2012, മേയ് 6, ഞായറാഴ്‌ച

സിനിമയും , പ്രേക്ഷകരും ആവശ്യപ്പെടുന്നത്............

വര്ഷം പകുതിയോടു അടുക്കുമ്പോള്‍ മലയാള സിനിമ ഉയരങ്ങളിലേക്ക് ആണ് എന്ന് നിസംശയം പറയാം. ഈ അടുത്ത കാലത്ത് , സെക്കന്റ്‌ ഷോ തുടങ്ങി വിരലില്‍ എന്നാവുന്ന വിജയങ്ങളില്‍ ഒതുങ്ങി നിന്ന മലയാള സിനിമ കിംഗ്‌ ആന്‍ഡ്‌ കമ്മിഷണര്‍ , ഓര്‍ഡിനറി , മാസ്റെര്സ്, മയമോഹിനി, കോബ്ര, ഡയമണ്ട് നെക്ക്ലസ് , മല്ലുസിംഗ് , ഗ്രാന്‍ഡ്‌ മാസ്റെര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ തുടര്‍ വിജയങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നു. സിനിമയ്ക്കും പ്രേക്ഷകര്‍ക്കും ഏറെ സന്തോഷം നല്‍കുന്ന കാര്യാമണത്. ഈ വിജയങ്ങള്‍ എല്ലാം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്‌ , സാധാരണ പ്രേക്ഷകനെ തിയേറ്ററില്‍ എത്തിക്കാന്‍ സാധിച്ചു എന്നതാണ് ഈ സിനിമകളുടെ വിജയം. സിനിമ കാണാന്‍ പ്രേക്ഷകര്‍ മടിക്കുന്നു എന്ന് പറയാന്‍ ഇനി നമുക്ക് സാധിക്കില്ല. കാരണം സിനിമയെ സൂക്ഷ്മം നിരീക്ഷിക്കുന്ന ആള്‍ എന്നാ നിലയില്‍ നഗരത്തിലും, ഗ്രാമത്തിലും സിനിമ കാണാന്‍ പോകുന്ന പ്രേക്ഷകരുമായി ഏറെ ചര്‍ച്ചകള്‍ ചെയ്യാറുണ്ട്. കഠിനംകുളം പോലുള്ള തീര പ്രദേശങ്ങളില്‍ പോലും ഏറെ നാളുകളായി സിനിമ കാണാന്‍ പോകാതിരുന്ന സാധാരണക്കാര്‍ ഓര്‍ഡിനറി, മയമോഹിനി തുടങ്ങിയ ചിത്രങ്ങള്‍ ആവേശത്തോടെ സ്വീകരിക്കുന്നത് നേരിട്ട് കണ്ടതാണ്. കാരണം സിനിമ സ്ക്രീനില്‍ തെളിയുമ്പോള്‍ പ്രേക്ഷകനും സിനിമയുമായി സംവേദനം നടക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇന്ന് സ്ക്രീനില്‍ സിനിമ നടക്കുമ്പോള്‍ പ്രേക്ഷകര്‍ അതില്‍ നിന്ന് മാറി മറ്റു പല കാര്യങ്ങളും ചിന്തിക്കുന്ന നിലയാണ് ഉള്ളത്. രണ്ടു മണിക്കൂര്‍ എല്ലാം മറന്നു പ്രേക്ഷകനും സിനിമയുമായി പൂര്‍ണ്ണമായ സംവേദനം നടക്കുമ്പോഴാണ് ആ ചിത്രം കാണാന്‍ പ്രേക്ഷകര്‍ എത്തുന്നത്‌. ഒരു പ്രതേക വിഭാഗത്തിന് വേണ്ടി സിനിമ ഒരുക്കുംബോഴാണ് അത് എല്ലാ വിഭാഗം പ്രേക്ഷകനും എത്താതെ പോകുന്നത്. സിനിമ അത് എല്ലാ വിഭാഗം പ്രേക്ഷകരെയും മുന്നില്‍ കണ്ടു ഒരുക്കുംബോഴാണ് വിജയത്തില്‍ എത്തുന്നത്‌. വന്‍ വിജയങ്ങള്‍ നേടിയ ചിത്രങ്ങള്‍ എല്ലാം എല്ലാ വിഭാഗത്തില്‍ പെട്ട ആളുകളും ഒരേ പോലെ കാണാന്‍ എത്തിയത് കൊണ്ടാണ് സംഭവിച്ചത്. അല്ലാതെ ഏതെങ്കിലും ഒരു വിഭാഗം പ്രേക്ഷകര്‍ മാത്രം വിചാരിച്ചാല്‍ ഒരു സിനിമയും ഉദേശിച്ച വിജയം നേടില്ല. മലയാള സിനിമ പ്രഗല്ഭാന്മാരായ ആളുകളാല്‍ സമ്പന്നമാണ്. മമ്മൂടി, മോഹന്‍ലാല്‍, പ്രിത്വിരാജ് , ദിലീപ്, സുരേഷ്ഗോപി , ജയറാം, മുകേഷ് , കുഞ്ചാക്കോ ബോബന്‍ , ഇന്ദ്രജിത്ത്, ജയസുര്യ , തുടങ്ങിയ മുന്‍ നിരക്കാരില്‍ തുടങ്ങി അസിഫ് അലി,ഫഹദ് , ഉണ്ണി മുകുന്ദന്‍ വരെ എത്തി നില്‍ക്കുന്ന നായകനിരയും, കാവ്യ ,സംവൃത , റീമ കല്ലിങ്ങല്‍ ,ശ്വേത ,മമത, ഭാവന,ആന്‍ അഗസ്റിന്‍ , മീര നന്ദന്‍,ഭാമ , അനന്യ, രമ്യ, മൈഥിലി തുടങ്ങിയ ശക്തമായ നായിക നിരയും മറ്റേതു ഭാഷയിലെ അഭിനേതാക്കള്‍ക്കും ഉയരെയാണ്. സംവിധാന രംഗത്ത് പേരെടുത്തു പറയാന്‍ കഴിയാത്ത വിധം പ്രഗല്‍ഭാമതികളുടെ ഒരു നീണ്ട നിര തന്നെ മലയാള സിനിമയില്‍ ഉണ്ട്. ഒരു പക്ഷെ ലോക സിനിമയില്‍ തന്നെ ഇത്രയും പ്രഗല്‍ഭ സംവിധായകരുടെ കൂട്ടായ്മ കാണാന്‍ കഴിയില്ല, നിലവിലെ പ്രഗല്‍ഭരായ സംവിധയകരോടൊപ്പം തന്നെ അരുണ്‍കുമാര്‍ രാജേഷപിള്ള, ആഷിക്ക് അബു തുടങ്ങിയ യുവ സംവിധായകരും നിലയുറപ്പിക്കുന്നു. അതെ മലയാള സിനിമ ഉയരങ്ങളിലേക്ക് തന്നെയാണ്. നല്ല സിനിമകള്‍ ഉണ്ടാവുകയും അത് വിജയിക്കുകയും ചെയ്യേണ്ടത് സിനിമയുടെയും, പ്രേക്ഷകരുടെയും നില നിലപ്പിനു അത്യാവശ്യമാണ് . സാധരണ പ്രേക്ഷകന്‍ തന്നെയാണ് സിനിമയുടെ വിജയത്തിന്റെ യദാര്‍ത്ഥ അവകാശി എന്ന് സമീപകാല മലയാള സിനിമ ഒരിക്കല്‍ കൂടി വ്യക്തമാക്കുന്ന ഈ വേളയില്‍ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരും ഈ യാദാര്‍ത്ഥ്യം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. സിനിമയും പ്രേക്ഷകനും ആവശ്യപ്പെടുന്നത് നല്‍കുമ്പോള്‍ വിജയം കൂടെ വരും...........

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️