്തു വരുന്നു. ആരാധകര്ക്ക് ഏറെ നിരാശ ഉണ്ടാക്കുന്ന വാർത്തയാണ് ഇത്. തീര്ച്ചയായും മോഹൻലാൽ എന്ന അതുല്യ പ്രതിഭ കേരള സ്ട്രയികെര്സ് ടീമിനും ആരാധകര്ക്കും ഒരു പോലെ പ്രചോദനവും ആത്മ വിശ്വാസ്സവും നല്കുന്ന വ്യക്തിത്വമാണ്. തീര്ച്ചയായും ആഭ്യന്തരമായ പ്രശ്നങ്ങൾ ഉണ്ടാവും . അത് എല്ലാ രംഗത്തും സ്വാഭാവികവുമാണ്. എന്നിരുന്നാലും അതൊക്കെ മാറ്റി വച്ച് കളിക്കളത്തിൽ മലയാളത്തിന്റെ മഹാനടൻ ഉണ്ടാവണം എന്നുതന്നെയാണ് എല്ലാ മലയാളികളും ആഗ്രഹിക്കുന്നത്. ...... ഉണ്ടാവും എന്ന പ്രതീക്ഷയോടെ...........

സഖാവ് പിണറായി വിജയനും , ശോഭനയ്ക്കും അഭിനന്ദനങ്ങൾ ........

ചുംബന സമരത്തിനെതിരെയും സദാചാര പോലീസിനു എതിരെയും  പരസ്യമായി പ്രസ്താവന നടത്തിയ സഖാവ് പിണറായി വിജയനും , മലയാളത്തിന്റെ പ്രിയ താരം ശോഭനയ്ക്കും അഭിനന്ദനങ്ങൾ. ഏറെ വൈകി ആണെങ്കിലും തങ്ങളുടെ നിലപാട് വ്യക്തമാക്കിയതിൽ സാംസ്‌കാരിക കേരളം സന്തോഷിക്കുന്നു. ചുംബന സമരവും സദാചാര പോലീസിങ്ങും ഒരേ സമയം എതിര്ക്കപ്പെടെണ്ടത് തന്നെയാണ് . ഒരുപക്ഷെ വളരെ മുൻപ് തന്നെ നമ്മുടെ നേതാക്കളിൽ നിന്നും സാംസ്‌കാരിക പ്രവർത്തകരിൽ നിന്നും ഇത്തരം പ്രതികരണങ്ങൾ ഉണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ ഇത്രയും വഷളാ വില്ലായിരുന്നു . ഇനിയും കൂടുതൽ നേതാക്കളും സാംസ്‌കാരിക പ്രവര്ത്തകരും ചുംബന സമരത്തിനും സദാചാര പോലീസിങ്ങിനും എതിരെ പ്രസ്താവനകൾ നടത്തും എന്ന് പ്രതീക്ഷിക്കാം..........

1  . ഭാര്യയും ഭര്‍ത്താവും മുറിയില്‍ വച്ച് കാണിക്കുന്നത് തെരുവില്‍ വച്ച് കാണിച്ചാല്‍ ജനം അംഗീകരിക്കില്ല. സദാചാര പോലീസിനെതിരെയുള്ള സമരരീതിയില്‍ മാറ്റം വരുത്തണോ എന്ന് സംഘാടകര്‍ തന്നെ ആലോചിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

2 സ്വന്തം മകള്‍ പരസ്യമായി ചുംബിച്ചാല്‍ അംഗീകരിക്കാനാവുമോ എന്ന് പ്രശസ്ത നടിയും നര്‍ത്തകിയുമായ ശോഭന. ബാംഗളൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശോഭന.
ചുംബനം തികച്ചും വ്യക്‌തിപരവും സ്വകാര്യവുമായ കാര്യമാണെന്നും എന്തിനാണ് ഇവര്‍ ഇത് പരസ്യമാക്കുന്നതെന്ന് അറിയില്ലെന്നും ശോഭന പറഞ്ഞു.
സമരം ശരിയാണെന്ന് നിങ്ങള്‍ പറഞ്ഞേക്കാം. എന്നാല്‍  സ്വന്തം മകള്‍ ഇങ്ങനെ ചെയ്‌താന്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിങ്ങള്‍ക്ക് അതിനെ അംഗീകരിക്കാനാവുമോ ശോഭന ചോദിച്ചു.

