2015, ഡിസംബർ 25, വെള്ളിയാഴ്‌ച

പുതുവത്സര ആശംസകൾ !!!!!

കലണ്ടറില്‍ ഡിസംബറിന്റെ അവസാന താളും മറിയുമ്പോള്‍ മുമ്പില്‍ പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി മറ്റൊരു പുതുവര്‍ഷം കുടി. സമാധാനത്തിന്റെ സ്നേഹത്തിന്റെ ഐശ്വര്യത്തിന്റെ ഈ പുതു പ്രഭാതത്തെ പ്രാര്‍ത്ഥനയോടെ നിറഞ്ഞ മനസ്സോടെ നമുക്കു വരവേല്‍ക്കാം . ലോകം ഒന്നടങ്കം  തീവ്രവാദത്തിന്റെയും ഭീകരതയുടെയും പിടിയിൽ അമർന്നിരിക്കുന്ന ഈ നാളുകളില്‍ സ്നേഹത്തില്‍ അധിഷ്ട്ടിതമായ ഒരു നവ ലോക സൃഷ്ടിക്കായി നമുക്കു ഒരുമിച്ചു പരിശ്രമിക്കാം. മനുഷ്യന്റെ  ഏറ്റവും വലിയ ആവശ്യം സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുകയാണ് എന്ന് ഡോക്ടര്‍ ജോണ്‍ പ്ലോച്കേര്‍ പറഞ്ഞതു എത്ര ശരിയാണ്. അരക്ഷിതർ ആയിരിക്കുമ്പോൾ  ആരാണ് നിങ്ങൾക്ക് സംരക്ഷണം നല്കുന്നത് , കഷ്ട്ടതയുടെയും പീഡ്നതിന്റെയും   മധ്യത്തിൽ  നിങ്ങളെ കൈ കൈ വിടാതിരിക്കുന്നത്  ആരാണ്, നിങ്ങള്ക്ക് വേണ്ടി പ്രാണന്‍ വെടിയാൻ പോലും തയ്യാറാകുന്നത് ആരാണ്,  തിന്മ പ്രവർത്തിക്കുന്നതിൽ നിന്നും നിങ്ങളെ പിടിച്ചു നിരത്തുന്നത്  ആരാണ്, നന്മ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങളോടൊപ്പം സഹകരിക്കുന്നത് ആരാണ്,  സ്വര്‍ഗത്തിലേക്കുള്ള വഴി കാണിച്ചു തരുന്നത് ആരാണ്,  അയാളാണ് യഥാര്‍ത്ഥ സ്നേഹിതന്‍. സൈന്റ് പോൾ സ്നേഹത്തെ ക്കുറിച്ച് ഇപ്രകാരം പറയുന്നു ഏതെല്ലാം   തരത്തിലുള്ള സിദ്ധി വിശേഷങ്ങള്‍ ഉണ്ടായിരുന്നാലും  , വിജ്ഞാനമോ  മലകളെ നീക്കാന്‍ പോന്ന പോരുന്ന വിശ്വാസ്സമോ ഉണ്ടായിരുന്നാലും, സര്വ്വസ്സ്വവും ദാനം ചെയ്യുകയോ സ്വന്തം ശരീരം ഹോമാഗ്നിയില്‍ ദഹിപ്പിക്കുന്നതിന്  എല്‍പ്പിച്ചു കൊടുക്കുകയോ ചെയ്താലും സ്നേഹം ഇല്ലന്കില്‍ ഒന്നുമില്ലാത്തവർ ആണ്  , സ്നേഹമില്ലെന്കില്‍ ഒന്നും നേടുവാനും  പോകുന്നില്ല . ഈ പുതു വര്‍ഷ പുലരിയില്‍ മനസ്സിന്റെ ജാലകങ്ങള്‍ തുറക്കുമ്പോള്‍ സൌഹൃദങ്ങൾ  പനിനീര്‍ മുകുളങ്ങൾ ആയി നമുക്കു ചുറ്റും വിടരട്ടെ . സ്നേഹത്തിന്റെ മഞ്ഞു തുള്ളികള്‍ അവയെ കുളിരനിയിക്കട്ടെ . അങ്ങനെ ഒരിക്കലും വാടാത്ത പനിനീര്‍ മലരുകലായി നമ്മുടെ സൌഹൃദങ്ങൾ  സ്നേഹത്തിന്റെ പരിമളം പരത്തട്ടെ. നഷ്ട്ടപ്പെട്ട സൌഹൃദങ്ങൾ  തിരിച്ചു പിടിക്കാനും പുതിയ സൌഹൃദങ്ങളുടെ ഊഷ്മളത  ഒന്നു കുടി ഊട്ടി  ഉറപ്പിക്കുവാനും നമുക്കീ പുതു വര്‍ഷ പ്പുലരി പ്രയോജനപ്പെടുത്താം .നല്ല നാളെകൾ തന്നെയാകട്ടെ നമ്മുടെ പ്രതീക്ഷകൾ . ഇല പൊഴിയുന്ന ശിശിരത്തിന് അപ്പുറം വസന്തം ഒരു വർണ്ണ പൂത്താലവുമായി നില്ക്കുന്നുണ്ടാവും . ഓരോ ഉദയവും അസ്തമയത്തിൽ അവസാനിക്കുന്നു എന്ന ചിന്തക്ക് പകരം ഓരോ അസ്തമനവും പുതിയ ഉദയത്തിന്റെ തുടക്കം എന്ന് ചിന്തിക്കാം........ എന്റെ പ്രിയപ്പെട്ടവർക്കെല്ലാം ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ...........

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️