2016, ഏപ്രിൽ 11, തിങ്കളാഴ്‌ച

പറയാതെ വയ്യ !!!!



ഒരു സന്യാസി , സദാ സമയവും ഈശ്വരനെ ഭജിച്ചു കൊണ്ടിരിക്കും. വഴിപോക്കർ നല്കുന്ന ഭക്ഷണം കഴിച്ചു സമയാസമയങ്ങളിൽ വിശപ്പടക്കും. വളരെ സുഖമായ ജീവിതം. അങ്ങനെയിരിക്കെ  ഒരു ദിവസ്സം വഴിപോക്കർ ആരും ഭക്ഷണം നല്കിയില്ല. സന്യാസിക്കു വിശന്നിട്ടു വയ്യ.  വിശപ്പ്‌ സഹിക്ക വയ്യാതെ സന്ന്യാസി ഈശ്വരനെ പഴി പറഞ്ഞു കൊണ്ടിരുന്നു. സദാസമയവും ഈശ്വര നാമം ജപിക്കുന്ന എനിക്ക് വിശപ്പടക്കാൻ ഒരു നേരത്തെ ഭക്ഷണം തരാൻ സാധിക്കാത്ത ഈശ്വരനെ  ഭജിച്ചിട്ടു എന്ത് കാര്യം . പെട്ടെന്ന് സന്യാസി ഒരു അശരീരി  കേട്ടു. എന്തിനാണ് നീ ഈശ്വരനെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത്, നിനക്ക് ഈശ്വരൻ നല്ല ആരോഗ്യവും ബുദ്ധിയും ചിന്ത ശേഷിയും നല്കിയിട്ടുണ്ട് . അത് പ്രയോജനപ്പെടുത്തി നിനക്ക് നിന്റെ വിശപ്പടക്കാനുള്ള  ഭക്ഷണം കണ്ടെതാവുന്നതെ  ഉള്ളു. ഈശ്വരനെ ഭജിക്കുന്നത് നല്ലത് തന്നെ . പക്ഷെ ഈശ്വരൻ നല്കിയിരിക്കുന്ന കഴിവുകളും അനുഗ്രഹങ്ങളും ഉപയോഗപ്പെടുത്തി സ്വന്തം കടമകൾ ശരിയാം വണ്ണം നിർവഹിക്കുന്നതാണ്‌ ശരിയായ ഈശ്വര വിശ്വാസം. പലപ്പോഴും ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ  ഈശ്വരനെ കുറ്റപ്പെടുത്താനും ഈശ്വരന്റെ നിലനില്പ്പിനെ ചോദ്യം ചെയ്യാനുമാണ് പലരും തിടുക്കം കാട്ടുന്നത്. മറിച്ച് ഈശ്വരൻ മനുഷ്യന് മാത്രം നല്കിയിരിക്കുന്ന വിശേഷ  ബുദ്ധിയും വിവേചന ശേഷിയും ഉപയോഗപ്പെടുത്തി ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മാർഗ്ഗങ്ങൾ ആണ് ചെയ്യേണ്ടത്. കൊല്ലം പരവൂരിൽ ഉണ്ടായ വെടിക്കെട്ട്‌ ദുരന്തത്തിൽ  വ്യക്തിപരമായി നേരിട്ടും അല്ലാതെയും അറിയാവുന്ന കുറേപേർ അപകടപെട്ടിട്ടുണ്ട് . വളരെയേറെ വിഷമകരമായ സാഹചര്യം തന്നെയാണ്. തീര്ച്ചയായും വ്യക്തിക്കും സമൂഹത്തിനും ദോഷം ഉണ്ടാകാത്ത ആചാരങ്ങൾ അതിന്റെ തനിമയിൽ നിലനില്ക്കുന്നത് കൊണ്ട്ട്  ദോഷം പറയാനില്ല. എന്നാൽ ആന എഴുന്നള്ളിപ്പ്, വെടിക്കെട്ട്‌ തുടങ്ങി മനുഷ്യര്ക്കും മൃഗങ്ങള്ക്കും ദോഷകരമായിട്ടുള്ള