2014, ഡിസംബർ 8, തിങ്കളാഴ്‌ച

സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2015

സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2015
നിർദേശങ്ങൾ ക്ഷണിക്കുന്നു..........
മികച്ച ചിത്രം- ഇതിലുണ്ടോ അതോ മറ്റേതെങ്കിലും ചിത്രമോ.....?
 അപ്പോത്തിക്കരി, വര്ഷം , മുന്നറിയിപ്പ് , ഞാൻ , സപ്തമാശ്രീ തസ്കരഹ , 1983, ഹൌ ഓൾഡ്‌ ആർ യു , ഒറ്റ മന്ദാരം , ഞാൻ സ്റ്റീവ് ലോപ്പെസ് , ഇയ്യോബിന്റെ പുസ്തകം , ബാംഗ്ലൂർ ഡയസ് , 7th ഡേ , മരം കൊത്തി ........

മികച്ച സംവിധായകൻ- ഇതിലുണ്ടോ അതോ മറ്റാരെങ്കിലുമോ .....?
രഞ്ജിത്ത് , രഞ്ജിത്ത് ശങ്കർ, വേണു , റോഷൻ ആണ്ട്രൂസ് , മാധവ് രാം ദാസ്‌ , അമൽ നീരദ് , ശ്യംധർ , അനിൽ രാധാകൃഷ്ണ മേനോൻ , അഞ്ജലി മേനോൻ, വിനോദ്  മങ്കര , അബ്രിദ് ഷൈൻ , രാജീവ്‌ രവി , ബേബി തോമസ്‌ ..........

മികച്ച നടൻ-  ഇതിലുണ്ടോ അതോ മറ്റാരെങ്കിലുമോ.......?
ശ്രീജിത്ത്‌ രവി (മരം കൊത്തി ) സുരാജ് വെഞ്ഞരമൂട് (പേടി തൊണ്ടൻ) , ജയ സുര്യ ( അപ്പോത്തിക്കരി , ഇയ്യോബിന്റെ പുസ്തകം ) , മമ്മൂട്ടി (വര്ഷം , മുന്നറിയിപ്പ് ) പ്രിഥ്വിരാജ് ( സപ്തമാശ്രീ തസ്കരഹ , 7th ഡേ ) ദുൽഖർ സല്മാൻ ( ഞാൻ , വിക്രമാദിത്യൻ ) ഫഹദ് ഫാസിൽ ( ഇയ്യോബിന്റെ പുസ്തകം, വൻ ബൈ ടു  ) ഇന്ദ്രജിത്ത് (എന്ജെല്സ്) മുരളി ഗോപി ( വൻ ബൈ ടു ), നിവിൻ പോളി ( 1983, ഓം ശാന്തി ഓശാന ), സുരേഷ് ഗോപി ( അപ്പോത്തിക്കരി )........................

മികച്ച നടി ഇതിലുണ്ടോ   അതോ മറ്റാരെങ്കിലുമോ .................?
ആശ ശരത് ( വര്ഷം , എന്ജെല്സ് ) ഭാമ ( ഒറ്റ മന്ദാരം ) മഞ്ജു വാര്യര് ( ഹൌ ഓൾഡ്‌ ആർ യു ) അപർണ ( മുന്നറിയിപ്പ് ), നസ്രിയ ( ഓം ശാന്തി ഓശാന , ബാംഗ്ലൂർ ഡയസ് ).....................

2014, ഡിസംബർ 7, ഞായറാഴ്‌ച

കേരള ബ്ലാസ്റെര്സ് ധീരമായി പൊരുതൂ , നമുക്ക് സെമിയിലെത്താം.............

ഇന്ത്യൻ സൂപ്പർ ലീഗ്  സെമിയോടു അടുക്കുന്നു.  09/12 /14  ചൊവ്വ  കേരളം അവസാന ഹോം മേച്ചിൽ പുനയെ നേരിടുന്നു. എന്നാൽ കേരള - പൂനെ മത്സരത്തിനു മുൻപ് ചെന്നയും- ഡൽഹിയും തമ്മിലുള്ള മലസരമാണ്, ആ കളിക്ക് ശേഷമാണ് കേരളത്തിന്റെ കളി. ആ കളിയിൽ ഡല്ഹി ജയിച്ചാൽ കേരളത്തിന്റെ വഴി അടയും എന്നാൽ ചെന്നെ - ഡല്ഹി മത്സരം ഒന്നുകിൽ ചെന്നെ ജയിക്കും അല്ലെങ്കിൽ സമനിലയിൽ ആകാനാണ് കൂടുതൽ സാധ്യത .അങ്ങനെ വന്നാൽ നാളെ നടക്കുന്ന രണ്ടാം മലസര്തിൽ പൂനയെ തോല്പിച്ചാൽ കേരളത്തിന്‌ സെമിയിൽ എത്താം . തീര്ച്ചയായും ധീരമായി പോരാടിയാൽ നമുക്ക് അതിനു സാധിക്കും. തീര്ച്ചയായും അവസാന പോരാട്ടത്തിനു കേരളം കൊച്ചിയിൽ ഇറങ്ങുമ്പോൾ നമ്മുടെ പ്രിയപ്പെട്ട സച്ചിനും ഒപ്പം ഉണ്ടാവും , കേരളത്തിന്റെ സെമി പ്രവേശനത്തിന് സാക്ഷിയായി........... പ്രാർഥനയോടെ

