2016, ഓഗസ്റ്റ് 31, ബുധനാഴ്‌ച

ഊഞ്ഞാൽ !!!!


"വീണ്ടും ഒരോണം കൂടി എത്തി കുട്ടാ, എന്റെ കുട്ടൻ ഇത്തവണ എങ്കിലും അമ്മയെ കാണാൻ എത്തുമോ? മുറ്റത്തെ മൂവാണ്ടൻ മാവ് മുറിക്കാൻ സമയമായി കുട്ടാ, അതിനു മുൻപ് അതിന്റെ താഴ്ന്ന കൊമ്പിൽ ഊഞ്ഞാല് കെട്ടി ഒരിക്കൽ കൂടി മതിവരുവോളം ആടണ്ടേ എന്റെ കുട്ടന്"
'അമ്മ എഴുതിയ കത്ത് അർജുന്റെ കൈകളിലിരുന്നു വിറച്ചു , ഉള്ളിലെ നീറ്റൽ കണ്ണുകളിലേക്കു നനവായ് പടർന്നിറങ്ങിയപ്പോൾ അക്ഷരങ്ങൾ അവ്യകതമായി. ഓരോ ഓണത്തിനും  ഓണത്തിന് വരുമല്ലോ കുട്ടാ എന്ന് അന്വോഷിച്ചു 'അമ്മ  കത്തെഴുതാറുണ്ട്. അപ്പോഴൊന്നും തോന്നാത്ത ഒരു പിടച്ചിൽ ഇടനെഞ്ചിലിപ്പോൾ  . വെട്ടിപ്പിടിച്ചതെല്ലാം  വ്യർത്ഥമായിരുന്നു എന്ന തിരിച്ചറിവിൽ ഹൃദയം മുറിഞ്ഞു കണ്ണുനീർ ചാലുകളായി.

പഴമയുടെയും പ്രൗഡിയുടെയും പൊങ്ങച്ചത്തിന്റെ ബാക്കി പത്രം എന്നും പട്ടിണിയും ദാരിദ്ര്യവും മാത്രമായിരുന്നു. എല്ലാത്തിനോടും വെറുപ്പായിരുന്നു. എല്ലാം വെട്ടിപ്പിടിക്കാനുള്ള മോഹമായിരുന്നു. പട്ടിണിയും ദാരിദ്ര്യവും നഷ്ടപ്രണയവും എല്ലാം കൂടി മാറാപ്പിലേന്തി എത്തിപ്പെട്ടത് മറ്റൊരു തുരുത്തിൽ ആയിരുന്നു. നാടും വീടും ബന്ധങ്ങളും ഉപേക്ഷിച്ചു കൊണ്ട് അന്യനാട്ടിൽ എല്ലാം വെട്ടിപ്പിടിക്കുവാനുള്ള പരക്കം പാച്ചിൽ .
തിരിഞ്ഞു നോക്കാൻ സമയമില്ലാത്തതിനാൽ മുന്നോട്ടു തന്നെയായിരുന്നു യാത്ര . ആ യാത്രയിൽ എവിടെ വച്ചോ ഒപ്പം ചേർന്ന് നടക്കാൻ തുടങ്ങിയതാണ് എയ്ഞ്ചേൽ . ഇന്നിപ്പോൾ മക്കളായ ആദിയും അഞ്ജലിയും ഒപ്പമുണ്ട് .
എയ്ഞ്ചേൽ എന്നും വഴികാട്ടി ആയിരുന്നു. കേരളത്തിൽ വേരുകൾ ഉണ്ടെങ്കിലും എയ്ഞ്ചേൽ ജനിച്ചതും വളർന്നതും അമേരിക്കയിൽ തന്നെ ആയിരുന്നു. എങ്കിലും കേരളത്തിന്റെ സംസ്കാരവും പ്രകൃതിയുമൊക്കെ എയ്ഞ്ചേൽ മറ്റാരേക്കാളും മനസ്സിലാക്കിയിരുന്നു. കേരളത്തെക്കുറിച്ചുള്ള ഏഞ്ചലിന്റെ ചില കണ്ടെത്തലുകൾ  തനിക്കു പോലും പുതിയ അറിവായിരുന്നു. തങ്ങളുടെ അച്ഛന്റെ നാടിനെ കുറിച്ച് മക്കൾ അറിയണം എന്ന് ഏഞ്ചലിന് നിർബന്ധം ആയിരുന്നു. അതിനു വേണ്ടി മക്കൾക്ക് പാഠങ്ങൾ പറഞ്ഞു കൊടുക്കുകയും ചെയ്തിരുന്നു. പലപ്പോഴും കേരളീയ വിഭവങ്ങൾ തയ്യാറാക്കി എയ്ഞ്ചൽ അത്ഭുതപ്പെടുത്തുകയും ചെയ്തിരുന്നു.
ജോലിയുടെ ടെൻഷനിൽ മനസ്സാകെ ചഞ്ചലമാകുന്ന സമയത്തു ഒരു കുളിർ കാറ്റ് പോലെ എയ്ഞ്ചേൽ അടുത്ത് വരും. തന്റെ നെറുകയിൽ പതിയെ ചുംബിക്കും എന്നിട്ടു ചോദിക്കും നമുക്ക് നാട്ടിലൊക്കെ പോയി അമ്മയെ ഒക്കെ കണ്ടു വന്നാലോ. എന്നിട്ടവൾ കണ്ണുകളിലേക്കു നോക്കും . ആ കണ്ണുകളിലെ ദൈന്യ ഭാവവും ചുണ്ടുകളിലെ വിളറിയ ചിരിയും കാണുമ്പോൾ തന്നെ അതിനായി തന്റെ മനസ്സ് പാകപ്പെട്ടിട്ടില്ല എന്ന് അവൾക്കു മനസ്സിലാകും. പിന്നെ നെറുകയിൽ മറ്റൊരു ചുംബനം കൂടി നൽകി പതിയെ നടന്നു പോകും.
വിറയാർന്ന കൈകളിൽ കത്തുമായി വിദൂരതയിലേക്ക് നോക്കി നെടുവീർപ്പിടുന്ന അർജുന്റെ അരികിലേക്ക് എയ്ഞ്ചേൽ എത്തി . നെറുകയിൽ മൃദുവായി ചുംബിച്ചു കൊണ്ട് ചോദിച്ചു, നമുക്ക്  നാട്ടിലൊക്കെ പോയി അമ്മയെ ഒക്കെ ഒന്ന് കണ്ടു വന്നാലോ. പിന്നെ അവൾ അർജുന്റെ കണ്ണുകളിലേക്കു നോക്കി. ആ കണ്ണുകളിലെ പതിവിലും വലിയ തിളക്കം എയ്ഞ്ചേൽ തിരിച്ചറിഞ്ഞു. അർജുൻ ഏഞ്ചലിനെ തന്നിലേക്ക് വലിച്ചടുപ്പിച്ചു അവളുടെ നെറുകയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു, പോകണം നാട്ടിൽ പോകണം അമ്മയെ കാണണം മൂവാണ്ടൻമാവിലെ താഴ്ന്നകൊമ്പിലെ ഊഞ്ഞാലിലിൽ ഇരുന്നു മതിയാവോളം ആടണം.