ആചാരങ്ങൾക്ക് നിയന്ത്രണം കൂടിയേ തീരു. മറ്റു ജീവജാലങ്ങൾക്ക് ഇല്ലാത്ത ബുദ്ധിയും ചിന്താശേഷിയും ഒക്കെ മനുഷ്യന് മാത്രം കൈമുതൽ ആയതു കൊണ്ടാവണം ഈശ്വരനെ പോലെ ഒരു ശക്തിയിൽ അവൻ വിശ്വസിക്കുന്നത്. അത്തരത്തിലുള്ള വിശ്വസ്സങ്ങൾക്ക് ഒപ്പം തന്നെ സ്വന്തം ബുദ്ധിയും വിവേചന ശേഷിയും ശരിയാം വണ്ണം പ്രയോജനപ്പെടുത്താനും മനുഷ്യന് സാധിക്കണം. വാഹനാപകടം , മദ്യദുരന്തം , എന്ന് വേണ്ട പ്രകൃതി ദുരന്തങ്ങൾ പോലും മാനുഷികമായ പ്രവർത്തനങ്ങൾ കൊണ്ടാണ് ഉണ്ടാകുന്നതു. അണുശക്തി കണ്ടെത്താനും ഉപയോഗപ്പെടുത്താനും ഉള്ള കഴിവ് ഈശ്വരൻ മനുഷ്യർക്ക്‌ നല്കിയിട്ടുണ്ട് എന്നാൽ അതോടൊപ്പം തന്നെ ആ അണുശക്തി നന്മക്കു വേണ്ടി അല്ലെങ്കിൽ തിന്മക്കു വേണ്ടി  ഉപയോഗപ്പെടുതാണോ എന്ന് വിവേചിച്ചു തീരുമാനിക്കുവാനുള്ള ബുദ്ധിയും ഈശ്വരൻ മനുഷ്യന് നല്കിയിട്ടുണ്ട്. അതുകൊണ്ട് ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഈശ്വരന്റെ നിലനില്പ്പ് ചോദ്യം ചെയ്യപ്പെടുന്നതിന്  പകരം ഈശ്വരൻ നല്കിരിക്കുന്ന കഴിവുകൾ ശരിയാം വണ്ണം പ്രയോജനപ്പെടുത്തി ദുരന്തങ്ങൾ ഒഴിവാക്കുകയും അതിജീവികകുയുമാണ് വേണ്ടത്. ഒരിക്കൽ വേനലിൽ നടന്നു തളര്ന്നു ഒരാൾ തെങ്ങിൻ തോപ്പിൽ എത്തി. ഒരു തെങ്ങിന്റെ ചുവടിൽ കിടന്നു വിശ്രമിച്ചു . പെട്ടെന്ന് അയാളുടെ തലയിൽ ഒരു ഉണക്ക തേങ്ങ വീണു , ചാടി എണീറ്റ അയാൾ ഈശ്വരനെ കുറ്റപ്പെടുത്തി , നടന്നു തളര്ന്ന ഞാൻ വന്നു കിടന്ന സമയം നോക്കി തന്നെ നീ തേങ്ങ എന്റെ തലയിലേക്കിട്ടു. എന്തൊരു ദുഷ്ട്ടനാണ് നീ.. സ്വാഭാവികമായും ഓരോ ദുരന്തങ്ങൾ ഉണ്ടാകുമ്പോഴും നമ്മൾ എല്ലാം ഇത്തരത്തിൽ തന്നെയാണ് ഈശ്വരനെ കുറ്റം പറയുന്നത്. പക്ഷെ ഒരു കാര്യം ഉണ്ട്. ന്യുട്ടന്റെ സിദ്ധാന്തം അറിയില്ല എങ്കിലും കിടക്കുന്നതിനു മുൻപ് തെങ്ങിന്റെ മുകളിലേക്ക് നോക്കി വീഴാൻ പാകമായ തേങ്ങ ഉണ്ടോ എന്ന് അറിയുന്നതിന് ഈശ്വരൻ നല്കിരിക്കുന്ന ബുദ്ധിശക്തി, ചിന്താശേഷി , വിവേചന ശേഷി എന്നിവ തന്നെ ധാരളമല്ലേ !!!!!

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...