2015, ജൂൺ 24, ബുധനാഴ്‌ച

ധോണി മാറണം.......

ലോകം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനും സ്വാർത്ഥനുമായ കളിക്കാരനായ ധോണിയുടെ ഇന്ത്യൻ ടീമിൽ നിന്നുള്ള പടിയിറക്കത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്ന സാഹചര്യത്തിൽ ആണ് ഈ കുറിപ്പ് എഴുതുന്നത്‌. ഇപ്പോഴെന്നല്ല എത്രയോ മുൻപേ തന്നെ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തു പോകേണ്ട ആളാണ് ധോണി.എത്ര നേട്ടങ്ങൾ ടീമിന് വേണ്ടി നേടിയിട്ടുണ്ട് എങ്കിലും അതിനെല്ലാം മുകളിലാണ് ധോണി ഇന്ത്യൻ ക്രിക്കെട്ടിനു വരുത്തി വച്ച കളങ്കം . എന്നിട്ടും ടീമിൽ അള്ളിപ്പിടിച്ചു നില്ക്കാൻ കാണിക്കുന്ന മനോഭാവം പരിഹാസ്യം തന്നെയാണ്. ബംഗ്ലാദേശനു എതിരെ രണ്ടു കളികൾ തോറ്റപ്പോൾ ധോണി മറ്റുള്ളവരുടെ സഹതാപം പിടിച്ചു പറ്റാൻ ഒരു മുഴം മുന്നേ എറിഞ്ഞു. താൻ കാരണമാണ് പരാജയപ്പെട്ടത് എങ്കിൽ മാറാം എന്ന്. അത് കേട്ട് ഗാംഗുലി , വെങ്ങ്സര്കര , ഗവാസ്കർ എന്നിവര് കണ്ണീര വാർത്തു, റൈനയും ജദേജയും ആശ്വിനും തകർന്ന് പോയി. കഷ്ട്ടം തന്നെ, വാതു വൈപിൽ കൂട്ട് കച്ചവടക്കാരായ റൈനയും ജടെജയും , ആശ്വിനും വെപ്രാളം കാണിക്കുന്നത് കണ്ടാൽ നമുക്ക് മനസ്സിലാകും . പക്ഷെ ഒന്നോ രണ്ടോ കളികൾ തോറ്റപ്പോൾ ക്യപ്ടാൻ സ്ഥാനവും ടീമിൽ നിന്നുള്ള സ്ഥാനവും ഒക്കെ നഷ്ട്ടമായ ഗാംഗുലിയും മറ്റുമൊക്കെ കണ്ണീര വാർക്കുന്നത് കാണുമ്പോൾ ആശ്ചര്യം തോന്നുന്നു. എന്തിനു മഹാ പ്രതിഭയായ സച്ചിന് പോലും പഴി കേള്ക്കേണ്ടി വന്നിട്ടില്ലേ , ക്യപ്ടാൻ സ്ഥാനം മാറേണ്ടി വന്നിട്ടില്ലേ . ഇവരെക്കളൊക്കെ എന്ത് യോഗ്യതയാണ് ധോനിക്ക് ഉള്ളത്. ഒരാളെ ആജീവനാന്തം ക്യപടനാക്കി വച്ചാൽ ചില കപ്പുകൾ ഒക്കെ കിട്ടിയെന്നു വരും . സാധാരണ ക്രിക്കെറ്റ് പ്രേമികളെ അതിൽ നിന്ന് അകറ്റിയ ഉത്തരവാദിത്വം ധോണിക്ക് തന്നയാണ് . അത് കൊണ്ട് തന്നെ ക്രിക്കെട്ടിന്റെ സമസ്ത മേഘലകളിൽ നിന്നും മാറി നിന്ന് കൊണ്ട് ഇന്ത്യൻ ക്രിക്കെട്ടിനു നഷ്ട്ടമായ നല്ല മുഖം വീണ്ടെടുക്കാൻ ധോണി രാജി വൈക്കകുക തന്നെ വേണം . ഇന്ത്യൻ ക്രിക്കെടിനുണ്ടായ തീരാ കളങ്കം അങ്ങനെ മാറട്ടെ........

2015, ജൂൺ 22, തിങ്കളാഴ്‌ച

തെക്കേക്കര മെസ്സി എന്ന അരവിന്ദന്‍ ......

2010 ലോക കപ്പു ഫുട് ബോൾ സമയത്ത് ബ്ലോഗിൽ ഞാൻ എഴുതിയ കഥയാണ് ഇത്.  ഇന്നിപ്പോൾ  കോപ്പ അമേരിക്ക ആവേശം നിറയുമ്പോൾ പ്രിയപ്പെട്ടവര്ക്കായി ഒരിക്കൽകൂടി ........

ലോകകപ്പ്‌ ഫുട്ബോള്‍ ഫൈനല്‍ പോരാട്ടം നടക്കുകയാണ്. തെക്കേക്കര ഗ്രാമം ഒന്നടങ്കം വലിയ സ്ക്രീനിനു മുന്നില്‍ നിന്ന് ആര്‍ത്തു വിളിക്കുകയാണ്‌. അര്‍ജന്റീനയുടെ , പ്രതേകിച്ചു മെസ്സിയുടെ ഓരോ മുന്നേറ്റങ്ങളിലും അവര്‍ ആഘോഷിക്കുകയാണ്. അവര്‍ക്ക് നടുവില്‍ വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് കളി ആസ്വദിക്കുകയാണ് അരവിന്ദ് . അരവിന്ദിനെ കുറിച്ച് പറയുമ്പോള്‍ തെക്കേക്കര ഗ്രാമത്തിന്റെ ഫുട്ബോള്‍ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നത് അരവിന്ദ് ആയിരുന്നു. ഫുട്ബോളിനെ അത്രമാത്രം സ്നേഹിച്ചിരുന്ന ഒരു ഗ്രാമത്തിനു അരവിന്ദില്‍ അത്രയേറെ പ്രതീക്ഷ ആയിരുന്നു.തെക്കേക്കര ഗ്രാമത്തില്‍ നിന്നും അരവിന്ദിനെ ആദ്യമായി കേരള ടീമിന്റെ പരിശീലന കാംപില്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഗ്രാമം ഒന്നടങ്കം ആഘോഷിച്ചു. മെസ്സിയുടെ ചലനങ്ങളെ അനുസ്മരിപ്പിക്കുന്നത് ആയിരുന്നു അരവിന്ദിന്റെ ഓരോ ചലനങ്ങളും. അത് കൊണ്ട് തന്നെ അരവിന്ദിനെ എല്ലാവരും തെക്കേക്കര മെസ്സി എന്നാണു വിളിച്ചിരുന്നത്‌,. പക്ഷെ പെട്ടെന്നാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. സന്തോഷ്‌ ട്രോഫി ഫുട്ബാള്‍ ടീമിന്റെ പരിശീലന ക്യാമ്പില്‍ വച്ച് കുഴഞ്ഞു വീണ അരവിന്ദിന് ബോധം വന്നപ്പോഴേക്കും രണ്ടു കാലുകളുടെയും ചലന ശേഷി നഷ്ട്ടപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും നേരിയ പ്രതീക്ഷയ്ക്ക് പോലും സാധിച്ചില്ല . ഇനി ഒരിക്കലും അരവിന്ദിന് ഫുട്ബോള്‍ കളിയ്ക്കാന്‍ ആവില്ല എന്നാ തിരിച്ചറിവ് വേദനയോടെ ആ ഗ്രാമം ഉള്‍ക്കൊള്ളുക ആയിരുന്നു. എങ്കിലും ഡോക്ടര്‍മാര്‍ ഒരു പ്രതീക്ഷ നല്‍കി, കഴിവതും ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനും അതില്‍ ആവേശം കൊള്ളാനും അരവിന്ദന് അവസ്സരം ഒരുക്കുക . ഒരു പക്ഷെ കളിയുടെ പിരി മുറുക്കത്തിനു    ഇടയില്‍ അത്ഭുതം നടന്നേക്കാം. ചെറിയ ഒരു ചലനം കാലുകള്‍ക്ക് കൈവന്നാല്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്. അത് കൊണ്ട് തന്നെ ഈ ലോകകപ്പിലെ മത്സരങ്ങള്‍ തെക്കേക്കര ഗ്രാമം ഒന്നടങ്കം അരവിന്ദിനൊപ്പം ആഘോഷമാക്കുകയാണ്. തെക്കേക്കര ഗ്രാമം ആഗ്രഹിച്ചത്‌ പോലെ അര്‍ജന്റീന ഫൈനലില്‍ എത്തി. മെസ്സി  ആണെങ്കില  മിന്നുന്ന ഫോമിലും. ആദ്യപകുതിയില്‍ ഇരുപത്തി ഒന്നാം മിനിറ്റില്‍ മെസ്സി നല്‍കിയ പാസ്‌ ഗോളില്‍ കലാശിച്ചു. സ്റ്റെടിയം ഒന്നടങ്കം ഇളകി മറിഞ്ഞു, ഒപ്പം തെക്കേക്കര ഗ്രാമവും. അരവിന്ദ്  ആവേശത്തിന്റെ കൊടുമുടിയിലായി. പലപ്പോഴും ചാടി എണീറ്റ്‌ ഡാന്‍സ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല. കളി പുരോഗമിക്കുകയാണ് , മുപ്പത്തി അഞ്ചാം മിനിറ്റില്‍ അര്‍ജന്റീനന്‍ ഗോള്‍ വല കടന്നു പന്ത് പഞ്ഞപ്പോള്‍ തെക്കേക്കര ഗ്രാമം നിശബ്ധമായി. ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമ നിലയില്‍. കളി വീണ്ടും തുടുങ്ങുകയായി , എത്ര ശ്രമിച്ചിട്ടും ഗോളുകള്‍ മാത്രം മാറിനിന്നു. മെസ്സിയുടെ ഉഗ്രന്‍ ഷോട്ടുകള്‍ , ഒന്നും വല ചലിപ്പിച്ചില്ല . മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. കളി തുങ്ങി എഴാം മിനിറ്റില്‍ മെസ്സി പന്തുമായി കുതിക്കുകയാണ്, മുന്നിലുള്ള കളിക്കാരെ എല്ലാം വെട്ടിച്ചു , ഗോള്‍ പോസ്റ്റിനു എട്ടു വാര അകലെ നിന്ന് ഉഗ്രന്‍ ഒരടി. മറഡോണയുടെ കുട്ടികള്‍ ചരിത്രം എഴുതി. മെസ്സിയുടെ ഗോള്ടെന്‍ ഗോളില്‍ അര്‍ജന്റീന കപ്പു നേടി. തെക്കേക്കര ഗ്രാമം പൂര പറമ്പായി. ആവേശം തിര തല്ലി . അരവിന്ദന്‍ അലറി വിളിച്ചു. ചാടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, പക്ഷെ വീല്‍ ചെയറില്‍ നിന്ന് താഴേക്ക്‌ വീണു. ഒരു നിമിഷം എല്ലാവരും നിശബ്ദരായി. എല്ലാവരും ഓടി വന്നു അരവിധിനെ പിടിച്ചു , പെട്ടെന്ന് അരവിന്ദ്  അവരെ തള്ളി മാറ്റി, സ്വന്തമായി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, ഇല്ല സാധിക്കുന്നില്ല , സര്‍വ്വ ശക്തിയുമെടുത്തു അലറി വിളിച്ചു കൊണ്ട് ഒരിക്കല്‍ കൂടി ശ്രമിച്ചു. എല്ലാവരും ഒരു നിമിഷം സ്ഥബ്തരായി. അരവിന്ദനെ കാലുകള്‍ ചെറുതായി ചലിക്കുന്നു. എല്ലാവര് ആര്‍ത്തു വിളിച്ചു. അരവിന്ദന്റെ കണ്ണുകള്‍ നിറഞ്ഞു ആ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു. മെസ്സിയും കൂട്ടരും കപ്പുമായി സ്ടയ്ടിയം വലം വയ്ക്കുമ്പോള്‍ തെക്കേക്കര ഗ്രാമം തെക്കേക്കര മെസ്സി എന്നാ അരവിന്ദന്റെ രണ്ടാം വരവ് ആഘോഷിക്കുകയായിരുന്നു..........

2015, ജൂൺ 17, ബുധനാഴ്‌ച

സഹിഷ്ണുതയുടെ വില .......


കോപ്പ അമേരിക്കയിൽ കൊളംബിയയോട് ബ്രസീൽ പരാജയപ്പെട്ടപ്പോൾ ബ്രസീൽ ആരാധകരായ കൂട്ടുകാര് എന്നെ വിളിച്ചു പറഞ്ഞു ഇന്നിപ്പോൾ ബ്രസീലിന്റെ തോൽവിയെ പരിഹസിച്ചു കൊണ്ട് ജയരാജിന്റെ പോസ്റ്റ്‌ പ്രതീക്ഷിക്കുന്നു എന്ന്. സത്യം പറയട്ടെ ഞാൻ അര്ജെന്റിനയുടെയും മെസ്സിയുടെയും പക്ഷത് തന്നെയാണ്. അവരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ ഒരു കാര്യം പറയട്ടെ നമ്മുടെ വിജയങ്ങൾ ആഘോഷിക്കുവാനുള്ള അവകാശവും സ്വാതന്ത്ര്യവും നമുക്കുണ്ട് പക്ഷെ മറ്റുള്ളവരുടെ പരാജയങ്ങളും വീഴ്ചകളും ആസ്വദിക്കുന്നതും ആഘോഷമാക്കുന്നതും വികലമായ മനസ്സുകളാണ്. ജയപരാജയങ്ങൾ ആപേക്ഷികമാണ് , അത് മാറിയും മറിഞ്ഞും വന്നു കൊണ്ടേയിരിക്കും. കായിക രംഗത്ത് എന്നല്ല സിനിമ, രാഷ്ട്രീയ എന്ന് വേണ്ട എല്ലാ രംഗങ്ങളിലും ഇത് പ്രസക്തവുമാണ്.അത്  കൊണ്ട് തന്നെ അവനവന്റെ വിജയങ്ങളിൽ നേട്ടങ്ങളിൽ സന്തോഷിക്കുമ്പോഴും മറ്റുള്ളവരുടെ പരാജയങ്ങളും വീഴ്ചകളും ആഘോഷമാക്കാതിരിക്കാൻ മനസ്സ് സജ്ജമാക്കേണ്ടതുണ്ട്. പിന്നെ നെയ്മരിനു പറ്റിയത് എന്തെന്ന് വച്ചാൽ , ആകെ ഞാൻ  കളി കണ്ടത് 10 മിനുറ്റൂ മാത്രമാണ് ആ സമയത്താണ് നെയ്മരുടെ ഉറച്ച ഒരു ഗോൾ നിര്ഭാഗ്യ വശാൽ ഗോളി തടഞ്ഞത് അതോടെ നെയ്മരുടെ മാനസ്സികാവസ്ഥ തന്നെ മാറി അതോടെ അടുത്ത കളിയിൽ നെയ്മാർ ഉണ്ടാവില്ല എന്ന് ഞാൻ ഉറപ്പിച്ചു . അത് സത്യമായി വരുകയും ചെയ്തു. ലോകം കണ്ട മഹാനായ കായിക താരം ജെസ്സീ ഓവന്സ് തന്റെ ആത്മകഥയിൽ പറഞ്ഞിട്ടുണ്ട് എതെന്സ് ഒളിമ്പിക്സിൽ തന്റെ ചാട്ടങ്ങൾ എല്ലാം പിഴച്ചപ്പോൾ സഹകളിക്കാരനായ ലസ് ലോങ്ങ്‌ തനിക്കു നല്കിയ വിലപ്പെട്ട ഉപദേശത്തെ കുറിച്ച്.ഒരു കായിക താരത്തിന്റെ മനസ്സില് ഒരിക്കൽ പോലും ദേഷ്യം , കോപം ഉണ്ടാകാൻ പാടില്ല, അങ്ങനെ മനസ്സില് കോപത്തിന്റെ മുള പൊട്ടിയാൽ പിന്നെ തൊട്ടതെല്ലാം പിഴക്കും.  തന്റെ മനസ്സിലെ കോപം ഒഴിവാക്കി തുടർന്ന് മത്സരിച്ച ജെസ്സീ ഒവേന്സ് സ്വര്ണം സ്വന്തമാക്കുകയും ചെയ്തു എന്നത് ചരിത്രം. എന്ത് തന്നെ ആയാലും ബ്രസീലും നെയ്മരും കൂടുതൽ കരുത്തോടെ തിരിച്ചു വരുക തന്നെ ചെയ്യും..... പ്രാർത്ഥനയോടെ........

