2017, മാർച്ച് 29, ബുധനാഴ്‌ച

✨ഓം ശ്രീ ശാർക്കരേശ്വരി നമഃ.✨




🌹ശ്രീ ശാർക്കര അമ്മക്ക് പ്രണാമം🌹
​ശ്രീ ശാർക്കര ഭഗവതിക്ഷേത്രം​*
🐚🐚🐚🐚🐚🐚🐚🐚🐚🐚
*​തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ദേവീ ക്ഷേത്രമാണ് ശാർക്കര ഭഗവതിക്ഷേത്രം.  ഇവിടത്തെ പ്രധാന പ്രതിഷ്ഠ ഭദ്രകാളി ആണ്. ചരിത്ര പ്രധാനമായ പല സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ച ക്ഷേത്രമാണ് ഇത്. 1748 ൽ ഇവിടെ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മ പ്രസിദ്ധമായ കാളിയൂട്ട് ഉത്സവം ആദ്യമായി തുടങ്ങി.  ജടായുവിന്റെ ചിറകിന്റെ കീഴിലുള്ള സ്ഥലമെന്ന അര്‍ത്ഥത്തില്‍ ചിറകിന്‍കീഴ്‌ ആണ്‌ ചിറയിന്‍കീഴ്‌ ആയത്‌. അതല്ല ഇവിടെ ധാരാളം ചിറകള്‍ ഉണ്ടായിരുന്നതായും ചിറയുടെ കീഴ്പ്രദേശമായതുകൊണ്ട്‌ ചിറയിന്‍കീഴ്‌ എന്ന്‌ പേര്‌ കിട്ടി എന്നും ഐതിഹ്യം. ക്ഷേത്രത്തിനടുത്ത്‌ അനന്തരചിറ കാണാം. ദേവി വടക്കോട്ട്‌ ദര്‍ശനമരുളുന്നു. ഭദ്രകാളി, ഗണപതി, വീരഭദ്രന്‍,യക്ഷി, നാഗം എന്നീ ഉപദേവന്മാര്‍ ഉണ്ട്‌. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍നിന്നും അര കി.മീ. തെക്കുപടിഞ്ഞാറായാണ് ശാര്‍ക്കര ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മേജര്‍ ക്ഷേത്രങ്ങളിലൊന്നാണിത്. *ഐതിഹ്യം​*
🐚🐚🐚🐚
*​സ്വയംഭൂവായ ദേവിയുടെ ഐതിഹ്യം* *വില്വമംഗലത്തുസ്വാമിയാരുമായി ബന്ധപ്പെട്ടതാണ്.​*
*​കൊല്ലത്തു നിന്നും* *തിരുവനന്തപുരത്തേക്കുള്ള പ്രധാന പാതയായ പെരുവഴിയിലാണ് ശാർക്കര ദേശം സ്ഥിതിചെയ്യുന്നത്. അതുവഴി കടന്നു പോകുന്ന വഴിയാത്രക്കാർക്കു വിശ്രമത്തിനായി പണ്ട് അവിടെ വഴിയമ്പലമുണ്ടായിരുന്നു. ആലങ്ങാട്ട് (ആലുവ), ചെമ്പകശ്ശേരി (ആലപ്പുഴ) എന്നിവിടങ്ങളിലേക്കുള്ള ശർക്കര വ്യാപാരികൾ സ്ഥിരമായി തിരുവിതാംകൂറിലേക്ക് പോയിരുന്നതും ശാർക്കര വഴിയായിരുന്നു. ഒരിക്കൽ അതിലൊരു സംഘം ഇവിടെ വഴിയമ്പലത്തിൽ സന്ധ്യക്ക് വിശ്രമിച്ച് രാവിലെ യാത്രപുറപ്പെടാൻ തയ്യാറെടുക്കുമ്പോൾ ശർക്കരപ്പാത്രങ്ങളിലൊന്ന് ഇളകുന്നില്ലെന്ന് മനസ്സിലായി. വ്യാപരികൾക്ക് ശർക്കരപ്പാത്രം അവിടെ ഉപേക്ഷിക്കാനും കഴിഞ്ഞിരുന്നില്ല. പ്രശസ്തനായിരുന്ന കൃഷ്ണഭക്തൻ വില്വമംഗലത്തു സ്വാമിയാർ അവിടെ വരികയും അവരുടെ ദുഃഖനിവാരണം നടത്തിക്കൊടുക്കുകയും ചെയ്തു. ശർക്കരപ്പാത്രത്തിൽ ഉണ്ടായിരിക്കുന്ന ദേവി ചെതന്യമാണ് ഇതിനു കാരണമെന്നു അദ്ദേഹം മനസ്സിലാക്കി ആ ചെതന്യത്തെ ശർക്കരപാത്രത്തിൽ നിന്നും മാറ്റി കുടിയിരുത്തിയാണ് അദ്ദേഹം അവിടെ നിന്നും പോയത്.ശർക്കരകുടങ്ങളിൽ നിന്നും വില്വമംഗലത്തു സ്വാമിയാർ മാറ്റി പ്രതിഷ്ഠിച്ച ദേവി ചൈതന്യം പിന്നീട് ശാർക്കര ദേവിയായി മാറി. തിരുവിതാംകൂർ രാജാക്കന്മാരുനെ അന്വേഷിച്ച് എട്ടു ദിക്കിലുമെത്തുന്നു എന്ന സങ്കല്പത്തില്‍ നടത്തുന്ന മുടിയുഴിച്ചിലുമാണ് കാളിയൂട്ടിനു മുമ്പുള്ള എട്ടു ദിവസങ്ങളിലായി നടക്കുന്നത്. ചടങ്ങുകളുടെ സമാപനദിവസം ദാരികന്റെയും ദേവിയുടെയും വേഷം ചാര്‍ത്തുന്നവര്‍ 'നിലത്തില്‍പ്പോര്' നടത്തും. ഒടുവില്‍ ദാരികന്‍ ദേവിയുടെ വാളിനിരയാവുന്നതായി സങ്കല്പിച്ച് കുലവാഴ വെട്ടുന്നതോടെ ചടങ്ങുകള്‍ സമാപിക്കുന്നു  *​കൊ.വ. 923-ല്‍* *തിരുവിതാംകൂര്‍ രാജാവായ മാര്‍ത്താണ്ഡവര്‍മയാണ്* *ശാര്‍ക്കരക്ഷേത്രത്തില്‍ കാളിയൂട്ട് ആരംഭിച്ചത്. കായംകുളത്തേക്കു*   *പടനീക്കം നടത്തവേ തിരുവിതാംകൂര്‍ സൈന്യം ശാര്‍ക്കര* *ക്ഷേത്രമൈതാനത്ത് പടനിലം തീര്‍ത്തു വിശ്രമിച്ചു. കായംകുളം രാജാവിന്റെ* *ശക്തിയെപ്പറ്റിയോര്‍ത്ത് ഖിന്നനായിരുന്ന രാജാവ് യുദ്ധം ജയിച്ചാല്‍ ശാര്‍ക്കരദേവിക്ക്* *കാളിയൂട്ട് നടത്താമെന്ന് വഴിപാടുനേര്‍ന്നു. യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ വിജയിയായി. ആ വര്‍ഷം മുതല്‍ തന്നെ കാളിയൂട്ടുത്സവവും നടത്തിപ്പോരുന്നു. ആദ്യമായി ഒരു വെള്ളിയാഴ്ചയാണ് കാളിയൂട്ട് നടത്തിയത്. ആ പതിവ് ഇന്നും തുടരുന്നു.​*
*​എല്ലാ വർഷവും ചിങ്ങം ഒന്നിന് സർവ്വൈശ്വര്യ പൂജ നാട്ടുകാരെല്ലാം ഒത്തു ഒരുമിച്ചു നടത്തുന്നു. തുലാമാസത്തിൽ ഒൻപതു ദിവസം നീണ്ടു* *നിൽക്കുന്ന നവരാത്രി മഹോത്സവം സംഗീത സദസ്സായി ആഘോഷിച്ചു, അവസാന ദിവസം* *കുട്ടികളുടെ വിദ്യാരംഭം നടത്തുന്നു വൃശ്ചികം ഒന്നാം തീയതി മുതൽ നാല്പത്തൊന്നു ദിവസം മണ്ഡലകാല ഉത്സവം, ഓരോ കുടുംബകാർ നടത്തുന്നു. ഈ* *ദിവസങ്ങളിൽ വിവിധ കലാപരുപാടികളും ചുറ്റു വിളക്കും കരിമരുന്നു പ്രയോഗവും ഉണ്ടായിരിക്കുന്നതാണ്.*
*​പൂജകൾ​*
🐚🐚🐚
*​ഇവിടുത്തെ പുജവിധികൾ രാവിലെ 4 മണിക്ക് മുതൽ തുടങ്ങുന്നതാണ്.​*
*​രാവിലെ :​*
*​4:00 - നടതുറപ്പ്, നിർമ്മാല്യ ദർശനം​*
*​4:30 - അഭിഷേകം​*
*​5:00 - നിർമ്മാല്യം; ഗണപതി ഹോമം​*
*​6 :00 - പന്തീരടി പൂജ​*
*​6 :30 - നിവേദ്യവും ശീവേലിയും​*
*​7 :30 - ഉഷ പൂജ​*
*​10 :30 - ഉച്ച പൂജയും* ശീവേലിയും​*
*​11 :30 - നട അടപ്പ്​*
*​വൈകിട്ട് :​*
*​5 :00 - നട തുറപ്പ്​*
*​6 :30 - ദീപാരാധന​*
*​7 :45 - അത്താഴപൂജയും* ശീവേലിയും​*
*​8 :00 - നട അടപ്പ്​*

✨ദി ഗ്രേറ്റ് ഫാദർ - ഡേവിഡ് നൈനാന് മുന്നിൽ റെക്കോർഡുകൾ പുതിയ ചരിത്രമെഴുതും🌟







🎅The Great Father is an upcoming Indian malayalam  movie directed by Haneef Adeni and produced by Prithviraj Sukumaran, Arya,Santhosh Sivan, and Shaji Nadesan under the banner of August Cinema
Mammootty in the lead. Mammootty’s character in The Great Father is called David Ninan. Sneha is the heroine, playing Michelle David. Tamil actor Arya, who is one of the co-producers, comes on screen as Andrews Eapen. Baby Anikha is Sara David. Shaam, Vishal Krishna Reddy, Miya George and Malavika Mohanan include the cast.
✨നവാഗതനായ ഹനീഫ് അദേനി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം "ദ ഗ്രേറ്റ് ഫാദർ". പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള ആഗസ്റ്റ് സിനിമാസ് നിർമ്മിക്കുന്നു. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജും സന്തോഷ് ശിവനും ഷാജി നടേശനും ആര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സ്‌നേഹയാണ് ചിത്രത്തിലെ നായിക. തമിഴ് നടന്‍ ആര്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്

2017, മാർച്ച് 26, ഞായറാഴ്‌ച

പറയാതെ വയ്യ ....


👀എന്റെ സ്വകാര്യതകളിൽ എന്താകണമെന്ന സ്വാതന്ത്ര്യം പൂർണ്ണമായും എനിക്ക് അവകാശപ്പെട്ടതാണെങ്കിൽ മറ്റുളളവരുടെ സ്വകാര്യതകളുടെ  സ്വാതന്ത്ര്യത്തിൽ ഇടപെടാൻ അതേക്കുറിച്ച് ചർച്ച ചെയ്യാൻ എനിക്ക് എന്ത് അവകാശമാണ് ഉളളത്.👀

2017, മാർച്ച് 22, ബുധനാഴ്‌ച

വര്‍ത്തമാനത്തിന്റെ ഭാവി ............





കാറ്റാടി മരക്കൊമ്പിലെ ബിഗ്‌ ഷോപ്പറിൽ
പിഞ്ചു ജീവന്റെ തുടിപ്പ്
അനാഥത്വത്തിന്റെ വിങ്ങല്‍
ഓടുന്ന ബസ്സില്‍ പൊലിയുന്ന മാനം
കാമന്ധതയുടെ  ചോരപ്പാടുകള്‍
എട്ടു ദിക്കും പൊട്ടും നിലവിളികള്‍
എവിടെയും പ്രാണന്‍റെ പിടച്ചില്‍
റെയില്‍ പാളത്തില്‍ സൗമ്യമാർ
ട്രൈയിനില്‍ നിന്ന് പുഴയില്‍ വീണ ഇന്ദുമാര്‌
എതിരിട്ടു നില്‍ക്കാനാവാതെ ആര്യമാര്‍
ജിഷയും മിഷേലും തനിയാവർത്തനങ്ങൾ ...

