2012, ജൂലൈ 31, ചൊവ്വാഴ്ച

അവാര്‍ഡും , ഹാസ്യ താരവും.........

ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ശ്രീ ജഗതി ശ്രീകുമാറിന് ഹാസ്യ നടനുള്ള അവാര്‍ഡു നല്‍കിയപ്പോള്‍ കുറച്ചു പേര്‍ എതിര്‍പ്പുമായി രംഗത്ത് വരികയുണ്ടായി. നവരസ്സങ്ങളില്‍ മറ്റേതൊരു രസ്സതിനും മുകളിലാണ് ഹാസ്യത്തിന്റെ സ്ഥാനം. വാചികമായും, ആംഗികമായും , അഭിനയപരമായും ഏറെ ബുദ്ധിമുട്ടിയാല്‍ മാത്രമേ ഹാസ്യം അവതരിപ്പിച്ചു ഫലിപ്പിക്കാന്‍ സാധിക്കൂ. അത് കൊണ്ട് തന്നെ ഹാസ്യ നടന്‍ എന്നാല്‍ മറ്റേതൊരു അഭിനെതവിനെക്കളും ഒരു പടി മുകളില്‍ തന്നെയാണ് നില്‍ക്കുന്നത്. അവാര്‍ഡിന്റെ വിവിധ വിഭാഗങ്ങള്‍ എടുത്താല്‍ തന്നെ ഹാസ്യ താരത്തിനുള്ള അവാര്‍ഡു മറ്റു വിഭാഗങ്ങളില്‍ ഉള്ള അവാര്‍ഡുകളെ ക്കാള്‍ മൂല്യം ഉള്ളത് തന്നെയാണ്. യാദാര്‍ത്ഥ്യം അങ്ങനെ യിരിക്കെ ഹാസ്യ താരങ്ങളെ വിലകുറച്ച് കാണുന്ന കോണുകളില്‍ നിന്നാണ് ഇത്തരം വാദഗതികള്‍ ഉണ്ടാവുന്നത് എന്ന് വേണം കരുതാന്‍. ശ്രീ ജഗതി ശ്രീകുമാറിന് ഹാസ്യ താരത്തിനുള്ള അവാര്‍ഡു നല്‍കി ആദരിച്ച സംസ്ഥാന ചലച്ചിത്ര ജൂറിക്ക് അഭിനന്ദനങ്ങള്‍.......................

12 അഭിപ്രായങ്ങൾ:

K A Solaman പറഞ്ഞു...

ഹാസ്യ നടനുള്ള അവാര്ഡ് തുക നല്ല നടനുള്ള അവാര്ഡ് തുകക്ക് തുല്യമാക്കിയാല്‍ പ്രശ്നം പരിഹരിക്കാവുന്നതെയുള്ളൂ. ആശംസകള്‍ ജയരാജ്.

കെ എ സോളമന്‍

പട്ടേപ്പാടം റാംജി പറഞ്ഞു...

മനുഷ്യരെ ചിരിപ്പിക്കാന്‍ പ്രയാസം തന്നെ.

ajith പറഞ്ഞു...

അര്‍ഹതയ്ക്കുള്ള അംഗീകാരം

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് സോളമന്‍ സര്‍...... വളരെ നല്ല അഭിപ്രായം തന്നെ....... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി...........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് രാംജി സര്‍....... പ്രതേകിച്ചു മലയാളികളെ...... ഈ ഹൃദയ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് അജിത്‌ സര്‍...... തീര്‍ച്ചയായും....... ഈ സ്നേഹ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി..............

ദീപ എന്ന ആതിര പറഞ്ഞു...

ജഗതി ശ്രീകുമാര്‍ എന്ന നടന് പകരം വെക്കാനൊരു ഹാസ്യ താരം ഇല്ല തന്നെ എന്ന് പറയാം ..തീര്‍ച്ചയായും അര്‍ഹിക്കുന്നു ഈ അംഗീകാരം

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് ദീപാ ജി...... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി..........................

kanakkoor പറഞ്ഞു...

എന്ത് ശ്രമം ഉണ്ടായാലും ശരിയായ കലാകാരനെ തകര്‍ക്കുവാന്‍ കഴിയില്ല. കലാകാരന്‍ എന്ന വ്യക്തിയല്ല , മറിച്ച് കലയാണ്‌ ഉയര്‍ന്നു നില്‍ക്കുന്നത്. നല്ല പോസ്റ്റ്‌. അഭിനന്ദനങ്ങള്‍ ജയരാജ് ജി

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് കനകൂര്‍ ജി....... പറഞ്ഞത് വളരെ ശരിയാണ്, മുകളിലത്തെ പോസ്റ്റിനുള്ള കമന്റ്‌ മാറി ചെയ്തതാണെന്ന് അറിയാം, ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും, ഒരായിരം നന്ദി..............

പ്രവീണ്‍ ശേഖര്‍ പറഞ്ഞു...

വൈകി കിട്ടിയ അംഗീകാരം

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് പ്രവീണ്‍ ജി....... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി..............

കുല മഹിമയുടെ ചോരപ്പൂക്കൾ....

പ്രിയപ്പെട്ടവരേ..... എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ  പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാ...