2016, ജനുവരി 12, ചൊവ്വാഴ്ച

ശബരിമലയുടെ പാവനത നിലനിൽക്കട്ടെ !!!!


ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു ചർച്ചകൾ ഉയരുന്ന സന്ദർഭത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്‌. ഒരു ജനതയുടെ വിശ്വാസ്സവുമായി  ബന്ധപ്പെട്ട ആചാരങ്ങൾ പ്രകാരമാണ് ശബരിമലയിലെ കാര്യങ്ങൾ പുലരുന്നത്. അവിടെ അനാചാരപരമായി വ്യക്തികൾക്കോ, സമൂഹത്തിനു മൊത്തത്തിൽ തന്നെയോ  ദോഷകരമായി ബാധിക്കുന്ന ഒരു കാര്യവും നടക്കുന്നില്ല. മറിച്ചു വിശ്വാസ്സത്തിൽ നിലയുറപ്പിച്ചു കൊണ്ട് തന്നെ സാമൂഹിക സൗഹർദത്തിന്റെ വാതിലുകളാണ് ലോകത്തിനു മുൻപിൽ തുറന്നു കൊടുക്കുന്നത്. ഇന്നിപ്പോൾ സ്ത്രീകൾക്ക്  വേണ്ടി വാദിക്കുന്നവർ നാളെ  വ്രത നിഷ്0 കൂടാതെ , കെട്ടു നിറക്കാതെ, തങ്ങളുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് അയ്യപ്പ ദര്ശനം നടത്താൻ വേണ്ടിയും  അവകാശ വാദം ഉന്നയിക്കും . പിന്നെ ഇത്തരത്തിൽ മാറ്റങ്ങൾ വേണമെന്ന് വാദിക്കുന്നവർക്ക് മാറ്റങ്ങൾ  വരുത്തുവാനായി എത്രയോ ദുഷ് പ്രവണതകൾ ഇന്നും നമ്മുടെ സമൂഹത്തിൽ നിലനില്ക്കുന്നുണ്ട്.  ശബരിമല പോലെ പരിപാവനവും വിശ്വാസ്സത്തിൽ അധിഷ്ട്ടിതവുമായ ഒരിടത്തേക്ക് സ്ത്രീകളെ പ്രവേശിപ്പിച്ചാൽ സ്ത്രീ യുടെ അവകാശം സംരക്ഷിച്ചു കിട്ടും എന്ന് വാദിക്കുന്നവർ ആദ്യം  സമൂഹത്തിൽ നിലനിന്നു പോരുന്ന അടിസ്ഥാനപരമായ വിവേചന  കാര്യങ്ങളിൽ  മാറ്റം വരുത്താൻ ശ്രമിക്കുകയാണ് വേണ്ടത്.പെണ്ണ് കാണൽ ചടങ്ങ് മാറി ആണ് കാണൽ ചടങ്ങ് , പുരുഷന്റെ സീമന്ത രേഖയിൽ സ്ത്രീ കുങ്കുമം അണിയിക്കുക, പുരുഷന്റെ കഴുത്തിൽ സ്ത്രീ താലി ചാർത്തുക, ഗൃഹ പ്രവേശം വധൂ ഗൃഹത്തിൽ ആക്കുക തുടങ്ങിയ ആചാര ക്രമ മാറ്റങ്ങളിൽ അത് തുടങ്ങട്ടെ....
അതെ സമയം തന്നെ ഒരു വ്യക്തിക്കും സമൂഹത്തിനു മൊത്തത്തിൽ തന്നെയും ഒരുവിധ ദോഷവും ഉണ്ടാക്കാത്ത ശബരിമലയിലെ വിശ്വാസ്സത്തിന്റെ പാവനത വിശ്വ മാനവികത ഉള്ള കാലമത്രയും പരമ്പരാഗതമായി തന്നെ  പുലര്ന്നിടട്ടെ !!!!

കുല മഹിമയുടെ ചോരപ്പൂക്കൾ....

പ്രിയപ്പെട്ടവരേ..... എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ  പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാ...