2015, ജൂൺ 17, ബുധനാഴ്‌ച

സഹിഷ്ണുതയുടെ വില .......


കോപ്പ അമേരിക്കയിൽ കൊളംബിയയോട് ബ്രസീൽ പരാജയപ്പെട്ടപ്പോൾ ബ്രസീൽ ആരാധകരായ കൂട്ടുകാര് എന്നെ വിളിച്ചു പറഞ്ഞു ഇന്നിപ്പോൾ ബ്രസീലിന്റെ തോൽവിയെ പരിഹസിച്ചു കൊണ്ട് ജയരാജിന്റെ പോസ്റ്റ്‌ പ്രതീക്ഷിക്കുന്നു എന്ന്. സത്യം പറയട്ടെ ഞാൻ അര്ജെന്റിനയുടെയും മെസ്സിയുടെയും പക്ഷത് തന്നെയാണ്. അവരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ ഒരു കാര്യം പറയട്ടെ നമ്മുടെ വിജയങ്ങൾ ആഘോഷിക്കുവാനുള്ള അവകാശവും സ്വാതന്ത്ര്യവും നമുക്കുണ്ട് പക്ഷെ മറ്റുള്ളവരുടെ പരാജയങ്ങളും വീഴ്ചകളും ആസ്വദിക്കുന്നതും ആഘോഷമാക്കുന്നതും വികലമായ മനസ്സുകളാണ്. ജയപരാജയങ്ങൾ ആപേക്ഷികമാണ് , അത് മാറിയും മറിഞ്ഞും വന്നു കൊണ്ടേയിരിക്കും. കായിക രംഗത്ത് എന്നല്ല സിനിമ, രാഷ്ട്രീയ എന്ന് വേണ്ട എല്ലാ രംഗങ്ങളിലും ഇത് പ്രസക്തവുമാണ്.അത്  കൊണ്ട് തന്നെ അവനവന്റെ വിജയങ്ങളിൽ നേട്ടങ്ങളിൽ സന്തോഷിക്കുമ്പോഴും മറ്റുള്ളവരുടെ പരാജയങ്ങളും വീഴ്ചകളും ആഘോഷമാക്കാതിരിക്കാൻ മനസ്സ് സജ്ജമാക്കേണ്ടതുണ്ട്. പിന്നെ നെയ്മരിനു പറ്റിയത് എന്തെന്ന് വച്ചാൽ , ആകെ ഞാൻ  കളി കണ്ടത് 10 മിനുറ്റൂ മാത്രമാണ് ആ സമയത്താണ് നെയ്മരുടെ ഉറച്ച ഒരു ഗോൾ നിര്ഭാഗ്യ വശാൽ ഗോളി തടഞ്ഞത് അതോടെ നെയ്മരുടെ മാനസ്സികാവസ്ഥ തന്നെ മാറി അതോടെ അടുത്ത കളിയിൽ നെയ്മാർ ഉണ്ടാവില്ല എന്ന് ഞാൻ ഉറപ്പിച്ചു . അത് സത്യമായി വരുകയും ചെയ്തു. ലോകം കണ്ട മഹാനായ കായിക താരം ജെസ്സീ ഓവന്സ് തന്റെ ആത്മകഥയിൽ പറഞ്ഞിട്ടുണ്ട് എതെന്സ് ഒളിമ്പിക്സിൽ തന്റെ ചാട്ടങ്ങൾ എല്ലാം പിഴച്ചപ്പോൾ സഹകളിക്കാരനായ ലസ് ലോങ്ങ്‌ തനിക്കു നല്കിയ വിലപ്പെട്ട ഉപദേശത്തെ കുറിച്ച്.ഒരു കായിക താരത്തിന്റെ മനസ്സില് ഒരിക്കൽ പോലും ദേഷ്യം , കോപം ഉണ്ടാകാൻ പാടില്ല, അങ്ങനെ മനസ്സില് കോപത്തിന്റെ മുള പൊട്ടിയാൽ പിന്നെ തൊട്ടതെല്ലാം പിഴക്കും.  തന്റെ മനസ്സിലെ കോപം ഒഴിവാക്കി തുടർന്ന് മത്സരിച്ച ജെസ്സീ ഒവേന്സ് സ്വര്ണം സ്വന്തമാക്കുകയും ചെയ്തു എന്നത് ചരിത്രം. എന്ത് തന്നെ ആയാലും ബ്രസീലും നെയ്മരും കൂടുതൽ കരുത്തോടെ തിരിച്ചു വരുക തന്നെ ചെയ്യും..... പ്രാർത്ഥനയോടെ........

✨Happy Diwali✨

Happy Diwali ദീപാവലി ദീപങ്ങളുടേതാവണം, ശബ്ദങ്ങളുടേതാവരുത് Celebrate Pollution Free Diwali