2012, ഫെബ്രുവരി 15, ബുധനാഴ്‌ച

പ്രിത്വിരാജിനെ പ്രണയിച്ച പെണ്‍കുട്ടി ........

ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവന്റെ മുഖത്തും പ്രകടമായിരുന്നു. ഇനിയിപ്പോ രണ്ടു പേര്‍ക്കും മാത്രമായി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ആവാം , കാരണവരില്‍ ഒരാള്‍ അങ്ങനെ പറഞ്ഞപ്പോള്‍ , അവരുടെ ഹൃദയമിടിപ്പ്‌ ഒന്ന് കൂടി വര്‍ധിച്ചു. രണ്ടു പേരും മാത്രമായപ്പോള്‍ ശബ്ദത്തേക്കാള്‍ നിശബ്ദതയാണ് ബാക്കിയുണ്ടായത്. എങ്കിലും അവന്‍ പതിയെ ചോദിച്ചു, സത്യം പറയണം കുട്ടിക്ക് ആരോടെങ്കിലും പ്രണയം ഉണ്ടോ?. അത് കേട്ട് അവള്‍ വിയര്‍ക്കാന്‍ തുടങ്ങി. അത് കണ്ടു അവന്റെ ആകാംഷ വര്‍ധിച്ചു . ധൈര്യമായി പറഞ്ഞോളു ഒരു കുഴപ്പവും ഇല്ല, പറയാതെ ഇരുന്നാലാണ് കൂടുതല്‍ പ്രശനം , അവന്റെ വാക്കുകള്‍ കേട്ട് അവള്‍ പറഞ്ഞു , അതെ ഒരാളെ എനിക്കിഷ്ട്ടമാണ് . അപ്പോള്‍ അവന്‍ പറഞ്ഞു , ഞാന്‍ എന്തെങ്കിലും കാരണം പറഞ്ഞു ഇതില്‍ നിന്ന് ഒഴിയാം , കുട്ടി പതിയെ വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കി ആ ചെറുപ്പക്കാരനെ തന്നെ വിവാഹം കഴിക്കണം. അപ്പോള്‍ അവള്‍ മറുപടിയായി പറഞ്ഞു ഇനി ആ വിവാഹം നടക്കില്ല അയാളുടെ വിവാഹം കഴിഞ്ഞു. അവന്‍ ആകാംഷയോടെ ചോദിച്ചു എന്തെ നിങ്ങളുടെ വിവാഹം നടന്നില്ല അയാള്‍ എന്തെ ഇങ്ങനെ പെരുമാറി . ഇല്ല ഞാന്‍ പ്രണയിക്കുന്ന കാര്യം അയാള്‍ക്ക് അറിയില്ലായിരുന്നു. അത് കേട്ട് അവന്‍ അമ്പരന്നു പിന്നെ ചോദിച്ചു ആട്ടെ ആരാ ആ കക്ഷി . അത് പിന്നെ നമ്മുടെ പ്രിത്വിരാജ് , വിക്കി വിക്കി അവള്‍ പറഞ്ഞു ഒപ്പിച്ചു. അവളുടെ അന്നേരത്തെ ഭാവം കണ്ടു അവന്‍ പൊട്ടിച്ചിരിച്ചു . അത് കണ്ടു അവളും പൊട്ടിച്ചിരിച്ചു. അവരുടെ ചിരിയുടെ അലകള്‍ അങ്ങ് പൂമുഖത് എത്തിയപ്പോള്‍ കാരണവര്‍ വീണ്ടും പറഞ്ഞു, കുട്ടികള്‍ക്ക് തമ്മില്‍ ഇഷ്ട്ടമായി എന്നാ തോന്നണേ എങ്കി പിന്നെ നാള് കുറിക്കാമല്ലോ, അത് കേട്ട് ബാക്കിയുള്ളവരും പൊട്ടിച്ചിരിച്ചു............

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️