ഇവിടെ കാണുന്ന ചിത്രങ്ങൾ നമ്മെ പ്രധാനമായും ഓർമ്മപ്പെടുത്തുന്നത് സമകാലിക സമൂഹത്തിൽ നമുക്ക് അന്യമായി കൊണ്ടിരിക്കുന്ന മനുഷ്യത്വത്തെ കുറിച്ചാണ്. ഒരു പക്ഷെ പ്രകൃതി നിയമം പോലെ സിംഹം വേട്ടയാടിപിടിച്ച ഈ കുരങ്ങനും അതിന്റെ കുഞ്ഞും ഒക്കെ നൊമ്പരം ഉളവാക്കുന്ന ഓർമ്മപ്പെടുത്തൽ തന്നെയാണ് ! ഇവിടെ സിംഹം വേട്ടയാടിപ്പിച്ചു കൊന്ന കുരങ്ങന്റെ മാറിൽ അപ്പോഴും പിടി വിടാതെ കിടക്കുന്ന കുട്ടിക്കുരങ്ങൻ. പിന്നീട് ആ കുട്ടിക്കുരങ്ങന് എന്ത് സംഭവിച്ചു. അതും സിംഹത്തിന്റെ ഭക്ഷണമായോ? ഇവിടെയാണ് നമ്മളിൽ നിന്ന് നഷ്ട്ടമാകുന്ന മനുഷ്യത്വവും നമ്മൾ ഒക്കെ സംശയത്തോടെ വീക്ഷിക്കുന്ന ദൈവ സാന്നിധ്യവും പ്രകടമാകുന്നത്. നിസ്സഹായനായ ആ കുട്ടിക്കുരങ്ങനെ സ്വന്തം കുഞ്ഞിനെ പോലെ താലോലിക്കുന്ന സിംഹത്തെയാണ് പിന്നീട് നാം കാണുന്നത്. പിന്നീട് അവസ്സരം വീണു കിട്ടിയപ്പോൾ അതിന്റെ അച്ഛൻ കുരങ്ങു അതിനെ രക്ഷപ്പെടുത്തി മരച്ചില്ലകളിലേക്ക് മറഞ്ഞു.
എന്ത് മാജിക് ആണ് ഇവിടെ പ്രവർത്തിച്ചത്! ഒരു പക്ഷെ വാദത്തിനു വേണ്ടി പലതും നമുക്ക് പറയാം എങ്കിലും നമ്മിൽ നിന്ന് അന്യമായിക്കൊണ്ടിരിക്കുന്ന മനുഷ്യത്വവും നമ്മൾ അറിയാതെ നമ്മെ തഴുകുന്ന ദൈവ സ്നേഹവും തന്നെയാണ് ഇവിടെ വെളിവാകുന്നത് !!!!