2012, ഏപ്രിൽ 18, ബുധനാഴ്‌ച
ന്യൂ ജനറേഷന്‍ സിനിമ എന്നാല്‍ ..............
പുത്തന്‍ തലമുറ ചിത്രങ്ങള്‍ എന്നാ ലേബലില്‍ ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തില്‍ പുറത്തു വരുന്ന സമയമാണ്. പുത്തന്‍ ആവിഷ്കരണങ്ങള്‍ എന്നും സ്വാഗതം ചെയ്യപ്പെടെണ്ടാതാണ്. എന്നാല്‍ ഈ ചിത്രങ്ങള്‍ പുതിയ തലമുറയെ മുദ്രണം ചെയ്യുന്ന രീതി നിരാശാജനകമാണ്. പുരുഷ കഥാപാത്രങ്ങള്‍ക്ക് ഒപ്പം സ്ത്രീ കഥാപാത്രങ്ങളുടെ കൈയിലും മദ്യ ഗ്ലാസ്സുകള്‍ നല്‍കുകയും, വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും അപ്പുറത്ത് യുവത്വത്തിന്റെ വേറിട്ട എന്ത് മുഖമാണ് ഈ ചിത്രങ്ങള്‍ നല്‍കുന്നത്. ഇന്നത്തെ തലമുറ മദ്യവും, ലൈഗികതയും മാത്രം ലക്‌ഷ്യം വൈക്കുന്നവരാണോ. പുതിയ തലമുറ എന്ന് വിളിച്ചു കൂവുന്നവരോട് ഒരു ചോദ്യം, താന്‍ മദ്യപിക്കുന്നവള്‍ ആണെന്നും, വിവാഹപൂര്‍വ്വ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും പറയാന്‍ ധൈര്യമുള്ള എത്ര പെണ്‍കുട്ടികള്‍ കേരളത്തില്‍ ഉണ്ട്, അതുപോലെ മദ്യപിക്കുന്ന ഒരുവളെ, വിവാഹപൂര്‍വ്വ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ഒരു പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ ധൈര്യം കാണിക്കുന്ന പുതിയ തലമുറയില്‍ പെട്ട എത്ര യുവാക്കള്‍ കേരളത്തില്‍ ഉണ്ട്. ആരാണ്ട അമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ എനിക്കെത് എന്നാ മട്ടില്‍ ഇത്തരം രംഗങ്ങള്‍ക്ക് കൈ അടിക്കുകയും സ്വന്തം കാര്യം വരുമ്പോള്‍ ഉള്‍വലിയുകയും ചെയ്യുന്ന കാപട്യമല്ലേ നാം ഇവിടെ കാണുന്നത്. സ്ത്രീ പക്ഷ സിനിമകള്‍ എന്നാ പേരില്‍ പോലും പുറത്തു വരുന്ന പുതു തലമുറ ലേബല്‍ ചിത്രങ്ങള്‍ സ്ത്രീയുടെ നഗ്നതയും, ലൈങ്ങികതയും ആവോളം എടുത്തു കാട്ടിയ ശേഷം അവളെ ധീരയാക്കി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. ഇവിടെയാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറങ്ങിയ പഞ്ചാന്ഗ്നി പോലുള്ള സ്ത്രീ പക്ഷ സിനിമകള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത്. അതില്‍ ഗീത അവതരിപ്പിച്ച ഇന്ദിര എന്നാ കഥാപാത്രം ഇന്നും പ്രേക്ഷക മനസ്സില്‍ ഉണ്ട്, സ്ത്രീ ലൈങ്ങികതയും, നഗനതയും പ്രദര്‍ശിപ്പിക്കാന്‍ ആവോളം അവസ്സരം ഉള്ള ആ ചിത്രം അത്തരം ഒരു വഴിയില്‍ നീങ്ങാതെ തന്നെ സമൂഹത്തിനു സന്ദേശം നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ ഇനൂ പുത്തന്‍ തലമുറ എന്ന് പറയുന്ന സ്ത്രീപക്ഷ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ചിത്രങ്ങളും സ്ത്രീയെ അവളുടെ നഗനതയെയും, ലൈങ്ങികതയെയും പരമാവധി ചൂഷണം ചെയ്താ ശേഷം സമൂഹതോടോ , സ്ത്രീ പക്ഷത്തോടെ ചേര്‍ന്ന് നില്‍ക്കാന്‍ ശ്രമിക്കുന്ന്വയാണ്. കേരളത്തിലെ പെണ്‍കുട്ടികള്‍ മുഴുവന്‍ മദ്യപാനികളും, വിവാഹ ഇതര ലൈംഗിക ബന്ടങ്ങളില്‍ താല്പര്യം പ്രകടിപ്പിക്കുന്നവരുമാണ് എന്നാ തോന്നല്‍ പുത്തന്‍ തലമുറ ചിത്രങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന ചിത്രങ്ങള്‍ കാണുന്ന എതൊരു പ്രേക്ഷകനും ഉണടയാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. പിന്നെ മറ്റൊരു കാര്യം ഇറങ്ങുന്ന പുതുമുഖ ചിത്രങ്ങളുടെ എണ്ണം നോക്കിയാല്‍ അവയില്‍ ഒന്നോ രണ്ടോ എണ്ണം മാത്രമാണ് ശ്രദ്ധിക്കപ്പെടുന്നത്, പണ്ട് കാലങ്ങളിലും അങ്ങനെ ഒക്കെ തന്നെ ആയിരുന്നു. അന്ന് സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ ഇടവേളകള്‍ ഇല്ലാതെ ഇറങ്ങുന്ന സമയവും ആയിരുന്നു, എന്നിട്ട് പോലും പല ചിത്രങ്ങളും വിജയിച്ചിട്ടുണ്ട്. ഇന്ന് സൂപ്പര്‍ താര ചിതങ്ങള്‍ തമ്മില്‍ വലിയ ഇടവേളകള്‍ ഉണ്ട് അപ്പോള്‍ ഇത്തരം ചിത്രങ്ങള്‍ കൂടുതല്‍ ശ്രദ്ധ നേടേണ്ടത് ആണ്, എന്നിട്ട് പോലും പല ചിത്രങ്ങളും ശ്രദ്ധ നേടാതെ പോകുന്നത് യുവ സമൂഹത്തെ , അവരുടെ ചിന്തകളെ അവരുടെ ലക്ഷ്യങ്ങളെ അവരുടെ സ്വപ്നഗലെ അവരുടെ പ്രതീക്ഷകളെ മദ്യത്തിലും, വിവാഹ പൂര്‍വ്വ ബന്ടങ്ങളിലും , ലൈങ്ങികതയിലും മാത്രം തളച്ചു ഇടുന്നത് കൊണ്ട് കൂടിയാണ്. നല്ല ശ്രമങ്ങള്‍ക് എന്നും പ്രോത്സാഹനവും പിന്തുണയും ആവശ്യമാണ്, പക്ഷെ യാദാര്‍ത്ഥ്യം മറന്നു കൂടാ. അത് കൊണ്ട് യുവ സിനിമ എന്ന് പറയുമ്പോള്‍ അത് യുവത്വത്തിനു പ്രോചോധനം നല്‍കുന്ന , ലക്ഷ്യങ്ങള്‍ക്ക് കരുത്തു പകരുന്ന , സന്ദേശങ്ങള്‍ നിരഞ്ഞതാകണം. ഇനിയുള്ള ശ്രമങ്ങള്‍ എങ്കിലും ആ വഴിക്ക് തിരിയും എന്നാ പ്രതീക്ഷയോടെ................
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്ഡോസള്ഫാന് നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര് അണക്കെട്ടില് ആശങ്കയുടെ വിള്ളലുകള്, അത് മനസ്സുകളില് അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്ക്ക് നേരെ നീട്ടിയപ്പോള് അവളുടെ കൈകള് വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല് ചടങ്ങിന്റെ ടെന്ഷന് അവ...