2016, ജനുവരി 31, ഞായറാഴ്‌ച

കേരള സ്ട്രൈക്കെര്സിനു സ്നേഹപൂര്വ്വം......!!!!


സെലെബ്രിടി ക്രിക്കറ്റിൽ കരുത്തരായ കർണാടകയെ തകർത്ത് ഉജ്ജ്വല വിജയം നേടിയ കേരള സ്ട്രൈക്കെര്സിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
ഒട്ടേറെ പരിമിതികൾക്ക്‌ ഇടയിലും അത്മവിശ്വസ്സത്തോടെ പോരാടാൻ കഴിഞ്ഞു എന്നത് തന്നെയാണ് കേരളയുടെ വിജയ രഹസ്യം. കർണാടകയെ തോല്പിക്കാൻ സാധിച്ചത് ഒരിക്കലും ഭാഗ്യത്തിന്റെ മാത്രം കൂട്ടിലല്ല. ഭാഗ്യം ധീരനെ തുണയ്ക്കും എന്നത് ഇവിടെ പ്രസക്തമാണ്‌. കളിയിലെ എല്ലാ മേഘലകളിലും കർണാടകയെ ക്കാൾ മുന്നില് തന്നെയായിരുന്നു സ്ട്രയികെര്സിന്റെ താരങ്ങൾ. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്‌ പ്രതിഭയുടെ കാര്യത്തിൽ മറ്റു ഏതൊരു ടീമിന് ഒപ്പമോ അതിനു മുകളിലോ തന്നെയാണ് കേരളയുടെ താരങ്ങൾ. പ്രധാനമായത് ആത്മവിശ്വാസം തന്നെയാണ്. ഒത്തൊരുമയോടെ കളിച്ചാൽ , വിവേക പൂര്വ്വം മുന്നോട്ടു നീങ്ങിയാൽ നമുക്ക് സാധിക്കാത്തതായി ഒന്നുമില്ല. ഈ വിജയം നൽകുന്ന തിരിച്ചറിവ് അതാണ്. പോരാടി നേടിയ വിജയത്തിൽ അമിത മായി അഹങ്കരിക്കാതെ , വിജയത്തിന്റെ ആലസ്യത്തിൽ അല്പവും മയങ്ങിപ്പോകാതെ കൂടുതൽ പോരാട്ടവീര്യത്തോടെ കൂടുതൽ ഉണര്വ്വോടെ മുന്നോട്ടു പോകൂ.ലക്‌ഷ്യം നേടുക തന്നെ ചെയ്യും. ഒപ്പം ഞങ്ങൾ ഉണ്ട്.. മലയാളത്തിന്റെ പ്രിയ താരം ശ്രീ മോഹൻലാൽ ഉള്പ്പെടെയുള്ള മുഴുവൻ സ്റ്റ്രൈകെർസ് താരങ്ങൾക്കും സ്ട്രയിക്കെര്സുമായി ബന്ധപ്പെട്ട മുഴുവൻ പേര്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ !!!!
പ്രാർത്ഥനയോടെ!

2016, ജനുവരി 29, വെള്ളിയാഴ്‌ച

ജനാധിപത്യം വിജയിക്കട്ടെ !!!!


രാഷ്ട്രീയത്തിൽ ആരോപണങ്ങളും പ്രത്യാരോപണങ്ങളും വിമർശനങ്ങളും ഒക്കെ സ്വാഭാവികമാണ്. ആരോഗ്യകരമായ ജനാധിപത്യ സംവിധാനത്തിന് അത് ഒഴിച്ച് കൂടാൻ കഴിയാത്തതുമാണ് . ജനങ്ങൾ ജനങ്ങളാൽ ജനങ്ങൾക്ക്‌ വേണ്ടി എന്ന മഹത്തായ ആശയത്തിൽ കരുത്തോടെ മുന്നോട്ടു പോകുന്ന ഒരു ഭരണ ക്രമമാണ് നമ്മുടേത്‌. എന്നാൽ ഒരു ജനാധിപത്യ സംവിധാനത്തെയും  ജനങ്ങളെ ഒന്നാകെയും പരിഹാസ്സ്യരാക്കുന്ന വിധത്തിൽ വ്യക്തിപരമായി ഒട്ടും വിശ്വസ്സനീയം അല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയും അതിന്റെ പേരില് ജനാധിപത്യത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയും ജനപ്രതിനിധികൾ ക്രൂശിക്കപ്പെടുകയും ചെയ്യുന്നത് അടുത്ത നാളുകളിൽ വര്ദ്ധിച്ചു വരുന്നു. ഇത് ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിക്ക് മാത്രം സംഭവിക്കുന്ന ഒന്നായി ചുരുക്കി കാണാവുന്നതും അല്ല. തരം കിട്ടിയാൽ ആർക്കെതിരെയും എന്ത് ആരോപണവും ഉന്നയിക്കാനും അത് വഴി ജനാധിപത്യ ക്രമത്തിന് തന്നെ പോറൽ വീഴ്ത്തുവാനും ആര്ക്കും സാധിക്കും എന്ന അവസ്ഥ നിര്ഭാഗ്യകരമാണ്. ഭരണകകൂടങ്ങളും ജനപ്രതിനിധികളും മാറി വരും അത് ജനാധിപത്യത്തിന്റെ സ്വാഭാവിക പരിണാമം ആണ്. പക്ഷെ ഇത്തരത്തിൽ ഏതെങ്കിലും കോണുകളിൽ നിന്ന് ഉയരുന്ന അടിസ്ഥാനമില്ലാത്ത  ആരോപണങ്ങൾ  ജനാധിപത്യത്തിനു കളങ്കം വരുത്തുന്നത് തടയുക തന്നെ വേണം. കാരണം ഇന്നത്തെ ആരോപണ വിധേയർ നാളെ ആരോപണക്കാരായി മാറാം അതുപോലെ ഇന്നത്തെ ആരോപണക്കാർ നാളെ ആരോപണ വിധേയരുമായി മാറാം. അത് കൊണ്ട് ജനാധിപത്യത്തിനു ഭൂഷണമല്ലാത്ത അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നവരെ എല്ലാ രാഷ്ട്രീയ കക്ഷികളും ഒറ്റക്കെട്ടായി എതിര്ക്കുക തന്നെ വേണം. ഒരു കഥയുണ്ട്. ഒരു ചെന്നായയും ഒട്ടകവും ഉറ്റ ചങ്ങാതിമാർ ആയിരുന്നു. അവരുടെ സ്നേഹം കാട്ടിലെ ജീവികൾക്കെല്ലാം മാതൃകയും ആയിരുന്നു. കാട്ടിലെ രാജാവായ സിംഹം കൊന്നു തിന്നുന്ന ജീവികളുടെ ഒരു പങ്കു പറ്റിയാണ് ചെന്നായ വിശപ്പ്‌ അടക്കിയിരുന്നത്‌. ഒരു ദിവസ്സം സിംഹത്തിനു ഒരു ഇരയെ പോലും കിട്ടിയില്ല. ഒപ്പം ചെന്നായക്കും വിശപ്പ്‌ ഏറി വരുന്നു. പെട്ടെന്ന് ചെന്നായ തന്റെ സുഹൃത്തായ ഒട്ടകത്തെ കുറിച്ച് ഓർത്തു. എങ്ങനെ എങ്കിലും ഒട്ടകത്തെ സിംഹത്തിനു മുൻപിൽ എത്തിക്കണം. പിന്നെ കുറെ ദിവസ്സതെക്ക് കുശാൽ. തന്റെ സുഹൃത്തിനെ പൂർണ്ണമായും വിശ്വസിച്ചിരുന്ന ഒട്ടകം ഒരു ഭയവുമില്ലാതെ സിംഹത്തിനു മുന്നില് ചെന്നു. സിംഹം ഒട്ടകത്തിനു മേൽ ചാടി വീണു. തന്റെ പ്രിയ സുഹൃത്തിന്റെ ചതിയിൽ പെട്ട ഒട്ടകം സിംഹത്തിന്റെ ഭക്ഷണമായി. അവസാനം തന്റെ പങ്കു പറ്റാനായി ചെന്നായ സിംഹത്തിനു അടുത്തേക്ക് ചെന്നു. അപ്പോൾ സിംഹം പറഞ്ഞു സ്വാർത്ഥമായ താല്പര്യങ്ങൾക്ക് വേണ്ടി നിന്റെ ഉറ്റ സുഹൃത്തിനെ ബലി കൊടുത്ത നീ തരം കിട്ടിയാൽ എന്നെയും ചതിക്കും . നിന്നെ പോലെ ഒരു ചതിയനു മാപ്പില്ല എന്ന് പറഞ്ഞു സിംഹം ഒറ്റയടിക്ക് ചെന്നായയെ വകവരുത്തി. ഇവിടെ നമ്മൾ ചിന്തിക്കേണ്ടത് ഒട്ടകത്തെ പോലെ വിവേചന ശൂന്യത  കാണിക്കണോ, അതോ സിംഹത്തെ പോലെ വിവേചന ബുദ്ധിയോടെ കാര്യങ്ങളെ സമീപിക്കണോ എന്നതാണ് !!!!!

