2009, ജനുവരി 7, ബുധനാഴ്‌ച

മാറ്റുവിന്‍ ചട്ടങ്ങളെ

നിയമ പരിഷ്കരണ കമ്മിഷന്റെ ശുപാര്‍ശകള്‍ വളരെയധികം സ്വാഗതാര്‍ഹമാണ്. ബഹു ഭാര്യത്വം , ശാന്തി നിയമനം , ദയാവധം , ഹര്‍ത്താല്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം കമ്മിഷന്‍ കാലാനുസൃതമായ മാറ്റം ഉള്കൊണ്ടിരിക്കുന്നു. നിയമങ്ങള്‍ ശ്രിഷ്ടിക്കപ്പെടുമ്പോള്‍ അവ എന്നും ഒരു പോലെ നിലനില്‍ക്കപ്പെടെണ്ടാവയല്ല . കാലങതിക്കനുസ്സരിച്ചു മാറ്റങ്ങള്‍ അനിവാര്യമാണ് താനും. അത്തരത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ ചില കോണുകളില്‍ നിന്നു എതിര്‍പ്പുകള്‍ ഉണ്ടാവുക സ്വാഭാവികം. എന്നിരുന്നാലും സമുഹത്തിന് നന്മക്കു ഉതകുന്ന തരത്തിലുള്ള നിയമ പരിഷ്ക്കാരങ്ങള്‍ ഞാനുള്‍പ്പെടെയുള്ള വളരെ സാധാരണക്കാരായ ജനങ്ങള്ക്ക് പ്രതീക്ഷക്കു വക നല്കുന്നു.

ഇനി ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സാധിക്കാതെ മരണത്തെക്കാള്‍ ഭയാനകവും ഭീധിതവും ധാരുനവും ദയനീയവും നിസ്സഹായവുമായ അവസ്ഥയില്‍ കഴിയുന്ന ഒരാള്‍ക്ക്‌ ദയാവധം അനുഗ്രഹമാണ് . എന്നാല്‍ ഇതിനെ ചൊല്ലി ചില കോണുകളില്‍ നിന്നും ഉയരുന്ന അഭിപ്രായങ്ങള്‍ ബാലിശമാണ് . അത്തരക്കാര്‍ പറയുന്നതു തോന്നുട്ടി ഒന്‍പതു ശതമാനം ജനങ്ങളും ദൈവ വിസ്വസ്സികലയിട്ടുള്ള നാട്ടില്‍ ദയാവധം അനുവദിക്കരുത് എന്നാണ്. അപ്പോഴാണ് നമ്മള്‍ മറു ചോദ്യം ഉന്നയിക്കാന്‍ ബാധ്യസ്തരാകുന്നത്. തോന്ണ്‌ുട്ടി ഒന്‍പതു ശതമാനം ആളുകളും ദൈവത്തിന്റെ കല്പനകള്‍ എല്ലാം അനുസ്സരിച്ച് ജീവിചിരുന്നെന്കില്‍ ഈ നാടൊരു സ്വര്‍ഗം ആയേനെ. അപ്പോള്‍ അതല്ല കാര്യം സന്കുചിതമായ താല്പര്യങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്തുന്നവരാന് ധയവധതിനെതിരെയും ശബ്ദിക്കുന്നത്‌.
ക്ഷേത്രങ്ങളില്‍ കീഴ് ജാതിക്കാരെയും ശന്തിമാരായി നിയമിക്കനമെന്നത് അന്ഗീകരിക്കപ്പെടെണ്ടാതുതന്നെ . ഒരു ദൈവ് വും ഇന്നയാള്‍ തന്നെ പൂജ നടത്തണം എന്ന് ആവശ്യപ്പെടും എന്ന് തോന്നുന്നില്ല. മന്ത്രങ്ങളിലും പുജവിധികളിലും പ്രാവീണ്യം നേടി മാനസികവും ശാരീരികവും ആയി സമര്‍പ്പണം ചെയ്യുന്ന ആരും അതിന് യോഗ്യരാണ്‌. അത്തരത്തില്‍ അല്ലാതെ മന്ത്രവും പുജവിധികളും അറിയില്ല എങ്കിലും ഒരു പ്രത്യക വിഭാഗത്തില്‍പ്പെട്ട ആലയതുകൊണ്ട് ദൈവം പ്രസ്സധിക്കുമോ അങ്ങനെ മാത്രമെ ഒരു ദൈവം പ്രസ്സധിക്ക് എങ്കില്‍ ആ ദൈവത്തിന്റെ മുന്‍പില്‍ കൈ കുപ്പി നില്ക്കാന്‍ നമ്മള്‍ക്കവുമോ

ബഹു ഭാര്യത്വതെ കുറിച്ചുള്ള നിര്‍ദേശവും സ്വാഗതാര്‍ഹം തന്നെ. ബഹു ഭാര്യത്വതിനെ അനുകുളിക്കുന്ന ഒരു വിഭാഗം ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അവരോട് ഒന്നു ചോദിക്കട്ടെ നിങ്ങളുടെ ഭാര്യമാരില്‍ എത്ര പേര്‍ ബഹു ഭാര്യത്വതെ അനുകൂളിക്കുന്നുട്. ആരുമുണ്ടാവില്ല അങ്ങനെ നോക്കുമ്പോള്‍ അവിടെയും സന്കുചിതമായ താല്‍പ്പര്യങ്ങള്‍ മാത്രമാണ് ശബ്ധമുയര്തുന്നത്.

പ്രതിക്ഷേധം അവകാശമാണെന്ന് പറയുമ്പോള്‍ തന്നെ അത് സാധാരണക്കാരെ വലിയതോതില്‍ ബാധിക്കാതിരിക്കാന്‍ , അവര്ക്കു അല്‍പ്പം മുന്‍കരുതല്‍ സീകരിക്കാന്‍ ഹര്‍ത്താലിന് ഒരാഴ്ച മുന്പ് നോടിസ്സു നല്കുന്നത് വഴി സാധിക്കും . പൊടുന്നനെ ഉള്ള ഹര്‍ത്താലുകള്‍ കാരണം ജീവിതത്തിന്റെ സമസ്ത മേഘലകളിലും ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ഈ ഒരു നിര്ധേശ്ശവും സ്വാഗതാര്‍ഹം തന്നെ .

അത്തരത്തില്‍ സാധാരണ ജനങ്ങളുടെ ഭാഗത്ത് നിന്നു നോക്കുമ്പോള്‍ നിയമപരിഷ്ക്കരണ കമ്മിശ്ശന്റെ നിര്‍ദേശങ്ങള്‍ വളരെ സ്വാഗതാര്‍ഹംമാന്

ജയരജ്മുരുക്കുംപുഴ 9349025945

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...