2012, ഫെബ്രുവരി 3, വെള്ളിയാഴ്‌ച

പുതുവസന്തം...........

മലയാള സിനിമയില്‍ മറ്റൊരു പുതുവസന്തം . ഈ ആഴ്ച പുറത്തു വരുന്ന സെക്കന്റ്‌ ഷോ , ഞാനും എന്റെ ഫാമിലിയും എന്നീ ചിത്രങ്ങളിലൂടെ കാമറക്കു മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങള്‍ തുടക്കം കുറിക്കുകയാണ്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിച്ച സെക്കന്റ്‌ ഷോ പുതുമുകങ്ങളുടെ ഒരു കൂട്ടായ്മ തന്നെയാണ്. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ മകന്‍ ദുല്കര്‍ സല്‍മാന്‍ ഈ ചിത്രത്തിലൂടെ തന്റെ സാന്നിധ്യം അറിയിക്കുകയാണ്. പതിറ്റാണ്ടുകളായി മലയാള സിനിമയുടെ മുഖമായ ശ്രീ മമ്മൂടിയുടെ പിന്തുടര്‍ച്ച ദുല്കരിലൂടെ മലയാളി പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു. ശ്രദ്ധാപൂര്‍വ്വം മുന്നോട്ടുപോയാല്‍ ദുല്കരിനു മലയാള സിനിമയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്കാന്‍ സാധിക്കും. പുതുമുഖങ്ങളുടെ ഈ ഒത്തുചേരല്‍ മലയാള സിനിമയ്ക്ക്‌ ഒട്ടേറെ താരങ്ങളെയും, സാങ്കേതിക പ്രവര്‍ത്തകരെയും സംഭാവന ചെയ്യുന്നു എന്നത് സന്തോഷകരമാണ്. ഇവരുടെ സംരഭത്തിനു പ്രേക്ഷകരുടെ പിന്തുണ തീര്‍ച്ചയായും ഉണ്ടാകും. അതുപോലെ തന്നെയാണ് ഞാനും എന്റെ ഫാമിലിയും എന്നാ ചിത്രവും. മലയാളി പ്രേക്ഷക മനസ്സുകളില്‍ നിന്നും ഒരിക്കലും പൈതോഴിയാത്ത മനോഹരമായ കഥകള്‍ സമ്മാനിച്ച ശ്രീ കെ.കെ. രാജീവിന്റെ ആദ്യ സിനിമ സംരഭമാണ് ഞാനും എന്റെ ഫാമിലിയും . കഥയിലെ രാജകുമാരി വരെ എത്തി നില്‍ക്കുന്ന പരമ്പരകളിലൂടെ മലയാളി കുടുംബങ്ങളുടെ സ്വന്തമായ ശ്രീ രാജീവിന്റെ ചിത്രം പേര് സൂചിപ്പിക്കും പോലെ തന്നെ മറ്റൊരുകുടുംബ കഥയാണ്. ജയറാം, മമത , മനോജ്‌ കെ ജയന്‍ , മൈഥിലി, മല്ലികസുകുമാരന്‍ തുടങിയ പ്രഗല്‍ഭ താരങ്ങള്‍ അണിനിരക്കുന്ന ഞാനും എന്റെ ഫാമിലിയും വിജയചിത്രമാക്കും എന്നത് ഉറപ്പാണ്‌. ശ്രീ എം. ജി . ശ്രീകുമാറിന്റെ ഹൃദ്യമായ സംഗീതവും ചിത്രത്തിന് മുതല്‍കൂട്ടാണ്. ഈ രണ്ടു ചിത്രങ്ങളും വിജയിക്കട്ടെ. രണ്ടു സംവിധായകരും , ദുല്കര്‍ ഉള്‍പ്പെടെയുള്ള താരങ്ങളും, സാങ്കേതിക പ്രവര്‍ത്തകരും ഇനിയും ഒത്തിരി ഉയരങ്ങളില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു.......

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️