തീർച്ചയായും ഏതു മേഖലയിൽ ഏതു നിലയിൽ പ്രവൃത്തിക്കുന്നവർ ആയാലും അർഹത ഉള്ളവർ അർഹതപ്പെട്ട സമയത്തു അർഹിക്കുന്ന രീതിയിൽ ആദരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്നത് തികച്ചും സന്തോഷകരമാണ്. എന്നാൽ പലപ്പോഴും നമ്മൾ മറന്നു പോകുന്ന യാഥാർഥ്യവും അതാണ്.ഒരു ശ്രീ രജനീകാന്തിനെ പോലെ സിനിമയ്ക്ക് വേണ്ടി ആത്മസമർപ്പണം ചെയ്യുന്ന ഒരാൾ ഇത്തരത്തിൽ ആഘോഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുക തന്നെ വേണം.വൈകിയ വേളയിൽ പ്രശംസാ വചനങ്ങൾ ചൊരിയുന്നതിലും എത്രയോ മഹത്തരമാണ് അത്. സിനിമയിലെ അതിഭാവുകത്വം ജീവിതത്തിലെ സാധാരണത്തവുമായി ഒരുകാലത്തും കൂട്ടിക്കലർത്താത്ത കലർപ്പില്ലാത്ത പ്രതിഭ അർഹതപ്പെട്ട സമയത്തു ആഘോഷിക്കപ്പെടുമ്പോൾ , ആദരിക്കപ്പെടുമ്പോൾ മനസ്സിൽ ഒരു വികാരം മാത്രം
സന്തോഷം ഡാ........