2012, ഡിസംബർ 30, ഞായറാഴ്‌ച

സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2o13

സ്നേഹഗീതം ജനപക്ഷം  ഫിലിം അവാര്‍ഡ്സ്  2013 വളരെ വ്യക്തമായും കൂട്ടായ ചര്‍ച്ചകളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തില്‍ എത്തി ചേര്‍ന്ന നിഗമനങ്ങള്‍ ആണ്. പുരസ്കാരങ്ങള്‍ അത് എന്തിന്റെ പേരില്‍ ഉള്ളത് ആയാലും അര്‍ഹതപ്പെട്ട കൈകളില്‍  എത്തിച്ചേരണം എന്നതിന്റെ അടിസ്ഥാനത്തിന്‍ ഞങ്ങള്‍ നടത്തിയ പ്രവര്‍ത്തനത്തില്‍  കേരളത്തിലും, ഇന്ത്യയിലും  മറ്റു വിദേശങ്ങളിലും ഉള്ള മലയാളി സമൂഹം നല്‍കിയ പിന്തുണയും നിര്‍ദേശങ്ങളും വളരെ വലുതാണ്‌. എല്ലാ നിര്ടെശങ്ങള്‍ക്കും  അഭിപ്രായങ്ങള്‍ക്കും ഒരായിരം നന്ദി.... അവാര്‍ഡിന്റെ പൂര്‍ണ്ണ പട്ടിക ചുവടെ ..........

മികച്ച ചിത്രം - അയാളും ഞാനും തമ്മില്‍  ( ലാല്‍ ജോസ് )

മികച്ച രണ്ടാമത്തെ ചിത്രം - ഇത്രമാത്രം ( കെ. ഗോപിനാഥന്‍ )

മികച്ച സംവിധായകന്‍ - മധുപാല്‍ (ഒഴിമുറി  )


മികച്ച തിരക്കഥ - മുരളീ ഗോപി ( ഈ അടുത്ത കാലത്ത് )

മികച്ച നടന്‍ - പ്രിത്വിരാജ് (അയാളും ഞാനും തമ്മില്‍ )

മികച്ച നടി - ശ്വേതാ മേനോന്‍ ( ഇത്രമാത്രം , ആകസ്മികം , ഒഴിമുറി , പറുദീസാ )

മികച്ച രണ്ടാമത്തെ നടന്‍ -  ലാല്‍ ( ഒഴിമുറി ,സീന്‍ 1 നമ്മുടെ വീട് )

മികച്ച രണ്ടാമത്തെ നടി -  റീമാ കല്ലിങ്ങല്‍ (22 ഫീമൈല്‍ കോട്ടയം )

മികച്ച സഹ നടന്‍ -  മുരളീ ഗോപി ( ഈ അടുത്ത കാലത്ത് )

മികച്ച സഹ നടി -  സുകുമാരി ( അര്‍ദ്ധനാരി , അയാളും ഞാനും തമ്മില്‍ )

മികച്ച സ്വഭാവ നടന്‍ -  പ്രതാപ് പോതെന്‍ ( അയാളും ഞാനും തമ്മില്‍ )

മികച്ച സ്വഭാവ നടി - രേവതി (  ഫാദെര്‌സ്  ഡേ, മോളി ആന്റി റോക്ക്സ് )


മികച്ച ഗാന രചന -  ഷിബു ചകരവര്തി ( അരികെ )

മികച്ച സംഗീത സംവിധായകന്‍ -  ഔസേപ്പച്ചന്‍ ( അയാളും ഞാനും തമ്മില്‍ , അരികെ )

മികച്ച ഗായകന്‍ -  എം . ജി ശ്രീകുമാര്‍ ( മഞ്ജു ലാങ്ങിത - അര്‍ദ്ധനാരി )

മികച്ച ഗായിക -  കെ . എസ ചിത്ര ( പുതുമഴയില്‍ - ഇത്ര മാത്രം )


മികച്ച ഗാനം -  അഴലിന്റെ ആഴങ്ങളില്‍  ( അയാളും ഞാനും തമ്മില്‍ )

ജനപ്രിയ ഗാനം - അനുരാഗത്തിന്‍ വേളയില്‍ ( തട്ടതിന്‍ മറയത് )

മികച്ച ഹാസ്യ താരം -  സുരാജ് വെഞാരമൂട്  ( മല്ലു സിംഗ് , 101 വേഡ് ഗ്ന്‍സ് , കുഞ്ഞളിയന്‍ >>>>>)

മികച്ച പുതുമുഖ  സംവിധാനം  -  അഞ്ജലി മേനോന്‍ ( മഞ്ചാടിക്കുരു )

ജനപ്രീതിയും കലാമുല്യവും ഉള്ള ചിത്രം -  സ്പിരിറ്റ്‌  (രഞ്ജിത് )

മികച്ച ചായഗ്രഹകാന്‍ -  ജോമോന്‍ ടി ജോണ്‍  ( അയാളും ഞാനും തമ്മില്‍, തട്ടതിന്‍ മറയത് )

മികച്ച എഡിറ്റൊര്‍ - അരുണ്‍കുമാര്‍ അരവിന്ദ്  ( ഈ അടുത്ത കാലത്ത് )
 

ജനപ്രിയ താരം - ബിജു മേനോന്‍ ( ഓര്‍ഡിനറി , മായാമോഹിനി , ചെട്ടയീസ്.........

മികച്ച പുതുമുഖം -     
ദുല്‌ഖര്‌  സല്‍മാന്‍  ( തീവ്രം , ഉസ്താദ് ഹോട്ടല്‍ , സെക്കന്റ്‌ ഷോ )







2012, ഡിസംബർ 11, ചൊവ്വാഴ്ച

ഇത് ധോണിക്ക് വേണ്ടി കാലം കരുതി വച്ചത് ................

2011, ആഗസ്റ്റ് 23, ചൊവ്വാഴ്ച

ഇത് ധോണിക്ക് വേണ്ടി കാലം കരുതി വച്ചത് ................

ഒടുവില്‍ അനിവാര്യം ആയതും പ്രതീക്ഷിതവുമായ കാര്യം സംഭവിച്ചു. ഇന്ത്യന്‍ ക്രിക്കെറ്റ് ടീം ഇന്ഗ്ലാണ്ടിനോട് സമ്പൂര്‍ണ്ണ പരാജയം ഏറ്റു വാങ്ങി. വാഴ്ത്തിയവര്‍ തന്നെ ശാപ വചനങ്ങള്‍ ചൊരിയുന്നത് കണ്ടു ഒരു അത്ഭുതവും തോന്നിയില്ല കാരണം അത് പ്രതീക്ഷിച്ചതാണ്. ധോണി എന്നാ അഹങ്കാരത്തിന് കിട്ടിയ അടിയാണ് ഈ പരാജയം. ക്രിക്കെറ്റ് എന്നത് ടീം വര്‍ക്ക്‌ ആണ്. ചില കാലങ്ങളില്‍ പ്രതിഭാധനരായ കൂടുതല്‍ കളിക്കാര്‍ ടീമില്‍ ഒരുമിക്കുമ്പോള്‍ വിജയങ്ങള്‍ സംഭവിക്കും. എന്നാല്‍ അതെല്ലാം താന്‍ ഒരാളുടെ കഴിവ് കൊണ്ട് ആണ് എന്ന് അഹങ്കരിച്ച ധോനിക്ക് തന്നെയാണ് ഈ സമ്പൂര്‍ണ്ണ പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വവും. ചരിത്രത്തില്‍ ഇതുവരെ ഇന്ത്യ ഇത്രയും വലിയ പരാജയം നേരിട്ടിട്ടില്ല. മാത്രമല്ല പരാജയപ്പെട്ട പരമ്പരയില്‍ ധോണി സീനിയര്‍ താരങ്ങള്‍ എന്ന് കളിയാക്കിയ ദ്രാവിഡ്‌ ഇന്ത്യന്‍ നിരയിലെ മികച്ച ബാറ്സ്മനും, ധോണിയില്‍ നിന്ന് അവഗണ മാത്രം നേരിടേണ്ടി വന്ന ശ്രീശാന്ത് ഇന്ത്യന്‍ നിരയിലെ മികച്ച ബവുളരുംആയി അത് ധോനിക്ക് കിട്ടിയ മറ്റൊരു തിരിച്ചടിയാണ്. ഇന്ത്യന്‍ ഉപ ഭൂഗണ്ടങ്ങളില്‍ നേടിയ വിജയങ്ങള്‍ മറ്റു രാജ്യങ്ങളില്‍ ആവര്‍ത്തിക്കാന്‍ ധോനിക്ക് ഒരിക്കലും സാധിച്ചിട്ടില്ല, അവിടെയാണ് ഗാംഗുലി എന്നാ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനെ നമ്മള്‍ ഓര്‍ക്കേണ്ടത്. തന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയ ഗാംഗുലിയെ ചവിട്ടി താഴ്തി അഹങ്കരിച്ചു നടന്ന ധോനിക്ക് കാലം കരുതി വെച്ച കനത്ത തിരിച്ചടിയാണ് ഈ പരാജയം. വന്‍ വൃഷങ്ങള്‍ കട പുഴകാന്‍ ഒരു ചെറു കാറ്റ് മതി, എന്നാല്‍ പുല്‍ക്കൊടികള്‍ കൊടുങ്കാറ്റിലും ശിരസ്സ്‌ ഉയര്‍ത്തി നില്‍ക്കും ഈ സത്യം ധോണി തിരിച്ചറിഞ്ഞാല്‍ നന്ന്. ഈയിടെ ചിലര്‍ ധോനിയുടെ തലച്ചോറിനെ കുറിച്ച് ഗവേഷണം നടത്താന്‍ മുന്നോട്ടു വന്നു, എന്നാല്‍ ഈ ചരിത്രപരമായ പരാജയത്തോടെ അവര്‍ ആ ശ്രമം ഉപേഷിക്കുന്നതായി റിപ്പോര്‍ട്ട്‌ , ഒരിക്കലും നിങ്ങള്‍ പിന്മാറരുത്‌ , ഇത്രയും വലിയ പരാജയങ്ങള്‍ ടീമിന് നേടിക്കൊടുത്ത ഒരു നായകന്റെ തലച്ചോറ് പഠന വിഷയം ആക്കേണ്ടത് തന്നെയാണ്, പില്‍ക്കാല കളിക്കാര്‍ക്ക്‌ അത് പ്രയോജനപ്പെടും. പിന്നെ മറ്റൊരു കാര്യം ധോണി എന്നും അവഗണിച്ച ശ്രീശാന്ത്‌ ഉജ്ജ്വലമായി കളി തുടരുമ്പോള്‍ കമന്ററി ബോക്സില്‍ ഇരുന്നു ധോണി ബഹുത് അച്ഛാ എന്ന് പറയുന്ന കാലം വിദൂരം അല്ല..........

ഇന്ന് 2012 ഡിസംബര്‍ 12 ഏതാണ്ട് ഒരു വര്ഷം മുന്‍പ് ഇന്ത്യന്‍ ടീം   ഇന്ഗ്ലാണ്ട്  പര്യടനം  നടത്തിയപ്പോള്‍  ബ്ലോഗില്‍  ഞാന്‍ എഴിതിയ കുറിപ്പാണ്.  ഒരു വര്‍ഷത്തിനു ഇപ്പുറം കാര്യങ്ങള്‍ സത്യമായി ഭവിച്ചിരിക്കുന്നു. ഇങ്ങലണ്ടിനോട്  ഇന്ത്യയില്‍ തന്നെ തോല്‍വി ഏറ്റു  വാങ്ങി  ധോണി കാലത്തിന്റെ  കരുത്ത്  തിരിച്ചറിഞ്ഞിരിക്കുന്നു. ധോണി എത്രയും പെട്ടെന്ന്  ക്യാപ്ടന്‍ സ്ഥാനം ഒഴിയണം . ഇത്രയും പരാജിതനായ ഒരു ക്യാപ്ടന്‍  ഇന്ത്യന്‍ ടീമില്‍ തുടരേണ്ട കാര്യമില്ല. ധോനിക്ക് മാത്രം  പ്രതേകം  ഇളവു നല്‍കേണ്ട കാര്യമില്ല. എത്രയും പെട്ടെന്ന് ധോനിയെ ഒഴിവാക്കണം. ഇത് എഴുതുമ്പോള്‍ ബ്രീകിംഗ് ന്യൂസ്‌  ആയി ഒരു വാര്‍ത്ത വരുന്നു , ശ്രീശാന്ത് മടങ്ങി വരുന്നു, പാകിസ്ഥാനുമായുള്ള അടുത്ത മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമില്‍ ശ്രീശാന്ത് ഉണ്ടാകും  . അതാണ് കാലത്തിന്റെ കാവ്യ നീതി............................

2012, ഡിസംബർ 4, ചൊവ്വാഴ്ച

ആസ്വാദനത്തിന്റെ നിറവില്‍........

 അത്യപൂര്‍വ്വമായ  ഒരു ആസ്വാദന  നിറവിലാണ്  തലസ്ഥാനം. സംസ്ഥാന നാടന്‍ കലോത്സവം , ഡിസംബര്‍ നാല് മുതല്‍ ഏഴു വരെ നടക്കുന്ന  സംസ്ഥാന സ്കൂള്‍ കായിക മേള, ഈ ആഴ്ച തുടങ്ങുന്ന അന്താരാഷ്‌ട്ര  ചലച്ചിത്രോത്സവം  ,ഡിസംബര്‍ ആര് മുതല്‍ ഒന്‍പതു വരെ ചന്ദ്ര ശേഖരന്‍ നായര്‍  സ്റെടിയത്തില്‍ നടക്കുന്ന രാജ്യാന്തര ആയോധന കല മേള, തിരുവനന്തപുരം പാങ്ങോട് മിലിട്ടറി  ക്യാമ്പില്‍  എട്ടു , ഒന്‍പതു തീയതികളില്‍ നടക്കുന്ന ആര്‍മി മേള ജില്ല , ഉപജില്ല സ്കൂള്‍ കലോത്സവങ്ങള്‍  തുടങ്ങി  ആസ്വാദകര്‍ക്ക്  ഒട്ടേറെ സുന്ദര മുഹൂര്‍ത്തങ്ങള്‍ ............

ഡിസംബര്‍  മൂന്നു മുതല്‍ ആര് വരെ  മുരുക്കുംപുഴയില്‍  സംസ്ഥാന നാടന്‍ കലോത്സവം നടക്കുകയാണ്. നാടന്‍ കലകള്‍ക്ക് വേണ്ടത്ര പ്രോത്സാഹനവും, വേദിയും  ലഭിക്കാത്ത ഇക്കാലത്ത്  അത്തരം കലകള്‍ ആത്മാവിന്റെ അംശമായി കൊണ്ട് നടക്കുന്ന കലാകാരന്മാര്‍ക്ക്  അവരുടെ ആത്മ പ്രകാശനത്തിന്റെ വേദിയാണ് ഇത്തരം കലോത്സവങ്ങള്‍ സമ്മാനിക്കുന്നത്. മുരുക്കുംപുഴയില്‍ നടക്കുന്ന നാടന്‍ കലോത്സവത്തിന് വന്പിച്ച ജന പങ്കാളിത്തമാണ് ഉണ്ടാവുന്നത്.  മാറുന്ന ഈ ലോകക്രമാതിലും ഇത്തരം നന്മകള്‍ ഇനിയും നമ്മുടെ മനസ്സുകളില്‍ അവശ്ശെഷിക്കുന്നു എന്നത് തന്നെയാണ്  ഈ വന്പിച്ച ജനപിന്തുണ സൂചിപ്പിക്കുന്നത്. ഇത്തരം നാടന്‍ കലകളുടെ പ്രോത്സഹനതിനായി മുരുക്കുംപുഴയെ തിരെഞ്ഞെടുതത്തില്‍ അഭിമാനമുണ്ട് , ഒപ്പം അധികാരികളോട് നന്ദിയും.......

അതുപോലെ സംസ്ഥാന സ്കൂള്‍ കായിക മേള പുരോഗമിക്കുകയാണ്. കായിക ആസ്വാദനത്തിന്റെ സുവര്‍ണ്ണ നിമിഷങ്ങള്‍ സമ്മാനിച്ച്‌ കൊണ്ട് കൌമാരം കുതിക്കുകയാണ്. പി ടി. ഉഷയില്‍ തുടങ്ങി ടിന്റു ലൂക്കയില്‍ എത്തി നില്‍ക്കുന്ന നമ്മുടെ ദേശിയ താരങ്ങള്‍ എല്ലാം സ്കൂള്‍ മേളകളുടെ കണ്ടെതലുകലാണ്. ഇത്തരം മേളകളില്‍ ഒട്ടനവധി പ്രതിഭകള്‍ ഉയര്‍ന്നു വരുന്നുണ്ട് എങ്കിലും പിന്നീട് അവരില്‍ പലരെയും ഈ രംഗത്ത്  കാണാറില്ല . പരിശീലനത്തിന്റെ കുറവോ, സാമ്പത്തിക  ബുദ്ധിമുട്ട് കളാലോ  ഈ രംഗം വിടുന്നവരന് പലരും. ഇത്തരം കൊഴിഞ്ഞു പോവലുകള്‍ തടയാന്‍ ഈ രംഗത്ത് നാം കുറേക്കൂടി  ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു . സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുന്നു എങ്കിലും അവയെല്ലാം ഫലപ്രടമാകുന്നുണ്ടോ എന്ന്  പര്ശോധിക്കെണ്ടിയിരിക്കുന്നു.........

ലോകത്തിലെ തന്നെ ഏറ്റവും മികച്ച മേള എന്ന് പേര് കേട്ട കേരളത്തിന്റെ അന്താരഷ്ട്ര ചലച്ചിത്രോത്സവം  ഈ ആഴ്ച തുടങ്ങുകയാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നായി ഒട്ടേറെ ആസ്വാദകര്‍ മേളയിലേക്ക് എത്തിതുടങ്ങിയിരിക്കുന്നു. പലപ്പോഴും നടത്തിപ്പിന്റെയും മറ്റും പേരില്‍ വിവാദങ്ങള്‍ ഉണ്ടാകാറുണ്ട് എങ്കിലും ഓരോ വര്ഷം കഴിയും തോറും ചരിത്രത്തില്‍ ഇടം പിടിക്കും വിധം മേള കൂടുതല്‍ ഉയരങ്ങളിലേക്ക് തന്നെയാണ് .
വിവാദങ്ങളും, കുറ്റപ്പെടുത്തലുകളും ഒരു ഭാഗം മാത്രമാവുമ്പോള്‍ എന്നും നമ്മുടെ ചലച്ചിത്ര മേള ആസ്വാദകര്‍ക്ക് ആവേശം തന്നെയാണ്. ഇത്തവണയും ഈ ആവേശം കൂടുന്നതലാതെ ഒട്ടും കുറയുന്നില്ല. ബഹുമാനപ്പെട്ട സിനിമ മന്ത്രി ശ്രീ ഗണേഷ് കുമാറിന്റെ ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ ഇത്തവണ മേളയെ  കൂടുതല്‍ തിളക്കമുള്ളതു ആക്കി മാറ്റും എന്ന് പ്രതീക്ഷിക്കാം.. അതോടൊപ്പം തന്നെ ശ്രീ തിലകന്‍, ശ്രീ ടി എ ശാഹിദ് തുടങ്ങി മണ്മറഞ്ഞ പ്രതിഭകള്‍ക്ക് അര്‍ഹമായ ആദരം  ഈ മേള നല്‍കുമെന്ന് കരുതാം. ചലച്ചിത്രമേള  വന്‍ വിജയം ആവട്ടെ എന്ന് ആശംസിക്കുന്നു.........

2012, നവംബർ 21, ബുധനാഴ്‌ച

ഒരു ചെമ്പനീര്‍ പൂവിന്റെ ഓര്‍മ്മയ്ക്ക്‌ ........

ഒരു ചെമ്പനീര്‍ പൂവിന്റെ ഓര്‍മ്മയ്ക്ക്‌......
ഇന്ന് മുംബൈ ഭീകര ആക്രമണ കേസിലെ ഒന്നാം പ്രതി അജ്മല്‍ കസബിനെ തൂക്കിലേറ്റിയ വാര്‍ത്തകള്‍എങ്ങും നിറയുമ്പോള്‍ നമ്മുടെ പ്രിയപ്പെട്ട മേജര്‍ സന്ദീപിനെ ഓര്‍ത്തു പോകുന്നു.... മേജര്‍ സന്ദീപ്‌ കൊല്ലപ്പെട്ടപ്പോള്‍ ബ്ലോഗില്‍ എഴുതിയ കുറിപ്പ് ചുവടെ ..........
2008, നവംബര്‍ 29, ശനിയാഴ്ച

ഒരു ചെമ്പനീര്‍ പൂവിന്റെ ഓര്‍മയ്ക്ക്
മേജര്‍ സന്ദീപ് നീ രാജ്യത്തിന്‌ വേണ്ടി ചെയ്ത

ാ ത്യാഗം മറ്റൊന്നിനോടും തുലനം ചെയ്യാന്‍ ആവാത്തതാണ്. അത്തരമൊരു മഹത്തായ ത്യാഗം ചെയ്യാന്‍ എനിക്ക് സാധിച്ചില്ലല്ലോ അല്ലെങ്കില്‍ സാധിക്കിലല്ലോഎന്നാ  സത്യം മനസ്സിലാക്കുമ്പോഴാണ് നിന്റെ പ്രവര്‍ത്തിയുടെ മഹത്വം നാം ഓരോരുത്തരും തിരിച്ചറിയുന്നത്‌. ഒന്നിനോടും താരതമ്യം ചെയ്യാനാവാത്ത വിധത്തില്‍ മഹത്വമുള്ളതായി നിന്റെ ജീവിതം . ഇന്നു നീലാകാശത്തില്‍ കണ്ചിമ്മുന്ന നക്ഷത്രങ്ങളില്‍ ഏറ്റവുമധികം പ്രഭ ചൊരിഞ്ഞു കൊണ്ടു മിന്നിത്തിളങ്ങുന്ന നക്ഷത്രം ,അത് നീ തന്നെ അല്ലെ .അതെ അത് നീ തന്നെ ആണ് കാരണം അത്രഉജ്ജവലം ആയി പ്രകാശം ചൊരിയാന്‍ നിനക്കെ സാധിക്കയുള്ളൂ. നിനക്കെ അതിനുള്ള അര്‍ഹതയും ഉള്ളു .മേജര്‍ സന്ദീപ് ഓരോ ജനമനസ്സിലും ജ്വലിച്ചു നില്ക്കുന്ന പൊന്‍ നക്ഷത്രമാണ് നീ . രാജ്യം നേരിടുന്ന ഓരോ പ്രടിസന്ധികളിലുംപതറാതെ നില്‍കാന്‍ , വെളിച്ചം പകരാന്‍, നേര്‍വഴിക്കു നടത്താന്‍ , ഉജ്ജ്വല പ്രഭ വിതറി നീ എന്നും അവിടെ ഉണ്ടാകുമല്ലോ ?. ഉണ്ടാകും കാരണം ഈ രാജ്യവും ജനങ്ങളും നിനക്കു അത്രമേല്‍ പ്രിയമാണല്ലോ . നിന്റെ ധീരോദാത്തമായ  ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരു ചെമ്പനീര്‍ പൂവ് സമര്‍പ്പിക്കുന്നു . ജയ് ഹിന്ദ്‌

2012, ഒക്‌ടോബർ 27, ശനിയാഴ്‌ച

അയാളും ഞാനും തമ്മില്‍ ...........

