2010, ജൂലൈ 12, തിങ്കളാഴ്‌ച
പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍...........
ജേതാക്കളുടെ പുഞ്ചിരിയും, പരാജിതരുടെ കണ്ണീരുമായി ലോകകപ്പ് ഫുട്ബാളിന് കൊടിയിറങ്ങി . ഈ ആരവങ്ങള്‍ക്കു ഇടയില്‍ നമുക്ക് ചില വിലമതിക്കാനാകാത്ത നഷ്ട്ടങ്ങളും, നേട്ടങ്ങളും ഉണ്ടായി, ആ നിമിഷങ്ങളിലേക്ക്........ സ്വത സിദ്ധമായ അഭിനയ ശൈലി കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍  എന്നെന്നേക്കുമായി ഇടം നേടിയ ശ്രീമതി അടൂര്‍ പങ്കജതിന്റെ മരണത്തിലുടെഒരു കാലഘട്ടത്തിന്റെ നിറം തന്നെ യാണ്  നമുക്ക് നഷ്ട്ടംയിരിക്കുന്നത്.ഒരു പക്ഷെ അഭിനയ കലയെ ആവേശത്തോടെ വാരിപ്പുനരുംബോഴും  അടിസ്ഥാന ജീവിത സൌകര്യങ്ങള്‍ പോലും തങ്ങളുടെ സംബാധ്യത്തിന്റെ ഭാഗമാക്കി മാറ്റാന്‍ കഴിയാതിരുന്ന  ഒരു കാലഘട്ടത്തിലെ ഒരു കൂട്ടം പ്രതിഭകളുടെ  പ്രതിനിധിയാണ്  ശ്രീമതി അടൂര്‍ പങ്കജം. പകരം വയ്ക്കാന്‍ കഴിയാത്ത നഷ്ട്ടം തന്നെയാണ് ആ അമ്മയുടെ വിയോഗം സൃഷ്ട്ടിചിരിക്കുന്നത്. അതുപോലെ  മലയാളത്തിനെ ലളിതവും , ശലീനവുമായ ഈനങ്ങല്ലുംമായി  ഓരോ മലയാളിയുടെയും ഹൃദയത്തിന്റെ ഭാഗമായി മാറിയ ശ്രീ എം. ജി. രാധാകൃഷ്ണന്‍ . മലയാളിയും , മലയാളവും നിലനില്‍ക്കുന്നിടത്തോളം അദ്ദേഹം പകര്‍ന്നു നല്‍കിയ നാദധാര  കാലനുവര്തിയായി നിലകൊള്ളും. ഒരു ലളിത സ്ന്ഗീതം പോലെ ആ ജീവിതവും, ഗാനങ്ങളും എന്നും നമ്മെ പിന്തുടരുക തന്നെ ചെയ്യും.  പക്ഷെ ഈ പ്രതിഭകള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന അംഗീകാരം നല്‍കാന്‍ നമ്മള്‍ മലയാളികള്‍ക്ക് കഴിഞ്ഞിട്ടില്ല ഈന്നത് സത്യമാണ്. ഒരു പക്ഷെ എന്തിനെയും സംശയ ധ്രിഷ്ട്ടിയോട്ടെയും, വിപരീത അര്തതോടെയും നോക്കി കാണുന്ന മലയാളിയുടെ  ഇടുങ്ങിയ ചിന്താഗതി  തന്നെ ആക്യിരിക്കാം അതിനു കാരണം. സാധാരണ പറയുമ്പോലെ പകുതി വെള്ളം നിറഞ്ഞിരിക്കുന്ന ഒരു ഗ്ലാസ്സിനെ നമുക്ക് രണ്ടു തരത്തില്‍ വീക്ഷിക്കാം, ഒന്നാമതായി  ആ ഗ്ലാസില്‍ പകുതി വെള്ളം നിറഞ്ഞിരിക്കുന്നു  എന്ന് പറയുമ്പോള്‍ , രണ്ടാമതായി ആ ഗ്ലാസില്‍ പകുതി നിറഞ്ഞിട്ടില്ല എന്നും പറയാം, ഒരു പക്ഷെ മലയാളികള്‍ രണ്ടാമത് പറഞ്ഞ അഭിപ്രായമേ പറയൂ. കാരണം ഒരാള്‍ക്ക് പ്രതേകിച്ചു  ഒരു മലയാളിക്ക് എത്ര കഴിവ് ഉണ്ടെങ്കിലും അത് അന്ഗീകരിക്കാതെ അയാള്‍ക്ക് എന്തെല്ലാം കുറവുകള്‍ ഉണ്ട് എന്ന് കണ്ടു പിടിക്കാനാവും മലയാളി ശ്രമിക്കുക.  ഞാന്‍ തന്നെ മുന്‍പ് ഒരു ലേഖനത്തില്‍  പറഞ്ഞത് പോലെ ഒരാള്‍ മരിച്ചു കഴിഞ്ഞു  , കണ്ണീര്‍ വാര്ത് കൊണ്ട്  അയാളെക്കുറിച്ച്  വാ തോരാതെ  പറയുന്നതിനെക്കാളും എത്രയോ മഹത്തരമാണ്  ജീവിച്ചിരിക്കുമ്പോള്‍ അയാള്‍ നല്‍കുന്ന പ്രതിഭയ്ക്ക് അര്‍ഹിക്കുന്ന ആദരം   നല്‍കുക എന്നത്....... ഈ നഷ്ട്ടങ്ങള്‍ക്ക് ഇടയിലും  നമുക്ക്  അഭിമാനകരമായ  നേട്ടം നല്‍കിയത് സൈനനഹ്വല്‍  ആണ്,. ബാട്മിന്റാനില്‍  ചെന്നൈ ഓപ്പണും,    സിങ്ങപൂര്‍ ഓപ്പണും , ഇന്തോനേഷ്യന്‍ ഓപ്പണും, നേടുക വഴി ഇന്ത്യുടെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുന്നു  നമ്മുടെ കൊച്ചു സൈന. ഒരു പക്ഷെ ക്രിക്കെട്ടിന്റെയും,ടെന്നിസ്സിന്റെയുംഗ്ലാമറിനും, പണക്കൊഴിപ്പിനും നേടിത്തരാന്‍ കഴിയാത്ത ഉജ്ജ്വലവും , അനുപമവും, അഭിമാനാര്‍ഹവുമായ  നേട്ടം നല്‍കിയ സൈനയ്ക്ക്  ആ കൊച്ചു മിടുക്കി അര്‍ഹിക്കുന്ന ആദരം  യഥാസമയം നല്കാനെങ്കിലുംനമുക്ക് കഴിഞ്ഞെങ്കില്‍..........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള് (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
- 
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള് അവളുടെ കൈകള് വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല് ചടങ്ങിന്റെ ടെന്ഷന് അവ...
- 
എന്ഡോസള്ഫാന് നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്ത്തനം മൂലം ദുരന്...
- 
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര് അണക്കെട്ടില് ആശങ്കയുടെ വിള്ളലുകള്, അത് മനസ്സുകളില് അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
 
