2014, സെപ്റ്റംബർ 24, ബുധനാഴ്‌ച

കൊയ്ത്തുകാലം.......


ചേന്നന്റെ സ്വപ്നങ്ങളില്‍ എന്നും നിറഞ്ഞു നിന്നത് ആവണി പാടവും അവിടുത്തെ കാഴ്ചകളും ആയിരുന്നു . കതിരുകള്‍ നിറഞ്ഞു നില്ക്കുന്ന പാടം. കൈതയും കാട്ടുചെമ്പും നിറഞ്ഞ പുഴവക്ക് . പുഴയില്‍ തോര്‍ത്തുമുണ്ട് കൊണ്ടു മീന്‍ പിടിക്കുന്ന കുട്ടികള്‍ . പുഴയുടെ  ഇരു വശങ്ങളിലുമായി  വിശാലമായ നെല്‍പ്പാടങ്ങള്‍. കാട്ടു ചേമ്പിന്റെ  ഇലകളില്‍ മുത്തുമണികള്‍ പോലെ തിളങ്ങുന്ന മഞ്ഞിന്‍ തുള്ളികള്‍ .  ഒളി കണ്ണിട്ടു  നോക്കുന്ന മാനത് കണ്ണികൾ  . ഒറ്റക്കാലില്‍ തപസ്സിരിക്കുന്ന കൊറ്റികള്‍ . കൂട്ടമായി വന്നെത്തുന്ന കുളക്കോഴികൾ . തെങ്ങോലതുംബുകളില്‍ ഇളകിയാടുന്ന തൂക്കണാം കുരുവി ക്കൂട്ടം ,  നെല്‍കതിരുകള്‍ കൊത്തി പറക്കുന്ന  പനം   തത്തകള്‍ . കൊയ്തുകഴിഞ്ഞ പാടങ്ങളില്‍ മേയുന്ന കാലിക്കുട്ടം . അവയ്ക്ക് മുകളില്‍ സൌജന്യ സവാരി നടത്തുന്ന ഇരട്ടവാലനും കൊറ്റികളും,  പുഴയുടെ ഒരു ഓരത്ത് കുളിക്കുകയും തുണി അലക്കുകയുംചെയ്യുന്ന പെണ്‍കൊടികള്‍ . തലയില്‍ കറ്റയുമായി   പോകുംമ്പോഴും അവരെ ഒളികണ്ണിട്ടു നോക്കുന്ന പണിക്കാർ  . അവരെ കാണുമ്പോള്‍ കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി കൊഞ്ഞനം കാട്ടുന്ന ചിലര്‍ . തൊപ്പി പാളയുമായി  പൊരിവെയിലില്‍ പൊന്നു വിളയിക്കുന്ന കര്‍ഷകര്‍ . വയല്‍ വരമ്പില്‍ അവര്‍ക്കുള്ള കഞ്ഞിയുമായി കാത്തു നില്ക്കുന്ന സ്ത്രീകളും കുട്ടികളും . വരമ്പോരതിരുന്നു കഞ്ഞി കുടിക്കുന്നവര്‍ കുറച്ചുകൂടി കഞ്ഞി ഒഴിക്കട്ടെ എന്ന് സ്നേഹത്തോടെ ചോദിക്കുന്ന പെണ്ണുങ്ങള്‍ ....
ചേന്നനും  അവരിൽ ഒരാളാണ്  . ആവണി പാടവും പുഴയോരവും ആത്മാവിന്റെ അംശമായി  മാത്രം കരുതുന്ന സാത്വികൻ  . ഇപ്പൊ തീരെ അവശനാണ്  . എന്നാലും ചേന്നന്റെ സ്വപ്നങ്ങളില്‍ ആവണി  പാടവും കാതുകളില്‍ തെക്കുപാട്ടിന്റെ ഈരടികളും ആണ് എപ്പോഴും  . പെട്ടെന്നാണ് വെളിപാട് ഉണ്ടായതു പോലെ ചേന്നൻ ചാടി എഴുന്നേറ്റത്‌ . പ്രായത്തിന്റെ അവശത  തളര്തുമ്പോഴും എവിടെ നിന്നോ പകര്ന്നു കിട്ടിയ ഊര്ജ്ജവുമായി  മേല്ക്ക്‌ുരയില്‍ തിരുകി വച്ചിരുന്ന കൊയ്ത്തരിവാള്‍ ഊരിയെടുത്തു  . എന്തോ നിശ്ചയിച്ചു ഉറപ്പിച്ചത് പോലെ  പോലെ ആവണി പാടത്തേക്കു  നടന്നു . വഴിയില്‍ കണ്ടവരൊന്നും ചേന്നനെ തടഞ്ഞില്ല , അവർ ഓരോരുത്തരും  ചേന്നനു ബഹുമാനപൂര്വ്വം  വഴിമാറിക്കൊടുത്തു . കാരണം ഇതു ആദ്യമായല്ല  ചേന്നൻ  ഇങ്ങനെ ചെയ്യുന്നത്. വഴിയില്‍ കണ്ടവരെ ഒന്നും  ശ്രദ്ധിക്കാതെ ചേന്നൻ ആവണി പാടത്തു എത്തി . കൊയ്തരിവാളുമായി  ചേന്നൻ  പാടത്തേക്കു ഇറങ്ങി  , പെട്ടെന്ന് സോബോധം തിരിച്ചു കിട്ടിയതുപോലെ ചേന്നൻ  കാല് പുറകോട്ടു വച്ചു . യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ കണ്ണുകളില്‍ നിന്നും നീര്‍ത്തുള്ളികള്‍ കവിളിലേക്കു ഒഴുകിയിറങ്ങി . തന്റെ മുന്നില്‍ ആവണി പാടം  ഇല്ല പകരം നിര നിര ആയി വാനോളം ഉയര്ന്നു നില്ക്കുന്ന ഫ്ലാറ്റുകള്‍ . തന്റെ കൈയിലിരിക്കുന്ന തുരുമ്പു പിടിച്ച കൊയ്തരി വാളിലും  മുന്നില്‍ ഉയര്ന്നു നില്ക്കുന്ന ഫ്ലാട്ടുകളിലുമായി  നോക്കി നെടുവീര്‍പ്പിട്ടു . പിന്നെ പതുക്കെ തന്റെ കുടിലിലേക്ക് മടക്കയ്യാത്ര . കുടിലില്‍ തിരിച്ചെത്തിയ ചേന്നൻ   തുരുമ്പു പിടിച്ച കൊയ്തരി വാൾ വളരെ ഭദ്രമായി മേല്‍ക്കൂരയില്‍ തിരികിവച്ചു . കാരണം സ്വബോധം  നഷ്ടമാകുന്ന സമയങ്ങളില്‍ ആ കൊയ്ത്തരിവാള്‍ താന്‍ വീണ്ടും തേടുമെന്ന് ചേന്നനു  അറിയാം  ......എന്തെന്നാല്‍ ചേന്നന്റെ സ്വപ്നങളില്‍ എന്നും നിറഞ്ഞു നിന്നത് ആവണി പാടവും അവിടുത്തെ കാഴ്ചകളും ആയിരുന്നു....... .

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...