2013, ഡിസംബർ 8, ഞായറാഴ്‌ച

സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2014

മലയാള സിനിമ നിലവാര തകര്ച്ചയിലേക്ക്.........
2013 ഇൽ പുറത്തിറങ്ങിയ മലയാള ചിത്രങ്ങളിൽ പുരസ്കാരങ്ങൾക്ക് അർഹാതയുള്ളവയെ കണ്ടെത്താനുള്ള യാത്രയിൽ വലിയ നിരാശയാണ് അനുഭവപ്പെട്ടത്. ഏഴു സുന്ദര രാത്രികൾ , ദൃശ്യം തുടങ്ങിയ ക്രിസ്മസ് ചിത്രങ്ങളോടെ 150 മലയാള ചിതര്ങ്ങളാണ് 2013 ഇൽ പുറത്തിറങ്ങുന്നത്. ഇവയിൽ മികച്ച ചിത്രങ്ങളെ തേടി പോയപ്പോൾ വലിയ പ്രയാസം തന്നെ ആയിരുന്നു. കാരണം ചിത്രങ്ങൾ ഉന്നത നിലവാരം പുലര്തിയത് കൊണ്ടല്ല  മറിച്ച്‌ അവയുടെ നിലവാര തകര്ച്ച കാരണം എങ്ങനെ ചിത്രങ്ങൾ ഉള്പ്പെടുതും എന്നാ നിരാശ ആയിരുന്നു.  ഈ 150 ചിത്രങ്ങളില വളരെ പണിപ്പെട്ടു 20 ചിത്രങ്ങൾ ലിസ്റ്റ് ചെയ്തു. ഈ 20 ചിത്രങ്ങൾ പോലും സംവിധാനം , അഭിനയം , തിരക്കഥ തുടങ്ങി ഏതെങ്കിലും ഒരു വിഭാഗത്തിൽ എങ്കിലും മികവു പ്രകടിപ്പിച്ചത് കൊണ്ട് മാത്രമാണ് ഉള്പ്പെട്ടത്‌. എല്ലാ തരത്തിലും നിലവാരം പുലര്തിയ നാലോ അഞ്ചോ ചിത്രങ്ങൾ മാത്രമേ ഉള്ളു എന്നതാണ് സത്യം. ഈ 150 ചിത്രങ്ങളില പകുതിയും പുതുമുഖ സംവിധയകരുടെത് ആയിരുന്നു. എന്നാൽ ഫിലിപ്പ് ആൻഡ്‌ മങ്കി പെൻ ,നേരം പോലുള്ള ചിത്രങ്ങൾ മാത്രമാണ് ഈ 20 ചിത്രങ്ങളുടെ ലിസ്റ്റിൽ ഇടം നേടിയത്.  മിക്ക പുതുമുഖ സംവിടയകരുടെയും ചിത്രങ്ങൾ കള്ളുകുടി , തെറി വിളി, കഞ്ചാവ്  തുടങ്ങി വെറും { വെടി } വഴിപാടുകൾ മാത്രമായി ഒതുങ്ങി പോയി. ഇവ സാമ്പത്തിക വിജയം പോലും നേടിയില്ല എന്നതാണ് പരിതാപകരം. ഒരു പക്ഷെ  മികച്ച ഒന്നോ രണ്ടോ ചിത്രങ്ങളുടെ നിലവാരം ഉയര്തികാട്ടി മലയാള സിനിമ ഉയരങ്ങളിലേക്ക് എന്ന് വിളിച്ചു കൂവുന്നതിനു പകരം എല്ലാ വിധത്തിലും പരാജയമായ 140 ചിത്രങ്ങളുടെ അവസ്ഥയെ കുറിച്ച് ചര്ച്ച ചെയ്യുന്നതായിരിക്കും മലയാള സിനിമയുടെ ഭാവിക്കു നല്ലത്.....
2013 ഇൽ പുറത്തിറങ്ങിയതും എന്നാൽ 2012 ദേശിയ , സംസ്ഥാന പുരസ്കാരങ്ങൾക്ക് പരിഗനൈക്കാത്തതും ആയ ചിത്രങ്ങൾ ആണ് ഇവിടെ കൊടുത്തിട്ടുള്ളത്.
സെല്ലുലോയിദ് , 101 ചോദ്യങ്ങൾ , ഷട്ടർ , അന്നയും റസൂലും തുടങ്ങിയ മികച്ച നിലവാരം പുലര്തിയ ചിത്രങ്ങൾ അത് കൊണ്ടാണ് ലിസ്റ്റിൽ പെടാതെ പോയത്
 മികച്ച മലയാള ചിത്രം , സംവിധയകാൻ  തുടങി എല്ലാ വിഭാഗത്തിൽ പെട്ട പുരസ്കാരങ്ങല്ക്കും നിർദേശങ്ങൾ ക്ഷണിക്കുന്നു. താഴെ കൊടുത്തിട്ടുള്ള ലിസ്റ്റിൽ ഉള്ളവയി നിന്നും , കൂടാതെ  ഈ ലിസ്റ്റിൽ പെടാത്ത യോഗ്യമായ ചിത്രങ്ങൾ എന്ന് നിങ്ങള്ക്ക് തോന്നുനവയിൽ നിന്നും നിർദേശങ്ങൾ ക്ഷണിക്കുന്നു........
1 അമേൻ
2 ഇമാനുവൽ
3 മുംബൈ പോലീസെ
4 ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്
5 5 സുന്ദരികൾ
6 കടൽ കടന്നൊരു മാത്തുക്കുട്ടി
7 മെമ്മറീസ്
8 കളി മണ്ണ്
9 അര്ടിസ്റ്റ്
10 കുഞ്ഞനന്തന്റെ കട
11 ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്
12സക്കറിയയുടെ ഗർഭിണികൾ
13 ഫിലിപ്പ് ആൻഡ്‌ ദി മങ്കി   പെൻ
14 തിര
15 ഗീതാഞ്ജലി
16 നടൻ
17 പുണ്യാളൻ അഗര്ബതീസ്
18 24 നോര്ത്ത് കാതം
19 നീലാകാശം പച്ചക്കടൽ
20 നത്തോലി ഒരു ചെറിയ മീനല്ല
21 നേരം
22 ഏഴു സുന്ദര രാത്രികൾ ( വൈറ്റിങ്ങ്)
23 ദൃശ്യം (വൈറ്റിങ്ങ് )


♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...