2014, ഡിസംബർ 5, വെള്ളിയാഴ്‌ച

സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2015

സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2015

നിർദേശങ്ങൾ ക്ഷണിക്കുന്നു..........
2014 ഇൽ  പുറത്തിറങ്ങിയ മലയാള ചിത്രങ്ങൾ ആണ് പരിഗണിക്കുന്നത്. എന്നാൽ 2013 ഇൽ  ദേശിയ സംസ്ഥാന അവാർഡിന്  പരിഗണിക്കപ്പെട്ട  ശേഷം 2014 ഇൽ പുറത്തിറങ്ങിയ ചിത്രങ്ങൾ പരിഗണിക്കുന്നതല്ല ..........
മികച്ച ചിത്രം , മികച്ച സംവിധയകാൻ , മികച്ച നടൻ, മികച്ച നടി.............

2014, ഡിസംബർ 3, ബുധനാഴ്‌ച

പ്രൗഡം, പ്രോജ്ജ്വലം , ഭാവതീവ്രമീ നടനം.................

പ്രിഥ്വിരാജ് തന്റെ അഭിനയ മികവിലൂടെ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു . ശ്രീ വസന്ത ബാലൻ സംവിധാനം ചെയ്താ കാവിയ തലൈവൻ എന്നാ ചിത്രത്തിലെ ഗോമതി നായകം പിള്ള എന്നാ കഥാപാത്രം വളരെ ഉജ്ജ്വലമായി പ്രിഥ്വിരാജ്അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിലെ രണ്ടു പ്രധാന കഥാപാത്രങ്ങൾ ആണ് , കാളിയും ഗോമതിയും. നിരൂപകരും വിമർശകരും ഒരേ പോലെ പറയുന്നതുപോലെ കാളിയെ അവതരിപ്പിക്കാൻ എതൊരു നടനും അനായാസം കഴിയും എന്നാൽ ഏറെ സങ്കീർണ്ണമായ ഗോമതി എന്നാ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഉൾക്കരുതാർന്ന അഭിനയ മികവിലൂടെ മാത്രമേ സാധിക്കൂ, അതിൽ പൂർണ്ണമായും വിജയിക്കാൻ കഴിഞ്ഞു എന്നതാണ് പ്രിഥ്വിരാജ് എന്ന അഭിനേതാവിനെയും  അതിലുപരി കാവിയ തലൈവൻ എന്ന ചിത്രതിനെയും ഏറെ ഉയരങ്ങളിൽ പ്രതിഷ്ട്ടിക്കുന്നതും. തീര്ച്ചയായും വളരെ ശരിയാണ്.  അഭിനയത്തിന്റെ സൂക്ഷ്മ തലങ്ങളിൽ പോലും നൂറു ശതമാനവും അർപ്പണ ബോധത്തോടെ യും നീതിപൂര്ർവ്വകവും ആണ് പ്രിഥ്വിരാജ് പ്രകടനം നടത്തുന്നത്. തന്റെ കണ്ണുകളുടെ , പേശികളുടെ  ചെറു ചലനങ്ങൾ കൊണ്ട് പോലും നൂറു അര്ത തലങ്ങൾ ഒരുക്കാൻ പ്രിഥ്വിരാജ് എന്ന അഭിനയ പ്രതിഭയ്ക്ക് സാധിച്ചിരിക്കുന്നു. ഇത്രയും ഭാരമേറിയ ഒരു വേഷം കൈകാര്യം ചെയ്യുക എതൊരു നടനെ സംബന്ധിച്ചും തികച്ചും ദുഷ്കരമായ കാര്യം തന്നെയാണ്. ഒരുപക്ഷെ ഗോമതി എന്ന കഥാപാത്രത്തിന്റെ ഭാരം പ്രേക്ഷകന് പോലും താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്  എന്നാൽ വളരെ തന്മയത്തത്തോടെ     ആത്മ സമർപ്പനതിലൂടെ ഗോമതിയുടെ സ്വത്വം  പൂർണ്ണമായും പ്രേക്ഷകർക്ക്‌ മുന്നില് എത്തിക്കാൻ പ്രിഥ്വിരാജ് എന്ന അഭിനയ പ്രതിഭയ്ക്ക് സാധിച്ചിരിക്കുന്നു. തീര്ച്ചയായും എതൊരു മലയാളിക്കും അഭിമാനിക്കാം. പ്രിഥ്വിരാജ് എന്ന അഭിനയ പ്രതിഭയെ ഓർത്ത്. അത്ര   ഗംഭീരമായാണ് ഗോമതി പ്രേക്ഷക മനസ്സില് ഇടം പിടിക്കുന്നത്‌. വാക്കുകൾ കൊണ്ട് വിവരിക്കുന്നതിലും അപ്പുറത്ത് പ്രത്യക്ഷത്തിൽ അനുഭവിച്ചു അറിയുക തന്നെ വേണം ആ അഭിനയ മികവ്. തീര്ച്ചയായും ഈ അഭിനയ നിറവിന്‌  ദേശിയ പുരസ്കാരം തന്നെയാണ് അര്ഹമായിട്ടുള്ളത്. തീര്ച്ചയായും മികച്ച നടനുള്ള ദേശീയ പുരസ്കാരം ഗോമതി നായകം പിള്ള എന്ന കരുത്തുറ്റ വേഷത്തിലൂടെ മലയാളികളുടെ സ്വന്തം പ്രിഥ്വിരാജ് നേടുന്ന നിമിഷത്തിനായി നമുക്ക് കാത്തിരിക്കാം....... പ്രാർത്ഥനയോടെ..................

