എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട്ടവുമായാണ് 2014 . വിട പറയുന്നത്. കഴിഞ്ഞ അഗസ്റ്റ് 1 നു ആയിരുന്നു അമ്മയുടെ മരണം. 2015 ജനുവരി 1 നു 5 മാസം ആകുന്നു..... ഒരുപക്ഷെ മാതൃ സ്നേഹത്തിനും വൽസല്യങ്ങൽക്കും അപ്പുറം എവിടെയോ മറന്നു വച്ച പിതൃ വാത്സല്യവും സംരക്ഷണവും പകര്ന്നു തരാനും അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്നലെ അറിഞ്ഞവര്ക്കും , ഇന്ന് അറിയുന്നവര്ക്കും , നാളെ അറിയനിരിക്കുന്നവർക്കും മുന്നില് തുറക്കപ്പെടാത്ത ഒരു ഏട് എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും . തീര്ച്ചയായും അത്തരം സ്വകാര്യ ദുഖങ്ങൾ നമ്മളിൽ തുടങ്ങി നമ്മളിൽ അവസാനിക്കുകയാണ് നല്ലത്. ഏറെ മുറിവേറ്റ തു കൊണ്ടാകകം പെയ്യാൻ വിതുമ്പി നില്ക്കുന്ന മഴമേഘം പോലെ ആയിരുന്നു ബാല്യത്തിൽ എപ്പോഴും മനസ്സ്. ഒരു തുള്ളി പോലും തുളുംബാതെ വീര്പ്പു മുട്ടുന്ന മഴ മേഘത്തിന്റെ വേദന എന്റെ വേദന തന്നെ ആയിരുന്നു. ഈ കുറിപ്പ് എഴുതുമ്പോൾ എന്റെ കണ്ണുകൾ സജലങ്ങൾ ആകുന്നു എങ്കിൽ എനിക്ക് അത് ആശ്വസ്സമാണ് . എങ്കിലും ഇക്കാല ജീവിത യാത്രയിൽ മുഴുവനും മറ്റുള്ളവര്ക്ക് സന്തോഷം പകര്ന്നു കൊടുക്കുവനെ ശ്രമിച്ചിട്ടുള്ളൂ. സ്വയം ഉരുകി തീരുംബോളും ചുറ്റുപാടും പ്രകാശം ചൊരിയുന്ന മെഴുകു തിരിയുടെ സാഫല്യം തന്നെ ആയിരുന്നു എന്റെ ജീവിത ദര്ശനം. നല്ല നാളെകൾ തന്നെയാകട്ടെ നമ്മുടെ പ്രതീക്ഷകൽ. ഇല പൊഴിയുന്ന ശിശിരത്തിന് അപ്പുറം വസന്തം ഒരു വർണ്ണ പൂത്താലവുമായി നില്ക്കുന്നുണ്ടാവും . ഓരോ ഉദയവും അസ്തമയത്തിൽ അവസാനിക്കുന്നു എന്നാ ചിന്തക്ക് പകരം ഓരോ അസ്തമനവും പുതിയ ഉദയത്തിന്റെ തുടക്കം എന്ന് ചിന്തിക്കാം........ എന്റെ പ്രിയപ്പെട്ടവർക്കെല്ലാം ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ...........
2014, ഡിസംബർ 29, തിങ്കളാഴ്‌ച
പിക്കറ്റ് 43.....
ഇതൊരു പട്ടാള കഥയോ യുദ്ധ ചിത്രമോ അല്ല.........
പട്ടാളക്കാരന്റെ സ്വപ്നങ്ങളും ഹൃദയതുടിപ്പുമാണിത്.......
രണ്ടു രാജ്യങ്ങളുടെ അതിര്ത്തി കാക്കാൻ വിധിക്കപ്പെട്ട രണ്ടു രാജ്യക്കാരായ രണ്ടു പട്ടാളക്കാരുടെ ഹൃദയത്തിൽ വിരിയുന്ന തീവ്ര സൌഹൃദത്തിന്റെ കഥയാണ് .ഇവിടെ യുദ്ധവും യുദ്ധഭീതിയും അവസാനിക്കുന്നു.......
സമാധാനത്തിന്റെ പുലരിയെ വരവേൽക്കുകയാണ്, ഒരു ചരിത്ര നിയോഗം പോലെ.......
മേജര്* രവിയുടെ പൃഥ്വിരാജ് ചിത്രം 'പിക്കറ്റ് 43' എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്ന നായ ആണ് ബക്കാര്*ഡി . ആറു വര്*ഷം ഇന്ത്യന്* പട്ടാളത്തില്* സേവനമനുഷ്ഠിച്ച നായയാണിത്. ലാബ്രഡോര്* ഇനത്തില്* പെട്ട പരിശീലനം സിദ്ധിച്ച നായായിരുന്നു ബക്കാര്*ഡി.
ചിത്രത്തില്* അതിര്*ത്തിയിലെ ഏകാന്തതയില്* പൃഥ്വിരാജിന് കൂട്ടായെത്തുകയാണ് ബക്കാര്*ഡി.
ഈ അടുത്ത് ബക്കാർഡി ഈ ലോകത്തോട് വിട പറഞ്ഞു. പൂർണ്ണ സൈനിക ബഹുമതികളോടെ ആണ് ബക്കാർഡി ക്ക് അന്ത്യ വിശ്രമം നല്കിയത്.......
ഇന്ത്യാ-പാക്ക് അതിര്*ത്തിയില്* കഴിയുന്ന പട്ടാളക്കാരന്റെ കഥയാണ് പിക്കറ്റ് 43 പറയുന്നത്. തങ്ങളുടെ ബാരക്കുകളില്* ഒറ്റയ്ക്ക് കഴിയുന്ന ഇന്ത്യന്* പട്ടാളക്കാരനും പാക്കിസ്ഥാന്* പട്ടാളക്കാരനും തമ്മില്* ഉടലെടുക്കുന്ന സൗഹൃദമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...