ശ്രീ ലാല്‍ ജോസ് സംവിധാനം ചെയ്താ അയാളും ഞാനും  തമ്മില്‍  നിറഞ്ഞ സദസ്സില്‍  പ്രദര്‍ശനം  തുടരുന്നു. ചിത്രം ഇറങ്ങി ഒരാഴ്ച  പിന്നിട്ടു  എങ്കിലും  ഇന്നലെയാണ്  കാണാന്‍ സാധിച്ചത്.  ഏറെ നാളുകള്‍ക്ക് ശേഷം ആര്‍ദ്രമായ  മുഹൂര്തങ്ങളുമായി ഒരു ചിത്രം  പ്രേക്ഷക ഹൃദയങ്ങള്‍  കീഴടക്കുകയാണ്  .  ലാല്‍ ജോസ് സംവിധാനം ചെയ്താ ചിത്രങ്ങളില്‍  ഏറ്റവും മികച്ചത് എന്ന് തന്നെ അയാളെ വിശേഷിപ്പിക്കാം. സാധാരണ പ്രേക്ഷകര്‍ക്ക്‌ എളുപ്പത്തില്‍  സംവേദിക്കാന്‍ കഴിയുന്ന കഥ പശ്ചാത്തലം  തന്നെയാണ്  അയാളുടെ  വിജയത്തിന് പിന്നിലെ പ്രധാന ഘടകം. മെഡിക്കല്‍ പശ്ചാത്തലത്തില്‍  ഇതള്‍ വിടരുന്ന കഥാഗതിയില്‍  ഇന്നത്തെ സാമൂഹ്യ പ്രശ്നങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നു. ശ്രീ ബോബി സഞ്ജയിന്റെ  ശക്തമായ തിരക്കഥ അതിലും തീവ്രതയോടെ  ആവിഷ്കരിക്കാന്‍  സംവിധായകന് സാധിച്ചിരിക്കുന്നു. അഭിനേതാക്കളുടെ കാര്യമെടുത്താല്‍  ശ്രീ പ്രിത്വിരാജിന്റെ  ഇതുവരെ ഉള്ള കാരീറില്‍ അദ്ധേഹത്തിന്റെ ഏറ്റവും മികച്ച കഥാപാത്രമാണ്  ഡോക്ടര്‍ രവി തരകന്‍. അഭിനയത്തിന്റെ സൂക്ഷ്മ വശങ്ങള്‍ പോലും  വളരെ പക്വതയോടെ  പ്രകടംമാക്കാന്‍ പ്രിത്വിരാജിനു  കഴിഞ്ഞിരിക്കുന്നു. ചിത്രത്തില്‍ പ്രിത്വിരാജ് എന്നാ താരത്തെ ഒരിടത്തും നമുക്ക് കാണാന്‍ സാധിക്കില്ല മറിച്ച് ഡോക്ടര്‍ രവി തരകന്‍ മാത്രമാണ് പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ പ്രത്വക്ഷമാകുന്നത്. ഡോക്ടര്‍ രവി തരകനെ അത്ര ഗംഭീരംയാണ് പ്രിത്വിരാജ് തന്റെ ശരീരത്തില്‍ ആവാഹിചെടുത്തത്. ഡോക്ടര്‍ രവി തരകന്‍ എന്നാ കഥാപാത്രത്തിലൂടെ  ശ്രീ പ്രിത്വിരാജ് മലയാളത്തിലെ ഒന്നാം നിര അഭിനയ പ്രതിഭകളുടെ മുന്‍ നിരയില്‍ സ്ഥാനം ഉറപ്പിക്കുകയാണ്.  മികച്ച നടന്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ പുരസ്കാരങ്ങള്‍ ഡോക്ടര്‍ രവി തരകനിലൂടെ  പ്രിത്വിരജിനെ കാത്തിരിക്കുന്നുണ്ട്. അതുപോലെ തന്നെ ഡോക്ടര്‍ സാമുവല്‍ എന്നാ കഥാപാത്രമായി ശ്രീ പ്രതാപ്‌ പോതെന്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. സ്വാഭാവിക നടനത്തിന്റെ എല്ലാ സൌന്ദര്യവും  ഈ അഭിനയത്തില്‍  കാണാന്‍ കഴിയുന്നുണ്ട്. അതുപോലെ നരേന്‍ , സംവൃത, റീമ കല്ലിങ്ങല്‍ , രമ്യ നമ്പീശന്‍ , സലിം കുമാര്‍, സുകുമാരി തുടങ്ങി എല്ലാവരും തന്നെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. ശ്രീ വയലാര്‍ ശരത് ചന്ദ്ര വര്‍മ്മയുടെ  വരികളില്‍ ശ്രീ അവുസേപ്പച്ചന്റെ  സംഗീതം ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.  അഴലിന്റെ ആഴങ്ങളില്‍ എന്നാ ഗാനം  ശ്രോതാക്കളെ  പിടിച്ചുലക്കുന്ന  തരത്തില്‍  ഗംഭീരമാണ്. ശ്രീ ജോമോന്റെ ചായഗ്രഹനവും, രഞ്ജന്‍ എബ്രഹാമിന്റെ  കാമറയും  എടുത്തു പറയേണ്ടതാണ്‌. പലപ്പോഴും ഒരു ചിത്രത്തിന്റെ  കഥാ പശ്ചാത്തലം നമ്മുടെ ജീവിതവുമായി  ബന്ധം തോന്നുമ്പോഴാണ്  ചിത്രങ്ങള്‍  ജനങ്ങള്‍ സ്വീകരിക്കുന്നത്.  ഒരുതരത്തില്‍ പറഞ്ഞാല്‍ അയാളും ഞാനും തമ്മില്‍ എന്നാ ചിത്രത്തിലെ ചില മുഹൂര്‍ത്തങ്ങള്‍ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. എന്റെ കാരണം കൊണ്ട് അല്ലെങ്കിലും നഷ്ട്ടമായ പ്രണയവും, സൌഹൃദങ്ങളും  ഇപ്പോഴും ഒരു നൊമ്പരമായി മനസ്സില്‍ തെളിയാറുണ്ട്  അതിലുപരി ചിത്രത്തില്‍ ഹോസ്പിറ്റലില്‍  കൊണ്ട് വരുന്ന കുട്ടിക്ക് അടിയതിരമായി ഒരു സര്‍ജറി  വേണമെന്ന് ഡോക്ടര്‍ പറയുന്ന  രംഗമുണ്ട്. സര്‍ജറി നടത്തിയില്ലെങ്കില്‍  കുട്ടി രേക്ഷപ്പെടില്ല , സര്‍ജറി നടത്തിയാല്‍  വിജയമാകുമെന്ന്  ഉറപ്പുമില്ല. ഏതാണ്ട് ഒന്നര വര്ഷം മുന്‍പ്  മെഡിക്കല്‍ കോളേജിലെ  ഡോക്ടെ എന്നോട്  പറഞ്ഞ വാക്കുകള്‍ ഇന്നും എന്റെ ചെവിയില്‍  മുഴങ്ങുന്നുട്.  ഒന്നര വര്ഷം മുന്‍പാണ്‌ എനിക്ക് ഒരു മകന്‍ പിറന്നത്‌.  കുഞ്ഞു ജനിച്ച  സന്തോഷത്തില്‍ ഇരിക്കുമ്പോഴാണ്  പെട്ടെന്ന് അവന്റെ സ്ഥിതി മോശം ആയതു. ജനിച്ചു ഇരുപത്തിനാല് മണിക്കൂര്‍ പൂര്‍ത്തിയാകും മുന്‍പ്  അവന്റെ ജീവന്‍ രേക്ഷിക്കാന്‍  ഒരു അടിയന്തിര  സര്‍ജറി വേണ്ടാതായി വന്നു. ഡോക്ടര്‍മാര്‍ സര്‍ജറി ക്കുള്ള ഒരുക്കല്‍ പൂര്‍ത്തിയാക്കുന്നു, ഇത്തരം ഒരു അവസ്ഥയില്‍ എന്ത് ചെയ്യണം എന്നറിയാതെ  തളര്‍ന്നിരുന്ന  എന്നെ വിളിച്ചു ഡോക്ടര്‍ പറഞ്ഞു  സര്‍ജറി ചെയ്തെ മതിയാകു, സര്‍ജറി ചെയ്തില്ലെങ്കില്‍ കുഞ്ഞു രേക്ഷപ്പെടില്ല, എന്നാല്‍ ചെറിയ കുഞ്ഞു ആയതിനാല്‍ സര്‍ജറി ചെയ്താലും  ഒന്നും പറയാനാകില്ല എല്ലാം നേരിടാന്‍ മനസ്സ് സജ്ജമാക്കി  വയ്ക്കുക. ഡോക്ടര്‍ തീര്‍ച്ചയായും സര്‍ജറി ചെയ്യണം എന്ന് പറഞ്ഞു വിറയ്ക്കുന്ന കൈകളാല്‍ സമ്മത പത്രം ഒപ്പിടുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു , എന്റെ ഹൃദയം നുറുങ്ങി തകരുകയായിരുന്നു . മണിക്കൂറുകള്‍ നീണ്ട സര്‍ജറി, അതിനു ശേഷം വളരെ ക്രിട്ടിക്കല്‍ ആയ രണ്ടു ദിവസ്സങ്ങള്‍ പിന്നെയും കുഞ്ഞിനെ ഒന്ന് കാണാന്‍ പോലും കഴിയാതെ  ആഴ്ചകള്‍  വളരെ സങ്കീര്‍ണ്ണമായ  ദിവസ്സങ്ങള്‍ക്ക് ശേഷം എന്റെ മകനെ എനിക്ക് തിരിച്ചു കിട്ടി. ഇന്ന് അവനു  ഒന്നര വയസ്സ് കഴിഞ്ഞു, മിടുക്കനായിരിക്കുന്നു.ചിത്രത്തിലെ കുട്ടിയുടെ പേര് ഗൌരി  എന്നാണ്, എന്റെ മകനെ ഞാന്‍  വിളിക്കുന്നതും  അങ്ങനെയ്യാണ് അതും യാദ്രിചികം..
അന്ന് ഒത്തിരി സന്മാനസ്സുകള്‍ എന്റെ സഹായത്തിനു  എത്തി, അന്നത്തെ ആരോഗ്യ മന്ത്രി  ബഹുമാനപ്പെട്ട ശ്രീമതി ടീച്ചര്‍ , ടീച്ചറിന്റെ  ഓഫീസിലെ  സ്റ്റാഫ്‌ കള്‍, അന്നത്തെ ധനകാര്യ മന്ത്രി ബഹുമാനപ്പെട്ട  തോമസ്‌ ഐസക് സര്‍, എസ എ  ടി സുപ്രേന്റ്റ്  ശ്രീ അശോക്‌ സര്‍, എസ എ ടി യിലെ മറ്റു ഡോക്ടര്‍മാര്‍  എന്റെ സ്വകാര്യ  ദുഃഖങ്ങള്‍  നിശബ്ധമായി  കേള്‍ക്കുന്ന  എന്റെ പ്രിയ സുഹൃത്ത്‌ ........., സഹപ്രവര്‍ത്തകര്‍ , സുഹൃത്തുക്കള്‍  എന്ന് വേണ്ട  പ്രതെക്ഷമായും പരോക്ഷമായും  എന്നെ സഹായിച്ച എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു. എന്റെ ബൂലോഗത്തിലെ സുഹൃത്തുക്കള്‍ ഇപ്പോഴയിരിക്കും  ഈ സംഭവം അറിയുന്നത്..... പലപ്പോഴും മറ്റുള്ളവര്‍ അറിയാതെ നമ്മുടെ ഉള്ളില്‍ ഒതുക്കുന്ന സ്വകാര്യ ദുഖങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ നാമറിയാതെ പുറത്തേക്കു വരുന്നു.................. അയാളും ഞാനും തമ്മില്‍ എന്നാ ചിത്രത്തെക്കുറിച്ച്  പറഞ്ഞ കൂട്ടത്തില്‍ എന്റെ അനുഭവം കൂടി പറഞ്ഞു എന്നേയുള്ളു...... അയാളും ഞാനും തമ്മില്‍  അര്ര്‍ദ്ദ്രമായ  മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ നന്മയുള്ള ഒരു ചിത്രമാണ് . നല്ല സിനിമയെ സ്നേഹിക്കുന്ന എല്ലാവരും തീര്‍ച്ചയായും ഈ ചിത്രം  കണ്ടിരിക്കേണ്ടതാണ്............

2012, ഒക്‌ടോബർ 13, ശനിയാഴ്‌ച

മാലിന്യ പ്രശനം പരിഹരിക്കട്ടെ ..........

മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി മലിന  ജല  നിര്‍മ്മാര്‍ജ്ജന ഉപകരണങ്ങള്‍  വിളപ്പില്‍ ശാലയില്‍ എത്തിച്ചു  കഴിഞ്ഞു. അതിന്റെ പേരില്‍  വിളപ്പില്‍  ശാലയില്‍  പ്രധിഷേധങ്ങളും ഉയര്‍ന്നു കഴിഞ്ഞു. എന്തൊക്കെ ആയാലും സര്‍ക്കാരും, നഗരസഭയും  ചെയ്താ കാര്യം വളരെ നന്നായി. മാലിന്യ  പ്രശ്നന്തില്‍ അടിയന്തിരമായി  ഇടപെടേണ്ട സമയം തന്നെ ആണിത്.  ഒരു സര്‍ക്കാരിന്  ഒരു പഞ്ചായത്തിലെ  മാത്രമല്ല  സംസ്ഥാനത്തിലെ  മുഴുവന്‍ ജനങ്ങളുടെയും പ്രശ്നങ്ങള്‍ അറിഞ്ഞു പ്രവതിക്കേണ്ട  കടമയും ബാധ്യതയും  ഉണ്ട്.  ഒരു സര്‍ക്കാരിനും ശൂന്യതയില്‍  മാലിന്യം  സംസ്കരിക്കാന്‍  കഴിയില്ല, അത് കൊണ്ട് തന്നെ  നിലവില്‍ മാലിന്യ സംസ്കരണ  പ്ലാന്റ്  ഉള്ള സ്ഥലത്ത് മാത്രമേ  അതിനുള്ള  നടപടികള്‍  ചെയ്യുവാന്‍ കഴിയുകയുള്ളൂ, അത് കൊണ്ട് സര്‍ക്കാരും , നഗരസഭയും ധൈര്യമായി  മുന്നോട്ട് പോവുക തന്നെ ചെയ്യണം. കേരളത്തിലെ എല്ലാ വിഭാഗം ആളുകളുടെ പിന്തുണയും ഉണ്ട്ടാകും. ഇനി എന്തൊക്കെ പ്രധിക്ഷേധങ്ങള്‍ ഉയര്‍ന്നാലും  സര്‍ക്കാരും, നഗരസഭയും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പുറകോട്ടു പോകരുത്. കാരണം ഇപ്പോഴെങ്കിലും മാലിന്യ സമ്സ്കരണത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ അതിനു കനത്ത വില നല്‍കേണ്ടി വരും. ആരോഗ്യ രംഗത്ത്  മുന്നില്‍ നില്‍ക്കുന്ന കേരളം ലോകത്തിനു മുന്നില്‍ തല കുനിച്ചു നില്‍ക്കേണ്ടുന്ന അവസ്ഥ ഉണ്ടാകും. ഇപ്പോള്‍ ചെയ്യേണ്ടത് എന്തെന്നാല്‍ വിളപ്പില്‍ ശാലയില്‍ നിലവില്‍ കൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ സംസകരിക്കണം, പൂര്‍ണ്ണമായി അത് ചെയ്യുന്നതുവരെ  പുതിയ മാലിന്യങ്ങള്‍  കൊണ്ട് പോകേണ്ട, നിലവിലെ മാലിന്യങ്ങള്‍ പൂര്‍ണ്ണമായി സംസ്കരിച്ചു കഴിഞ്ഞാല്‍  പുതിയ മാലിന്യങ്ങള്‍  ചെറിയ അളവുകളില്‍ കൊണ്ട് പോവുകയും സംസ്കരിക്കുകയും ചെയ്തു തുടങ്ങണം. ഇങ്ങനെ പടി പടി ആയി നാട്ടുകാര്‍ക്ക്  ബുദ്ധിമുട്ട്  ഉണ്ടാകാത്ത തരത്തില്‍ പ്രശനനം  കൈകാര്യം ചെയ്യണം . പ്രധിക്ഷേധിക്കാന്‍  വിളപ്പില്‍ ശാല ജനങ്ങള്‍ക്ക്‌ അവകാശമുണ്ട്‌  എന്നത് പോലെ തന്നെ  കടമ നിര്‍വഹിക്കാന്‍  സര്‍ക്കാരിനും ബാധ്യത  ഉണ്ട് എന്ന്  ജനങ്ങള്‍ മനസ്സിലാക്കണം. ഈ പ്രശ്നനം ഇനിയും നീട്ടിക്കൊണ്ടു  പോകാന്‍ പാടില്ല, അന്തിമമായ ഒരു പരിഹാരം വിളപ്പില്‍ ശാല  ഫാക്ടറി തുറന്നു പ്രവര്‍ത്തനം ആരംഭിക്കുക മാത്രമാണ്.   ഒരു മഴക്കാലം കൂടി വന്നു കഴിഞ്ഞാല്‍  ഒരു പക്ഷെ പകര്‍ച്ചവ്യാധികള്‍ നമുക്ക്  നിയന്ത്രിക്കാന്‍  കഴിയാത്ത വിധം വ്യപകമാവും.  പ്രതിക്ഷേധവും  സമരവും നടത്താന്‍  സ്വാതന്ത്ര്യം  ഉള്ളത് പോലെ  സര്‍ക്കാരിന് ജനങ്ങളോടുള്ള  കടമ നിര്‍വ്വഹിക്കുകയും വേണം. ഇനിയും പ്രധിക്ഷേധങ്ങള്‍ക്ക്  മുന്നില്‍ പിന്തിരിയേണ്ട കാര്യമില്ല. ശൂന്യാകാശത്ത്  സംസ്കരണ പ്ലാന്റ് സ്ഥാപിക്കാന്‍ കഴിയാത്തിടത്തോളം സര്‍ക്കാരിനും നഗരസഭാക്കും അത്തരം പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ മാത്രമേ നടപടികള്‍ തുടരാന്‍ കഴിയൂ . എല്ലാ വിഭാഗം ജനഗള്‍ക്കും ഇത്തരം യാഥാര്‍ത്യങ്ങള്‍  അറിയാമെന്നിരിക്കെ സര്‍ക്കാരും, നഗരസഭയും നടപടികളുമായി  മുന്നോട്ടു പോകണം. കാരണം ഒരു വലിയ വിപത്ത് നമ്മെ കാത്തിരിക്കുന്നു അത് ഒഴിവാകണമെങ്കില്‍  ധൃത ഗതിയിലുള്ള  നടപടികള്‍ അനിവാര്യമാണ്..........

2012, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

ആശംസകള്‍, പ്രിത്വിരാജ് .......................

മലയാള സിനിമയുടെ യുവ സൂപര്‍ താരം ശ്രീ പ്രിത്വിരാജിന്റെ ആദ്യ ഹിന്ദി ചിത്രം അയ്യ പ്രേക്ഷകരിലേക്ക് . മലയാള സിനിമ ലോകത്തിനു  മൊത്തത്തില്‍ അഭിമാനിക്കാവുന്ന നിമിഷം. മലയാളം , തമിഴ്, തെലുങ്ക് തുടങ്ങിയ  ഭാഷകളില്‍  എല്ലാം തന്റെ  വ്യക്തമായ  സാന്നിധ്യം  അറിയിച്ച പ്രിത്വിരജിന്റെ  കരിയറിലെ അഭിമാനിക്കാവുന്ന മറ്റൊരു       നേട്ടമാണ്  അയ്യ  എന്നാ ചിത്രം. ശ്രീ അനുരാഗ് കശ്യപ്  നിര്‍മ്മിച്ച്‌  ശ്രീ സച്ചിന്‍ കുണ്ടാല്കര്‍  സംവിധാനം  ചെയ്താ  അയ്യാ  ഇതിനോടകം  തന്നെ  വന്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രിത്വിരജും, റാണി മുഖര്‍ജിയും  പ്രധാന  വേഷങ്ങള്‍  കൈകാര്യം  ചെയ്യുന്ന അയ്യാ രസകരമായ രീതിയില്‍ മനോഹരമായ  ഒരു പ്രണയ കഥ ആണ്  പറയുന്നത്. റാണി മുഖര്‍ജി  എന്നാ  താരത്തിന്റെ  ശക്തമായ  തിരിച്ചു വരവിനോപ്പം മലയാളത്തിന്റെ  സ്വന്തം പ്രിത്വിരാജിന്റെ  ശക്തം ആയ  സാന്നിധ്യം  രേഖപ്പെടുത്തുന്ന  ചിത്രം കൂടിയാകും  അയ്യ . സൂര്യ എന്നാ  കഥാപാത്രമായി  പ്രിത്വിരാജും , മീനാക്ഷി  എന്നാ കഥാപാത്രമായി  റാണി മുഖര്‍ജിയും മികച്ച പ്രകടനം  കാഴ്ച വയ്ക്കുന്നു. ശ്രീ അമിത് ത്രിവേദിയുടെ  സംഗീതത്തില്‍  അയ്യയിലെ  പാട്ടുകള്‍ ഇതിനോടകം തന്നെ  ഹിറ്റ്‌ ചാര്‍ട്ടുകളില്‍ ഇടം നേടിക്കഴിഞ്ഞു. ശ്രീ അമലേന്ദു ചൌധരിയുടെ  ചായാഗ്രഹണം ,അഭിജിത്ത് ദേശ്പാന്ടെയുടെ എഡിറ്റിംഗ്  എന്നിവ  ചിത്രത്തിന്റെ  മുതല്ക്കൂട്ടുകളാണ്. അകാരണമായി ഒട്ടേറെ വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും    നല്‍കി  വേദനിപ്പിക്കുംപോഴും  മലയാള സിനിമയുടെ പേര്  ഇന്ത്യന്‍  സിനിമ ലോകം മുഴുവന്‍ ഉയര്‍ത്തിപ്പിടിച്ചു  കൊണ്ട് പ്രിത്വിരാജ്  എന്നാ ചെറുപ്പക്കാരന്‍ മലയാളികള്‍ക്ക്  ഒന്നടങ്കം  അഭിമാനമാവുന്നു. അയ്യാ എന്നാ ചിത്രത്തിന്  പുറമേ ഔറംഗ സീബ് എന്നാ പേരില്‍ തന്റെ രണടാമത്തെ ഹിന്ദി ചിത്രം പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് ഇപ്പോള്‍ പ്രിത്വിര്രാജ്. പ്രിത്വിരജിനെ പോലെ കഴിവും, അര്‍പ്പണ ബോധവും , ആത്മ സമര്‍പ്പണവും  ഉള്ള ഒരു കലാകാരനെ സംബധിച്ച്  ഇത് ഒരു തുടക്കം മാത്രമാണ്. ഇനിയും പ്രിത്വിരജിനെ തേടി ഒട്ടേറെ  നേട്ടങ്ങള്‍  വരനിരിക്കുന്നതെയുല്ല്, കാലം സാക്ഷി....... മലയാളികള്‍ക്ക് അഭിമാനമായ ശ്രീ പ്രിത്വിരജിന്റെ  ആദ്യ ഹിന്ദി ചിത്രത്തിന്  എല്ലാ ആശംസകളും ഭാവുകങ്ങളും നേരുന്നു.........................

2012, ഒക്‌ടോബർ 2, ചൊവ്വാഴ്ച

കള്ളിന്റെ പേരില്‍..............

കള്ള് ചെത്ത്  വ്യവസായം  നിരോധിക്കണം  എന്നാ  കോടതിയുടെ  പരാമര്‍ശം  ഒട്ടേറെ ചര്‍ച്ചകള്‍ക്ക്  വഴി തുറന്നിരിക്കുന്നു.  തീര്‍ച്ചയായും  കോടതിക്ക്  സാമൂഹ്യ  പ്രശ്നങ്ങളില്‍  നിരീഷണങ്ങള്‍  നടത്തുന്നതിനും,  അഭിപ്രായ പ്രകടനം  നടത്തുന്നതിനും  ഉള്ള  അധികാരം  ഉണ്ട്.  പക്ഷെ  അത്തരം നിരീക്ഷണങ്ങള്‍ നടത്തുമ്പോള്‍  അവയുടെ  സാമൂഹ്യ പശ്ചാത്തലങ്ങള്‍  കൂടി  പരിഗണിക്കപ്പെടെണ്ടത്  ഉണ്ട്. ആയിരക്കണക്കിന്  ആളുകള്‍ കള്ള് ചെത്ത്‌  തൊഴിലുമായി  ബന്ധപ്പെട്ടു  കേരളത്തില്‍  കഴിയുന്നുണ്ട്. അവര്‍ക്ക്  ഉപജീവന മാര്‍ഗ്ഗം  ഈ തൊഴിലില്‍ നിന്ന്  കിട്ടുന്ന തുച്ചമായ  വരുമാന മാര്‍ഗ്ഗമാണ്.  മാത്രമല്ല  കള്ള് ആരോഗ്യത്തിനു ഹാനികരമായ  പാനീയവും അല്ല. അത്തരം  ഒരു സാഹചര്യത്തില്‍  കള്ള് ചെത്ത്‌  നിരോധിക്കണം  എന്നാ കോടതിയുടെ  അഭിപ്രായം ഉചിതമായി തോന്നുന്നില്ല. മാത്രമല്ല  കള്ളിനു പകരം  ബിയര്‍  കുടിക്കണം  എന്നൊരു അധിക  നിരീക്ഷണവും  കൂടി  നടത്തി  കോടതി . തീര്‍ച്ചയായും കോടതി ഇത്തരം  നിരീക്ഷണങ്ങള്‍  പുറപ്പെടുവിക്കുമ്പോള്‍  അത്തരം പരാമര്‍ശങ്ങള്‍ക്ക്  വേണട്പ്പെട്ട  ബഹുമാനം  നല്‍കി കൊണ്ട് തന്നെ  അതിനോട്  വിയോജിപ്പ്  പ്രകടിപ്പിക്കാന്‍  സംസ്ഥാന  സര്‍ക്കാരിന്  അവകാശമുണ്ട്‌ , കാരണം  ജനങ്ങള്‍ തെരഞ്ഞെടുത്ത  ഒരു  ഭരണ കൂടത്തിനു ജനങ്ങളുടെ  താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള  ചുമതല ഉണ്ട്.  ഇക്കാര്യത്തില്‍  ബഹുമാനപ്പെട്ട  സംസ്ഥാന സര്‍ക്കാരും, എക്സൈസ് മന്ത്രി  ബാബുവും, കെ.പി. സി. സി  പ്രസിഡന്റ്‌  രമേശ്‌  ചെന്നിത്തലയും,. പ്രതിപക്ഷ  നേതാവ്  വി. എസ .അച്യുതാനന്ദനും  ഉള്‍പ്പെടെയുള്ള  നേതാക്കള്‍   നല്‍കിയ പ്രതികരണങ്ങള്‍  അഭിനന്ദനം  അര്‍ഹിക്കുന്നു. കാരണം  കള്ളുചെത്ത് നിരോധിക്കുന്നതിന് പകരം  അതിന്റെ മറവില്‍ നടക്കുന്ന  വ്യാജ  മദ്യ ഉത്പാദനവും, വില്പനയുമാണ്  തടയെണ്ടതും, നിരോധിക്കെണ്ടതും.  കള്ള്  ചെത്ത്‌  വ്യവസായം  ഒറ്റയടിക്ക്  നിര്‍ത്തുന്നതില്‍  ഒട്ടേറെ  പ്രായോഗിക ബുദ്ധിമുട്ടുകള്‍  ഉണ്ട്, ഈ മേഘലയുമായി ബന്ധപ്പെട്ടു  നില്‍ക്കുന്ന തൊഴിലാളികളുടെ  പുനരധിവസ്സം തന്നെ  ഏറെ ബുദ്ധി മുട്ട്  ഉണ്ടാക്കുന്നതാണ്.  ഇപ്പോള്‍  തന്നെ ഏറെ പ്രതിസന്ധി  നേരിടുന്ന നാളികേര  കൃഷിയെ  കൂടുതല്‍ പ്രതിസന്ധികളിലേക്ക്  തള്ളി വിടാനേ  കള്ള് ചെത്ത്‌ നിരോധനം കൊണ്ട് സാധിക്കുകയുള്ളൂ.  അത് കൊണ്ട് തന്നെ  ഈ വിഷയത്തില്‍ ബഹുമാനപ്പെട്ട കോടതിയുടെ  നിരീക്ഷണങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും അപ്പുറം ജനങ്ങളുടെ  പക്ഷത് നിന്ന് ചിന്തിക്കുവാനെ ഭരണകൂടത്തിനു  സാധിക്കുകയുള്ളൂ.............................................

2012, സെപ്റ്റംബർ 24, തിങ്കളാഴ്‌ച

തനിയാവര്‍ത്തനം ...................

ചാന്നാങ്കര   പാര്‍വതി പുത്തനാരില്‍ സ്കൂള്‍ വാന്‍ മറിഞ്ഞു  ദുരന്തം  ഉണ്ടായിട്ടു  ഒരു വര്ഷം തികയുന്നു. അതിനും ഒരു വര്ഷം മുന്‍പ്  കരിക്കകം  പാര്‍വതി  പുത്തനാരിലും സമാന ദുരന്തം ഉണ്ടായി. അന്നെല്ലാം ഒട്ടേറെ സുരക്ഷനടപടികളെ  കുറിച്ചും  മുന്കരുതലുകളെ  കുറിച്ചും ധാരാളം ചര്‍ച്ചകള്‍ ഉണ്ടായി.... ഇനി സമാനമായ ഒരു ദുരന്തം  ഉണ്ടാകാതിരിക്കാന്‍  നമ്മള്‍  തയ്യാറായി ക്കഴിഞ്ഞുവോ, ഒരു ആത്മ പരിശോധനക്ക്  വിധേയരാകാനുള്ള സമയമാണിത്....... കരിക്കകം ദുരന്തം  നടന്നപ്പോഴും, ചാന്നാങ്കര  ദുരന്തം നടന്നപ്പോഴും  ബ്ലോഗില്‍ ഞാന്‍  പോസ്റ്റ്‌  ചെയ്താ  തനിയാവര്‍ത്തനം  എന്നാ കവിത  ഒരു ഒരു ഓര്‍മ്മപ്പെടുതലായി  വീണ്ടും..................


തനിയാവര്‍ത്തനം ...................


ദുരന്തം
ഞെട്ടല്‍
വാദ പ്രതിവാദങ്ങള്‍
ചാനല്‍ ചര്‍ച്ചകള്‍
ജാഥകള്‍ , റാലികള്‍
കവല പ്രസംഗങ്ങള്‍
പിന്നെ എല്ലാം പഴയ പടി ............
വീണ്ടും ദുരന്തം
മറ്റൊരു തനിയാവര്‍ത്തനം .

2012, സെപ്റ്റംബർ 23, ഞായറാഴ്‌ച

വിലക്കുകളിലാത്ത ലോകത്തിലേക്ക്‌.......

മലയാളത്തിന്റെ  മഹാ നടന്‍ ശ്രീ തിലകന്‍  വിട വാങ്ങിയിരിക്കുന്നു. വിലക്കുകള്‍ ഇല്ലാത്ത പുതിയ ലോകത്തേക്ക്  അദ്ദേഹം  നടന്നു  മറഞ്ഞു. മലയാള  സിനിമയ്ക്ക്‌  തീരാ നഷ്ട്ടമാണ്  അദേഹ ത്തിന്റെ  മരണം  മൂലം  ഉണ്ടായിരിക്കുന്നത്.  കുറെ നാളുകളായി , മായാത്ത  തിലക ക്കുറി , മറയാത്ത  അമ്പിളിക്കല  എന്നാ പേരില്‍  ശ്രീ തിലകനെയും, ശ്രീ ജഗതി ശ്രീകുമാറിനേയും കുറിച്ച് എഴുതണം  എന്ന്  കരുതിയിരുന്നു. മാറ്റെരും  തയ്യാറാക്കിയിരുന്നു.  എന്നാല്‍  പോസ്റ്റ്‌ ചെയ്യാന്‍  കഴിഞ്ഞില്ല, എന്നാല്‍  ഇന്ന്  ഉറപ്പായും പോസ്റ്റ്‌ ചെയ്യണം  എന്ന് കരുതി എല്ലാ   തയ്യാറുകളും ചെയ്തപ്പോള്‍  ശ്രീ തിലകന്റെ  മരണ വാര്‍ത്തയാണ്  അറിയാന്‍ കഴിഞ്ഞത്.  മലയാള സിനിമയുടെ  മഹാ നടന്മാര്‍  എന്നതിലുപരി,   വേറിട്ട  ശബ്ദത്തിന്റെ  ഉടമകളും  കൂടിയാണ്  ശ്രീ തിലകനും ,  ശ്രീ ജഗതിയും . നെറികേടുകള്‍ക്ക്  എതിരെയും  ദുഷ് പ്രവണതകള്‍ക്ക്  എതിരെയും  മുഖം നോക്കാതെ  ശബ്ദം  ഉയര്‍ത്തിയ രണ്ടു  അപൂര്‍വ്വ  വ്യക്തിത്വങ്ങള്‍ ആയിരുന്നു, ശ്രീ തിലകനും,  ശ്രീ ജഗതിയും, അതില്‍ ശ്രീ തിലകന്റെ  ശബ്ദം  എന്നേക്കുമായി  നിലച്ചിരിക്കുന്നു, പക്ഷെ  അദ്ദേഹം  ചൂണ്ടിക്കാടിയ  കാര്യങ്ങള്‍ എന്നും ഒരു ഓര്‍മ്മപ്പെടുത്തലായി  നമ്മുടെ  മുന്നില്‍ ഉണ്ട്ടാവും. അദ്ദേഹം  ജീവന്‍  നല്‍കിയ കഥാപാത്രങ്ങളിലൂടെ  ജനമനസ്സുകളില്‍  എന്നും അദേഹം ജീവിക്കും..  ഒരാള്‍  മരണം അടയുമ്പോള്‍ ആ   ചേതനയറ്റ  ശരീരത്തില്‍  അര്‍പ്പിക്കുന്ന  ഒരു പിടി പൂകളെ കാളും, കണ്ണ് നീരിനെ ക്കാളും, ഭംഗി വാക്കുകളെ കാളും  എത്രയോ  മഹത്തരം  ആണ്  ജീവിച്ചിരിക്കുമ്പോള്‍  അയാള്‍ക്ക്  നല്‍കുന്ന സ്നേഹവും, പരിഗണനയും , അര്‍ഹാതക്കുള്ള  അന്ഗീകാരവും  എന്ന്  തിരിച്ചറിയാന്‍  ശ്രീ തിലകന്റെ  മരണം ഒരു വിങ്ങലായി, ഓര്‍മ്മപ്പെടുത്തലായി   എന്നും  നമ്മുടെ  ഉള്ളില്‍ ഉണ്ട്ടാവും...............

2012, സെപ്റ്റംബർ 13, വ്യാഴാഴ്‌ച

മലയാള സിനിമ റോക്ക്സ്..........

സിനിമയെ  നവ സിനിമ, പുത്തന്‍ തലമുറ  സിനിമ എന്നൊക്കെ ഔചിത്യമില്ലാതെ  വേര്‍തിരിക്കുന്ന  വര്‍ത്തമാന  കാല മലയാള സിനിമയില്‍ ഒരു പിടി  നല്ല  ചിത്രങ്ങള്‍  പ്രേക്ഷകര്‍ക്ക്‌  മുന്‍പില്‍ എത്തുകയാണ്. അത്വന്തികമായി  സിനിമയില്‍ രണ്ടു വിഭാഗങ്ങള്‍  മാത്രമേ ഉള്ളു, നല്ല സിനിമയും , മോശം  സിനിമയും.  ഈ രണ്ടു വിഭാഗങ്ങളിലും  വിജയിക്കുന്ന  ചിത്രങ്ങളും  പരാജയപ്പെടുന്ന  ചിത്രങ്ങളും ഉണ്ടാകും.  നല്ല സിനിമയും, മോശം സിനിമയും എന്നാ വേര്‍തിരിവുകള്‍ക്ക്  അപ്പുറത്ത്  മറ്റൊരു വേര്‍തിരിവ്  സിനിമയ്ക്ക്‌  ഗുണകരമാവില്ല. നല്ല സിനിമ എല്ലാ വിഭാഗത്തില്‍ പെടുത്താവുന്ന  മോളി ആന്റി റോക്ക്സ് , ഒഴിമുറി, ഭൂപടത്തില്‍  ഇല്ലാത്ത ഒരിടം, ഇത്ര മാത്രം, പറുദീസാ  എന്നീ ചിത്രങ്ങള്‍  പ്രേക്ഷകര്‍ക്ക്‌ മുന്‍പില്‍ എത്തുകയാണ്.

നവ സിനിമയുടെ  പിതൃത്വം അവകാശപ്പെടുന്നവര്‍ക്ക്  മുന്‍പേ തന്നെ  പാസ്സജര്‍  എന്നാ ചിത്രത്തിലൂടെ  സ്വതമായി ഒരു ആഖ്യാന  പാത വെട്ടിത്തുറന്ന  ശ്രീ രഞ്ജിത്ത്  ശങ്കറിന്റെ പുതിയ ചിത്രമാണ്‌  മോളി ആന്റി റോക്ക്സ് . അര്‍ജുനന്‍ സാക്ഷിക്കു ശേഷം പ്രിത്വിരജും  രഞ്ജിത് ശങ്കറും  ഒന്നിക്കുന്ന  മോളി ആന്റി റോക്സില്‍  രേവതിയും  പ്രിത്വിരാജും  പ്രധാന കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നു. ആനന്ദ്‌ മധുസൂദനന്‍  സംഗീതവും, ലിജോ പോള്‍ എഡിടിങ്ങും നിര്‍വഹിച്ച മോളി ആന്റി  പ്രമേയ പരമായി വളരെ വ്യത്യസ്തത പുലര്‍ത്തുന്നു. ലാലു അലക്സ്‌ , കെ പി എ സി ലളിത , മാമു കോയ  തുടങ്ങി ശക്തമായ താരനിര അണിനിരക്കുന്ന  മോളി ആന്റി റോക്ക്സ്  പ്രേക്ഷകര്‍ പ്രതീക്ഷയോടെ  കാത്തിരിക്കുന്നു.

തലപ്പാവ്  എന്നാ  സ്വന്തം കൈഒപ്പു  ചാര്‍ത്തിയ ചിത്രത്തിന് ശേഷം ശ്രീ മധുപാല്‍  സംവിധാനം ചെയ്താ ഒഴിമുറി ഇതിനകം തന്നെ  ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രമേയ പരമായി ശക്തമായ  ചിത്രമാണ്‌. ഒഴിമുറി. ശ്രീ ജയമോഹന്റെ ശക്തമായ തിരക്കഥ  അതിന്റെ ഭാവ തീവ്രത ഒട്ടും ചോര്‍ന്നു പോകാതെ  പകര്‍ത്താന്‍ ശ്രീ മധുപാലിനു സാധിച്ചിരിക്കുന്നു. ലാല്‍, അസിഫ് അലി, ശ്വേത , മല്ലിക . ഭാവന  തുടങ്ങി അഭിനേതാക്കള്‍ എല്ലാം  മികച്ച പ്രകടനം  നടത്തിയിരിക്കുന്നു. ബിജിപാലിന്റെ സംഗീതവും, അഴഗപ്പന്റെ  കാമറയും  ചിത്രത്തിന് മുതല്‍കൂട്ടാണ്.

കെ. ഗോപിനാഥ് സംവിധാനം  നിര്‍വഹിക്കുന്ന ഇത്രമാത്രം  പ്രമേയ പരമായി മറ്റൊരു ശക്തമായ  വിഷയം  കൈകാര്യം ചെയ്യുന്നു. ബിജുമേനോന്‍, ശ്വേത, ജഗതി , നെടുമുടി തുടങ്ങി അഭിനേതാക്കളുടെ കരുത്തുറ്റ പ്രകടനം ഇത്രമാത്രം ഉറപ്പു നല്‍കുമ്പോള്‍ അത് നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ക്ക്‌  മറ്റൊരു  വിരുന്നാകും.

ശ്രീ ജോ ചാലിശ്ശേരി  ഒരുക്കുന്ന ഭൂപടത്തില്‍ ഇലാത്ത ഒരിടം  ഏറെ പ്രതീക്ഷ നല്‍കുന്ന  മറ്റൊരു ചിത്രമാണ്‌. ശ്രീനിവാസന്‍, നിവിന്‍ പോളി, ഇന്നസിന്റ്റ് , നെടുമുടി, സലിം കുമാര്‍, ഇനിയ തുടങ്ങിയവര്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ ഗാനങ്ങളും ഇതിനകം  ശ്രദ്ധ നേടിക്കഴിഞ്ഞു.

ശ്രീ ശരത് സംവിധാനം  ചെയ്താ പറുദീസാ ആണ്  കൂട്ടത്തിലുള്ള മറ്റൊരു ചിത്രം. ശ്രീനിവാസന്‍, ശ്വേത, തമ്പി ആന്റണി , ജഗതി, ഇന്ദ്രന്‍സ് തുടങ്ങി പ്രഗല്‍ഭരായ താരങ്ങളുടെ പിന്‍ബലവും ചിതര്തിനുണ്ട്.  കരുത്തുറ്റ പ്രമേയം തന്നെയാണ് പരുദീസയുടെയും  പ്രതെകത.


അത്വന്തികമായി  നല്ല സിനിമ, മോശം  സിനിമ എന്നീ രണ്ടു വിഭാഗങ്ങള്‍ മാത്രം  ഉള്ള  സിനിമയില്‍ നല്ല സിനിമ എന്നാ ഗണത്തില്‍ പെടുത്താവുന്ന  മേല്പറഞ്ഞ ചിത്രങ്ങള്‍ ശ്രധിക്കപ്പെടുമെന്നു തന്നെ കരുതാം. സിനിമയ്ക്കും വിഭാഗീയത പണിയുന്നവരുടെ ശ്രദ്ധ ഇത്തരം നല്ല ചിത്രങ്ങളില്‍  പതിയയ്ട്ടെ  , അങ്ങനെ കൂടുതല്‍ നല്ല ചിത്രങ്ങള്‍  ഉണ്ടാകുവാന്‍ പ്രേരണ ആവട്ടെ. മാത്രമല്ല  ഒട്ടേറെ പുരസ്കാരങ്ങള്‍ നേടുമെന്ന് ഉറപ്പുള്ള ചിത്രങ്ങളാണ്‌ മേല്‍ സൂചിപ്പിച്ചവ എല്ലാം. അടുത്ത വര്‍ഷത്തെ പുരസ്കാര നിര്‍ണയത്തില്‍ ഈ ചിത്രങ്ങളും അതുമായി ബന്ധപ്പെട്ട എല്ലാ വിഭാഗം ആളുകളും  വ്യക്തമായ സാന്നിധ്യം  അറിയിക്കുമെന്ന്  ഉറപ്പാണ്‌.......................................

2012, സെപ്റ്റംബർ 3, തിങ്കളാഴ്‌ച

വികസ്സനത്തിന്റെ ജനപക്ഷം................

ഇപ്പോള്‍ വികസ്സനത്തിന്റെ പേരില്‍ ഏറെ ചര്‍ച്ചകള്‍ നടക്കുന്ന സമയമാണല്ലോ. അത് കൊണ്ട് തന്നെ ഇവിടെയും ചര്‍ച്ച ചെയ്യുന്നത് വികസ്സനം തന്നെയാണ്. പക്ഷെ ഇവിടെ ചര്‍ച്ച ചെയ്യുന്ന വികസ്സനത്തിനു പക്ഷമോ, രാഷ്ട്രീയമോ, നിറമോ ഇല്ല പകരം സാധാരണകാരന്റെ പക്ഷത് നിന്നുള്ള കാഴ്ചപ്പാടുകളാണ്. നാടിന്‍റെ വളര്‍ച്ചക്ക് ഉപയോഗ പ്രദവും, കോട്ടം ഇല്ലാത്തതുമായ വികസ്സന പ്രവര്‍ത്തനങ്ങള്‍ നല്ലത് തന്നെ , പക്ഷെ ഇത്തരം വികസ്സന ചര്‍ച്ചകളില്‍ നാം ബോധപൂര്‍വ്വം ഒഴിവാക്കപ്പെടുന്ന അടിസ്ഥാന വികസ്സന കാര്യങ്ങള്‍ ഏറെയാണ്‌. ഒന്നാമതായി റോഡു വികസ്സനം തന്നെ എടുക്കാം. നമുക്ക് ഓര്‍മ്മ വച്ച നാള്‍ മുതല്‍ കാണുന്ന റോഡുകള്‍ അതെ അവസ്ഥയില്‍ തന്നെ ഇപ്പോഴും തുടരുന്നു, എന്നാല്‍ വാഹനങ്ങളുടെ എണ്ണം എത്രയോ മടങ്ങ്‌ വര്‍ധിച്ചിരിക്കുന്നു. മണിക്കൂറുകള്‍ റോഡുകളില്‍ കുടിങ്ങിക്കിടക്കാന്‍ വിധിക്കപ്പെട്ടവരാണ് മലയാളികള്‍. ഇടുങ്ങിയ റോഡുകളും, വര്‍ധിച്ച വാഹനങ്ങളും കാരണം അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. അപകടത്തില്‍ പെട്ടവരെ സമയത്ത് ആശുപത്രിയില്‍ എത്തിക്കുവാന്‍ പോലും സാധിക്കാതെ പൊലിഞ്ഞ ജീവനുകള്‍ എണ്ണിയാല്‍ ഒടുങ്ങാത്ത താണ്‌. ബാലരാമപുരം, കഴക്കൂട്ടം പോലെ കേരളത്തില്‍ അങ്ങോളം ഇങ്ങോളം റോഡുകളില്‍ മണിക്കുറുകള്‍ ജനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. ഒരിക്കലും തിരിച്ചു കിട്ടാത്ത വിലപ്പെട്ട സമയം റോഡുകളില്‍ തള്ളിനീക്കേണ്ടി വരുന്നു. എന്നിട്ടും ഇനി വരുന്ന തലമുറയുടെ തോളില്‍ കെട്ടി വെച്ച് തടി തപ്പാനാണ് നമ്മുടെ ശ്രമം. നമ്മള്‍ അല്ലാതെ ആരാണ് ഇത്തരം പ്രശ്നത്തിന് പരിഹാരം കാണുക. വരും തലമുറയെ കൂടുതല്‍ അപകടപ്പെടുതാതെ നമുക്ക് ഈ പ്രശ്നത്തിന് പരിഹാരം കണ്ടു കൂടെ.
റോഡു വികസ്സനം പോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്ന മറ്റൊരു വിഷയം ആണ് മാലിന്യ സംസ്കരണം. കേരളത്തിന്റെ അത്ര പോലും വലുപ്പമിലാത്ത രാജ്യങ്ങള്‍ പോലും ശാസ്ത്രീയമായ മാലിന്യ നിര്‍മാര്‍ജ്ജന മാര്‍ഗ്ഗങ്ങള്‍ നടപ്പിലാക്കുമ്പോള്‍ നമ്മള്‍ ഈ വിഷയത്തില്‍ നിന്നും ഒളിച്ചോടുകയാണ് ചെയ്യുന്നത്. ഇത്രയും ബുദ്ധിയും, വിവേകവുമുള്ള ഒരു ജന വിഭാഗത്തിന് ഈ പ്രശ്നന്തിനു പരിഹാരം കാണാന്‍ സാധിക്കാത്തത് ലജ്ജാകരമാണ്. ശാസ്ത്രീയമായ മാലിന്യ സംസ്കരണവും വികസ്സന പ്രവര്തങ്ങളുടെ ഭാഗം തന്നെയാണ്. പരസ്പരം പഴിചാരുന്ന പ്രവണത അവസാനിപ്പിച്ചു കൊണ്ട് ഈ പ്രശ്നത്തിന് പരിഹാരം കാണുക തന്നെ വേണം. മാലിന്യ പ്രശ്നം പരിഹരിക്കുമ്പോള്‍ തന്നെ ആരോഗ്യ മേഘലയിലും നമുക്ക്ക് കൂടുതല്‍ നീടം ഉണ്ട്ടക്കുവാന്‍ സാധിക്കും.
കുടിവെള്ള പ്രശനം, കാര്‍ഷിക ഉത്പാദനം വര്‍ധിപ്പിക്കല്‍, ഖാദി കൈത്തറി പോലുള്ളവ സംരക്ഷിത മേഘലയില്‍ കൊണ്ട് വരുക, അത്തരം ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുക, പീഡിത വ്യ്വസ്സയങ്ങള്‍ക്ക് അവശ്യ സഹായം നല്‍കുക , ഭാഷാ പരമായ വികസ്സനത്തിനു മലയാളത്തെയും ക്ലാസ്സിക്‌ പദവിക്ക് അര്‍ഹാമാക്കുക , കായല്‍ ,കടല്‍ തീരങ്ങള്‍ കൂടുതല്‍ ആകര്ഷമാക്കുവാനും സഞ്ചാരികളെ ആകര്ഷിക്കുവാനുമുള്ള പദ്ധതികള്‍ തയ്യാറാക്കുക. വേണ്ടയിടങ്ങളില്‍ എല്ലാം ബസ്‌ ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുക, ടോയിലേറ്റ് സൌകര്യങ്ങള്‍ വ്യാപിപ്പിക്കുക , പൊതു നിരത്തുകളില്‍ മാലിന്യ നിക്ഷേപിക്കാന്‍ വലിയ പെട്ടികള്‍ സ്ഥാപിക്കുക, തമ്പാനൂര്‍ പോലുള്ള സ്ഥലങ്ങളിലെ വെള്ളക്കെട്ടുകള്‍ക്ക് പരിഹാരം കാണുക, ട്രാഫിക് സിഗ്നലുകള്‍ കാര്യ ക്ഷമമാക്കുക , പാര്‍വതി പുത്തനാര്‍ പോലെ മാലിന്യങ്ങള്‍ നിറഞ്ഞ നദികള്‍ ശുദ്ധീകരിക്കുക , പാര്‍വതി പുത്തനാര്‍ പോലെ റോഡു ചേര്‍ന്ന് വരുന്ന നദികള്‍ക്ക് സൈഡ് വാള്‍ പണിയുക തുടങ്ങി നമുക്ക് ചെയ്യാന്‍ ഏറെ വികസ്സന പ്രവര്‍ത്തനങ്ങള്‍ ബാക്കിയാണ്. വമ്പന്‍ പദ്ധതികല്‍ക്കൊപ്പം ഇത്തരം അടിസ്ഥാന വികസ്സന കാര്യങ്ങളും നമ്മള്‍ ചര്‍ച്ച ചെയ്യണം.കുതിച്ചുയരുന്ന കേരളത്തിനൊപ്പം ഇത്തരം ജനകീയ വികസ്സന പ്രവത്തനങ്ങള്‍ കൂടി മെച്ചപ്പെട്ടാല്‍ മാത്രമേ നമ്മള്‍ ഉദേശിക്കുന്ന ഫല പ്രാപ്തി കൈവരിക്കാന്‍ കഴിയുകയുള്ളൂ..........................

2012, ഓഗസ്റ്റ് 22, ബുധനാഴ്‌ച

തുമ്പപൂക്കള്‍ ചിരിക്കുന്നു .................

ഗൃഹാതുര സ്മരണകളുണര്‍ത്തി മറ്റൊരു പൊന്നോണം കൂടി വരവായി. സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, ഐശ്വര്യത്തിന്റെയും , സമ്പല്‍ സമൃദ്ധിയുടെയും സമത്വ സുന്ദരമായ ആ നല്ല നാളുകള്‍ ഒരിക്കല്‍ കൂടി വന്നെതുകയായി. തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, നിറഞ്ഞ ബാല്യത്തിന്റെ നാട്ടിടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഓര്‍മ്മകള്‍ക്ക് മാധുര്യം ഏറുന്നു. ഒഴുകിപ്പരക്കുന്ന ഓണനിലാവില്‍ മുറ്റത്തെ തൈമാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുമ്പോള് , ചുറ്റുപാട് നിന്ന് പതിയെ ഉയര്‍ന്നു കേള്‍ക്കുന്ന പൂവിളികള്‍. ആഹ്ലാദത്തിന്റെ അലയൊലികള്‍, മറ്റുള്ളവരെക്കാളും ഭംഗിയായി പൂക്കളം ഒരുക്കുന്നതിന് വേണ്ടി പുലരും മുന്‍പേ നാട്ടിടവഴികളില്‍ കൂടിയുള്ള യാത്രകള്‍ , പില്‍ക്കൊടിതുംബുകളില്‍ നിന്ന് ഇറ്റിറ്റു വീഴുന്ന മഞ്ഞിന്‍ തുള്ളികള്‍.സൂര്യന്റെ തലോടല്‍ കാത്തു വിടരാന്‍ വെമ്പി നില്‍ക്കുന്ന പൂമൊട്ടുകള്‍, ഓണ സമ്മാനമായി കിട്ടിയ പുത്തന്‍ കുപ്പായങ്ങള്‍ , വിഭവ സമൃദ്ധമായ ഓണസദ്യ. എന്നിരുന്നാലും പുത്തന്‍ കുപ്പയങ്ങള്‍ക്കും, വിഭവ സമൃദ്ധമായ സദ്യക്കും വേണ്ടി ഓണം എത്തുന്നത്‌ കാത്തിരുന്ന നൊമ്പരപ്പെടുത്തുന്ന ബാല്യം മറുവശത്ത്. കയിപ്പു ഏറിയ ജീവിത യാത്രക്ക് ഇടയിലും ഓണത്തിന് മുടങ്ങാതെ സദ്യയും, പുത്തന്‍ കുപ്പയങ്ങളുമായി ഒരു കുറവും വരുത്താത്ത അമ്മയുടെ സ്നേഹ സാമീപ്യം. ഒരു പക്ഷെ ഇന്ന് എത്ര ഓണക്കോടികള്‍ വാങ്ങി അമ്മക്ക് നല്‍കിയാലും അമ്മ പകര്‍ന്നു നല്‍കിയ സ്നേഹവല്സല്യങ്ങള്‍ക്ക് പകരമാകില്ല . വേദനയുടെ , കണ്ണീരിന്റെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ ഇഴകള്‍ കൊണ്ട് തുന്നിയ ആ കുപ്പയങ്ങള്‍ക്ക് പകരം നല്കാന്‍ എത്ര ജന്മങ്ങള്‍ എടുത്താല്‍ ആണ് കഴിയുക. തൂശനിലയില്‍ ഓണസദ്യ കഴിക്കുമ്പോഴു , ഓണത്തിന്റെ ആഹ്ലാദ ആരവങ്ങള്‍ക്കു ഇടയില്‍ നാം മറന്നു പോകുന്ന , ആഹ്ലാദങ്ങളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുന്ന സോദരങ്ങള്‍ക്ക് വേണ്ടി ഒരു പിടി ചോറ് ഇപ്പോഴും മാറ്റി വൈക്കാറുണ്ട്. ഓര്‍മ്മയുടെ ജാലകങ്ങള്‍ അടക്കുമ്പോള്‍ ഇന്നും ഓണത്തിന്റെ പ്രാധാന്യം കുറയുന്നില്ല. കാലത്തിന്റെ കുത്തൊഴുക്കില്‍ ഓണത്തിന്റെ ചിത്രങ്ങള്‍ക്കും മാറ്റം ഉണ്ടായതു സ്വാഭാവികം. എങ്കിലും ഓണം എന്നും മലയാളിയുടെ ഹൃദയ തുടിപ്പായി തന്നെ നില കൊള്ളുന്നു. തുമ്പയും, മുക്കുറ്റിയും കാക്കപ്പൂവും നിറഞ്ഞ നാട്ടിടവഴികള്‍ അന്യമാകുമ്പോഴും, ഊഞ്ഞാല് കെട്ടിയ തൈമാവുകള് അപൂര്‍വ്വ കാഴ്ച ആയി മാറുമ്പോഴും , സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, സമത്വത്തിന്റെയും സന്ദേശവുമായി ഓണം എത്തുമ്പോള്‍ ആഹ്ലാദ ആരവങ്ങളോടെ മലയാളി ഓണത്തെ വരവേല്‍ക്കുന്നു. സ്നേഹത്തിന്റെയും, നന്മയുടെയും ഉറവകള് ഒരിക്കലും നഷ്ട്ടമാവില്ല എന്നാ പ്രതീക്ഷ നല്‍കി കൊണ്ട് ഇന്നും അവശേഷിക്കുന്ന നാട്ടിടവഴികളിലും, വയല്‍ വരമ്പുകളിലും, വേലി പടര്പ്പുകളിലും ,തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, ചിരി തൂകി നില്‍ക്കുന്നു, ഓണനിലാവു ഒഴുകി പരക്കുന്നു, ഓണത്തുമ്പികള്‍ വട്ടമിട്ടു പറക്കുന്നു, പൂവിളികള്‍ ഉയരുന്നു....... എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...........

2012, ഓഗസ്റ്റ് 5, ഞായറാഴ്‌ച

കൊല്ലാം..........പക്ഷെ തോല്‍പ്പിക്കാനാവില്ല ...............

മുകളില്‍ കാണുന്ന തല വാചകം കാണുമ്പോള്‍ എന്തിനെകുറിച്ചുള്ള പോസ്റ്റ്‌ ആണ് എന്ന് സംശയം തോന്നിയേക്കാം. അതുകൊണ്ട് തന്നെ ആദ്യമേ പറയട്ടെ ഇത് മറ്റാരെയും കുറിച്ചല്ല മലയാളത്തിന്റെ സൂപ്പര്‍ താരവും ദേശിയ താരവുമായ ശ്രീ പ്രിത്വിരാജിനെ കുറിച്ച് തന്നെയാണ്. കാരണം മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇത്രയും നിന്ദ്യ മായ രീതിയില്‍ വേട്ടയാടപ്പെട്ട മറ്റൊരു താരം ഇല്ല. പ്രിത്വിരാജ് എന്ന് കേള്‍ക്കുമ്പോള്‍ അസ്വസ്ഥര്‍ ആവുകയും രക്ത സമ്മര്‍ദം ഉയരുകയും ചെയ്യുന്ന വിഭാഗക്കാര്‍ക്ക് ഈ സൂപ്പര്‍ ദേശിയ താര വിശേഷണങ്ങള്‍ കേട്ട് കൂടുതല്‍ അസ്വാസ്ഥ്യം ഉണ്ടാകുന്നു എങ്കില്‍ ദയവായി ക്ഷമിക്കുക. ഒരു കാരണവും കൂടാതെ ഒരാളെ വ്യക്തിപരമായി അപമാനിക്കുകയും, അവഹേളിക്കുകയും ചെയ്യുന്നതല്ലേ ഏറ്റവും വലിയ അഹങ്കാരം. സിനിമയ്ക്ക് പുറത്തു നിന്നുള്ള അപമാനിക്കലുകള്‍ക്കു പുറമേ ഇപ്പോള്‍ സിനിമയില്‍ കൂടി തന്നെ അദ്ധേഹത്തെ അപമാനിച്ചു കൈയ്യടി നേടാന്‍ ശ്രമം തുടങ്ങിയിരിക്കുന്നു. ഈയിടെ പുറത്തിറങ്ങിയ ഒരു ചിത്രം ബോധപൂര്‍വ്വം അദ്ധേഹത്തെ അപമാനിക്കാന്‍ ശ്രമിച്ചിരിക്കുന്നു. എന്നാല്‍ താന്‍ അങ്ങനെ ഉദേഷിചിട്ടില്ല, അങ്ങനെ തന്റെ ചിത്രത്തെ കുറിച്ച് പറയുന്നതില്‍ വിഷമം ഉണ്ട് എന്നുമാണ് ആ ചിത്രത്തിന്റെ സംവിധായകന്‍ പറയുന്നത്. ഈ സംവിധായകനു വിഷമം തോന്നുന്നത് പോലെ ,അപമാനിക്കപ്പെടുമ്പോള്‍ പ്രിത്വിരാജിനും വിഷമം തോന്നും, കാരണം മാംസവും, രക്തവും, കൊണ്ടുള്ള ശരീരവും, എല്ലാ വികാര വിക്ഷോഭാങ്ങളും നിറഞ്ഞ മനസ്സും ഹൃദയവും കൊണ്ട് തന്നെയാണ് പ്രിത്വിരജിനെയും സൃഷ്ട്ടിചിട്ടുള്ളത്. തങ്ങളേക്കാള്‍ മിടുക്കും കഴിവും ഉള്ളവരെ അന്ഗീകരിക്കാന്‍ മടിക്കുന്ന വികല മനസ്സുകളുടെ പ്രതിഫലനം ആണ് പ്രിത്വിരജിനെ അവഹേളിക്കുന്ന പ്രവര്‍ത്തങ്ങളില്‍ കൂടി വെളിവാകുന്നത്. പ്രിത്വിരജിനു ലഭിക്കേണ്ടിയിരുന്ന പല അന്ഗീകാരങ്ങളും മറ്റൊരാളിലേക്ക് എത്തിക്കാന്‍ ഇടവേളകള്‍ ഇല്ലാതെ തന്നെ പല ശ്രമങ്ങളും നടന്നിട്ടുണ്ട് എന്നതും നാട്ടില്‍ പാട്ടാണ്. ശ്രീ തിലകന്‍ കഴിഞ്ഞ ലക്കം വെള്ളിനക്ഷത്രത്തില്‍ പറഞ്ഞത് പോലെ പ്രിതിവിരാജിനെതിരെ ബോധപൂര്‍വ്വമായ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ഒരു കലാകാരന്റെ വളര്‍ച്ചയില്‍ വിറളി പൂണ്ട ചിലരുടെ ഭാഗത്ത്‌ നിന്നുണ്ടാകുന്ന ഇത്തരം നീക്കങ്ങള്‍ക്ക്‌ അവര്‍ അര്‍ഹിക്കുന്ന അവഗണന നല്കണം. ഇത്തരം വികല മനന്‍സ്സുകള്‍ക്ക് ഉപരിയായി പ്രിത്വിരാജിനെ സ്നേഹിക്കുന്ന ഒരു സമൂഹം ഉണ്ടെന്നു ഇപ്പോള്‍ ഇക്കൂട്ടര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. പ്രിത്വിരജിനെ അവഹേളിച്ചു കൊണ്ട് സിനിമ ഇറങ്ങിയപ്പോള്‍ ഉയര്‍ന്നു വന്ന പ്രതിഷേധങ്ങള്‍ അതിനു തെളിവാണ്. ഇത്തരത്തിലുള്ള ഗൂഡ ശ്രമങ്ങള്‍ ഇനി ഉണ്ടാകാന്‍ പാടില്ല. കാരണം എല്ലാവരോടും മാന്യമായി പെരുമാറുകയും, ആത്മസമര്‍പ്പണം നടത്തുകയും ചെയ്യുന്ന ഒരു കലാകാരനെ അപമാനിക്കുമ്പോള്‍ അതിനെ ശക്തമായി ചെറുക്കുക തന്നെ വേണം. ഇവിടെ എടുത്തു പറയേണ്ടത് ശ്രീ പ്രിത്വിരജിന്റെ പക്വമായ സമീപനമാണ്. ഇത്തരം നീചമായ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോഴും വളരെ മിതത്വമായി മാത്രം അതിനോട് പ്രതികരിക്കുന്ന പ്രിത്വിരാജ് അഭിനന്ദനം അര്‍ഹിക്കുന്നു. തനിക്കു നേരെ എരിയുന്ന കല്ലുകള്‍ കൊണ്ട് കോട്ട നിര്‍മ്മിക്കുകയാണ് ധീരത എന്നാ വാക്യം പ്രിത്വിരജിന്റെ കാര്യത്തില്‍ നൂറു ശതമാനം ശരിയാണ്. ഇത്തരം ആക്രമങ്ങള്‍ക്ക് ഇടയിലും ധീരമായി തന്റെ കര്മ്മപധത്തില്‍ അദ്ദേഹം മുന്നേറുന്നു, സിംഹാസ്സനം എന്നാ ചിതവുമായി കൂടുതല്‍ കരുത്തോടെ ഈ ആഴ്ച പ്രിത്വിരാജ് എത്തുകയാണ്. ശ്രീ എസ് . ചന്ദ്രകുമാര്‍ നിര്‍മിച്ചു ശ്രീ ഷാജി കൈലാസ് രചനയും സംവിധാനവും നിര്‍വഹിച്ച സിംഹാസ്സന റിലീസിങ്ങിന് തയ്യാറായി. ഷാജി കൈലാസ് തന്നെ തിരക്കഥ ഒരുക്കുന്ന സിംഹസ്സനത്തില്‍ പ്രിത്വിരാജ് ആണ് നായകന്‍ . അര്‍ജുന്‍ മാധവ എന്നാ കരുത്തുറ്റ കഥാപാത്രമായാണ് സിംഹസ്സനത്തില്‍ പ്രിത്വിരാജ് എത്തുന്നത്‌. സിംഹാസനത്തിന്‍റെ വിതരണാവകാശം രണ്ടരക്കോടി രൂപയ്ക്കാണ് ഒരു വിതരണക്കമ്പനി സ്വന്തമാക്കിയത്.

മാത്രമല്ല, സിംഹാസനത്തിന്‍റെ സാറ്റലൈറ്റ് റൈറ്റ് ഒരു ടി വി ചാനല്‍ 2.70 കോടി രൂപ കൊടുത്താണ് വാങ്ങിയത്. സിനിമയുട...
െ ഇന്ത്യന്‍ വീഡിയോ റൈറ്റും ഓവര്‍സീസ് റൈറ്റും കൂടി 30 ലക്ഷം രൂപയ്ക്ക് മേല്‍ ലഭിക്കും.

മൂന്നരക്കോടി രൂപ ബജറ്റില്‍ സിംഹാസനം പൂര്‍ത്തിയാകുമെന്നാണ് സൂചന. അതായത് റിലീസിന് മുമ്പ് തന്നെ സിംഹാസനം രണ്ടുകോടിയോളം രൂപ ലാഭം നേടിയിരിക്കുന്നു!
പ്രിത്വിരജിന്റെ കരിയറിലെ തന്നെ മികച്ച വേഷങ്ങളില്‍ ഒന്നാണ് അര്‍ജുന്‍ മാധവ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പിതൃ പുത്റ സ്നേഹത്തിന്റെ മഹനീയത വരച്ചു കാട്ടുന്ന ചിത്രത്തില്‍ സായി കുമാര്‍ അതി ശക്തമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രിത്വിരജിനെയും സായി കുമാറിനെയും കൂടാതെ വന്ദന , ഐശ്വര്യ ദേവന്‍, തിലകന്‍ , സിദ്ധിക്ക് തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ കൈ കാര്യം ചെയ്യുന്നു. ബിജി പാല്‍ , രാജാമണി ടീമിന്റെ സംഗീതം ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം നേടി ക്കഴിഉഞ്ഞു. ശരവണന്റെ ക്യാമറ ,ഡോണ്‍ മാക്സിന്റെ എഡിറ്റിംഗ് എന്നിവയും സിംഹസ്സനത്തിനു മുതല്‍കൂട്ടാണ്. പുലി പതുങ്ങുന്നത് പേടിച്ചിട്ടല്ല ശക്തമായി കുതിക്കുവാനാണ് തുടങ്ങിയ സിംഹാസ്സനതിന്റെ പരസ്യ വാചകങ്ങള്‍ ഇതിനകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു. നദികളുടെ ലക്‌ഷ്യം മഹാസമുദ്രങ്ങള്‍ തന്നെയാണ്, ഒഴുകി വരുന്ന വഴികളില്‍ തടസ്സമായി എത്ര കുന്നുകള്‍ ഉണ്ടെങ്കിലും നദികള്‍ സമുദ്രത്തില്‍ എത്തിച്ചേരുക തന്നെ ചെയ്യും, അതുപോലെ എന്തെല്ലാം ആക്രമണങ്ങള്‍ ഉണ്ടായാലും പ്രിത്വിരാജ് എന്നാ പ്രതിഭയുടെ വളര്‍ച്ച തടസ്സപ്പെടുത്താന്‍ ആര് വിചാരിച്ചാലും കഴിയില്ല ........കാലം സാക്ഷി...........

2012, ജൂലൈ 31, ചൊവ്വാഴ്ച

അവാര്‍ഡും , ഹാസ്യ താരവും.........

ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ശ്രീ ജഗതി ശ്രീകുമാറിന് ഹാസ്യ നടനുള്ള അവാര്‍ഡു നല്‍കിയപ്പോള്‍ കുറച്ചു പേര്‍ എതിര്‍പ്പുമായി രംഗത്ത് വരികയുണ്ടായി. നവരസ്സങ്ങളില്‍ മറ്റേതൊരു രസ്സതിനും മുകളിലാണ് ഹാസ്യത്തിന്റെ സ്ഥാനം. വാചികമായും, ആംഗികമായും , അഭിനയപരമായും ഏറെ ബുദ്ധിമുട്ടിയാല്‍ മാത്രമേ ഹാസ്യം അവതരിപ്പിച്ചു ഫലിപ്പിക്കാന്‍ സാധിക്കൂ. അത് കൊണ്ട് തന്നെ ഹാസ്യ നടന്‍ എന്നാല്‍ മറ്റേതൊരു അഭിനെതവിനെക്കളും ഒരു പടി മുകളില്‍ തന്നെയാണ് നില്‍ക്കുന്നത്. അവാര്‍ഡിന്റെ വിവിധ വിഭാഗങ്ങള്‍ എടുത്താല്‍ തന്നെ ഹാസ്യ താരത്തിനുള്ള അവാര്‍ഡു മറ്റു വിഭാഗങ്ങളില്‍ ഉള്ള അവാര്‍ഡുകളെ ക്കാള്‍ മൂല്യം ഉള്ളത് തന്നെയാണ്. യാദാര്‍ത്ഥ്യം അങ്ങനെ യിരിക്കെ ഹാസ്യ താരങ്ങളെ വിലകുറച്ച് കാണുന്ന കോണുകളില്‍ നിന്നാണ് ഇത്തരം വാദഗതികള്‍ ഉണ്ടാവുന്നത് എന്ന് വേണം കരുതാന്‍. ശ്രീ ജഗതി ശ്രീകുമാറിന് ഹാസ്യ താരത്തിനുള്ള അവാര്‍ഡു നല്‍കി ആദരിച്ച സംസ്ഥാന ചലച്ചിത്ര ജൂറിക്ക് അഭിനന്ദനങ്ങള്‍.......................

2012, ജൂലൈ 25, ബുധനാഴ്‌ച

ഇതെല്ലാം കോപ്പിയടിയോ ......................?

കോപ്പിയടി ചിത്രങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായ ഈ സമയത്ത് ചില സൈടുകളിലും മാധ്യമങ്ങളിലും കോപ്പിയടി ചിത്രങ്ങള്‍ എന്ന് പേരില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന എണ്ണിയാല്‍ ഒടുങ്ങാത്ത
ചിത്രങ്ങളുടെ പേരുകള്‍ കാണുകയുണ്ടായി. അവയെല്ലാം കോപ്പിയടി ആണോ അഥവാ യാദ്രിചികമായി സംഭവിച്ചതാണോ എന്നറിയില്ല, എങ്കിലും അവയില്‍ ചില ചിത്രങ്ങളും അവ കോപ്പ്യടിച്ചു എന്ന് പറയുന്ന ചിത്രങ്ങളും , കൂടുതല്‍ ചിത്രങ്ങളുടെ പേരുകള്‍ വരും ദിവസ്സങ്ങളില്‍..........................

ഉസ്താദ് ഹോട്ടെല്‍ - സോള്‍ കിച്ചന്‍

ബചെലോര്‍ പാര്‍ട്ടി - ഹാങ്ങ്‌ ഓവര്‍

22 ഫിമയില്‍ കോട്ടയം - ഹാര്‍ഡ് കാന്‍ഡി

ചാപ്പ കുരിശു - ഹാന്‍ഡ്‌ ഫോണ്‍

ബുട്ടിഫുല്‍ - ആന്‍ടാച്ചബില്സ്

കക്ക്ടയില്‍ - ബട്ടര്‍ ഫ്ലൈ ഓണ്‍ വ്ഹീല്സ്

പ്രണയം - ഇന്നസ്സെന്‍സെ

ട്രാഫിക്‌ - റൈസ്

മഞ്ഞു പോലൊരു പെണ്‍കുട്ടി- ക്രൈം ആന്‍ഡ്‌ പുനിഷ്മെന്റ്റ് ഇന്‍ സബര്ബിയ

മാളൂട്ടി - എവെരി ബദ്യ്സ് ചൈല്‍ഡ്

മൂക്കില്ല രാജ്യത്ത്- ദി ഡ്രീം ടീം

സസ്നേഹ സുമിത്ര - റെബേക്ക

ഒരു മറവത്തൂര്‍ കനവു - ജീന്‍ ഡി ഫ്ലോരെട്ടി

പട്ടാഭിഷേകം - ലാര്‍ജര്‍ താന്‍ ലൈഫ്

അങ്കിള്‍ ബന്‍ - അങ്കിള്‍ ബാക്ക്

മേഘ മല്‍ഹാര്‍ - ബ്രിഎഫ് എന്‍ കൌണ്ടര്‍

അഗസ്റ് ഒന്ന് - ഡേ ഓഫ് ജാക്കാള്‍

നിര്‍ണയം - ഫുജിടീവ്

ഉദയനാണു താരം - ബൌ ഫിങ്ങേര്‍

ബിഗ്‌ ബി - ഫൌര്‍ ബ്രോതെര്സ്‌

അന്‍വര്‍ - ട്രെയിടോര്‍

തൂവല്‍സ്പര്‍ശം- ത്രീ മെന്‍ ആന്‍ഡ്‌ എ ബോയ്‌

താള വട്ടം - വന്‍ ഫ്ലു ഓവര്‍ കക്കൂസ് നെസ്റ്റ്

പച്ച ക്കുതിര - റൈന്‍ മാന്‍

കാക്കക്കുയില്‍ - എ ഫിഷ്‌ കാല്ല്ട് വാണ്ട

ബോഇന്ഗ് ബോഇന്ഗ് - ബോഇന്ഗ് ബോഇന്ഗ്

ഹൃദയത്തില്‍ സൂക്ഷിക്കാന്‍ - മീറ്റ്‌ ദി പാരെന്റ്സ്

യോദ്ധ - ബ്ലിന്ദ് ഫുരി ആന്‍ഡ്‌ ദി ഗോള്ടെന്‍ ചില്‍ഡ്

രംജി റാവു സ്പീകിംഗ് - സീ ദി മാന്‍ രണ്

ഹലോ മൈ ഡിയര്‍ റൊണ്ഗ് നമ്പര്‍ - നോര്‍ത്ത് ബൈ നോര്‍ത്ത് വെസ്റ്റ്

മാന്നാര്‍ മത്തായി സ്പീകിംഗ്‌ - വേര്ടിഗോ

വ്യൂഹം - ലെതല്‍ വെപ്പാന്‍

കൌതുക വാര്‍ത്തകള്‍ - വര്ത് വിന്നിംഗ്

ഭാര്‍ഗവ ചരിതം - അനലിസ് ദിസ്‌

പോലീസെ - ടോന്ഗോ ആന്‍ഡ്‌ കാശ്

ജെയിംസ്‌ ബോണ്ട്‌ - ബാബ്യ്സ് ഡേ ഔട്ട്‌

വടക്കുംനാതന്‍ - ബീടിഫുല്‍ മൈന്‍ഡ്

ചെപ്പു - ക്ലാസ്സ്‌ ഓഫ് നിന്റീന്‍ എഇട്ടി ഫൌര്‍, ടു സര്‍ വിത്ത്‌ ലവ്


വെട്ടം - ഫ്രഞ്ച് കിസ്സ്‌

ഒള്യ്മ്പിയന്‍ അന്തോണി ആദം - കിന്റെര്‍ ഗര്ടെന്‍ കോപ

ആകാശ ദൂത് - വ്ഹോ വില്‍ ലവ് മൈ ചില്ട്രെന്‍

അഭിമന്യു - ദി ഗോഡ് ഫാദര്‍ ടു

വന്ദനം - സ്റെക് ഔട്ട്‌

നിന്നിഷ്ട്ടം എന്നിഷ്ട്ടം - സിറ്റി ലയിട്സ്


ആയുഷ്കാലം - ഗോസ്റ്റ്

ചിത്രശലഭം -ആനന്ദ്

ചിത്രം - ജോരു ക ഗുലാം

ചന്ദ്രലേഖ - വയിള്‍ യു ആര്‍ സ്ലീപിംഗ്

വെള്ളാനകളുടെ നാട് - യൌര്സ് മയിന്‍ ആന്‍ഡ്‌ അവെര്സ്

രയിസ് - ഡെഡ് ലൈഫ്

ഓളങ്ങള്‍ - മാന്‍ വോമന്‍ ആന്‍ഡ്‌ ചയില്ദ്

ഈ ശബ്ദം ഇന്നത്തെ ശബ്ദം - ഡതു വിഷ്

രാജാവിന്റെ മകന്‍ - രിന്ജ് ഓഫ് അന്ജ്ജല്സ്

കാഴ്ച - ബഷു ദി ലിറ്റില്‍ സ്ട്രന്ജ്ജര്‍

ഏപ്രില്‍ ഫൂള്‍ - ഭേജ ഫ്രൈ

ലൈഫ് ഈസ്‌ ബുടിഫുല്‍ - ഡെഡ് പോഎട്സ് സൊസൈറ്റി

വിസ്മയത്തുമ്പത്ത് - ജസ്റ്റ്‌ ലൈക്‌ ഹെവന്‍

പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ - ഹെവന്‍ കാന്‍ വൈട്സ്

ഹലോ - സെല്ലുലാര്‍





2012, ജൂലൈ 18, ബുധനാഴ്‌ച

അറിഞ്ഞോ... എന്റെ അബ്ദുവിനു കല്യാണമായി .......

ഏതാണ്ട് ഒരു വര്‍ഷത്തോളം ആകുന്നു. അന്ന് പതിവുപോലെ ഓഫീസില്‍ നിന്നും ഇറങ്ങി ഒരു ടി വി ചാനെല്‍ പരിപാടിയില്‍ പങ്കെടുത്ത ശേഷം തമ്പാനൂരില്‍ എത്തിയപ്പോഴേക്കും സമയം രാത്രി പത്തു മണിയോട് അടുത്തിരുന്നു. സ്റ്റാന്‍ഡില്‍ കണ്ട ഒരു ഫാസ്റ്റ് പാസ്സെന്‍ചേറില്‍ കയറി ഇരിപ്പുറപ്പിച്ചു. പെട്ടെന്ന് വെളുത്തു മെലിഞ്ഞ തല മൊട്ടയടിച്ച ഒരു ചെറുപ്പക്കാരന്‍ എന്നോട് ചോദിച്ചു . ഈ ബസ്സ് വര്‍ക്കലക്ക് പോകുമോ. പോകും ഞാന്‍ പറഞ്ഞു. തോളില്‍ ഒരു ചെറിയ ബാഗുമായി വന്ന ആ ചെറുപ്പക്കാരന്‍ ഞാനിരുന്ന സീറ്റില്‍ തന്നെ വന്നിരുന്നു. ഒറ്റ നോട്ടത്തില്‍തന്നെ അറിയാം വളരെ ക്ഷീണിച്ചു അവശനായിരിക്കുന്നു. കണ്ട്ക്ടര്‍ ടിക്കറ്റ്‌ നല്കാന്‍ തുടങ്ങി. ഞാന്‍ പത്തു രുപനോട്ടു കൊടുത്തു കഴക്കുട്ടം ടിക്കറ്റ്‌ വാങ്ങി. എന്റെ അടുത്തിരുന്ന ചെറുപ്പക്കാരന്‍ പോക്കെറ്റില്‍ കിടന്ന നാണയത്തുട്ടുകള്‍ എന്നി പെറുക്കി വര്‍ക്കലക്കുള്ള ടിക്കെട്ടുമെടുത്തു. ബസ്സ് പതുക്കെ യാത്ര തുടങ്ങി. അപ്പോള്‍ ഞാന്‍ ആ ചെരുപ്പക്കാരനോട്‌ ചോദിച്ചു. വര്‍ക്കലക്ക് ആദ്യമായി പോകുകയാണോ. അല്ല എന്റെ വീട് വര്‍ക്കലയില്‍ ആണ് , ചെറുപ്പക്കാരന്‍ പറഞ്ഞു. എവിടെ പോയിട്ട് വരുന്നു വല്ലാതെ ക്ഷീണി ചു ഇരിക്കുന്നലോ, ഞാന്‍ ചോദിച്ചു. എന്റെ ചോദ്യം കെട്ട് ഒരു നിമിഷം നിര്‍വികാരനായി ഇരുന്ന ആ ചെറുപ്പക്കാരന്‍ എന്നോട് പറഞ്ഞു ഞാന്‍ ഗള്‍ഫില്‍ നിന്നും വരുകയാണ്. ആ ചെരുപ്പക്കാരന്റ്റ്‌ മറുപടി കെട്ട് ഞാന്‍ ഞെട്ടിപ്പോയി. എന്നെ മുഖഭാവം കണ്ടിട്ടാവണം അവന്‍ അവന്റ് കഥ പറയാന്‍ തുടങ്ങി. എന്റെ പേരു അബ്ദു വീട് വര്കലയില്‍ ആണ്. ഉമ്മയും ഒരു അനുജത്തിയും ഉണ്ട്. പ്ലസ്‌ ടു വരെ പഠിച്ചു. പിന്നീട് കടം വാങ്ങിയും വീടും പറമ്പും പണയപ്പെടുത്തിയും ഗള്‍ഫില്‍ പോയി ഏതാണ്ട് രണ്ടു വര്ഷം ആകുന്നു. അവിടെ ഒരു ഹോട്ടലില്‍ ആയിരുന്നു ജോലി.ഒരു വര്ഷം കഴിഞ്ഞപ്പോള്‍ കൂടെ ജോലി ചെയ്തിരുന്ന ഒരാളുടെ ചതിയില്‍ പെട്ട് ജയിലില്‍ ആയി . കഴിഞ്ഞ ഒരു വര്ഷം ആയി വീട്ടുകാരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ആത്മഹത്യയെ കുറിച്ചു ചിന്തിച്ചതാണ്. പക്ഷെ എന്റെ ഉമ്മയെയും അനുജതിയെയും എനിക്ക് കാണണം. പിന്നെ എന്താണ് ഉണ്ടാവുക എന്ന് എനിക്ക് അറിയില്ല. ഉച്ച ആയപോഴേ എയര്‍പോര്‍ട്ടില്‍ എത്തിയതാണ് നേരം ഇരുട്ടാന്‍ കാത്തിരിക്കുകയായിരുന്നു. പകല്‍ വെളിച്ചത്തില്‍ എങ്ങനെ നാട്ടില്‍ ചെന്നിറങ്ങും . ആളുകളുടെ മുഖത്ത് എങ്ങനെ നോക്കും, അവര്‍ പരിഹസ്സിക്കില്ലേ . അബ്ദുവിന്റെ നിസ്സഹായത കണ്ടു എന്റെ കണ്ണ് നിറഞ്ഞു . ഞാന്‍ അവനെ ആസ്സ്വസ്സിപ്പിച്ചു .നീ എന്തിന് ആളുകളെ പേടിക്കണം . അവര്‍ പലതും പറയും നീ അതൊന്നും കാര്യം ആക്കെണ്ടാതില്ല. നിന്നെ കാണുമ്പോള്‍ നിന്റെ ഉമ്മക്കും അനുജത്തിക്കും ഉണ്ടാകുന്ന സന്തോഷത്തേക്കാള്‍ വലുതായി നിനക്കു എന്താണ് കിട്ടുക, അവര്ക്കു നിന്നെ മനസ്സിലാക്കുവാന്‍ സാധിക്കും. നീ ആളുകളെ കുറിച്ചോര്‍ത്തു വിഷമിക്കേണ്ട ആളുകള്‍ പലതും പറയുക , നമ്മള്‍ ശരിയായി ജീവിക്കുന്നിടത്തോളം അത്തരം ആളുകളെയും അവരുടെ വാക്കുകളെയും തീര്ത്തും അവഗണിക്കണം. അവര്ക്കു അത്തരത്തിലുള്ള വില കൊടുത്താല്‍ മതി. അവര്‍ പലതും പറയും പക്ഷെ നീ അവരുടെ മുന്നില്‍ തല ഉയര്ത്തി നില്‍ക്കണം. ഉമ്മക്കും അനുജത്തിക്കും ഇപ്പോള്‍ ഒന്നും കൊടുക്കാന്‍ കഴിഞ്ഞില്ല എന്നോര്‍ത്ത് വിഷമിക്കേണ്ട. നീ ശ്രമിച്ചാല്‍ അതൊക്കെ സാധിക്കാവുന്നത്തെ ഉള്ളു. നിനക്കു ചെയ്യാന്‍ ഈ നാട്ടില്‍ തന്നെ ഒരുപാടു ജോലികള്‍ ഉണ്ട്. അത് ചെയ്തു നീ നിന്റെ ഉമ്മയെയും അനുജതിയെയും നോക്കണം . ഒരിക്കലും തളരരുത്, നിരാശയും പാടില്ല. അതുകൊണ്ട് പകല്‍ വെളിച്ചത്തെ ഭയപ്പെടെണ്ടതില്ല , ധൈര്യമായി ജീവിക്കണം അതാണ് നിന്റെ കുടുംബത്തിനു നിനക്കു നല്‍കാവുന്ന വലിയ സമ്മാനം. പിന്നീട് പല കാര്യങ്ങളെക്കുറിച്ചും പറഞ്ഞു കൊണ്ടിരുന്നു.ക്ഷീണം കൊണ്ടാവാം അബ്ദു പതുക്കെ ഉറക്കത്തിലേക്കു വീണു. പലപ്പോഴും നമ്മുടെ അടുത്തിരിക്കുന്ന ആളുകള്‍ ഉറങ്ങി നമ്മുടെ തോളിലേക്ക് ചായുമ്പോള്‍ നമ്മള്‍ അസ്വസ്ഥര്‍ ആകാറുണ്ട്. എന്നാല്‍ അബ്ദുവിന്റെ തല എന്റെ തോളത്തു ചാഞ്ഞപ്പോള്‍ ഞാന്‍ അവനെ ചേര്ത്തു പിടിച്ചു, പാവം ഉറങ്ങിക്കോട്ടെ. കഴക്ക്‌ുറ്റം അടുക്കാരയപ്പോള്‍ ഞാന്‍ അബ്ധുവിനെ തട്ടി വിളിച്ചു .ഞാന്‍ പേഴ്സ് തുറന്നു നോക്കി , ഒരു നൂര് രൂപയും മുന്ന് പത്തു രുപ നോട്ടുകളും . മാസാവസാനം ആയി യാത്ര ചെലവിനു കരുതി വച്ചതാണ്. എന്റെ കാര്യം എങ്ങനെയും നടക്കും ഞാന്‍ നൂര് രൂപ അബ്ദുവിന് നേരെ നീട്ടി . അവന്‍ ആ നോട്ടു വാങ്ങിയില്ല, വേണ്ട ചേട്ടാ ചേട്ടന്റെ സ്നേഹത്തിന്റെ വില ഒന്നും ആ നോട്ടിന് ഇല്ലല്ലോ, ഇതുപോലെ സ്നേഹം കിട്ടിയിട്ട് വര്‍ഷങ്ങള്‍ ആകുന്നു, നന്ദിയുണ്ട്, ഒരുപാടു നന്ദിയുണ്ട് ഞാന്‍ ആ രൂപ അവന്റെ പോക്കെറ്റില്‍ വച്ചു കൊടുത്തു, എന്നിട് പറഞ്ഞു വര്‍ക്കല എത്തുമ്പോള്‍ നേരം ഒരുപാടു വൈകും ഭക്ഷണം കഴിച്ചിട്ടേ വീട്ടില്‍ പോകാവു. കഴക്ക്‌ുറ്റം സ്റ്റോപ്പ്‌ എത്തിയപ്പോള്‍ ഞാന്‍ യാത്ര പറഞ്ഞിറങ്ങി. വീട്ടിലേക്ക് നടക്കുന്നതിനിടയിലാണ് ഓര്‍ത്തത്‌ എന്റെ ഫോണ്‍ നമ്പര്‍ അബ്ധുവിനു കൊടുക്കുവാന്‍ വിട്ടു പോയി, ഇനി അവനെക്കുറിച്ചു എങ്ങനെ അറിയും, .പിന്നീട് എപ്പോഴൊക്കെയോ ഒരു വേദന ആയി അബ്ദു എന്റെ മനസ്സില്‍ കടന്നു വരാറുണ്ടായിരുന്നു. എന്നാല്‍ രണ്ടു ആഴ്ച മുന്പ് സിറ്റിയില്‍ കുടി പോകുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ ഓടിയെത്തി ആദ്യം മനസ്സില്‍ ആയില്ല എങ്കിലും എന്റെ അബ്ദുവിനെ നാന്‍ തിരിച്ചറിഞ്ഞു. മുടിയൊക്കെ വളര്ന്നു സുന്ദരന്‍ അയ്യിരിക്കുന്നു. ചേട്ടാ സുഖം അല്ലെ , എന്നോടൊപ്പം ഉമ്മയും അനുജത്തിയും ഉണ്ട്, അവര്‍ അപ്പുറത്ത് നില്പുണ്ട് ചേട്ടനെ കാണണം എന്ന് പറഞ്ഞു. ഞാനും അബ്ദുവും അവര്ക്കു അരികിലേക്ക് പോയി എന്നെ കണ്ടത് ഉമ്മ എന്നെ കെട്ടിപ്പിടിച്ചു , മോനേ നിന്നെ കാണാന്‍ സാധിച്ചല്ലോ എന്റെ അബ്ധുവിനെ തിരിച്ചു തന്നത് നീയ്യാണു, നിന്നീക്കുരിച്ചു അവന്‍ പറയാത്ത ഒരു ദിവസ്സം പോലും ഇല്ല . അതെ ഇക്ക ഇക്കയെ കണ്ടപ്പോള്‍ എനിക്കും സന്തോഷമായി അബ്ദുവിന്റെ അനുജത്തി പറഞ്ഞു. അവരുടെ സന്തോഷം കണ്ടപ്പോള്‍ എനിക്കും സന്തോഷമായി . കുറെ നേരം അവരോടൊപ്പം ചിലവഴിച്ച ശേഷം ഞാന്‍ യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ അബ്ദു പേര്‍സ് തുറന്നു ഒരു നൂര് രൂപ നോട്ടു എടുത്തു എന്റെ നേരെ നീട്ടി. അത് കണ്ടു ഉമ്മ അബ്ധുവിനെ ശകാരിച്ചു, എന്താടാ അബ്ദു നീ നിന്റെ ചേട്ടനോട് കണക്കു പറയുന്നോ. അത് കെട്ട് അബ്ദു പറഞ്ഞു അങ്ങനെ അല്ല ഉമ്മ ഈ നോട്ടു ചേട്ടന്റെ കൈയ്യില്‍ ഇരുന്നാല്‍ ഒരു പാടു അബ്ധുമാര്‍ക്ക് അത് ഉപകരിക്കും ഏതായാലും ഉമ്മ ഇങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഇതു എന്റെ കൈയ്യില്‍ തന്നെ ഇരിക്കട്ടെ. അത് കെട്ട് എല്ലാവരും ചിരിച്ചു. ഞാന്‍ അവരോട് യാത്ര പറഞ്ഞു പിരിഞ്ഞു .ഇത്തരം സന്തോഷവ് സ്നേഹവും നിറഞ്ഞ നിമിഴങ്ങള്‍ക്ക് ഭാഗമാകാന്‍ കഴിയുന്നതല്ലേ ഈ ചെറിയ ജീവിതത്തില്‍ നമുക്കു കിട്ടാവുന്ന വലിയ ഭാഗ്യങ്ങള്‍.

രണ്ടായിരത്തി ഒന്‍പതു ജൂലൈ ഇരുപത്തി ഏഴാം തീയതി തിങ്കളാഴ്ച ഞാന്‍ ഈ ബ്ലോഗില്‍ എഴുതിയ പോസ്റ്റ്‌ ആണ് മുകളില്‍ കാണുന്നത്. ഇന്നിപ്പോള്‍ ഈ പോസ്റ്റ്‌ ഒരിക്കല്‍ കൂടി ഓര്‍ക്കുവാന്‍ കാരണം എന്റെ അബ്ദുവിന് കല്യാണമായി ആ വിവരം നിങ്ങളെ അറിയിക്കുവാനാണ്. അന്ന് അബ്ദുവിനെയും കുടുംബത്തെയും കണ്ട ശേഷം രണ്ടു മൂന്നു വര്‍ഷങ്ങള്‍ കടന്നു പോയി, ഇതിനിടയില്‍ പല മാറ്റങ്ങളും സംഭവിച്ചു. അബ്ദുവിന്റെ സഹോദരിയുടെ വിവാഹം കഴിഞു. അബ്ദുവിന്റെ പ്രയത്നം കൊണ്ട് ആ കുടുംബം വീണ്ടും പ്രകാശിചു തുടങ്ങി. ഇന്നിപ്പോള്‍ അബ്ദുവും, ഉമ്മയും കൂടി എന്നെ കാണാന്‍ വന്നിരുന്നു. ഈ റമദാന്‍ പുണ്യം കഴിയുമ്പോള്‍ അബ്ദുവിന് കല്യാണമാണ്. അത് ആദ്യം എന്നോട് പറയണം എന്ന് അബ്ദുവിന് നിര്‍ബന്ധം , കല്യാണ കാര്യം പറഞ്ഞപ്പോള്‍ എന്റെ അബ്ദുവിന്റെ നാണം കലര്‍ന്ന മുഖത്തെ കണ്ണുകളുടെ തിളക്കം , എന്നോ കൈവിട്ടു പോയ പ്രതീക്ഷകള്‍ തിരിച്ചു പിടിച്ചതിന്റെ തിളക്കം തന്നെയാണ് എന്ന് എനിക്ക് മനസ്സിലായി..... എന്റെ അബ്ദുവിന്റെ വിവാഹത്തിന് ഞാനുണ്ടാകും, നമ്മള്‍ എല്ലാം ഉണ്ട്ടകും, ഹൃദയം നിറഞ്ഞ വിവാഹ മംഗള ആശംസകള്‍...........

2012, ജൂലൈ 11, ബുധനാഴ്‌ച

സംസ്ഥാന ചലച്ചിത്ര അവാര്‍ഡു..........?

കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഈ ആഴ്ച പ്രഖ്യാപിക്കുകയാണ്. തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അധ്യക്ഷനായ ജൂറി ചിത്രങ്ങള്‍ വിലയിരുത്തുകയാണ്. ദേശിയ അവാര്‍ഡു പ്രഖ്യാപനത്തിന് ശേഷം നടക്കുന്ന സംസ്ഥാന അവാര്‍ഡു പ്രഖ്യാപനം ആയതിനാല്‍ എല്ലാ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന അവാര്‍ഡു പ്രഖ്യാപനത്തിനായി മലയാളികള്‍ കാത്തിരിക്കുന്നു. അതോടൊപ്പം തന്നെ ചില പ്രതീക്ഷകളും , ആശങ്കകളും.................

ദേശിയ തലത്തില്‍ മികച്ച മലയാള ചിത്രമായ ഇന്ത്യന്‍ രുപ്പീ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡു നേടുമോ........?

ദേശിയ തലത്തില്‍ മികച്ച മലയാള ചിത്രമായ ഇന്ത്യന്‍ രുപീയുടെ സംവിധായകന്‍ രഞ്ജിത്ത് മികച്ച സംവിധായകനുള്ള അവാര്‍ഡു നേടുമോ.....?

ദേശിയ തലത്തില്‍ പരാമര്‍ശം നേടിയ ആധിമാധ്യാന്തത്തിന്റെ സംവിധായകന്‍ ഷെറി മികച്ച നവാഗത സംവിധായകന്‍ ആകുമോ....?

പ്രണയത്തിലെ മോഹന്‍ലാലിന്‍റെ കഥാപാത്രം മികച്ച നടനുള്ള അവാര്‍ഡിന് പരിഗണിക്കാന്‍ കഴിയുന്ന തരത്തില്‍ മുഖ്യ കഥാപാത്രം അല്ല അതിനാല്‍ സഹ നടനുള്ള അവാര്‍ഡിനെ പരിഗണിക്കാന്‍ കഴിയൂ എന്നാ ദേശിയ അവാര്‍ഡു ജൂറിയുടെ മാനദണ്ഡം ഇവിടെയും പാലിക്കപ്പെടുമോ.....?

ഇന്ത്യന്‍ റുപീ എന്നാ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശിയ പുരസ്കാരത്തിന് അവസാന നിമിഷം വരെ പരിഗണിച്ച പ്രിത്വിരാജിനു ഇന്ത്യന്‍ റുപീ, ഉറുമി, മാണിക്യാ കല്ല്‌, തുടങ്ങിയ ചിത്രങ്ങളിലെ മികച്ച മൂന്നു കഥാപാത്രങ്ങള്‍ക്ക് മികച്ച നടനുള്ള അവാര്‍ഡു നല്‍കുമോ........?

ഗോവ അന്തരാഷ്ട്ര ഫിലിം ഫെസ്ടിവേളില്‍ ഉദ്ഘാടന ചിത്രമായി മലയാളത്തിന്റെ അഭിമാനമായ ഉരുമിക്ക് അര്‍ഹമായ അംഗീകാരം ലഭിക്കുമോ.......?

ഷാനഗ് ഹായ് മേളയില്‍ മല്സര വിഭാഗത്തില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ ചിത്രം ആകാശത്തിന്റെ നിറം പരിഗണിക്കപ്പെടുമോ..........?

കെട്ടുറപ്പില്ലാത്ത പ്രമേയം എന്ന് ദേശിയ ജൂറി വിലയിരുത്തിയ പ്രണയം അവാര്‍ഡു നേടുമോ.............?

മാധവ രാംദാസിന്റെ മേല്‍വിലാസം അന്ഗീകരിക്കപ്പെടുമോ...........?

ഉരുമിയിലെ അഭിനയത്തിന് ജഗതി ശ്രീകുമാറിന് അര്‍ഹമായ പുരസ്കാരം ലഭിക്കുമോ........?

ഇന്ത്യന്‍ രുപീയിലെ ഉജ്ജവാല പ്രകടനം തിലകന് സഹനടനുള്ള അവാര്‍ഡു നേടിക്കൊടിക്കുമോ.......?

ഈ പുഴയും സന്ധ്യകളും എന്നാ മനോഹരമായ വരികള്‍ സമ്മാനിച്ച്‌ നമ്മെ വിട്ടു പിരിഞ്ഞ മുല്ലനെഴിക്കു അര്‍ഹിക്കുന്ന പുരസ്‌കാരം മരണാന്തര ബഹുമതിയായി നല്‍കുമോ....?


അവാര്‍ഡുകള്‍ പ്രോത്സാഹനവും, പ്രചോധനവുമാണ്, അത് അര്‍ഹിക്കുന്ന കൈകളില്‍ എത്തുമ്പോഴാണ് അവയുടെ മൂല്യം വെളിവാകുന്നത്. ദേശിയ പുരസ്കാരവും, സംസ്ഥാന പുരസ്കാരവും മറ്റു ചലച്ചിത്ര പുരസ്കാരങ്ങലെക്കള്‍ മൂല്യം കല്പ്പിക്കുന്നവയാണ്. ഇത്തവണത്തെ ദേശിയ ജൂറി ഒരു പരിധി വരെ അവാര്‍ഡിന്റെ മൂല്യം ഉയര്തിപ്പിടിക്കുന്നതില്‍ വിജയിക്കുകയും ചെയ്തു. സംസ്ഥാന ജുരിയും ഇത്തരം വിലയിരുത്തലുകള്‍ നടത്തും എന്ന് പ്രതീക്ഷിക്കാം. അത് കൊണ്ട് തന്നെ ആരുടേയും പക്ഷം ചേര്‍ന്ന് നില്‍ക്കാത്ത സത്യസന്ധമായ അവാര്‍ഡു പ്രഖ്യാപനത്തിന് നമുക്ക് കാതോര്‍ക്കാം.........

2012, ജൂലൈ 1, ഞായറാഴ്‌ച

പ്രിത്വിരാജ് സിംഹാസനത്തില്‍ ........... മുല്ലമൊട്ടും മുന്തിരി ച്ചാറുമായി ഇന്ദ്രജിത്ത് .........

ശ്രീ എസ് . ചന്ദ്രകുമാര്‍ നിര്‍മിച്ചു ശ്രീ ഷാജി കൈലാസ് രചനയും സംവിധാനവും നിര്‍വഹിച്ച സിംഹാസ്സനവും ശ്രീമതി മേരി സോമനും, സോമന്‍ പുല്ലാട്ടും ചേര്‍ന്ന് നിര്‍മിച്ചു ശ്രീ അനീഷ്‌ അന്‍വര്‍ സംവിധാനം ചെയ്യുന്ന മുല്ലമൊട്ടും മുന്തിരിച്ചാറും എന്നീ ചിത്രങ്ങള്‍ റിലീസിങ്ങിന് തയ്യാറായി. ഷാജി കൈലാസ് തന്നെ തിരക്കഥ ഒരുക്കുന്ന സിംഹസ്സനത്തില്‍ പ്രിത്വിരാജ് ആണ് നായകന്‍ . ഈ ആഴ്ച എത്തേണ്ടിയിരുന്ന സിംഹാസ്സനം പ്രിത്വിരാജ് ചിക്കന്‍ പോക്സ് ബാധിതന്‍ ആയി വിശ്രമത്തില്‍ ആയതു കൊണ്ട് ഡബ്ബിംഗ് ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ ഉള്ളത് കൊണ്ടാണ് വൈകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എത്രയും വേഗം പ്രിത്വിരാജ് സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. അര്‍ജുന്‍ മാധവ എന്നാ കരുത്തുറ്റ കഥാപാത്രമായാണ് സിംഹസ്സനത്തില്‍ പ്രിത്വിരാജ് എത്തുന്നത്‌. പ്രിത്വിരജിന്റെ കരിയറിലെ തന്നെ മികച്ച വേഷങ്ങളില്‍ ഒന്നാണ് അര്‍ജുന്‍ മാധവ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പിതൃ പുത്റ സ്നേഹത്തിന്റെ മഹനീയത വരച്ചു കാട്ടുന്ന ചിത്രത്തില്‍ സായി കുമാര്‍ അതി ശക്തമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രിത്വിരജിനെയും സായി കുമാറിനെയും കൂടാതെ വന്ദന , ഐശ്വര്യ ദേവന്‍, തിലകന്‍ , സിദ്ധിക്ക് തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ കൈ കാര്യം ചെയ്യുന്നു. ബിജി പാല്‍ , രാജാമണി ടീമിന്റെ സംഗീതം ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം നേടി ക്കഴിഉഞ്ഞു. ശരവണന്റെ ക്യാമറ ,ഡോണ്‍ മാക്സിന്റെ എഡിറ്റിംഗ് എന്നിവയും സിംഹസ്സനത്തിനു മുതല്‍കൂട്ടാണ്. പുലി പതുങ്ങുന്നത് പേടിച്ചിട്ടല്ല ശക്തമായി കുതിക്കുവാനാണ് തുടങ്ങിയ സിംഹാസ്സനതിന്റെ പരസ്യ വാചകങ്ങള്‍ ഇതിനകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു.

അതുപോലെ ശ്രീ ബിജു കെ ജോസെഫിന്റെ രചനയില്‍ ശ്രീ അനീഷ്‌ അന്‍വര്‍ സംവിധാനം ചെയ്യുന്ന മുല്ലമൊട്ടും മുന്തിരിച്ചാറും ഈ ആഴ്ച തീറെരുകളില്‍ എത്തുന്നു. ശ്രീ ഇന്ദ്രജിത്ത് ആണ് ചിത്രത്തിലെ നായകന്‍. ചുരുട്ട ജോസ് എന്നാ നാടന്‍ വേഷത്തിലാണ് ഇന്ദ്രജിത്ത് എത്തുന്നത്‌. വ്യത്യസ്തങ്ങള്‍ ആയ നിരവധി വേഷങ്ങള്‍ ഭംഗിയായി ചെയ്യുന്ന ഇന്ദ്രജിത്തിന്റെ കൈകളില്‍ ചുരുട്ട ജോസ് എന്നാ കഥാപാത്രവും ഭദ്രമാണ്. കൂട്ടത്തില്‍ എടുത്തു പറയേണ്ട കാര്യം കഴിഞ്ഞ ആഴ്ച ചൈനയില്‍ നടന്ന ഷാന്ഗ് ് ഹായ് ഫിലിം ഫെസ്റ്റി വേലില്‍ ഇന്ത്യയില്‍ നിന്ന് നോമിനഷന്‍ നേടിയ ഏക ചിത്രം ആകാശത്തിന്റെ നിറം ആയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള നോമിനേഷന്‍ ലഭിച്ച ഇന്ദ്രജിത്ത് ആണ് ഇന്ത്യയെ പ്രധിനിധീകരിച്ചു ഷാന്ഗ് ഹായ് മേളക്ക് എത്തിയതി എന്നതില്‍ ഓരോ മലയാളിക്കും അഭിമാനിക്കാം. മുല്ലമൊട്ടും മുന്തിരിച്ചാറും ഇന്ദ്രജിത്തിന്റെ മറ്റൊരു മുഖം കൂടി പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തിക്കും . ഇന്ദ്രജിത്തിനെ കൂടാതെ മേഘ്ന രാജ് , അനന്യ , തിലകന്‍ പ്രവീണ തുടങ്ങിയ വന്താര നിര ചിത്രത്തില്‍ അണി നിരക്കുന്നു. മോഹന്‍ സിതാര ഒരുക്കിയ ഗാനങ്ങള്‍ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു.
സിംഹാസ്സനവും , മുല്ലമൊട്ടും മുന്തിരി ചാറും നേടുന്ന വിജയം മലയാള സിനിമയ്ക്കു കൂടുതല്‍ കുതിപ്പ് നല്‍കും . രണ്ടു ചിത്രങ്ങള്‍ക്കും വിജയാശംസകള്‍. കൂട്ടത്തില്‍ ഷങ്ങ ഹായ് മേളക്ക് ഇന്ത്യന്‍ പ്രതിനിധി ആയ ഇന്ദ്രജിത്തിന് ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍ ഒപ്പം തന്നെ പ്രിത്വിരാജ് പൂര്‍ണ്ണ സുഖം പ്രാപിച്ചു കൂടുതല്‍ ശക്തനായി മലയാള സിനിമയിലേക്ക് വരട്ടെ എന്ന് ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു....................

2012, ജൂൺ 27, ബുധനാഴ്‌ച

ഈ മഴ എനിക്ക് സ്വന്തം .............

സ്നിഗ്ധമാം നിന്‍ മേനി തന്‍
ഇളം ചൂടില്‍ അലിഞ്ഞു
നിദ്ര തന്‍ തീരങ്ങള്‍ തേടവേ
ജാലകങ്ങള്‍ക്കപ്പുറം രാത്രി മഴ
നേര്‍ത്ത രാഗങ്ങള്‍ മീട്ടി വന്നെത്തുന്നു
ഇനി എനിക്കുറങ്ങാന്‍ ആവതില്ല മല്‍സഖി
ഒരു വേള എന്നില്‍ പൊറുക്ക നീ
മനസ്സില്‍ പ്രണയം നിറഞ്ഞതല്ല
ഉള്ളില്‍ വിരഹം ഉറഞ്ഞതല്ല
ചോര്‍ന്നോലിക്കും ചെറു കൂരയ്ക്ക് കീഴിലായി
അമ്മതന്‍ മടിയില്‍ വിറയാര്‍ന്നു ഉറങ്ങാത്ത
ബാല്യത്തിന്‍ ശീലമാം വേദന
രാത്രി മഴയായി പൈയ്തിറങ്ങുമ്പോള്‍
എനിക്ക് ഉറങ്ങുവാന്‍ ആവതെങ്ങനെ
പുലരോളം ഈ മഴ എനിക്ക് സ്വന്തം ........

2012, ജൂൺ 19, ചൊവ്വാഴ്ച

ആഘോഷമായി ബാച്ചിലേര്‍സ് ...... ആവേശമായി സ്പിരിറ്റ് ..........

ശ്രീ അമല്‍ നീരദ് സംവിധാനം ചെയ്ത ബാച്ചിലര്‍ പാര്‍ടിയും , ശ്രീ രഞ്ജിത്ത് സംവിധാനം നിര്‍വഹിച്ച സ്പിരിറ്റും തിയട്ടെരുകളില്‍ എത്തി. ബാച്ചിലര്‍ പാര്‍ട്ടി യുവത്വത്തിന്റെ ആഘോഷമാകുമ്പോള്‍ , സ്പിരിറ്റ്‌ മലയാളി സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്തുകളില്‍ ഒന്നായ മദ്യപാനം ചര്‍ച്ച ചെയ്യുന്നു. സാമൂഹ്യ പ്രസക്തമായ വിഷയങ്ങള്‍ സിനിമയില്‍ അവതരിപ്പിക്കാന്‍ എന്നും തയ്യാറായിട്ടുള്ള ചലച്ചിത്രകാരന്‍ എന്നാ നിലയില്‍ ശ്രീ രഞ്ജിത്തിനെ പ്രേക്ഷക സമൂഹം വളരെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. അദ്ധേഹത്തിന്റെ സമീപകാല ചിത്രങ്ങള്‍ എല്ലാം തന്നെ അതിനു ഉദാഹരണങ്ങളും ആണ്. സ്പിരിറ്റും പ്രേക്ഷകര്‍ക്ക്‌ നിരാശ സമ്മാനിക്കുന്നില്ല. പുത്തന്‍ തലമുറ ചിത്രങ്ങള്‍ തുടങ്ങി ചിത്രങ്ങളെ വേര്‍തിരിച്ചു അവതരിപ്പിക്കുന്ന വര്‍ത്തമാന കാല മലയാള സിനിമയില്‍ ഈ എല്ലാ വേര്‍തിരിവുകളുടെയും അതിര്‍ വരന്ബുകള്‍ പരമാവധി ഇല്ലാതാക്കാന്‍ സ്പിരിട്ടിലൂടെ ശ്രീ രഞ്ജിത് നടത്തുന്ന ശ്രമവും അഭിനന്ദനര്‍ഹാമാണ്. വളരെ ശക്തവും, സൂക്ഷ്മവും ആയ തിരക്കഥയാണ് സ്പിരിറ്റിന്റെ ശക്തി. മോഹന്‍ലാല്‍ എന്നാ അഭിനയ പ്രതിഭയുടെ ഉജ്ജ്വല പ്രകടനമാണ് സ്പിരിറ്റിന്റെ സവിശേഷത.രഘുനന്ദന്‍ എന്നാ കഥാപാത്രമായി അദ്ദേഹം അത്രയേറെ തദാദ്മ്യം പ്രാപിച്ചിരിക്കുന്നു. മോഹന്‍ലാലിനെ കൂട്ടാതെ ശങ്കര്‍ രാമകൃഷ്ണന്‍ , മധു, സിദ്ധാര്‍ത്ഥന്‍ , കനിഹ, ലെന , നന്ദു , തിലകന്‍ തുടങ്ങി അഭിനേതാക്കളെല്ലാം തന്നെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. ഷഹബാസ് അമന്റെ സംഗീതം ചിത്രത്തിന് മാറ്റ് കൂട്ടുന്നു. സന്ദീപ്‌ നന്ദകുമാറിന്റെ എഡിറിങ്ങും പരാമര്‍ശം അര്‍ഹിക്കുന്നു. മലയാളി സമൂഹത്തെ ആഴത്തില്‍ ഗ്രസ്സിചിരിക്കുന്ന ഒരു വിഷയത്തെ ഒരു പുനര്‍ വിചിതനതിനു വിധേയമാക്കാന്‍ സ്പിരിറ്റ് എന്നാ ചിത്രത്തില്‍ കൂടി സാധിക്കുന്നു എന്നിടത്താണ് രഞ്ജിത്ത് എന്നാ സംവിധായക പ്രതിഭ വീണ്ടും വിസ്മയമാകുന്നത്.
ശ്രീ അമല്‍ നീരദ് സംവിധാനം ചെയ്താ ബാച്ചിലര്‍ പാര്‍ട്ടിയും ശ്രദ്ധ നേടുന്നു. ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയുമായി ബാച്ചിലര്‍ പാര്‍ട്ടി ആഘോഷമാവുന്നു. ഉണ്ണി ആറും, സന്തോഷ്‌ എചിക്കാനവും എഴുതിയ ബാച്ചിലര്‍ പാര്‍ട്ടി ചുരുങ്ങിയ ദിവസ്സങ്ങള്‍ക്കുള്ളില്‍ നടക്കുന്ന സംഭവ കഥയാണ്‌ അനാവരണം ചെയ്യുന്നത്.പ്രിത്വിരാജ്, ഇന്ദ്രജിത്ത് , അസിഫ് അലി, റഹ്മാന്‍ , കലാഭവന്‍ മണി, വിനായകന്‍ , നിത്യ മേനോന്‍, പദ്മപ്രിയ , രമ്യ നമ്പീശന്‍ തുടങ്ങിയ യുവത്വത്തിന്റെ ഊര്‍ജ്ജം ചിത്രത്തെ ചടുലമാക്കുന്ന ഘടകമാണ്. വളരെ ചെറിയ റോളുകള്‍ ആണെങ്കില്‍ പോലും ഓരോ അഭിനേതാവും തങ്ങളുടെ ഭാഗം വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അമല്‍ നീരദിന്റെ ക്യാമറ, വിവേക് ഹര്‍ഷന്റെ എഡിറ്റിംഗ്, രാഹുല്‍ രാജിന്റെ സംഗീതം എന്നിവ ചിത്രത്തിന്റെ ഹൈലൈറ്റുകള്‍ ആണ്. ഒരു അമല്‍ നീരദ് ചിത്രത്തില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് ബാചിലേര്‍ പാര്‍ട്ടിക്കും നല്‍കാന്‍ സാധിക്കുന്നു എന്നതാണ് സംവിധായകന്റെയും ചിത്രത്തിന്റെയും വിജയം. രണ്ടു വ്യത്യസ്ത തലങ്ങളിലുള്ള കഥ പറയലുമായി സ്പിരിറ്റും , ബാചെലോര്‍ പാര്‍ട്ടിയും വിജയം നേടുമ്പോള്‍ അത് മലയാള സിനിമയ്ക്ക്‌ കൂടുതല്‍ ഉണര്‍വ്വ് സമ്മാനിക്കുന്നു ...........

ഇന്നലെ വേളി , ഇന്ന് മുരുക്കുംപുഴ , നാളെ ............

വിളപ്പില്‍ ശാലക്കും , വേളിക്കും പിന്നാലെ നഗര മാലിന്യങ്ങള്‍ മുരുക്കുംപുഴയിലേക്ക് വന്നു തുടങ്ങി. മുരുക്കുംപുഴയില്‍ റെയില്‍വേ പ്ലാറ്റ് ഫോം നിര്‍മാണത്തിന് വേണ്ടിയാണു ഈ മാലിന്യങ്ങള്‍ കൊണ്ട് വരുന്നത്. മാലിന്യങ്ങള്‍ കൊണ്ട് വന്നു നിക്ഷേപിക്കുകയും അതിനു മുകളില്‍ മണ്ണിട്ട്‌ ഉറപ്പിക്കുകയുമാണ് ചെയ്യുന്നത്. ശാസ്ത്രീയ മായ രീതിയില്‍ കൂടിയാണ് ഈ പ്രക്രിയ നടത്തുന്നത് എന്നാണ് അവകാശ വാദം. എന്തൊക്കെ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ ആണെങ്കില്‍ പോലും മുരുക്കുംപുഴയിലെ ജനങ്ങള്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണ്. ഈ നിര്‍മ്മാണം നടക്കുന്ന തൊട്ടടുത്ത്‌ താമസിക്കുന്ന വ്യക്തി എന്നാ നിലയില്‍ ഈ ബുദ്ധിമുട്ടുകള്‍ നേരിട്ട് അനുഭവിക്കുന്ന വ്യക്തി കൂടിയാണ് ഞാനും . വികസ്സന കാര്യങ്ങളില്‍ തുറന്ന മനസ്സ് ഉള്ളവരാണ് മുരുക്കുംപുഴയിലെ ജനങ്ങള്‍. വികസ്സന കാര്യങ്ങളില്‍ രാഷ്ട്രീയ വ്യത്യാസം കൂടാതെ ഒറ്റക്കെട്ടായി നില്‍ക്കുന്നവരാണ് നമ്മള്‍. പക്ഷെ ഇത്തരത്തിലുള്ള മാലിന്യ നീക്കം കാരണം പ്രതികരിക്കാതിരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മുരുക്കുംപുഴ നിവാസികള്‍. മാലിന്യ പ്രശ്നങ്ങള്‍ക്ക് ഇത്തരത്തിലുള്ള താല്‍ക്കാലിക പരിഹാരം അല്ല വേണ്ടത്. ശാശ്വതമായ പരിഹാരം കണ്ടുപിക്കുകയാണ് ഏക പോംവഴി. കേരളത്തിന്റെ പകുതി പോലും വികസ്സനം ഇല്ലാത്ത പല സ്ഥലങ്ങളിലും മാലിന്യ നിര്‍മ്മാര്‍ജ്ജനം പോലുള്ള അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് മുന്തിയ പരിഗണന ലഭിക്കുമ്പോള്‍, വിദ്യഭ്യസ്സവും, ബുദ്ധിയുമുള്ള മലയാളി സമൂഹത്തിനു മാലിന്യ പ്രശനങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കാത്തത് വലിയ പോരായ്മ തന്നെയാണ്. ഇന്നലെ വേളി, ഇന്ന് മുരുക്കുംപുഴ ,നാളെ..... എത്ര നാള്‍ ഈ ഒളിച്ചോട്ടം നടത്താന്‍ നമുക്ക് കഴിയും. രാഷ്രീയ ഭേദം മറന്നു കൂട്ടായ ചര്‍ച്ചകളിലൂടെ ഈ പ്രശ്നത്തിന് അന്തിമ പരിഹാരം കാണുകയാണ് വേണ്ടത്. അതിനായി സംസ്ഥാന സര്‍ക്കാരും, നഗരസഭയും പരസ്പര ധാരണയില്‍ പ്രവര്‍ത്തിച്ചേ മതിയാകു. മാലിന്യ പ്രശ്ന പരിഹാരത്തിനായി ഒരു സമിതി രൂപീകരിക്കുക , ആ സമിതിയില്‍ രാഷ്ട്രീയ , സാമൂഹിക, സാംസ്കാരിക, സാമ്പത്തിക , ശാസ്ത്ര ,ആരോഗ്യ മേഘലകളില്‍ ഉള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി അഭിപ്രായ രൂപീകരണത്തിലൂടെ പുതിയ പദ്ധതികള്‍ക്ക് രൂപം കൊടുത്തു അന്തിമ പരിഹാരം കാണുകയാണ് യദാര്‍ത്ഥ പോംവഴി. മറ്റു രാജ്യങ്ങളില്‍ മാലിന്യ സംസ്കരണത്തിന് അവലംബിച്ചിരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പരിശോധിക്കുകയും, നമുക്ക് സ്വീകരിക്കാന്‍ പറ്റുന്ന മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയും വേണം. ഇത്തരത്തില്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ നമുക്ക് ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ. ഇന്നലെ വേളിയും, ഇന്ന് മുരുക്കുംപുഴയും അനുഭവിക്കുന്ന ദുരിതം നാളെ മറ്റൊരു പ്രദേശ വാസികള്‍ അനുഭവിക്കാന്‍ ഇടവരാതെ കഴിയട്ടെ. ബഹുമാന പ്പെട്ട മുഖ്യമന്ത്രിയോടും, നഗരസഭ മേയരോടും , സംസ്ഥാന സര്‍ക്കാരിനോടും, നഗരസഭയോടും അപേക്ഷിക്കുകയാണ് മുരുക്കുംപുഴയിലെക്കുള്ള ഈ മാലിന്യ അവസ്സനിപ്പിക്കാനുള്ള നടപടി ഉണ്ടാവണം, കാരണം മുരുക്കുംപുഴ നിവാസികള്‍ ഇത് മൂലം ഒത്തിരി ബുദ്ധി മുട്ടുകള്‍ നേരിടുന്നുണ്ട്..........

2012, മേയ് 30, ബുധനാഴ്‌ച

സ്നേഹമഴ...........

മഴ പെയ്യണം.........
വരണ്ട മണ്ണിലും
ഇരുണ്ട മനസ്സിലും
മഴ പെയ്യണം.........
വിദ്വേഷത്തിന്റെ കനലുകള്‍ കെടാന്‍
പകയുടെ ചോരപ്പാടുകള്‍ കഴുകിടാന്‍
മഴ പെയ്യണം.........
പുകയുന്ന മനസ്സിലും
വിങ്ങുന്ന ഹൃത്തിലും
മഴ പെയ്യണം........
ഭീതിയില്‍ വിയര്‍ക്കാതെ ഉറങ്ങുവാന്‍
സ്വപ്‌നങ്ങള്‍ തന്‍ മഴവില്ല് കാണുവാന്‍
മഴ പെയ്യണം.......
കാഹളങ്ങള്‍ക്ക് മേല്‍
ശുദ്ധ സംഗീതമാവാന്‍
വിരഹാഗ്നി ജ്വാലയില്‍
പ്രണയ നീര്‍ തൂകാന്‍
മഴ പെയ്യണം.......
ക്ഷണിക ജീവിത നീര്‍ക്കുമിള പൊട്ടും മുന്‍പേ
ചേര്‍ത്ത് പിടിച്ച കൈ വിരലുകള്‍ നിശ്ചലമാവും മുന്‍പേ
മതിയാവോളം നനഞ്ഞിടാന്‍
മഴ പെയ്യണം .......... സ്നേഹ മഴ.

2012, മേയ് 20, ഞായറാഴ്‌ച

പ്രിയപ്പെട്ട അഞ്ജലിമേനോനു ..............

പ്രിയപ്പെട്ട അഞ്ജലിമേനോന്‍, മഞ്ചാടിക്കുരു പോലെ ഗ്രിഹാതുരമായ ഒരു ചിത്രം സമ്മാനിച്ചതിന് ആദ്യം തന്നെ നന്ദി പറയുന്നു, ഒപ്പം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും. ഇന്നലെ തിരുവനന്തപുരം കലാഭവന്‍ തിയേറ്ററില്‍ ആണ് ചിത്രം കണ്ടത്. എത്ര പേര്‍ ചിത്രം കാണാന്‍ എന്ന് ആശങ്ക ഉണ്ടായിരുന്നു . എന്നാല്‍ എന്റെ കണക്കു കൂട്ടല്‍ തെറ്റിച്ചു കൊണ്ട് എല്ലാ വിഭാഗത്തിലും പെട്ട നിരവധി പേര്‍ ചിത്രം കാണാന്‍ എത്തി. എടുത്തു പറയേണ്ട കാര്യം കൂടത്തില്‍ യുവാക്കള്‍ ആയിരുന്നു കൂടുതല്‍. പുത്തന്‍ തലമുറ എന്നാ ലേബലില്‍ തളചിടുമ്പോഴും ഇത്തരം നല്ല ചിത്രങ്ങള്‍ കാണാന്‍ പുതു തലമുറ തയ്യാറാകുന്നു എന്നത് പ്രതീക്ഷ നല്‍കുന്നു. ചിത്രത്തെ കുറിച്ച് പറയുകയാണെങ്കില്‍ ബാല്യത്തിന്റെ നിഷ്കളങ്കതയും, ബന്ദങ്ങളുടെ വിള്ളലുകളും, ഇഴയടുപ്പങ്ങളും എത്ര മനോഹരമായാണ് ചിത്രത്തില്‍ വരച്ചു കാട്ടുന്നത് എന്നത് വാക്കുകളില്‍ പറയാന്‍ തന്നെ ബുദ്ധിമുട്ടാണ്. അത്രമേല്‍ ചാരുതയോടെയും, ഹ്രിദ്യവും ആയാണ്‌ ചിത്രം ഒരുക്കിയിരിക്കുന്നത്. തീര്‍ച്ചയായും ഈ ചിത്രത്തിന്റെ ഭാഗമായ ഓരോ വ്യക്തികള്‍ക്കും അഭിമാനിക്കാം. ഇത്തരം ഒരു ചിത്രത്തിന്റെ ഭാഗം ആക്കാന്‍ കഴിയുക തന്നെ ഭാഗ്യമാണ്. ചിത്രത്തിലെ ഓരോ മേഘലയിലും പ്രവര്‍ത്തിച്ചവര്‍ അവരുടെ പരമാവധി നല്‍കുവാന്‍ ശ്രമിച്ചിട്ടുണ്ട് , അതില്‍ അവര്‍ വിജയിച്ചിട്ടുമുണ്ട്. ബാല താരങ്ങള്‍ ഉള്‍പ്പെടെ തിലകന്‍ , മുരളി, പ്രിത്വിരാജ് , റഹ്മാന്‍, ഉര്‍വശി, സിന്ധു മേനോന്‍ , ബിന്ദു പണിക്കര്‍ , കവിയൂര്‍ പൊന്നമ്മ, ജഗതി ശ്രീകുമാര്‍....... ആരുടേയും പേര് ഒഴിവ്വാക്കാന്‍ കഴിയാത്ത വിധം അസാധ്യ പ്രകടനമാണ് ചിത്രത്തില്‍ ഉടനീളം. ഈ ചിത്രം എല്ലാ പ്രേക്ഷകരിലും എത്തേണ്ടത് അത്യാവശ്യമാണ് കാരണം ഇത് പോലുള്ള നല്ല ചിത്രങ്ങളുടെ പിറവിക്കു അത് കൂടിയേ തീരു. ബഹുമാനപ്പെട്ട സിനിമ മന്ത്രി ശ്രീ ഗണേഷ് കുമാര്‍ സാറിനോട് പറയാനുള്ളത് നന്മ നിറഞ്ഞ ഈ ചിത്രത്തിന് നികുതി ഇളവു നല്‍കണം എന്നാണ്. അങ്ങയുടെ ഭാഗത്ത്‌ നിന്നും ഉണ്ടാവുന്ന വലിയ കാര്യമായിരിക്കും അത്. നല്ല ചിത്രങ്ങളുടെ നിര്‍മ്മാണത്തിന് അത് പ്രോത്സാഹനമാകും. കൂടാതെ രാഷ്ട്രീയ തിരക്കുകള്‍ ഉണ്ടെങ്കിലും, ബഹുമാനപ്പെട്ട മുഖ്യ മന്ത്രിയും, പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും, കല ,സാംസ്കാരിക , സാഹിത്യ രംഗം ഉള്‍പ്പെടെ എല്ലാ മേഘലയിലും പെട്ട ആളുകള്‍ ചിത്രം കണ്ടു വിലയിരുത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. നല്ല ചിത്രങ്ങള്‍ വേണം എന്ന് ആഗ്രഹിക്കുന്ന ഒരു പ്രേക്ഷകനും ഈ ചിത്രം കാണാതിരിക്കരുത്. കാരണം അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന നന്മയാണ് ഈ ചിത്രം. ഈ ചിത്രത്തിനെ അവസാനം പ്രിത്വിരാജ് പറയുന്ന ഒരു വാചകം ഉണ്ട്, നല്ല നിറമുള്ള , കാണാന്‍ ചന്തമുള്ള മഞ്ചാടിക്കുരുക്കള്‍ എല്ലാവരും ശ്രദ്ധിക്കും എന്നാല്‍ അതിനിടയില്‍ ചെറു പുരണ്ടു അധികം ചന്തമില്ലാത്ത ചില മഞ്ചാടി മണികളും കാണും ഒരു പക്ഷെ ആ മഞ്ചാടി കുരുക്കളാണ് പിന്നീട് ആയിരം മഞ്ചാടി മണികള്‍ പൊഴിക്കുന്ന മരങ്ങളായി വളരുന്നത്‌...... അതുപോലെ ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ചിത്രങ്ങള്‍ക്കിടയില്‍ നിശബ്ദമായി എത്തുന്ന മഞ്ചാടിക്കുരു പോലുള്ള ചിത്രങ്ങള്‍ ആവും മലയാള സിനിമയുടെ യശസ്സ് ലോകം എങ്ങും എത്തിക്കുന്നത്........ പ്രിയപ്പെട്ട അഞ്ജലി മേനോന്‍ ഒരിക്കല്‍ക്കൂടി നന്ദിയും അഭിനന്ദനങ്ങളും...... താങ്കളെ നേരില്‍ കണ്ടു അഭിനന്ദിക്കണം എന്നുണ്ട്, സാധിക്കാത്ത പക്ഷം ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഇടറി വീണ ഈ അക്ഷരങ്ങള്‍ താങ്കള്‍ സ്വീകരിക്കുമല്ലോ..........

2012, മേയ് 9, ബുധനാഴ്‌ച

ഹീറോ - പ്രിഥ്വിരാജിന്റെ പുതിയ മുഖം ..........

പുതിയ മുഖം എന്ന മെഗാ ഹിറ്റ്‌ ചിത്രത്തിന് ശേഷം ശ്രീ ദീപന്‍ അണിയിച്ചു ഒരുക്കുന്ന യുവ സൂപ്പര്‍ താരം പ്രിത്വിരാജിന്റെ ഹീറോ തീറ്റെരുകളിലേക്ക്. ശ്രീ വിജയകുമാര്‍ നിര്‍മ്മിച്ച്‌ വിനോദ് ഗുരുവായൂരിന്റെ രചനയില്‍ ദീപന്‍ സംവിധാനം നിര്‍വഹിക്കുന്ന ഹീറോ വര്‍ത്തമാനകാല മലയാള സിനിമയുടെ ഉണര്‍വ്വിന് കൂടുതല്‍ ഊര്‍ജ്ജം പകരും. ടാര്‍സന്‍ ആന്റണി എന്ന ഡുപ്പിനെ യാണ് പ്രിത്വിരാജ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌ . മലയാള സിനിമയില്‍ സംഘട്ടന രംഗങ്ങളില്‍ ഡൂപ്പായി നില്‍ക്കുന്നവരുടെ കഥകള്‍ വളരെ അപൂര്‍വ്വം ആയെ വന്നിട്ടുള്ളൂ. ഫാന്റം എന്ന ചിത്രത്തില്‍ ശ്രീ മമ്മൂട്ടിയാണ് ഇതിനു മുന്‍പ് അത്തരം ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. പലപ്പോഴും നായക കഥാപാത്രങ്ങളെക്കാള്‍ ത്യാഗങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരുന്നവരാണ് ഡൂപ്പുകള്‍ ആയി പ്രവര്‍ത്തിക്കുന്നവര്‍. എന്നിരുന്നാലും അവര്‍ക്ക് അതിനു അര്‍ഹമായ പ്രതിഫലമോ , പരിഗണനയോ ലഭിക്കാറില്ല എന്നതാണ് വാസ്തവം. ഏറെ ബുദ്ധിമുട്ടുകളും കഷ്ട്ടപ്പാടുകളും അനുഭവിക്കുന്ന ഈ വിഭാഗത്തിന്റെ പേരുകള്‍ അക്ഷരങ്ങള്‍ ആയോ, ചിത്രങ്ങള്‍ ആയോ സ്ക്രീനില്‍ തെളിയാറുമില്ല. ഇത്തരത്തില്‍ അവഗണ നേരിടുന്ന ഡൂപ്പുകളുടെ ജീവിതം പലപ്പോഴും പുറം ലോകം അറിയാറുമില്ല. ഇത്തരത്തില്‍ ഒഴിവാക്കപ്പെടുന്നവരുടെ പക്ഷത് നിന്നാണ് ദീപന്‍ ഹീറോ എന്ന ചിത്രം ഒരുക്കുന്നത്. ഡൂപ്പിള്‍ നിന്നും ഹീറോ യിലേക്കുള്ള ടാര്‍സന്‍ ആന്റണിയുടെ വളര്‍ച്ചയുടെ കഥയാണ് ഹീറോ. പുതിയ മുഖം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തന്റെ സ്ഥാനം ഉറപ്പിച്ച ദീപന്‍ ഹീറോയിലൂടെ അതിലും വലിയ വിജയം നേടുമെന്ന് ഉറപ്പാണ്. പ്രിത്വിരാജ് എന്ന താരത്തിനു കൂടുതല്‍ കരുത്തു നല്‍കാന്‍ ടാര്‍സന്‍ ആന്റണി സഹായകമാവുക തന്നെ ചെയ്യും. പ്രിത്വിരാജ് , ശ്രീകാന്ത്, യമി ഗൌതം, തലൈവാസ്സല്‍ വിജയ്‌ , ബാല , അനൂപ്‌ മേനോന്‍, അനില്‍ മുരളി , ഇന്ദ്രന്‍സ് , മാളവിക തുടങ്ങിയ ശക്തമായ താര നിര പ്രതീക്ഷ നല്‍കുന്നു. ഗോപി സുന്ദറിന്റെ മനോഹരമായ ഈണങ്ങളും , ഭരണി . കെ. ധരന്റെ ചായാഗ്രഹണവും ചിത്രത്തിന് മുതല്‍കൂട്ടാണ്. വാണിജ്യ സിനിമയുടെ ചേരുവകള്‍ പാകത്തില്‍ കൂട്ടിയോജിപ്പിച്ച ഹീറോ മലയാള സിനിമയുടെ സാമ്പത്തിക അടിത്തറക്ക് കൂടുതല്‍ കരുത്തു നല്‍കും. പ്രിത്വിരജിന്റെ കരിയറിന് കൂടുതല്‍ ശക്തി നല്‍കാനും ചിത്രത്തിന് സാധിക്കും. ഇത്തരം വാണിജ്യ ചിത്രങ്ങളുടെ ഭാഗം ആകുമ്പോള്‍ തന്നെ ആകാശത്തിന്റെ നിറം, മഞ്ചാടിക്കുരു തുടങ്ങിയ ചിത്രങ്ങളില്‍ തന്റെ സാന്നിധ്യം അറിയിക്കുന്ന പ്രിത്വിരാജ് അഭിനന്ദനം അര്‍ഹിക്കുന്നു. പ്രിത്വിരജിന്റെ മറ്റൊരു പുതിയ മുഖവുമായി എത്തുന്ന ഹീറോയെ വരവേല്‍ക്കാന്‍ പ്രേക്ഷകര്‍ തയ്യാറായിക്കഴിഞ്ഞു....... ചിത്രത്തിന് വിജയാശംസകള്‍..................

2012, മേയ് 6, ഞായറാഴ്‌ച

സിനിമയും , പ്രേക്ഷകരും ആവശ്യപ്പെടുന്നത്............

വര്ഷം പകുതിയോടു അടുക്കുമ്പോള്‍ മലയാള സിനിമ ഉയരങ്ങളിലേക്ക് ആണ് എന്ന് നിസംശയം പറയാം. ഈ അടുത്ത കാലത്ത് , സെക്കന്റ്‌ ഷോ തുടങ്ങി വിരലില്‍ എന്നാവുന്ന വിജയങ്ങളില്‍ ഒതുങ്ങി നിന്ന മലയാള സിനിമ കിംഗ്‌ ആന്‍ഡ്‌ കമ്മിഷണര്‍ , ഓര്‍ഡിനറി , മാസ്റെര്സ്, മയമോഹിനി, കോബ്ര, ഡയമണ്ട് നെക്ക്ലസ് , മല്ലുസിംഗ് , ഗ്രാന്‍ഡ്‌ മാസ്റെര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ തുടര്‍ വിജയങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നു. സിനിമയ്ക്കും പ്രേക്ഷകര്‍ക്കും ഏറെ സന്തോഷം നല്‍കുന്ന കാര്യാമണത്. ഈ വിജയങ്ങള്‍ എല്ലാം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്‌ , സാധാരണ പ്രേക്ഷകനെ തിയേറ്ററില്‍ എത്തിക്കാന്‍ സാധിച്ചു എന്നതാണ് ഈ സിനിമകളുടെ വിജയം. സിനിമ കാണാന്‍ പ്രേക്ഷകര്‍ മടിക്കുന്നു എന്ന് പറയാന്‍ ഇനി നമുക്ക് സാധിക്കില്ല. കാരണം സിനിമയെ സൂക്ഷ്മം നിരീക്ഷിക്കുന്ന ആള്‍ എന്നാ നിലയില്‍ നഗരത്തിലും, ഗ്രാമത്തിലും സിനിമ കാണാന്‍ പോകുന്ന പ്രേക്ഷകരുമായി ഏറെ ചര്‍ച്ചകള്‍ ചെയ്യാറുണ്ട്. കഠിനംകുളം പോലുള്ള തീര പ്രദേശങ്ങളില്‍ പോലും ഏറെ നാളുകളായി സിനിമ കാണാന്‍ പോകാതിരുന്ന സാധാരണക്കാര്‍ ഓര്‍ഡിനറി, മയമോഹിനി തുടങ്ങിയ ചിത്രങ്ങള്‍ ആവേശത്തോടെ സ്വീകരിക്കുന്നത് നേരിട്ട് കണ്ടതാണ്. കാരണം സിനിമ സ്ക്രീനില്‍ തെളിയുമ്പോള്‍ പ്രേക്ഷകനും സിനിമയുമായി സംവേദനം നടക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇന്ന് സ്ക്രീനില്‍ സിനിമ നടക്കുമ്പോള്‍ പ്രേക്ഷകര്‍ അതില്‍ നിന്ന് മാറി മറ്റു പല കാര്യങ്ങളും ചിന്തിക്കുന്ന നിലയാണ് ഉള്ളത്. രണ്ടു മണിക്കൂര്‍ എല്ലാം മറന്നു പ്രേക്ഷകനും സിനിമയുമായി പൂര്‍ണ്ണമായ സംവേദനം നടക്കുമ്പോഴാണ് ആ ചിത്രം കാണാന്‍ പ്രേക്ഷകര്‍ എത്തുന്നത്‌. ഒരു പ്രതേക വിഭാഗത്തിന് വേണ്ടി സിനിമ ഒരുക്കുംബോഴാണ് അത് എല്ലാ വിഭാഗം പ്രേക്ഷകനും എത്താതെ പോകുന്നത്. സിനിമ അത് എല്ലാ വിഭാഗം പ്രേക്ഷകരെയും മുന്നില്‍ കണ്ടു ഒരുക്കുംബോഴാണ് വിജയത്തില്‍ എത്തുന്നത്‌. വന്‍ വിജയങ്ങള്‍ നേടിയ ചിത്രങ്ങള്‍ എല്ലാം എല്ലാ വിഭാഗത്തില്‍ പെട്ട ആളുകളും ഒരേ പോലെ കാണാന്‍ എത്തിയത് കൊണ്ടാണ് സംഭവിച്ചത്. അല്ലാതെ ഏതെങ്കിലും ഒരു വിഭാഗം പ്രേക്ഷകര്‍ മാത്രം വിചാരിച്ചാല്‍ ഒരു സിനിമയും ഉദേശിച്ച വിജയം നേടില്ല. മലയാള സിനിമ പ്രഗല്ഭാന്മാരായ ആളുകളാല്‍ സമ്പന്നമാണ്. മമ്മൂടി, മോഹന്‍ലാല്‍, പ്രിത്വിരാജ് , ദിലീപ്, സുരേഷ്ഗോപി , ജയറാം, മുകേഷ് , കുഞ്ചാക്കോ ബോബന്‍ , ഇന്ദ്രജിത്ത്, ജയസുര്യ , തുടങ്ങിയ മുന്‍ നിരക്കാരില്‍ തുടങ്ങി അസിഫ് അലി,ഫഹദ് , ഉണ്ണി മുകുന്ദന്‍ വരെ എത്തി നില്‍ക്കുന്ന നായകനിരയും, കാവ്യ ,സംവൃത , റീമ കല്ലിങ്ങല്‍ ,ശ്വേത ,മമത, ഭാവന,ആന്‍ അഗസ്റിന്‍ , മീര നന്ദന്‍,ഭാമ , അനന്യ, രമ്യ, മൈഥിലി തുടങ്ങിയ ശക്തമായ നായിക നിരയും മറ്റേതു ഭാഷയിലെ അഭിനേതാക്കള്‍ക്കും ഉയരെയാണ്. സംവിധാന രംഗത്ത് പേരെടുത്തു പറയാന്‍ കഴിയാത്ത വിധം പ്രഗല്‍ഭാമതികളുടെ ഒരു നീണ്ട നിര തന്നെ മലയാള സിനിമയില്‍ ഉണ്ട്. ഒരു പക്ഷെ ലോക സിനിമയില്‍ തന്നെ ഇത്രയും പ്രഗല്‍ഭ സംവിധായകരുടെ കൂട്ടായ്മ കാണാന്‍ കഴിയില്ല, നിലവിലെ പ്രഗല്‍ഭരായ സംവിധയകരോടൊപ്പം തന്നെ അരുണ്‍കുമാര്‍ രാജേഷപിള്ള, ആഷിക്ക് അബു തുടങ്ങിയ യുവ സംവിധായകരും നിലയുറപ്പിക്കുന്നു. അതെ മലയാള സിനിമ ഉയരങ്ങളിലേക്ക് തന്നെയാണ്. നല്ല സിനിമകള്‍ ഉണ്ടാവുകയും അത് വിജയിക്കുകയും ചെയ്യേണ്ടത് സിനിമയുടെയും, പ്രേക്ഷകരുടെയും നില നിലപ്പിനു അത്യാവശ്യമാണ് . സാധരണ പ്രേക്ഷകന്‍ തന്നെയാണ് സിനിമയുടെ വിജയത്തിന്റെ യദാര്‍ത്ഥ അവകാശി എന്ന് സമീപകാല മലയാള സിനിമ ഒരിക്കല്‍ കൂടി വ്യക്തമാക്കുന്ന ഈ വേളയില്‍ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരും ഈ യാദാര്‍ത്ഥ്യം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. സിനിമയും പ്രേക്ഷകനും ആവശ്യപ്പെടുന്നത് നല്‍കുമ്പോള്‍ വിജയം കൂടെ വരും...........

2012, ഏപ്രിൽ 29, ഞായറാഴ്‌ച

അതിര്............

ജീവിതവും, മരണവും......
വിശ്വാസ്സവും, അവിശ്വാസ്സവും.....
നന്മയും, തിന്മയും.......
സ്നേഹ വിദ്വോഷങ്ങളും .....
വേര്‍തിരിക്കുന്ന അതിരെവിടെ.......
ചില നിമിഷങ്ങളില്‍
വിശ്വാസികള്‍ അവിശ്വാസ്സികലാകാം......
അവിശ്വാസ്സം വിശ്വാസ്സത്തിനു മുന്നില്‍ പോലിഞ്ഞിടാം
ചില നിമിഷങ്ങളില്‍ നന്മ തിന്മയായി മാറാം.....
തിന്മ നന്മതന്‍ നടക്കല്‍ വീണു തകരാം......
ചില നിമിഷങ്ങളില്‍ സ്നേഹം വിദ്വോഷമായി മാറാം.....
വിദ്വോഷമോ സ്നേഹത്തിന്‍ മുന്നില്‍ ഒന്നുമല്ലാതാകും
ചില നിമിഷങ്ങളില്‍
അല്ല എല്ലായ്പ്പോഴും
ജീവിതം മരണത്തിനു മുന്നില്‍ കീഴടങ്ങും
എന്നാലും എപ്പോഴും നന്മ ചെയ്തീടുകില്‍
മരണം ജീവിതത്തിന്‍ തിളക്കം ഏറ്റും ............

2012, ഏപ്രിൽ 18, ബുധനാഴ്‌ച

ന്യൂ ജനറേഷന്‍ സിനിമ എന്നാല്‍ ..............

പുത്തന്‍ തലമുറ ചിത്രങ്ങള്‍ എന്നാ ലേബലില്‍ ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തില്‍ പുറത്തു വരുന്ന സമയമാണ്. പുത്തന്‍ ആവിഷ്കരണങ്ങള്‍ എന്നും സ്വാഗതം ചെയ്യപ്പെടെണ്ടാതാണ്. എന്നാല്‍ ഈ ചിത്രങ്ങള്‍ പുതിയ തലമുറയെ മുദ്രണം ചെയ്യുന്ന രീതി നിരാശാജനകമാണ്. പുരുഷ കഥാപാത്രങ്ങള്‍ക്ക് ഒപ്പം സ്ത്രീ കഥാപാത്രങ്ങളുടെ കൈയിലും മദ്യ ഗ്ലാസ്സുകള്‍ നല്‍കുകയും, വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും അപ്പുറത്ത് യുവത്വത്തിന്റെ വേറിട്ട എന്ത് മുഖമാണ് ഈ ചിത്രങ്ങള്‍ നല്‍കുന്നത്. ഇന്നത്തെ തലമുറ മദ്യവും, ലൈഗികതയും മാത്രം ലക്‌ഷ്യം വൈക്കുന്നവരാണോ. പുതിയ തലമുറ എന്ന് വിളിച്ചു കൂവുന്നവരോട് ഒരു ചോദ്യം, താന്‍ മദ്യപിക്കുന്നവള്‍ ആണെന്നും, വിവാഹപൂര്‍വ്വ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും പറയാന്‍ ധൈര്യമുള്ള എത്ര പെണ്‍കുട്ടികള്‍ കേരളത്തില്‍ ഉണ്ട്, അതുപോലെ മദ്യപിക്കുന്ന ഒരുവളെ, വിവാഹപൂര്‍വ്വ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ഒരു പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ ധൈര്യം കാണിക്കുന്ന പുതിയ തലമുറയില്‍ പെട്ട എത്ര യുവാക്കള്‍ കേരളത്തില്‍ ഉണ്ട്. ആരാണ്ട അമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ എനിക്കെത് എന്നാ മട്ടില്‍ ഇത്തരം രംഗങ്ങള്‍ക്ക് കൈ അടിക്കുകയും സ്വന്തം കാര്യം വരുമ്പോള്‍ ഉള്‍വലിയുകയും ചെയ്യുന്ന കാപട്യമല്ലേ നാം ഇവിടെ കാണുന്നത്. സ്ത്രീ പക്ഷ സിനിമകള്‍ എന്നാ പേരില്‍ പോലും പുറത്തു വരുന്ന പുതു തലമുറ ലേബല്‍ ചിത്രങ്ങള്‍ സ്ത്രീയുടെ നഗ്നതയും, ലൈങ്ങികതയും ആവോളം എടുത്തു കാട്ടിയ ശേഷം അവളെ ധീരയാക്കി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. ഇവിടെയാണ്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറങ്ങിയ പഞ്ചാന്ഗ്നി പോലുള്ള സ്ത്രീ പക്ഷ സിനിമകള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത്. അതില്‍ ഗീത അവതരിപ്പിച്ച ഇന്ദിര എന്നാ കഥാപാത്രം ഇന്നും പ്രേക്ഷക മനസ്സില്‍ ഉണ്ട്, സ്ത്രീ ലൈങ്ങികതയും, നഗനതയും പ്രദര്‍ശിപ്പിക്കാന്‍ ആവോളം അവസ്സരം ഉള്ള ആ ചിത്രം അത്തരം ഒരു വഴിയില്‍ നീങ്ങാതെ തന്നെ സമൂഹത്തിനു സന്ദേശം നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ ഇനൂ പുത്തന്‍ തലമുറ എന്ന് പറയുന്ന സ്ത്രീപക്ഷ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ചിത്രങ്ങളും സ്ത്രീയെ അവളുടെ നഗനതയെയും, ലൈങ്ങികതയെയും പരമാവധി ചൂഷണം ചെയ്താ ശേഷം സമൂഹതോടോ , സ്ത്രീ പക്ഷത്തോടെ ചേര്‍ന്ന് നില്‍ക്കാന്‍ ശ്രമിക്കുന്ന്വയാണ്. കേരളത്തിലെ പെണ്‍കുട്ടികള്‍ മുഴുവന്‍ മദ്യപാനികളും, വിവാഹ ഇതര ലൈംഗിക ബന്ടങ്ങളില്‍ താല്പര്യം പ്രകടിപ്പിക്കുന്നവരുമാണ് എന്നാ തോന്നല്‍ പുത്തന്‍ തലമുറ ചിത്രങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന ചിത്രങ്ങള്‍ കാണുന്ന എതൊരു പ്രേക്ഷകനും ഉണടയാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. പിന്നെ മറ്റൊരു കാര്യം ഇറങ്ങുന്ന പുതുമുഖ ചിത്രങ്ങളുടെ എണ്ണം നോക്കിയാല്‍ അവയില്‍ ഒന്നോ രണ്ടോ എണ്ണം മാത്രമാണ് ശ്രദ്ധിക്കപ്പെടുന്നത്, പണ്ട് കാലങ്ങളിലും അങ്ങനെ ഒക്കെ തന്നെ ആയിരുന്നു. അന്ന് സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ ഇടവേളകള്‍ ഇല്ലാതെ ഇറങ്ങുന്ന സമയവും ആയിരുന്നു, എന്നിട്ട് പോലും പല ചിത്രങ്ങളും വിജയിച്ചിട്ടുണ്ട്. ഇന്ന് സൂപ്പര്‍ താര ചിതങ്ങള്‍ തമ്മില്‍ വലിയ ഇടവേളകള്‍ ഉണ്ട് അപ്പോള്‍ ഇത്തരം ചിത്രങ്ങള്‍ കൂടുതല്‍ ശ്രദ്ധ നേടേണ്ടത് ആണ്, എന്നിട്ട് പോലും പല ചിത്രങ്ങളും ശ്രദ്ധ നേടാതെ പോകുന്നത് യുവ സമൂഹത്തെ , അവരുടെ ചിന്തകളെ അവരുടെ ലക്ഷ്യങ്ങളെ അവരുടെ സ്വപ്നഗലെ അവരുടെ പ്രതീക്ഷകളെ മദ്യത്തിലും, വിവാഹ പൂര്‍വ്വ ബന്ടങ്ങളിലും , ലൈങ്ങികതയിലും മാത്രം തളച്ചു ഇടുന്നത് കൊണ്ട് കൂടിയാണ്. നല്ല ശ്രമങ്ങള്‍ക് എന്നും പ്രോത്സാഹനവും പിന്തുണയും ആവശ്യമാണ്‌, പക്ഷെ യാദാര്‍ത്ഥ്യം മറന്നു കൂടാ. അത് കൊണ്ട് യുവ സിനിമ എന്ന് പറയുമ്പോള്‍ അത് യുവത്വത്തിനു പ്രോചോധനം നല്‍കുന്ന , ലക്ഷ്യങ്ങള്‍ക്ക് കരുത്തു പകരുന്ന , സന്ദേശങ്ങള്‍ നിരഞ്ഞതാകണം. ഇനിയുള്ള ശ്രമങ്ങള്‍ എങ്കിലും ആ വഴിക്ക് തിരിയും എന്നാ പ്രതീക്ഷയോടെ................

2012, ഏപ്രിൽ 6, വെള്ളിയാഴ്‌ച

അണ്ണാരകണ്ണാ വാ ..........

വീണ്ടും ഒരു വിഷുക്കാലം കൂടി വരവായി. ഒരു വസന്ത കാലത്തിന്റെ വരവറിയിച്ചു കൊണ്ട് കണിക്കൊന്നപ്പൂക്കള്‍ ചൂടി പ്രകൃതി ഒന്ന് കൂടി സുന്ദരി ആയിരിക്കുന്നു. പൂക്കളും ഫലങ്ങളുമായി വൃക്ഷ ലാതാതികള്‍ പുഞ്ചിരി തൂകുന്നു. ഈ വസന്ത കാലം മാമ്പഴ കാലം കൂടിയാണ്. കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ മാമ്പഴം പോലെ മധുരിക്കുന്നു. എന്റെ ഓലപ്പുര സ്ഥിതി ചെയുന്ന പത്തു സെന്ററില്‍ ഒരു മാവിന്‍ തൈ പോലും ഇല്ല എങ്കിലും കുട്ടിക്കാലത്ത് ആ നാട്ടിലെ എല്ലാ മാവിന്റെയും അവകാശി ഞാനാണ്‌ എന്നായിരുന്നു എന്റെ ഭാവം. ഒരു ചെറു കാറ്റോ, മഴയോ വന്നാല്‍ എല്ലാ മാവിന്‍ ചുവടുകളിലും ഓടിയെത്തി മാമ്പഴം പെറുക്കാന്‍ മത്സരമായിരുന്നു. അണ്ണാരകണ്ണന്‍ മാരും, തത്തകളും നിറഞ്ഞ മാവുകള്‍ സാധാരണ കാഴ്ച ആയിരുന്നു. എന്നാല്‍ കുറച്ചു നാളുകളായി ഞാന്‍ ഒരു അന്വോഷണത്തില്‍ ആയിരുന്നു. മറ്റൊന്നുമല്ല അണ്ണാര കണ്ണന്‍ മാരെ ഇപ്പോള്‍ നാട്ടില്‍ ഒരിടത്തും കാണാനില്ല . അണ്ണാര കണ്ണന്മാര്‍ സുലഭമായി കാണാറുള്ള പ്രദേശങ്ങള്‍ എല്ലാം തിരഞ്ഞെങ്കിലും ഒന്നിനെ പോലും കാണാന്‍ കഴിഞ്ഞില്ല. എന്റെ അന്വോഷണം ചെന്നെത്തിയത് മൊബൈല്‍ ഫോണ്‍ ടവരുകലിലാണ്, കാരണം മൊബൈല്‍ തരംഗങ്ങള്‍ അതിജീവിക്കാന്‍ കഴിയാതെ അണ്ണാനുകള്‍ ഓടി ഒളിക്കുകയാണ്. മൊബൈല്‍ തരംഗങ്ങള്‍ ഏറ്റവും ദോഷകരമായി ബാധിക്കുന്നത് അണ്ണാന്‍കളെയാണ്. അണ്ണാന്‍ മാത്രമല്ല , അങ്ങാടി കുരുവികളും., തത്തകളും ഉള്‍പ്പെടെ ഒട്ടേറെ ജീവികള്‍ നിലനില്‍പ്പിനായി പോരാടുകയാണ്. മൊബൈല്‍ നമുക്ക് അവിഭാജ്യമാകുമ്പോള്‍ ഇത്തരം നാട്ടു നന്മകള്‍ മറയുകയാണ്. മാമ്പഴം മാത്രമല്ല കുട്ടിക്കാലത്ത് ആഞ്ഞിലി മരം നമ്മള്‍ അയണിമരം എന്ന് വിളിക്കും അതിന്റെ ചക്കയും വളരെ സ്വാദാണ്, എല്ലാവരും കൂടി ചേര്‍ന്ന് ചക്ക ശേഖരിച്ചു മരത്തോല്‍ഒക്കെ മൂടി പഴുപ്പിച്ചു വീതം വയ്ച്ചു കഴിക്കാറുണ്ട്. ഇപ്പോള്‍ നാട്ടില്‍ അവയുടെ ലഭ്യതയും കുറഞ്ഞിട്ടുണ്ട്. ഈ അടുത്ത ദിവസ്സങ്ങളില്‍ സെക്രടരിയടിനു മുന്‍പില്‍ ജനറല്‍ ഹോസ്പിടല്‍ റോഡില്‍ പഴങ്ങള്‍; വില്പാനക്ക് വച്ചിരിക്കുന്ന കൂട്ടത്തില്‍ അയണി ചക്കകളും കണ്ടു.അയണി ചക്കയുടെ സ്വാദു അറിയണം എന്നുള്ളവര്‍ അങ്ങോട്ട്‌ വന്നാല്‍ മതി. മൂന്ന് നാലു എണ്ണം വരുന്ന ഒരു കിലോ എന്പതു രൂപ. ഇനിയും എന്തെല്ലാം നാട്ടു വിഭവങ്ങള്‍ ആണ് പൊള്ളുന്ന വിലക്ക് നമുക്ക് വങ്ങേണ്ടി വരുക . വിഷുക്കാലം കണിക്കൊന്ന പൂക്കളുടെ കാലം കൂടിയാണ്. നിറയെ പൂക്കള്‍ ചൂടി നില്‍ക്കുന്ന കണിക്കൊന്നകള്‍ നല്‍കുന്ന ദ്രിശ്യ ഭംഗി അനിര്‍വചനീയമാണ്. ഈയിടെയായി വിഷു കാലത്ത് കഴക്കൂട്ടം - കോവളം ബൈ പാസ്സില്‍ കൂടി യാത്ര ചെയ്യാന്‍ വളരെ സന്തോഷമാണ്. കാരണം റോഡിനു ഇരു വശങ്ങളിലുമായി നിറയെ പൂത്തു നില്‍ക്കുന്ന കണിക്കൊന്നകള്‍ , അവ നല്‍കുന്ന കാഴ്ചാനുഭവം മനസ്സിന് കുളിര്‍മ്മ പകരുന്ന ഒന്നാണ്. ഈ മനോഹരമായ കാഴ്ച വിഷുവിന്റെ തലേന്ന് വരെ മാത്രമേ കാണാന്‍ കഴിയൂ. കാരണം വിഷു തലേന്ന് കച്ചവടക്കാരും മറ്റും ചേര്‍ന്ന് ഈ കൊന്നപ്പൂക്കള്‍ എല്ലാം പറിച്ചു കൊണ്ട് പോകും. കൊമ്പുകള്‍ എല്ലാം ഒടിഞ്ഞു, ഒരു പൂവ് പോലും ശേഷിക്കാതെ വാടിതളര്‍ന്നു നില്‍ക്കുന്ന കൊന്ന മരങ്ങള്‍ പിന്നെ ഒരു നൊമ്പര കാഴ്ചയാണ്. എങ്കിലും അടുത്ത വിഷു എത്തുമ്പോള്‍ പുത്തന്‍ ചില്ലകളില്‍ നിറയെ പൂവുമായി വരവേല്‍ക്കുന്ന ഈ കൊന്ന മരങ്ങള്‍ ഒരു പ്രതീകമാണ്‌ , നിസ്വാര്‍ത്ഥ സ്നേഹത്തിന്റെ പ്രതീകം.ഈ വിഷുക്കാലം നമുക്കും കാണിക്കൊന്നകളെ മാതൃക ആക്കാം . മനസ്സില്‍ സ്നേഹം നിറക്കാം അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാം . ലോകമെമ്പാടും ഉള്ള മലയാളികള്‍ക്ക് ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍..........

2012, മാർച്ച് 27, ചൊവ്വാഴ്ച

വെള്ളിത്തിരയില്‍ പോലിസ് ഗര്‍ജ്ജനം ................

മലയാള സിനിമയ്ക്ക്‌ മറ്റൊരു ഉത്സവ കാലം കൂടി . വേനലവധിയും, വിഷുവും ഒക്കെയായി മലയാള സിനിമ മറ്റൊരു ഉണര്‍വ്വിന്റെ വഴിയില്‍. തികച്ചും യാദ്രിശ്ച്കം ആകും ഈ സീസ്സനില്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ എല്ലാം പോലീസു വേഷത്തിലാണ് വെള്ളിത്തിരയില്‍ എത്തുന്നത്‌. ശ്രീ ഷാജി കൈലാസിന്റെ കിംഗ്‌ ആന്‍ഡ്‌ കമ്മിഷനരില്‍ മമ്മൂട്ടി സെക്യൂരിറ്റി ഡയറക്ടര്‍ അയ ജോസഫ്‌ അലക്സ്‌ ആയും, സുരേഷ് ഗോപി ഭരത്ചന്ദ്രന്‍ ഐ പി എസ്സുമായി വരുമ്പോള്‍ , ശ്രീ ബി . ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വഹിച്ച ഗ്രാന്‍ഡ്‌ മാസ്റെരില്‍ മോഹന്‍ലാല്‍ ചന്ദ്രശേഖര്‍ എന്നാ പോലിസ് കമ്മിഷണര്‍ ആയി വരുന്നു. ശ്രീ ജോണി ആന്റണി ഒരുക്കുന്ന മാസ്റ്റെര്സില്‍ പ്രിത്വിരാജ് എ എസ പി ശ്രീരാമ കൃഷ്ണന്‍ എന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചുരുക്കത്തില്‍ ഈ വിഷുക്കാലം വെള്ളിത്തിരയില്‍ മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളുടെ ഗര്‍ജ്ജനങ്ങള്‍ മുഴങ്ങും. കിങ്ങിന്റെയും, കമ്മിഷനരിന്റെയും തുടര്‍ച്ചയായി വരുന്ന കിംഗ്‌ ആന്‍ഡ്‌ കമ്മിഷനരില്‍ രഞ്ചി പണിക്കര്‍ എഴുതിയ തീപ്പൊരി സംഭാഷണങ്ങള്‍ തന്നെയാണ് മുഖ്യ ആകര്‍ഷണം . രാജാമണിയുടെ സംഗീതവും, ഭരണി.കെ .ധാരന്റെ ചായഗ്രഹനവും ചിത്രത്തിന് അനുകൂല ഘടകങ്ങള്‍ ആണ്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ഗ്രാന്‍ഡ്‌ മാസ്റെരിനു അദ്ദേഹം തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്നു. സംഗീതം ദീപക് ദേവും , ചായാഗ്രഹണം വിനോദ് ഇല്ലം പള്ളിയും നിര്‍വഹിച്ചിരിക്കുന്നു. ജോണി ആന്റണി ഒരുക്കുന്ന മാസ്റെര്സില്‍കഥയും തിരക്കഥയും ജിനു അബ്രഹാമും, സംഗീതം ഗോപി സുന്ദറും, ചായാഗ്രഹണം മധു നീലകന്ദനുംനിര്‍വഹിച്ചിരിക്കുന്നു. മമ്മൂട്ടി , സുരേഷ് ഗോപി, മോഹന്‍ലാല്‍, പ്രിത്വിരാജ് എന്നിവര്‍ പോലീസെ വേഷങ്ങള്‍ ഉജ്ജ്വലമായി ഇതിനു മുന്‍പും അവതരിപ്പിച്ചിട്ടുണ്ട് . എന്നാല്‍ ഒരേ സമയം തന്നെ പല ചിത്രങ്ങളിലായി ഈ താരങ്ങള്‍ പോലീസെ വേഷത്തില്‍ എത്തുമ്പോള്‍ ഈ വിഷുക്കാലം പ്രേക്ഷകര്‍ക്ക്‌ വിരുന്നാകും. നിയമത്തിന്റെ വഴികളിലൂടെ കിംഗ്‌ ആന്‍ഡ്‌ കമ്മിഷണര്‍ യാത്ര തുടങ്ങുമ്പോള്‍ മമ്മൂട്ടിയുടെയും , സുരേഷ്ഗോപിയുടെയും മത്സര പ്രകടനം ചിത്രത്തിന് തുണയാവും എന്ന് കരുതാം. കുടുംബ ബന്ധങ്ങളുടെ ആവിഷകാരവും മോഹനലലിന്റെ പോലീസെ വേഷവും ഗ്രാന്‍ഡ്‌ മസ്റെര്കും വിജയം സമ്മാനിക്കും. പ്രിത്വിരജിന്റെ തകര്‍പ്പന്‍ പ്രകടനവും, ശശികുമാര്‍ - പ്രിത്വിരാജ് ടീമിന്റെ ഒത്തു ചേരലും, സൌഹൃദത്തിന്റെ ഊഷ്മള നിമിഷങ്ങളും മാസ്റെര്സിനെ യദാര്‍ത്ഥ മാസ്റെര്സ് എന്ന് പ്രേക്ഷകരെ കൊണ്ട് പറയിക്കും . മാസ്റെര്സിലെ സുഹൃത്ത്‌ എന്നാ ഗാനം ഇതിനകം ഹിറ്റ്‌ ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത് എത്തിക്കഴിഞ്ഞു. ഈ സൂപ്പര്‍ താരങ്ങള്‍ക്ക് പുറമേ മുകേഷ് , ഗണേഷ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ എല്ലാം തന്നെ ഈ വിഷുവിനു പോലീസെ വേഷത്തില്‍ എത്തുന്നു. അതെ സമയം തന്നെ ഇപ്പോള്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ച വൈക്കുന്ന ഓര്‍ഡിനറി എന്നാ ചിത്രത്തില്‍ പോലീസെ വേഷം അല്ലെങ്കില്‍ പോലും, ഡ്രൈവറും,കണ്ടുക്ടരും ആയി കാക്കി വേഷത്തില്‍ തന്നെയാണ് ബിജുമേനോനും, കുഞ്ചാക്കോ ബോബനും എന്നതും യാദ്രിചികമാണ്. എന്തായാലും ഈ ചിത്രങ്ങള്‍ എല്ലാം വിജയം ആകട്ടെ അത് വഴി മലയാള സിനിമ ഒന്ന് കൂടി ശക്തമാവട്ടെ............

2012, മാർച്ച് 21, ബുധനാഴ്‌ച

എല്ലാം നമുക്കറിയാം, പക്ഷെ .............

യാത്രകള്‍ നമുക്ക് നല്‍കുന്ന അനുഭവങ്ങള്‍ എത്ര വ്യത്യസ്തമാണ്. ദിവസ്സവും രാവിലെയും വൈകിട്ടും മുരുക്കുംപുഴയില്‍ ന്നിന്നു തിരുവനന്തപുരതെക്കും തിരിച്ചും ഉള്ള ഹ്രസ്സ്വമായ തീവണ്ടി യാത്രകള്‍ പോലും പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുന്നു. നിശ്ചിതമായ മാസ്സ വരുമാനം ചിട്ടി, ലോണ്‍ തുടങ്ങി മറ്റു ചിലവുകളില്‍ തട്ടി മാസ്സതിന്റെ പകുതിയില്‍ തന്നെ പൂര്‍ണ്ണമാകുന എന്നെ പോലെ ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം തീവണ്ടിയിലെ യാത്ര ആശ്വാസം തന്നെയാണ് . പലപ്പോഴും വെള്ളത്തിന്റെ പ്രകൃതമാണ് ജീവിതത്തിനു, വെള്ളം അത് നിലനില്‍ക്കുന്ന പാത്രത്തിന്റെ രൂപം പ്രാപിക്കുന്നത് പോലെ ചുറ്റുപാടുകളും, സാഹചര്യങ്ങളും നമ്മുടെ ജീവിതത്തെയും രൂപപ്പെടുത്തുന്നു. കാരണം മുരുക്കുംപുഴയില്‍ രണ്ടു ട്രെയിനുകളെ നിര്തുകയുല്ല്, കൊല്ലം പസ്സെഞ്ഞെരും, മലബാര്‍ എക്സ്പ്രസ്സും അത് കൊണ്ടുതന്നെ അവയുടെ സമയത്തിനു അനുസരിച്ച് ഓരോ ദിവസ്സവും ക്രമീകരിക്കപ്പെടുന്നു. എന്നിരുന്നാലും ഈ യാത്രകളില്‍ ഒരു ദിവസ്സത്തെ മുഴുവന്‍ കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നു. സച്ചിന്റെ നൂറാം സെഞ്ചറി , പിറവം തിരഞ്ഞെടുപ്പ്, ഈ അടുത്ത കാലത്ത് സിനിമയുടെ വിജയം, എന്ന് വേണ്ട പ്രാദേശികവും, ദേശിയവും, അന്തരടെശിയവുമായ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നു. പലപ്പോഴും ഈ യാത്രകളില്‍ വിദേശിയരായ പലരെയും പരിചയപ്പെടാനും സാധിക്കാറുണ്ട്. ഇന്ഗ്ലാണ്ട് കാരനായ ലെസ്ലി , ജെര്‍മ്മനി കാരനായ തോമസ്‌, സ്പയിന്‍ കാരനായ സാന്ജ്ജസ് , ഇറ്റലി ക്കാരായ ലോറ, എട്വര്ദ് തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം. പലപ്പോഴും ആദ്യ കാഴ്ച്ചയില്‍ തന്നെ അവര്‍ നമുക്ക് സമ്മാനിക്കുന്ന പുഞ്ചിരിയില്‍ നിന്നാണ് പിന്നീടുള്ള സംഭാഷണങ്ങള്‍ ആരംഭിക്കുന്നത്. പലപ്പോഴും അവരോടു സംസാരിക്കുമ്പോള്‍ അനുയോജ്യമായ വാക്കുകള്‍ കിട്ടാന്‍ വിഷമിക്കാറുണ്ട്, അപ്പോഴാണ് എന്റെ ഇംഗ്ലീഷ് പരിജ്ഞാനം എത്ര മോശം ആണെന്ന് തിരിച്ചറിയുന്നത്‌. എങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഭാഷ പലപ്പോഴും തടസ്സം ആകാറില്ല. അവരുമായുള്ള സംഭാഷണങ്ങള്‍ എന്തെ ഭാഷ ശുദ്ധിയെ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും സംഭാഷണ മദ്ധ്യേ കേരളത്തെക്കുറിച്ചും മലയാളി കളെ കുറിച്ച് ചോദിക്കാറുണ്ട്. പരിചയപ്പെട്ട എല്ലാവരും തന്നെ കേരളത്തെക്കുറിച്ചും മലയാളികലെക്കുരിച്ചും നല്ല വാക്കുകള്‍ മാത്രം പറയുന്നു. എല്ലാം നന്മകളെയും കുറിച്ച് വാ തോരാതെ പറയുന്ന അവര്‍ എല്ലാവരും അവസാനമായി ഒരു വാചകം കൂടി കൂട്ടിചേര്‍ക്കാറുണ്ട്. നിങ്ങളുടെ നാട് മനോഹരം തന്നെ പക്ഷെ എത്ര വൃത്തിഹീനം ആയിട്ടാണ് നിങ്ങള്‍ പരിസ്സരം സൂക്ഷിക്കുന്നത്. നിങ്ങളുടെ റോഡ്‌ , റെയില്‍വേ സ്റ്റേഷന്‍ , ബസ്‌ സ്റ്റോപ്പ്‌ എന്ന് വേണ്ട എല്ലായിടവും മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇവിടെ നിയമം ബാധകമല്ലേ, ഞങ്ങളുടെ നാട്ടില്‍ ഇത്തരം നിയമങ്ങള്‍ കര്‍ശനമാണ്. മാത്രമല്ല ഓരോ പൌരനും പരിസ്സരം വൃത്തിയായി സൂക്ഷിക്കുന്നത് തങ്ങളുടെ കടമ ആയി കരുതുകയും ചെയ്യുന്നു, നിങ്ങള്‍ ഉന്നത വിദ്യഭ്യാസ്സം ഉള്ളവര്‍ അല്ലെ പിന്നെന്ത അങ്ങിനെ. ഇങ്ങനെ നിരവധി മറുചോദ്യങ്ങള്‍ . അവയ്ക്ക് മുന്‍പില്‍ കടമകള്‍ മറന്ന മലയാളിയുടെ വിളറിയ ചിരിയുമായി നില്‍ക്കേണ്ടി വരുന്നു. ഇത്തരം മാലിന്യ കൂമ്പാരങ്ങള്‍ നമ്മുടെ നാടിന്റെ ശാപമാണ്. മാലിന്യ സംസകരണം കാര്യക്ഷമാമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മനുഷ്യത്വത്തിന്റെ പക്ഷത് നിന്ന് നാം ഓരോരുത്തരും മുന്‍കൈ എടുത്തു നമ്മുടെ കടമകള്‍ നിര്‍വഹിച്ചാല്‍ മാത്രമേ മാത്രമേ ഇതിനു പരിഹാരം കാണാന്‍ സാധിക്കുകയുള്. ഇത് പറഞ്ഞു തരാനും ബോധ്യപ്പെടുത്താനും ലെസ്ല്യും, എട്വര്‍ഡും, തോമസ്സും ഒന്നും വേണ്ട കാരണം ഇതൊക്കെ നമുക്ക് അറിവുള്ള കാര്യങ്ങള്‍ തന്നെ, ഒരു പക്ഷെ നമ്മള്‍ ബോധപൂര്‍വ്വം മറക്കുന്നതും ........

2012, മാർച്ച് 8, വ്യാഴാഴ്‌ച

ഉറുമിയെ തഴഞ്ഞവര്‍ എന്ത് നേടി..............

ഈ വര്‍ഷത്തെ ദേശിയ സിനിമ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ റുപീ മികച്ച മലയാള ചിത്രമായി , ആദിമാധ്യാന്ത്യം പ്രതേക പരാമര്‍ശവും നേടി. രണ്ടു ചിത്രങ്ങളും അര്‍ഹിച്ച പുരസ്കാരങ്ങള്‍ തന്നെയാണ് നേടിയത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍. രോഹിണി ഹട്ടങ്ങാടി അധ്യക്ഷ ആയ ദേശിയ ജുരിയും അഭിനന്ദനം അര്‍ഹിക്കുന്നു. കാരണം ഇന്ത്യന്‍ റുപീ, പ്രണയം , ആകാശത്തിന്റെ നിറം, ആദിമധ്യാന്തം, അകം തുടങ്ങിയ അഞ്ചു ചിത്രങ്ങള്‍ ആണ് അവരുടെ മുന്‍പില്‍ എത്തിയത്, ആ ചിത്രങ്ങളെ മുന്‍നിര്‍ത്തി അവര്‍ സത്യസന്ധമായ തീരുമങ്ങളും കൈക്കൊണ്ടു. ഇന്ത്യന്‍ റുപീ മികച്ച ചിത്രമായി തിരഞ്ഞെടുത്തു, ആധിമാധ്യാതത്തിനു പ്രതേക പരാമര്‍ശം നല്‍കി .അതുപോലെ പ്രണയത്തില്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രം അല്ലാത്തത് കൊണ്ട് മികച്ച നടന്‍ എന്നാ നിലയില്‍ പരിഗണിക്കാന്‍ കഴിയില്ല എന്നാ അവരുടെ തീരുമാനവും തെറ്റാണു എന്ന് പറയാന്‍ കഴിയില്ല. പ്രിത്വിരജിനെ ഇന്ത്യന്‍ രുപ്പീയിലെ പ്രകടനത്തിന് പരിഗണിച്ചു എങ്കിലും ഉറുമി ജൂറിക്ക് മുന്‍പില്‍ ഏതാതിരുന്നത് ഉറപ്പായ അവാര്‍ഡ്‌ പ്രിത്വിരജിനും നഷ്ട്ടമാക്കി. ദുബായിലും ലണ്ടനിലും വച്ച് അവാര്‍ഡു ചടങ്ങ് നടത്തുകയും തങ്ങളുടെ ചാനലിനു അവകാശം കിട്ടിയ ചിത്രങ്ങള്‍ക്കും താരങ്ങള്‍ക്കും , തങ്ങളുടെ ചാനലില്‍ റിയാലിറ്റി ഷോ ജഡ്ജ് ആയിരിക്കുന്നവര്‍ക്കും അവാര്‍ഡുകള്‍ നല്‍കി മറ്റു ഭാഷകളിലെ നടന്മാരെ ഇറക്കുമതി ചെയ്തു മലയാളി നടിമാരെ കൂടെ തുള്ളിക്കുകയും ചെയ്യുന്ന അവാര്‍ഡു സംസ്കാരങ്ങളില്‍ നിന്നും എന്ത് കൊണ്ടും ഉയര്‍ന്ന നിലയില്‍ തന്നെയാണ് ദേശിയ ജൂറി ചിത്രങ്ങളെ വിലയിരുത്തിയത്. മലയാളത്തിനു രണ്ടു അവാര്‍ഡുകള്‍ കിട്ടി എന്നാല്‍ അവാര്‍ഡു കിട്ടിയ മലയാളികളെ എല്ലാം വിളിച്ചു കൂട്ടി അത് തങ്ങളുടെതന് എന്ന് സ്ഥാപിക്കാന്‍ മലയാളി പാടുപെടുന്നതും കണ്ടു. ഒരു ഇന്ത്യന്‍ വംശജന്‍ ഓസ്ട്രല്യന്‍ ടീമില്‍ കളിച്ചു ആ ടീം ലോക കപ്പു നേടിയാല്‍ അത് ഇന്ത്യക്ക് അവകാശപ്പെട്ടതാണ് എന്ന് സ്ഥാപിക്കുന്നത് പോലെ പരിഹാസ്യം ആണ് അത്. ഇവിടെ പ്രാദേശിക ജൂറിയാണ് പിഴവ് വരുത്തിയത്. ഉറുമി, ഊമക്കുയില്‍ പാടുമ്പോള്‍ , വീരപുത്രന്‍ തുടങ്ങി വിവിധ മേഘലകളില്‍ അവാര്‍ഡു കിട്ടുമായിരുന്ന ഒട്ടേറെ ചിത്രങ്ങള്‍ പ്രാദേശിക ജൂറി തള്ളിക്കളഞ്ഞു. ഇന്ത്യന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്ടിവേളില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു അന്താരാഷ്ട്ര പ്രശംസ നേടിയ ഉറുമി പോലൊരു ചിത്രം ദേശിയ ജൂറിക്ക് മുന്നില്‍ എത്തിക്കാതെ തള്ളി ക്കളഞ്ഞ പ്രാദേശിക ജൂറി മലയാളത്തെ അപമാനിക്കുകയായിരുന്നു. സാങ്കേതികമായും, കലാപരമായും, സംഗീതപരമായും അവാര്‍ഡുകള്‍ കിട്ടേണ്ടിയിരുന്ന ചിത്രം ദേശിയ ജൂറിക്ക് മുന്‍പില്‍ ഏതാതിരുന്നത് കാരണം പ്രിത്വിരാജ് എന്നാ താരത്തിനു ഏതാണ്ട് ഉറപ്പായ മികച്ച നടനുള്ള പുരസ്കാരവും നഷ്ട്ടമാക്കി. മോഹന്‍ലാലിനെ പരിഗണിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ പ്രിത്വിരജും ഗിരീഷ്‌ കുല്‍ക്കര്‍ണിയും ആണ് പരിഗണയില്‍ വന്നത്. അവസാനം ദേവുള്‍ എന്നാ ചിത്രത്തിന് ദിനേശ് കുല്‍ക്കര്‍ണി അവാര്‍ഡു നേടുകയായിരുന്നു. അതേസമയം ഉറുമി എന്നാ ചിത്രം കൂടി ദേശിയ ജൂറിക്ക് മുന്‍പില്‍ എത്തിയിരുന്നു എങ്കില്‍ മികച്ച നടനായി പ്രിത്വിരാജ് എതിരില്ലാതെ തിരെഞ്ഞെടുക്കപ്പെടുമായിരുന്നു. സാങ്കേതിക, സംഗീത വിഭാഗങ്ങളില്‍ ചിത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തേനെ. കഴിഞ്ഞ ദേശിയ അവാര്‍ഡു പ്രഖ്യാപന വേളയില്‍ സലിംകുമാര്‍ പറഞ്ഞത് പോലെ മലയാളി തന്നെയാണ് മലയാളിയുടെ നേട്ടങ്ങള്‍ക്ക്‌ തടസ്സം നില്‍ക്കുന്നത്. മലയാളത്തിനു അവാര്‍ഡു കുറഞ്ഞു പോയി എന്ന് കുറ്റം പറയുന്നതില്‍ കാര്യമില, കാരണം ദേശിയ ജൂറിക്ക് മുന്‍പില്‍ എത്തിയ ചിത്രങ്ങള്‍ വര സത്യസന്ധമായി തന്നെ വിലയിരുത്തി. മറ്റു ഭാഷകളിലെ പ്രാദേശിക ജൂറികള്‍ വ്യക്തിതല്പര്യവും, പക്ഷപാതവും കാണിക്കാതെ അവരുടെ നല്ല ചിതങ്ങള്‍ ജൂറിക്ക് മുന്നില്‍ എത്തിച്ചത് കൊണ്ടാണ് ആ ഭാഷകള്‍ നേട്ടങ്ങള്‍ കൈവരിച്ചത്. എന്നാല്‍ മലയാളത്തിനെ സംബധിച്ച് അര്‍ഹതയുള്ള എല്ലാ ചിത്രങ്ങളും പ്രാദേശിക ജൂറി പരിഗണിക്കാതെ അവഗണിച്ചത് കൊണ്ടാണ് ഇത്തരത്തില്‍ ഒരു സ്ഥിതി വന്നത്.ഉറുമി പോലൊരു ചിത്രം ഒഴിവാക്കുന്നത് കൊണ്ട് ഇക്കൂട്ടര്‍ നേടിയത് എന്താണ്, മികച്ച നടന്‍ ഉള്‍പ്പെടെ മലയാളത്തിനു കിട്ടേണ്ടിയിരുന്ന വിലപ്പെട്ട അവാര്‍ഡുകള്‍. പ്രിത്വിരജിനു അഭിമാനികാം, ഇന്ത്യന്‍ റുപീ മികച്ച മലയാള ചിത്രമായി, ഇന്ത്യന്‍ രുപീയിലെ പ്രകടനത്തിന് അവസാന നിമിഷം വരെ പരിഗണിക്കുകയും ചെയ്തു. താങ്കളുടെ കഴിവുകള്‍ അന്ഗീകരിക്കപ്പെട്ടിരിക്കുന്നു. താങ്കള്‍ക്ക് ഒന്നല്ല ഒന്നിലേറെ ദേശിയ പുരസ്കാരങ്ങള്‍ ലഭിക്കും, കാലം സാക്ഷി. ദേശിയ പുരസ്കാരങ്ങളുടെ മാനദണ്ഡം നോക്കിയാല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് അര്‍ഹന്‍ പ്രിത്വിരാജ് തന്നെയാണ് കാരണം ഇന്ത്യന്‍ റുപീ, മനിക്യകല്ല്, ഉറുമി എന്നീ മികച്ച മൂന്നു ചിത്രങ്ങളില്‍ കേന്ദ്ര കടപത്രങ്ങളെ ഉജ്ജ്വലമായി പ്രിത്വിരാജ് കകാര്യം ചെയ്തിരിക്കുന്നു. അര്‍ഹതപ്പെട്ട സംസ്ഥാന അവാര്‍ഡു എങ്കിലും നല്‍കി മലയാളം പ്രായശ്ചിത്തം ചെയ്യുമോ ,അതോ അവിടെയും വ്യക്തി താല്പര്യങ്ങളും, പക്ഷപാതവും മുന്നിട്ടു നില്‍ക്കുമോ , നമുക്ക് കാത്തിരുന്നു കാണാം. അവാര്‍ഡുകള്‍ നേടിയ ഇന്ത്യന്‍ റുപീ, ആദിമധ്യാന്തം എനീ ചിതങ്ങളുടെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ഒരിക്കല്‍ക്കൂടി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..............

2012, മാർച്ച് 3, ശനിയാഴ്‌ച

സച്ചിന്‍,..... താങ്കള്‍ അത് നേടും............

മറ്റൊരു പരാജയ ഭാരവുമായി ഇന്ത്യന്‍ ടീം മടങ്ങിയെത്തി. ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി നേരിടേണ്ടി വന്നതിന്റെ കാരണങ്ങള്‍ പലതാണ്. മുന്‍പ് പല പോസ്റ്റുകളിലും ഇന്ത്യ അഭിമുഖീകരിക്കനിരുന്ന ഈ സാഹചര്യത്തെ കുറിച്ച് വിശദമായി എഴുതിയിരുന്നു. അത് കൊണ്ട് തന്നെ അത്തരം കാര്യങ്ങളിലേക്ക് കടക്കുന്നില്ല. ഈ പര്യടനത്തില്‍ എല്ലാവരും കാത്തിരുന്നത് സച്ചിന്‍ എന്നാ മഹാനായ കളിക്കാരന്റെ നൂറാം സെഞ്ചറി ആണ്. അത് നേടാന്‍ കഴിയാതെ വന്ന പ്പോള്‍ മഹാനായ ആ കളിക്കാരന് ഏറെ വിമര്‍ശനഗല്‍ നേരിടെണ്ടിയും വന്നു. പ്രതിഭാശാലിയായ ആ കളിക്കാരനെ ഇത്തരത്തില്‍ കരൂശിക്കേണ്ട കാര്യമുണ്ടോ, ഇല്ല എന്ന് നിശംസയം പറയാം. കാരണം സച്ചിന്‍ എന്നാ പ്രതിഭയുടെ കരുത്തു ചോര്‍ന്നു പോയിട്ടില്ല, ഇനിയും ആയിരക്കണക്കിനു റണ്‍സുകള്‍ നേടാനുള്ള കരുത്തു ആ പേശികളില്‍ അവശേഷിക്കുന്നു. ഏറെ വൈകാതെ തന്നെ സച്ചിന്‍ ആ നേട്ടം കൈവരിക്കും, അതും സ്വാഭാവികമായ രീതിയില്‍ തന്നെ. നൂറാം സെഞ്ചറി സച്ചിനില്‍ വലിയ സമ്മര്‍ദം ഉണ്ടാക്കി എന്ന് കരുതാന്‍ കഴിയില്ല. കാരണം തന്റെ ഈ യാത്രയില്‍ ഇതിലും വലിയ സമ്മര്‍ദങ്ങള്‍ ധീരമായി എതിരിട്ടു വിജയിച്ച ആളാണ് സച്ചിന്‍. അത് കൊണ്ട് തന്നെ മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്ന സമ്മര്‍ദങ്ങള്‍ സച്ചിന്‍ എന്നാ താരത്തിന്റെ പ്രകടനത്തില്‍ നിഴലിച്ചു കാണുന്നില്ല. സച്ചിന്‍ അങ്ങയുടെ കരുത്തിലും, പ്രതിഭയിലും ഇന്ദ്യന്‍ ജനത മുഴുവനും ഇപ്പോഴും വിശ്വസിക്കുന്നു. അങ്ങേക്ക് അത് സാധിക്കും, നൂറാം സെഞ്ചറി എന്നാ മഹത്തായ നേട്ടം ഏറെ താമസിയാതെ അങ്ങ് നേടും എന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. അങ്ങേക്ക് അത് നേടാന്‍ കഴിയും. അങ്ങ് നൂറാം സെഞ്ചറി നേടുമ്പോള്‍ ഈ വിമര്‍ശകര്‍ തന്നെ പൂമാലയുമായി വരും , ആ മഹത്തായ ദിനം ഏറെ വൈകാതെ തന്നെ വന്നു ചേരും..........

2012, ഫെബ്രുവരി 25, ശനിയാഴ്‌ച

ഈ അടുത്തകാലത്ത്‌.... കാഴ്ച്ചയുടെ നവ്യാനുഭവം ...........

ശ്രീ രാജു മല്ലിയത് നിര്‍മ്മിച്ച്‌ ശ്രീ അരുണ്‍കുമാര്‍ സംവിധാനം നിര്‍വഹിച്ച ഈ അടുത്ത കാലത്ത്..... പ്രദര്‍ശനത്തിനു എത്തി. കോക്ക്ടയില്‍ എന്ന ചിത്രത്തിന് ശേഷം അരുണ്‍കുമാര്‍ അണിയിച്ചു ഒരുക്കിയ ഈ അടുത്ത കാലത്തും പ്രേക്ഷകരെ നിരാശ പെടുതുന്നില്ല. പലപ്പോഴും പുതുമ എന്നാ പേരില്‍ എന്തെങ്കിലും കാട്ടിക്കൂട്ടലുകള്‍ നടത്തി പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന പതിവ് സിനിമ സങ്കല്‍പ്പങ്ങളെ പാടെ മാറ്റി കൊണ്ട് ഈ അടുത്ത കാലത്ത്.... പ്രേക്ഷകര്‍ക്ക്‌ നവ്യമായ കാഴ്ച്ചയുടെ അനുഭവം സമ്മാനിക്കുന്നു. അതുതന്നെയാണ് ചിത്രത്തിന്റെ വിജയവും. ശ്രീ അരുണ്‍കുമാര്‍ മികച്ച കൈയടക്കത്തോടെ ചിത്രത്തെ അണിയിച്ചു ഒരുക്കിയിരിക്കുന്നു. അതിനു അദ്ധേഹത്തെ സഹായിച്ചത് ശ്രീ മുരളി ഗോപിയുടെ ശക്തമായ തിരക്കഥ ഒന്ന് തന്നെയാണ്. സൂക്ഷ്മമായ വീക്ഷണത്തോടെ തയ്യാറാക്കിയ തിരക്കഥ മുരളി ഗോപിയുടെ പ്രതിഭ വെളിവാക്കുന്നു. അഭ്നെതാക്കളുടെ കാര്യം നോക്കുമ്പോള്‍ ചിത്രത്തിന്റെ ഭാഗമായ ഓരോ അഭിനേതാക്കളും ശരാശരിക്കും മുകളില്‍ പ്രകടനം നടത്തുന്നു. വളരെ വ്യത്യസ്തമായ കഥാപാത്രമായി ശ്രീ ഇന്ദ്രജിത്ത് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുന്നു. വര്‍ത്തമാന കാല മലയാള സിനിമയില്‍ ഇത്രയും വ്യത്യസ്തമായ വേഷങ്ങള്‍ അതും തന്മയത്വത്തോടെ ചെയ്യുന്ന ഏക താരം ശ്രീ ഇന്ദ്രജിത്ത് തന്നെയാണ്. അത് കൊണ്ട് തന്നെയാണ് സൂപ്പര്‍ ആക്ടര്‍ എന്ന് പ്രേക്ഷകര്‍ സ്നേഹപൂര്‍വ്വം അദ്ധേഹത്തെ വിളിക്കുന്നത്‌. അശരനാര്‍ ആയവരെ സഹായിക്കുന്നവരെ ദൈവം സഹായിക്കും എന്നാ വാക്യം വായിച്ചിട്ട് , അല്ല പിന്നെ എന്ന് സ്വത സിദ്ധമായ ശൈലിയില്‍ പറയുന്ന ആ ഒരു രംഗം മതി ഇന്ദ്രജിത്ത് എന്നാ നടന്റെ അഭിനയത്തിന്റെ ആഴം അറിയാന്‍. വര്‍ഷവസ്സാനം കണക്കെടുക്കുമ്പോള്‍ ഇന്ദ്രജിത്ത് എന്നാ നടന്റെ സംഭാവനകള്‍ ഒട്ടേറെ ഉണ്ടാകും എന്ന് ഉറപ്പിച്ചു തന്നെ പറയാം. അതുപോലെ ശ്രീ മുരളിഗോപി ഉജ്ജ്വലമായി പ്രകടനം നടത്തിയിരിക്കുന്നു. കഥാപാത്രത്തിന്റെ സൂക്ഷ്മ ചലനങ്ങള്‍ പോലും വളരെ ഗംഭീരമായി അദ്ദേഹം ചെയ്തിരിക്കുന്നു. ശ്രീ അനൂപ്‌ മേനോന്‍ സ്വത സിദ്ധമായ അഭിനയത്തിലൂടെ ശ്രദ്ധ നേടുന്നു. ഋതു എന്നാ ചിത്രത്തിലെ പാവം പയ്യനില്‍ നിന്നും നിഷാന്‍ വളരെ മുന്നോട്ടു പോയിരിക്കുന്നു. നായികമാരില്‍ തനുശ്രീ , മൈഥിലി , ലെന മൂവരും തങ്ങളുടെ കഥാപാത്രങ്ങള്‍ ഗംഭീരമാക്കി. രഫേക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദറിന്റെ ഹൃദ്യമായ ഈണങ്ങള്‍. ശഹ്നാദ് ജലാലിന്റെ കാമറയും, അരുന്കുമാറിന്റെ എഡിറ്റിങ്ങും ചിത്രത്തെ വേറിട്ടത് ആക്കി മാറ്റുന്നു. ഇത്തരത്തില്‍ ഈ അടുത്തകാലത്ത്‌ എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രം തന്നെയാണ്. ചിത്രത്തിലെ ഇന്ദ്രജിത്തിന്റെ കഥാപാത്രത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇത് തന്നെ ഈ വര്‍ഷത്തെ റിയല്‍ ഹിറ്റ് ...... അല്ല പിന്നെ............

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️