2012, ഏപ്രിൽ 6, വെള്ളിയാഴ്‌ച

അണ്ണാരകണ്ണാ വാ ..........

വീണ്ടും ഒരു വിഷുക്കാലം കൂടി വരവായി. ഒരു വസന്ത കാലത്തിന്റെ വരവറിയിച്ചു കൊണ്ട് കണിക്കൊന്നപ്പൂക്കള്‍ ചൂടി പ്രകൃതി ഒന്ന് കൂടി സുന്ദരി ആയിരിക്കുന്നു. പൂക്കളും ഫലങ്ങളുമായി വൃക്ഷ ലാതാതികള്‍ പുഞ്ചിരി തൂകുന്നു. ഈ വസന്ത കാലം മാമ്പഴ കാലം കൂടിയാണ്. കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ മാമ്പഴം പോലെ മധുരിക്കുന്നു. എന്റെ ഓലപ്പുര സ്ഥിതി ചെയുന്ന പത്തു സെന്ററില്‍ ഒരു മാവിന്‍ തൈ പോലും ഇല്ല എങ്കിലും കുട്ടിക്കാലത്ത് ആ നാട്ടിലെ എല്ലാ മാവിന്റെയും അവകാശി ഞാനാണ്‌ എന്നായിരുന്നു എന്റെ ഭാവം. ഒരു ചെറു കാറ്റോ, മഴയോ വന്നാല്‍ എല്ലാ മാവിന്‍ ചുവടുകളിലും ഓടിയെത്തി മാമ്പഴം പെറുക്കാന്‍ മത്സരമായിരുന്നു. അണ്ണാരകണ്ണന്‍ മാരും, തത്തകളും നിറഞ്ഞ മാവുകള്‍ സാധാരണ കാഴ്ച ആയിരുന്നു. എന്നാല്‍ കുറച്ചു നാളുകളായി ഞാന്‍ ഒരു അന്വോഷണത്തില്‍ ആയിരുന്നു. മറ്റൊന്നുമല്ല അണ്ണാര കണ്ണന്‍ മാരെ ഇപ്പോള്‍ നാട്ടില്‍ ഒരിടത്തും കാണാനില്ല . അണ്ണാര കണ്ണന്മാര്‍ സുലഭമായി കാണാറുള്ള പ്രദേശങ്ങള്‍ എല്ലാം തിരഞ്ഞെങ്കിലും ഒന്നിനെ പോലും കാണാന്‍ കഴിഞ്ഞില്ല. എന്റെ അന്വോഷണം ചെന്നെത്തിയത് മൊബൈല്‍ ഫോണ്‍ ടവരുകലിലാണ്, കാരണം മൊബൈല്‍ തരംഗങ്ങള്‍ അതിജീവിക്കാന്‍ കഴിയാതെ അണ്ണാനുകള്‍ ഓടി ഒളിക്കുകയാണ്. മൊബൈല്‍ തരംഗങ്ങള്‍ ഏറ്റവും ദോഷകരമായി ബാധിക്കുന്നത് അണ്ണാന്‍കളെയാണ്. അണ്ണാന്‍ മാത്രമല്ല , അങ്ങാടി കുരുവികളും., തത്തകളും ഉള്‍പ്പെടെ ഒട്ടേറെ ജീവികള്‍ നിലനില്‍പ്പിനായി പോരാടുകയാണ്. മൊബൈല്‍ നമുക്ക് അവിഭാജ്യമാകുമ്പോള്‍ ഇത്തരം നാട്ടു നന്മകള്‍ മറയുകയാണ്. മാമ്പഴം മാത്രമല്ല കുട്ടിക്കാലത്ത് ആഞ്ഞിലി മരം നമ്മള്‍ അയണിമരം എന്ന് വിളിക്കും അതിന്റെ ചക്കയും വളരെ സ്വാദാണ്, എല്ലാവരും കൂടി ചേര്‍ന്ന് ചക്ക ശേഖരിച്ചു മരത്തോല്‍ഒക്കെ മൂടി പഴുപ്പിച്ചു വീതം വയ്ച്ചു കഴിക്കാറുണ്ട്. ഇപ്പോള്‍ നാട്ടില്‍ അവയുടെ ലഭ്യതയും കുറഞ്ഞിട്ടുണ്ട്. ഈ അടുത്ത ദിവസ്സങ്ങളില്‍ സെക്രടരിയടിനു മുന്‍പില്‍ ജനറല്‍ ഹോസ്പിടല്‍ റോഡില്‍ പഴങ്ങള്‍; വില്പാനക്ക് വച്ചിരിക്കുന്ന കൂട്ടത്തില്‍ അയണി ചക്കകളും കണ്ടു.അയണി ചക്കയുടെ സ്വാദു അറിയണം എന്നുള്ളവര്‍ അങ്ങോട്ട്‌ വന്നാല്‍ മതി. മൂന്ന് നാലു എണ്ണം വരുന്ന ഒരു കിലോ എന്പതു രൂപ. ഇനിയും എന്തെല്ലാം നാട്ടു വിഭവങ്ങള്‍ ആണ് പൊള്ളുന്ന വിലക്ക് നമുക്ക് വങ്ങേണ്ടി വരുക . വിഷുക്കാലം കണിക്കൊന്ന പൂക്കളുടെ കാലം കൂടിയാണ്. നിറയെ പൂക്കള്‍ ചൂടി നില്‍ക്കുന്ന കണിക്കൊന്നകള്‍ നല്‍കുന്ന ദ്രിശ്യ ഭംഗി അനിര്‍വചനീയമാണ്. ഈയിടെയായി വിഷു കാലത്ത് കഴക്കൂട്ടം - കോവളം ബൈ പാസ്സില്‍ കൂടി യാത്ര ചെയ്യാന്‍ വളരെ സന്തോഷമാണ്. കാരണം റോഡിനു ഇരു വശങ്ങളിലുമായി നിറയെ പൂത്തു നില്‍ക്കുന്ന കണിക്കൊന്നകള്‍ , അവ നല്‍കുന്ന കാഴ്ചാനുഭവം മനസ്സിന് കുളിര്‍മ്മ പകരുന്ന ഒന്നാണ്. ഈ മനോഹരമായ കാഴ്ച വിഷുവിന്റെ തലേന്ന് വരെ മാത്രമേ കാണാന്‍ കഴിയൂ. കാരണം വിഷു തലേന്ന് കച്ചവടക്കാരും മറ്റും ചേര്‍ന്ന് ഈ കൊന്നപ്പൂക്കള്‍ എല്ലാം പറിച്ചു കൊണ്ട് പോകും. കൊമ്പുകള്‍ എല്ലാം ഒടിഞ്ഞു, ഒരു പൂവ് പോലും ശേഷിക്കാതെ വാടിതളര്‍ന്നു നില്‍ക്കുന്ന കൊന്ന മരങ്ങള്‍ പിന്നെ ഒരു നൊമ്പര കാഴ്ചയാണ്. എങ്കിലും അടുത്ത വിഷു എത്തുമ്പോള്‍ പുത്തന്‍ ചില്ലകളില്‍ നിറയെ പൂവുമായി വരവേല്‍ക്കുന്ന ഈ കൊന്ന മരങ്ങള്‍ ഒരു പ്രതീകമാണ്‌ , നിസ്വാര്‍ത്ഥ സ്നേഹത്തിന്റെ പ്രതീകം.ഈ വിഷുക്കാലം നമുക്കും കാണിക്കൊന്നകളെ മാതൃക ആക്കാം . മനസ്സില്‍ സ്നേഹം നിറക്കാം അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാം . ലോകമെമ്പാടും ഉള്ള മലയാളികള്‍ക്ക് ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍..........

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️