2015, ജൂൺ 15, തിങ്കളാഴ്‌ച

മഴക്കാല രോഗങ്ങൾ പടരുന്നു .......... കരുതിയിരിക്കാം

മഴക്കാലം ആരംഭിച്ചു കഴിഞ്ഞു. മഴയുടെ ആരംഭത്തോടെ ഒട്ടുമിക്ക രോഗങ്ങളും തലപൊക്കിത്തുടങ്ങി.. അന്തരീക്ഷ ഈർപ്പം മൂന്നു മടങ്ങായി വർധിക്കുമെന്നതിനാൽ മനുഷ്യന്റെ േരാഗപ്രതിരോധ േശഷി ഏറ്റവും കുറഞ്ഞ സമയമാണിത്.
വേനലിനെ അപേക്ഷിച്ച് മഴക്കാലത്ത് വൈറൽ , ബാക്ടീരിയൽ , ഫങ്ക്ഗൽ     രോഗങ്ങൾ  കൂടുതലാണ്. പണ്ടുകാലത്തെ അപേക്ഷിച്ച് ഇപ്പോള്മ ഴക്കാല രോഗങ്ങള് കൂടിവരുന്നു. കാരണങ്ങള് ഇവയാണ്:
മാറിയ ജീവിതശൈലിയും അന്തരീക്ഷ മലിനീകരണവും
ശക്തമായ ചൂടുള്ള കാലാവസ്ഥയില്നിന്നും മഴയിലേക്കുള്ള മാറ്റം രോഗാണുക്കളെ ശക്തരാക്കുന്നു.
മഴക്കാലത്ത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുന്നു.
പകര്ച്ചവ്യാധികള് വളരെ എളുപ്പം പകരുന്നു.

മഴക്കാല രോഗങ്ങളില് വളരെ സാധാരണയായി കാണുന്ന പകര്ച്ചവ്യാധികള്- എലിപ്പനി, ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ, ശ്വാസകോശ രോഗങ്ങള്*, ഉദരരോഗങ്ങള്, പൂപ്പല് തുടങ്ങിയ ത്വഗ് രോഗങ്ങള് ഇങ്ങനെ ഒരു വലിയനിരതന്നെയുണ്ട്.

എലിപ്പനി

രോഗബാധയുള്ള എലിമൂത്രം ചതുപ്പിലോ, ചെളിയിലോ ഉണ്ടാകുകയും ഇത് നമ്മുടെ ത്വക്കിലെ ചെറിയ മുറിവുകള് വഴി രക്തത്തില് കലരുകയും ചെയ്താല്എലിപ്പനിക്ക് സാധ്യതയായി. ശക്തമായ പനിയും കണ്ണിലും ത്വക്കിലും ചെറിയ ചുവന്ന കുത്തുകളോട് കൂടിവരുന്ന പനിയും ക്രമേണ ആന്തരിക അവയവങ്ങളുടെ പ്രവര്*ത്തനത്തെ തകരാറിലാക്കുന്നു.

ഡെങ്കിപ്പനി

ഏഡിസ് കൊതുകുകള്പരത്തുന്ന ഈ അസുഖം കഴിഞ്ഞ പത്തുവര്*ഷമായി കേരളത്തില്* കൂടിവരികയാണ്. ശരീരവേദന, തലവേദനയോടു കൂടിയ പനി രക്തത്തിലെ പ്*ളേറ്റ് ലറ്റുകളുടെ അളവ് കുറയ്ക്കുന്നു. ഹോമിയോപ്പതിയില്* ഈ രോഗത്തിന് വളരെ ഫലപ്രദമായ മരുന്നുകളും പ്രതിരോധ മരുന്നുകളും ലഭ്യമാണ്.

മലേറിയ
അനോഫിലസ് കൊതുകുകള് പരത്തുന്ന ഈ രോഗത്തിന് രണ്ട് ആഴ്ചവരെ നീണ്ടുനില്*ക്കുന്ന പനി കാണാറുണ്ട്. മലേറിയയ്ക്ക് പ്രതിരോധമരുന്നുകള്* അലോപ്പതിയിലും ഹോമിയോപ്പതിയിലും ലഭ്യമാണ്.

ടൈഫോയ്ഡ്

മലിനജലം വഴി പകരുന്ന രോഗമാണിത്. അലോപ്പതിയിലും ഹോമിയോപ്പതിയിലും പ്രതിരോധ മരുന്നുകളും ചികിത്സയും ലഭ്യമായ ഈ അസുഖത്തിന് ശരിയായ ചികിത്സ ചെയ്തില്ലെങ്കില് രോഗിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും.

മഞ്ഞപ്പിത്തം

മലിനജലം വഴിയും രോഗിയില്നിന്ന് നേരിട്ടും പകരുന്ന മഞ്ഞപ്പിത്തം മഴക്കാലത്ത് സാധാരണയാണ്. ഹെപ്പറ്റൈറ്റിസ് എ വൈറസ് ഉണ്ടാക്കുന്ന ഈ രോഗത്തിന് ഹോമിയോപ്പതി, അലോപ്പതി, ആയുര്*വേദത്തില്ഫലപ്രദമായ മരുന്നുകള് ലഭ്യമാണ്. പനി, തലവേദന, സന്ധിവേദന, ഛര്*ദ്ദില് എന്നിങ്ങനെയുള്ള ലക്ഷണങ്ങള്കാണുന്ന രോഗത്തിന് പൂര്*ണ വിശ്രമവും എളുപ്പം ദഹിക്കുന്ന ആഹാരവും ആവശ്യമാണ്.

കോളറ

മഴക്കാല രോഗങ്ങളില്പ്രധാനിയും വളരെവേഗം പകരുന്നതുമായ രോഗമാണിത്. ശക്തമായ വയറിളക്കവും ശരീരം വേദനയുമായി തുടങ്ങി. രണ്ടുദിവസം കൊണ്ട് രോഗി കിടപ്പാകുന്ന അവസ്ഥയിലെത്തുന്നു. ചികിത്സ ചെയ്തില്ലെങ്കില് മരണം വരെ സംഭവിക്കാം. ഒ. ആര്. എസ് ലായനി, കഞ്ഞിവെള്ളം തുടങ്ങി ശരീരത്തിന്റെ ജലാംശം നിലനിറുത്തുന്ന ചികിത്സാരീതിയിലാണ് പ്രധാനം.

ശ്വാസകോശ രോഗങ്ങൾ
മഴ  ക്കാലത്ത് ജലദോഷം വരാത്തവര് ചുരുക്കമാണ്.സൂക്ഷിച്ചില്ലെങ്കില് ഇത് സൈനസൈറ്റിസ്, ചെവിപഴുപ്പ്, ടോണ്സിലൈറ്റിസ്, ചുമ, കഫക്കെട്ട് ഇങ്ങനെ കടുത്തുവരാറുണ്ട്. രണ്ടുദിവസംകൊണ്ട് ജലദോഷപ്പനി കുറഞ്ഞില്ലെങ്കില്അടുത്തുള്ള അലോപ്പതി ഡോക്ടറെകണ്ട് ലഘു ആന്റി ബയോട്ടിക്കുകള് ഉപയോഗിക്കാം. ഹോമിയോപ്പതിയില് ശ്വാസകോശ രോഗങ്ങള്*ക്ക് 4 മണിക്കൂറില് തന്നെ ഫലം ലഭിക്കുന്ന മരുന്നുകള് ലഭ്യമാണ്. മഴക്കാലത്ത് ത്വക്ക് വരള്ച്ച, സന്ധിവേദനകള്, രക്തസമ്മര്*ദ്ദം കൂടുക, ഗ്യാസ് ട്രബിള് മറ്റ് ഉദര രോഗങ്ങള്* ഇവയെല്ലാം കണ്ടുവരുന്നു.

2015, ജൂൺ 8, തിങ്കളാഴ്‌ച

ഇടവപ്പാതി ........