വിമാനത്താവളത്തിൽ നിന്ന് തറവാട്ടിലേക്കുള്ള യാത്രയിൽ അർജുന്റെ മനസ്സ് നിറയെ ചിന്തകളായിരുന്നു. തനിക്കു പ്രിയപ്പെട്ട നാട്ടിടങ്ങളും രൂപങ്ങളും നിറങ്ങളും ഒക്കെ തന്നിലേക്ക് ഓടി എത്തുന്നതായി അർജുൻ തിരിച്ചറിഞ്ഞു. എന്തേ താൻ ഇത്രനാളും ഇവിടേയ്ക്ക് വരാൻ മടിച്ചു, വെറുപ്പ് എന്നത് വെറും കാപട്യത്തിന്റെ ആവരണം മാത്രമായിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു. എയ്ഞ്ചൽ അപ്പോഴും നാട്ടിലും മുത്തശ്ശിയോടുമൊക്കെ പെരുമാറേണ്ടുന്ന രീതി കുട്ടികളെ പറഞ്ഞു മനസ്സിലാക്കുകയായിരുന്നു.തറവാട്ട് പടിക്കൽ വണ്ടി എത്തിയപ്പോഴേക്കും സന്ധ്യ മയങ്ങിയിരുന്നു. എല്ലാം മാറിയിട്ടുണ്ടാകും എന്ന് കരുതി എങ്കിലും ചിലതെങ്കിലും ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു എന്നത് സന്തോഷകരം തന്നെ. തൊടിയിലെ പുല്ലുകൾ വകഞ്ഞു മാറ്റി പടിക്കെട്ടുകൾ കയറുമ്പോൾ തുളസിത്തറയിലെ ദീപപ്രഭയിൽ ഉമ്മറപ്പടിയിൽ ആരെയോ പ്രതീക്ഷിച്ചു  വഴിക്കണ്ണുമായിരിക്കുന്ന അമ്മ. ഒരു നിമിഷം അർജുൻ ഒന്ന് നിന്നു, അർജുന്റെ കണ്ണുകളിൽ നിന്നു കണ്ണുനീർ ചാലുകളായി ഒഴുകിയിറങ്ങി. അർജുന്റെ മനസ്സു അറിഞ്ഞിട്ടെന്ന വണ്ണം എയ്ഞ്ചേൽ അർജുന്റെ ചുമലിൽ മൃദുവായി കൈകൾ ചേർത്തു. നിറഞ്ഞ മിഴികളുമായി ഏഞ്ചലിനെ തിരിഞ്ഞു നോക്കുമ്പോൾ ഏഞ്ചലും കരയുകയായിരുന്നു. ഒപ്പം ആദിയുടെയും അഞ്ജലിയുടേം കണ്ണുകളും സജലങ്ങളായി. പെട്ടെന്ന് ഒരു കുളിര്കാറ്റ്‌ അവരെ തഴുകി കടന്ന് പോയി. ആ കുളിർ  കാറ്റിൽ മൂവാണ്ടൻ മാവിലെ താഴ്ന്നകൊമ്പിൽ കെട്ടിയിരുന്ന ഊഞ്ഞാലും ഇളകിയാടുന്നുണ്ടായിരുന്നു

2016, ഓഗസ്റ്റ് 28, ഞായറാഴ്‌ച

ഊഴം - ഇറ്റ്‌സ് ജസ്റ്റ് എ മാറ്റര്‍ ഓഫ് ടൈംമെമ്മറീസിനുശേഷം ജീത്തു ജോസഫും പൃഥ്വിരാജും ഒന്നിക്കുന്ന പുതിയ ചിത്രം ഊഴം  ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തും.

ജീത്തു ജോസഫ് തന്നെയാണ് തിരക്കഥ. കുടുംബബന്ധങ്ങളുടെ കഥ പറയുന്ന സിനിമയില്‍ സൂര്യ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഒരു പ്രതികാരകഥയാണ് ചിത്രം പറയുന്നത്. ദിവ്യാപിള്ളയാണ് നായിക. സംവിധായകനും നടനുമൊക്കെയായ ബാലചന്ദ്രമേനോനാണ് പൃഥ്വിരാജിന്റെ അച്ഛനായി വരുന്നത്. സീത പൃഥ്വിരാജിന്റെ അമ്മയുടെവേഷത്തിലും, പുതുമുഖ നടി രസ്ന സഹോദരിയായും അഭിനയിക്കുന്നു. ഷാംദത്ത് സൈനുദ്ദീനാണ് ഛായാഗ്രഹണം. സി ജോര്‍ജ്ജും ആന്റോ പടിഞ്ഞാറേക്കരയും ചേര്‍ന്നാണ് നിര്‍മാണം. ഇറ്റ്‌സ് ജസ്റ്റ് എ മാറ്റര്‍ ഓഫ് ടൈം എന്നാണ് സിനിമയുടെ ടാഗ് ലൈന്‍.

2016, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

ഒരിതൾപ്പൂവ് !!!!


സ്വപ്നദളങ്ങൾ കൊഴിഞ്ഞൊരിതൾപ്പൂവ് പോൽ
നിസ്സംഗനായ് നിശ്ചേഷ്ടനായ് ഞാനിരിപ്പൂ
ആയിരം മോഹമുണ്ടായിരുന്നെൻ കുഞ്ഞു ഹൃത്തിലും .

പൂക്കളെ കാണുവാൻ  പൂമ്പാറ്റ പിടിക്കുവാൻ
അമ്മതൻ താരാട്ട് കേട്ടുറങ്ങാൻ
അച്ഛന്റെ കൈപിടിച്ചൊന്നു നടക്കാൻ
ഏട്ടന്റെ ചാരത്തു ചേർന്ന് നിൽക്കാൻ
കൂട്ടുകാരുമൊത്തോടിക്കളിക്കുവാൻ
മഞ്ഞും മഴയും വെയിലുമേൽക്കാൻ
മാമല താഴ്വര ഭംഗി കാണാൻ
മഴവില്ല് കണ്ടിട്ടാശ്ചര്യമോതുവാൻ
ഏറെ കൊതിപൂണ്ടിരുന്നെൻ കുഞ്ഞു ബാല്യവും.

ഇരുളിൻ മറയത്ത് അട്ടഹസിച്ചെത്തി
തല്ലിക്കൊഴിച്ചു നിങ്ങളെൻ സ്വപ്നദളങ്ങൾ

കനിവ് വറ്റിയ  വറ്റിയ കാപട്യ ലോകമേ
കരയുവാൻ പോലും മറന്നുപോയെൻ ബാല്യം
സഹതാപ വാക്കുകളാൽ അർച്ചനചെയ്യുവാൻ
സ്മാരകശിലപോൽ ഞാനിരിക്കുന്നിതാ ....

സമർപ്പണം - സിറിയയിലെ യുദ്ധക്കെടുതിയുടെ “മുഖചിത്രമായ” പിഞ്ചു ബാലൻ  ഒമ്രാൻ ദാഖിനീഷിനും  മരണമടഞ്ഞ സഹോദരൻ  അലി ദഖ്‌നീഷിനും ഒപ്പം ചെയ്യാത്ത തെറ്റിന് ശിക്ഷ ഏറ്റു വാങ്ങേണ്ടി വരുന്ന ഓരോ പിഞ്ചു ബാല്യങ്ങൾക്കും .

2016, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

അറിയാതെ !!!!


ആപ്പിള്‍ വേണമെന്ന് വാശി പിടിച്ച തന്റ കുഞ്ഞിന് അമ്മ രണ്ട് ആപ്പിള്‍ വാങ്ങി കൊടുത്തു! രണ്ടു കൈകളിലും ആപ്പിളുമായി സന്തോഷത്തോടെ നില്‍ക്കുന്ന കുഞ്ഞിനെ നോക്കി അമ്മ വെറുതെ ചോദിച്ചു ഒരാപ്പിള്‍ അമ്മയ്ക് തരാമോ? ചോദ്യം കേട്ട പാടെ കുഞ്ഞ് അല്‍പനേരം എന്തോ ചിന്തിച്ചു നിന്നു എന്നിട്ട് വലതു കൈയ്യിലെ ആപ്പിള്‍ ഒന്നു കടിച്ചു,എന്നിട്ട് ഇടതു കൈയ്യിലെ ആപ്പിളും കടിച്ചു! ഇത് കണ്ട് അമ്മയ്ക് സങ്കടമായി! തനിക്ക് ആപ്പിള്‍ തരാതിരിക്കാനുളള സൂത്രം! പെട്ടെന്ന് അമ്മയെ അത്ഭുതപ്പെടുത്തി കൊണ്ട് ഇടതു കൈയ്യിലെ ആപ്പിള്‍ നീട്ടി കൊണ്ട് കുട്ടി പറഞ്ഞു അമ്മ ഇതെടുത്തോളു ഇതിനാ മധുരം കൂടുതല്‍! അതറിയാനാ ഞാന്‍ കടിച്ച് നോക്കിയത്!         അമ്മ കുഞ്ഞിനെ മാറോടു ചേര്‍ത്തു അവ നെറുകയില്‍ ഉമ്മ വച്ചു!              തീര്‍ച്ചയായും പൂര്‍ണ്ണമായി മനസ്സിലാക്കാതെ ആരെയും ഒന്നിനെയും വിലയിരുത്തുവാന്‍ പാടില്ല    

ബിഗ് സല്യൂട്ട് !!!!


 ഓരോ സ്ത്രീത്വത്തെയും കൂടുതൽ പൂജിതവും  ബഹുമാനിതവും ആദരപൂർണ്ണവുമാക്കിയ ഭാരതരത്നങ്ങൾക്കു ബിഗ് സല്യൂട്ട് !!!! 

2016, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

ഓഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനം
വാക്കുകൾക്കും വരയ്ക്കും അപ്പുറം യഥാർത്ഥ ചിത്രങ്ങളുടെ അത്ഭുതപ്പെടുത്തുന്ന നിമിഷങ്ങളിലേക്കു ലോകം ഇമചിമ്മാതെ നോക്കിയിരുന്ന ദിവസത്തിന്റെ ഓർമ്മപ്പെടുത്തൽ.
19th August is celebrated as "World Photography Day" all over the world every year. The first announcement of a photograph was made on 19th August, 1839 in France. Francois Arago, 25th Prime Minister of France, on 19th August, 1839, gave a presentation to the French Academie des Sciences and Academie des Beaux Arts, which described Daguerre’s process of photography (Louis-Jacques-Mandé Daguerre was a French artist and physicist. He is recognized for his invention of the daguerreotype process of photography. He is known as one of the fathers of photography). Arago discussed its evaluation, predicted its brilliant future and offered its free use to the world (PSA Journal article, January-1989, 150 Years of Photography, By: Mr. George. E. Helmke, FPSA). In this way, the details of photography process were made public.

2016, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

ചിങ്ങപ്പുലരിയിൽ ആശംസകൾ....ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങിക്കഴിഞ്ഞു. കാര്‍മേഘങ്ങളുടേയും ഇല്ലായ്‌മകളുടേയും മാസമായ കര്‍ക്കിടകത്തിന്‌ വിട

കറുത്തിരുണ്ട കര്‍ക്കടക രാവുകള്ക്കപ്പൂറം
ചിങ്ങനിലാവിന്റെ നാളുകളിലേക്ക് കാത്തിരിക്കാം.
കൊയ്ത്തുപാട്ടിന്റെയും ഓണത്തുംബികളുടെയും
വരവറിയിച്ചുകൊണ്ട് വരികയായി ചിങ്ങമാസം...
മനസ്സും മുറ്റവൂം കളമെഴുതി ഒരുക്കിവയ്ക്കാം,
നന്മയുടെ പൂവിതളുകള്‍ പറിച്ച്‌
സ്നേഹത്തിന്റെ പൂക്കളമെഴുതാന്‍......

ഹൃദയം നിറഞ്ഞ ആശംസകൾ 

ഷോലെ @ 41


ഇന്ത്യൻ സിനിമ  ചരിത്രത്തിൽ പ്രദർശന വിജയം കൊണ്ട് ചരിത്രം സൃഷ്ടിച്ച ഒരു ചലച്ചിത്രമാണ് ഷോലെ  . സം‌വിധായകൻ : രമേശ് സിപ്പി. 1975 ഓഗസ്റ്റ് 15നാണ് ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്. തുടർച്ചയായി 286 ആഴ്ചകൾ ഈ ചിത്രം മുംബെയിലെ 'മിനർവ' തിയേറ്ററിൽ പ്രദർശിപ്പിച്ചു.

India's first 70 mm, stereophonic sound film. It premiered at Bombay's Minerva theatre on 15th Aug 1975, but the premier was done with 30 mm print because 70 mm prints were held up in custom deptt.

· Total running time of the movie is 3 hours 20 minutes & length is 20,000 feet. Director exposed 3,00000 feet of raw stock for the movie.

 It was about to be removed from cinemas due to low attendance figures but attendance started rising and word of mouth made it the biggest hit of Indian cinema so far with some screens playing the film for several years.

· The movie was released in other parts of the country on 11th Oct 1975 when it became successful in Bombay territory.

 Sholay was refused Censor certificate on 20th July 1975 & film was scheduled to release on 15th Aug 1975, so the director re- shot the climax of the movie & released it within a span of 26 days.

 First scene shot for the movie was Amitabh returning the keys to the safe to Jaya.

The last scene shot for Sholay was the Thakur meets Veeru and Jai outside the jail and offers them the job.

The song “Yeh Dosti” took 21 days to shoot. It took 40 retakes before the scene featuring the line “kitne aadmi they” was finalised.

Dharmendra wanted to play the role of Thakur, initially, but settled on playing Veeru when he found out that he was to be paired with Hema Malini.

Amitabh Bachchan married Jaya Bhaduri four months before shooting for ‘Sholay’ started. There were shooting delays because Jaya was pregnant with Shweta.

The town called Ramanagara, about 45 kms from Bangalore, is still referred to as Ramgarh because Sholay was shot there.

There was actually a dacoit named Gabbar Singh in the 1950’s in Gwalior region; he used to cut off the noses and ears of policemen.

During the shooting of the film, Dharmendra would pay the light boys to spoil his scenes with Hema Malini so retakes would be required.

Some of the characters of ‘Sholay’ were sketched on the friends and acquaintances of writer duo Salim-Javed.

 In the original ending, the Thakur killed Gabbar. The Indian Censor Board did not agree with this ending, saying that its vigilante aspect undermined the rule of law and could adversely influence naive young minds. So, a new ending was created that showed the police running in at the last moment, arresting Gabbar, and specifically telling the Thakur that only the law has the right to punish criminals.

In 1999, BBC India called ‘Sholay’ the Film of the Millennium. It also topped the all-time poll of the best Indian films conducted by the British Film Institute. Though the film won only one Filmfare award — for best editing.

2016, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

തനിയാവര്‍ത്തനം..........ദുരന്തം
ഞെട്ടല്‍
വാദ പ്രതിവാദങ്ങള്‍
ചാനെല്‍ ചര്‍ച്ചകള്‍
ജാഥകള്‍ , റാലികള്‍
കവല പ്രസംഗങ്ങള്‍
പിന്നെ പഴയ പടി......
വീണ്ടും ദുരന്തം
മറ്റൊരു തനിയാവര്‍ത്തനം........

photo courtesy- Mathrubhumi

വെയിറ്റ് ഫോർ മി ഡാഡി


1940 ൽ   ക്‌ളൗഡ്‌ പി ഡെറ്റ്ലോഫ് എടുത്ത ലോക പ്രശസ്തമായ ചിത്രമാണ് വെയിറ്റ് ഫോർ മി ഡാഡി. ബ്രിട്ടീഷ് കൊളംബിയ റെജിമെൻറ് യുദ്ധ മുഖത്തേക്ക്  പോകാനായി മാർച്ച് ചെയ്യുമ്പോൾ തന്റെ അമ്മയുടെ കൈകളിൽ നിന്ന് കുതറി മാറി മാർച്ചു ചെയ്യുന്ന പട്ടാളക്കാരനായ തന്റെ പിതാവിന്റെ അരികിലേക്ക് ഓടിയെത്തുന്ന വൈറ്റി എന്ന ബാലന്റെ ചിത്രം.  ഇന്നും ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന ചിത്രം.

It's October 1, 1940 and Province photographer Claude P. Dettloff is standing on Columbia Street at 8th Street in New Westminster, his press camera up to his eye, preparing to take a shot. He's focusing on a line of hundreds of men of the B.C. Regiment marching down 8th to a waiting train. Soldiers of the Duke of Connaught's Own Rifles are marching past. Suddenly, in the view-finder, Detloff sees a little white-haired boy tugging away from his mother's grasp and rushing up to his father in the marching line . . . click.

“Wait For Me, Daddy” becomes the most famous Canadian picture of the Second World War, and one of the most famous of all war pictures. And it was a fluke, a one-in-a-million shot.

The mother's outstretched hand and the swirl of her coat, the boy's shock of white hair and his own reaching hand, the father's turning smile and the downward thrust of his own outreaching hand — he has shifted his rifle to his other hand to hold his son's for a moment — the long line of marching men in the background, all this makes an unforgettable image, a masterpiece of unplanned composition, a heart-grabbing moment frozen for all time.

