2016, മേയ് 3, ചൊവ്വാഴ്ച

പറയാതെ വയ്യ !!!!

ഏതൊരു ദുരന്തം സംഭവിച്ചാലും എല്ലാത്തിനും മുകളില്‍ ജാതിയും രാഷ്ടീയവും മാത്രം ചര്‍ച്ചചെയ്യുന്ന വര്‍ത്തമാനകാല സമൂഹം മാനുഷികതയ്ക് എതിരെ മുഖം തിരിക്കുന്നതും ദുരന്തം ഉണ്ടാകാനുളള സാഹചര്യങ്ങളും അത് തടയാനുളള നടപടികളും ചര്‍ച്ച   ചെയ്യപ്പെടാത്തതും
തികച്ചും ദൗര്‍ഭാഗ്യകരമാണ് .

പറയാതെ വയ്യ !!!!


തിരുവനന്തപുരം നഗരത്തിലെ വിവിധ ഇടങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസ്സമായി തെരുവ് നായകളുടെ ശല്യം വളരെ അധികം വർധിച്ചിരിക്കുന്നു. കുറെ ദിവസ്സങ്ങളായി കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട് എങ്കിലും ഓരോ ദിവസ്സം കഴിയും തോറും നായ്ക്കളുടെ എണ്ണവും ആക്രമണ സ്വഭാവവും വര്ദ്ധിച്ചു വരുന്നതായി കാണുന്നു. ഒരു പക്ഷെ ചൂട് കൂടിയ അവസ്ഥയും കാരണമാകാം. ഇന്ന്( 04/05/2016 ബുധൻ) പോലും  തമ്പാനൂർ ബസ്‌ സ്റ്റാന്റ് , റെയിൽവേ സ്റ്റെഷെൻ, മാഞ്ഞാലിക്കുളം എന്നിവിടങ്ങളിൽ ഒക്കെ വളരെ അധികം തെരുവ് നായ്ക്കളെ കാണാൻ ഇടയായി. ജാഗ്രത പാലിച്ചില്ലെങ്കിൽ അടുത്ത ദിവസ്സങ്ങളിൽ തന്നെ  തെരുവ് നായ്ക്കളുടെ കൂടുതൽ ആക്രമണ കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെടാൻ സാധ്യത ഉണ്ട്. ഒരു പക്ഷെ എല്ലാവരും ഇത്തരം കാര്യങ്ങൾ അറിയണം എന്നോ ശ്രദ്ധിക്കണം എന്നോ ഇല്ല . എന്നാലും നമുക്ക് ചുറ്റും സംഭവിക്കുന്ന ഇത്തരം കാര്യങ്ങൾ  നമ്മുടെ ശ്രദ്ധയിൽപെടുന്ന പക്ഷം  അത് ചൂണ്ടി കാട്ടുക എന്നത് നമ്മൾ ഓരോരുത്തരുടെയും സാമൂഹിക ഉത്തരവാദിത്വം ആണല്ലോ....

പ്രാർത്ഥനയോടെ

✨Happy Diwali✨

Happy Diwali ദീപാവലി ദീപങ്ങളുടേതാവണം, ശബ്ദങ്ങളുടേതാവരുത് Celebrate Pollution Free Diwali