രാവിന്‍റെ ഏതോ യാമങ്ങളില്‍ നിദ്രയുടെ തീരങ്ങള്‍ തേടുമ്പോള്‍ ഒരു ഓര്‍മ്മ പുതുക്കല്‍ പോലെ ഇടവപ്പാതി മഴയുടെ പതിഞ്ഞ താളം എന്റെ ബോധമണ്ടലത്തില്‍ പൈയ്തിറങ്ങാന്‍ തുടങ്ങി. ഒരു തുള്ളിക്കിലുക്കത്തില്‍ നിന്ന് ഒരു കടലിരംബമായി എന്നിലേക്ക്‌ പടര്‍ന്നു കയറി. പാതി തുറന്ന ജനലഴികളില്‍ കൂടി മഴയുടെ സൌന്ദര്യം നോക്കി നില്‍ക്കെ ഓര്‍മ്മകളും കടലാഴം തേടുകയായിരുന്നു. ബാല്യത്തിന്റെ നാട്ടിടവഴികളില്‍ എവിടെയൊക്കെയോ ചെളിവെള്ളം തെറിപ്പിച്ചു കൊണ്ട് , കളിവഞ്ചികള്‍ ഒഴുക്കി കൊണ്ട് ഇടവപ്പാതി മഴ  യാത്ര തുടങ്ങി. മയില്പീലിതുണ്ടുകളും, വളപ്പൊട്ടുകളും ആ വഴികളിലാകെ ചിതറി കിടന്നിരുന്നു. മുന്നോട്ടു പോകും തോറും പ്രണയത്തിന്റെ പാദസരങ്ങളുടെ കിലുക്കം വ്യക്തമായി കേള്‍ക്കുന്നു. മുല്ലപ്പൂഗന്ധം നിറഞ്ഞ പ്രണയത്തിന്റെ വഴികളില്‍ മഴ നനഞു നടക്കുമ്പോള്‍ ഞാന്‍ ഒറ്റക്കായിരുന്നില്ല. എന്നും ഈ ഇടവപ്പാതി മഴയിൽ ഇങ്ങനെ നടക്കാന്‍ ആഗ്രഹിച്ചു പോയ കാലം . ആഗ്രഹങ്ങളെ മഴചാറ്റില്‍ ഒറ്റക്കാക്കി പ്രണയം ഇടവപ്പാതി മഴ പോലെ രണ്ടു കൈവഴികളിലായി ഒഴുകി അകന്നപ്പോള്‍ ഇടവപ്പാതി  മഴയോട് ആദ്യമായി ദേഷ്യം തോന്നി. പ്രരാബ്ദങ്ങള്‍ക്ക് മുന്‍പില്‍ എന്റെ പ്രണയത്തെ ഞാന്‍ അടിയറ വച്ചതാണോ അതോ പ്രണയം എന്നില്‍ നിന്ന് ഓടി ഒളിക്കുകയായിരുന്നോ ?. നഷ്ട്ട പ്രണയങ്ങളുടെ തോരാകണ്ണ് നീരുമായി ഇടവപ്പാതി മഴ   അവസ്സനമില്ലാത്ത പൈയ്തു തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു ഒപ്പം എന്റെ യാത്രയും, പൊള്ളുന്ന യാദര്ത്യങ്ങളിലേക്ക് , ഞാന്‍ മഴയുടെ സൌന്ദര്യം വര്‍ണ്ണിക്കുമ്പോള്‍, പ്രണയവുമായി ചേര്‍ത്ത് കല്പനികതയില്‍ മുഴുകുമ്പോള്‍ ഒരു ചെറിയ മഴയില്‍ പോലും ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ തണുത്ത് വിറങ്ങലിക്കുന്നജീവിതങ്ങളുടെ , ഒരു ചെറിയ മഴ പോലും പട്ടിണിയും, വറുതിയുംസമ്മാനിക്കുന്ന യാഥാർത്ഥ്യങ്ങൾക്കു  മുന്‍പില്‍ , അവരുടെ പൊള്ളുന്ന ചിന്തകള്‍ക്ക് മുന്‍പില്‍ എന്റെ കാല്‍പനിക പ്രണയത്തിന്റെ സ്ഥാനം എത്രയോ നിസ്സാരം........

2015, ജൂൺ 4, വ്യാഴാഴ്‌ച

എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി ...........

മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നഷ്ട്ട പ്രണയത്തിന്‍ തേങ്ങലാണീ മഴ
നഷ്ട്ട ബന്ധങ്ങള്‍ തന്‍ വിങ്ങലാണീ മഴ
നഷ്ട്ട സ്വപ്‌നങ്ങള്‍ തന്‍ കണ്ണ്നീരാണീ മഴ
നഷ്ട്ട മോഹങ്ങള്‍ തന്‍ പിടച്ചിലാണീ മഴ...

എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി

ഒരു ചെറു ചാറ്റല്‍ മഴയെന്നാകിലും
ചോര്‍ന്നോലിക്കുന്നരാ ജീര്‍ണ്ണിച്ച
മേല്‍ക്കൂര തന്‍ കീഴിലായി
സ്വന്തം കുടുംബ സുരക്ഷ തേടുന്നോരാ
പാവം മാനവ ഹൃദയത്തിന്‍ വേദന
എന്‍ വേദനയാണെന്ന് അറിയുന്നു ഞാന്‍....

എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നീറുന്ന മനസ്സിലേക്ക് ഇറ്റിറ്റു വീഴുന്ന
സ്നേഹത്തിന്‍ നീര്‍ത്തുള്ളി പോലയാണീ മഴ
മഴയെ ഞാന്‍ സ്നേഹിച്ചു പോയി...............

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...