2011, ഡിസംബർ 21, ബുധനാഴ്‌ച
പ്രതീക്ഷയോടെ............................
പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി മറ്റൊരു പുതുവര്‍ഷം കൂടി ആഗതമായി. ദിനരാത്രങ്ങളുടെ അവര്തനങ്ങള്‍ക്ക് അപ്പുറം ഓരോ നവവത്സരവും നമുക്ക് ആത്മ പരിശോധനയുടെ കാലം കൂടിയാണ്. അനന്തമായ ഈ ജീവിത യാത്രയില്‍ ഒരു നിമിഷം ഒന്ന് നില്‍ക്കുവാനും പിന്നിട്ട വഴിയിലേക്ക് ഒരു തിരിഞ്ഞു നോട്ടത്തിനും , മുന്നോട്ടുള്ള പാത ഏതെന്നു വിലയിരുത്തുന്നതിനും ഓരോ പുതു വല്സരവും നമുക്ക് അവസ്സരം ഒരുക്കുന്നു. ആശങ്കകളും, ആകുലതകളും വീഴ്ചകളും നിറഞ്ഞ ഈ യാത്രയില്‍ ശുഭ പ്രതീക്ഷയോടെ മുന്നോട്ടു പോകാന്‍ ഓരോ പുതു വര്‍ഷവും നമുക്ക് കരുത്ത് പകരുന്നു. പിന്നിട്ട വര്‍ഷങ്ങള്‍ പുതു വര്‍ഷങ്ങള്‍ക്കു ബാധ്യത നല്‍കി കൊണ്ടാണ് പലപ്പോഴും കടന്നു പോകുന്നത്. ദാരിദ്ര്യം, പട്ടിണി, തൊഴിലില്ലായ്മ തുടങ്ങി സ്ഥിരം ബാധ്യതകള്‍ക്ക് പുറമേ പുതിയ വര്‍ഷത്തിനു ഒട്ടേറെ ബാധ്യതകള്‍ ഏറ്റെടുക്കാനുണ്ട്. അഴിമതി, ദേശിയ പാത വികസ്സനം ഉള്‍പ്പെടെയുള്ള റോഡു വികസ്സനങ്ങള്‍, തീവണ്ടി യാത്രയിലും മറ്റും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കല്‍, വിദ്യാര്‍ഥികളുടെ വാഹനങ്ങളുടെ സുരക്ഷ, തുടങ്ങി ഈ വര്ഷം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും എന്നാല്‍ പരിഹാരമാകാതെ അനന്തമായി നീളുന്നതുമായ ഒട്ടനവധി പ്രശ്നങ്ങള്‍ പുതുവര്‍ഷത്തിന്റെ ചുമലില്‍ എല്പ്പിച്ചാണ് പോയ വര്ഷം പടിയിറങ്ങുന്നത്. അതില്‍ ഏറ്റവും ഒടുവിലതെതും തികച്ചും സങ്കീര്ന്നവുമായ മുല്ലപ്പെരിയാര്‍. പുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷം പടി വാതില്‍ക്കല്‍ എത്തുമ്പോഴും ആശങ്കകളുടെ ഭാരം വര്‍ധിക്കുന്നു. എങ്കിലും നമുക്ക് പ്രതീക്ഷിക്കാം, പരസ്പര സ്നേഹത്തില്‍ , സഹിഷ്ണുതയില്‍ അലിഞ്ഞു തീരാത്ത ഒരു പ്രശ്നവും ലോകത്തില്‍ ഇല്ല. ഒരിക്കലും ഉറവ വറ്റാത്ത സ്നേഹം തന്നെയാണ് ഈ ലോകത്തിന്റെ നിലനില്പിന് ആധാരം. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും സ്നേഹത്തിന്റെ കാണാച്ചരടുകള്‍ കൊണ്ട് പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന എല്ലാ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് , നവവത്സര ആശംസകള്‍............................
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്ഡോസള്ഫാന് നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില് ആശങ്കയുടെ വിള്ളലുകള്, അത് മനസ്സുകളില് അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്ക്ക് നേരെ നീട്ടിയപ്പോള് അവളുടെ കൈകള് വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല് ചടങ്ങിന്റെ ടെന്ഷന് അവ...