2016, ഡിസംബർ 15, വ്യാഴാഴ്‌ച

സ്നേഹപൂർവ്വം കേരള ബ്ലാസ്റ്റേഴ്സിന് ........

ഐ എസ് എൽ 2016 ഫൈനലിൽ എത്തിയ കേരള ബ്ലാസ്റ്റേഴ്സിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ .  കപ്പിൽ  മുത്തമിടാൻ കേരള ബ്ലാസ്റ്റേഴ്‌സ്  ഒരുങ്ങി കഴിഞ്ഞു. അതിനായി ഇനി ഒരു കളി അകലം മാത്രം, ഒരു ഗോൾ അകലം മാത്രം. തീര്ച്ചയായും നമ്മൾ അത് നേടും. "ലഭ്യമായ വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക" എന്ന സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വം തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയങ്ങൾക്കും മുഖ്യ പങ്കു വഹിച്ചത്. പരിമിതികൾക്കും വീഴ്ചകൾക്കും നടുവിൽ നിന്ന് ശക്തമായി തിരിച്ചു വന്ന ബ്ലാസ്റ്റേഴ്‌സ് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. സ്വന്തം ശക്തി തിരിച്ചറിഞ്ഞു ഒത്തിണക്കത്തോടെയുള്ള മുന്നേറ്റങ്ങൾ കപ്പു നേടാൻ ഏറ്റവും അർഹതയുള്ള ടീമായി കേരള ബ്ലാസ്‌റ്റേഴ്‌സിനെ മാറ്റിയിരിക്കുന്നു. ഫൈനലിൽ നിറഞ്ഞ പിന്തുണയോടെ സ്വന്തം കാണികൾക്കു മുന്നിൽ കപ്പ് നേടുക എന്ന അസുലഭ മുഹൂർത്തത്തിന് കേരള ബ്ലാസ്റ്റേഴ്സിന് അവസ്സരം വന്നു ചേർന്നിരിക്കുന്നു. കേരള ബ്ലാസ്റെര്സിനെ പോലെ ശക്തിയും പ്രതിഭയും ഒത്തു ചേർന്ന ഒരു ടീമിന് അത് ഉറപ്പായും സാധിക്കും. സാഹചര്യങ്ങൾ എല്ലാം കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമാണ് എങ്കിലും ഒരിക്കലും മത്സരം ലാഘവത്തോടെ കാണാൻ പാടില്ല. അവസ്സരങ്ങൾക്കായി കാത്തിരിക്കുക എന്നതിലും അപ്പുറം മികച്ച അവസ്സരങ്ങൾ സൃഷ്ടിച്ചെടുക്കുക എന്നതാണ് പ്രധാനം.  കൊൽക്കത്ത എല്ലാ തയ്യാറെടുപ്പുകളോടും തന്നെയാവും കൊച്ചിയിൽ എത്തുക. മുംബൈക്കെതിരെ അവർ നടത്തിയ ആക്രമണ വീര്യം അത് സാക്ഷ്യപ്പെടുത്തുന്നു. ഇയാൻ ഹ്യുമിനെ പോലെ കൊച്ചിയെ അടുത്തറിയാവുന്ന , അപ്രതീക്ഷിത നീക്കവുമായി ഗോൾമുഖത്തേക്കു ഓടിക്കയറുന്ന ഒരു താരത്തെ പിടിച്ചു കെട്ടുക തന്നെ വേണം.. ഒരിക്കൽ കൈവിട്ടു പോയ ചാമ്പ്യൻ പട്ടം തിരിച്ചു പിടിക്കാൻ ഇതിലും മികച്ച അവസ്സരം വേറെയില്ല..   ആ തിരിച്ചറിവ് ഒന്ന് മാത്രം മതി ലക്ഷ്യ പ്രാപ്തിയിൽ എത്തുവാൻ ......കീഴടങ്ങാത്ത പോരാട്ട വീര്യം, ഇളക്കം തട്ടാത്ത ആത്മവിശ്വാസം, തളരാത്ത ആക്രമണോത്സുകത അതെ ഐ എസ് എൽ 2016 കേരളത്തിനുള്ളതാണ് .നമ്മുടെ പ്രിയപ്പെട്ട സച്ചിൻ എപ്പോഴും പറയുന്നത് പോലെ " അവർ കളിക്കട്ടെ". തീർച്ചയായും കേരള ബ്ലാസ്റ്റേഴ്‌സ്  കളിക്കും, കേരള ബ്ലാസ്റ്റേഴ്‌സ്   വിജയിക്കും , കേരള ബ്ലാസ്റ്റേഴ്‌സ്   കപ്പിൽ മുത്തമിടും. ചരിത്രം എപ്പോഴും  അങ്ങിനെയാണ് വിജയികളുടെ പേരാണ് ഏറ്റവും മുകളിൽ രേഖപ്പെടുത്തുക , 2014 കൊൽക്കത്ത , 2015 ചെന്നൈ..... 2016  കേരള ബ്ലാസ്റ്റേഴ്‌സ് , അതെ ചരിത്രം അതിന്റെ എല്ലാ സവിശേഷതകളോടും കൂടി വിജയികളുടെ പട്ടികയിൽ  കേരളത്തിന്റെ പേര് എഴുതി ചേർക്കാൻ ഒരുങ്ങി കഴിഞ്ഞു. ആ നിമിഷത്തിനായി  നിറഞ്ഞ പിന്തുണയും പ്രാർത്ഥനയുമായി മലയാളക്കര മുഴുവനും കാത്തിരിക്കുന്നു ....... ആരവങ്ങൾ നിലക്കാത്ത , ആഘോഷത്തിന്റെ മനോഹര രാവിലേക്കു ഇനി അധിക ദൂരമില്ല.
വിജയാശംസകൾ..........  പ്രാർത്ഥനയോടെ .......  

കുല മഹിമയുടെ ചോരപ്പൂക്കൾ....

പ്രിയപ്പെട്ടവരേ..... എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ  പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാ...