2016, ജനുവരി 29, വെള്ളിയാഴ്‌ച

ജനാധിപത്യം വിജയിക്കട്ടെ !!!!


രാഷ്ട്രീയത്തിൽ ആരോപണങ്ങളും പ്രത്യാരോപണങ്ങളും വിമർശനങ്ങളും ഒക്കെ സ്വാഭാവികമാണ്. ആരോഗ്യകരമായ ജനാധിപത്യ സംവിധാനത്തിന് അത് ഒഴിച്ച് കൂടാൻ കഴിയാത്തതുമാണ് . ജനങ്ങൾ ജനങ്ങളാൽ ജനങ്ങൾക്ക്‌ വേണ്ടി എന്ന മഹത്തായ ആശയത്തിൽ കരുത്തോടെ മുന്നോട്ടു പോകുന്ന ഒരു ഭരണ ക്രമമാണ് നമ്മുടേത്‌. എന്നാൽ ഒരു ജനാധിപത്യ സംവിധാനത്തെയും  ജനങ്ങളെ ഒന്നാകെയും പരിഹാസ്സ്യരാക്കുന്ന വിധത്തിൽ വ്യക്തിപരമായി ഒട്ടും വിശ്വസ്സനീയം അല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയും അതിന്റെ പേരില് ജനാധിപത്യത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയും ജനപ്രതിനിധികൾ ക്രൂശിക്കപ്പെടുകയും ചെയ്യുന്നത് അടുത്ത നാളുകളിൽ വര്ദ്ധിച്ചു വരുന്നു. ഇത് ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിക്ക് മാത്രം സംഭവിക്കുന്ന ഒന്നായി ചുരുക്കി കാണാവുന്നതും അല്ല. തരം കിട്ടിയാൽ ആർക്കെതിരെയും എന്ത് ആരോപണവും ഉന്നയിക്കാനും അത് വഴി ജനാധിപത്യ ക്രമത്തിന് തന്നെ പോറൽ വീഴ്ത്തുവാനും ആര്ക്കും സാധിക്കും എന്ന അവസ്ഥ നിര്ഭാഗ്യകരമാണ്. ഭരണകകൂടങ്ങളും ജനപ്രതിനിധികളും മാറി വരും അത് ജനാധിപത്യത്തിന്റെ സ്വാഭാവിക പരിണാമം ആണ്. പക്ഷെ ഇത്തരത്തിൽ ഏതെങ്കിലും കോണുകളിൽ നിന്ന് ഉയരുന്ന അടിസ്ഥാനമില്ലാത്ത  ആരോപണങ്ങൾ  ജനാധിപത്യത്തിനു കളങ്കം വരുത്തുന്നത് തടയുക തന്നെ വേണം. കാരണം ഇന്നത്തെ ആരോപണ വിധേയർ നാളെ ആരോപണക്കാരായി മാറാം അതുപോലെ ഇന്നത്തെ ആരോപണക്കാർ നാളെ ആരോപണ വിധേയരുമായി മാറാം. അത് കൊണ്ട് ജനാധിപത്യത്തിനു ഭൂഷണമല്ലാത്ത അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നവരെ എല്ലാ രാഷ്ട്രീയ കക്ഷികളും ഒറ്റക്കെട്ടായി എതിര്ക്കുക തന്നെ വേണം. ഒരു കഥയുണ്ട്. ഒരു ചെന്നായയും ഒട്ടകവും ഉറ്റ ചങ്ങാതിമാർ ആയിരുന്നു. അവരുടെ സ്നേഹം കാട്ടിലെ ജീവികൾക്കെല്ലാം മാതൃകയും ആയിരുന്നു. കാട്ടിലെ രാജാവായ സിംഹം കൊന്നു തിന്നുന്ന ജീവികളുടെ ഒരു പങ്കു പറ്റിയാണ് ചെന്നായ വിശപ്പ്‌ അടക്കിയിരുന്നത്‌. ഒരു ദിവസ്സം സിംഹത്തിനു ഒരു ഇരയെ പോലും കിട്ടിയില്ല. ഒപ്പം ചെന്നായക്കും വിശപ്പ്‌ ഏറി വരുന്നു. പെട്ടെന്ന് ചെന്നായ തന്റെ സുഹൃത്തായ ഒട്ടകത്തെ കുറിച്ച് ഓർത്തു. എങ്ങനെ എങ്കിലും ഒട്ടകത്തെ സിംഹത്തിനു മുൻപിൽ എത്തിക്കണം. പിന്നെ കുറെ ദിവസ്സതെക്ക് കുശാൽ. തന്റെ സുഹൃത്തിനെ പൂർണ്ണമായും വിശ്വസിച്ചിരുന്ന ഒട്ടകം ഒരു ഭയവുമില്ലാതെ സിംഹത്തിനു മുന്നില് ചെന്നു. സിംഹം ഒട്ടകത്തിനു മേൽ ചാടി വീണു. തന്റെ പ്രിയ സുഹൃത്തിന്റെ ചതിയിൽ പെട്ട ഒട്ടകം സിംഹത്തിന്റെ ഭക്ഷണമായി. അവസാനം തന്റെ പങ്കു പറ്റാനായി ചെന്നായ സിംഹത്തിനു അടുത്തേക്ക് ചെന്നു. അപ്പോൾ സിംഹം പറഞ്ഞു സ്വാർത്ഥമായ താല്പര്യങ്ങൾക്ക് വേണ്ടി നിന്റെ ഉറ്റ സുഹൃത്തിനെ ബലി കൊടുത്ത നീ തരം കിട്ടിയാൽ എന്നെയും ചതിക്കും . നിന്നെ പോലെ ഒരു ചതിയനു മാപ്പില്ല എന്ന് പറഞ്ഞു സിംഹം ഒറ്റയടിക്ക് ചെന്നായയെ വകവരുത്തി. ഇവിടെ നമ്മൾ ചിന്തിക്കേണ്ടത് ഒട്ടകത്തെ പോലെ വിവേചന ശൂന്യത  കാണിക്കണോ, അതോ സിംഹത്തെ പോലെ വിവേചന ബുദ്ധിയോടെ കാര്യങ്ങളെ സമീപിക്കണോ എന്നതാണ് !!!!!

✨Happy Diwali✨

Happy Diwali ദീപാവലി ദീപങ്ങളുടേതാവണം, ശബ്ദങ്ങളുടേതാവരുത് Celebrate Pollution Free Diwali