2012, ജനുവരി 4, ബുധനാഴ്‌ച
ഓര്‍കൂട്ട് ഒരു സ്വപ്നകൂട്ടു..............
 ഒരു പുതുവര്‍ഷം കൂടി ആഗതമായിരിക്കുന്നു.  ഈ വര്‍ഷത്തെ ആദ്യ പോസ്റ്റ്  ഒരു കൂട്ടം  ചെറുപ്പക്കാരുടെ  സ്വപനങ്ങല്ക്  പ്രോത്സാഹനവും  പിന്തുണയും  നല്കുന്നതാകട്ടെ. മലയാള സിനിമയുടെ  വെള്ളിത്തിര  പുതുവര്‍ഷത്തിലെ  ആദ്യ ചിത്രത്തെ  വരവേല്‍ക്കുന്നു,  ഓര്‍ക്കുട്ട്  ഒരു ഓര്‍മ്മക്കുട്ടു. തലക്കെട്ടില്‍  പറഞ്ഞത് പോലെ  ഇത് ഒരു കൂട്ടം  യുവാക്കളുടെ  സ്വപനങ്ങളുടെ  കൂട്ട് തന്നെയാണ്.  നന്മ നിറഞ്ഞ  ഈ ഉദ്യമത്തെ  പ്രോത്സാഹിപ്പിക്കുക  തന്നെ വേണം. വലിയ  ബഹളങ്ങളില്ലാതെ  എത്തുന്ന ഈ കൊച്ചു ചിത്രം  അതിന്റെ  നന്മയില്‍  ഊന്നിയ  സന്ദേശം  കൊണ്ട് തന്നെ തികച്ചും പ്രോത്സാഹനം അര്‍ഹിക്കുന്നു. ഇന്നത്തെ കൌമാരവും,  യുവത്വവും  തിരിച്ചറിയപ്പെടാതെ  പോകുന്ന  നന്മകളിലേക്ക്  അവരുടെ ശ്രദ്ധ ക്ഷണിക്കുന്ന  ചിത്രം  വിജയിപ്പിക്കേണ്ട  ബാധ്യത  മലയാളി  പ്രേക്ഷകര്‍ക്കുണ്ട്. ഒരു ചിത്രം  അതിന്റെ ചട്ടക്കൂട്  എത്ര വലുതായാലും,  ചെറുതായാലും  അവ സമൂഹത്തിനു നല്‍കുന്ന  നന്മയുടെ സന്ദേശമാണ്  ആ ചിത്രത്തിന്റെ  മൂല്യം  നിര്‍ണയിക്കുന്നത്,  അത്തരത്തില്‍ ചിന്തിക്കുമ്പോള്‍  ഓര്‍ക്കുട്ട്ടു  എന്നാ ചിത്രം  മൂല്യം  ഉള്ള ചിത്രം തന്നെയാണ്. മനോജ്, വിനോദ്  സംവിധാനം  ചെയ്താ ഈ ചിത്രത്തില്‍ റഫീക്ക്  അഹമ്മദു  എഴുതി  ലീല  ഗിരിഷ്  കുട്ടന്‍  സംഗീതം പകര്‍ന്ന  മനോഹരമായ ഗാനങ്ങളും ഉണ്ട്.  വിഷ്ണു,  വിനു,  ജോ , ബെന്‍  എന്നീ യുവതാരങ്ങള്‍   ചലച്ചിത്രലോകതെക്ക്  പിച്ച വയ്ക്കുന്ന  ഈ ചിത്രത്തില്‍  റീമ കല്ലിങ്ങളും  ശ്രദ്ധേയ വേഷം  കൈകാര്യം ചെയ്യുന്നു.  ഇത്തരം  നന്മ നിറഞ്ഞ ചിത്രങ്ങള്‍ വിജയിക്കട്ടെ. അതിലൂടെ ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്‌നങ്ങള്‍  പൂവണിയട്ടെ.. ഓര്‍ക്കുട്ട്  ഓര്‍മ്മക്കൂട്ട്  മാത്രമല്ല  പ്രതീക്ഷകളുടെ, സ്വപ്നങ്ങളുടെ , നന്മയുടെ, സ്നേഹത്തിനെ  കൂട്ട് തന്നെയാണ്.........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
- 
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
- 
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
- 
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
 
