2015, മാർച്ച് 29, ഞായറാഴ്‌ച

പ്രിയപ്പെട്ട മാർട്ടിൻ ............

ഒരു ലോകകപ്പ്‌ മല്സരം കൂടി കടന്നു പോയി...  നുസീലണ്ടിനെ പരാജയപ്പെടുത്തി ഓസ്ട്രേലിയ കപ്പു നേടി. പക്ഷെ ഈ മത്സരങ്ങൾക്ക് ഇടയിൽ  വീണ്ടും ലോകം ശ്രദ്ധിച്ച പേരാണ് മാർട്ടിൻ ക്രോ . തീര്ച്ചയായും ഇത്  കാലത്തിന്റെ കാവ്യ നീതി തന്നെയാണ് . മാർട്ടിൻ ക്രോ എന്നാ അതുല്യ പ്രതിഭയെ ഇന്നത്തെ തലമുറയ്ക്ക് കൂടി അടുത്തറിയാൻ കാലം ഒരുക്കിയ സന്ദര്ഭം. ഇത്തവണ ന്യൂ സീലണ്ട് ഉജ്ജ്വലമായി തന്നെ കളിച്ചു. ചരിത്രം പരിശോധിച്ചാൽ അറിയാം 1992 ലോകകപ്പ്‌ മാർട്ടിൻ ക്രൌയുടെ നേതൃത്വത്തിൽ ന്യൂസീലണ്ട് അത്ഭുതകരമായ പ്രകടനം ആണ് ക്ഴ്ച്ചവച്ചത്. ആരും പ്രതീക്ഷിക്കാത്ത വിധം ലീഗിലെ എല്ലാ മത്സരങ്ങളും വിജയിച്ച അവർ  സെമിയിൽ പരാജയപ്പെടുക ആയിരുന്നു. മാർട്ടിൻ ക്രോ എന്നാ മികച്ച നായകൻ മുന്നില് നിന്ന് നയിച്ചപ്പോൾ അവർ ചരിത്രം എഴുത്ക ആയിരുന്നു. ഇന്നിപ്പോൾ ന്യൂ സീലണ്ട് ആദ്യമായി ഫൈനൽ കളിച്ചപ്പോൾ അത് കാണാൻ മാർട്ടിൻ എത്തി. കാൻസർ ബാധിതനായി മരണത്തിന്റെ കാലപരിധി നിശ്ചയിക്കപ്പെട്ടു എങ്കിലും ഒരിക്കൽ താൻ മുന്നില് നിന്ന് നയിച്ച രാജ്യത്തിൻറെ അന്തിമ പോരാട്ടം കാണാൻ ആ അതുല്യ പ്രതിഭ എത്തി. തീര്ച്ചയായും മാർട്ടിൻ അങ്ങയോടു വൈകാരികമായ ഒരു അടുപ്പവും ആരാധനയും ഇപ്പോഴും ഉണ്ട് . കാരണം കുട്ടിക്കാലത്ത് ക്രിക്കെറ്റ് കളിക്കുമ്പോൾ പലപ്പോഴും മടൽ കൊണ്ട് ഉണ്ടാക്കിയ ബാറ്റും ടെന്നീസ് ബാളും  ഉപയോഗിച്ചകും കളി അപ്പോഴൊക്കെ ഞങ്ങൾ ടീമിലെ ഓരോരുത്തരും ഓരോ പ്രമുഖ കളിക്കാരന്റെ പേര് ആകും സ്വീകരിക്കുക. അതിൽ ഗവാസ്കർ , കപിൽ ദേവ് , ദിലീപ് വെങ്ങ്സർക്കാർ ,സച്ചിൻ , ഗാംഗുലി ( ഇന്ത്യ ) , അലൻ ബോര്ടെർ , ഡേവിഡ്‌ ബൂണ്‍ ( ഓസ്ട്രേലിയ ) , ഗ്രഹം ഗൂച് , ഇയാൻ ബോതം, അലൻ ലാംബ് (ഇംഗ്ലണ്ട് ) , ഡേവിഡ്‌ ഹ്യുട്ടാൻ, ആന്റി ഫ്ലവർ , ഗ്രാന്റ് ഫ്ലവർ  ( സിംബാബ്വേ ), കേപ്ലെർ വെസ്സ്ല്സ് ,  ഹാൻസി ക്രോന്യേ , ഡോണാലദ്  ( സൌത്ത് ആഫ്രിക്ക ), മാർട്ടിൻ ക്രോ , റിച്ചാർഡ്‌ ഹാഡ്‌ലി  ( ന്യൂ സീലണ്ട്), അര്ജുന രണതുങ്ങ , അരവിന്ദ ദിസില്വ, ജയസുര്യ  ( ശ്രീ ലങ്ക )   വിവ് റിച്ചാർഡ്‌ ,കൊട്നേ വാല്ഷ് , അംബ്രോസ് , ലാറ ( വെസ്റ്റ് ഇന്ടീസ് )  തുടങ്ങി എല്ലാവരും ഉണ്ടാകും. തീര്ച്ചയായും അന്നൊക്കെ ഞാൻ പ്രതിനിധാനം ചെയ്യുന്ന പേര് മാർട്ടിൻ ക്രൌയുടെത് ആയിരുന്നു. അദേഹത്തിന്റെ കളി , നേത്രുത്വ പാടവം ഒക്കെ വല്ലാതെ അകര്ഷിച്ചിരുന്നു. കാലം ഏറെ കഴിഞ്ഞിട്ടും ഓർമ്മകളിൽ ഇന്നും ആ കളിയഴക് നിറഞ്ഞു നില്ക്കുന്നു. കാലപരിധി നിശ്ചയിച്ചാലും ഇല്ലെങ്കിലും മരണം അത് ആര്ക്കും എപ്പോഴും സംഭവിക്കാം. പക്ഷെ കാലപരിധി നിശ്ചയിക്കാൻ കഴിയാത്ത പ്രതിഭാ വിലാസം അത് ലോകം ഉള്ളിടത്തോളം നിലനില്ക്കുക തന്നെ ചെയ്യും ......... പ്രാർത്ഥനയോടെ......

വാൽ കഷ്ണം   - ഓക്ലണ്ടിലെ ഈദെൻ പാർകിൽ 1992 ഫെബ്രുവരി 22 ആം തീയതി നടന്ന 5 മത് ലോകകപ്പ്‌ ക്രിക്കെറ്റ് മത്സരത്തിലെ ആദ്യ  കളിയിൽ ഓസ്ട്രലിയയെ 37 റണ്‍സിനു  പരാജയപ്പെടുത്തിയ   ന്യൂസീലണ്ട്  ക്യപ്ടാൻ  മാർട്ടിൻ ക്രോവ്യുടെ  പിന്നാലെ ആരാധകര്   തടിച്ചു കൂടുകയായിരുന്നു  . മാർട്ടിൻ ക്രോ പുറത്താകാതെ  നേടിയ 100 രണ്‍സ് ആണ് ന്യൂ സീലണ്ടിനു  വിജയം  സമ്മാനിച്ചത്‌ .  ഇത് ഒരു തുടക്കം  മാത്രം   ആയിരുന്നു    .മാർട്ടിൻ ക്രൌയുടെ പ്രൊചൊദനകരമായ  മികവുറ്റ നേതൃത്വത്തിൽ പിന്നീടുള്ള   മത്സരങ്ങൾ എല്ലാം    ആധികാരികമായി   വിജയിച്ച ന്യൂസീലണ്ട് സെമി ഫൈനലിൽ പരാജയപ്പെടുക ആയിരുന്നു....സെമി ഫൈനൽ മത്സരത്തിനിടയിൽ പരുക്കേറ്റ മാർട്ടിൻ  ക്രോ ഫീൽഡ്    ക്യപ്ടന്സി ജോണ്‍  റൈറ്റിനു  കൈമാറുക   ആയിരുന്നു  ............

2015, മാർച്ച് 26, വ്യാഴാഴ്‌ച

യദാ യദാ ഹി ധര്‍മ്മസ്യ.........

ലോകകപ്പ്  ക്രിക്ക്ര്റ്റ് സെമിയിൽ ഇന്ത്യ പരാജയപ്പെട്ടതിൽ ഒരു ഇന്ത്യക്കാരൻ ഈ നിലയില അതീവ ദുഖം ഉണ്ടെങ്കിലും സത്യം ധര്മ്മം  നീതി  ഇവയുടെ മൂല്യം നിലനിന്നതിലും സംരക്ഷിക്കപ്പെട്ടതിലും സന്തോഷമുണ്ട്. കാരണം ധോണി എന്നാ ലോകം കണ്ട ഏറ്റവും അഴിമതിക്കാരനും സ്വാർത്ഥനുമായ ഒരു കളിക്കാരന്റെ കൈകളിൽ  ലോക കപ്പു എത്തപ്പെട്ടിരുന്നെങ്കിൽ സത്യ ധർമ്മാദികളുടെ വിശ്വസ്സ്യതയും അന്തസത്തയും ചോദ്യം ചെയ്യപ്പെട്ടേനെ ..........

2015, മാർച്ച് 25, ബുധനാഴ്‌ച

പുകയും കുടിയും പുറത്ത്..........

സര്ക്കാര് ഉദ്യോഗസ്ഥര് ജോലി സമയത്ത് ലഹരി ഉപയോഗിച്ചാൽ കര്ശന നടപടി. നടപടി സ്വീകരിച്ചില്ലെങ്കിൽ മേലുദ്യോഗസ്തര്ക്കും ശിക്ഷ. ജോലി സമയത്ത് ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്ന സര്ക്കാര് ഉദ്യോഗസ്ഥര്ക്ക് എതിരെ നടപടി സ്വീകരിക്കാത്ത മേലുദ്യോഗസ്ഥർക്ക് എതിരെ ഗുരുതരമായ കൃത്യ വിലോപതിനു നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥ ഭരണ വകുപ്പ് സർക്കുലർ . സര്ക്കാര് ഡ്രൈവർമാർ മദ്യപിച്ചു വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അടിയന്തിരമായി സസ്പെന്ഡ് ചെയ്യാനും സർക്കുലറിൽ നിര്ദേശിച്ചു.
സര്ക്കാര് ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾ ലങ്ഘിച്ചു കൊണ്ട് ചില ഉദ്യോഗസ്ഥര് ജോലി സമയത്ത് പുക വലിക്കുകയും മദ്യപിക്കുകയും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്ന്നാണ് നടപടി. ഇവര്ക്കെതിരെ നടപടി എടുക്കുന്നതിൽ മേലുദ്യോഗസ്ഥർ പലപ്പോഴും വിമുഖത കാട്ടുന്നു.ജോലി സമയത്ത് ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കരുത് എന്നാ ചട്ടത്തിലെ വ്യവസ്ഥകൾ ഇനി സര്ക്കാര് കര്ശനമായി നടപ്പാക്കും.
വ്യവസ്ഥകൾ ലംഘിക്കുന്ന ജീവനക്കാർക്കെതിരെ 1960 ലെ കേരള സര്ക്കാര് ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾപ്രകാരം അച്ചടക്ക നടപടി സ്വീകരിക്കും. നിയമനാധികരികൾക്കും വകുപ്പ് അധ്യ്ക്ഷന്മാര്ക്കും ആയിരിക്കും ഇതിന്റെ ചുമതല. ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച ശേഷം വാഹനം ഓടിക്കൽ , ഓഫീസിലെ മോശമായ പെരുമാറ്റം തുടങ്ങിയവ ശ്രദ്ധയിൽ പെടുകയോ പരാതി ലഭിക്കുകയോ ചെയ്യുന്ന പക്ഷം മേലധികാരി കര്ശന നടപടി എടുക്കണം. അടിയന്തിരമായി സസ്പെണ്ട് ചെയ്തു തുടര് നടപടി സ്വീകരികണം എന്നാണ് നിര്ദേശം.
ജോലി സമയത്ത് ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നതായി കണ്ടാൽ മേലധികാരി അക്കാര്യം പോലീസ് സ്റ്റെഷനിൽ റിപ്പോർട്ട്‌ ചെയ്യണം എന്നും നിര്ദേശം  ഉണ്ട്. പോലീസ് കേസ് എടുത്തു ബന്ധപ്പെട്ട ആളുടെ രക്ത സാമ്പിൾ പരിശോധനക്ക് വിടും . കുറ്റം തെളിഞ്ഞാൽ പിഴയോടെ 6 മാസം വരെ തടവും ലഭിക്കാം . വെറ്റില മുറുക്കൽ ലഹരി പദാർത്ഥങ്ങളുടെ ഗണത്തിൽ പെടുതിയ്യിട്ടില്ല .........
കടപ്പാട് - മലയാള മനോരമ ദിനപ്പത്രം മാർച്ച്‌ 26 വ്യാഴം 

2015, മാർച്ച് 24, ചൊവ്വാഴ്ച

മുല്ലപ്പെരിയാറും ദേശീയ ചലച്ചിത്ര അവാർഡും ...........

ദേശിയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പുരസ്കാരങ്ങൾ നേടി മലയാളത്തിന്റെ അഭിമാനമായ മുഴുവൻ പേര്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. .....
ഇനി ഇവിടെ എന്ത് കൊണ്ട് മുല്ലപ്പെരിയാറിനെ പരാമർശിച്ചു . തീര്ച്ചയായും ദേശിയ ജൂറിയിൽ അംഗമായിരുന്ന ഡോക്ടര നന്ത്യാട്ട് ഗോപാലകൃഷ്ണൻ ഇന്നലെ ഒരു ചനെലിൽ പറഞ്ഞ അഭിപ്രായമാണ്. ശ്രീ ജയരാജ്‌ സംവിധാനം ചെയ്താ ഒറ്റാൽ മികച്ച ചിത്രമായി അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ടിരുന്നു എന്നാൽ ജൂറി അധ്യക്ഷൻ ഭാരതീരാജ ഒറ്റാലിന് മികച്ച ചിത്രം എന്നാ പുരസ്‌കാരം നിഷേധിക്കുക ആയിരുന്നു. അതിന്റെ കാരണം എന്ത് എന്ന് ചോദിച്ചപ്പോഴാണ് ശ്രീ നന്ത്യാട്ട് പറഞ്ഞത് , മുല്ലപ്പെരിയാർ പോലുള്ള വിഷയങ്ങൾ നിലനിൽക്കുമ്പോൾ ഇങ്ങനെ സംഭവിക്കുന്നതിൽ അത്ഭുതം ഇല്ല എന്ന്. ജൂറി യിലെ അംഗം എന്നാ നിലയില അദ്ധേഹത്തിന്റെ ഈ വെളിപ്പെടുത്തൽ ചര്ച്ച ചെയ്യപ്പെടേണ്ടത് തന്നെ. മാത്രമല്ല കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര ജൂറി ചെയർമാൻ ആയിരുന്ന ഭാരതീരാജ മലയാളത്തിനോട് പക തീര്ർക്കുക ആയിരുന്നു എന്നാ വാദങ്ങളും ഉയരുന്നുണ്ട്. ഭാരതീരജക്കെതിതിരെ നിലനില്ക്കുന്ന ചില കേസുകളുടെ പശ്ചാത്തലത്തിൽ ആണ് സലിം കുമാർ സംവിധാനം ചെയ്താ കമ്പാർട്ട്മെന്റ് ഉള്പ്പെടയുള്ള ചിത്രങ്ങൾ തഴയപ്പെത് എന്നാണ്.കൂടാതെ ദേശീയ പുരസ്കാരത്തിന് അര്ഹതയുണ്ടായിരുന്ന പ്രമുഖരായ മലയാളീ താരങ്ങളെ എല്ലാം അവഗണിക്കുകായിരുന്നു എന്നും പറയപ്പെടുന്നു.                         തീര്ച്ചയായും അർഹാതപ്പെട്ടവർക്കുള്ള പുരസ്കാരങ്ങൾ രാഷ്ട്രീയ പ്രാദേശിക വികരങ്ങളാൽ നിഷേധിക്കപ്പെടുന്നത് നിര്ഭാഗ്യകരമാണ്.

ഇനി മറ്റൊന്ന് ശ്രീ നന്ത്യാട്ട് പറഞ്ഞത്. പ്രാദേശിക ജൂറി ചിത്രങ്ങൾ തിരെഞ്ഞെടുക്കപ്പെടുമ്പോൾ വിവിധ കറ്റഗാരി യിലേക്ക് പരിഗണിക്ക തക്ക വിധം ചിത്രങ്ങൾ തിരെഞ്ഞെടുക്കാൻ ശ്രദ്ധിക്കണം എന്നാണ്. കാരണം ഹൌ ഓൾഡ്‌ ആർ യു എന്നാ ചിത്രം ഉണ്ടായിരുന്നു എങ്കിൽ സാമൂഹിക പ്രതിബദ്ധത ഉള്ള ചിത്രം എന്നാ നിലയിലും മഞ്ജു വര്യര്ക്ക് മികച്ച നടി  എന്നാ നിലയിലും നല്ല അവസ്സരം ഉണ്ടായിരുന്നു എന്ന് വാദങ്ങൾ ഉയരുന്നുണ്ട്. കൂടാതെ ശ്രീ നന്ത്യാട്ട് പറഞ്ഞ മറ്റൊരു വസ്തുത ജൂറിയിൽ സംഗീതം , ക്യാമറ തുടങ്ങി എല്ലാ വിഭാങ്ങളിലെയും പ്രഗൽഭർ ഉള്പ്പെടനം എന്നാണ്. തീര്ച്ചയായും അതും ചര്ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്.

ഒറ്റാലിനെ  കുറിച്ച് പറയുക ആണെങ്കിൽ ശ്രീ ജയരാജ്‌ തന്നെ പറയുന്നു അത് പര്സ്ഥിതി ചിത്രം അല്ല ബാലവേല ആണ് ചിത്രത്തിന്റെ പ്രമേയം എന്ന്. ഒറ്റാലിനെ പരിസ്ഥിതി ചിത്രം എന്നാ നിലയിൽ ഒതുക്കുക ആയിരുന്നു എന്നാ വാദഗതികൾക്ക് ഇത് ആക്കം  കൂടുകയും ചെയ്യുന്നു. ഒറ്റാൽ കാണാൻ ഭാരതീരാജ വിസ്സമ്മതം പ്രകടിപ്പിച്ചു എന്നാ വാർത്തകൾ വരുന്നുണ്ട്. സംസ്ഥാന ജൂറി അധ്യക്ഷൻ ആയിരുന്ന സമയത്ത് ചിത്രങ്ങൾ കാണാൻ നില്ക്കാതെ മടങ്ങിയത് പോലെ ദേശിയ അവാര്ട് ചിത്രങ്ങളില പലതും ജൂറി അധ്യക്ഷൻ കണ്ടിട്ടില്ല എല്ലാ വാര്ത്തകളും വരുന്നുണ്ട്.

