2009, ഫെബ്രുവരി 12, വ്യാഴാഴ്‌ച
പ്രണയവര്‍ണങ്ങള്‍
കുളിര്‍മഞ്ഞും ഇളംവെയിലും പ്രണയം കൈ മാറുന്ന ,നിരനിരയായി നിറയെ പുത്ത് നില്ക്കുന്ന വാക മരങ്ങള്‍ നിറഞ്ഞ പാതയോരത്ത് അന്ന് ആദ്യമായി അവര്‍ കണ്ടുമുട്ടി. യാദ്രിചികമാണോ അതോ മനപൂര്‍വമാണോ എന്തായാലും പിന്നീടും പല തവണകള്‍ അവര്‍ തമ്മില്‍ കാണാനിടയായി . ആ കണ്ടുമുട്ടലുകള്‍ക്കിടയില്‍ എപ്പോഴോ അവന്‍ അവളെ ശ്രദ്ധിക്കാന്‍ തുടങ്ങി, അവള്‍ അവനെയും. പിന്നീടെപ്പൊഴോ കണ്ടുമുട്ടിയപ്പോള്‍ , വാക മരത്തിലെ ചുവന്ന പൂക്കള്‍ മെല്ലെ താഴേക്ക് അടര്‍ന്നു വീഴുന്നത് പോലെ അവന്റെ പ്രണയം അവളോട് പറഞ്ഞു "എനിക്ക് നിന്നെ ഒരുപാടു ഇഷ്ടമാണ്. .അത് കേട്ട് അവളുടെ മുഖം വാകപൂവ് പോലെ ചുവന്നു. അവളുടെ ചുണ്ടുകള്‍ വിറച്ചു . എനിക്കും നിന്നെ ഒരുപാടു ഇഷ്ടമാണ് ,അവള്‍ അത് പറഞ്ഞപ്പോള്‍ അവളുടെ മുഖത്തുണ്ടായ തിളക്കം അത് നാളിതുവരെ മറ്റൊരിടത്തും അവന്‍ കണ്ടിരുന്നില്ല. ഈ ലോകം തന്നെ തന്റെ കാല്‍ ചുവട്ടില്‍ എന്ന് അവന് തോന്നി. അവരുടെ സ്നേഹ പ്രകടനത്തില്‍ പങ്കു ചേര്‍ന്നത് പോലെ വാകമരങ്ങള്‍ ചുവന്ന പൂക്കള്‍ പൊഴിച്ചു കൊണ്ടേയിരുന്നു. പിന്നെയും പല തവണകള്‍ അവര്‍ കണ്ടുമുട്ടി .അപ്പോഴെന്നോ ഒരിക്കല്‍ കൂടി അവന്‍ പറഞ്ഞു . എനിക്ക് നിന്നെ ഒരുപാടു ഇഷ്ടമാണ്. അത് കെട്ട് അവള്‍ ചിരിക്കാന്‍ തുടങ്ങി. എനിക്കും ഇഷ്ടമാണ് ചിരി നിര്‍ത്താതെ തന്നെ അവള്‍ പറഞ്ഞു. അവളുടെ സ്നേഹത്തിന്റെ ആഴം കുറഞ്ഞു വരന്നത് പോലെ അവന് തോന്നി . പിന്നെയും വാകമരങ്ങള്‍ തളിര്‍ക്കുകയും പൂക്കുകയും ചെയ്തു. അപ്പോഴും അവരുടെ സമാഗമങ്ങള്‍ തുടര്‍ന്ന് കൊണ്ടേ യിരുന്നു. എങ്കിലും അവളുടെ സ്നേഹത്തിന്റെ മാറ്റ് ഒന്നു കൂടി അറിയണമെന്ന് അവന് തോന്നി . ഒരിക്കല്‍ കൂടി അവന്‍ അവളോട് പറഞ്ഞു എന്ക്ക് നിന്നെ ഒരുപാടു ഇഷ്ടമാണ്. പതിവുപോലെ അവള്‍ ചിരിക്കാന്‍ തുടങ്ങി , എനിക്കും എന്ന്ന ഒറ്റ വാക്കില്‍ ഉത്തരം ഒതുക്കുകയും ചെയ്തു. അവളുടെ സ്നേഹത്തെ ക്കുറിച്ചുള്ള അവന്റെ അശാന്കകള്‍ക്ക് ഒന്നു കൂടി കനം വച്ചു. എന്നായാലും അവളുടെ സ്നേഹം പൂര്‍ണമായി തനിക്ക് തിരികെ കിട്ടും എന്ന് അവന് ഉറപ്പുണ്ടായിരുന്നു. അങ്ങനെ കുളിര്‍മഞ്ഞും ഇളംവെയിലും പ്രണയം കൈ മാറുന്ന നിരനിരയായി നിറയെ പൂത്തുനില്‍ക്കുന്ന വാകമരങ്ങള്‍ നിറഞ്ഞ പാതയോരത്ത് ഒരിക്കല്‍ കൂടി അവര്‍ കണ്ടുമുട്ടി. അവളുടെ സ്നേഹത്തെ കുറിച്ചുള്ള ആശങ്കകള്‍ എങ്ങനെ അവളെ അറിയിക്കും അവള്‍ തെറ്റി ധരിച്ചാലോ .അവളുടെ സ്നേഹം പൂര്‍ണമായി തിരികെ കിട്ടുമെന്ന് അവന്റെ മനസ്സു പറഞ്ഞു കൊണ്ടേയിരുന്നു. വാകപൂക്കള്‍ നിറഞ്ഞ പാതയോരത്ത് നിന്നുകൊണ്ട് അവന്‍ ഒരിക്കല്‍ കൂടി അവളോട് പറഞ്ഞു എനിക്ക് നിന്നെ ഒരുപാടു ഇഷ്ട്ടമാണ്. അവളുടെ മറുപടി എന്താകും , അവന്റെ ഹൃദയതാളം വേഗത്തിലായി, ഇളം മഞ്ഞിലും അവന്‍ വിയര്‍ക്കാന്‍ തുടങ്ങി ,അവന്‍ കണ്ണുകള്‍ മെല്ലെ അടച്ചു അവളുടെ മറുപടിക്കായി കാതോര്‍ത്തു. പെട്ടെന്നാണ് അവളുടെ മറുപടി അവന്റെ കാതുകളില്‍ മുഴങ്ങിയത്. എനിക്കും നിന്നെ ഒരുപാടു ഇഷ്ടമാണ് ,പ്രണയത്തിന്റെ തീവ്രതകളെല്ലാം ആവാഹിച്ച മറുപടിയില്‍ അവളുടെ സ്നേഹത്തിന്റെ ആഴം അവന്‍ തിരിച്ചറിഞ്ഞു. അവന് തന്നെത്തന്നെ വിശ്വസിക്കാന്‍ ആയില്ല . അവന്‍ പതിയെ കണ്ണുകള്‍ തുറന്നു , എന്നാല്‍ അവള്‍ അടുത്തുണ്ടായിരുന്നില്ല . അവന്‍ ചുറ്റും നോക്കി, അവളെ കാന്നുന്നില്ല , വാകപ്പൂക്കള്‍ നിറഞ്ഞ പാതയിലേക്ക് കണ്ണോടിച്ചപ്പോള്‍ മറ്റൊരാളുടെ കൈയും പിടിച്ചു കൊണ്ടു അവള്‍ നടന്നകലുന്നത് അവന്‍ കണ്ടു, അവളുടെ സ്നേഹത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ഏറ്റു വാങ്ങാന്‍ എത്തിയ പുതിയ അതിഥി യോട് അപ്പോഴും അവള്‍ പറയുന്നുണ്ടായിരുന്നു എനിക്ക് നിന്നെ ഒരുപാടു ഇഷ്ടമാണ് ,അപ്പോഴും വാക മരങ്ങളില്‍ നിന്നു ചുവന്ന പൂക്കള്‍ അടര്‍ന്നു വീഴുന്നുണ്ടായിരുന്നു............
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...