കണ്ണീരും ചോരയും ചാലുകള്‍ തീര്‍ക്കുമ്പോള്‍
ചെന്നായ കൂട്ടം പല്ലിളിക്കുന്നു
കൂട്ടിക്കൊടുക്കാന്‍ മത്സരിക്കുന്നതോ
അച്ഛന്‍ അമ്മ സോദര നും
ആയിരമല്ല, അഞ്ഞൂറല്ല മകള്‍ക്ക് മതിപ്പുവില
നൂറു മതിയെന്ന് പെറ്റ വയര്‍
കാമുകനും ചേര്‍ന്ന് പതിക്കായി
ചിത ഒരുക്കുന്ന  പതിവ്രതകൾ
മദ്യം , മയക്കുമരുന്ന് , പെണ്ണ്
കൊഴുക്കുന്ന വാണിഭങ്ങള്‍
ബിവരേജസ്സിലെ നീണ്ട ക്യൂ
ന്യൂ ജനറേഷന്‍ സിനിമയിലെ പച്ചത്തെറി
ബന്ധങ്ങള്‍ ബന്ധനങ്ങള്‍, മൂല്യതിലോ ച്യുതി മാത്രം

മനുഷ്യന്‍ മൃഗ തുല്യനാവുമ്പോള്‍
മനസ്സുകള്‍ മതിലുകള്‍ പണിയുമ്പോള്‍
നാം അറിയാതെ ചോദിച്ചു പോകും
എവിടെനിന്ന് എവിടെക്കീ യാത്ര.........

2017, മാർച്ച് 21, ചൊവ്വാഴ്ച

Save Water SaveLife ....





world Water Day, on 22 March every year, is about taking action to tackle the water crisis. Today, 1.8 billion people use a source of drinking water contaminated with faeces, putting them at risk of contracting cholera, dysentery, typhoid and polio.

The Sustainable Development Goals, launched in 2015, include a target to ensure everyone has access to safe water by 2030, making water a key issue in the fight to eradicate extreme poverty.

In 1993, the United Nations General Assembly officially designated March 22 as World Water Day. World Water Day is coordinated by UN-Water in collaboration with governments and partners.
2017 Theme: Why Wastewater? .

എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനം ആയി ആചരിക്കുന്നത്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം.. ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ് (UNCED). ഇതേ തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു.മലിന ജലത്തിനെതിരെ പോരാടുക എന്നതാണ് 2017ലെ ലോക ജലദിനത്തിന്റെ സന്ദേശം.

2017, മാർച്ച് 20, തിങ്കളാഴ്‌ച

നഷ്ട്ട സൗഭാഗ്യം.........






ആഗോള താപനത്തിന്റെ ഫലമായി ഭൂമിയുടെ ചൂട് വര്‍ധിക്കുന്നു എന്ന് മുറവിളി കൂട്ടുമ്പോഴും , താപനത്തിന് കാരണക്കാരായത്‌ നമ്മള്‍ ഓരോരുത്തരും തന്നെ യാണെന്ന് നാം മറന്നു പോകുന്നു. പ്രകൃതിയെയും, പ്രകൃതി വിഭവങ്ങളെയും വേണ്ടതിലേറെ ചൂഷണം ചെയ്യുമ്പോള്‍ അതിനെതിരെയുള്ള പ്രകൃതിയുടെ സ്വാഭാവിക പ്രതികരണം മാത്രമാണ് ആഗോളതാപനം. ഒരു ജനതയെ സംബന്ധിച്ച് വികസനം ഒഴിച്ചുകൂടാന്‍ ആകാത്തതാണ്. എന്നാല്‍ വികസനത്തിന്റെ പേരില്‍ ഒരു മരം മുറിച്ചു മാറ്റുമ്പോള്‍ , സുരക്ഷിതമായി വളരാന്‍ കഴിയുന്നിടങ്ങളില്‍ ഒന്നോ രണ്ടോ തൈ ചെടികള്‍ വച്ച് പിടിപ്പിക്കാന്‍ പോലും നമ്മള്‍ ശ്രമിക്കുന്നില്ല, . ഇന്ന് ഭൂമിയാകെ വരണ്ടുണങ്ങി, പുഴകളും നദികളുമൊക്കെ വറ്റി , കുറ്റിയറ്റ നെല്പാടങ്ങളും വംശം അറ്റ ജീവജാലങ്ങലുമായി ഭൂമി തേങ്ങുകയാണ് , ഞാന്‍ പഠിക്കുന്ന സമയം ബോട്ടണി ക്ലാസ്സില്‍ തുമ്പച്ചെടി കണ്ടിട്ടില്ലാത്തവര്‍ ആരെങ്കിലുമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ രണ്ടു മൂന്നു പേര്‍ എഴുന്നേറ്റു നിന്ന്, അത് കണ്ടു എനിക്ക് അത്ഭുതമായിരുന്നു, തുമ്പച്ചെടി കണ്ടിട്ടില്ല എന്ന് ഇവര്‍ കള്ളം പറയുകയായിരിക്കും എന്ന് ഞാന്‍ കരുതി കാരണം എന്റെ ഗ്രാമത്തില്‍ അന്നൊക്കെ നിറയെ തുമ്പയും , കാക്കപ്പൂവും ,തെച്ചിയും ഒക്കെ  ഉണ്ടായിരുന്നു, പക്ഷെ ഇന്ന് ഞാന്‍ പോലും എന്റെ ഗ്രാമത്തില്‍ ഒരു തുംബചെടിയെ തേടി അലയേണ്ടി വരുന്നു, ഒരു കാക്ക പൂവിന്റെ  സൌന്ദര്യം  ഓർമ്മകളിൽ  മാത്രമാകുന്നു . എന്താണ് സംഭവിക്കുന്നത്‌ നഷ്ട്ടമാകുന്ന നന്മകള്‍ കണ്ടു വേദനയോടെ വിലപിച്ചു പോകുന്നു, . നമ്മുടെയൊക്കെ മനസ്സുകളില്‍ നിന്ന് എന്നോ പടിയിറങ്ങിപ്പോയ ഒത്തിരി നന്മകളും, സ്നേഹവുമൊക്കെ പോലെ , പ്രകൃതിയെയും നമ്മള്‍ അവഗണിക്കുന്നു. എന്നാലും എവിടെയൊക്കെയോ ഉയര്‍ന്നു കേള്‍ക്കുന്ന ചില വേറിട്ട ശബ്ദങ്ങളും , കടുത്ത ചൂടിലും പിടിച്ചു നില്‍ക്കുന്ന ചില പച്ചതുരുതുകളുടെ ശീതളിമയും നമുക്ക് പ്രതീക്ഷ നല്‍കുന്നു.... , നഷ്ട്ടസൌഭാഗ്യം എന്നാ എന്റെ കവിത പ്രക്രിതിസ്നേഹികൾക്കായി സമര്‍പ്പിക്കുന്നു.


പച്ചില  ചാര്‍ത്തു പുതച്ചു നില്‍ക്കും

മലയാള നാടിതിന്നോർമ്മ മാത്രം

വ്യർത്ഥമാം   ജീവിത യാത്രയിങ്കല്‍

വെട്ടി തെളിക്കുന്നു വനങ്ങളെല്ലാം

തേനൂറും മാങ്കനി നല്കിയോരെന്‍

തൈ മാവിന്‍ ചുവടും മുറിച്ചു നിങ്ങള്‍

മാവിന്റെ തുഞ്ചത്ത് രാ പാർതിരുന്നൊരാ

പറവതന്‍ ദുഖമിതാരറിയാൻ

കുളിര്‍ കാറ്റില്‍ ഇളകുന്ന പാടങ്ങളില്ലിവിടെ

മധുര ഗാനം പൊഴിക്കും കുയിലുകളും

ഒരു കുഞ്ഞു തെന്നല്‍ ഒന്നെകീടുവാൻ

കൊടും വേനലില്‍ തണല്‍ തൊട്ടിലാകാന്‍

ഇനിയില്ല ഒരു വൃക്ഷ ചുവടു പോലും

ഒരു കുഞ്ഞു പൂവിന്റെ ഗന്ധം പടര്‍ത്താന്‍

ശേഷിപ്പതില്ല ഒരു വല്ലി പോലും

ആദി കവി വാക്യം ഒരുമിച്ചു പാടാം

അരുതരുതു കാട്ടാളാ നിന്‍ ക്രുര വൃത്തി

ശന്തയാം പ്രകൃതിയെ ദ്രോഹിചീടുകിൽ

സംഹാര രുദ്രയാം അവള്‍ ഒരു നാള്‍

അവള്‍ തന്‍ താണ്ഡവ നടനത്തില്‍

ക്ഷണ ഭംഗുരംമാനുഷര്‍ തന്‍ ജീവിതം

ഹാ കഷ്ട്ടം വിലപിക്കുമ്പോഴും

നഷ്ട്ട സൌഭാഗ്യ സ്വപ്‌നങ്ങള്‍ തന്‍ -

വേദന കണ്ണുനീര്‍ മുത്തായി പതിക്കുന്നു ഭൂമിയില്‍..............

2017, മാർച്ച് 14, ചൊവ്വാഴ്ച

🌞❤സൈറ ബാനുവിനും ഇനി മലയാളി പ്രേക്ഷക മനസ്സിൽ ഇടമുണ്ടാവും... ഉറപ്പ്.✨




നവാഗതനായ ആന്റണി സോണി സെബ്ബാസ്റ്റിനാണ് സൈറ ബാനു സംവിധാനം ചെയ്യുന്നത്.
ഷാന്‍ ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
മഞ്ജു വാര്യര്‍ പോസ്റ്റ് വുമണ്‍ സൈറാ ബാനുവായി അഭിനയിക്കുമ്‌ബോള്‍ അമല അഡ്വ. ആനി ജോണ്‍ തറവാടി എന്ന കഥാപത്രത്തെയാണ് കൈകാര്യം ചെയ്യുന്നത്. സൈറ ബാനുവിന്റെ മകന്‍ ജോഷ്വാ പീറ്റര്‍ എന്ന കഥാപാത്രത്തെയാണ് ഷൈന്‍ നീഗം അവതരിപ്പിക്കുന്നത്. എല്ലാ
മേല്‍വിലാസങ്ങള്‍ക്കും കത്ത് നല്‍കുന്ന സൈറ ബാനുവിന് സ്വന്തമായൊരു മേല്‍വിലാസമില്ല.
ആരുടേയോ കൃപയാല്‍ വാടകയ്ക്ക് എടുത്ത ചെറിയ ഒരു ഫ്‌ലാറ്റിലാണ് താമസം. സൈറ ബാനുവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സ്വന്തമായൊരു വീട് ഉണ്ടാക്കുകയാണ്. അതിനുള്ള ശ്രമം ആരംഭിച്ചിട്ട് കുറേ വര്‍ഷം ആയെങ്കിലും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. എങ്കിലും സൈറ ബാനു സന്തോഷകരമായ ജീവിതമാണ് നയിക്കുന്നത്. ഏക മകന്‍ ജോഷ്വാ പീറ്റര്‍ നിയമ വിദ്യാര്‍ത്ഥിയാണ്. ഇവരുടെ പേരിലെ കൗതുകവും, പ്രായവും മറ്റുള്ളവര്‍ക്ക് ആശ്ചര്യമാണ്.
അമ്മയും മകനുമെന്നതിലപ്പുറം, നല്ല സുഹൃത്തുക്കളായാണ് ഇവരെ മറ്റുള്ളവര്‍ കണ്ടിട്ടുള്ളത്. എപ്പോഴും കളിയിലും ചിരിയിലും ആവേശത്തിലുമാണ് അവര്‍.നിയമ വിദ്യാര്‍ത്ഥിയാണെങ്കിലും ജോഷ്വാ പീറ്ററിന് അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍ ആകാനാണ് ഇഷ്ടം. അച്ഛന്‍ അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍ ആയിരുന്നു. അതുകൊണ്ടുതന്നെ ജോഷ്വായുടെ കൈയില്‍ ഒരു ക്യാമറയുണ്ട്. ക്യാമ്ബസിലെ സീനിയര്‍ വിദ്യാര്‍ത്ഥി അരുന്ധതിയെ ജോഷ്വായ്ക്ക് വലിയ ഇഷ്ടമാണ്.
ഇതിനിടെയിലേക്കാണ് ആനിജോസ് തറവാടി കടന്നു വരുന്നത്. വക്കീല്‍ പാരമ്ബര്യമുള്ള തറവാട്ടിലെ അംഗമായ ജോസ് തറവാടി എറെ പ്രശസ്തയാണ്. ഇതുവരെ ഒരു കേസിലും തോറ്റ ചരിത്രമില്ല. എല്ലാ കേസുകളും എടുക്കാറില്ല. എടുത്താല്‍ വിജയം സുനിശ്ചിതം. ആനിജോസ് തറവാടിയുടെ രംഗപ്രവേശനം സൈറ ബാനുവിന്റെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റമാണ് സൈറ ബാനു എന്ന ചിത്രം.
25 വര്‍ഷത്തിന് ശേഷം നടി അമല മലയാള സിനിമയിലൂടെ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും കെയര്‍ ഓഫ് സൈറ ബാനുവിനുണ്ട്. ഇറോസ് ഇന്റര്‍നാഷണലും മാക്‌ട്രോ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കരിങ്കുന്നം സിക്‌സസ് എന്ന വിജയ ചിത്രത്തിന് ശേഷം മഞ്ജു ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്ന ചിത്രമാണിത്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍എഡി ശ്രീകുമാര്‍, കലകുരുവിള, മേക്കപ്പ്ഷാജി പുതുപ്പള്ളി, വസ്ത്രാലങ്കാരംസമീറ സനീഷ്, സ്റ്റില്‍സ്‌ടോംസ് ജി ഒറ്റപ്ലാവന്‍, പരസ്യകലഓള്‍ഡ് മങ്ക്, എഡിറ്റര്‍സാഗര്‍ ദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍വാവ, അസോസിയേറ്റ് ഡയറക്ടര്‍ജയപ്രകാശ് തവന്നൂര്‍, സംവിധാന സഹായികള്‍ അമല്‍ രവി, മോഹിത് നാഥ്, രജ്ഞിത്ത് രവി, ഡോണ്‍ലി രാജ്, മനു കൂടയന്‍.
👀😍വാൽകഷണം- സൈറാബാനു പ്രേക്ഷകർക്കായി വലിയൊരു സസ്പെന്‍സ് ഒരുക്കി വച്ചിട്ടുണ്ട്. ശേഷം സ്ക്രീനിൽ

2017, മാർച്ച് 8, ബുധനാഴ്‌ച

ആറ്റുകാൽ പൊങ്കാല 2017 മാർച്ച് 11 നു !






ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനായി നാടും നഗരവും ഒരുങ്ങി കഴിഞ്ഞു.
മാർച്ച് 11 ശനിയാഴ്ച    ആണ് ആറ്റുകാൽ പൊങ്കാല. ഭക്ത ലക്ഷങ്ങൾ കാത്തിരിക്കുന്ന പൊങ്കാല മഹോത്സവത്തിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മുൻവർഷങ്ങളിൽ ഉണ്ടായതിനെക്കാളും പതിന്മടങ്ങ്‌ തിരക്ക് ഇത്തവണ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ......

തിരുവനന്തപുരം ജില്ലയിലെ പ്രശസ്തവും വലുതുമായ ദേവീ ക്ഷേത്രമാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തിൽ നിന്നും 2 കിലോമീറ്റർ തെക്കുമാറി ആറ്റുകാൽ എന്ന സ്ഥലത്ത് കിള്ളിയാറിന്റെ തീരത്ത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രത്തിലും പരിസരത്തുമായി നടക്കുന്ന ആറ്റുകാൽ പൊങ്കാല പ്രശസ്തമാണ്. പൊങ്കാല സമയത്ത് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ഈ ക്ഷേത്രവും അതിനു പരിസരങ്ങളായ തിരുവനന്തപുരം നഗരവും ജനനിബിഡമാകാറുണ്ട്. . അതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി.

ആറ്റുകാൽ പ്രദേശത്തെ മുഖ്യ തറവാടായിരുന്നു മുല്ലവീട്ടിൽ തറവാട്. അവിടെത്തെ പരമസാത്വികനായിരുന്ന കാരണവർ ഒരിക്കൽ കിള്ളിയാറ്റിൽ കുളിക്കുമ്പോൾ ആറിന് അക്കരെ ഒരു ബാലിക പ്രത്യക്ഷപ്പെട്ടു. ബാലിക തന്നെ അക്കരെ കടത്തിവിടാൻ കാരണവരോട് പറഞ്ഞു. അക്കരെ കടത്തിയ കാരണവർ ബാലികയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. ബാലികയെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾക്കായി അകത്തേക്ക് പോയ കാരണവർ തിരികെ വരുമ്പോഴേക്കും ബാലിക അപ്രത്യക്ഷയായി. അന്ന് രാത്രിയിൽ കാരണവർക്ക് സ്വപ്നദർശനം ഉണ്ടായി. സ്വപ്നത്തിൽ ദേവി പ്രത്യക്ഷപ്പെട്ട്, തന്നെ അടുത്തുള്ള കാവിൽ മൂന്ന് വര കാണുന്നിടത്ത് പ്രതിഷ്ഠ നടത്തി കുടിയിരുത്താൻ ആവശ്യപ്പെട്ടു. അപ്രകാരം രാവിലെ സ്വപ്നത്തിൽ ദർശനമുടായ സ്ഥലം കാണുകയും അവിടെ ക്ഷേത്രം പണിയുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം ക്ഷേത്രം പുതുക്കുകയും കൈകളിൽ ശൂലം, അസി, ഫലകം, കങ്കാളം എന്നിവ ധരിച്ച ചതുർബാഹുവായ ദേവിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. കൊടുങ്ങല്ലൂരിലും ആറ്റുകാലിലും ഉള്ളത് ശ്രീപാർവ്വതിയുടെ അവതാരമായ കണ്ണകിയാണെന്നാണ് വിശ്വാസം.

അനേകലക്ഷം സ്ത്രീജനങ്ങള്‍ പങ്കെടുക്കുന്ന പൊങ്കാല നെവേദ്യ സമര്‍പ്പണം ഒരുപൂര്‍വ്വ ദൃശ്യമാണ്. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ലക്ഷക്കണക്കിന് സ്ത്രീജനങ്ങള്‍ തോളോടു തോള്‍ ചേര്‍ന്ന് ആറ്റുകാലമ്മയുടെ തിരുമുമ്പില്‍ പൊങ്കാല സമര്‍പ്പിക്കുന്നു.

2017, മാർച്ച് 7, ചൊവ്വാഴ്ച

വനിതാ ദിന ആശംസകൾ !!!!





ദേശത്തിന്റെ അതിര്‍ത്തികള്‍ക്കും ഭൂഖണ്ഡങ്ങളുടെ സംസ്‌കാരങ്ങള്‍ക്കുമപ്പുറത്ത് വനിതകളുടെ അവകാശങ്ങള്‍ക്കായി ഒരു ദിനം. അതാണ് മാര്‍ച്ച് എട്ട്. സ്ത്രീകളുടെ ഉന്നതിക്കായി ഇതുവരെ എന്തുചെയ്തു എന്നതിന്റെ അവലോകനവും ഇനിയുമെന്തൊക്കെ ചെയ്യാനുണ്ടെന്നതിന്റെ ഓര്‍മപ്പെടുത്തലുമാണ് ഈ ദിനം.
 തീര്ച്ചയായും പ്രതികൂല സാഹചര്യങ്ങളെ പോലും ത്യാഗ മനോഭാവം കൊണ്ടും സഹിഷ്ണുത കൊണ്ടും പോരാട്ട വീര്യം കൊണ്ടും അനുകൂലമാക്കി മാറ്റിയ ധീര വനിതകളെ നിങ്ങള്ക്ക് പ്രണാമം.
പുരാണങ്ങളിൽ പോലും  പ്രചോദനം നല്കുന്ന  ഒട്ടനവധി സ്ത്രീ കഥാപാത്രങ്ങൾ നമുക്ക് കാണാം. ഒരു സ്ത്രീ എന്നാ നിലയിൽ ഏറ്റവും കൂടുതൽ ത്യാഗവും , മാനസ്സിക സംഘര്ഷവും ,വേദനയും അനുഭവിച്ചത് ഒരു പക്ഷെ ഗാന്ധാരി ആയിരിക്കും. സ്വന്തം ഭര്ത്താവിനു കാണാൻ കഴിയാത്ത കാഴ്ചകൾ തനിക്കും വേണ്ട എന്ന് തീരുമാനിച്ച അവർ ഒരു പക്ഷെ ആകെയുള്ള ഒരു മകനെ കുറിച്ച് പോലും ആശങ്ക പെടുകയും വേദനിക്കുകയും ചെയ്യുന്ന അമ്മമാർക്കിടയിൽ നൂറു ആണ്മക്കൾ നല്കിയ വേദനയും വേര്പാടും എത്ര സഹനത്തോടെ ആയിരിക്കും അഭിമുഖീകരിചിരിക്കുക.
അമ്മ , ഭാര്യ , കാമുകി, മകൾ ,സഹോദരി , സുഹൃത്ത്‌  തുടങ്ങി സര്വ്വ നിലകളിലും ഓരോ സ്ത്രീയുടെയും സ്നേഹം ,വാത്സല്യം , സഹനം , ത്യാഗം അതിനുമപ്പുറം മറ്റൊന്നുമില്ല തന്നെ.......

സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെ പിന്‍ബലമുണ്ട് വനിതാദിനത്തിന്റെ ചരിത്രത്തിന്. ഇന്ത്യപോലൊരു രാജ്യത്ത് വനിതാദിനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ഇത് ഒരു ആഘോഷമല്ല, സ്ത്രീ അവളുടെ അവകാശങ്ങളെ കുറിച്ച് , ശക്തിയെക്കുറിച്ച് തിരിച്ചറിഞ്ഞു കൂടുതൽ കരുത്തോടെ മുന്നോട്ടു കുതിക്കുവാനുള്ള അവസ്സരമാണിത്....... ഹൃദയം നിറഞ്ഞ വനിതാ ദിന ആശംസകൾ.......

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...