 ഇനി മറ്റൊരു വിഷയം സംവിധയകാൻ ശ്രീ രഞ്ജിത്ത് പറഞ്ഞത് പോലെ അവാർഡു കിട്ടിയ ചിത്രങ്ങൾ ജനങ്ങൾക്ക്‌ മുന്നില് എത്തണം. തീര്ച്ചയായും ജനങ്ങളുടെ വിലയിരുത്തലിനു കൂടി ഇത്തരം പുരസ്കാര ചിത്രങ്ങൾ എത്തേണ്ടത് ഉണ്ട്. അതിനു നമ്മുടെ സര്ക്കാര് വേണ്ട നടപടികൾ സ്വീകരിക്കുക തന്നെ വേണം . കാരണം കഴിഞ്ഞ വർഷങ്ങളിൽ പുരസ്കാരങ്ങൾ നേടിയ ചിത്രങ്ങൾ പോലും ഇതുവരെയും പ്രേക്ഷകർക്ക്‌ മുന്നില് എത്തിയിട്ടില്ല എന്നാ വസ്തുത നമുക്ക് മുന്നില് ഉണ്ട്. അത് കൊണ്ട് അതിനു ഒരു പരിഹാരം ഉണ്ടാവുക തന്നെ വേണം.സര്ക്കാര് അടിയന്തിര നടപടികൾ സ്വീകരിക്കണം എന്ന് അപേക്ഷിക്കുന്നു.....
വാല്കഷ്ണം - മികച്ച പരിസ്ഥിതി ചിത്രം - ഒറ്റാൽ
                            പ്രമേയം - ബാല വേല ......
കഴിഞ്ഞ വര്ഷത്തെ ദേശിയ അവാർഡിൽ മികച്ച പരിസ്ഥിതി ചിത്രമായി തിരെഞ്ഞെടുക്കപ്പെട്ടത്‌ പേരറിയാത്തവർ എന്നാ മലയാള ചിത്രം ആയിരുന്നു. എന്നാൽ ഭാര്തീരാജ് ജൂറി അധ്യക്ഷൻ ആയിരുന്ന കഴിഞ്ഞ വര്ഷത്തെ സംസ്ഥാന ജൂറി പേരറിയാത്തവർ എന്നാ ചിത്രത്തിന് പുരസ്കാരങ്ങൾ നല്കിയില്ല . അപ്പോൾ മാധ്യമപ്രവർത്തകർ ചോദിച്ചു എന്ത് കൊണ്ട് ദേശീയ പുരസ്കാരം നേടിയ പേരറിയാത്തവർ സംസ്ഥാന തലത്തിൽ അവഗണിക പ്പെട്ടു എന്ന് അതിന്  ഉത്തരമായി ഭാരതീരാജ ജൂറി അധ്യക്ഷൻ ആയിരുന്ന ജൂറിയിലെ ഒരു അംഗം ആയിരുന്ന ഒരു പ്രമുഖ പഴയ കാല നായികാ പറഞ്ഞത് പേരറിയാത്തവർ മികച്ച പരിതസ്ഥിതി ചിത്രമായല്ലേ അവിടെ തിരെഞ്ഞെടുത്തത് , സംസ്ഥാനതലത്തിൽ മികച്ച പരിതസ്ഥിതി ചിത്രം എന്നാ വിഭഗം ഇല്ല എന്ന്. ഈ വരികൾ ഒന്ന് കൂടി വായിക്കുക കാരണം ആ നടി പറഞ്ഞത് പരിസ്ഥിതി എന്നല്ല പരിതസ്ഥിതി എന്നാണ്. പരിസ്ഥിതിയും പരിതസ്ഥിതിയും തമ്മിലുള്ള വ്യത്യാസം പോലും തിരിച്ചറിയാൻ കഴിയാത്ത ഒരു സംസ്ഥാന  ഒരു ജൂറിയുടെ അധ്യക്ഷൻ അധ്യക്ഷൻ ആയിട്ടുള്ള ദേശിയ ജൂറിയിൽ നിന്ന് ഒറ്റാലിന് ആല്ല കാവിയ തലൈവന് പോലും മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള അവാർഡു കിട്ടിയാൽ അത്ഭുത പെടെണ്ടത് ഇല്ല.............

                        

2015, മാർച്ച് 20, വെള്ളിയാഴ്‌ച

പ്രിഥ്വിരാജും ദേശിയ പുരസ്കാരവും ...........

കാവിയ തലൈവൻ എന്നാ ചിത്രത്തിലെ ഉജ്ജ്വല പ്രകടനത്തിന് മലയാളത്തിന്റെ സ്വന്തം പ്രിഥ്വിരാജിന് ദേശിയ പുരസ്കാരം ലഭിക്കുമോ എന്ന് മലയാളികള് കാത്തിരിക്കുന്നു . ഒരു ജൂറിക്കും അവഗണിക്കാൻ കഴിയാത്ത വിധം ഗംഭീരമായാണ് പ്രിഥ്വിരാജ് കാവിയ തലൈവനിൽ പ്രകടനം നടത്തിയിരിക്കുന്നത്. കാവിയ തലൈവനിലെ പ്രിഥ്വിരാജിന്റെ മാസ്മരിക പ്രകടനം കണ്ട ശേഷം 2014 ഡിസംബർ 3 ബുധനഴ്ച  ഇതേ ബ്ലോഗിൽ എഴുതിയ കുറിപ്പാണ് ചുവടെ......

പ്രൗഡം, പ്രോജ്ജ്വലം , ഭാവതീവ്രമീ നടനം.................

പ്രിഥ്വിരാജ് തന്റെ അഭിനയ മികവിലൂടെ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു . ശ്രീ വസന്ത ബാലൻ സംവിധാനം ചെയ്താ കാവിയ തലൈവൻ എന്നാ ചിത്രത്തിലെ ഗോമതി നായകം പിള്ള എന്നാ കഥാപാത്രം വളരെ ഉജ്ജ്വലമായി പ്രിഥ്വിരാജ്അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിലെ രണ്ടു പ്രധാന കഥാപാത്രങ്ങൾ ആണ് , കാളിയും ഗോമതിയും. നിരൂപകരും വിമർശകരും ഒരേ പോലെ പറയുന്നതുപോലെ കാളിയെ അവതരിപ്പിക്കാൻ എതൊരു നടനും അനായാസം കഴിയും എന്നാൽ ഏറെ സങ്കീർണ്ണമായ ഗോമതി എന്നാ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഉൾക്കരുതാർന്ന അഭിനയ മികവിലൂടെ മാത്രമേ സാധിക്കൂ, അതിൽ പൂർണ്ണമായും വിജയിക്കാൻ കഴിഞ്ഞു എന്നതാണ് പ്രിഥ്വിരാജ് എന്ന അഭിനേതാവിനെയും  അതിലുപരി കാവിയ തലൈവൻ എന്ന ചിത്രതിനെയും ഏറെ ഉയരങ്ങളിൽ പ്രതിഷ്ട്ടിക്കുന്നതും. തീര്ച്ചയായും വളരെ ശരിയാണ്.  അഭിനയത്തിന്റെ സൂക്ഷ്മ തലങ്ങളിൽ പോലും നൂറു ശതമാനവും അർപ്പണ ബോധത്തോടെ യും നീതിപൂര്ർവ്വകവും ആണ് പ്രിഥ്വിരാജ് പ്രകടനം നടത്തുന്നത്. തന്റെ കണ്ണുകളുടെ , പേശികളുടെ  ചെറു ചലനങ്ങൾ കൊണ്ട് പോലും നൂറു അര്ത തലങ്ങൾ ഒരുക്കാൻ പ്രിഥ്വിരാജ് എന്ന അഭിനയ പ്രതിഭയ്ക്ക് സാധിച്ചിരിക്കുന്നു. ഇത്രയും ഭാരമേറിയ ഒരു വേഷം കൈകാര്യം ചെയ്യുക എതൊരു നടനെ സംബന്ധിച്ചും തികച്ചും ദുഷ്കരമായ കാര്യം തന്നെയാണ്. ഒരുപക്ഷെ ഗോമതി എന്ന കഥാപാത്രത്തിന്റെ ഭാരം പ്രേക്ഷകന് പോലും താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്  എന്നാൽ വളരെ തന്മയത്തത്തോടെ     ആത്മ സമർപ്പനതിലൂടെ ഗോമതിയുടെ സ്വത്വം  പൂർണ്ണമായും പ്രേക്ഷകർക്ക്‌ മുന്നില് എത്തിക്കാൻ പ്രിഥ്വിരാജ് എന്ന അഭിനയ പ്രതിഭയ്ക്ക് സാധിച്ചിരിക്കുന്നു. തീര്ച്ചയായും എതൊരു മലയാളിക്കും അഭിമാനിക്കാം. പ്രിഥ്വിരാജ് എന്ന അഭിനയ പ്രതിഭയെ ഓർത്ത്. അത്ര   ഗംഭീരമായാണ് ഗോമതി പ്രേക്ഷക മനസ്സില് ഇടം പിടിക്കുന്നത്‌. വാക്കുകൾ കൊണ്ട് വിവരിക്കുന്നതിലും അപ്പുറത്ത് പ്രത്യക്ഷത്തിൽ അനുഭവിച്ചു അറിയുക തന്നെ വേണം ആ അഭിനയ മികവ്. തീര്ച്ചയായും ഈ അഭിനയ നിറവിന്‌  ദേശിയ പുരസ്കാരം തന്നെയാണ് അര്ഹമായിട്ടുള്ളത്. തീര്ച്ചയായും മികച്ച നടനുള്ള ദേശീയ പുരസ്കാരം ഗോമതി നായകം പിള്ള എന്ന കരുത്തുറ്റ വേഷത്തിലൂടെ മലയാളികളുടെ സ്വന്തം പ്രിഥ്വിരാജ് നേടുന്ന നിമിഷത്തിനായി നമുക്ക് കാത്തിരിക്കാം....... പ്രാർത്ഥനയോടെ..................

പ്രൈം ടൈം ന്യൂസ്‌.........

സാമൂഹികമായും സാംസ്കാരികവുമായ ശുദ്ധീകരണത്തിന് നമ്മുടെ വാര്ത്താ മാധ്യമങ്ങൾ വഹിക്കുന്ന പങ്കു വളരെ വലുതും പ്രശംസനീയവുമാണ്. എന്നാൽ കുറച്ചു ദിവസ്സങ്ങളായി നമ്മുടെ മുഖ്യ ധാര വാര്ത്താ ചനെലുകൾ നടത്തുന്ന പ്രൈം ടൈം ചർച്ചകൾ കാണുമ്പോൾ വളരെ ഏറെ നിരാശ തോന്നുന്നു. കാരണം ഒരേ വിഷയം തന്നെ പല തരത്തിൽ ദിവസ്സങ്ങളോളം ചര്ച്ച ചെയ്യപ്പെടുമ്പോൾഅടിസ്ഥാന വിഷയങ്ങൾ മറന്നു പോകുന്നത് പോലെ തോന്നുന്നു. ഇപ്പോൾ ചര്ച്ച ചെയ്യുന്ന വിഷയം കേരള സമൂഹം മറക്കാൻ ആഗ്രഹിക്കുന്നതാണ്. എങ്ങനെ ഒക്കെ വ്യാഖ്യാനിക്കാൻ ശ്രമിച്ചാലും മലയാളി സമൂഹം എല്ലാം മനസ്സിലാക്കി കഴിഞ്ഞു. ഒട്ടൂ മിക്ക ചനെലുകളും ഈ വിഷയം വിടാതെ പിന്തുടരുമ്പോൾ ഒരു ചാനെൽ ഈ ദിവസ്സങ്ങളിൽ  പ്രൈം ടൈമിൽ ചര്ച്ച ചെയ്താ വിഷയങ്ങൾ ഏറെ ശ്രദ്ധ നേടി. ആദിവാസി ഊരുകളിലെ കുരങ്ങു പനി, സാമ്പത്തിക സംവരണം തുടങ്ങി നമ്മുടെ സമൂഹവും ഭരണകൂടവും ശ്രദ്ധ തിരിക്കേണ്ട വിഷയങ്ങളാണ് ആ ചാനെൽ ചര്ച്ച ചെയ്തത്. കണ്ടപ്പോൾ  സന്തോഷവും ഒപ്പം പ്രതീക്ഷയും തോന്നി. കാരണം ഇത്തരം പ്രാധാന്യമുള്ള  വിഷയങ്ങൾ ചര്ച്ച ചെയ്യപ്പെടുന്നത് കാണാൻ ആണ് ജനങ്ങള് ആഗ്രഹിക്കുന്നത്. അത് കൊണ്ട് തന്നെ നമ്മുടെ മുഖ്യധാര മാധ്യമങ്ങൾ അടിയന്തിര പ്രാധാന്യമുള്ള കാലിക  പ്രസക്തമായ വിഷയങ്ങൾ ചര്ച്ച ചെയ്യുന്നതില്ലെക്കായി പ്രൈം ടൈമുകൾ മാറ്റി വൈക്കണമെന്ന് സ്നേഹപ്പൂര്വ്വം അപേക്ഷിക്കുന്നു.
പ്രാർത്ഥനയോടെ..............

2015, മാർച്ച് 15, ഞായറാഴ്‌ച

ജനങ്ങൾ ജനങ്ങൾക്ക്‌ വേണ്ടി................

ഒരു ജനാധിപത്യ സംവിധാനത്തിൽ ആരോപണങ്ങളും , പ്രത്യാരോപണങ്ങളും ,പ്രതിഷേധങ്ങളും ,പ്രതികരണങ്ങളും ഒക്കെ സ്വാഭാവികമാണ്. ശക്തവും ആരോഗ്യകരവുമായ ജനാധിപത്യ സംവിധാനത്തിൽ അവ ഒഴിച്ച് കൂടാൻ  കഴിയാത്തതുമാണ്. എന്നിരിക്കലും ഈ അടുത്ത നാളുകളിൽ സംഭവിച്ച കാര്യങ്ങൾ ജനാധിപത്യമൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരു സമൂഹത്തിനു അതീവ ദുഖകരമായവ ആണ്. സാധാരണ ചാനെൽ ചർച്ചകളിൽ കാണുന്ന മുൻവിധിയോടെ അല്ലെങ്കിൽ പക്ഷം ചേര്ന്നുള്ള ചര്ച്ചകള്ക്ക് അപ്പുറത്ത് സാധാരണ ജനങ്ങൾ അവരുടെതായ ഇടങ്ങളിൽ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ ഉണ്ട്. അതാണ് യദാർത്ഥത്തിൽ നമ്മുടെ ജനപ്രതിനിധികൾ ശ്രദ്ധിക്കേണ്ടത്. ഇത് പറയാൻ കാരണം ബസിലും ട്രെയിനിലും ഒക്കെ യാത്ര ചെയ്യുന്ന ഒരാൾ എന്നാ നിലയിൽ സാധാരണക്കാര കൂടുന്ന ഇടങ്ങളിൽ ഉൾപ്പെടുന്ന ഒരാള് എന്നാ നിലയിൽ സാധാരണ ജനങ്ങളുടെ പ്രതികരണങ്ങൾ വളരെ കൃത്യവും രൂക്ഷവുമാണ്. അവര്ക്ക് ഓരോരുത്തര്ക്കും കൃത്യമായ രാഷ്ട്രീയ ബോധം ഉണ്ട് എങ്കിൽ പോലും ഇത്തരം സംഭവങ്ങളിൽ അവരുടെ വികാരങ്ങൾ  ഒന്നാണ്. അവിടെ അവർ പക്ഷം ചേരാതെ തെറ്റുകളെ വിളിച്ചു പറയുന്നുണ്ട്. കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും പ്രതിനിധികൾ ഈ സംഭവത്തിൽ പങ്കാളികൾ ആണെന്നത് കൊണ്ട് തന്നെ കേരളം മുഴുവനും ഇത് ചര്ച്ച ചെയ്യപ്പെടുന്നും ഉണ്ട്. തീര്ച്ചയായും കേൾക്കുമ്പോൾ ദുഖമുണ്ട്. അവിടെ കഷി രാഷ്ട്രീയ ഭേദമില്ലാതെ , പുരുഷ , വനിതാ പ്രതിനിധി എന്നാ ഭേദമില്ലാതെ എല്ലാവരും വിമർശിക്കപ്പെടുന്നുണ്ട്. ചാനെൽ ചര്ച്ചകളിലും മറ്റും കേള്ക്കുന്നത് ആര് ചെയ്താ തെറ്റാണു വലുത് എന്നാ തരത്തിലാണ് അതായതു തെറ്റ് സംഭവിച്ചു എന്ന് സമ്മതിച്ചു കൊണ്ട് തന്നെ  ആ തെറ്റിന്റെ അളവ് അടിസ്ഥാനത്തിൽ ആരെ കുറ്റക്കാർ ആക്കി  വിധി പ്രസ്താവം നടത്താം എന്നാണ്. എന്നാൽ സാധാരണ ജനങ്ങൾ ചര്ച്ച ചെയ്യുന്നത് ആര് ചെയ്താ തെറ്റ് വലുത് എന്നല്ല മറിച്ചു തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് വലുതായാലും ചെറുത്‌ ആയാലും ഖേദകരം എന്നാ നിലയിലാണ്. ജനങ്ങൾ ജനങ്ങൾക്ക്‌ വേണ്ടി ജനങ്ങളാൽ തിരെഞ്ഞെടുക്കപ്പെന്ന ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങളെ വിസ്മരിച്ചു കൊണ്ട് ആധിപത്യം മാത്രം പ്രകടമാകുന്ന ഒരു സ്ഥിതി വിശേഷം അതീവ ദുഖകരമാണ്.. തങ്ങളുടെ പ്രതിനിധികളിൽ നിന്ന് ജനം ആഗ്രഹിക്കുന്നത് ഏറ്റവും പക്വമായ പെരുമാറ്റമാണ്. അവരവരുടെ പ്രതിനിധികളിൽ നിന്ന് ഒരു ഖേദ പ്രകടനം എങ്കിലും അവർ ഓരോരുത്തരും ആഗ്രഹിക്കുന്നും ഉണ്ട് ഓരോ പ്രതിനിധിയേയും അവരുടെ രാഷ്ട്രീയം എന്ത് തന്നെ ആയാലും വളരെ ബഹുമാനത്തോടെ നോക്കി കാണുന്ന ഒരു പൊതു സമൂഹത്തിൽ സാധാരണക്കാർ ആഗ്രഹിക്കുന്ന തരത്തിൽ അർഹമായ പെരുമാറ്റം കാഴ്ച വക്കാൻ ഓരോ ജനപ്രതിനിധികൾക്കും ബാധ്യതയും ഉണ്ട്. ഒരു പക്ഷെ വികാരപരമായ വിക്ഷോഭങ്ങളെ മാറ്റി നിരത്തേണ്ട സമയമാണിത് . തെറ്റിന്റെ അളവ് അടിസ്ഥാനത്തിലുള്ള ചർച്ചകൾ നടത്തി കൂടുതൽ അപഹാസ്സ്യത സൃഷ്ട്ടിക്കുന്നതിനു അപ്പുറത്ത് ജനപക്ഷത് നിന്ന് കൊണ്ടുള്ള പ്രവർത്തനങ്ങളിലേക്കും ചര്ച്ചകളിലെക്കും മാറി കൊണ്ട് ജനങ്ങളുടെ വിശ്വസ്സ്യതയും പിന്തുണയും അര്ജ്ജിക്കുവാൻ നമ്മുടെ ബഹുമാനപ്പെട്ട ജനപ്രതിനിധികൾ ശ്രദ്ധ ചെലുത്തണമെന്ന് അപേക്ഷിക്കുന്നു........... പ്രാർത്ഥനയോടെ.........

2015, മാർച്ച് 9, തിങ്കളാഴ്‌ച

മലയാള സിനിമയിൽ സംഭവിക്കുന്നത്‌........?

2015 ആദ്യ മൂന്നു മാസ്സങ്ങൾ പൂർത്തിയാകുന്നതിനു മുൻപ്  ഇറങ്ങിയ ചിത്രങ്ങൾ 30 ഇൽ പരം ചിത്രങ്ങൾ. വിജയിച്ചവ രണ്ടേ രണ്ടു ചിത്രങ്ങൾ മാത്രം. പിക്കെറ്റ് 43 യും , ഫയർ മാനും.  ഈ മുപ്പതു ചിത്രങ്ങളിൽ നിന്നും മികച്ച അഞ്ചു ചിത്രങ്ങൾ തിരെഞ്ഞെടുക്കാൻ ശ്രമിക്കുമ്പോഴാണ് ദയനീമായ അവസ്ഥ മനസ്സിലാകുന്നത്‌. പിക്കെറ്റ് 43 യും , ഫയർ മാനും ഒഴിച്ചാൽ 5 എണ്ണം തികയ്ക്കാൻ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്‌. എന്ത് കൊണ്ട് ഇങ്ങനെ എന്ന് ചോദിച്ചാൽ വ്യക്തമായ കാഴ്ചപ്പാടിന്റെ അഭാവം തന്നെയാണ് ഇത്തരം ഒരു ദുരവസ്ഥക്ക് കാരണം. പുത്തൻ തലമുറ , പഴയ തലമുറ , ഇതിനു രണ്ടിനും ഇടയിലുള്ള തലമുറ എന്നിങ്ങനെ വേര്തിരിച്ച് കൊണ്ട് ചിത്രങ്ങൾ എടുക്കാൻ തുടങ്ങിയത് മുതൽ ആണ് മലയാള സിനെമക്ക് ഇത്തരം ദുര്യോഗം ഉണ്ടായതു. തീര്ച്ചയായും കാലം മുന്നോട്ടു പോകുമ്പോൾ മാറ്റങ്ങൾ ഉണ്ടാകും അത് അനിവാര്യവുമാണ്‌ . കത്തുകൾ കൈമാറുന്ന കാലത്ത് നിന്ന് എസ് എം എസ്സുകളില്ക്ക്  മാറിയത് പോലെ എല്ലാ കാര്യങ്ങളിലും മാറ്റം ഉണ്ടായിട്ടുണ്ട്. പക്ഷെ ഇത്തരം എല്ലാ മാറ്റങ്ങള്ക്ക് ഇടയിലും കൈമോശം വരാത്ത ചില മൂല്യങ്ങൾ അത് നമ്മുടെ സമൂഹത്തിൽ ആയാലും, കുടുംബത്തില ആയാലും , സ്നേഹ സൌഹൃദ ബന്ധങ്ങളിൽ ആയാൽ പോലും ഇന്നും നില നിന്ന് പോരുന്നുണ്ട് , അത് എക്കാലവും നിലനില്ക്കുകയും ചെയ്യും. മാതൃ സ്നേഹത്തിനു എക്കാലത്തും ഏതു തലമുറയിലും ഒരേ മൂല്യം തന്നെയാണ് ഉള്ളത് എന്നത് പോലെ. തീര്ച്ചയായും നമ്മുടെ ചലച്ചിത്ര പ്രവർത്തകർ സമൂഹത്തിന്റെ മുകൾ പരപ്പിനെ മാത്രം നോക്കി കാണാതെ കൂടുതൽ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലണം.  തീര്ച്ചയായും നല്ല സിനിമകൾ പ്രേക്ഷകര ആഗ്രഹിക്കുന്നുണ്ട് . അത്തരം ചിത്രങ്ങൾ എത്തിയാൽ അവർ അത് ഹൃദയപൂര്വ്വം സ്വീകരിക്കുക തന്നെ ചെയ്യും . .........  പ്രാർത്ഥനയോടെ.............

2015, മാർച്ച് 6, വെള്ളിയാഴ്‌ച

വനിതാ ദിന ആശംസകൾ......

ദേശത്തിന്റെ അതിര്‍ത്തികള്‍ക്കും ഭൂഖണ്ഡങ്ങളുടെ സംസ്‌കാരങ്ങള്‍ക്കുമപ്പുറത്ത് വനിതകളുടെ അവകാശങ്ങള്‍ക്കായി ഒരു ദിനം. അതാണ് മാര്‍ച്ച് എട്ട്. സ്ത്രീകളുടെ ഉന്നതിക്കായി ഇതുവരെ എന്തുചെയ്തു എന്നതിന്റെ അവലോകനവും ഇനിയുമെന്തൊക്കെ ചെയ്യാനുണ്ടെന്നതിന്റെ ഓര്‍മപ്പെടുത്തലുമാണ് ഈ ദിനം.
 തീര്ച്ചയായും പ്രതികൂല സാഹചര്യങ്ങളെ പോലും ത്യാഗ മനോഭാവം കൊണ്ടും സഹിഷ്ണുത കൊണ്ടും പോരാട്ട വീര്യം കൊണ്ടും അനുകൂലമാക്കി മാറ്റിയ ധീര വനിതകളെ നിങ്ങള്ക്ക് പ്രണാമം.
പുരാണങ്ങളിൽ പോലും  പ്രചോദനം നല്കുന്ന  ഒട്ടനവധി സ്ത്രീ കഥാപാത്രങ്ങൾ നമുക്ക് കാണാം. ഒരു സ്ത്രീ എന്നാ നിലയിൽ ഏറ്റവും കൂടുതൽ ത്യാഗവും , മാനസ്സിക സംഘര്ഷവും ,വേദനയും അനുഭവിച്ചത് ഒരു പക്ഷെ ഗാന്ധാരി ആയിരിക്കും. സ്വന്തം ഭര്ത്താവിനു കാണാൻ കഴിയാത്ത കാഴ്ചകൾ തനിക്കും വേണ്ട എന്ന് തീരുമാനിച്ച അവർ ഒരു പക്ഷെ ആകെയുള്ള ഒരു മകനെ കുറിച്ച് പോലും ആശങ്ക പെടുകയും വേദനിക്കുകയും ചെയ്യുന്ന അമ്മമാർക്കിടയിൽ നൂറു ആണ്മക്കൾ നല്കിയ വേദനയും വേര്പാടും എത്ര സഹനത്തോടെ ആയിരിക്കും അഭിമുഖീകരിചിരിക്കുക.
തന്നെ തേടി  വരുന്നവരെ സേവിക്കുക എന്നതല്ല തെരുവിലേക്ക് ഇറങ്ങി ചെന്ന് കുഷ്ഠ രോഗികളെ ഉള്പ്പെടെ സേവിച്ച മദർ തെരേസ , സ്വന്തം വൈകല്യത്തെ വിജയത്തിന്റെ ചവിട്ടു പടിയാക്കി മാറ്റിയ ഹെലെൻ കെല്ലെർ , രാഷ്ട്രീയ പ്രതിസന്ധികളെ അതിജീവനത്തിന്റെ പാത ആക്കിയ ഇന്ദിര ഗാന്ധി. പരിമിതികളെ പോലും വെല്ലു വിളിച്ചു മുന്നേറിയ പി ടി ഉഷ. അക്രമിയുടെ കത്തി മുനക്ക് മുന്നിലും പതറാത്ത ടെന്നീസ് പ്രതിഭ മോണിക്ക സെലെസ് , ഒരു കലാകാരി എന്നാ നിലയിൽ മഞ്ജു വാര്യര് , അവകാശ പോരാട്ടത്തിന്റെ കുഞ്ഞു മുഖം മലാല, അക്ഷരങ്ങളെ അനുഭവമാക്കിയ കമല സുരയ്യ...... പട്ടിക നീളുകയാണ്. അമ്മ , ഭാര്യ , കാമുകി, മകൾ ,സഹോദരി , സുഹൃത്ത്‌  തുടങ്ങി സര്വ്വ നിലകളിലും ഓരോ സ്ത്രീയുടെയും സ്നേഹം ,വാത്സല്യം , സഹനം , ത്യാഗം അതിനുമപ്പുറം മറ്റൊന്നുമില്ല തന്നെ.......

സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെ പിന്‍ബലമുണ്ട് വനിതാദിനത്തിന്റെ ചരിത്രത്തിന്. ഇന്ത്യപോലൊരു രാജ്യത്ത് വനിതാദിനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ഇത് ഒരു ആഘോഷമല്ല, സ്ത്രീ അവളുടെ അവകാശങ്ങളെ കുറിച്ച് , ശക്തിയെക്കുറിച്ച് തിരിച്ചറിഞ്ഞു കൂടുതൽ കരുത്തോടെ മുന്നോട്ടു കുതിക്കുവാനുള്ള അവസ്സരമാണിത്....... ഹൃദയം നിറഞ്ഞ വനിതാ ദിന ആശംസകൾ.......

2015, മാർച്ച് 2, തിങ്കളാഴ്‌ച

ആറ്റുകാൽ പൊങ്കാല മാർച്ച്‌ 5 വ്യാഴാഴ്ച............

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനായി നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. 2015 മാർച്ച്‌ 5 വ്യാഴം ആണ് ആറ്റുകാൽ പൊങ്കാല. ഭക്ത ലക്ഷങ്ങൾ കാത്തിരിക്കുന്ന പൊങ്കാല മഹോത്സവത്തിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മുൻവർഷങ്ങളിൽ ഉണ്ടായതിനെക്കാളും പതിന്മടങ്ങ്‌ തിരക്ക് ഇത്തവണ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ......
തിരുവനന്തപുരം ജില്ലയിലെ പ്രശസ്തവും വലുതുമായ ദേവീ ക്ഷേത്രമാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തിൽ നിന്നും 2 കിലോമീറ്റർ തെക്കുമാറി ആറ്റുകാൽ എന്ന സ്ഥലത്ത് കിള്ളിയാറിന്റെ തീരത്ത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രത്തിലും പരിസരത്തുമായി നടക്കുന്ന ആറ്റുകാൽ പൊങ്കാല പ്രശസ്തമാണ്. പൊങ്കാല സമയത്ത് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ഈ ക്ഷേത്രവും അതിനു പരിസരങ്ങളായ തിരുവനന്തപുരം നഗരവും ജനനിബിഡമാകാറുണ്ട്. . അതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി.

ആറ്റുകാൽ പ്രദേശത്തെ മുഖ്യ തറവാടായിരുന്നു മുല്ലവീട്ടിൽ തറവാട്. അവിടെത്തെ പരമസാത്വികനായിരുന്ന കാരണവർ ഒരിക്കൽ കിള്ളിയാറ്റിൽ കുളിക്കുമ്പോൾ ആറിന് അക്കരെ ഒരു ബാലിക പ്രത്യക്ഷപ്പെട്ടു. ബാലിക തന്നെ അക്കരെ കടത്തിവിടാൻ കാരണവരോട് പറഞ്ഞു. അക്കരെ കടത്തിയ കാരണവർ ബാലികയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. ബാലികയെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾക്കായി അകത്തേക്ക് പോയ കാരണവർ തിരികെ വരുമ്പോഴേക്കും ബാലിക അപ്രത്യക്ഷയായി. അന്ന് രാത്രിയിൽ കാരണവർക്ക് സ്വപ്നദർശനം ഉണ്ടായി. സ്വപ്നത്തിൽ ദേവി പ്രത്യക്ഷപ്പെട്ട്, തന്നെ അടുത്തുള്ള കാവിൽ മൂന്ന് വര കാണുന്നിടത്ത് പ്രതിഷ്ഠ നടത്തി കുടിയിരുത്താൻ ആവശ്യപ്പെട്ടു. അപ്രകാരം രാവിലെ സ്വപ്നത്തിൽ ദർശനമുടായ സ്ഥലം കാണുകയും അവിടെ ക്ഷേത്രം പണിയുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം ക്ഷേത്രം പുതുക്കുകയും കൈകളിൽ ശൂലം, അസി, ഫലകം, കങ്കാളം എന്നിവ ധരിച്ച ചതുർബാഹുവായ ദേവിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. കൊടുങ്ങല്ലൂരിലും ആറ്റുകാലിലും ഉള്ളത് ശ്രീപാർവ്വതിയുടെ അവതാരമായ കണ്ണകിയാണെന്നാണ് വിശ്വാസം.

അനേകലക്ഷം സ്ത്രീജനങ്ങള്‍ പങ്കെടുക്കുന്ന പൊങ്കാല നെവേദ്യ സമര്‍പ്പണം ഒരുപൂര്‍വ്വ ദൃശ്യമാണ്. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ലക്ഷക്കണക്കിന് സ്ത്രീജനങ്ങള്‍ തോളോടു തോള്‍ ചേര്‍ന്ന് ആറ്റുകാലമ്മയുടെ തിരുമുമ്പില്‍ പൊങ്കാല സമര്‍പ്പിക്കുന്നു.

കുല മഹിമയുടെ ചോരപ്പൂക്കൾ....

പ്രിയപ്പെട്ടവരേ..... എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ  പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാ...