ശ്യംധർ സംവിധാനം ചെയ്തു പ്രിത്വിരാജ് നായകനായ 7th ഡേ ലിയോനര്ടോ ഡാവിഞ്ചി യുടെ പ്രശസ്ത രചനയായ മോണോ ലിസ യെപോലെ വശ്യവും മനോഹരവും അതിലേറെ നിഗൂഡ വുമാണ് .കാരണം ഒറ്റ കാഴ്ച്ചയിൽ മാത്രം ഒതുക്കാവുന്നതല്ല ഈ രണ്ടു സൃഷ്ട്ടികളും . അവര്തിച്ചുള്ള കാണൽ കൂടുതൽ ആസ്വധ്യ്കരമാകും.
ഡേവിഡ് എബ്രഹാം ഐപിഎസ്. പൃഥ്വിരാജിന്റെ തൊപ്പിയില്‍ ചേര്‍ക്കാന്‍ വിജയം നേടിയ മറ്റൊരു പൊന്‍തൂവല്‍കൂടി. ശ്യാംധര്‍ എന്ന നവാഗതന്‍ കൈവിറയില്ലാതെ ചെയ്ത സെവന്‍ത് ഡേ എന്ന ചിത്രം കണ്ടവര്‍ പൃഥ്വിരാജിനും സംവിധായകനും സല്യൂട്ട് നല്‍കിയേ തിയറ്റര്‍ വിട്ടിറങ്ങുകയുള്ളൂ.
ത്രസിപ്പിക്കുന്ന സംഭാഷണങ്ങളിലൂടെ, കൃത്യതയുള്ള സംവിധാനത്തിലൂടെ, മികച്ച സാങ്കേതികത്തികവിലൂടെ, പ്രിഥ്വിരാജിന്റെ അഭിനയമികവിലൂടെ പ്രേക്ഷരിലെക്കേത്തിയ സെവന്‍ത് ഡേ എല്ലാത്തരം സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകരെയും തൃപ്തിപെടുത്തുമെന്നുറപ്പ്.