2016, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

മൈക്കൽ ഹെൽപ്സ് എന്ന ഇതിഹാസം

 
ചിലർ അങ്ങനെയാണ് അക്ഷരങ്ങളിലും വാക്കുകളിലും വരികളിലും ഒതുങ്ങാത്ത അത്ഭുത വ്യക്തിത്വങ്ങൾ.   എന്ത് പറഞ്ഞാലും എത്ര പറഞ്ഞാലും തികയാതെ വരുന്ന അവസ്ഥ. പ്രിയപ്പെട്ട മൈക്കൽ ഹെൽപ്സ് നിനക്കായി ഒരു ബിഗ് സല്യൂട്ട്


Michael Phelps:From a weak boy to the Olympic Star

 Phelps was born on June 30, 1985, and grew upin the Baltimore suburb of Towson. His mother, Debbie, is an administrator with the BaltimoreCounty school system. He has two older sisters. Phelps began swimming at the age of seven, partly because of the influence of his sisters and partly to provide him with an outlet for his energy. When Phelps was in the sixth grade, he was diagnosed with attention-deficit hyperactivity disorder (ADHD). “At first, I was a little scared to put my head underwater, so I started with the backstroke”.


2016, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

എ ബിഗ് സല്യൂട്ട് - സുയാഷ്‌ ജാദവ്

22 വയസ്സുള്ള ഈ ഇന്ത്യൻ യുവാവ് ഇന്ത്യൻ യുവത്വത്തിന് മാത്രമല്ല ലോക യുവത്വത്തിന് ഒന്നടങ്കം പ്രചോദനമാണ്. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു അപകടത്തിൽ പെട്ട് ഇരു കൈപ്പത്തികളും നഷ്ട്ടമായിട്ടും കഠിന പ്രയത്‌നം കൊണ്ട് 2016 റിയോ പാരാലിമ്പിക്‌സിലേക്കു യോഗ്യത നേടി ചരിത്രം സൃഷ്ട്ടിച്ചു. 2016 റിയോ യിൽ ഇന്ത്യയെ പ്രധിനിധീകരിക്കുക എന്നതിൽ അപ്പുറം മെഡൽ നേടുക എന്നത് തന്നെയാണ് തന്റെ ലക്‌ഷ്യം എന്ന് സുയാഷ്‌ ആത്മവിശ്വാസത്തോടെ പറയുമ്പോൾ ഇന്ത്യ മുഴുവൻ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു ആ നിമിഷത്തിനായി.
സുയാഷിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ .......
"I am glad that my disability had given me the opportunity to compete at the highest level. In fact, the disability had turned my life for the better," says Jadhav.............        
തീർച്ചയായും സുയാഷ്‌ നിനക്കതു സാധിക്കും ഇന്ത്യയുടെ പ്രാർത്ഥന നിനക്കൊപ്പം ഉണ്ട്.... നിന്റെ സ്വപ്‍നം സഫലമാവട്ടെ ഒപ്പം ഇന്ത്യയുടേയും !!!!

അതെ നമുക്കും സാധിക്കും !!!!ഒരു ഒളിമ്പിക്സ് സ്വർണം രാജ്യത്തിന്റ യശസ്സ് ഉയർത്തിയ കഥയാവാം.അതുവരെ പലർക്കും അജ്ഞാതമായിരുന്ന ആ രാജ്യം ഇന്നും
പലരുടെയും മനസ്സിൽ നില്കുന്നത് ആ രാജ്യം ഇന്നേവരെ നേടിയിട്ടുള്ള ഒരേയൊരു സ്വർണത്തിന്റെ പേരിലാണ്.ആന്റണി നെസ്റ്റിയെന്ന ഓളപ്പരപ്പിലെ വിസ്മയത്തെ ഓർക്കുന്നില്ലെങ്കിലും ആ രാജ്യത്തിന്റെ പേരത്രപെട്ടന്ന് ആരും മറക്കില്ല-സുരിനാം…
അമ്പരപ്പായിരുന്നു അവരുടെയോരോരുത്തരുടേയും മുഖത്ത്,അവിശ്വസനീയതയോടെ അവർ ചോദിച്ചു എന്താണിവിടെ സംഭവിച്ചത്? ഒഫിഷ്യലുകൾക്ക് തെറ്റിയതായിരിക്കുമോ? ആവർത്തിച്ചുകാണിക്കുന്ന സ്ക്രീനിലെ ദൃശ്യങ്ങളിലേക്ക് അവർ പിന്നെയും പിന്നെയും കണ്ണുപായിച്ചു.പാറിപ്പറന്ന അമേരിക്കൻ പതാകകൾ താഴ്ത്തിവെച്ചു അവർ നീന്തല്കുളത്തിലേക്ക് നോക്കി.അരിശത്തോടെ അവരുടെ പ്രിയപ്പെട്ട “മാത് ബിയോണ്ടി ” കൈകളുയർത്തി ഒഫിഷ്യലുകളോട് കയർക്കുന്നു.അപ്പോളും ആ കുഞ്ഞുമനുഷ്യൻ വെള്ളത്തിൽ നിന്ന് കയറിയിരുന്നില്ല.ചിരിയോടെ അയാൾ ചുറ്റും നോക്കി.മത്സരത്തിൽ പങ്കെടുത്തവർ അയാളെ അഭിനന്ദിച്ചു.ഒടുവിൽ ബിയോണ്ടിയും എത്തി ആ കൈകൾ പിടിച്ചുകുലുക്കാൻ,മത്സരത്തിനിടെ
ഗ്യാലറിയിൽ അയാൾക്ക് വേണ്ടി ആർപ്പുവിളിക്കാൻ ആകെയുണ്ടായിരുന്നത്‌ അഞ്ചോ ആറോ പേർ മാത്രം.അതും ടീമംഗങ്ങളും ഒഫിഷ്യലുകളുമായവർ.അതെ തങ്ങളുടെ രാജ്യത്തിൽ നിന്ന് പതിനായിരം മൈലകലെ വെച്ചു തങ്ങളുടെ ദാവീദ് അമേരിക്കൻ ഗോലിയാത്തിനെ മലർത്തിയടിച്ചിരിക്കുന്നു.ആഫ്രോ-കരീബിയൻ കറുത്തവർഗക്കാരന്റെ അമേരിക്കക്കെതിരെ നേടിയ വിജയം ലോകം ആഘോഷിച്ചു.ഒളിംപിക്സ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അട്ടിമറികളിലൊന്നായിരുന്നു ആ കുഞ്ഞുമനുഷ്യൻ അന്നവിടെ നേടിയത്.
ആന്റണി നെസ്റ്റി-അതായിരുന്നു അയാളുടെ പേര്.ആ പേരിനേക്കാൾ പ്രശസ്തമായത് അയാൾ പ്രാതിനിധ്യം ചെയ്ത അജ്ഞാത രാജ്യത്തിന്റേതായിരുന്നു.

1988 സിയോൾ ഒളിമ്പിക്സ്:

പരസ്പരമുള്ള ബഹിഷ്കരണങ്ങൾക്കും കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷങ്ങൾക്കുമൊടുവിൽ വൻശക്തികളെല്ലാം ഒരു കുടക്കീഴിൽഅണിനിരന്നു.കിഴക്കൻ ജർമനിയുടെ അവസാനത്തെ ഒളിമ്പിക്സ്.കാലം സോവിയറ്റ് യൂണിയനു കാത്തുവെച്ചതും അതേ വിധിയായിരുന്നു.

സെപ്റ്റംബർ21-

സ്വിമ്മിങ് ഫൈനലുകൾ നടക്കുന്ന ആദ്യത്തെ ദിവസം.100 മീറ്റർ ബട്ടർഫ്‌ളൈ സ്ട്രോക്ക്ഫൈനൽ,മാത് ബിയോണ്ടിയിൽ തന്നെയായിരുന്നു എല്ലാവരുടെയും കണ്ണ്.ലോക ചാമ്പ്യൻ പാബ്ലോ മൊറാലസിനെ ഒളിംപിക് ട്രയല്സിൽ പിന്തള്ളിയെത്തിയ ബിയോണ്ടി 7 സ്വർണം നേടുമെന്നാണ് കരുതപ്പെട്ടിരുന്നത്.
സ്പിറ്റ്സിനെയും പോപോവിനെയും പോലെ,ഇന്നത്തെ തലമുറയറിയുന്ന ഫെൽപ്സിനെയും തോർപ്പിനെയും പോലെ അക്കാലത്തെ നീന്തൽകുളത്തിലെ രാജാവായിരുന്നു ബിയോണ്ടി.

മത്സരം ആരംഭിച്ചു.
എതിരാളികൾക്കൊരവസരം പോലും കൊടുക്കാതെ ബിയോണ്ടി കുതിച്ചു.50 മീറ്ററോളം ആരും അയാളുടെ അടുത്തുപോലുമുണ്ടായിരുന്നില്ല.90 മീറ്ററായപ്പോളും രണ്ടടി മുന്നിൽ.അതയാളെ തെല്ലൊന്നലസനാക്കിയോ?നാല്‌ “കൈകൾ” വെച്ചാൽ സ്വർണം കയ്യിൽ.
അതു സ്വപ്നം കൊണ്ടാണെന്ന് തോന്നു.അയാളുടെ ചലനങ്ങൾക്ക് വേഗം കുറഞ്ഞു.പുറകിൽ നിന്ന് നെസ്റ്റിയുടെ കുതിപ്പ് അയാൾ ശ്രമിച്ചില്ല.
മിന്നൽപിണർ പോലെ കുതിച്ച നെസ്റ്റി ബിയോണ്ടിയോടൊപ്പം ഫിനിഷ് ചെയ്തു.രണ്ടു പേരും വിജയാഘോഷം തുടങ്ങി.അമേരിക്കൻ പതാകകൾ ആഞ്ഞുവീശി ആരാധകർ ആർപ്പുവിളിച്ചു. അനിശ്ചിതത്വം നിലനിന്ന കുറെ നിമിഷങ്ങൾ.ഒടുവിൽ ഫോട്ടോഫിനിഷിൽ ഫലമെത്തി.നെസ്റ്റി53 സെക്കൻഡ് കൊണ്ട് ഫിനിഷ് ചെയ്ത് ഒളിമ്പിക് റിക്കാർഡോടെ സ്വർണം നേടിയിരിക്കുന്നു.നൂറിലൊരംശം വ്യത്യാസത്തിൽ 53.01 സെക്കൻഡിൽ ബിയോണ്ടിക്ക് വെള്ളി.അമേരിക്കയോടൊപ്പം ലോകവും ഞെട്ടി.

ട്രിനിഡാഡ് ടുബാഗോയിൽ ജനിച്ച നെസ്റ്റി അഞ്ചുമക്കളിൽ ഇളയവനായിരുന്നു.ചെറുപ്പത്തിലേ മാതാപിതാക്കൾ സുരിനാമിലേക്കു കുടിയേറി.അഞ്ചാം വയസിൽ തന്നെ നീന്തൽ പരിശീലനം ആരംഭിച്ചു.അസാമാന്യമായ കഴിവു പ്രകടിപ്പിച്ചിരുന്നെങ്കിലും രാജ്യത്താകെയുള്ള,25 മീറ്റർ മാത്രം നീളമുള്ള ഒരേയൊരു നീന്തൽകുളത്തിൽ കിടന്ന് പരിശീലിച്ചാൽ അവനെങ്ങുമെത്തില്ലെന്ന് പിതാവിന് മനസിലായി.റൊണാൾഡ്‌നെസ്റ്റിയുടെ നിരന്തരമായ കത്തിടപാടുകൾ മൂലംa അവന് അമേരിക്കയിൽ താമസിച്ചു പരിശീലനത്തിനവസരം ലഭിച്ചു.ഗ്രെഗ് ട്രോയിയുടെ കീഴിൽ അവൻ കഴിവുകൾ തേച്ചു മിനുക്കി.കോളേജ് മത്സരറിക്കാർഡ് അവൻ തന്റെ പേരിലാക്കി.1984 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ഇഷ്ടഇനത്തിൽ പങ്കെടുത്തു.21മത്തെ സ്ഥാനമാണ് ലഭിച്ചത്.സിയോളിലേക്കുള്ള വരവ് പാൻ അമേരിക്കൻ ഗെയിംസിൽ സ്വര്ണത്തോടെ ആയിരുന്നെങ്കിലും അമേരിക്കൻ അത്ലറ്റുകൾ പങ്കെടുക്കാതിരുന്ന ടൂർണമെന്റിലെ വിജയം ആരും കണക്കിലെടുത്തില്ല എന്നതാണ് സത്യം.

സിയോളിൽ നാലേ നാലു പേരെസുരിണാമിനായി മത്സരിക്കാനുണ്ടായിരുന്നുള്ളൂ.സാമ്പത്തികപ്രതിസന്ധിയിലായിരുന്ന രാജ്യത്ത് നിന്ന് ഒരു അത്‌ലറ്റും സൈക്കിലിസ്‌റ്റും ജൂഡോ അത്‌ലറ്റും പിന്നെ ഇത്തിരിക്കുഞ്ഞൻ നെസ്റ്റിയും.പക്ഷെ പിന്നീട് സംഭവിച്ചതൊക്കെ ചരിത്രം.ഇരുപതാം വയസിൽ തന്നെ രാജ്യത്തിന്റെ ഹീറോആയി മാറിയ ഹേസ്റ്റിയുടെ നേട്ടം ആഫ്രോ-കരീബിയൻ സമൂഹം ഉത്സവമാക്കി.സ്റ്റാമ്പുകളും സ്വർണ-വെള്ളി നാണയങ്ങളും അവന്റെ പേരിൽ സർക്കാർ ഇറക്കി.സുരിനാം എയർലൈൻസ് അതിന്റെ വിമാനങ്ങളിലൊന്നിന് ആന്റണി നെസ്റ്റി എന്ന പേര് നൽകി.ഇൻഡോർ സ്റ്റേഡിയത്തിനു അവന്റെ നാമധേയം ലഭിച്ചു.സുരിനാമിലെ 25 ബാങ്കുകളുടെ എംബ്ലം കുറച്ചുനാളത്തേക്കെങ്കിലും ഒരു
“ബട്ടർഫ്ലൈ”യുടെതായിരുന്നു.

സിയോളിൽ 200 മീറ്റർ ബട്ടർഫ്‌ളൈ സ്‌ട്രോക്കിൽ പങ്കെടുത്തെങ്കിലും ഫൈനലിൽ എത്താനേ കഴിഞ്ഞുള്ളു.1992 ൽ ബാഴ്‌സിലോണ ഒളിംപിക്സിൽ തന്റെ ഇഷ്ട ഇനത്തിൽ വെങ്കലം നേടിയെടുക്കാൻ സാധിച്ചു.കറുത്ത വംശജനായ ഒരാൾ നീന്തൽ ഇനത്തിൽ സ്വർണം നേടുന്നതും തെക്കേ അമേരിക്കയിൽ നിന്ന് വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന കറുത്തവർഗ്ഗക്കാരൻ എന്നുള്ള ബഹുമതികളും ചരിത്രത്തിൽ രണ്ടാമത്തേത് എന്നുള്ള നേട്ടമാണ് സിയോൾ സ്വർണം ആന്റണിക്ക് സമ്മാനിച്ചത്.

മൂന്ന് വർഷത്തോളം 100 മീറ്ററിൽ ലോകചാമ്പ്യനായിരുന്നു നെസ്റ്റി.സ്വർണനേട്ടത്തിനുശേഷവും ഫ്ലോറിഡ യൂണിവേഴ്‌സിറ്റിയിൽ പഠനം തുടർന്ന അവൻ തന്റെ ഇഷ്ടഇനങ്ങളിളുൾപ്പടെ 11 കിരീടനേട്ടങ്ങൾ കോളേജ് വിഭാഗത്തിൽ നേടി.പിന്നീട് വന്ന പാൻ അമേരിക്കൻ ടൂര്ണമെന്റിലും വിജയം ആഘോഷിച്ചു.1994 ൽ മാസ്റ്റർ ബിരുദമെടുത്തു.ഫ്ലോറിഡ യൂണിവേഴ്‌സിറ്റി സ്വിമ്മിങ് ഹാൾ ഓഫ് ഫെയിമിലും ഇന്റർനാഷണൽ സ്വിമ്മിങ് ഹാൾ ഓഫ് ഫെയിമിലും നെസ്റ്റി പിന്നീട് ഇടം പിടിച്ചു.ഇപ്പോൾ ഫ്ലോറിഡ ഗേറ്റേഴ്‌സ് ടീമിന്റെ നീന്തൽ പരിശീലകനായി ജോലി ചെയ്യുന്നു.

പിന്നടൊരിക്കൽ് ആന്റണി നെസ്റ്റി എയർലൈൻസ് അപകടത്തിൽ പെട്ട് തകർന്നപ്പോൾ നെസ്റ്റി ആണ് മരണമടഞ്ഞതെന്ന് കരുതി ചില മാധ്യമങ്ങളെങ്കിലും അങ്ങനെ വാർത്ത നൽകിയിരുന്നു.

സുരിനാമിന്റെ സ്വർണനേട്ടം ഒളിമ്പിക്സിൽ പ്രാതിനിധ്യം മാത്രം ലക്‌ഷ്യം വെക്കുന്ന ലോകരാഷ്ട്രങ്ങളെയെങ്കിലും ഉണർത്തി.അവർക്കാവാമെങ്കിൽ എന്തുകൊണ്ട് താങ്ങൾക്കായിക്കൂടാ എന്ന ചിന്ത അവരിലുണ്ടായി.പല രാജ്യങ്ങളിലും ഒളിമ്പിക്സ് ലക്ഷ്യമിട്ട് കായികരംഗങ്ങളിൽ പുതിയ പദ്ധതികൾക്ക് തുടക്കമിട്ടു.ഇന്ത്യയിലും അതിന്റെ പ്രതിധ്വനികൾ ഉണ്ടായി.ഒന്നാം പേജിൽ തന്നെവാർത്ത നൽകിപ്രാധാന്യത്തോടെയാണ് നെസ്റ്റിയുടെയും സുരിനാമിന്റെയും വിജയം പ്രസിദ്ധീകരിച്ചത്.

കടപ്പാട് - റോയൽ സ്പോർട്സ് അരീന 

2016, ഓഗസ്റ്റ് 3, ബുധനാഴ്‌ച

“ ഒരേയൊരു ഉഷ ” ‘ഒരേയൊരു ഉഷ’-   1986ൽ പൂർണ്ണാ പബ്ലിക്കേഷൻസ്, കോഴിക്കോട് പ്രസിദ്ധീകരിച്ച പുസ്തകമാണ് ‘ഒരേയൊരു ഉഷ’.
പി.ടി ഉഷയുടെ കായിക ജീവിതത്തിലെ അതുവരെയുള്ള നേട്ടങ്ങളും മറ്റു വിവരങ്ങളും അപൂർവ്വ ചിത്രങ്ങളും ഉൾപ്പെടുത്തി പുറത്തിറക്കിയ നല്ലൊരു പുസ്തകമായിരുന്നു ഇത്.
1985 ലും 1986 ലും ലോക അത്‌ലറ്റിക്സിലെ മികച്ച പത്തുതാരങ്ങളിൽ ഒരാൾ ഉഷയായിരുന്നു. ഉഷയ്ക്കു മുമ്പും പിന്നീടും ഇന്ത്യയിൽ നിന്നൊരാളും ഈ ലിസ്റ്റിൽ ഇടംനേടിയിട്ടില്ല.
1984 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ നാനൂറു മീറ്റർ ഹർഡിൽസ് ഓട്ടത്തിൽ സെമിഫൈനലിൽ ഒന്നാമതായി ഓടിയെത്തിയെങ്കിലും ഫൈനലിൽ ഫോട്ടോഫിനിഷിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സെക്കന്റിന്റെ നൂറിൽ ഒരംശത്തിനു കൈവിട്ടു പോയ ആ ഒളിമ്പിക് മെഡൽ ഇന്ത്യക്ക്‌ എന്നും നൊമ്പരമായി അവശേഷിക്കുന്നു.

ഇന്ത്യന്‍ കായികരംഗത്തുനിന്നും ലോകോത്തര നിലവാരത്തിലേക്കുയര്‍ന്ന അപൂര്‍വം ചിലരില്‍ ഒരാളാണ്‌ പി.ടി.ഉഷ. 1976 ലെ നാഷണല്‍ സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുത്ത്‌ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ്‌ നേടി ഉഷ തന്റെ നേട്ടങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു. 1978 ല്‍ തിരുവനന്തപുരത്തു നടന്ന സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക്‌ മീറ്റില്‍ ജൂനിയര്‍ ഗേള്‍സ്‌ ഹര്‍ഡില്‍സില്‍ ആണ്‍കുട്ടികളുടെ സമയത്തെ മറികടന്നു ഓടിയെത്തിയതാണ്‌ ഈ കായികതാരത്തിന്റെ കരിയറിലെ പ്രധാന വഴിത്തിരിവ്‌. 1977 ൽ കോട്ടയത്ത് നടന്ന കായികമേളയിൽ ദേശീയ റിക്കാർഡ് നേടി.1980 ൽ കറാച്ചിയിൽ നടന്ന പതിനെട്ടാമത് പാകിസ്താൻ നാഷണൽ ഗെയിംസിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ടു. മോസ്കോ ഒളിമ്പിക്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒളിമ്പിക്സിൽ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയായി. ഉഷയ്ക്ക് അന്ന് 16 വയസ്സ് ആയിരുന്നു. 1982 ൽ ഡൽഹിയിൽ നടന്ന ഏഷ്യാഡിൽ ആദ്യത്തെ മെഡൽ നേടിയ വ്യക്തി ആയി. 1983 ൽ കുവൈറ്റിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലാണ് ഉഷ ആദ്യമായിട്ട് 400 മീറ്റർ ഓട്ടത്തിൽ പങ്കെടുക്കുന്നത്. 1984-ൽ ലോസ് ആഞ്ചൽസിൽ ഒളിമ്പിക്സിൽ അവസാനഘട്ടമത്സരത്തിലെത്തുന്ന കേരളത്തിലെ ആദ്യത്തെ വ്യക്തി ആയി. 400 മീറ്റർ ഹർഡിൽസിൽ 55.42ൽ ഫിനിഷ് ചെയ്ത് നാലാമതെത്തി. തലനാരിഴക്കാണ്‌ വെങ്കലമെഡൽ നഷ്ടമായത്. ഇന്ത്യൻ അത്‌ലറ്റിക് ചരിത്രത്തിലെ ഏറ്റവും നൊമ്പരപ്പെടുത്തുന്ന നിമിഷമായി രേഖപ്പെടുത്തുന്നത് ഉഷയുടെ ഈ മെഡൽ നഷ്ടംതന്നെയാണ് .

ലോസ് ആഞ്ചലസിലെ പ്രകടനം ഉഷയെ കൂട്ടിക്കൊണ്ടുപോയത് നിരവധി യൂറോപ്യൻ ഗ്രാന്ഡ് പ്രീ മീറ്റുകളിലേക്കാണ്. വിവിധ യൂറോപ്യൻ മീറ്റുകളിലായി നാലു വെള്ളിയും അഞ്ച് വെങ്കലവും ഉഷയുടെ സമ്പാദ്യത്തിലുണ്ട് .ജക്കാർത്തയിൽ 1985 ൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ 5 സ്വർണമെഡലും ഒരു ബ്രോൺസ് മെഡലും നേടി. 1986 ൽ ഏഷ്യൻ ഗെയിംസിൽ 4 സ്വർണമെഡൽ നേടി. 1992 ൽ ബാഴ്സലോണ ഒളിമ്പിക്സ് ഒഴിച്ച് 1980 മുതൽ 1996 വരെ എല്ലാ ഒളിമ്പിക്സ് മത്സരത്തിലും പങ്കെടുത്തു.. കായിക രംഗത്തു നിന്നും വിരമിച്ച ശേഷം അവര്‍ `ഉഷ സ്‌കൂള്‍ ഓഫ്‌ അത്‌ലറ്റിക്‌സ്‌' എന്ന പേരില്‍  സ്‌പോര്‍ട്‌സ്‌ സ്‌കൂള്‍ തുടങ്ങി. നിർഭാഗ്യം കൊണ്ട് മാത്രം തനിക്കു നഷ്ട്ടമായ ഒളിംപിക്  മെഡൽ ടിന്റു ലൂക്കയെ പോലുള്ള താരങ്ങളിലൂടെ ഇന്ത്യക്ക്‌ നേടിക്കൊടുക്കുവാൻ ആത്മസമർപ്പണം നടത്തുന്ന ഉഷക്ക് എല്ലാ ആശംസകളും പ്രാർത്ഥനയും 

കുല മഹിമയുടെ ചോരപ്പൂക്കൾ....

പ്രിയപ്പെട്ടവരേ..... എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ  പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാ...