2012, ഏപ്രിൽ 18, ബുധനാഴ്‌ച

ന്യൂ ജനറേഷന്‍ സിനിമ എന്നാല്‍ ..............

പുത്തന്‍ തലമുറ ചിത്രങ്ങള്‍ എന്നാ ലേബലില്‍ ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തില്‍ പുറത്തു വരുന്ന സമയമാണ്. പുത്തന്‍ ആവിഷ്കരണങ്ങള്‍ എന്നും സ്വാഗതം ചെയ്യപ്പെടെണ്ടാതാണ്. എന്നാല്‍ ഈ ചിത്രങ്ങള്‍ പുതിയ തലമുറയെ മുദ്രണം ചെയ്യുന്ന രീതി നിരാശാജനകമാണ്. പുരുഷ കഥാപാത്രങ്ങള്‍ക്ക് ഒപ്പം സ്ത്രീ കഥാപാത്രങ്ങളുടെ കൈയിലും മദ്യ ഗ്ലാസ്സുകള്‍ നല്‍കുകയും, വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും അപ്പുറത്ത് യുവത്വത്തിന്റെ വേറിട്ട എന്ത് മുഖമാണ് ഈ ചിത്രങ്ങള്‍ നല്‍കുന്നത്. ഇന്നത്തെ തലമുറ മദ്യവും, ലൈഗികതയും മാത്രം ലക്‌ഷ്യം വൈക്കുന്നവരാണോ. പുതിയ തലമുറ എന്ന് വിളിച്ചു കൂവുന്നവരോട് ഒരു ചോദ്യം, താന്‍ മദ്യപിക്കുന്നവള്‍ ആണെന്നും, വിവാഹപൂര്‍വ്വ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും പറയാന്‍ ധൈര്യമുള്ള എത്ര പെണ്‍കുട്ടികള്‍ കേരളത്തില്‍ ഉണ്ട്, അതുപോലെ മദ്യപിക്കുന്ന ഒരുവളെ, വിവാഹപൂര്‍വ്വ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ഒരു പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ ധൈര്യം കാണിക്കുന്ന പുതിയ തലമുറയില്‍ പെട്ട എത്ര യുവാക്കള്‍ കേരളത്തില്‍ ഉണ്ട്. ആരാണ്ട അമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ എനിക്കെത് എന്നാ മട്ടില്‍ ഇത്തരം രംഗങ്ങള്‍ക്ക് കൈ അടിക്കുകയും സ്വന്തം കാര്യം വരുമ്പോള്‍ ഉള്‍വലിയുകയും ചെയ്യുന്ന കാപട്യമല്ലേ നാം ഇവിടെ കാണുന്നത്. സ്ത്രീ പക്ഷ സിനിമകള്‍ എന്നാ പേരില്‍ പോലും പുറത്തു വരുന്ന പുതു തലമുറ ലേബല്‍ ചിത്രങ്ങള്‍ സ്ത്രീയുടെ നഗ്നതയും, ലൈങ്ങികതയും ആവോളം എടുത്തു കാട്ടിയ ശേഷം അവളെ ധീരയാക്കി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. ഇവിടെയാണ്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറങ്ങിയ പഞ്ചാന്ഗ്നി പോലുള്ള സ്ത്രീ പക്ഷ സിനിമകള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത്. അതില്‍ ഗീത അവതരിപ്പിച്ച ഇന്ദിര എന്നാ കഥാപാത്രം ഇന്നും പ്രേക്ഷക മനസ്സില്‍ ഉണ്ട്, സ്ത്രീ ലൈങ്ങികതയും, നഗനതയും പ്രദര്‍ശിപ്പിക്കാന്‍ ആവോളം അവസ്സരം ഉള്ള ആ ചിത്രം അത്തരം ഒരു വഴിയില്‍ നീങ്ങാതെ തന്നെ സമൂഹത്തിനു സന്ദേശം നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ ഇനൂ പുത്തന്‍ തലമുറ എന്ന് പറയുന്ന സ്ത്രീപക്ഷ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ചിത്രങ്ങളും സ്ത്രീയെ അവളുടെ നഗനതയെയും, ലൈങ്ങികതയെയും പരമാവധി ചൂഷണം ചെയ്താ ശേഷം സമൂഹതോടോ , സ്ത്രീ പക്ഷത്തോടെ ചേര്‍ന്ന് നില്‍ക്കാന്‍ ശ്രമിക്കുന്ന്വയാണ്. കേരളത്തിലെ പെണ്‍കുട്ടികള്‍ മുഴുവന്‍ മദ്യപാനികളും, വിവാഹ ഇതര ലൈംഗിക ബന്ടങ്ങളില്‍ താല്പര്യം പ്രകടിപ്പിക്കുന്നവരുമാണ് എന്നാ തോന്നല്‍ പുത്തന്‍ തലമുറ ചിത്രങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന ചിത്രങ്ങള്‍ കാണുന്ന എതൊരു പ്രേക്ഷകനും ഉണടയാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. പിന്നെ മറ്റൊരു കാര്യം ഇറങ്ങുന്ന പുതുമുഖ ചിത്രങ്ങളുടെ എണ്ണം നോക്കിയാല്‍ അവയില്‍ ഒന്നോ രണ്ടോ എണ്ണം മാത്രമാണ് ശ്രദ്ധിക്കപ്പെടുന്നത്, പണ്ട് കാലങ്ങളിലും അങ്ങനെ ഒക്കെ തന്നെ ആയിരുന്നു. അന്ന് സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ ഇടവേളകള്‍ ഇല്ലാതെ ഇറങ്ങുന്ന സമയവും ആയിരുന്നു, എന്നിട്ട് പോലും പല ചിത്രങ്ങളും വിജയിച്ചിട്ടുണ്ട്. ഇന്ന് സൂപ്പര്‍ താര ചിതങ്ങള്‍ തമ്മില്‍ വലിയ ഇടവേളകള്‍ ഉണ്ട് അപ്പോള്‍ ഇത്തരം ചിത്രങ്ങള്‍ കൂടുതല്‍ ശ്രദ്ധ നേടേണ്ടത് ആണ്, എന്നിട്ട് പോലും പല ചിത്രങ്ങളും ശ്രദ്ധ നേടാതെ പോകുന്നത് യുവ സമൂഹത്തെ , അവരുടെ ചിന്തകളെ അവരുടെ ലക്ഷ്യങ്ങളെ അവരുടെ സ്വപ്നഗലെ അവരുടെ പ്രതീക്ഷകളെ മദ്യത്തിലും, വിവാഹ പൂര്‍വ്വ ബന്ടങ്ങളിലും , ലൈങ്ങികതയിലും മാത്രം തളച്ചു ഇടുന്നത് കൊണ്ട് കൂടിയാണ്. നല്ല ശ്രമങ്ങള്‍ക് എന്നും പ്രോത്സാഹനവും പിന്തുണയും ആവശ്യമാണ്‌, പക്ഷെ യാദാര്‍ത്ഥ്യം മറന്നു കൂടാ. അത് കൊണ്ട് യുവ സിനിമ എന്ന് പറയുമ്പോള്‍ അത് യുവത്വത്തിനു പ്രോചോധനം നല്‍കുന്ന , ലക്ഷ്യങ്ങള്‍ക്ക് കരുത്തു പകരുന്ന , സന്ദേശങ്ങള്‍ നിരഞ്ഞതാകണം. ഇനിയുള്ള ശ്രമങ്ങള്‍ എങ്കിലും ആ വഴിക്ക് തിരിയും എന്നാ പ്രതീക്ഷയോടെ................

93 അഭിപ്രായങ്ങൾ:

K A Solaman പറഞ്ഞു...

കോളേജില്‍ പോകാത്തവനാണ്കാമ്പസ് സിനിമ എടുക്കുന്നത്. മദ്യം കുടിക്കുന്നതും കൊടുക്കന്നതും മോശപ്പെട്ടകാര്യ മാല്ലാതായി. കൊട്ടേഷന്‍ ഗാങ്ങില്‍ പ്രവര്‍ത്തിക്കുന്നത് ഇന്ന് നല്ലമുള്ള വരുമാന മുള്ള ജോലിയാണ്. കണ്ടില്ലേ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി മാരാണ് കൊലപാതക കേസിലെ പ്രതികള്‍ . കേരള ക്രൈം ബ്രാഞ്ചിനെ കേരള ക്രൈം കൊട്ടേഷന്‍ ബ്രാഞ്ച് എന്നു വിളിക്കേണ്ട സാഹചര്യം വന്നിരിക്കുന്നു. ഇതെല്ലാം സിനിമയിലും സംഭവിക്കുന്നു.
സിനിമയും ടി വി സീരിയലുകളും വള്‍ഗര്‍ ആയോത്തോടെ പെണ്‍കുട്ടികളുടെ വസ്ത്രധാരണം പോലും തോളുംകക്ഷവും മറക്കാത്തതായി.

ജയരാജിന്റെ കണ്ടെത്തലുകളോട് യോജി ക്കുന്നു . യുവത്വത്തിനു നല്ലസന്ദേശം മല്‍കുന്നതാകണം സിനിമകള്‍ .
ആശംസകളോടെ ,
-കെ എ സോളമന്‍

K A Solaman പറഞ്ഞു...

