2015, മാർച്ച് 15, ഞായറാഴ്‌ച

ജനങ്ങൾ ജനങ്ങൾക്ക്‌ വേണ്ടി................

ഒരു ജനാധിപത്യ സംവിധാനത്തിൽ ആരോപണങ്ങളും , പ്രത്യാരോപണങ്ങളും ,പ്രതിഷേധങ്ങളും ,പ്രതികരണങ്ങളും ഒക്കെ സ്വാഭാവികമാണ്. ശക്തവും ആരോഗ്യകരവുമായ ജനാധിപത്യ സംവിധാനത്തിൽ അവ ഒഴിച്ച് കൂടാൻ  കഴിയാത്തതുമാണ്. എന്നിരിക്കലും ഈ അടുത്ത നാളുകളിൽ സംഭവിച്ച കാര്യങ്ങൾ ജനാധിപത്യമൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരു സമൂഹത്തിനു അതീവ ദുഖകരമായവ ആണ്. സാധാരണ ചാനെൽ ചർച്ചകളിൽ കാണുന്ന മുൻവിധിയോടെ അല്ലെങ്കിൽ പക്ഷം ചേര്ന്നുള്ള ചര്ച്ചകള്ക്ക് അപ്പുറത്ത് സാധാരണ ജനങ്ങൾ അവരുടെതായ ഇടങ്ങളിൽ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ ഉണ്ട്. അതാണ് യദാർത്ഥത്തിൽ നമ്മുടെ ജനപ്രതിനിധികൾ ശ്രദ്ധിക്കേണ്ടത്. ഇത് പറയാൻ കാരണം ബസിലും ട്രെയിനിലും ഒക്കെ യാത്ര ചെയ്യുന്ന ഒരാൾ എന്നാ നിലയിൽ സാധാരണക്കാര കൂടുന്ന ഇടങ്ങളിൽ ഉൾപ്പെടുന്ന ഒരാള് എന്നാ നിലയിൽ സാധാരണ ജനങ്ങളുടെ പ്രതികരണങ്ങൾ വളരെ കൃത്യവും രൂക്ഷവുമാണ്. അവര്ക്ക് ഓരോരുത്തര്ക്കും കൃത്യമായ രാഷ്ട്രീയ ബോധം ഉണ്ട് എങ്കിൽ പോലും ഇത്തരം സംഭവങ്ങളിൽ അവരുടെ വികാരങ്ങൾ  ഒന്നാണ്. അവിടെ അവർ പക്ഷം ചേരാതെ തെറ്റുകളെ വിളിച്ചു പറയുന്നുണ്ട്. കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും പ്രതിനിധികൾ ഈ സംഭവത്തിൽ പങ്കാളികൾ ആണെന്നത് കൊണ്ട് തന്നെ കേരളം മുഴുവനും ഇത് ചര്ച്ച ചെയ്യപ്പെടുന്നും ഉണ്ട്. തീര്ച്ചയായും കേൾക്കുമ്പോൾ ദുഖമുണ്ട്. അവിടെ കഷി രാഷ്ട്രീയ ഭേദമില്ലാതെ , പുരുഷ , വനിതാ പ്രതിനിധി എന്നാ ഭേദമില്ലാതെ എല്ലാവരും വിമർശിക്കപ്പെടുന്നുണ്ട്. ചാനെൽ ചര്ച്ചകളിലും മറ്റും കേള്ക്കുന്നത് ആര് ചെയ്താ തെറ്റാണു വലുത് എന്നാ തരത്തിലാണ് അതായതു തെറ്റ് സംഭവിച്ചു എന്ന് സമ്മതിച്ചു കൊണ്ട് തന്നെ  ആ തെറ്റിന്റെ അളവ് അടിസ്ഥാനത്തിൽ ആരെ കുറ്റക്കാർ ആക്കി  വിധി പ്രസ്താവം നടത്താം എന്നാണ്. എന്നാൽ സാധാരണ ജനങ്ങൾ ചര്ച്ച ചെയ്യുന്നത് ആര് ചെയ്താ തെറ്റ് വലുത് എന്നല്ല മറിച്ചു തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് വലുതായാലും ചെറുത്‌ ആയാലും ഖേദകരം എന്നാ നിലയിലാണ്. ജനങ്ങൾ ജനങ്ങൾക്ക്‌ വേണ്ടി ജനങ്ങളാൽ തിരെഞ്ഞെടുക്കപ്പെന്ന ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങളെ വിസ്മരിച്ചു കൊണ്ട് ആധിപത്യം മാത്രം പ്രകടമാകുന്ന ഒരു സ്ഥിതി വിശേഷം അതീവ ദുഖകരമാണ്.. തങ്ങളുടെ പ്രതിനിധികളിൽ നിന്ന് ജനം ആഗ്രഹിക്കുന്നത് ഏറ്റവും പക്വമായ പെരുമാറ്റമാണ്. അവരവരുടെ പ്രതിനിധികളിൽ നിന്ന് ഒരു ഖേദ പ്രകടനം എങ്കിലും അവർ ഓരോരുത്തരും ആഗ്രഹിക്കുന്നും ഉണ്ട് ഓരോ പ്രതിനിധിയേയും അവരുടെ രാഷ്ട്രീയം എന്ത് തന്നെ ആയാലും വളരെ ബഹുമാനത്തോടെ നോക്കി കാണുന്ന ഒരു പൊതു സമൂഹത്തിൽ സാധാരണക്കാർ ആഗ്രഹിക്കുന്ന തരത്തിൽ അർഹമായ പെരുമാറ്റം കാഴ്ച വക്കാൻ ഓരോ ജനപ്രതിനിധികൾക്കും ബാധ്യതയും ഉണ്ട്. ഒരു പക്ഷെ വികാരപരമായ വിക്ഷോഭങ്ങളെ മാറ്റി നിരത്തേണ്ട സമയമാണിത് . തെറ്റിന്റെ അളവ് അടിസ്ഥാനത്തിലുള്ള ചർച്ചകൾ നടത്തി കൂടുതൽ അപഹാസ്സ്യത സൃഷ്ട്ടിക്കുന്നതിനു അപ്പുറത്ത് ജനപക്ഷത് നിന്ന് കൊണ്ടുള്ള പ്രവർത്തനങ്ങളിലേക്കും ചര്ച്ചകളിലെക്കും മാറി കൊണ്ട് ജനങ്ങളുടെ വിശ്വസ്സ്യതയും പിന്തുണയും അര്ജ്ജിക്കുവാൻ നമ്മുടെ ബഹുമാനപ്പെട്ട ജനപ്രതിനിധികൾ ശ്രദ്ധ ചെലുത്തണമെന്ന് അപേക്ഷിക്കുന്നു........... പ്രാർത്ഥനയോടെ.........

അഭിപ്രായങ്ങളൊന്നുമില്ല:

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️