കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളിലും 20 ലോക സഭ മണ്ഡലങ്ങളിലും സ്വന്തം സമുദായത്തിൽ പെട്ട സ്ഥാനര്തികളെ സ്വന്തം സമുദായത്തിന്റെ പേരില് നിർത്തി അവരിൽ ഒരാളെയെങ്കിലും ജയിപ്പിക്കാൻ കഴിയുന്ന നട്ടെല്ലുള്ള ഏതെങ്കിലും സാമുദായിക നേതാവ് കേരളത്തില ഉണ്ടോ. അതിനു കഴിയില്ല എന്നാ യാഥാര്ത്യം ഈ സാമുദായിക നേതാക്കൾക്ക് എല്ലാം അറിയാം. അതിനു കഴിയാത്തത് കൊണ്ടാണ് ഏതെങ്കിലും പാർട്ടിക്കാർ നിർത്തി ജയിപ്പിക്കുന്ന സ്വന്തം സമുദായത്തിൽ പെട്ട ആളുകളെ തങ്ങളാണ് ജയിപ്പിച്ചത് എന്നാ പേരില് കൊട്ടും കുരവയുമായി ആഘോഷത്തിനു നില്ക്കുന്നത്. ഏതെങ്കിലും രാഷ്രീയ പാർടി അവരുടെ അധ്യക്ഷ സ്ഥാനത് ഒരാളെ നിയമിക്കുമ്പോൾ പോലും അയാളുടെ സമുദായം നോക്കി തങ്ങള് ആവശ്യപ്പെട്ടിട്ടാണ് ഇത്തരം ഒരാളെ അധ്യക്ഷൻ ആക്കിയത് എന്ന് വീമ്പു പറയുന്നവരും ഇവര തന്നെ ആണ്. ഇവരുടെ ഈ വീമ്പു പറയലിനും ധിക്കാരത്തിനും ഒരു പരിധി വരെ ഉത്തരവാദികൾ രാഷ്ട്രീയക്കാർ തന്നെ ആണ്. തിരെഞ്ഞെടുപ്പിൽ ഞങ്ങൾ കാണിച്ചു തരാം എന്നൊക്കെ യുള്ള ഇത്തരക്കാരുടെ അഹങ്കാരം പറച്ചിൽ കേട്ട് രാഷ്ട്രീയ കഷികൾ ഭയക്കാൻ പാടില്ല. ഇത്തരം സാമുദായിക സംഘടനകളുടെ പിന്തുണ ആവശ്യം ഇല്ല എന്ന് എല്ലാ രാഷ്ട്രീയ കഷികളും ഒരേ സ്വരത്തിൽ പറയുകയും അർജ്ജവമുണ്ടെങ്കിൽ തങ്ങളുടെ സ്ഥാനര്തികൾക്ക് ഒപ്പം നിങ്ങളുടെ സമുദായ സ്ഥാനര്തികളെയും നിർത്തു എന്ന് ആവശ്യപ്പെടുകയും ചെയ്താൽ ഈ സമുദായ മേലാളന്മാർ കുടുങ്ങുന്നത് കാണാം. സമുദായ ശക്തികൾ അല്ല ജയ പരാജയങ്ങൾ നിര്ന്നയിക്കുന്നത് മറിച്ചു നിഷ്പക്ഷരായ വൊട്ടെർമാരനു എന്നാ യാദര്ത്യം രാഷ്ട്രീയക്കാർ വിസ്മരിക്കുന്നത് എന്തിനു. ജനക്ഷേമ പ്രവര്ത്തനം നടത്തുന്നത് എതു കക്ഷി ആയാലും എതു സമുദായത്തിൽ പെട്ടവരും അവര്ക്ക് വോട്ടു ചെയ്യും. അല്ലാതെ സമുദായം ചൂണ്ടിക്കാണിക്കുന്ന ആളെ അല്ല ജനങ്ങള് തിരെഞ്ഞെടുക്കുന്നത്. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാ വാക്യം മനുഷ്യൻ ഏതായാലും സ്വന്തം മതം നന്നായാൽ മതി എന്ന് മാറ്റി പറയുന്ന ഈ കാലഘട്ടത്തിൽ ഈ സാമുദായിക നേതാക്കൾ മനുഷ്യ മനസ്സുകളിൽ വിഷം കുത്തി വൈക്കുകയാണ് ചെയ്യുന്നത്. ഇന്ന് സാമുദായിക സംവരണം അല്ല വേണ്ടത്, സാമ്പത്തിക സംവരണം ആണ് ശരിയായ നടപടി . എല്ലാ സമുദായങ്ങളിലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ ഉണ്ട്. അത് കൊണ്ട് സാമ്പത്തിക സംവരണം മാത്രമാണ് ഇത്തരം സമുദായ വക്താക്കളെ നിലക്ക് നിര്ത്താനുള്ള മാര്ഗ്ഗവും. ഇന്നുവരെ കേരളത്തില ഉണ്ടായിട്ടുള്ള എല്ലാ മുഖ്യമന്ത്രിമാരും , മന്ത്രിമാരും ജനങ്ങളുടെ ക്ഷേമത്തിന് തന്നെ ആണ് പ്രാധാന്യം നൽകിയിട്ടുല്ലതും , ഇനിയുള്ള കാലവും അങ്ങനെ തന്നെ ആകും ആല്ലാതെ ഇവരിൽ ആരും ജനക്ഷേമം മാറ്റി വച്ച് തങ്ങളുടെ സമുദായ ക്ഷേമത്തിന് വേണ്ടി മാത്രം പ്രവര്ത്തിക്കുന്നു എന്നതായി കാണുന്നില്ല. അത്തരത്തിൽ കാണുന്നത് സമുദായ നേതാക്കൾ മാത്രമാണ് അത് കൊണ്ടാണ് പൂട്ടും താക്കോലും എന്നൊക്കെ പറഞ്ഞു ഇവര വേവലാതി പെടുന്നതും. ഇത്തരം സമുദായ വാദികളെ നിലക്ക് നിരത്താനും കേരളത്തെ ഭ്രാന്താലയം ആക്കി മാറ്റാതിരിക്കാനും ഉള്ള ആര്ജ്ജവം നമ്മുടെ രാഷ്ട്രീയപ്പാർട്ടികൾ കാണിക്കും എന്ന് തന്നെ കരുതാം........................
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...