2011, ജൂലൈ 29, വെള്ളിയാഴ്‌ച

മലയാള സിനിമ മാറ്റത്തിന്റെ വഴിയിലോ ! ?...........

കുറെ കുട്ടി താരങ്ങളും , അവര്‍ കൊണ്ട് നടക്കുന്ന ചില കുട്ടി സംവിധായകരും ചേര്‍ന്ന് മലയാള സിനിമയില്‍ വിപ്ലവം നടക്കുന്നു എന്ന് മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ട് വളരെ നാളുകളായി. ഒരു കാമറക്കു പകരം നൂറു ക്യാമറകള്‍ കെട്ടി തൂക്കി ചിത്രീകരണം നടത്തുക, ഏഴു ഡി ക്യാമറയില്‍ ചിത്രീകരിക്കുക, സാധാരണ സീനുകള്‍ തല കീഴായും ചരിച്ചും, മറിഞ്ഞും ചിത്രീകരിക്കുക, നായകനും, വില്ലനും സംഘട്ടന രംഗങ്ങളില്‍ ആകാശത്തേക്ക് പറന്നു തിരികെ ഭൂമിയില്‍ പതിക്കാന്‍ രണ്ടു മണിക്കൂര് എടുക്കുക , ഇവര്‍ പറയുന്ന വിപ്ലവങ്ങള്‍ ഇതൊക്കെയാണ് അല്ലാതെ ആശയപരമായോ , ആഖ്യാന പരമായോ, കഥ ആവിഷ്ക്കരിക്കുന്ന രീതിയിലോ ഒരു വിപ്ലവവും കാണാന്‍ സാധിക്കുന്നില്ല എന്നതാണ് യാദാര്‍ത്ഥ്യം. സമ്പന്നതയില്‍ വളരന്നു സാധാരണക്കക്കാരന്റെ ചുറ്റുപാടുകളോ, ജീവിത സാഹചര്യങ്ങളോ അറിയാത്ത അല്ലെങ്കില്‍ മനസ്സിലാക്കാന്‍ താല്‍പ്പര്യമില്ലാത്ത , വരേണ്യ വര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി ചിത്രങ്ങള്‍ എടുക്കുന്ന ഇത്തരം കുട്ടി താരങ്ങളാണ് മലയാള സിനിമയുടെ ഇന്നത്തെ തകര്‍ച്ചക്ക് കാരണം. സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ പോലും തങ്ങള്‍ക്കു പരിചിതമായ വരേണ്യ വര്‍ഗ്ഗത്തിന്റെ ഭാഷയില്‍ അവതരിപ്പിക്കുവനാണ് ഈ കുട്ടിതാരങ്ങള്‍ ശ്രമിക്കുന്നത്. അത്തരം ശ്രമങ്ങള്‍ മലയാള സിനിമയെ സാധാരണ പ്രേക്ഷകരില്‍ നിന്നും അകറ്റി നിര്താനെ വഴി തെളിക്കുകയുള്ള്. സാധാരണ പ്രേക്ഷകരാണ് സിനിമയുടെ വിജയം നിശ്ചയിക്കുന്നത് എന്ന് ഇവര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. വിപ്ലവത്തിന് കാരണമായി പറയുന്ന മറ്റൊരു കാരണം സൂപ്പര്‍ താരങ്ങള്‍ ഇല്ലെങ്കിലും ചിത്രങ്ങള്‍ വിജയിക്കുന്നു എന്നാണ്. ഇതില്‍ എന്താണ് പുതിയ വിപ്ലവം. ഇത് വിപ്ലവമാനെങ്കില്‍ മലയാള സിനിമയുടെ തുടക്കം മുതല്‍ ഈ വിപ്ലവം നടക്കുന്നുണ്ട്. ചെറിയ ഉദാഹരണം പറഞ്ഞാല്‍ നഖഷതങ്ങള്‍ , സല്ലാപം, നന്ദനം തുടങ്ങിയ ചിത്രങ്ങള്‍ എല്ലാം തന്നെ പുതുമുഖങ്ങളെ വച്ച് ചെയ്തിട്ടും കാലാകാലങ്ങളില്‍ വന്‍ വിജയം നേടിയവയാണ്. അന്നെല്ലാം പരാജയപ്പെട്ട സൂപ്പര്‍ താര ചിത്രങ്ങള്‍ ഉണ്ടായിരുന്നു, മാത്രമല്ല അന്ന് പുറത്തിറങ്ങിയ എല്ലാ പുതു മുഖ ചിത്രങ്ങളും വിജയിച്ചുമില്ല. ഇന്നും അങ്ങനെ തന്നെയാണ് സംഭവിക്കുന്നത്‌. ട്രാഫിക്‌ , കൊക്ക്ടയില്‍ , സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ മൂന്നു പുതുമുഖ ചിത്രങ്ങള്‍ വിജയിച്ചപ്പോള്‍ ഇതിനിടയില്‍ പരാജയപ്പെട്ട പുതുമുഖ ചിത്രങ്ങള്‍ മുപ്പതു എണ്ണം വരും. അപ്പോള്‍ ഇവിടെ വിപ്ലവം ഒന്നും അരങ്ങേരുന്നില്ല . മാണിക്കകല്ല് പോലെ സാധാരണക്കാരന്‌ വേണ്ടി നില കൊള്ളുന്ന ചിത്രങ്ങള്‍ എന്നും പ്രേക്ഷകര്‍ വിജയിപ്പിക്കും, വരേണ്യ വര്‍ഗത്തിന് വേണ്ടിയുള്ള തട്ടി കൂട്ടുകള്‍ അത്തരക്കാര്‍ കാണും അത് കാണാന്‍ സാധാരണക്കാരനെ കിട്ടില്ല. സാധാരണ മനുഷ്യന്റെ ജീവിതത്തെ നോക്കി കാണാനും അവന്റെ ചിന്തകളെ ആവിഷ്കരിക്കാനും സാധിച്ചലെ സാദാരണ പ്രേക്ഷകര്‍ സിനിമ കാണാന്‍ എത്തുകയുള്ളൂ. സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ നല്ല കാമ്പുള്ള കഥകള്‍ തിരഞ്ഞെടുക്കുകയും സാധാരണക്കാര്‍ക്ക് പരിചിതമായ ഭാഷയില്‍ അവതരിപ്പിക്കുവാനും ശ്രമിച്ചാല്‍ മാത്രമേ ഇന്നത്തെ ഈ ദുരവസ്ഥയില്‍ നിന്ന് മലയാള സിനിമയ്ക്ക് മോചനം ലഭിക്കൂ. കുട്ടിതാരങ്ങളുടെ കാട്ടിക്കൂട്ടലുകള്‍ സാധാരണ പ്രേക്ഷകര്‍ക്ക്‌ മടുത്തിരിക്കുന്നു. ജീവിത ഗന്ധിയായ കഥകള്‍ ലളിത്യമായി പറയാന്‍ സാധിച്ചലെ കുട്ടിതാരങ്ങള്‍ക്ക് ഭാവിയുള്ളു, അല്ലെങ്കില്‍ ഒരിക്കലും നടക്കാന്‍ പോകാത്ത വിപ്ലവം , നടക്കുന്നു എന്ന് വീമ്പിളക്കി കാലം കഴിക്കാം......

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...