2015, ഡിസംബർ 12, ശനിയാഴ്‌ച

ആത്മാഭിമാനം അടിയറ വൈക്കില്ല .......


എന്തിന്റെ പേര് പറഞ്ഞായാലും കേരളത്തിന്റെ മുഖ്യമന്ത്രിയെ ഒരു ചടങ്ങിലേക്ക് ക്ഷണിക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്യുന്നത് തികച്ചും അപലപനീയവും നിന്ദ്യവുമാണ്‌ . സ്വാഭാവികമായ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്ക് ഇടയിലും ഇത്തരം ഹീനമായ പ്രശ്നങ്ങളിൽ കേരളം ഒറ്റക്കെട്ടായി നിലകൊള്ളും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എല്ലാം നമ്മൾ മലയാളികള് ആദരവോടെ കാണുന്നവർ തന്നെയാണ്. രാഷ്ട്രീയം വ്യത്യസ്തമായിരിക്കാം. എന്നാൽ നമ്മുടെ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ഒക്കെ  അപമാനിക്കുന്ന നടപടികളെ ഒറ്റക്കെട്ടായി എതിര്ക്കും. സഹിഷ്ണുതയും നന്മയും ഒക്കെ ഏറെ ഉള്ളവരാണ് മലയാളികൾ. അത് കൊണ്ടാണ് ചെന്നൈ ആയാലും ലാത്തൂർ ആയാലും ഒക്കെ മലയാളി സഹായവുമായി ഓടി എത്തുന്നത്‌. അത്തരം സഹിഷ്ണുതാ മനോഭാവം ഒരു ദൌര്ബല്യം ആയി കരുതരുത്. മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയെ ഇങ്ങനെ അപമാനിക്കാൻ ഇക്കൂട്ടര് ധൈര്യം കാണിക്കുമോ ? അത് കൊണ്ട് തന്നെയാണ് പറയുന്നത് നമ്മുടെ സഹിഷ്ണുത ദൌര്ബല്യമായി കരുതരുത്. ഇന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ  ഉമ്മൻ ചാണ്ടി നേരിടേണ്ടി വന്ന അപമാനം നാളെ മറ്റാർക്ക് വേണമെങ്കിലും സംഭവിക്കാം. അത് കൊണ്ട് തന്നെ ഇത്തരം നീക്കങ്ങൾ അത് ഏതു ഭാഗത്ത്‌ നിന്ന് ഉണ്ടായാലും കക്ഷി രാഷ്ട്രീയ ഭേദമന്യേ അപലപിക്കുകയും ചെറുക്കുകയും വേണം. ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുകയും വേണം. മലയാളിയുടെ നന്മയും സഹിഷ്ണുതയും അതേപടി നിലനിര്ത്തി കൊണ്ട്  തന്നെ പറയട്ടെ  ആത്മാഭിമാനം ആരുടെ മുന്നിലും അടിയറ വൈക്കാൻ മലയാളി ഒരു കാലത്തും നിന്ന് കൊടുക്കില്ല അഥവാ അത്തരം നീക്കങ്ങൾ ഏതെങ്കിലും ഭാഗത്ത്‌ നിന്ന് ഉണ്ടായാൽ ഒറ്റക്കെട്ടായി നേരിടുകയും ചെയ്യും.....

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️