2014, മേയ് 14, ബുധനാഴ്‌ച

മഞ്ജുവാര്യര് വിസ്മയിപ്പിക്കുന്നു...

‘ഹൌ ഓള്‍ഡ് ആര്‍ യു’ എന്ന സിനിമയുടെ ട്രെയിലറില്‍ തന്നെ മഞ്ജു വാര്യര്‍ ഞെട്ടിക്കുകയാണ്. പണ്ട് നമ്മള്‍ കണ്ട് ഇഷ്ടപ്പെട്ടുപോയ അഭിനയ വൈഭവത്തിന് ഒരു ചെറിയ അണുവിന്‍റെ അത്രപോലും കുറവ് വന്നിട്ടില്ല എന്ന തിരിച്ചറിവ് വലിയ ആഹ്ലാദമാണ് സമ്മാനിക്കുന്നത്. ഒരു സ്വപ്നത്തിന് വേണ്ടി ജീവിക്കുന്ന നിരുപമ എന്ന മുപ്പത്താറുകാരിയായി മഞ്ജു മിന്നിത്തിളങ്ങുന്ന സിനിമയായിരിക്കും ഹൌ ഓള്‍ഡ് ആര്‍ യു എന്ന് ട്രെയിലര്‍ വാഗ്ദാനം ചെയ്യുന്നു.
 സഞ്ജയ് - ബോബി ടീം ഒരുക്കുന്ന തിരക്കഥ സംവിധാനം ചെയ്തിരിക്കുന്നത് റോഷന്‍ ആന്‍ഡ്രൂസ്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ മഞ്ജുവിന്‍റെ നായകന്‍. കനിഹ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 ‘ഹൌ ഓള്‍ഡ് ആര്‍ യു’ എന്ന സിനിമ കാണാന്‍ ആരെയും പ്രേരിപ്പിക്കും വിധമുള്ള ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കാത്തിരിക്കുകയാണ് മലയാളം, മഞ്ജു എന്ന വിസ്മയത്തെ വരവേല്‍ക്കാന്‍.

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️