2008, സെപ്റ്റംബർ 18, വ്യാഴാഴ്‌ച

നിലാവ് പുഴയോട് പറഞ്ഞതു

ഈ നിലാ രാത്രിയില്‍ മഞ്ഞിന്തുള്ളികള്‍ നിറഞ്ഞ താഴ്വരത്തിലൂടെ നടക്കാന്‍ എന്ത് രസമാണ് . അങ്ങകലെ തെളിഞ്ഞ വാനില്‍ പുഞ്ചിരി പൊഴിക്കുന്ന പൂര്‍ണചന്ദ്രന്‍ .പകുതി വിടര്‍ന്ന പൂമോട്ടുകളില്‍നിന്നിട്ടിട്ടു വീഴുന്ന മഞ്ഞുകണങ്ങള്‍ .അവയിലോരോന്നിലും മഴവില്ലിന്റെ നിറചാര്‍ത്ത്‌.നിലാവിന്റെ തലോടലെട്ട്ടു ശാന്തമായി,ഉണ്മെഷവതിയായിഒഴുകുന്ന പുഴ .ഓളങ്ങളില്‍ ചന്ദ്രബിംബം തുള്ളിക്കളിക്കുന്നു.ഈ രാവില്‍ നിലാവ് പുഴയോട് കാതില്‍ പറഞ്ഞതെന്തവും ............

നിന്റെ തെളിവാര്‍ന്ന മനസ്സു ഞാനറിയുന്നു ,അതില്‍ നിറയെ എന്റെ പ്രതിബിംബമല്ലേ ,ഹെ സുന്ദരീ നിനക്കു ഞാന്‍ അത്രമേല്‍ പ്രിയമുള്ള വനാണോ..................

മഴ പെയ്യുകയാണ്

തെങ്ങോലതലപ്പുകളെ തലോടുന്ന ഇളം കാറ്റ് .കുടമുല്ലപൂ വിരിയുന്ന സുഗന്ധം . തൊടിയിലെവിടെയോ പാടുന്ന രാപ്പാടി. മഴക്ക് ജീവന്‍ വയ്ക്കുകയാണ് .നേര്ത്ത രാഗങ്ങളില്‍ നിന്നു ആര്രോഹ നങ്ങളിലേക്ക് .മഴക്ക് ജീവന്‍ വയ്ക്കുകയാണ്. കാറ്റിന്റെ ശക്തി കൂടുകയാണ് .

രാപ്പാടി പാട്ടു നിര്ത്തി . മഴക്ക് ജീവന്‍ വയ്ക്കുകയാണ് . വരണ്ട മനസ്സിനെ കുളിരനിയിച്ചുകൊണ്ട് മഴ പെയ്യുകയാണ്. വരണ്ട മനസ്സുകളെ നിങ്ങളും ഏറ്റുവാങ്ങുക .........ഈ .....മഴയെ

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...