പുതിയ ഒരു അധ്യയന വര്ഷത്തിനു ആരംഭമായി. ലക്ഷക്കണക്കിന് കുരുന്നുകൾ അക്ഷര വിദ്യയുടെ ലോകത്തിലേക്ക് കാലെടുത്തു വച്ചു. തീര്ച്ചയായും വിദ്യയുടെ ലോകത്തിലേക്ക് ഇത്തരം കുരുന്നുകൾ കടന്നു വരമ്പോൾ അവരെ അത്തരം ഒരു സാഹചര്യത്തിലേക്ക് മാനസ്സികമായി പ്രാപ്തരക്കുന്നതിൽ നമ്മുടെ സര്ക്കാര് സ്കൂളുകൾ വഹിക്കുന്ന പങ്കു അഭിനന്ദനര്ഹമാണ്. പ്രവേശനോത്സവം പോലുള്ള പരിപാടികളിലൂടെ ഈ കുരുന്നുകളെ പഠനത്തോട് കൂടുതൽ അടുപ്പിക്കുകയും അവര്ക്ക് മാനസികമായ ഉല്ലാസ്സം പകര്ന്നു നല്കുകയും ചെയ്യുന്നു. സ്വകാര്യ സ്കൂളുകളും അവരുടെതായ രീതിയൽ അധ്യയന വര്ഷം ആഘോഷമാക്കുന്നു. എന്നാൽ ഇന്നലെ തന്നെ പല സ്വകാര്യ i സ്കൂളുകളിൽ നിന്നും പ്രതേകിച്ചു ഇന്ഗ്ലിഷ് മീഡിയം സ്കൂളുകൾ വരുന്ന റിപ്പോർട്ടുകൾ ഉല്ഖണ്ട ഉണ്ടാക്കുന്നതാണ്. അസ്സംബ്ലി എന്നാ പേരില് ചെറിയ കുരുന്നുകൾ ഉള്പ്പെടയുള്ള കുട്ടികളെ വെയിലത്ത് നിർത്തി മണിക്കൂറുകൾ നീളുന്ന പ്രസംഗങ്ങൾ ആയിരുന്നു ഇന്നലെ പല സ്വകാര്യ ഇന്ഗ്ലിഷ് മീഡിയം സ്കൂളുകളിലും നടന്നത്. പല കുരുന്നുകളും തലചുറ്റി വീണതായി റിപ്പോർട്ടുകൾ ഉണ്ട്. പലപ്പോഴും ഇത്തരം സംഭവങ്ങൾ പുറം ലോകം അറിയുന്നില്ല. അത് കൊണ്ട് തന്നെ റിപ്പോർട്ട് ചെയ്യപ്പെടുകയോ ചെയ്യുന്നില്ല. പലപ്പോഴും മതാപിതാക്കൾ പോലും അറിയാതെ ഇത്തരം സംഭവങ്ങൾ ഒളിപ്പിച്ചു വൈക്കുകയാണ് ചെയ്യുന്നത്. തീര്ച്ചയായും ഇത്തരം രീതികൾ അവസ്സനിപ്പിക്കുകയാണ് വേണ്ടത്. ഒരു ഭാഗത്ത് ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ തന്നെയാണ് നമ്മുടെ സര്ക്കാര് സ്കൂളുകൾ പ്രവേശനോത്സവം പോലുള്ള മാതൃകാപരമായ പരിപാടികളുമായി മുന്നോട്ടു പോകുന്നത് . തീര്ച്ചയായും അഭിനന്ദനാർഹമായ കാര്യം തന്നെ........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്ഡോസള്ഫാന് നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര് അണക്കെട്ടില് ആശങ്കയുടെ വിള്ളലുകള്, അത് മനസ്സുകളില് അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്ക്ക് നേരെ നീട്ടിയപ്പോള് അവളുടെ കൈകള് വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല് ചടങ്ങിന്റെ ടെന്ഷന് അവ...