2016, ജനുവരി 24, ഞായറാഴ്‌ച

രോഹിത് വെമുല ഓർമ്മപ്പെടുത്തുന്നത്‌!!!!


ഭൂമിയിൽ ഏതു വിഷയെത്തെ കുറിച്ചും വാചാലനാവുന്ന താങ്കൾ രോഹിത് വെമുലയുടെ ദാരുണ അന്ത്യത്തിൽ ഇതുവരെയും പ്രതികരിച്ചു കണ്ടില്ല . അതൊരു സംഭവമായി താങ്കൾക്ക് തോന്നുന്നില്ലേ ?
എന്റെ പ്രിയ സുഹൃത്ത്‌ ബിനീഷ് എന്നോട് ചോദിച്ച ചോദ്യമാണ് ഇത്. തീര്ച്ചയായും വ്യക്തിപരമായ കാരണങ്ങളാൽ കുറച്ചു ദിവസ്സങ്ങളായി എഴുതാൻ കഴിഞ്ഞില്ല എന്ന് ബോധ്യപ്പെടുത്തുമ്പോഴും വ്യക്തിപരമായ തടസ്സങ്ങൾ സാമൂഹികമായ കടമകളിൽ നിന്ന് പിന്മാറാനുള്ള ഒഴിവു കഴിവല്ല എന്ന ഒരു ഒരു ഓര്മ്മ പ്പെടുത്തൽ കൂടിയായി ഈ ചോദ്യം !!!!
രോഹിത് വെമുല എന്നത് അനീതിക്ക് , അസ്സമത്വതിനു എതിരെയുള്ള ഒരു ചൂണ്ടു വിരലാണ് , ധീരമായ ശബ്ദമാണ്, പ്രതീകമാണ്. ഒരു പക്ഷെ അസ്സമത്വത്തിനും അനീതിക്കും എതിരെ എന്നത്തെക്കാളും ഉച്ചത്തിൽ ശബ്ദം മുഴങ്ങി കേൾക്കുവാൻ രോഹിത് എന്ന മിടുക്കനായ ചെറുപ്പക്കാരൻ തന്റെ ജീവൻ തന്നെ ത്യജിക്കുകയായിരുന്നു. തന്റെ സഹപ്രവർത്തകർക്ക്, തന്റെ പിന്മുറക്കാര്ക്ക് അനീതിക്കെതിരെ അസ്സമത്വതിനു എതിരെ കൂടുതൽ കരുത്തോടെ പോരാടാൻ, അതിനു വേണ്ടി അവരെ സജ്ജരാക്കാൻ, അധികാര വര്ഗ്ഗതിന്റെ കണ്ണുകൾ തുറപ്പിക്കാൻ സ്വന്തം ജീവിതം ബലിയർപ്പിക്കുക എന്നതായിരുന്നു നിസ്സഹായനായ രോഹിത് വെമുലക്ക് മുന്നില് ഉണ്ടായിരുന്ന ഏക മാര്ഗ്ഗം. തീര്ച്ചയായും രോഹിത്  എന്നും ഇന്ത്യയുടെ ഹൃദയത്തിലെ ഒരു വിങ്ങൽ ആയി നില കൊള്ളും ഒപ്പം അനീതിക്കും അസ്സമത്വത്തിനും എതിരായ എന്നേക്കുമുള്ള  ഓർമ്മപ്പെടുതലായും!!!!

2016, ജനുവരി 17, ഞായറാഴ്‌ച

അത് ഞാൻ തന്നെയാണ് !!!!


ദിനം പ്രതി വര്ദ്ധിച്ചു  വരുന്ന വാഹനാപകടങ്ങൾ.അതിലേറെ വിഷമകരം  ഈ വാഹനാപകടങ്ങളിൽ പെട്ട് സമയത്ത് വൈദ്യ സഹായം ലഭിക്കാതെ നിരത്തുകളിൽ പൊലിയുന്ന ജീവനുകൾ അനവധി എന്നുള്ളതാണ്. ഇത്തരം അനവധി കേസുകൾ ഓരോ ദിവസ്സവും കേരളത്തില അങ്ങോളം ഇങ്ങോളം റിപ്പോർട്ട്‌ ചെയ്യപ്പെടുന്നു. നമ്മുടെ സമൂഹ മനസാക്ഷിക്ക് എന്ത് പറ്റി ? . അപകടത്തിൽ പെടുന്നവരെ കാണുമ്പോൾ അത് നമ്മൾ തന്നയാണ് അല്ലെങ്കിൽ നമുക്ക് വേണ്ടപ്പെട്ടവർ തന്നെയാണ് , അല്ലെങ്കിൽ നാളെ നമുക്കും ഇത്തരം ഒരു അവസ്ഥ ഉണ്ടാകാം എന്നാ നിസ്സ്വര്തമായ ചിന്ത നമുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു... ഇനിയും വിലപ്പെട്ട ഒരു ജീവൻ കൂടി നഷ്ട്ടമാകാതെ നമുക്ക് പ്രവര്ത്തിക്കാം.....

വാഹനാപകടങ്ങളിൽ പരുക്കേറ്റു വഴിയിൽ കിടക്കുന്നവരെ കണ്ടാൽ
പോലീസിൽ അറിയിക്കാനുള്ള ടോൾ ഫ്രീ നംബര് - 1099
ഹൈവേ സുരക്ഷാ ഹെല്പ് ലൈൻ - 9846100100
എസ്‌ എം എസ്‌ നമ്പർ - 94979 00000
പോലീസ് ആസ്ഥാനം - 0471 - 3244000, 3245000



അത് ഞാൻ തന്നെയാണ് !!!!


തിങ്ങി നിറഞ്ഞ ജനക്കൂട്ടം

ഒത്ത നടുവിലായി ചോര -

വാര്‍ന്നൊലിച്ച ഒരന്നാഥ ജന്മം

ഞരങ്ങുന്നു, പിടയുന്നു പ്രാണവേദനയാല്‍

നീട്ടിയ മൊബയിലില്‍ ചിത്രങ്ങള്‍ എടുക്കുമ്പോള്‍

കേള്‍ക്കുന്നില്ലാരുമേ ബധിര കർണങ്ങളാൽ

ഞാനുമെന്‍ മൊബൈല്‍ സൂം ചെയ്തു ഫോക്കസ് ചെയ്യവേ

ഒരു മാത്ര ആ മുഖം കണ്ടു ഞാന്‍ ഞെട്ടി തരിച്ചു പോയി

മൊബൈല്‍ എന്‍ കൈയില്‍ നിന്ന് ഊര്‍ന്നു പോയി

കാരണം അത് ഞാന്‍ തന്നെ ആയിരുന്നു...................

2016, ജനുവരി 15, വെള്ളിയാഴ്‌ച

പാവാട മലയാളം സിനിമാ റിവ്യൂ



പാവാട പൂര്‍ണ്ണമായും ഒരു ഫാമിലി എന്റര്‍ടെയ്നര്‍ ; പ്രിഥ്വിരാജ് വിജയപരമ്പര തുടരുന്നു

കഴിഞ്ഞ കൊല്ലത്തെ വിജയഗാഥ കൈവിടാതെ ‘ പാവാട’ യിലൂടെ പ്രിഥ്വിരാജ് 2016ലും വിജയപരമ്പര തുടരുകയാണ് , ഈ വിജയപരമ്പരയ്ക്ക് അവസാനമില്ല എന്നുറക്കെ പ്രഖ്യാപിക്കുകയാണ് പാവാടയിലെ പാമ്പ് ജോയിയിലൂടെ പ്രിഥ്വി . ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ തിരക്കഥ പാകത്തിന് ബാലന്‍സ്ഡ് ആണ് . മണിയന്‍പിള്ള രാജുവാണ് ചിത്രം നിര്‍മിച്ചത് .

പ്രിഥ്വിയുടെ അപാരമായ പ്രകടനവും ചിത്രത്തിന്‍റെ വളരെ വലിയൊരു വിജയ ഘടകമാണ് . കഴിഞ്ഞ വര്‍ഷത്തെ മികച്ച വിജയത്തിനും അഭിനന്ദന പ്രവാഹത്തിനും ശേഷം മൊയ്തീനില്‍ നിന്നും അനാര്‍ക്കലിയില്‍ നിന്നും അമര്‍ അക്ബര്‍ അന്തോണിയില്‍ നിന്നുമൊക്കെ തികച്ചും വ്യത്യസ്തവും കൂടുതല്‍ അഭിനയപ്രാധാന്യവുള്ള കഥാപാത്രമാണ് പ്രിഥ്വിരാജ് പാവാടയില്‍ അവതരിപ്പിച്ച പാമ്പ് ജോയ് എന്ന കഥാപാത്രം . വളരെ മികച്ച പ്രകടനത്തിലൂടെ തന്നെ പ്രിഥ്വിരാജ് പാമ്പ് ജോയിയെ അനശ്വരമാക്കി . പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് പാമ്പ് ജോയിയായ് ചിത്രത്തില്‍ ജീവിക്കുക തന്നെയായിരുന്നു . പാവാട എന്ന ചിത്രത്തിന്റെ നട്ടെല്ല് പ്രിഥ്വിരാജ് കഥാപാത്രമായ പാമ്പ് ജോയ് തന്നെയാണ് , മലയാളത്തില്‍ നാം കണ്ട മോഹന്‍ലാലിന്‍റെ ആല്‍ക്കഹോളിക്ക് കഥാപാത്രം മാത്രമാണ് പ്രിഥ്വിയോട് താരതമ്യം ചെയാന്‍ അര്‍ഹതയുള്ളത് . എന്ത് കൊണ്ടാണ് പ്രിഥ്വി യുവതാരനിരയിലെ മികച്ച നടന്‍ ആയി എന്ന ചോദ്യത്തിനുള്ള ഉദാഹരണം കൂടിയാണ് പാവാട . ഒപ്പംതന്നെ എടുത്ത് പറയേണ്ടതരം മികച്ച പ്രകടനമാണ് അനൂപ്‌ മേനോന്‍ അവതരിപ്പിച്ച ബാബു ജോസഫ്‌ എന്ന മറ്റൊരു മദ്യപനായ ഇംഗ്ലീഷ് പ്രോഫസ്സര്‍ കഥാപാത്രം , അനൂപ്‌ മേനോന്‍റെ കരിയര്‍ ബെസ്റ്റ് പെര്ഫോര്‍മെന്‍സ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കഥാപാത്രമാണിത് , സ്വാഭാവികവും നാച്യുരലുമായ അഭിനയത്തിന്‍റെ മേന്മ അനൂപ്‌ മേനോന്‍ ഒരിക്കല്‍ കൂടി തെളിയിച്ചു . ആശാ ശരത്തിന്‍റെ അഭിനയവും അഭിനന്ദനാര്‍ഹമാണ് . നെടുമുടി വേണു , മണിയന്‍ പിള്ള രാജു , ഷറഫ്ദീന്‍ എന്നോവരുടെ സഹകഥാപാത്രങ്ങളും മികച്ചു നില്‍ക്കുന്നു , ചെമ്പന്‍ വിനോദ് , രഞ്ജി പണിക്കര്‍ , സിദ്ദിക് , മിയ ജോര്‍ജ് എന്നിവരും വളരെ നന്നായ് അഭിനയിച്ചു .

പാമ്പ് ജോയ് എന്ന മദ്യപനായ ചെറുപ്പക്കാരന്റെ ജീവിതത്തെ ചുറ്റിപറ്റിയുള്ള ചിത്രമാണ് ‘ പാവാട ‘ , വെറുമൊരു കള്ളുകുടിയന്‍ എന്ന് ഒരൊറ്റ നോട്ടത്തില്‍ തോന്നുമെങ്കിലും അതിലൊക്കെ ഉപരിയായ വ്യക്തിയാണ് പാമ്പ് ജോയ് , അനൂപ്‌ മേനോന്‍ , മണിയന്‍ പിള്ള രാജു എന്നിവരാണ് സഹനടന്മാര്‍ .

ചിത്രത്തിന്‍റെ ആദ്യ പകുതി പൂര്‍ണ്ണമായും പ്രിത്വിയുടെയും , അനൂപ്‌ മേനോന്‍റെയും , ഷറഫുദ്ധീന്‍റെയും തകര്‍പ്പന്‍ ഹാസ്യനമ്പരുകളാണ് , രണ്ടാം പകുതിയിലും ഈ എന്‍റര്‍ടെയ്ന്‍മെന്‍റ തുടരുമെങ്കിലും വികാരഭരിതവും കുറച്ചു ഗൌരവവും ഉള്‍പ്പെട്ടതാണ് . അതുകൊണ്ട് തന്നെ സെക്കന്റ്‌ ഹാഫ് ഗംഭീരമാണ് .

തന്റെ മുന്‍ചിത്രത്തിന്‍റെ പരാജയത്തിനു ശേഷം സംവിധായകന്‍ മാര്‍ത്താണ്ഡന്‍ വന്‍ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത് പാവാടയിലൂടെ , ചിത്രത്തിന്‍റെ പരിതസ്ഥിതികള്‍ക്ക് ഏറെ യോജിക്കുന്ന സംഗീതസംവിധാനത്തിലൂടെ തന്‍റെ ഭാഗവും ഭംഗിയാക്കി , മനംകീഴടക്കുന പശ്ചാത്തലസംഗീതമൊരുക്കി ഗോപി സുന്ദറും തന്‍റെ കഴിവുകള്‍ വീണ്ടും തെളിയിച്ചു . ബിപിന്‍ ചന്ദ്രന്‍റെ തിരക്കഥ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നതാണ് . പ്രദീപ്‌ നായരുടെ സിനിമാട്രോഗ്രാഫി വളരെയധികം മികച്ചതാണ് .

ഒരു നെഗറ്റീവ് പോലും ചൂണ്ടിക്കാണിക്കാന്‍ പാവടയ്ക്കില്ല , പ്രേക്ഷകരുടെയും ആരാധകരുടെയും പ്രതീക്ഷകല്‍ക്കൊക്കെ അപ്പുറമാണ് പാവാട . പൂര്‍ണ്ണമായും ഒരു കോമഡി ഫാമിലി എന്റര്‍ടെയ്നര്‍ ആണിത് . ആറും ചിത്രം നഷ്ട്ടപ്പെടുതരുത് , പ്രിഥ്വിരാജ് തന്റെ ബോക്സ്ഓഫീസ് കളക്ഷന്‍ വാഴ്ച തുടരുക തന്നെ ചെയ്യും പാവാടയിലൂടെ . തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് പാവാട .

കടപ്പാട്- ; അമല്‍ ദേവ, ഈസ്റ്റ്‌ കോസ്റ്റ് ഡെയിലി

2016, ജനുവരി 13, ബുധനാഴ്‌ച

അനന്തപുരിയിലേക്ക്‌ സ്വാഗതം !!!!


കലയുടെ നൂപുര ധ്വനികളുയർത്തി 56 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ജനുവരി 19 മുതൽ 25 വരെ അനന്തപുരി വേദിയാകുന്നു. ഒരു പക്ഷെ ലോകത്തിലെ തന്നെ ഏറ്റവും വലിയ കലാമേളയാണ് തിരുവനന്തപുരത്ത് നടക്കുന്നത്!!!! കലയുടെയും സംസ്കാരത്തിന്റെയും വിളഭുമിയായ അനന്തപുരിയിൽ നടക്കുന്ന ഈ കലാ മാമാങ്കം ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റുന്ന ഒന്നായി മാറും എന്നതിൽ സംശയമില്ല. നമ്മുടെ കൌമാരത്തിന് അവരുടെ കലാ സപര്യകൾക്ക് പ്രോത്സാഹനം നല്കുവാൻ നമ്മൾ ഓരോരുത്തരും കടമപ്പെട്ടവർ ആണ് , അത് കൊണ്ട് തന്നെ കലാ സാംസ്കാരിക സിനിമ സാമൂഹ്യ രാഷ്ട്രീയാ സാഹിത്യ മേഘലകളിൽ ഉള്പ്പെടെയുള്ള നാനാ തുറകളിൽപെട്ട പ്രമുഖരുടെയും സാന്നിധ്യം ഈ മേള ആവശ്യപ്പെടുന്നുണ്ട്. പ്രതേകിച്ചു സ്കൂൾ കലോത്സവങ്ങളിലൂടെ മലയാളത്തിന്റെ ഹൃദയത്തിൽ ഇടം നേടിയ ഒരു പിടി വ്യക്തിത്വങ്ങൾ അവരുടെ സംഭാവനകളുമായി അനുഭവങ്ങളുമായി അനന്തപുരിയുടെ കലാ ഭൂമിയിലേക്ക്‌ എത്തും എന്ന് തന്നെയാണ് പ്രതീക്ഷ. കലോത്സവങ്ങളിലൂടെ മലയാളി മനസ്സുകളിലേക്ക് ഇടപിടിച്ച മഞ്ജു വാര്യർ, നവ്യ നായർ, സംയുക്ത വർമ, ഭാവന , റിമ കല്ലിങ്ങൽ , കാവ്യ മാധവൻ, സംവൃത സുനിൽ, നസ്രിയ അങ്ങനെ അനന്തമില്ലാതെ നീളുന്ന പട്ടികയിലേക്ക് പുതിയ പേരുകൾ  എഴുതി ചേർക്കുവാൻ കൌമാരം ചിലങ്ക കെട്ടുമ്പോൾ ഈ താരങ്ങൾ എല്ലാം പ്രോത്സാഹനവും സാന്നിധ്യവും  ആയി അനന്തപുരിയുടെ കലോത്സവ വേദികളിൽ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു ഒപ്പം സ്വാഗതം ചെയ്യുന്നു.!!!!
നിറഞ്ഞാടുന്ന കൌമാരത്തിന്റെ സ്വപ്നങ്ങള്ക്കും പ്രതീക്ഷകള്ക്കും പ്രോത്സാഹനവുമായി അനന്തപുരി കാത്തിരിക്കുന്നു .. സ്വാഗതം !!!!

2016, ജനുവരി 12, ചൊവ്വാഴ്ച

ശബരിമലയുടെ പാവനത നിലനിൽക്കട്ടെ !!!!


ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു ചർച്ചകൾ ഉയരുന്ന സന്ദർഭത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്‌. ഒരു ജനതയുടെ വിശ്വാസ്സവുമായി  ബന്ധപ്പെട്ട ആചാരങ്ങൾ പ്രകാരമാണ് ശബരിമലയിലെ കാര്യങ്ങൾ പുലരുന്നത്. അവിടെ അനാചാരപരമായി വ്യക്തികൾക്കോ, സമൂഹത്തിനു മൊത്തത്തിൽ തന്നെയോ  ദോഷകരമായി ബാധിക്കുന്ന ഒരു കാര്യവും നടക്കുന്നില്ല. മറിച്ചു വിശ്വാസ്സത്തിൽ നിലയുറപ്പിച്ചു കൊണ്ട് തന്നെ സാമൂഹിക സൗഹർദത്തിന്റെ വാതിലുകളാണ് ലോകത്തിനു മുൻപിൽ തുറന്നു കൊടുക്കുന്നത്. ഇന്നിപ്പോൾ സ്ത്രീകൾക്ക്  വേണ്ടി വാദിക്കുന്നവർ നാളെ  വ്രത നിഷ്0 കൂടാതെ , കെട്ടു നിറക്കാതെ, തങ്ങളുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് അയ്യപ്പ ദര്ശനം നടത്താൻ വേണ്ടിയും  അവകാശ വാദം ഉന്നയിക്കും . പിന്നെ ഇത്തരത്തിൽ മാറ്റങ്ങൾ വേണമെന്ന് വാദിക്കുന്നവർക്ക് മാറ്റങ്ങൾ  വരുത്തുവാനായി എത്രയോ ദുഷ് പ്രവണതകൾ ഇന്നും നമ്മുടെ സമൂഹത്തിൽ നിലനില്ക്കുന്നുണ്ട്.  ശബരിമല പോലെ പരിപാവനവും വിശ്വാസ്സത്തിൽ അധിഷ്ട്ടിതവുമായ ഒരിടത്തേക്ക് സ്ത്രീകളെ പ്രവേശിപ്പിച്ചാൽ സ്ത്രീ യുടെ അവകാശം സംരക്ഷിച്ചു കിട്ടും എന്ന് വാദിക്കുന്നവർ ആദ്യം  സമൂഹത്തിൽ നിലനിന്നു പോരുന്ന അടിസ്ഥാനപരമായ വിവേചന  കാര്യങ്ങളിൽ  മാറ്റം വരുത്താൻ ശ്രമിക്കുകയാണ് വേണ്ടത്.പെണ്ണ് കാണൽ ചടങ്ങ് മാറി ആണ് കാണൽ ചടങ്ങ് , പുരുഷന്റെ സീമന്ത രേഖയിൽ സ്ത്രീ കുങ്കുമം അണിയിക്കുക, പുരുഷന്റെ കഴുത്തിൽ സ്ത്രീ താലി ചാർത്തുക, ഗൃഹ പ്രവേശം വധൂ ഗൃഹത്തിൽ ആക്കുക തുടങ്ങിയ ആചാര ക്രമ മാറ്റങ്ങളിൽ അത് തുടങ്ങട്ടെ....
അതെ സമയം തന്നെ ഒരു വ്യക്തിക്കും സമൂഹത്തിനു മൊത്തത്തിൽ തന്നെയും ഒരുവിധ ദോഷവും ഉണ്ടാക്കാത്ത ശബരിമലയിലെ വിശ്വാസ്സത്തിന്റെ പാവനത വിശ്വ മാനവികത ഉള്ള കാലമത്രയും പരമ്പരാഗതമായി തന്നെ  പുലര്ന്നിടട്ടെ !!!!

2016, ജനുവരി 10, ഞായറാഴ്‌ച

പ്രിയപ്പെട്ട മെസ്സിക്ക്......


ലോകത്തിലെ മികച്ച  ഫുട്ബാൾ കളിക്കാരനുള്ള ബാലണ്‍ ഡി ഓർ പുരസ്‌കാരം പ്രഖ്യാപിക്കാനിരിക്കെ 2014 ലോകകപ്പ്‌ ഫൈനലിൽ 9o ആം മിനിറ്റിൽ അപ്രതീക്ഷിതമായ ഒരു ഗോളിന് ജര്മ്മനിയോടു അർജെന്റീന പരാജയപ്പെട്ടപ്പോൾ  2014 ജൂലൈ 13 നു സ്നേഹഗീതം എന്നാ ബ്ലോഗിൽ പ്രിയപ്പെട്ട മെസ്സിക്ക് ...... എന്ന തലക്കെട്ടിൽ ഞാൻ എഴുതിയ കുറിപ്പ് പ്രിയപ്പെട്ടവര്ക്കായി വീണ്ടും ......


നന്ദി, ലോക കപ്പിന്റെ തുടക്കം മുതൽ ഒടുക്കം വരെ കളിയഴകിന്റെ കാണാ കാഴ്ചകൾ നല്കിയതിനു, പുനര് ജീവനത്തിന്റെ പ്രതീക്ഷകൾ പകര്ന്നു നല്കിയതിനു. ഇടവപ്പാതി മഴയുടെ നേർത്ത ചിലംമ്പലുകൾക്ക് അപ്പുറം പലപ്പോഴും ഏകനായി ആണ് നിന്റെ കളി സൌന്ദര്യം ആസ്വദിച്ചത്. പലപ്പോഴും നിന്റെ ചിരിയിൽ പങ്കു ചേർന്നും, നിന്റെ നിരാശയിൽ ഖിന്നനായും എന്നാൽ മറ്റു ചിലപ്പോൾ നിന്നോട് കലഹിച്ചും ലോകകപ്പിന്റെ ഈ യാത്രയിൽ നമ്മൾ ഒരുമിച്ചു തന്നെ ഉണ്ടായിരുന്നു, പലപ്പോഴും സ്വകാര്യ ദുഃഖങ്ങൾ മറന്നു കൊണ്ടും , ദിനചര്യകൾ മാറ്റി മറിച്ചും.നിന്റെ ടീം കളിച്ച ആദ്യ കളി മുതൽ ഓരോ കളിക്ക് മുന്പും കളി വിദഗ്ദന്മാർ വിലയിരുത്തും അന്നന്നതോടെ നിന്റെ ടീം ലോക കപ്പിനോട് വിട പറയും എന്ന് , എന്നാൽ എനിക്ക് നിന്നില പ്രതീക്ഷ ഉണ്ടായിരുന്നു, ആ പ്രതീക്ഷ 100 ശതമാനവും നീ കാത്തു. എല്ലാവരുടെയും പ്രവച്ചനങ്ങളെയും കാറ്റിൽ പരത്തി നീയും നിന്റെ ടീമും ലോകകപ്പിന്റെ തുടക്കം മുതൽ അവസാന മത്സരത്തിലെ വിസിൽ മുഴങ്ങുന്നത് വരെ കളിക്കളത്തിൽ നിറഞ്ഞു നിന്നു. തീര്ച്ചയായും ഈ ലോകകപ്പ്‌ നീ അര്ഹിച്ചിരുന്നു. ഒരു പക്ഷെ മറ്റാരുടെയും പിഴവിനെക്കളും കാലത്തിനു പറ്റിയ വലിയ പിഴവാണ് നിനക്ക് ലൊകകപ്പിൽ മുത്തമിടാൻ കഴിയാതെ പോയത്. കാരണം കാലത്തിനു അതിന്റെ ചരിത്ര പുസ്തകത്തിൽ നിന്നെ പോലെ പ്രതിഭാശാലിയായ ഒരു കളിക്കാരനെ ലോക കപ്പുമായി ചേർത്ത് വൈക്കേണ്ട നിയോഗം ഉണ്ടായിരുന്നു.കാരണം ഫുട്ബാളിന് വേണ്ടി ജീവിതം തന്നെ സമര്പ്പിച്ച നീ ഫുട്ബാളിന് ആവശ്യമായത് എല്ലാം തിരിച്ചു നല്കുകയും ചെയ്തു. ഓരോരുത്തരും നിന്റെ ടീമിനെ എഴുതി തള്ളുമ്പോൾ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു. ഒരിക്കലും മികച്ച പ്രകടനം നടത്താതെ ഒരു ടീമിനും ഇത്രയേറെ മുന്നേറാൻ കഴിയില്ല , പ്രതിഭയില്ലാത്ത ഒരു കളിക്കാരനും ഇത്രയേറെ ഉയരങ്ങളിൽ എത്താനുമാവില്ല. ആ പ്രതീക്ഷയും വിശ്വസ്സവും നീ കാത്തു.  നിന്റെ നിരാശ വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ് എന്നറിയാം. ഏതൊരു തുടക്കതിനും ഒരു ഒടുക്കം ഉണ്ട് എന്നത് പോലെ , എല്ലാ ഒടുക്കങ്ങളും മറ്റൊരു തുടക്കതിനാണ് നാന്ദി കുറിക്കുന്നത്. ഇനിയും നിനക്ക് ഏറെ ദൂരം മുന്നോട്ടു പോകേണ്ടത് ഉണ്ട്. നഷ്ട്ടമായ അവസ്സരങ്ങളിലേക്ക് തിരിഞ്ഞു നോക്കി നിരാശനാകാതെ  മുന്നിലെ  പ്രതീക്ഷാ നിര്ഭരമായ വഴിത്താരയിലേക്ക് ധീരതയോടെ മുന്നോട്ടു പോകു,നിനക്ക് വേണ്ടി  കാലം അതിന്റെ ചരിത്ര പുസ്തകത്തിൽ ഇനിയും ഒട്ടേറെ താളുകൾ അവശേഷിപ്പിച്ചിട്ടുണ്ട്........ നിന്റെ ഇനിയുള്ള യാത്രകളിലും പ്രാർത്ഥനയുമായി ഒപ്പം ഞാൻ  ഉണ്ടാകും..........

2016, ജനുവരി 7, വ്യാഴാഴ്‌ച

പാവാട !!!!

മണിയൻപിള്ള കൊടുത്തൊരു കാശിനാൽ

മാർത്താണ്ടൻ  തുന്നിയ പാവാട

പ്രിഥ്വി ചന്തം കൊടുത്തോരാ   പാവാട

 പൂവരണി ഗ്രാമമതൊന്നിലെ

മുത്താം ജോയിയും കൂട്ടരുമൊന്നായ്

ചന്തം തികഞ്ഞൊരാ പാവാടയുമായി

ആമോദമാഹ്ലാദമാരവമോടെ

എത്തും നിമിഷം ഇതാഗതമായി

ആർപ്പുവിളി, കരഘോഷവുമായി

അണി ചേർന്നിടാം പ്രിയ കൂട്ടുകാരെ !!!!


2016, ജനുവരി 6, ബുധനാഴ്‌ച

പ്രിഥ്വിരാജിന്റെ പാവാട ജനുവരി 15 മുതൽ !!!!


നടൻ മണിയൻപിള്ള രാജു നിർമ്മിച്ച് മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പാവാടയിൽ പൃഥ്വിരാജാണു നായകൻ.  മലയോര പ്രദേശമായ പൂവരണി എന്ന ചെറു ഗ്രാമത്തിന്റെയും അവിടുത്തെ ജനങ്ങളും അവരുടെ ജീവിതവും പകർത്തുന്ന സിനിമയിൽ ജോയി എന്നു പേരുള്ള അദ്ധ്വാനിയായൊരു ചെറുപ്പക്കാരന്റെ വേഷത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.

ഗ്രാമവാസികളുടെ സുഖത്തിലും ദുഃഖത്തിലും പങ്കു ചേരുന്ന ഗ്രാമത്തിന്റെ പ്രശ്നങ്ങളിൽ ഇടപെടുകയും പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്യുന്ന ജോയ് ഒറ്റത്തടിയാണ്. നന്നായി പണിയെടുക്കും. ഇന്ന പണിയെന്നില്ല, എന്തുപണിയും ചെയ്യും. നല്ല അന്തസ്സായി മദ്യപിക്കുകയും തോന്നിയപോലെ ജീവിക്കുകയും ചെയ്യുന്ന ജോയിക്ക് ഭാവിയെ കുറിച്ച് പ്രതീക്ഷകളൊന്നുമില്ല. ഇങ്ങനെയൊക്കെ അങ്ങ് പോയാൽ മതി, എന്നൊരു ലൈനാ. ചോദിക്കാനും പറയാനും ആരുമില്ലാതെ ഒന്നിനോടും ഉത്തരവാദിത്വമില്ലാത്തത് കൊണ്ടായിരിക്കാം ജോയ് ഇങ്ങനെയായി പോയത്.

ആ നാട്ടിലെത്തിയ ഇംഗ്ലീഷ് പ്രൊഫസർ ബാബു ജോസഫിനെ കണ്ടുമുട്ടുകയും പരിചയപെടുകയും ചെയ്യുന്നത് ഒരു പുതിയ തുടക്കത്തിനു കാരണമാവുകയും ചെയ്തു. പ്രൊഫസറുമായുള്ള അടുപ്പം ജോയിയുടെ ചിന്തകളിലും നിലപാടുകളിലും വരുത്തുന്ന മാറ്റങ്ങൾ പൂവരണി ഗ്രാമത്തെ ഒന്നടങ്കം ബാധിക്കുന്നുണ്ട്.

പ്രൊഫസർ ബാബു ജോസഫായി അനൂപ് മേനോൻ അഭിനയിക്കുന്നു. സിദ്ദിഖ്, മണിയൻപിള്ള രാജു, സുധീർ കരമന, കലാഭവൻ ഷാജോൺ, മണിക്കുട്ടൻ, രഞ്ജി പണിക്കർ, കലാഭവൻ ഹനീഫ്, ജയകൃഷ്ണൻ, സുനിൽ സുഖദ, മിയ, ആശ ശരത്ത്, പർവ്വതി, അംബിക മോഹൻ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് നായർ, തിരക്കഥ ബിപിൻ ചന്ദ്രൻ, സംഗീതം എബി ടോം സിറിയക്ക്.

2016, ജനുവരി 5, ചൊവ്വാഴ്ച

ആൾരൂപങ്ങൾ ജനുവരി 8 മുതൽ !!!!


പൂരം സിനി പ്രൊഡക്ഷന്സിന്റെ ബാനറിൽ നന്ദു - മായ വിശ്വനാഥ്  എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി നവാഗതനായ  സി വി പ്രേംകുമാർ അണിയിച്ചൊരുക്കുന്ന ചിത്രമാണ്‌ ആൾരൂപങ്ങൾ. സമകാലിക മലയാളി സമൂഹം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന കാലിക പ്രസക്തിയുള്ള വിഷയമാണ്‌  ചിത്രം ചർച്ച ചെയ്യുന്നത്. "ഓരോ സമരത്തിലും ഞെരിഞ്ഞമർന്നു  രക്തസാക്ഷികളായി ജീവിക്കുന്ന ആൾരൂപങ്ങൾ ".
 വഴിയോരത്ത് തട്ട് കട നടത്തി ജീവിതം മുന്നോട്ടു കൊണ്ട് പോകുന്ന കനകൻ എന്ന സാധാരണക്കാരന്റെയും അയാൾക്കും കുടുംബത്തിനും അഭിമുഖീകരിക്കേണ്ടി വരുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയും ആണ് ചിത്രം മുന്നോട്ടു പോകുന്നത്. കനകൻ എന്ന കഥാപാത്രമായി നന്ദു വിസ്മയ പ്രകടനം കാഴ്ച വച്ചിരിക്കുന്ന ചിത്രത്തിൽ കനകന്റെ ഭാര്യയായി മായ വിശ്വനാഥ് മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു.  ശ്രീ രാഘവൻ, സുധീർകരമന, അയിലം ഉണ്ണികൃഷ്ണൻ  കൈനകരി തങ്കരാജ് , വസന്ത ഉണ്ണി, ദേവി മേനോൻ, എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മോഹൻ പുതുശ്ശേരി ക്യാമറയും ഹരിഹരപുത്രൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്ന ആൾരൂപങ്ങളുടെ സംഗീതം ജെമിനി ഉണ്ണികൃഷ്ണൻ കൈകാര്യം ചെയ്തിരിക്കുന്നു. നല്ല സിനിമയെ പ്രോത്സാഹിപ്പിക്കുന്ന മലയാളി പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന ചിത്രമായിരിക്കില്ല ആൾരൂപങ്ങൾ !!!!

2016, ജനുവരി 4, തിങ്കളാഴ്‌ച

മാ നിഷാദ ............

തീവ്രവാദമെ നിന്റെ ദുഷിച്ച മനസ്സിന്

സെപ്റ്റംബര്‍ പതിനൊന്നു എന്നോ
നവംബര്‍ ഇരുപത്തി ആറ് എന്നോ വ്യത്യാസ്സമില്ല
നിന്റെ കണ്ണില്‍ എല്ലാ ദിനവും ഒരുപോലെ തന്നെ
നാളെ പുതിയ ദിനങ്ങള്‍ മാസ്സങ്ങളുമായി
ചേര്ത്തു വൈക്കാന്‍ നീ ശ്രമിക്കും
എന്നാല്‍ ഞങ്ങള്‍ ഒറ്റ ക്കെട്ടായി
നിന്റെ നേര്‍ക്ക്‌ തിരിയുമ്പോള്‍
മുംബയിലെ, ഡല്‍ഹിയിലെ , ഹൈദരാബാദിലെ
നിഷ്കളങ്കരുടെ ആത്മാക്കള്‍
നിന്നെ തുറിച്ചു നോക്കുമ്പോള്‍
നീ ഓടി ഒളിക്കാന്‍ ശ്രമിച്ചാലും
നിന്റെ അന്ത്യം ഞങ്ങള്‍ വിധിക്കും
അപ്പോള്‍ നീ ഒരു സത്യം തിരിച്ചറിയും
നിനക്കു കൂട്ടിനായി  കലണ്ടറിലെ
അക്കങ്ങള്‍ പോലും ഉണ്ടായിരുന്നില്ല എന്ന് .....

2016, ജനുവരി 3, ഞായറാഴ്‌ച

സിനിമാ സമര പ്രമാണി !!!!

മലയാള സിനിമയിൽ വീണ്ടും ഒരു സമരം കൂടി  !!!! സിനിമ  എന്നത് ആത്യന്തികമായി പ്രേക്ഷകന്റെയും കൂടി പങ്കാളിത്തം ആവശ്യപ്പെടുന്ന ഒന്നായത് കൊണ്ട് ഇവനാര് സിനിമയെ കുറിച്ച് അഭിപ്രായം പറയാൻ എന്ന് ആരും നെറ്റി ചുളിക്കണ്ട !!!! ഏതൊരു സമരത്തിനും അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ ഉണ്ടാവും അത് അന്ഗീകരിക്കുകയും ചെയ്യുന്നു !!!! പക്ഷെ സിനിമാ സമരങ്ങളെ പരിശോധിച്ചാൽ ഒരു കാര്യം  വ്യക്തമാണ് !!!! ഈ സമരങ്ങൾക്ക് പിന്നിൽ ചില സ്ഥിരം മുഖങ്ങൾ തന്നെ അയ്യിരിക്കും !!!! സ്വന്തമായി സിനിമാ എടുത്തു വിജയിപ്പിക്കാൻ സാധിക്കാത്ത ചില അഭിനവ ബുദ്ധി ജീവി പ്രമാണിമാർ !!!! തന്റെ ചിത്രങ്ങൾ വിജയിക്കാത്തതിന്റെ അസഹിഷ്ണുതയിൽ മറ്റു ചിത്രങ്ങൾക്കും പണി കൊടുക്കാം എന്ന ചിന്തയിൽ ഏതെങ്കിലും സംഘടനാ തലപ്പത്ത് കയറിപ്പറ്റി   എങ്ങനെ എങ്കിലും മാധ്യമ ശ്രദ്ധ നേടാനും മലയാള സിനിമയുടെ വിജയ കുതിപ്പിന് തല്ക്കാലത്തേക്ക് എങ്കിലും വിരാമ നല്കി സന്തോഷം കണ്ടെത്തുക എന്ന സ്വാർത്ഥ താല്പര്യങ്ങളും മാത്രമായി സമരത്തെ ഒരുക്കി എടുക്കുന്നവർ !!!! ആത്മാർത്ഥമായ പരിഹാര ശ്രമം ആണെങ്കിൽസമരത്തിനു അപ്പുറം എത്രയോ മാഗ്ഗങ്ങൾ ഉണ്ട് !!!!

സാഫ് കപ്പ് ഫുട്ബോളും മാധ്യമങ്ങളും !!!!

സാഫ് ഫുട്ബോൾ കപ്പ് ഇന്ത്യയ്ക്ക് !!!! ഏറെ അർഹതപ്പെട്ട വിജയം!!!! ഫുട്ബോൾ ജീവനായി കരുതുന്ന ഒരു ജനത ഏറെ ആഗ്രഹിച്ച വിജയം !!!! പക്ഷെ നമ്മുടെ മാധ്യമങ്ങൾ ആത്മ പരിശോധന നടത്തണം !!!! സാഫ് കപ്പിന് അര്ഹമായ പരിഗണന , പ്രാധാന്യം നൽകാൻ നിങ്ങൾക്ക് കഴിഞ്ഞോ? ഏറെ വിയർപ്പൊഴുക്കി നേടിയ ഈ വിജയത്തിന് തിളക്കം പത്തര മാറ്റ്  തന്നെയാണ് !!!! പക്ഷെ ഐ എസ് എല്ലിനു നല്കിയ പ്രാധാന്യത്തിന്റെ ചെറിയൊരു അളവ് പോലും സാഫ് കപ്പിന് നമ്മുടെ മാധ്യമങ്ങൾ നൽകിയില്ല എന്നത് ദൌർഭാഗ്യകരം തന്നെ !!!!

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...