തിരുത്തുകള്‍
ലൈന്‍ 2 നല്ല എന്നു മതി
ലൈന്‍ 6 ആയതോടെ
ലൈന്‍ 8 നല്‍കുന്നതാകണം.
എന്റെ എഴുത്തിലെ ബാക്കി പിശകുകള്‍ അവഗണിക്കുക.
ഓകെ, ജയരാജ്
-കെ എ സോളമന്‍

ajith പറഞ്ഞു...

കുത്തഴിഞ്ഞ സമൂഹത്തിനു കുത്തഴിഞ്ഞ സിനിമ

jayarajmurukkumpuzha പറഞ്ഞു...

Hai SOLAMANSIR..... ee sneha sameepyathinum, prothsahanthinum orayiram nandhi......

jayarajmurukkumpuzha പറഞ്ഞു...

Hai AJITHSIR..... ee niranja snehathinum prothsahanthinum orayiram nandhi......

Kalavallabhan പറഞ്ഞു...

ലാഭം മാത്രം ലക്ഷ്യം വെയ്ക്കുകയും സാമൂഹത്തിനോട്‌ ഒരു ഉത്തരവാദിത്തവുമില്ലാത്തതുമായ ഇത്തരം പരിപാടികൾ അൽപായുസ്സുകളാവും.

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു...

പണ്ട് അതിമാനുഷ ചിത്രങ്ങളായിരുന്നു ജനതിനിഷ്ട്ടം എന്നപേരില്‍ കൊടുത്തു കൊണ്ടിരുന്നത്..

ഇന്നത്‌ ന്യു ജനറേഷന്‍ എന്നാ പേരില്‍ വിളമ്പുന്നു..

രണ്ടും ജീവിതത്തോട് അടുത്ത് നില്‍ക്കുന്നില്ല എന്നതല്ലേ സത്യം ?

ജയരാജിന്റെ നിരീക്ഷണങ്ങളോട് യോജിക്കുന്നു...എത്ര യുവാക്കള്‍ തയാരാവും, മദ്യപിക്കും എന്നും വിവാഹപൂര്‍വ ബന്ധം ഉണ്ടായിരുന്നു എന്ന് തുറന്ന്നു സമ്മതിക്കുന്ന ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ ?

പട്ടേപ്പാടം റാംജി പറഞ്ഞു...

സമൂഹത്തോട് കടമ എന്നൊന്നും ഇല്ലാത്ത കാലമാണ് ഇപ്പോള്‍. പണത്തോട് മാത്രമാണ് മനുഷ്യന്റെ ആര്‍ത്തി. അതിനു വേണ്ടി മാത്രം ഓരോന്നും ചെയ്യുന്നു.

ente lokam പറഞ്ഞു...

യോജിക്കുന്നു ജയരാജ്‌...സിനയെക്കാള്‍ കഷ്ടം ആണിപ്പോള്‍ സിനിമ ഷോകള്‍..താരങ്ങളും കൂടെ പെര്‍ഫോം ചെ യ്യുന്നവരുടെയും വസ്ത്ര ധാരണം പഴയ കാബറെ നൃത്തങ്ങളെക്കാള്‍ അരോചകം ആണ്..
(അതും ഇപ്പൊ ഐറ്റം ഡാന്‍സ് എന്ന പേരില്‍ നായികാ നിരയില്‍ ഉള്ളവര്‍ ഏറ്റെടുത്തല്ലോ)

MINI.M.B പറഞ്ഞു...

വിഷയം ഏതോ ആയിക്കോട്ടെ, കലാമൂല്യം ഇല്ലാത്തവയെ അവഗണിക്കുക തന്നെ വേണം. ഏതെന്കിലും ടൈപ്പ് വിജയിച്ചാല്‍ അതെ രീതിയിലുള്ള നൂറെണ്ണം എങ്കിലും പുറത്തിറങ്ങും.

മാനവധ്വനി പറഞ്ഞു...

സ്വന്തം മനസ്സിലെ ആഭാസത്തരങ്ങൾ സിനിമയിലൂടെ പുറത്തു കൊണ്ടു വന്നാൽ ന്യൂ ജനറേഷൻ സിനിമയായെന്നാണവരുടെ ചിന്തകൾ… ഒരു തരം മനോരോഗം..!

സമൂഹത്തിന് എന്തെങ്കിലും നല്ല സന്ദേശം പകരുന്നതാകണം സിനിമകൾ അല്ലാത്തവയൊക്കെ കോപ്രായങ്ങളാണ്..
നല്ല ലേഖനം…ഭാവുകങ്ങൾ

Raihana പറഞ്ഞു...

nalla cinimakal ippo irangunna kuravanu ..aashayam ethaayalum nannaayitund:)

jayarajmurukkumpuzha പറഞ്ഞു...

Hai KALAVALLABHANJI..... ee hridhya varavinum, prothsahanthinum orayiram nandhi.......

jayarajmurukkumpuzha പറഞ്ഞു...

Hai VILLAGEMANJI..... ee nira sannidhyathinum, abhiprayathinum orayiram nandhi.......

jayarajmurukkumpuzha പറഞ്ഞു...

Hai RAMJISIR..... ee saumya sannidhyathinum, prothsahanthinum orayiram nandhi.......

jayarajmurukkumpuzha പറഞ്ഞു...

Hai ENTE LOKAMJI..... ee sneha varavinum, pinthunaikkum orayiram nandhi.......

jayarajmurukkumpuzha പറഞ്ഞു...

Hai MINIJI..... ee hridhya sannidhyathinum, prothsahanthinum orayiram nandhi.......

jayarajmurukkumpuzha പറഞ്ഞു...

Hai MANAVADWANIJI..... ee sneha sameepyathinum prothsahanthinum orayiram nandhi......

jayarajmurukkumpuzha പറഞ്ഞു...

Hai RAIHAANAJI.... ee niraja snehathinum, prothsahanthinum orayiram nandhi......

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ജയരാജെ തികച്ചും നൂറുശതമാനവും നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നു. ഇന്ന് ഞാന്‍ വായിച്ച മി.ചന്തു നായരുടെ ബ്ലോഗിലെ ഒരു ലേഖനം താങ്കളേയും ഒന്നു വായിക്കുവാന്‍ ഓര്‍മ്മപ്പെടുത്തുന്നു. കേരളത്തിലെ കുട്ടികള്‍ സന്‍മാര്‍ഗ്ഗപരമായി എത്രകണ്ട് അധഃപ്പതിച്ചു എന്നു നോക്കുക.ഇന്നത്തെ സിനിമയും പത്ര മാധ്യമങ്ങളും ചാനലുകാരും എല്ലാം അതിനുത്തരവാദികളാണ്. മൂല്യച്യുതി വന്ന സമൂഹത്തിലാണ് നമ്മള്‍.കലികാലവൈഭവം എന്നല്ലാതെ എന്തുപറയാന്‍

jayarajmurukkumpuzha പറഞ്ഞു...

Hai KUSUMAMJI..... ee sneha sandarshanathinum, prathikaranathinum orayiram nandhi.......

SumeshVasu പറഞ്ഞു...

"ആരാണ്ട അമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ എനിക്കെത് എന്നാ മട്ടില്‍ ഇത്തരം രംഗങ്ങള്‍ക്ക് കൈ അടിക്കുകയും സ്വന്തം കാര്യം വരുമ്പോള്‍ ഉള്‍വലിയുകയും ചെയ്യുന്ന കാപട്യമല്ലേ നാം ഇവിടെ കാണുന്നത്."

അതൊരു സത്യമാണു..

jayarajmurukkumpuzha പറഞ്ഞു...

Hai SUMESHJI........ ee hridhya varavinum, abhiprayathinum orayiram nandhi........

SHANAVAS പറഞ്ഞു...

അജിത്‌ പറഞ്ഞതാണ് ശരി..കുത്തഴിഞ്ഞ സമൂഹത്തിനു കുത്തഴിഞ്ഞ സിനിമ.. ആവിഷ്കാര സ്വാതന്ത്ര്യം എന്ന് പറഞ്ഞു എന്ത് തെമ്മാടിത്തവും വിളംപാവുന്ന ഒരു സങ്കേതം ആണ് സിനിമ എന്ന് നമ്മുടെ പ്രിയപ്പെട്ട സിനിമാക്കാര്‍ പേര്‍ത്തും പേര്‍ത്തും പറഞ്ഞു കൊണ്ടിരിക്കുക ആണല്ലോ.. ഈ ചവറുകള്‍ കാണാനും വേണം ലേശം തൊലിക്കട്ടി ഒക്കെ.. ജയരാജിന്റെ കാഴ്ച്ചപ്പാടുകളോട് പൂര്‍ണ്ണമായും യോജിക്കുന്നു.. പണ്ടത്തെ കാബറെ നടികളുടെ റോള്‍ ആണ് ഇപ്പോള്‍ നായികമാര്‍ക്ക്.. അപ്പോള്‍ കാബറെ വേറെ വേണ്ട എന്ന ഗുണവും ഉണ്ട്.. ചില സിനിമകള്‍ കാണുമ്പോള്‍ തൊലി ഉരിഞ്ഞു പോകുന്നത് പോലെ തോന്നും.. അത്ര ഗംഭീരം ആണ്..

anamika പറഞ്ഞു...

സത്യം
എവിടെയെങ്കിലും ഏതേലും സിനിമ വിജയിച്ചാല്‍ പിന്നെ അതിന്റെ പുറകെ പിടിച്ചാവും ബാക്കി ഉള്ള എല്ലാ സിനിമകളും
പുതിയ സിനിമകള്‍ വരണം
ആശയങ്ങള്‍ വരണം
പക്ഷെ പുതു തലമുറ ഇങ്ങനെയാണ് എന്ന് പറഞ്ഞു
ഒരു മെലോഡ്രാമ പ്ലാന്‍ ചെയ്യുന്നതില്‍ കാര്യമില്ല
പിന്നെ മലയാള സിനിമയില്‍ മേല്‍ക്കോയ്മ നിലനില്‍ക്കുന്നിടത്തോളം
നല്ല സിനിമകള്‍ വന്നാലും അത് ആളുകളിലേക്ക്‌ എത്തുന്നില്ല എന്നതാണ് സത്യം
ഉദ്ദാഹരണത്തിന് മേല്‍വിലാസം
ആദമിന്റെ മകന്‍ അബു
എത്രയോ അവാര്‍ഡ് ദാന ചടങ്ങുകള്‍ നടന്നു പക്ഷെ ഇത് വരെ
ഒരു അവാര്‍ഡ് നിഷയിലും പേരിനു പോലും ഈ നല്ല സിനിമകള്‍ പറഞ്ഞു കേട്ടില്ല
അത് കൊണ്ട് തന്നെ
മസാലകള്‍ ലയിപ്പിച്ചു ചേര്‍ക്കുന്നത് ആളെ കൂടാന്‍ ആണെന്നതില്‍ സംശയമില്ല

അജ്ഞാതന്‍ പറഞ്ഞു...

എങ്ങനെയെങ്കിലും കാശു ഉണ്ടാക്കുക എന്നതുമാത്രമാണ് ലക്‌ഷ്യം ചട്ടക്കാരി പറങ്കിമല രതിനിര്‍വേദം എല്ലാം രണ്ടാമതും മൂന്നാമതും എടുക്കുന്നതുപ്പോലെ ഓളവും തീരവും ചെമ്മീനും അടിമകളും എന്താ എടുക്കാത്തത് ? അപ്പൊ A സിനിമകള്‍ മാത്രം പുതിയ തലമുറ കണ്ടാല്‍ മതിയോ ?

Akbar പറഞ്ഞു...

valare nannaayirikkunnu. iniyum ezhuthuka

സ്വലാഹ് പറഞ്ഞു...

'നല്ല ശ്രമങ്ങള്‍ക് എന്നും പ്രോത്സാഹനവും പിന്തുണയും ആവശ്യമാണ്‌, പക്ഷെ യാദാര്‍ത്ഥ്യം മറന്നു കൂടാ.'

സത്യം പറയാന്‍ പലര്‍ക്കും മടി.

നന്നായിരിക്കുന്നു

c.v.thankappan പറഞ്ഞു...

സദ് മൂല്യങ്ങളെല്ലാം വിട്ടെറിഞ്ഞ്‌
കച്ചവട മനസ്ഥിതിയിലായി നമ്മുടെ
സമൂഹം!!!
ആശംസകള്‍

വി.എ || V.A പറഞ്ഞു...

...സത്യമായ കാര്യങ്ങളാണ് ജയരാജ് പറഞ്ഞിരിക്കുന്നത്. ‘കല’ എന്തെന്നറിഞ്ഞവരൊക്കെ മറഞ്ഞുകൊണ്ടിരിക്കുന്നു, മറ്റുള്ളവർക്ക് ധാർമ്മികതയോ, സദാചാരമോ നോക്കാൻ താല്പര്യവുമില്ല. ‘പണം എങ്ങനെയും നേടണം’എന്ന ചിന്തമാത്രമാവുമ്പോൾ, ഇതൊക്കെയേ നടക്കൂ, ഇനിയുള്ള കലാസൃഷ്ടികളെല്ലാം സന്മാർഗ്ഗപരമായ തലത്തിലേയ്ക്ക് വരുന്നതിന്, ഇതുപോലെയുള്ള ലേഖനങ്ങൾ അത്യാവശ്യമാണ്. ആശംസകൾ.....

ചിരവ പറഞ്ഞു...

hi...jayaraj.....thaangalude abhipraayathodu ottum yojikkaaan kazhiyilla.....kaaranam penkuttikal madyakkuppikal kaiyil edukkilla ennu ippolum vichaarikkunnenkil athu thettaaaya kaaryamaya kaaryamaanu....veeettukkar ariyumennu pedichu ayalkkaranaaya ente suhruthinte kayyil beer vaangan cash koduthayacha avante koottukaariye avan paranju enikkariyaam....athu pole vivaha poorva bandhangalekkurichu parayaan penkuttikal madikkunnundaavum...pakshe athillaayirunnu ennu ellaa penkuttikaludeyum manassakshi parayumennu thaangalkku thonnunnundo....undenkil thaankal keralthil ninnum coimbatore-ilelkkum,banglore-ilekkum,manglore-ilekkum ellaam pokunna bus(ac bus) kalil onnu yaathra cheythu nokkanam....oru yaathrayil thanne orupaadu kaaryangal padikkaanaaku.....bhooribhaagavum anganeyaanennonnum njaan parayunnillaa......pakshe samoohathil jeevichirikkunna oraaleyenkilum cinemakku choondikkaanikkan kazhinjaal aacinema mikachathaanu ennu njaan vishwasikkunnu.......samooham ere maarippoyi....athu manassilaaki thanneyaanu new gen cinemakal varunnathu ennu eeyullavan vishwasikkunnathu...

ചിരവ പറഞ്ഞു...

hi...jayaraj.....thaangalude abhipraayathodu ottum yojikkaaan kazhiyilla.....kaaranam penkuttikal madyakkuppikal kaiyil edukkilla ennu ippolum vichaarikkunnenkil athu thettaaaya kaaryamaya kaaryamaanu....veeettukkar ariyumennu pedichu ayalkkaranaaya ente suhruthinte kayyil beer vaangan cash koduthayacha avante koottukaariye avan paranju enikkariyaam....athu pole vivaha poorva bandhangalekkurichu parayaan penkuttikal madikkunnundaavum...pakshe athillaayirunnu ennu ellaa penkuttikaludeyum manassakshi parayumennu thaangalkku thonnunnundo....undenkil thaankal keralthil ninnum coimbatore-ilelkkum,banglore-ilekkum,manglore-ilekkum ellaam pokunna bus(ac bus) kalil onnu yaathra cheythu nokkanam....oru yaathrayil thanne orupaadu kaaryangal padikkaanaaku.....bhooribhaagavum anganeyaanennonnum njaan parayunnillaa......pakshe samoohathil jeevichirikkunna oraaleyenkilum cinemakku choondikkaanikkan kazhinjaal aacinema mikachathaanu ennu njaan vishwasikkunnu.......samooham ere maarippoyi....athu manassilaaki thanneyaanu new gen cinemakal varunnathu ennu eeyullavan vishwasikkunnathu...

ഫിയൊനിക്സ് പറഞ്ഞു...

നല്ല സിനിമകള്‍ മാത്രം കാണൂ എന്ന് നിര്‍ബന്ധമുള്ളവര്‍ പഴയ സി.ഡി. എടുത്തിട്ട് കാണുക.

അജേഷ്‌ കൃഷ്ണന്‍ പറഞ്ഞു...

മറ്റെല്ലാ മേഖലയിലെയും പോലെ സിനിമയും കാശ് വാരാന്‍ മാത്രമുള്ള ഒരു സാങ്കേതമായി മാറുകയും,സമൂഹത്തിനോട് യാതൊരു വിധ ഉത്തരവാദിത്തവും ഇല്ലാത്ത ആളുകള്‍ ആ മേഖലയിലേക്ക് വരികയും ചെയ്തതോടെ സിനിമ സമൂഹത്തില്‍ എന്തെങ്കിലും ചലനങ്ങള്‍ ഉണ്ടാക്കണമെന്നും,ജീവിതഗന്ധിയായിരിക്കണമെന്നും ചിന്തിച്ച ജനകീയ കലാകാരന്മാര്‍ നിഷ്പ് പ്രഭരാവുകയും ചെയ്തു.മണ്ണിന്റെ മണമുള്ള കഥകളേക്കാള്‍ അധികാരിവര്‍ഗത്താലും,കപട സദാചാര വാദത്താലും അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയെ ചൂഷണം ചെയ്യാന്‍ പറ്റുന്ന ഇക്കിളി കഥകള്‍ പടച്ചിറക്കിയാല്‍ കീശ നിറയെ കാശു നിറക്കാം എന്ന സിദ്ധാന്തം വേരൂന്നി കഴിഞ്ഞു.ഇവിടെ തൂലിക പടവാളാക്കിയവരുടെ ഇളം തലമുറകള്‍ പോലും മൌനമെടുത്തണിയുമ്പോള്‍ ചെറുതല്ലാത്ത ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ താക്കീതുകളായി , അകാല ചരമമടഞ്ഞ ജനപക്ഷ സിനിമകള്‍ക്ക്‌ അര്‍പ്പിക്കുന്ന ബാഷ്പാഞ്ജലിയായി മാറട്ടെ....ആശംസകള്‍ സുഹൃത്തേ....