2014, ഡിസംബർ 2, ചൊവ്വാഴ്ച

കാവിയ തലൈവൻ - ഗംഭീരം, വിസ്മയം , അവർണ്ണനീയം..........

  കാവിയ തലൈവൻ തിരുവനതപുരം ന്യൂ തെയെറെരിൽ നിന്ന് കണ്ടു...... തീര്ച്ചയായും വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കുന്നന്തിനും വളരെ മുകളിലാണ് ചിത്രത്തിന്റെ സ്ഥാനം. ഇളയ ദളപതി വിജയ്‌ പറഞ്ഞത് പോലെ ആഘോഷിക്കപെടെണ്ട ഒരു ചിത്രമാണ്‌ കാവിയ തലൈവൻ . ഒരു യദാർത്ഥ ക്ലാസ്സിക്‌ ചിത്രം. ഈ ചിത്രത്തിന്റെ ഓരോഅണിയറ പ്രവര്ത്തകരും പ്രതേകം അഭിനന്ദനനം അര്ഹിക്കുന്നു.  ഒരു പീരിയെദ്   സിനിമ എന്നാ മുൻ വിധിയോടെ ചിത്രത്തെ സമീപിക്കുന പ്രേക്ഷകനെ പോലും അത്ഭുതപെടുതിക്കൊണ്ട് ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ പൂര്ണമായും ത്രുപ്തിപ്പെടുതുന്നതിൽ  കാവിയതലൈവൻ. വിജയിച്ചിരിക്കുന്നു. അത്തരത്തിൽ നോക്കുകയാണെങ്കിൽ ഒരു പാഠപുസ്തകം തന്നയാണ് ഈ ചിത്രം. ഓരോ സിനിമ പ്രവർത്തകനും ഓരോ സിനിമാ പ്രേമിയും തീര്ച്ചയായും  കണ്ടിരിക്കേണ്ട ചിത്രം. ഓരോ മലയാളിക്കും അഭിമാനിക്കാം , പ്രിഥ്വിരാജ് എന്നാ നടനെ ഓർത്ത്. കാരണം അത്രയ്ക്ക് ഗംഭീര പ്രകടനമാണ് പ്രിഥ്വിരാജ് കാഴ്ചവച്ചിരിക്കുന്നത്. പ്രിത്വി മാത്രമല്ല സിദ്ദാര്ത് , നാസ്സര് , വേദിക തുടങ്ങി എല്ലാവരും അവരവരുടെ മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുന്നു. ദേശിയ തലത്തിലും അന്തര് ദേശിയ തലത്തിലും നിരവധി പുരസ്കാരങ്ങൾ  കാവിയ തലവനെ തേടി എത്തും എന്നാ കാര്യം ഉറപ്പാണ്‌. മികച്ച ചിത്രം, സംവിധയകാൻ , സംഗീതം , ഗാനരചന , സഹനടന് (നാസ്സര്) എന്നീ ദേശിയ പുരസ്കാരങ്ങല്ക്ക്  ഒപ്പം മികച്ച നടനുള്ള ദേശിയ പുരസ്കാരം പ്രിഥ്വിരാജും  സിധാര്തും പങ്കിടും എന്ന് ഉറപ്പിക്കാം . കാരണം ഇവര എല്ലാം തന്നെ ഈ ബഹുമതികല്ക്ക് തികച്ചും അർഹരാണ്. അവരുടെ കഠിന പ്രയത്നത്തിനു , പരിശ്രമത്തിനു , അര്ഹമായ പുരസ്കാരം അവരെ തേടി എത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം........ പ്രാർത്ഥനയോടെ.............

2014, ഡിസംബർ 1, തിങ്കളാഴ്‌ച

തെരുവ് നായ്ക്കളുടെ നഗരം..........

തിരുവനന്തപുരം നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. പലവട്ടം ഇതിനെ കുറിച്ച് എഴുതുകയും ശ്രദ്ധയിൽ  കൊണ്ട് വരുകയും ചെയ്തിട്ടുള്ളതാണ്‌ . തമ്പാനൂർ ബസ്‌ സ്റ്റാന്റ്, റെയിൽവേ സ്റേഷൻ എന്നിവിടങ്ങളിൽ എല്ലാം തെരുവ് നായ്ക്കളുടെ ശല്യമാണ്.   ഇന്നലെയുണ്ടായ അനുഭവമാണ്‌ വീണ്ടും ഇത്തരത്തിൽ എഴുതാൻ പ്രരണ ആയതു. സാധാരണ ട്രെയിനിൽ ആണ് യാത്രചെയ്യുന്നത്, ഇന്നലെ ഉദേശിച്ച ട്രെയിൻ കിട്ടാത്തത് കൊണ്ട് ബസിൽ പോകാം എന്ന് കരുതി കൊല്ലം ഫാസ്റ്റ് പിടിക്കുന്ന സ്ഥലത്തേക്ക് ചെന്ന് അപ്പോഴാണ് അറിയുന്നത്. പുതുതായി പണികഴിപ്പിച്ച ടെർമിനലിൽ ഒരു ഭാഗത്താണ് ഇപ്പോൾ കൊല്ലം ഭാഗത്തേക്ക്‌ ഉള്ള ബസ്‌ പിടിക്കുന്നത്‌ എന്ന്. നേരെ  അങ്ങോട്ടേക്ക് നടന്നു. ആ ഭാഗത്ത്‌ ആളുകളുടെ എണ്ണത്തേക്കാൾ തെരുവ് നായ്ക്കൾ ആണ് കൂടുതൽ , നായ്ക്കളുടെ കടി ഏല്ക്കാതെ ആ ഭാഗത്ത്‌ കൂടി പോകാൻ കഴിയുന്നത്‌ തന്നെ ഭാഗ്യമാണ്. ഈ അടുത്ത് തെരുവ് നായ്ക്കളുടെ വന്ധ്യം കരണത്തെ കുറിച്ചും പട്ടി പിടുതത്തെ കുറിച്ചും ഒക്കെ വാർത്തകൾ കണ്ടു പക്ഷെ ഫലപ്രദമായ നടപടികൾ ഉണ്ടായതായി കാണുന്നില്ല. ഇനിയിപ്പോൾ വന്ധ്യം കരണം ചെയ്താ നായ്ക്കൾ ആണോ ആ ഭാഗത്ത്‌ കാണുന്നത് എന്നറിയില്ല, ഇനിയിപ്പോൾ വന്ധ്യം കരണം ചെയ്താ നായ്ക്കൾ കടിക്കില്ല എന്ന് അധികാരികൾ കരുതുന്നുണ്ടോ എന്തോ. എന്തായാലും നായകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കാരണം വന്ധ്യംകരണം ചെയ്തിട്ടുണ്ടോ, കടിക്കാതിരിക്കണോ എന്നൊന്നും തീരുമാനിക്കാനുള്ള  വകതിരിവ് അവയ്ക്ക് ഇല്ലലൊ. ..........

" എന്തായാലും തെരുവ് നായ്ക്കളുടെ കടി ഏല്ക്കാതെ ഞാൻ രക്ഷപ്പെട്ടു എന്ന് കരുതി എന്നെ കടിക്കുമ്പോൾ മാത്രമേ ഞാൻ പ്രതികരിക്കൂ എന്നൊരു മനോഭാവം എനിക്കില്ല"

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...