2015, മേയ് 29, വെള്ളിയാഴ്‌ച

ഇവിടെ - മലയാളത്തിന്റെ അഭിമാനം.........

ഇവിടെ എന്ന ചിത്രത്തെ കുറിച്ച് ഒറ്റ വാക്കിൽ പറഞ്ഞാൽ അന്താരാഷ്ട്ര നിലവാരത്തിൽ ഒരു മലയാള ചിത്രം എന്ന് നിസംശയം പറയാം. കാരണം മലയാളത്തിന്റെ പരിമിതമായ ചട്ടകൂടിനകത്ത്‌ നിന്ന് കൊണ്ട് തന്നെ ലോക നിലവാരത്തിൽ മലയാള സിനിമയെ അടയാളപ്പെടുത്താൻ ഇവിടെ എന്നാ ചിത്രത്തിലൂടെ ശ്രീ ശ്യാമപ്രസാദിനും കൂട്ടര്ക്കും കഴീഞ്ഞിരിക്കുന്നു. തീര്ച്ചയായും മലയാള സിനിമയുടെ വളര്ച്ച ആഗ്രഹിക്കുന്ന ഓരോ പ്രേക്ഷകനും തീര്ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ്‌ ഇവിടെ. മനുഷ്യജീവിതവും മാനസ്സിക വ്യാപാരങ്ങളും അതിന്റെ ഭിന്നമായ അർത്ഥതലങ്ങളിൽ വരച്ചു കാട്ടുന്നതിൽ ഇവിടെ പൂർണ്ണമായും വിജയിച്ചിരിക്കുന്നു. മനുഷ്യ മനസ്സുകളുടെ , മാനുഷിക വികാരങ്ങളുടെ , സങ്കീർണ്ണമായ മനുഷ്യ ബന്ധങ്ങളുടെ ഭാവ തീവ്രമായ ആവിഷ്കാരം തന്നെയാണ് ഇവിടെ. തിരുവനതപുരം കൈരളി തിയെടരിൽ ആണ് ഇവിടെ കണ്ടത്.പതിഞ്ഞ താളത്തിനൊപ്പം  ഓരോ പ്രേക്ഷകനെയും കഥാപാത്രങ്ങൾക്കൊപ്പം അവരുടെ സഞ്ചാര പഥങ്ങളിലൂടെ കൂട്ടി കൊണ്ട് പോകുന്നതിൽ സംവിധയകാൻ പൂർണ്ണമായും വിജയം കണ്ടിര്ക്കുന്നു. അത് കൊണ്ട് തന്നെയാണ് ചിത്രം തീരുന്നത് വരെയും പൂര്ണ്ണമായ നിശബ്ദതയോടെ  കാണികൾ ഓരോരുത്തരും ചിത്രം കണ്ടത്.  അത് തികച്ചും പുതിയ അനുഭവം തന്നെ ആയിരുന്നു. ചിത്രത്തിലേക്ക് വന്നാൽ ആഖ്യാനപരമായും പ്രമേയ പരമായും സാങ്കേതിക പരമായും മൊത്തത്തിൽ അന്താരാഷ്ട്ര സിനിമ അനുഭവം പകരുന്ന ചിത്രമാണ്‌ ഇവിടെ. സംവിധയകാൻ ശ്രീ ശ്യാമ പ്രസ്ദ് ഉള്പ്പെടെ ചിത്രവുമായി ബന്ധപ്പെട്ട ഓരോരുത്തരും പ്രതേക അഭിനന്ദനം അര്ഹിക്കുന്നു. അഭിനേതാക്കളുടെ കാര്യത്തിൽ ശ്രീ പ്രിത്വിരാജ് വീണ്ടും നമ്മെ വിസ്മയിപ്പിക്കുന്നു. വരുണ്‍ ബ്ലേക്ക് എന്നാകഥാപാത്രത്തിന്റെ അത്മസന്ഘര്ഷങ്ങൾ ശരീരം കൊണ്ടും ശാരീരം കൊണ്ടും പൂർണ്ണതയിൽ എത്തിക്കാൻ പ്രിത്വിരാജിനു സാധിച്ചു. ഒരു പക്ഷെ വരുണ്‍ ബ്ലെകിന്റെ സ്ഥാനത് പ്രിത്വിരാജ് അല്ലാതെ മറ്റൊരു നടനെ സങ്കല്പ്പിക്കുവ്വാൻ പോലും സാധിക്കാത്ത വിധം തന്മയത്ത പൂർണ്ണമായി അദ്ധേഹത്തിന്റെ പ്രകടനം. നിവിൻ പോളി , ഭാവന എന്നിവരും പതിവ് ചട്ടക്കൂടുകൾ വിട്ടു തിളക്കമാര്ന്ന പ്രകടനം കാഴ്ച വച്ചിരിക്കുന്നു. പ്രകാശ്‌ ബാരെയും മറ്റു വിദേശ താരങ്ങളും ചിത്രവുമായി ഇഴുകി ചേര്ന്നിരിക്കുന്നു. സാങ്കേതിക തലത്തിൽ വിദേശ ചിത്രങ്ങളെ മറികടക്കുന്ന രീതിയിൽ ഇവിടെയെ എത്തിക്കാൻ അതിന്റെ പ്രവർത്തകർക്ക് കഴിഞ്ഞു. തീര്ച്ചയായും മലയാളത്തിൽ എന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ ഇതുപോലെ അന്താരാഷ്ട്ര നിലവാരം പുലര്ത്തുന്ന ഒരു ചിത്രം ഇറങ്ങിയിട്ടില്ല എന്നത് ഓരോ മലയാളിക്കും അഭിമാനിക്കാൻ വക നല്കുന്നതാണ്. ഒരു പ്രതേക വിഭാഗത്തിൽ ഉള്പ്പെടുത്തി കാണേണ്ട ചിത്രമല്ല ഇവിടെ . കാരണം ഇവിടെയിൽ ജീവിതം ഉണ്ട്, ജീവിതത്തിന്റെ എല്ലാ വശങ്ങളും നന്മ തിന്മകളും തെറ്റുകളും ശരികളും . തീര്ച്ചയായും മലയാള സിനിമക്കും മലയാളി പ്രേക്ഷകനും ഒരേ സമയം മുതൽകൂട്ടും അഭിമാനവും ആണ് ഇവിടെ എന്നാ ചിത്രം.വിമർശനത്തിന് വേണ്ടി വിമര്ശിക്കാം എന്നല്ലാതെ കഴമ്പുള്ള ഒരു വിമർശനത്തിന് പോലും പഴുത് നല്കുന്നില്ല   ഇവിടെ എന്നാ ചിത്രം.വാക്കുകൾക്കപ്പുറം അനുഭവമാകണം സിനിമ എന്ന് ആഗ്രഹിക്കുന്ന ഓരോ പ്രേക്ഷകനും തീര്ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ഇവിടെ...... പ്രാർത്ഥനയോടെ.......

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️