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

നിരീക്ഷണം നല്ലത് തന്നെ , പോരാട്ടം തുടരുക ....

jayarajmurukkumpuzha പറഞ്ഞു...

Hai SHANVASJI..... ee hridhya varavinum, uracha vaakkukalkkum orayiram nandhi.....

jayarajmurukkumpuzha പറഞ്ഞു...

Hai ANAMIKAJI...... ee sneha sannidhyathinum, athmarthamaya vaakkukalkkum orayiram nandhi......

jayarajmurukkumpuzha പറഞ്ഞു...

Hai ANJATHANJI....... ee sneha varavinum, pinthunaikkum orayiram nandhi......

jayarajmurukkumpuzha പറഞ്ഞു...

Hai AKBARJI..... ee sneha varavinum, prothsahanthinum orayiram nandhi......

jayarajmurukkumpuzha പറഞ്ഞു...

Hai SWALAHJI...... ee niranja snehathinum, prathikaranathinum orayiram nandhi.........

jayarajmurukkumpuzha പറഞ്ഞു...

Hai THANKAPPANSIR...... ee nanmaniranja sannidhyathinum, abhiprayathinum orayiram nandhi.......

jayarajmurukkumpuzha പറഞ്ഞു...

Hai V.Aji...... ee sneha sameepyathinum, pinthunaikkum orayiram nandhi....;..

jayarajmurukkumpuzha പറഞ്ഞു...

Hai PHEONIXJI........ appol athu sammathichu alle ? ee sneha varavinum abhiprayathinum orayiram nandhi.......

jayarajmurukkumpuzha പറഞ്ഞു...

Hai CHIRAVAJI...... oru chodhyam maathram....... MADHYAPIKKUNNA, VIVAHAPOORVVA LAINGIKA BANDATHIL ERPPETTITTULLA ORU PENKUTTYE SWEEKARIKKAN CHIRAVAJIKKU SAMMATHAMANO...? pinn e NAMMUDE PAZHAYA KOOTTUKARI IPPOZHUM SUKHAMAYIRIKKUNNO, PRARTHIKKUKA....! ee sneha varavinum, prathikaranathinum orayiram nandhi.....

jayarajmurukkumpuzha പറഞ്ഞു...

Hai AJESHJI....... oru pothu samoohathinte kaazhchappadukalkku pinthuna nalkiyathinum, ee sneha sannidhyathinum orayiram nandhi........

jayarajmurukkumpuzha പറഞ്ഞു...

Hai KUNJJUSJI..... theerchayayum ee poratta vazhiyil nammal onnanu. ee hridhya varavinum, pinthunaikkum orayiram nandhi.......

ഐക്കരപ്പടിയന്‍ പറഞ്ഞു...

സിനിമാ വ്യവസായികളുടെ പുത്തന്‍ ചൂഷണ തന്ത്രങ്ങള്‍ നന്നായി പറഞ്ഞു...

jayarajmurukkumpuzha പറഞ്ഞു...

Hai AIKKARAPPADIYANJI....... ee sneha varvinum, prothsahanthinum orayiram nandi........

AFRICAN MALLU പറഞ്ഞു...

new generation cinema is only same as old jayadevan, k s gopalakrishnan movies even they used to give a strong message in the end or used to highlight as "sex education movies" to show sex.This so called boldness in new gen movies will get bored by audience very fast and new gen directors will get confused how much boldness is boldness.

സുനി പറഞ്ഞു...

പഴയ വിദേശസിനിമകള്‍ കണ്ട് അത് മലയാളത്തിലാക്കിയതല്ലേ മിക്ക സിനിമകളും.. ഇപ്പോളങ്ങനത്തെ സിനിമയെടുത്താല്‍ പിറ്റേ ദിവസം നെറ്റില്‍ വരും മോഷണമെന്ന്.... അതു കൊണ്ട് ഇപ്പോഴത്തെ സിനിമയെല്ലാം ഫ്ലോപ്പാവുന്നു..

ഏപ്രില്‍ ലില്ലി. പറഞ്ഞു...

നിരീക്ഷണങ്ങളോട് യോജിക്കുന്നു ജയരാജ്. എന്നാലും വിരലില്‍ എണ്ണാവുന്ന ചില ചിത്രങ്ങള്‍, കുടുംബ സമേതം കാണാവുന്ന തരത്തിലുല്‍ പ്രമേയവുമായി , വേറിട്ട കാഴ്ചപ്പാടോടെ ഇറങ്ങുന്നുണ്ട്. അത്തരം ചിത്രങ്ങള്‍ ഇനിയും ഇറങ്ങട്ടെ എന്ന് പ്രതീക്ഷിക്കാം.

സൊണറ്റ് പറഞ്ഞു...

നിരീക്ഷണം കൊള്ളാം !!ആശംസകള്‍ ...പ്രാര്‍ത്ഥനയോടെ സൊണെറ്റ്

jayanEvoor പറഞ്ഞു...

Whether New Generation or old Generation, the movie should be well made.

And regarding moral values, every one has his own arguments.

But the movie should be original. What worries me is most of such movies are adapted or copied from some where!

Movies should be genuine.

ഷൈജു.എ.എച്ച് പറഞ്ഞു...

വളരെ നല്ല വിലയിരുത്തല്‍.. നമ്മുടെ സമൂഹത്തില്‍ നിന്നു സദാചാരത്തിന്റെയും

നന്മയുടെയും അംശങ്ങള്‍ പാടി നീങ്ങി തുടങ്ങി. ജീവിതം വെറും ആഘോഷിച്ചു തീര്‍ക്കുന്ന

മട്ടില്‍ ആയി മാറി. മദ്യപാനവും ലൈഗീക ആപാസവും ആധുനികതുടെ ഭാഗം എന്ന്‌

കരുതുന്ന യുവതലമുറ ആയി. അതില്‍ ഒരു കുറ്റബോധവും ലജ്ജയും ഇല്ല.

ഒരു പരിധി വരെ ഇങ്ങനെയുള്ള സിനിമകളും ഇതിനെല്ലാം അവര്‍ക്ക് പ്രചോദനം

നല്‍ക്കുന്നു എന്ന്‌ പറയേണ്ടി വരും...

ഗീതാകുമാരി. പറഞ്ഞു...

നല്ല ശ്രമം ,ആശംസകള്‍

jayarajmurukkumpuzha പറഞ്ഞു...

Hai AFRICAN MALLUJI....... ee sneha sandarshanathinum, vyakthamaya kazhchappadukkalkkum orayiram nandhi......

jayarajmurukkumpuzha പറഞ്ഞു...

Hai SUNIJI..... paranjathu valare shariyanu. ee niranja snehathinum , pinthunaikkum orayiram nandhi.....

jayarajmurukkumpuzha പറഞ്ഞു...

Hai APRIL LILLYJI..... ee sneha varavinum, vyakthamaya abhiprayathinum, orayiram nandhi......

jayarajmurukkumpuzha പറഞ്ഞു...

Hai SONNETJI..... ee hridhya varavinum, abhiprayathinum orayiram nandhi.......

jayarajmurukkumpuzha പറഞ്ഞു...

Hai JAYANJI...... ee hridhya sameepyathinum, vykthamaya abhiprayathinum orayiram nandhi.............

jayarajmurukkumpuzha പറഞ്ഞു...

Hai SHAIJUJI...... itharam choondikanikalinu vendi nammal othu cherandathu kalaghattathinte avashyamanu. ee niranja snehathinum , pinthunaikkum orayiram nandhi......

jayarajmurukkumpuzha പറഞ്ഞു...

Hai GEETHAJI..... ee sneha varavinum, pinthunaikkum orayiram nandhi.......

പങ്കന്‍റെ ബ്ലോഗ്‌ ! പറഞ്ഞു...

ജയരാജിന്‍റെ അഭിപ്രായങ്ങളോടു ഞാന്‍ പൂര്‍ണ്ണമായും യോജിക്കുകയോ വിയോജിക്കുകയോ ഒന്നും ചെയ്യുന്നില്ല. അതേസമയം അദ്ദേഹത്തിന്‍റെ ആകുലതകള്‍ ചര്‍ച്ച ചെയ്യപ്പെടെണ്ടത് തന്നെയാണ്താനും. എനിക്ക് പക്ഷെ അദ്ദേഹം തിരഞ്ഞെടുത്ത വിഷയത്തെ കുറച്ചുകൂടെ സ്വതന്ത്രമായി സമീപിക്കാന്‍ ആണ് താല്പര്യം. കാരണം സാഹിത്യരചനയാണെങ്കിലും സിനിമാ പിടുത്തം ആണെങ്കിലും, അത് ചെയ്യുന്നവന്‍റെ സ്വാതന്ത്ര്യത്തില്‍ കൈ കടത്താന്‍ പാടില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനെ തള്ളാനോ കൊള്ളാനോ ഒള്ള സ്വാതന്ത്ര്യം പുസ്തകതിന്‍റെ കാര്യത്തില്‍ വായനക്കാരനും സിനിമയുടെ കാര്യത്തില്‍ പ്രേക്ഷകനും ഉണ്ട്. സമ്മതിച്ചു, നിരൂപകന് വിമര്‍ശിക്കാനുള്ള അവകാശവും ഉണ്ട്. പക്ഷെ ഒരു കഥ ഇങ്ങനെയായിരിക്കണം, സിനിമയില്‍ മൂല്യങ്ങള്‍ വിളമ്പണം എന്നൊക്കെ നമ്മള്‍ ആശിക്കുന്നതില്‍ യുക്തിയുണ്ടോ??? ഇല്ലെന്നാണ് എന്‍റെ അഭിപ്രായം. അഥവാ സിനിമ പോലെയുള്ള മാധ്യമങ്ങള്‍ക്ക് എത്രത്തോളം സമൂഹത്തെ സ്വാധീനിക്കാന്‍ കഴിയും? സിനിമയില്‍ക്കൂടി ആണോ നമ്മള്‍ മൂല്യങ്ങള്‍ പകര്‍ന്നുകൊടുക്കേണ്ടത്? ഒരിക്കലും അല്ല. അത് ആദ്യം നമ്മുടെ വീട്ടില്‍ നിന്നും പിന്നെ കുട്ടികള്‍ പഠിക്കുന്ന സരസ്വതീ ക്ഷേത്രങ്ങളില്‍ നിന്നുമാണ്. പിന്നെ താങ്കള്‍ വിവരിച്ച മദ്യപാനവും പരസ്ത്രീസംസ്സര്‍ഗ്ഗവും ഒക്കെ സിനിമകില്‍ ആവര്‍ത്തിച്ച് വരുന്നതില്‍ അത്ഭുതപ്പെടേണ്ട കാര്യമൊന്നുമില്ല. ഒരുപക്ഷെ നമ്മുടെ ഇന്നത്തെ സാമൂഹികാവസ്ഥയുടെ പ്രതിഭലനം കൂടെയല്ലേ എന്നുകൂടെ ചിന്തിക്കാവുന്നതാണ്.1994 വരെ പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലും "പീഡനം" എന്നവാക്കുപോലും അപൂര്‍വ്വമായെ കാണാറുള്ളയിരുന്നു. ഇന്ന് പീഡന, ബലാല്‍സംഗ, വ്യഭിചാര കഥകള്‍ കേള്‍ക്കാത്ത ദിവസമുണ്ടോ? മലയാള സിനിമ ഒരിക്കലും അത്ര ലോകോത്തരം ഒന്നുമല്ല.(നല്ല സിനിമകള്‍ ഇറങ്ങീട്ടില്ല എന്നല്ല). എന്നാല്‍ക്കൂടി സിനിമയ്ക്കും സിനിമാ നടീനടന്മാര്‍ക്കും ഇത്രയും അമിതപ്രാധാന്യം നല്‍കുകയും താരാരാധന നടത്തുകയും ചെയ്ത ഒരു കാലഘട്ടം ഇതിനു മുന്‍പ് ഉണ്ടായിട്ടോണ്ടോ? ഏതു ചാനലിലും മാസികയിലും സിനിമവിശേഷങ്ങള്‍ മാത്രം, പോരാത്തതിന് സിനിമാവാര്‍ത്തകളും. ഇന്റര്‍നെറ്റ്‌ മൂവീ ഡാറ്റബേസ് (Imdb) എന്ന വെബ്സൈറ്റില്‍ പോയി "Top rated movies" കണ്ടുനോക്കിയാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വീകരിക്കപ്പെട്ടിട്ടോള്ള നല്ല സിനിമകള്‍ ഏതാണെന്ന് മനസ്സിലാകും. അതുമായി തട്ടിച്ച് നോക്കുമ്പോള്‍ നമ്മുടെ ന്യൂ ജെനറേഷനും "താര"ങ്ങളുടെ സിനിമകളും ഒക്കെ എത്ര തൃണതുല്യം !!!

jayarajmurukkumpuzha പറഞ്ഞു...

Hai PANKANJI...... theerchayayum thankalude abhiprayangal manikkunnu. pakshe cinema samoohathe swadheenikkumo enna chodhyathinu theerchayayum swadheenikkum ennanu enikku parayanullathu. INNALE IRANGIYA DESHABHIMANI PATHRAM nokkuka valiya oru coloumn new undu... BOLLYWUD CINEMAKAL YUVAKKALE MADHYAPARAKKUNNU..... ORU ANTHARASHTRA MEETINGIL avatharippiicha surveyude kanakkanu. athu cheriya udaharanam maathram. pinne mattoru kaaryam, STHREEYE , AVALUDE NAGNATHAYEYUM, LAINGIKATHAYEYUM AVOLAM THURANNU KAATTI , AVALE KACHAVADA VALKKARICHITTU AVALE DHEERAYAKKI CHITHREEKARICHU , STHREEPAKSHAM ENNU SAMARTHIKKUNNATHALLE KAAPATYAM. STHREE PAKSHATHU NILKKUNNA CINEMA ANENKIL STREEYE INGANE KACHAVADAVALKKARIKKAATHE THANNE PARAYANULLATHU PARAYAMAYIRUNNALLO. ATHU POLE ATHARAM KADAPAATHRANGAL CHEYYUNNAVARUM ITHRAM KACHAVADA THALPARYANGALKKU VAZHANGI KODUKKUNNU ENNATHUM DHAURBHAGYAMANU, MADHYAPIKKUNNA RANGANGALILUM, VIVAHA POORVVA BANDANGAL KANIKKUNNA RANGANGALILUM ABHINAYICHITTU STHREEPAKSHATHU NILKKUNNU ENNU PARAYUNNA IVAR YADARTHATHIL STHREEKALUDE VILA IDICHU KANIKKUKA ALLE CHEYYUNNATHU. SATHYAM VILICHU PARANJAPPOL ITHARAM CHITHRANGALUDE BHAGAMAYA CHILARUDE SAMSKARASHOONYAMAYA PRATHIKARANGAL SAMSKARIKA KERALAM KANUNNUNDU , ATHARATHIL PRATHIKARIKKAN NJANGALUDE SAMSKAARAM ANUVADIKKUNNILLA, PAKSHE ONNU ORKKUKA ITHU DHAURBALYAM AYI KANARUTHU, INIYUM ERE SATHYANGAL VILICHU PARAYAN NJANGALKKU KAZHIYUM ENNU CHANKOOTTATHODE PARAYUNNU, ATHU VENAMO ENNU THEERUMANIKKUNNATHU NINGALUDE VAAKKUKAL AAKUM....... ee niranja snehathinum, prothsahanthinum orayiram nandhi.......

Suja Manoj പറഞ്ഞു...

Nireeshkanam nanayitundu,nalla chitrangal kuravanu,charcha cheyanda vishesham..keep up the good work

jayarajmurukkumpuzha പറഞ്ഞു...

Hai SUJAJI.... ee sneha varavinum, pinthunaikkum orayiram nandhi.....

ചിരവ പറഞ്ഞു...

hi...mashe njaan anganeyulla oru kuttiye sweekarikkumo enna chodyathinu ottum prasakthiyilla....kaaranam ivide charcha cheyyappeddunnathu cinemaayaanu...cinemakku samoohathil jeevichirikkunna kurachu pereyenkilum kaanichu tharaanaayal (oru 50% enkilum) athu nalla cinemayaanennu njaan vishwasikkunnu...so..thaankal charcha cheytha sambhavangal yathaarthathil nadakkunnundu ennullathaanu njaan choondikkaanikkan udheshichathu...i hope i am very clear about my point

jayarajmurukkumpuzha പറഞ്ഞു...

Hai CHIRAVAJI......... thankalude abhiprayam vyakthamanu. pakshe NEW GENERATION enna peril anavashya rangangal kuthi nirakkumbol aanu avarude uddesha shudhi chodhyam cheyyappedunnathu. ivide KING AND COMMISSIONER, MAYA MOHINI, ORDINARY, COBRA, MASTERS ivayude collectionte cheriya bhagam polum itharam new generation enna label ulla cinemakalkku labhikkunnilla, mel paranja KING, ORDINARY, MAYAMOHINI,COBRA, MASTERS thudangiya chithrangal ellaam kanan thallikkayarunnathu yuvakkal thanneyanu, athe yuva samooham vicharichittu ee new generation cinemaye vijayippikkan kazhiyathathu enthu kondu..... chinthikkuka ORU CHERIYA SHATHAMANATHINU VENDI BHOORIBHAGATHINTE THALPARYANGALE AVAGANKKUNNATHANU KARANAM..... ee sneha varavinum, abhiprayathinum orayiram nandhi......

ജോസെലെറ്റ്‌ എം ജോസഫ്‌ പറഞ്ഞു...

പ്രസക്തമായ വിഷയമാണ് പോസ്റ്റില്‍ ഉന്നയിച്ചത്. പക്ഷെ ഇന്നു മലയാള സിനിമാ ഒരു മാറ്റത്തിന്റെ പാതയിലാണ്. നെടുങ്കന്‍ ദയലോഗുകലുകള്‍ വില്ലന്റെ മോന്തയ്ക്ക് നോക്കി പറഞ്ഞിട്ട് അതൊക്കെ പുള്ളി ക്ഷമയോടെ കേട്ടുനിന്ന്, അതിനുശേഷം, തോക്കോ കൊച്ചുപിച്ചാത്തിയോ തട്ടിത്തെരുപ്പിച്ച് അവസാനം നായകന്‍ സാഹസികമായി കയ്യടിവാങ്ങി നായികയോടൊപ്പം സ്ലോമോഷനില്‍ നീങ്ങുന്ന ക്ലിമാക്സുകള്‍ക്ക് വിരാമമിട്ട്, ഹോളിവുഡ് സിനിമയെ അനുകരിച്ച്‌ നിലവാരവും, സ്വാഭാവികതയും വരുത്താനുള്ള ഒരു ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നത്തെ ബന്ധങ്ങളുടെ ആഴമില്ലയമയും, വിശ്വാസക്കുറവും അതില്‍ വളച്ചുകെട്ടില്ലാതെ പറഞ്ഞു വയ്ക്കുന്നുണ്ട്. നായകനും നായികയും പുണ്യവാളരാകണം എന്ന സങ്കല്പം തന്നെ തെറ്റല്ലേ?

Mohiyudheen MP പറഞ്ഞു...

നല്ല അടിപൊളി, പൊളപ്പൻ,,, ഉജാർ....!!!!

:))))):(((((((

jayarajmurukkumpuzha പറഞ്ഞു...

Hai JOSELITEJI...... ivide enthu viplavamanu nadakkunnathu, kazhinja varsham thanne irangiya chithrangalil pakuthiyum puthumukha chithrangal aayirunnu, ennittu avayil ethra ennam vijayichu, pareekshanangal ennum cinemayil undayirunnu, antharicha appachante kKADATHANATTU MAAKKAM, PADAYOTTAM, MY DEAR KUTTICHATHAN thudangiyava okke dheeramaya pareekshanangal aayirunnu. super thara chithrangal idavelakal illaathe irangiya samayathu polum AAKASAHADOOTHU, SALLAAPAM, SARGGAM, NAKHASHATHANGAL ennu venda enniyal odungatha kochu cinemakal van vijayam nediyittundu. ennittu inno oru masathil oru superthara chithram purathirangunna innu polum atharathilulla vijayam nedan cheru cinemakalkku kazhiyunnilla enkil athu kanikkunnathu aa cinemaklude apachayamanu. bandangalude aazhamillaymayum , viswassakkuravum ennum cinemakalil anthassode chithreekarichittundu, athinu nayikayum, mattu stree kadapathrangalum, madhypikkukayum, vivaha poorvva bandathil erppedunna rangangal kanikkukayum vendathilla. pakshe streepaksham, samoohya prasaktham ennokke parayumbozhum kachavadakkannu ullavarkku athokke kaniche sadhikkoo, ennittu polum samboornna parajayam ettu vangukayum cheyyunnu. ethra oothi veerppichalum parajayam parajayam thanneyanu. adhya divassam thanne nooraam dhivassathinte poster irakkiyalum ,mega hit ennu vilichu kooviyalum , ellam thirichariyunnavar thanneyanallo nammal. PENKUTTIKALUM ANKUTTYKALUM ULPPEDUNNA YUVA SAMOOHATHE MOTHATHIL MADHYAPANIKALUM, AMITHA LAINGIKA AASAKTHI ULLAVARUMAYI CHITHREEKARIKKUNNA ITHARAKKAR YUVA SAMOOHATHODUM, MOTHATHIL MALAYALI SAMOOHATHODUM KADUTHA APARADHAMANU CHEYYUNNATHU. ORU PAKSHE KUDUMBA JEEVITHATHINTE MAHATHWAM ARIYATHAM LIVING TOGETHER SMSKAARAM ISHTTAPPEDUNNA CHILAR MALAYALA CINEMAYIL THUDARUNNIDATHOLAM NAMMUDE YUVA SAMOOHATHE VAZHI THETTICHU KONDIRIKKUM, ATHU THIRICHARIYUKA...... ee sneha varavinum, prothsahanthinum orayiram nandhi......

jayarajmurukkumpuzha പറഞ്ഞു...

Hai MOHIYUDEENJI..... ee niranja snehathinum, prothsahanthinum orayiram nandhi...........

പങ്കന്‍റെ ബ്ലോഗ്‌ ! പറഞ്ഞു...

ശ്രീ ജയരാജിന് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഭരണഘടന അനുശാസിച്ചിട്ടുണ്ട്, മാത്രവുമല്ല ഇത് അദ്ദേഹത്തിന്‍റെ പേജുമാണ്.
എന്നെപ്പോലെയുള്ള തുടക്കക്കാരനായ ഒരു പാവം ബ്ലോഗ്ഗറെ വിളിച്ച് വരുത്തി അദ്ദേഹത്തിന്‍റെ ടോപ്പിക്കില്‍ അഭിപ്രായം പറയിപ്പിച്ചതാണ്.
മനസ്സിലാകാത്ത ഒരു കാര്യം, എന്തിനാണ് താങ്കള്‍ താങ്കളുടെ അഭിപ്രായം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്? താങ്കള്‍ പറയുന്നത് മാത്രമാണ് ശരി എന്ന് സ്ഥാപിക്കാന്‍ ഉള്ള വ്യഗ്രത കണ്ടിട്ട് താങ്കള്‍ക്ക് ഒരു ശഠന്‍റെ ഇമേജ് അങ്ങ് കല്‍പ്പിച്ച് തന്നാല്‍ അത്ഭുതപ്പെടരുത്.
താങ്കളുടെ ചിന്താഗതിയും അമിതസദാചാര ത്വരയും കണ്ടിട്ട് താങ്കള്‍ ഒന്നാന്തരം ഒരു ഹിപ്പോക്രാറ്റ്‌ ആവാനേ തരമുള്ളൂ.
പിന്നെ, ന്യൂ ജനറേഷന്‍ സിനിമകളിലെ താങ്കള്‍ക്ക് സുഖിക്കാത്ത ദൃശ്യങ്ങള്‍ കണ്ടത് കാരണം ഇവിടെ ആരും കുഴിയില്‍ ചാടാന്‍ ഒന്നും പോകുന്നില്ല.
ജോസലൈറ്റിന്‍റെ വളരെ പക്വമായ, പ്രസക്തമായ നിരീക്ഷണങ്ങള്‍ ആയിരുന്നു. അതിനെയും താങ്കള്‍ക്ക് ഖണ്ഡിക്കണം. എന്തിന്‍റെ കേടാണ് സഹോദരാ താങ്കള്‍ക്ക്?
താങ്കളുടെ വാക്കുകള്‍ വായിച്ചാല്‍ തോന്നുക താങ്കള്‍ ആണ് ഇവിടുത്തെ യുവസമൂഹത്തിന്‍റെ "അമ്ബാസ്സഡര്‍" എന്ന്!
താങ്കളുടെ ഇഷ്ടം നോക്കി വേണോ ഇവിടെ സിനിമയെടുക്കാന്‍?
എന്തിനെയും കുറ്റം പറയുന്ന, ഒരു സിനിമയെയും പറ്റി അഭിപ്രായം പറയാന്‍ യോഗ്യതയില്ലാത്ത വെറുമൊരു ദോഷൈകദൃക്കാണ് താങ്കള്‍.
ദയവായി ഇനി താങ്കളുടെ തേര്‍ഡ്‌ റേറ്റ്‌ സൃഷ്ടികള്‍ക്ക് അഭിപ്രായം പറയാന്‍ ക്ഷണിക്കരുത്- ഒരപേക്ഷയാണ്. എല്ലാരുടെയും പേരിന്‍റെ അവസാനം "ji" ചേര്‍ത്തുള്ള താങ്കളുടെ സംബോധന കണ്ടാല്‍ അറിയാം, You are a bundle of nerves who belong to the abnormal sect !

jayarajmurukkumpuzha പറഞ്ഞു...

Hai PANKANJI...... thankalude abhiprayam vyakthamanu. thankal ezhuthiya marupadi enikku delete cheythu kalayavunnathe ullu. pakshe njan athu cheyyilla. enneyum, ente srishttikaleyum kurichulla thankalude vilayiruthalanu, athu prakadippikkanulla avakaasham thankalkku undu. iniyum varanamo, venadayo ennu theerumanikkanulla avakaashavum thankalkku undu. pinne YOGYATHAYUDE MANADANDAM ENTHANU.thankalude ennekurichulla vilayiruthalukalkku nandhiyundu. ennu vachittu ezhuthu nirthanonnum pokunnilla , thankalude vaakkukal kooduthal shakthiyum prochodanavum nalkunnu athinum pretheka nandhi undu.... ee niranja snehathinum, prathikaranathinum orayiram nandhi......

jayarajmurukkumpuzha പറഞ്ഞു...

Hai PANKANJI..... oru kaaryam vittu poyi...... INNU PUTHIYA ORU POST EZHUTHANAM ENNU KARUTHIYATHANU, PAKSHE PANKANJI INGANE ORU ABHIPRAYAM PARANJA UDAN NJAN MATTORU POST EZHUTHIYAAL ATHU ORU OLICHOTTAMAAKUM, ATHU KONDU EE POST KURACHU DIVASSAM KOODI NILA NIRTHUNNU...... ee sneha varavinum, abhprayathinum orayiram nandhi......

പള്ളിക്കരയിൽ പറഞ്ഞു...

ജയരാജിന്റെ നിരീക്ഷണങ്ങൾ പ്രസക്തമാണ്, വീക്ഷണങ്ങളോട് യോജിപ്പാണ്. ആശംസകൾ.

പങ്കന്‍റെ ബ്ലോഗ്‌ ! പറഞ്ഞു...

ശ്രീമാന്‍ ജയരാജിന് വണക്കം!
അടിയന്‍ അറിയാതെ പുലമ്പിയതാണ്, മാപ്പാക്കണം. അറിവില്ലായ്മ കൊണ്ട് പുലമ്പിയ അടിയന്‍റെ ശകാരവര്‍ഷങ്ങള്‍ കാരണം താങ്കള്‍ ഇന്നെഴുതാന്‍ ഉദ്ദേശിച്ച പോസ്റ്റ്‌ മാറ്റിവെക്കരുത്.(എഴുത്തുകാരന്‍ എഴുതാന്‍ മുട്ടിയാല്‍ പിന്നെ എഴുതിതീര്‍ക്കുന്ന വരെ ഭയങ്കര വേദനയാണെന്നോ മറ്റോ എവിടെയോ വായിച്ചിട്ടുണ്ട്. ആ "പ്രസവവേദന" ഞാന്‍ കാരണം അങ്ങ് അനുഭവിക്കരുത്, ഒരപേക്ഷയാണ്.)
താങ്കളിലെ സര്‍ഗപ്രതിഭയ്ക്ക് മങ്ങലേല്‍പ്പിക്കാനോ, താങ്കളുടെ സര്‍ഗസൃഷ്ടികള്‍ക്ക്മേല്‍ കത്തിവെക്കാനോ ആയിരുന്നില്ല ഈയുള്ളവന്‍റെ ഉദ്യമം.
പിന്നെ, താങ്കളുടെ പോസ്റ്റുകള്‍ ഉള്‍പ്പടെയുള്ള ബ്ലോഗുകളുടെ നിലവാരം വിലയിരുത്താനോ, ആര്‍ക്കൊക്കെ യോഗ്യതയുണ്ട് എന്ന് തീരുമാനിക്കാനോ ഒക്കെയുള്ള പാണ്ഡിത്യം ഈയുള്ളവനില്ല (അതും അറിയാതെ പറഞ്ഞതാണ്, നിരുപാധികം മാപ്പിരക്കുന്നു).
സഹവര്‍ത്തിത്തമില്ലെങ്കില്‍ സര്‍വ്വനാശമെന്നും, നിങ്ങളെ എതിര്‍ക്കുന്നുവരുടെയും അഭിപ്രായം മാനിക്കണമെന്നും ഒക്കെ ഗാന്ധിയെന്നോ നെഹ്രുവെന്നോ ഒക്കെ പേരുള്ള പുരാതന ബ്ലോഗര്‍മാര്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്. അതൊന്നും ചില അല്പന്മാര്‍ക്ക് പറഞ്ഞിട്ടോള്ള കാര്യമല്ല(എന്‍റെ കാര്യമാണേ, തെറ്റിദ്ധരിക്കല്ല്).
താങ്കള്‍ എഴുത്ത് ഒരിക്കലും നിര്‍ത്തരുത്, എഴുതി വലിയ ആളാകണം. താങ്കള്‍ക്ക് പറ്റിയ തട്ടകം സറ്റയര്‍ ആണെന്ന് തോന്നുന്നു.(താങ്കള്‍ സീരിയസ് ആയി എഴുതിയാല്‍ മതി, അത് സറ്റയര്‍ ആയി വായനക്കാര്‍ക്ക് തോന്നിക്കോളും. ചിലപ്പോള്‍ അക്ഷരങ്ങള്‍ സ്വയം രൂപാന്തരം പ്രാപിച്ച് അങ്ങനാവാനും മതി). അതില്‍ താങ്കള്‍ വിജയിക്കുവാണേല്‍ വി.കെ.എന്‍, നാണപ്പന്‍ മുതലായ "കിടു"ക്കളുടെ അഭാവമാകുന്ന വെടവ് അങ്ങ് നികത്തിയെടുക്കാം!!!

സര്‍വ്വ ഭാവുകങ്ങളും!!!

jayarajmurukkumpuzha പറഞ്ഞു...

Hai PALLIKKARAYILJI..... ee niranja snehathinum, prothsahanthinum orayiram nandhi.........

jayarajmurukkumpuzha പറഞ്ഞു...

Hai PANKANJI..... oru kheda parakadanathinte aavashyam illa , kaaranam eppozhum namukku ellavare kurichum nallathu maathram parayaan kazhiyillallo, njan valare positive aayitte eduthittullu, pinne njan orikkalum pinangiyittum illa, VYAKTHIPARAMAAYI ORALODUM ENIKKU DESHYAMILLA, SNEHAM MAATHRAMEYULLU, CHILA NAYANGALODU MAATHRAMANU NJAN NEERASSAM KAANIKKUNNATHU. NINGALE ELLAVAREYUM ENTE HRIDAYAM KONDU THANNEYANU NJAN SNEHIKKUNNATHU. Pinne puthiya post, ithu vayichappol manassu shoonyamayi enkilum munpu engo kuthikkuricha chila varikal PANKANJIKKU VENDI EZHUTHUNNU........ EE NIRANJA SNEHATHINUM PRATHIKARANATHINUM ORAYIRAM NANDHI...........

റിനി ശബരി പറഞ്ഞു...

ജയരാജ് , സിനിമ എന്നത് ഒരു മാധ്യമം തന്നെയാണ്,
അതില്‍ നിന്നും പകര്‍ത്തപെടുന്ന പലതും സമൂഹത്തിലേക്ക് അലയടിച്ചു വരുവാനുള്ള സാധ്യത വളാരെ കൂടുതലുമാണ്..
സിനിമ അതിന്റെതായ രീതിയില്‍ കണ്ടു കഴിഞ്ഞാല്‍ അതു മനസ്സില്‍ തറക്കും , ചിലത് നമ്മുക്കുള്ളിലും വരും ..പക്ഷേ കണ്ടു മടുത്ത ഒരെ പാറ്റേര്‍ണില്‍ നിന്നുമുള്ള വ്യത്സ്ഥ സമീപനങ്ങള്‍ മികച്ച മാറ്റം നല്‍കും എതൊരു വ്യവസ്യായത്തിലും
സിനിമയും ഒരു കച്ചവടമാണ് ,എനിക്ക് മുതല്‍ മുടക്കിയാല്‍ മതി തിരിച്ച് കിട്ടണ്ട എന്നു പറഞ്ഞു ആരും പടം നിര്‍മ്മിക്കില്ല ..
അവരൊരു പടം എറ്റുക്കുമ്പൊള്‍ പലതും മുന്‍ കൂട്ടി കാണുന്നു ..അതില്‍ ചേര്‍ക്കേണ്ട ചേരുവകള്‍ സഹിതം , അതില്‍ പുതിയ ചില
സിനിമകള്‍ പ്രത്യേകമായ ചില ശൈലികള്‍ പിന്‍ തുടരുന്നുണ്ട് ..ഈയടുത്തായി ഇറങ്ങിയ യുവ സിനിമകളില്‍ ആ ശൈലി കാണാം
ഒരര്‍ത്ഥത്തില്‍ അതു സമൂഹത്തില്‍ മാറ്റം വിതക്കും എന്നുള്ളത് ശരിയാണെങ്കിലും
നല്ലതും ചീത്തയും തിരിച്ചറിയാനുള്ള വിവേകം പുതിയ തലമുറക്കുണ്ട് പണ്ടത്തെ പൊലെ കണ്ണടച്ചുള്ള ആരാധനയും ,അതു പൊഎല്‍ പ്രവര്‍ത്തിക്കുന്നവരും നനനെ കുറവുമാണ് , പരീക്ഷണങ്ങള്‍ ഇനിയുമുണ്ടവട്ടെ ,സിനിമ പുതിയ തലങ്ങള്‍ കീഴടകട്ടെ ,ഒന്നു കാണുമ്പൊല്‍ മൂക്കത്ത് വിരല്‍ വയ്ക്കുന്നവര്‍ ,ഒളിച്ച് എന്തും
ചെയ്യാന്‍ പ്രാര്‍തിയുള്ളവരാണ് ,അതിനാല്‍ അതു വെള്ളിതിരയില്‍ പച്ചയോടെ
വരുന്നതു ചിലപ്പൊള്‍ ഒരു ആപത്തിനേ മുന്‍ കൂട്ടി കാണിക്കാന്‍ സഹായിക്കും ..
നല്ലൊരു ചിന്തയാണ് കൂട്ടുകാരന്‍ പങ്കു വച്ചത് , തുടരുക സഖേ .

jayarajmurukkumpuzha പറഞ്ഞു...

Hai RINIJI...... ee niranja snehathinum, vykthamaya abhiprayangalkkum orayiram nandhi........

കൊച്ചുബാബുവിന്റെ ബ്ലോലോകം പറഞ്ഞു...

ശരിക്കും അര്‍ദ്ധഗംഭീരമായ ഒരു അവലോകനം
നന്നായി, എവിടെക്കാണീ പോക്ക്, എവിടെ ചെന്നിതവസാനിക്കും
ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ക്ക് ഇനിയും ഇവിടെ ഉത്തരം
കണ്ടെതെണ്ടാതുണ്ട്. ഒപ്പം ഒരു കാര്യം കൂടി
കുറിക്കട്ടെ ലേഖനം ഖണ്ഡിക തിരിച്ചു ചേര്‍ത്താല്‍
വായിക്കാന്‍ കുറേക്കൂടി സുഖമുണ്ടാകും. എന്ന് തോന്നുന്നു.
ആശംസകള്‍

K A Solaman പറഞ്ഞു...

പ്രതിപക്ഷ ബഹുമില്ലാത്ത ഒരു 'പൊങ്ങന്‍ ' ആണ് താങ്കളുടെ സുഹൃത്ത് പങ്കന്‍ എന്നു തോന്നുന്നു. പങ്കന്‍റെ ബ്ളോഗിനെ 'പൊങ്ങന്റെ ബ്ളോഗ്' എന്നു വിളിക്കുന്നതാകും ഭംഗി.

-കെ എ സോളമന്‍

പങ്കന്‍റെ ബ്ലോഗ്‌ ! പറഞ്ഞു...

പ്രിയപ്പെട്ട സോളമന്‍സാര്‍,
താങ്കള്‍ കല്‍പിച്ചുതന്ന "പൊങ്ങന്‍പട്ടം" സവിനയം സ്വീകരിക്കുന്നു.
പൊങ്ങന്മാര്‍ക്കും ജീവിക്കണ്ടേ സാറേ ഈ ലോകത്തില്‍? പൊങ്ങന്മാരുണ്ടെങ്കിലല്ലേ സര്‍, താങ്കളെയും പ്രിയസുഹൃത്ത് ജയരാജിനെയും പോലുള്ള വിനയാന്വിതരായ മഹാത്മാക്കളെ തിരിച്ചറിയാന്‍ സാധിക്കൂ? തമസ്സില്ലെങ്കില്‍ പ്രകാശത്തിന് അസ്തിത്വം ഉണ്ടോ?
പിന്നെ താങ്കള്‍ ചോദിച്ച പ്രതിപക്ഷബഹുമാനം എനിക്കുണ്ടോ എന്ന് എന്‍റെ ആദ്യത്തെ പോസ്റ്റ്‌ വായിച്ചിട്ടും താങ്കള്‍ക്കു തോന്നിയില്ലെങ്കില്‍ ഞാന്‍ പാതകി ആണ്. എന്നെ അങ്ങ് വിട്ടേക്കു സാറേ, ഞാന്‍ എന്‍റെ പൊങ്ങത്തരവുമായി കാലയാപനം ചെയ്തോളാം.
നിങ്ങളെയൊയോക്കെപ്പോലുള്ള മാണിക്യങ്ങളുടെയും വൈഡൂര്യങ്ങളുടെയും ഇടയിലേക്ക് അറിയാതെ വന്നുപെട്ട ഈ പാവം പാഴ്ക്കല്ലിനെ ദയവ്ചെയ്ത് ഇനിയും തേജോവധം ചെയ്യരുതെന്നപേക്ഷ !!!

വേണുഗോപാല്‍ പറഞ്ഞു...

ജയന്‍ പറയുന്നത് .. സിനിമ എക്കാലവും പഴയപടി തുടരണം എന്നാണോ ?
കാലാനുസൃതമായി മാറ്റങ്ങള്‍ വേണ്ടേ ???
ജോസെലെട്ടിന്റെ നിരീക്ഷണങ്ങളോട് യോജിക്കുന്നു.. ഇതു മേഖലയിലും കാലം അനുശാസിക്കുന്ന മാറ്റങ്ങള്‍ ആവശ്യമാണ് ....

jayarajmurukkumpuzha പറഞ്ഞു...

Hai KOCHUBABUJI..... ee hridhya varavinum, abhiprayathinum orayiram nandhi.......

jayarajmurukkumpuzha പറഞ്ഞു...

Hai SOLAMANSIR...... sirnte sneha valsalyangal thirichariyunnu. SNEHATHEYUM KSHAMAYEYUMKAAL valiya shakthi lokathil onninum illa. ORIKKALUM URAVA VATTAATHA SNEHAMANU LOKATHINTE NILANILPINU AADHAARAM...... SOLAMANSIRUM, PANKANUM, NJAANUM EE BOOLOGATHIL SNEHATHODE VISWASSATHODE MUNNOTTU POKUNNATHANU ETTAVUM SANTHIOSHAKARAMAYA KAARYAM. SAMBHAVICHATHELLAAM NAMUKKU MARAKKAAM, PORUKKAAM...... ee niranja snehathinum , prathikaranathinum orayiram nandhi.....

jayarajmurukkumpuzha പറഞ്ഞു...

Hai PANKANJI...... PARASPARAM SNEHAM NALKUNNATHU KONDU NAMUKKU ENTHU NASHTTAM VARAANANU, SNEHAM RUBBER PANTHU POLEYANU, NAMMAL ERIYUNNA PRATHALATHIL THATTI SHAKTHAMAYI THIRICHU VARUNNATHU POLE NAMMAL ORALE SNEHICHAAL , ORU PAKSHE AYAAL SNEHAMILLA ENNU NADICHAAL POLUM AYALUDE HRIDAYAM NAMMODEPPAM UNDAAKUM..... ee sneha varavinum abhiprayathinum orayiram nandhi.....

jayarajmurukkumpuzha പറഞ്ഞു...

Hai VENUGOPALSIR....... MAATTANGAL ANIVAARYAMAANU, ORIKKALUM NJAN MAATTANGALKKU ETHIRUMALLA, ENTE MUN POSTUKAL VAAYICHU ARIYAMALLO, PAKSHE MAATTATHINTE UDHESHYASHUDHI NANNAKANM ENNEYULLU.... ee sneha varavinum, prathikaranathinum orayiram nandhi............

പ്രവീണ്‍ ശേഖര്‍ പറഞ്ഞു...

വളരെ നല്ല വിഷയം നല്ല രീതിയില്‍ തയ്യാറാക്കിയതിനു അഭിനന്ദനങ്ങള്‍. തീര്‍ച്ചയായും ഇത്തരം സിനിമ കൊണ്ട് ഒരു വലിയ മാറ്റം സൃഷ്ടിക്കാന്‍ ആകുമായിരിക്കാം, പക്ഷെ അതിന്റെ ഭാവശുദ്ധി സമൂഹത്തില്‍ ചോദ്യം ചെയ്യപെടുന്ന ഒന്നായി മാറിയേക്കാം.

അരപ്പെട്ട കെട്ടിയ ഗ്രാമത്തില്‍ എന്ന സിനിമയിലൂടെ പദ്മരജാന്‍ കൈകാര്യം ചെയ്ത വിഷയം ഇന്നത്തെ തലമുറയില്‍ ആരെങ്കിലും സംവിധാനം ചെയ്തിരുന്നെങ്കില്‍ സെക്സിന്റെ അതിപ്രസരണം തന്നെ ചിലപ്പോള്‍ സ്ക്രീനില്‍ അവര്‍ കാഴ്ച വയ്ക്കുമായിരുന്നു. . അത്തരം വികല സൃഷ്ടികള്‍ക്കൊന്നും മുതിരാതെ ആ സിനിമയുടെ ആത്മാവ്‌ നഷ്ടപെടാതെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനു അന്ന് കഴിഞ്ഞു.

ആശംസകള്‍..

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് പ്രവീണ്‍ ജി ....... ഈ ഹൃദയ വരവിനും, വ്യക്തമായ പ്രതികരണത്തിനും ഒരായിരം നന്ദി.......

Muralee Mukundan പറഞ്ഞു...

എന്ത് ന്യൂ ജെനെറേഷൻ ...

ഓരോരുത്തരു ജീവിച്ചിരിക്കുന്ന കാലഘട്ടമാണ് ഏറ്റവും നല്ലതെന്ന് അവരെല്ലാം പറയും...!

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് മുകുന്ദന്‍ സര്‍...... സര്‍ പറഞ്ഞതാണ്‌ നൂറു ശതമാനം ശരി........ ഈ സ്നേഹ വാല്സല്യങ്ങള്‍ക്കും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി............

കുല മഹിമയുടെ ചോരപ്പൂക്കൾ....

പ്രിയപ്പെട്ടവരേ..... എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ  പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാ...