2014, നവംബർ 27, വ്യാഴാഴ്‌ച

ഒരു ചെമ്പനീര്‍ പുവിന്റെ ഓര്‍മയ്ക്ക്........


മുംബൈ ഭീകരാക്രമണത്തിൽ  സ്വരാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച മേജർ സന്ദീപ്‌ ഉണ്ണികൃഷ്ണനെ അനുസമരിചു കൊണ്ട്  2008 നവംബർ 29 , ശനി ആഴ്ച ബ്ലോഗില ഞാൻ എഴുതിയ കുറിപ്പ് ചുവടെ........

മേജര്‍ സന്ദീപ് നീ രാജ്യത്തിന്‌ വേണ്ടി ചെയ്താ ത്യാഗം മറ്റൊന്നിനോടും തുലനം ചെയ്യാന്‍ ആവാത്തതാണ്. അത്തരമൊരു മഹത്തായ ത്യാഗം ചെയ്യാന്‍ എനിക്ക് സാധിച്ചില്ലല്ലോ അല്ലെങ്കില്‍ സാധിക്കിലല്ലോ എന്ന  സത്യം മനസ്സിലാക്കുമ്പോഴാണ് നിന്റെ പ്രവര്‍ത്തിയുടെ മഹത്വം നാം ഓരോരുത്തരും തിരിച്ചറിയുന്നത്‌. ഒന്നിനോടും താരതമ്യം ചെയ്യാനാവാത്ത വിധത്തില്‍ മഹത്വമുള്ളതായി നിന്റെ ജീവിതം . ഇന്നു നീലാകാശത്തില്‍ കണ്ണ് ചിമ്മുന്ന  നക്ഷത്രങ്ങളില്‍ ഏറ്റവുമധികം പ്രഭ ചൊരിഞ്ഞു കൊണ്ടു മിന്നിത്തിളങ്ങുന്ന നക്ഷത്രം ,അത് നീ തന്നെ അല്ലെ .അതെ അത് നീ തന്നെ ആണ് കാരണം അത്ര ഉജ്ജ്വലമായി പ്രകാശം ചൊരിയാന്‍ നിനക്കെ സാധിക്കയുള്ളൂ. നിനക്കെ അതിനുള്ള അര്ഹതയും ഉള്ളു  .മേജര്‍ സന്ദീപ് ഓരോ ജനമനസ്സിലും ജ്വലിച്ചു നില്ക്കുന്ന പൊന്‍ നക്ഷത്രമാണ് നീ . രാജ്യം നേരിടുന്ന ഓരോ പ്രതിസന്ധികളിലും  പതറാതെ നില്ക്കാൻ  , വെളിച്ചം പകരാന്‍, നേര്‍വഴിക്കു നടത്താന്‍ , ഉജ്ജ്വല പ്രഭ വിതറി നീ എന്നും അവിടെ ഉണ്ടാകുമല്ലോ ?. ഉണ്ടാകും കാരണം ഈ രാജ്യവും ജനങ്ങളും നിനക്കു അത്രമേല്‍ പ്രിയമാണല്ലോ . നിന്റെ ധീരോദാത്തമായ  ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരു ചെമ്പനീര്‍ പൂവ് സമര്‍പ്പിക്കുന്നു . ജയ് ഹിന്ദ്‌ .........

2014, നവംബർ 25, ചൊവ്വാഴ്ച

കാവിയ തലൈവൻ ............

തമിഴകം കാത്തിരിക്കുന്ന വസന്തബാലൻ ചിത്രം കാവ്യ തലൈവൻ നവംബർ 28 ന് വെള്ളിത്തിരയിലെത്തും .പൃഥ്വിരാജ് പ്രഥാനവേഷത്തില്‍ ചിത്രത്തിൽ സിദ്ധാര്‍ഥ്, വേദിക, നാസര്‍, അനൈക സോതി എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു . ചിത്രത്തിന് വേണ്ടി പുതുമയാർന്ന ശൈലിയിൽ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്‌ ഓസ്‌കര്‍ ജേതാവ് എ ആര്‍ റഹ്മാനാണ് . സംഗീത സാന്ദ്രമായ കാവിയ തലൈവനിലാണ് പ്രഗല്ഭ ഗാനരചയിതാവ് വാലി അവസാനമായി ഗാന  രചന നിര്വ്വഹിച്ചത്.

1920- കളിലെ തമിഴ്‌നാട്ടിലെ നാടക ചരിത്രവുമായി ബന്ധപ്പെട്ടതാണ് കഥ. ശിവാജി ഗണേശനെപ്പോലെ കുട്ടിക്കാലം മുതല്‍ നാടകക്കളരിയില്‍ പഠിച്ച്, ജീവിച്ച കുറേ കലാപ്രേമികള്‍. അത്തരം നടന്മാരുടെ ജീവിത പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
വള്ളി തിരുമണം പോലെ മുരുകന്റെയും വള്ളിയുടെയും കഥാ സംബന്ധമായ , തമിഴ് നാടക ചരിത്രവുമായി ബന്ധപ്പെട്ട ഒട്ടനവധി ദ്രിശ്യങ്ങൾ ചിത്രത്തിൽ പകർത്തിയിട്ടുണ്ട്.........

.റിപ്പോർട്ടുകൾ പ്രകാരം കെ. ബി . എസ സുന്ദരംബാളിന്റെയും , എസ ജി കിട്ടപ്പയുടെയും ജീവിത കഥയുമായി ചിത്രം ബന്ധപ്പെട്ടിരിക്കുന്നു....... ഗോമതി നായകം പിള്ള എന്നാ കഥാപാത്രമായി പ്രിഥ്വിരാജ് ഗംഭീര പ്രകടനം കഴ്ച്ചവചിരിക്കുന്ന കാവിയ തലൈവൻ പ്രതിനയകാൻ എന്നാ പേരില് മലയാളത്തിലും ഒരേ സമയം റിലീസ് ചെയ്യുന്നു........

2014, നവംബർ 24, തിങ്കളാഴ്‌ച

പുല്ലുമേടിന്റെ ഓര്‍മ്മയില്‍ ................

2011 മണ്ഡല കാല സമയത്ത് സ്നേഹഗീതം എന്നാ ബ്ലോഗിൽ  എഴുതിയ കുറിപ്പ് ചുവടെ..........

വീണ്ടും ഒരു മണ്ഡലകാലം കൂടി ആഗതമായി . കുളിര്‍ മഞ്ഞു പെയ്യുന്ന വൃശ്ചിക പുലരിയില്‍ ശരണ മന്ത്ര ധ്വനികള്‍ ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങി. വ്രതാനുഷ്ട്ടനങ്ങളിലൂടെ ആത്മ ശുധീകരണത്തിന്റെ പവിത്രമായ നാളുകള്‍ക്കു ശുഭാരംഭം . ഓരോ മണ്ഡല കാലവും  മുന്‍ വര്‍ഷങ്ങളിലെതിനേക്കാള്‍ തിരക്ക് വര്‍ധിക്കുകയാണ് പതിവ്. അതിനു ഇത്തവണയും മുടക്കം വരുന്നില്ല. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ മണ്ഡല കാലം അനിയന്ത്രിതമായ ഭക്ത ജന പ്രവാഹം ഉണ്ടാകുമെന്ന് തന്നെയാണ് സൂചനകള്‍. കഴിഞ്ഞ മണ്ഡലകാലം പുല്ലുമേട്ടില്‍ ഉണ്ടായ ദുരന്തം നമ്മള്‍ മറന്നിട്ടില്ല. പലപ്പോഴും ദുരന്തങ്ങള്‍ അപ്രതീക്ഷിതവും, നിയന്ത്രണാതീതവും ആയിട്ടാവും പ്രത്യക്ഷപ്പെടുക. പക്ഷെ ഓരോ ദുരന്തവും ഓരോ പാഠങ്ങള്‍ ആണ്. സമാനമായ സാഹചര്യങ്ങളില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് ഉണ്ട്. ദുരന്തങ്ങള്‍ സംഭവിച്ചു കഴിഞ്ഞു പരസ്പരം പഴിചാരുന്നതില്‍ അര്‍ത്ഥമില്ല. ഓരോ മണ്ഡല കാലത്തും അതാതു കാലങ്ങളിലെ സര്‍ക്കാരുകള്‍ ഒട്ടേറെ മുന്‍കരുതലുകള്‍ സ്വീകരിക്കാറുണ്ട്. എന്നിരുന്നാലും പലപ്പോഴും നമ്മള്‍ പ്രതീക്ഷിക്കാത്ത ദുരന്തങ്ങള്‍ സംഭവിക്കുന്നു. സര്‍ക്കാര്‍ മാത്രം ശ്രമിച്ചാല്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുകയില്ല, ഓരോ ഭക്തജനങ്ങളും , സമീപ പ്രദേശ വാസികളും , കച്ചവടം ചെയ്യുന്നവരും, വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവരും ഉള്‍പ്പെടെ എല്ലാവര്ക്കും ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ഉത്തരവാദിത്വം ഉണ്ട്. ചെറിയ ഒരു ശ്രദ്ധ കുറവില്‍ നിന്നാണ് പുല്ലുമെദു ദുരന്തം ഉണ്ടായതു. അത് കൊണ്ട് തന്നെ ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വ്യക്തിപരമായി ഓരോരുത്തരും ശ്രദ്ധ പുലര്‍ത്തേണ്ടത് ആണ്. കാത്തിരിപ്പിന്റെ നാളുകള്‍ കഴിയുകയായി ,ശരണ മന്ത്ര ധ്വനികള്‍ അന്തരീക്ഷത്തില്‍ അലയടിക്കുകയായി, ആത്മ ശുധീകരണത്തിന്റെ ഈ നാളുകളില്‍ എല്ലാ പ്രാര്‍ത്ഥനകളും..................

2014, നവംബർ 23, ഞായറാഴ്‌ച

പ്രിയപ്പെട്ട മെസ്സിക്ക്......

ലയണൽ മെസ്സി ചരിത്രം കുറിച്ചു. സെവില്ലക്കു എതിരെയുള്ള മത്സരത്തിൽ ബാര്സിലോനക്ക് വേണ്ടി ഹാട്രിക് നേടി 5-1 നു  തന്റെ ടീമിന് വിജയം നേടിക്കൊടുത്തപ്പോൾ റ്റെല്മൊ സാരസിന്റെ251 ഗോളുകളുടെ റെക്കോർഡ്‌ ആണ് മെസ്സി തിരുത്തി എഴിതിയതു. ലാലിഗയിലെ റെക്കോർഡ്‌ ഗോളുകൾ  നേടിയ മെസ്സിക്ക് അഭിനന്ദനങ്ങൾ.  ഇക്കഴിഞ്ഞ ലോകകപ്പ്‌ ഫുട്ബാൾ ഫൈനലിൽ ജെർമനിയോടു ഒരു ഗോളിന് പരാജയപ്പെട്ടപ്പോൾ സ്നേഹപൂര്വ്വം മെസ്സിക്ക് ...... എന്നാ തലക്കെട്ടിൽ സ്നേഹഗീതം എന്ന \ബ്ലോഗില ഞാൻ എഴുതിയ കുറിപ്പ് ചുവടെ........

നന്ദി, ലോക കപ്പിന്റെ തുടക്കം മുതൽ ഒടുക്കം വരെ കളിയഴകിന്റെ കാണാ കാഴ്ചകൾ നല്കിയതിനു, പുനര് ജീവനത്തിന്റെ പ്രതീക്ഷകൾ പകര്ന്നു നല്കിയതിനു. ഇടവപ്പാതി മഴയുടെ നേർത്ത ചിലംമ്പലുകൾക്ക് അപ്പുറം പലപ്പോഴും ഏകനായി ആണ് നിന്റെ കളി സൌന്ദര്യം ആസ്വദിച്ചത്. പലപ്പോഴും നിന്റെ ചിരിയിൽ പങ്കു ചേർന്നും, നിന്റെ നിരാശയിൽ ഖിന്നനായും എന്നാൽ മറ്റു ചിലപ്പോൾ നിന്നോട് കലഹിച്ചും ലോകകപ്പിന്റെ ഈ യാത്രയിൽ നമ്മൾ ഒരുമിച്ചു തന്നെ ഉണ്ടായിരുന്നു, പലപ്പോഴും സ്വകാര്യ ദുഃഖങ്ങൾ മറന്നു കൊണ്ടും , ദിനചര്യകൾ മാറ്റി മറിച്ചും.നിന്റെ ടീം കളിച്ച ആദ്യ കളി മുതൽ ഓരോ കളിക്ക് മുന്പും കളി വിദഗ്ദന്മാർ വിലയിരുത്തും അന്നന്നതോടെ നിന്റെ ടീം ലോക കപ്പിനോട് വിട പറയും എന്ന് , എന്നാൽ എനിക്ക് നിന്നില പ്രതീക്ഷ ഉണ്ടായിരുന്നു, ആ പ്രതീക്ഷ 100 ശതമാനവും നീ കാത്തു. എല്ലാവരുടെയും പ്രവച്ചനങ്ങളെയും കാറ്റിൽ പരത്തി നീയും നിന്റെ ടീമും ലോകകപ്പിന്റെ തുടക്കം മുതൽ അവസാന മത്സരത്തിലെ വിസിൽ മുഴങ്ങുന്നത് വരെ കളിക്കളത്തിൽ നിറഞ്ഞു നിന്നു. തീര്ച്ചയായും ഈ ലോകകപ്പ്‌ നീ അര്ഹിച്ചിരുന്നു. ഒരു പക്ഷെ മറ്റാരുടെയും പിഴവിനെക്കളും കാലത്തിനു പറ്റിയ വലിയ പിഴവാണ് നിനക്ക് ലൊകകപ്പിൽ മുത്തമിടാൻ കഴിയാതെ പോയത്. കാരണം കാലത്തിനു അതിന്റെ ചരിത്ര പുസ്തകത്തിൽ നിന്നെ പോലെ പ്രതിഭാശാലിയായ ഒരു കളിക്കാരനെ ലോക കപ്പുമായി ചേർത്ത് വൈക്കേണ്ട നിയോഗം ഉണ്ടായിരുന്നു.കാരണം ഫുട്ബാളിന് വേണ്ടി ജീവിതം തന്നെ സമര്പ്പിച്ച നീ ഫുട്ബാളിന് ആവശ്യമായത് എല്ലാം തിരിച്ചു നല്കുകയും ചെയ്തു. ഓരോരുത്തരും നിന്റെ ടീമിനെ എഴുതി തള്ളുമ്പോൾ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു. ഒരിക്കലും മികച്ച പ്രകടനം നടത്താതെ ഒരു ടീമിനും ഇത്രയേറെ മുന്നേറാൻ കഴിയില്ല , പ്രതിഭയില്ലാത്ത ഒരു കളിക്കാരനും ഇത്രയേറെ ഉയരങ്ങളിൽ എത്താനുമാവില്ല. ആ പ്രതീക്ഷയും വിശ്വസ്സവും നീ കാത്തു.  നിന്റെ നിരാശ വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ് എന്നറിയാം. ഏതൊരു തുടക്കതിനും ഒരു ഒടുക്കം ഉണ്ട് എന്നത് പോലെ , എല്ലാ ഒടുക്കങ്ങളും മറ്റൊരു തുടക്കതിനാണ് നാന്ദി കുറിക്കുന്നത്. ഇനിയും നിനക്ക് ഏറെ ദൂരം മുന്നോട്ടു പോകേണ്ടത് ഉണ്ട്. നഷ്ട്ടമായ അവസ്സരങ്ങളിലേക്ക് തിരിഞ്ഞു നോക്കി നിരാശനാകാതെ  മുന്നിലെ  പ്രതീക്ഷാ നിര്ഭരമായ വഴിത്താരയിലേക്ക് ധീരതയോടെ മുന്നോട്ടു പോകു,നിനക്ക് വേണ്ടി  കാലം അതിന്റെ ചരിത്ര പുസ്തകത്തിൽ ഇനിയും ഒട്ടേറെ താളുകൾ അവശേഷിപ്പിച്ചിട്ടുണ്ട്........ നിന്റെ ഇനിയുള്ള യാത്രകളിലും പ്രാർത്ഥനയുമായി ഒപ്പം ഞാൻ  ഉണ്ടാകും..........



2014, നവംബർ 20, വ്യാഴാഴ്‌ച

ആശങ്കയുടെ വിള്ളലുകള്‍.................

2011, നവംബർ 27, ഞായറാഴ്‌ച സ്നേഹഗീതം എന്ന എന്റെ ബ്ലോഗിൽ ഞ എഴുതിയ കുറിപ്പാണ് ചുവടെ. ഇന്നിപ്പോൾ 2014 നവംബർ മാസ്സത്തിൽ വീണ്ടും വലിയ ചര്ച്ചകളും വിവാദങ്ങളുമായി മുല്ലപ്പെരിയാർ തുടരുമ്പോൾ അന്ന് എഴുതിയ കുറിപ്പ് ഇന്നും ഒട്ടും പ്രസക്തി ചോരാതെ നിലനില്ക്കുന്നു. ഒരു പക്ഷെ ഏറ്റവും കൂടുതൽ പ്രതികരണങ്ങൾ കിട്ടിയ ഒരു പോസ്റ്റു കൂടി ആയിരുന്നു ആശങ്കയുടെ വിള്ളലുകൾ...... വായിക്കാം.........

നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള്‍ സൃഷ്ട്ടിചിരിക്കുന്നു. ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി അഞ്ചില്‍ ബ്രിടിഷുകാരനായ ജോണ് പെന്നി കികിന്റെ മേല്‍നോട്ടത്തിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ചത്‌. അന്ന് ഡാമിന്റെ കാലപ്പഴക്കം അന്പത് വര്‍ഷമായി നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇന്ന് മുല്ലപ്പെരിയാര്‍ നൂറ്റി പതിനാറു വര്ഷം പിന്നിട്ടിരിക്കുന്നു. ആധുനിക സാങ്കേതിക വിദ്യകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന ഡാമുകള്‍ പോലും അന്‍പതോ, അറുപതോ വര്ഷം മാത്രം നിലനില്‍ക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ ഇന്നും നിലനില്‍ക്കുന്നത് അവിസ്സ്വസ്സനീയമാണ് . കാലാകാലങ്ങളില്‍ ഉണ്ടായ ബലക്ഷയങ്ങള്‍ക്കും, വില്ലലുകള്‍ക്കും ഉപരിയായി തുടര്‍ തുടരെ ഉണ്ടാകുന്ന ഭൂ ചലനങ്ങള്‍ ഡാമിനെ ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന നിലയിലേക്ക് എത്തിച്ചിരിക്കുന്നു. അത് കൊണ്ട് തന്നെ എത്രയും വേഗം പുതിയ ഡാം നിര്മിക്കെണ്ടാതാണ്. ബഹുഭൂരിപക്ഷം വരുന്ന മലയാളികളുടെ ജീവന് ഭീഷണിയായി ഈ പഴയ ദാമിനെ ഇനിയും നിലനിര്‍ത്തുന്നത് ശുദ്ധ അബദ്ധമാണ്. ഇക്കാര്യത്തില്‍ കേരളം ഒറ്റക്കെട്ടാണ്. നമ്മുടെ സംസ്ഥാനത്തിന്റെയും, സഹോദരങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്തേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. പുതിയ ഡാം പണിയുമ്പോള്‍ നിലവിലുള്ള കരാര്‍ അട്ടിമരിക്കപ്പെടുമോഎന്നതാണ് തമിഴ്നാട്‌ ആശങ്കയോടെ കാണുന്നത്. പുതിയ ഡാം നിലവില്‍ വന്നാലും കരാര്‍ നിലവില്‍ ഉള്ളിടത്തോളം അത് പാലിക്കപ്പെടുമെന്നതും, കേരളത്തിനും, ജനങ്ങള്‍ക്കും ഉണ്ടായിരുക്കുന്ന അരക്ഷിതാവസ്ഥയും തമിഴ്നാടിനെയും, കേന്ദ്രത്തെയും ബോധ്യപ്പെടുത്തി സമവയങ്ങളിലൂടെ എത്രയും വേഗം ഈ പ്രശ്നം പരിഹരിക്കേണ്ടതാണ്. സുപ്രീം കോടതിയുടെ പരിഗണയില്‍ ഇരിക്കുന്ന വിഷയത്തില്‍ ഇടപെടാന്‍ ആവില്ല എന്ന് പറഞ്ഞു ആര്‍ക്കും ഇതില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ സാധിക്കുകയില്ല. സുപ്രീം കോടതിയുടെ പരഗനയില്‍ ആണെങ്കില്‍ പോലും അടിയതിരമായ വിഷയങ്ങളില്‍ തീരുമാനം കൈക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാരിനു അധികാരമുണ്ട്‌, ഒരു പക്ഷെ പരിമിത്കള്‍ ഉണ്ടെങ്കില്‍ സുപ്രീം കോടതി തന്നെ എത്രയും പെട്ടെന്ന് പ്രശ്ന പരിഹാരം ഉണ്ടാക്കട്ടെ. ഒരു ജനതയെ പാടെ തുടച്ചു മാറ്റിയതിനു ശേഷം പ്രശ്ന പരിഹാരം നടത്തിയിട്ട് കാര്യമില്ല. അതിനാല്‍ ലഭ്യമായ എല്ലാ മാര്‍ഗ്ഗങ്ങളില്‍ കൂടിയും അടിയതിരമായി മുല്ലപ്പെരിയാര്‍ വിഷയം പരിഹരിക്കേണ്ടതാണ്. സമീപ പ്രദേശങ്ങളില്‍ പാര്‍ക്കുന്ന ജനങ്ങള്‍ മാനസ്സികമായി ഏറെ വിഷമതകള്‍ നേരിടുന്നു എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്, ആശങ്കയും ഭീതിയും കുട്ടികളുടെ മാനസ്സിക നിലയെ തളര്‍ത്തുന്നു എന്നും പഠനങ്ങള്‍ കാണിക്കുന്നു. വളരെ ഗൗരവമുള്ള ഈ വിഷയം എത്രയും വേഗം പരിഹരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. ഈ വിഷയത്തില്‍ കേരളം ഒറ്റക്കെട്ടാണ്.കക്ഷി രാഷ്ട്രീയ വ്യ്ത്യസ്സമില്ലാതെ നേതാക്കളും ജനങ്ങളും ഈ പ്രശ്നത്തെ ഒരു മനസ്സോടെ സമീപിക്കുന്നത് പ്രതീക്ഷയുനര്തുന്നു. ബഹുമാന്യനായ മന്ത്രി പി. ജെ. ജോസഫു പറഞ്ഞു- മന്ത്രി സ്ഥാനം പോയാലും ഈ പ്രശനത്തില്‍ ഉടന്‍ പരിഹാരം കാണുമെന്നു, ഈ വാക്കുകള്‍ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ നേതാക്കളില്‍ നിന്നും ഇത്തരം ഉറച്ച ശബ്ദം ഉയരട്ടെ, കാരണം ജനപക്ഷത് ആത്മാര്‍ഥമായി നിലകൊള്ളുന്നത് കൊണ്ട് സ്ഥാനമാനങ്ങള്‍ പോയാല്‍ പോകട്ടെ എന്ന് വൈക്കണം എന്തെന്നാല്‍ ജനങ്ങള്‍ക്ക്‌ വേണ്ടി നഷ്ട്ടപ്പെടുതുന്ന സ്ഥാനമാനങ്ങള്‍; ജനങ്ങള്‍ തിരികെ നല്‍കും കാരണം അവരാണ് അന്തിമ വിധി കര്‍ത്താക്കള്‍...........

2014, നവംബർ 19, ബുധനാഴ്‌ച

എബോള ....... നമുക്കും കരുതിയിരിക്കാം........

 ഒരു പ്രത്യേക തരം വൈറസ്മൂലം നമ്മുടെ രോഗപ്രതിരോധ ശേഷി തകരുമ്പോളുണ്ടാകുന്ന രോഗമാണ്.  ഇംഗ്ലീഷില്‍ ഇത് എബോള വൈറസ് ഡിസീസ് അല്ലെങ്കില്‍ എബോള ഹെമോറേജിക് ഫീവര്‍ (EHF) എന്നൊക്കെ പറയുന്നു.  ഈ എബോള രോഗം മനുഷ്യനില്‍ വരുത്തുന്ന വൈറസ് അഞ്ചു തരത്തില്‍ പെടുന്നവയാണ്. ഇവയില്‍ ഒരെണ്ണമൊഴികെ മറ്റ് നാല് വിഭാഗം വൈറസുകള്‍ക്കും മനുഷ്യനില്‍ രോഗബാധയുണ്ടാക്കാന്‍ പര്യാപ്തമായവയാണ്.

1976 ലാണ് എബോള വൈറസ് കണ്ടെത്തുന്നത്.ബുണ്ടിബുഗ്യോ വൈറസ് (BDBV), എബോള വൈറസ്(EBOV), സുഡാന്‍ വൈറസ്(SUDV), തായ് ഫോറസ്റ്റ് വൈറസ്(TAFV) എന്നി വൈറസുകള്‍ രോഗത്തിന് ഹേതുവാകുന്നു. അഞ്ചാമത്തെ റെസ്റ്റോണ്‍ വൈറസ് മനുഷ്യരില്‍ രോഗമുണ്ടാക്കുന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടീല്ല.

എബോളക്ക് കാരണമാകുന്ന ഈ വൈറസുകളില്‍ ഏതെങ്കിലുമൊന്ന് മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പനി, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. ചിലരില്‍ പേശീ വേദന, തളര്‍ച്ച, ഛര്‍ദി, വയറിളക്കം തുടങ്ങിയവ്യും സംഭവിക്കാറുണ്ട്. രോഗം തിരിച്ചറിയാതെ അസുഖ ബാധ മൂര്‍ഛിക്കുമ്പോള്‍ ചിലരില്‍ ആന്തരികമോ ബാഹ്യമോ ആയ രക്തസ്രാവമുണ്ടാകാം. ചൊറിഞ്ഞു പൊട്ടല്‍, വൃക്ക-കരള്‍ പ്രവര്‍ത്തനങ്ങള്‍ താറുമാറാകല്‍ തുടങ്ങിയവയും സംഭവിക്കാം.

ഈ രോഗം മനുഷ്യരില്‍ ഉണ്ടായതല്ല .മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തിപ്പെട്ട വൈറസ് രോഗമാണ് എബോള. മേല്‍പ്പറഞ്ഞ വൈറസുകള്‍ ബാധിച്ച് രോഗം വന്ന മൃഗങ്ങളില്‍ നിന്നാണ് മനുഷ്യന് ഈ രോഗം പകര്‍ന്ന് ലഭിച്ചത്. രോഗബാധിത ജീവിയുടെ ശരീരദ്രവങ്ങളിലൂടെയാണ് എബോള പ്രധാനമായും പടരുന്നത്. എബോളബാധിച്ച മനുഷ്യന്റെ രക്തം നേരിട്ട് സ്പര്‍ശിക്കുന്നതിലൂടെയും മനുഷ്യരില്‍ ഈ രോഗം പടരുന്നു. ഈ രോഗം ബാധിച്ച വ്യക്തിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും രോഗം പകരും.

നിലവില്‍ ഈ വൈറസുകള്‍ക്കെതിരെ പ്രതിരോധ മരുന്നുകള്‍ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നതാണ് രോഗത്തേ നേരിടുന്നതില്‍ നിന്ന് മനുഷ്യന്‍ പരാജയപ്പെടുന്നത്. അസുഖത്തിന് നിലവില്‍ ചികിത്സകളും ഇല്ല.  ശരീരത്തിലെ ധാതുലവണങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും നിര്‍ജ്ജലീകരണം ഒഴിവാക്കാനായി ഓറല്‍ റീഹൈഡ്രേഷന്‍ ചികിത്സ നല്കാവുന്നതാണ്. രക്തസ്രാവം ഒഴിവാക്കാനുള്ള മരുന്നുകളും ലഭ്യമാണ്. തുടക്കത്തിലേ ചികിത്സ തേടിയാല്‍ രക്ഷപ്പെടാനുള്ള സാധ്യത വര്‍ദ്ധിക്കാം.

ഈ രോഗം ബാധിച്ച് മരണപ്പെട്ടവരില്‍ ഭൂരിഭാഗവും രക്തസ്രാവവും നിര്‍ജലീകരണവും മൂലമാണ് എന്ന് അറിയുമ്പോള്‍ ഈ പരിചരണത്തിന് പ്രാധാന്യമേറുന്നു. എന്നാല്‍ രോഗം എബോള തന്നെയെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. കാരണം മലമ്പനി, കോളറ തുടങ്ങിയ രോഗങ്ങള്‍ക്കും എബോളക്കു തുല്യമായ രോഗ ലക്ഷണങ്ങളാണ് ഉള്ളത്. അതിനാല്‍ എബോള ആണെന്ന് സ്ഥിരീകരിക്കുന്നതിന് മുമ്പ് ഈ മേല്‍പ്പറഞ്ഞ രോഗങ്ങള്‍ അല്ല എന്ന് ഉറപ്പു വരുത്തണം. രോഗബാധ സ്ഥിരീകരിച്ചാല്‍ മറ്റുള്ളവരില്‍ നിന്നും ഒറ്റപ്പെടുത്തി മാറ്റി പാര്‍പ്പിക്കുകയാണ് ഇത് പടരാതിരിക്കാനുള്ള മാര്‍ഗം.

932 പേരുടെ മരണമാണ് ഈ വൈറസ് ബാധമൂലം നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ രോഗം വ്യാപിക്കാന്‍   തുടങ്ങിയത് പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ നിന്നാണ്. തുടര്‍ന്ന് ഇത് സമീപ രാജ്യങ്ങളായ ലൈബീരിയ, നൈജീരിയ തുടസ്ങ്ങിയ രാജ്യങ്ങളിലേക്കും പടര്‍ന്നു.
നിലവില്‍ രോഗബാധമൂലം ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ലൈബീരിയയിലാണ്. നിലവില്‍ ഈ രാജ്യങ്ങളിലായി ഏകദേശം മൂവായിരത്തോളം ആളുകള്‍ രോഗബാധയേറ്റ് ചികിത്സയിലാണ്.
നിലവില്‍ റിപ്പൊര്‍ട്ട് ചെയ്തിരിക്കുന്ന മെഡിക്കല്‍ കേസുകളില്‍ ഭൂരിഭാഗവും മരണപ്പെട്ടിരിക്കുന്നതായാണ് വിവരം. എന്നാല്‍ ഇവയെല്ലാം മോശമായ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് സംഭവിച്ചിരിക്കുന്നത്. രോഗത്തിന് വ്യക്തമായ പ്രതിവിധികളില്ലെങ്കിലും മറ്റ് വൈറസ് രോഗങ്ങളെന്നപോലെ രോഗലക്ഷണങ്ങളെ ചികിത്സിച്ച് രോഗിയെ സുഖപ്പെടുത്താന്‍ സാധിക്കും.

എന്നാല്‍ ഇത് രോഗം ബാധിച്ച് ആദ്യ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുമ്പോള്‍ തന്നെ തുടങ്ങണം. എന്നാല്‍ മാത്രമേ രോഗിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിക്കു. രോഗ ലക്ഷണങ്ങള്‍ ഇല്ലാതായാലും പ്രതിരോധ വ്യവസ്ഥയേ കബളിപ്പിച്ച് ശരീരത്തില്‍ ഈ വൈറസുകള്‍ കുറച്ചുകാലം കൂടി നിലനില്‍ക്കും. അതിനാല്‍ രോഗിയുമായി 40 ദിവസത്തിനുള്ളിലെ ലൈഗിക ബന്ധം ഒഴിവാക്കുകയാണ് നല്ലത്.

മെര്‍സിനെ അപേക്ഷിച്ചു എബോള പിടിപെട്ടാല്‍ രക്ഷപ്പെടാനുള്ള സാധ്യത ഏറെ കുറവാണ്‌. മെര്‍സ്‌ പിടിപെട്ടാല്‍ 40 ശതമാനംവരെ രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെങ്കിലും എബോള പിടിപ്പെട്ടാല്‍ 10 ശതമാനം മാത്രമാണു രക്ഷപ്പെടാനുള്ള സാധ്യത. നമുക്കും കൂടുതൽ മുന്നോരുക്കങ്ങൾക്ക് സമയായി..........

2014, നവംബർ 18, ചൊവ്വാഴ്ച

റിയാലിറ്റി ഷോ...........

ഓരോ സെക്കന്റും  ഓരോ യുഗങ്ങളായി  രാഹുലിനു തോന്നി. എത്രയും പെട്ടെന്ന് ഇതൊന്നു അവസ്സാനിചിരുന്നെങ്കിൽ  ,ഏറ്റവും ജന പ്രീതി ആര്‍ജിച്ച റിയാലിറ്റി ഷോയുടെ സെമിഫൈനലിന്റെ എലിമിനേഷൻ  റൌണ്ട് പുരോഗമിക്കുകയാണ്. ഇനി താനും അരവിന്ദും മാത്രം ,അതിലൊരാള്‍ പുറത്താകും ഒരാള്‍ ഫൈനലില്‍ എത്തും . പുറത്തായവരുടെ കണ്ണുനീരും ഫൈനലില്‍ എത്തിയവരുടെ സന്തോഷവും ഒന്നും രാഹുല്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല .കാരണം താന്‍ പുറത്തായി എന്ന പ്രഖ്യാപനം കേൾക്കാൻ  മാത്രമായി അവന്‍ മനസ്സിനെ പാകപ്പെടുതുകയായിരുന്നു .അരവിന്ദുമായി  താരതമ്യം ചെയ്യുമ്പോള്‍ തന്റെ പാട്ടു അത്ര മികച്ചതോന്നുമല്ല എന്ന് രാഹുലിന്  തന്നെ അറിയാം . അവതാരക രഞ്ജിനി ആശ്വസിപ്പിക്കാൻ   പറഞ്ഞതൊന്നും രാഹുല്‍ കേട്ടതേ ഇല്ല. അവസ്സാനം സെലിബ്രിടി ഗസ്റ്റ് ആയി വന്ന മഞ്ജു വാര്യർ റിസള്‍ട്ട് കവര്‍ തുറന്നു .ഫൈനലില്‍ എത്തിയത് രാഹുല്‍. പ്രേക്ഷകരുടെ എസ് എം എസ്സുകളുടെ പിന്‍ബലത്തില്‍ അരവിന്ദിനെ പിന്തള്ളി രാഹുല്‍ ഫൈനലില്‍ കടന്നു . രാഹുലിന്  വിശ്വസിക്കാന്‍ കഴിഞ്ഞില്ല, . അരവിന്ദിന്റെ ദുഖം കണ്ണ് നീരായി ഒഴുകിയപ്പോള്‍ രാഹുല്‍ അരവിന്ദിനെ കെട്ടിപ്പിടിച്ചു. താനല്ല യഥാര്‍ത്ഥ വിജയി അരവിന്ദ് തന്നെയാണ് എന്ന്  പറയുകയും ചെയ്തു. പക്ഷെ കാര്യം ഇല്ലല്ലോ. പ്രേക്ഷകര്‍ രാഹുലിന്  നല്കിയ പിന്തുണ അത്ര ശക്തം ആയിരുന്നു...
വീട്ടിലേക്കു  ഉള്ള മടക്ക യാത്രയില്‍ രാഹുലിന്റെ  മനസ്സില്‍ സന്തോഷം തിര തല്ലുക ആയിരുന്നു. സ്റ്റുഡിയോ കടന്നു രാഹുലിന്റെ  ബൈക്ക് മെയിന്‍ റോഡിലേക്ക്‌ കടന്നു. ഫൈനലില്‍ എത്തിയ ആഹ്ലാദത്തില്‍ എതിരെ വന്ന വാഹനങ്ങള്‍ ഒന്നും രാഹുല്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല . പെട്ടെന്നാണ് എതിരെ വന്ന ടിപ്പര്‍ ലോറി രാഹുലിന്റെ  ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്. അമ്മേ എന്ന നിലവിളി ഓടെ രാഹുല്‍ റോഡിലേക്ക്‌ തെറിച്ചു വീണു. വീഴ്ചയിൽ   തല പൊട്ടി രക്തം ഒഴുകാന്‍ തുടങ്ങി . രാഹുലിന്റെ  ബോധം നശിച്ചു തുടങ്ങിയിരുന്നു. അര്‍ദ്ധ ബോധ അവസ്ഥയില്‍ അവന്‍ വിളിച്ചു പറഞ്ഞു -ആരെങ്കിലും എന്നെ ഹോസ്പിറ്റലില്‍ എത്തിക്കണേ അല്ലെങ്കില്‍ ഞാന്‍ മരിച്ചു പോകും. ചുറ്റും കുടി നിന്നവര്‍ ഓരോ അഭിപ്രായം പറഞ്ഞതല്ലാതെ സഹായിക്കാന്‍ ആരും മുന്നോട്ടു വന്നില്ല. രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ നിരങ്ങി നിരങ്ങി രാഹുല്‍ ഓരോ ആളുകളുടെ മുന്നിലും കൈ കൂപ്പി യാചിച്ചു. തന്റെ ജീവന്‍ രക്ഷിക്കാന്‍ ആരെങ്കിലും മുന്നോട്ട് വരണേ എന്ന് പൊട്ടി ക്കരഞ്ഞുകൊണ്ട് പറഞ്ഞു. കണ്ടവര്‍ കണ്ടവര്‍ അയ്യോ പാവം എന്ന് പറഞ്ഞതല്ലാതെ ഒരു സഹായവും ചെയ്തില്ല. ഒരല്‍പം വെള്ളം എങ്കിലും തരണേ എന്ന് പറഞ്ഞു കൊണ്ടു രാഹുല്‍ ബോധം അറ്റ് റോഡില്‍ നിലം പതിച്ചു. ഏതോ റിയാലിറ്റി ഷോ കണ്ടു രസിക്കുന്ന മട്ടില്‍ ആളുകള്‍ അപ്പോഴും രാഹുലിന്  ചുറ്റും കൂടി നില്‍ക്കുന്നുണ്ടായിരുന്നു.........

2014, നവംബർ 17, തിങ്കളാഴ്‌ച

ജയൻ- അന്നും ഇന്നും എന്നും ........


നവംബര്‍ 16 പിന്നിടുന്പോള്‍ മലയാളികളുടെ പ്രിയങ്കരനായ നടൻ ജയന്‍ നമ്മളില്‍ നിന്ന് അകന്നിട്ട് 34 വര്‍ഷം പിന്നിടുന്നു.
പതിനഞ്ച് വർഷം ജയൻ ഇന്ത്യൻ നേവിയിൽ സേവനമനുഷ്ടിച്ചിരുന്നു.ഇന്ത്യൻ നേവിയിൽ നിന്ന് രാജിവെക്കുമ്പോൾ ജയൻ ചീഫ് പെറ്റി ഓഫീസർ പദവിയിൽ എത്തിയിരുന്നു.പതിനഞ്ച് വർഷത്തെ നാവികജീവിതം ജയന് ജീവിതാനുഭവങ്ങളുടെ ബൃഹത്തായ ഒരു പുസ്തകമായിരുന്നു.
ജയന്‍റെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു. പ്രേംനസീര്‍, സോമന്‍, രാഘവന്‍, സുകുമാരന്‍, സുധീര്‍, വിന്‍സന്‍റ്, രവികുമാര്‍, മധു, മോഹന്‍, കമലഹാസന്‍ തുടങ്ങി നായകവേഷം കെട്ടിയിരുന്നവരുടെയെല്ലാം പ്രതിനായകനായിരുന്നു ജയന്‍. പക്ഷെ, ജയനിലെ വില്ലന്മാര്‍ പലപ്പോഴും പ്രക്ഷേകരുടെ കയ്യടി ഏറ്റുവാങ്ങിയിരുന്നു. അത് ജയന്‍റെ പ്രത്യേക രീതിയിലുള്ള അഭിനയ ശൈലി കൊണ്ടും ഡ്യൂപ്പില്ലാതെ സംഘട്ടന രംഗങ്ങളില്‍ അഭിനയിക്കുന്നത് കൊണ്ടുമായിരുന്നു.
വില്ലനായും ഉപനായകനായും നായകനായും തിളങ്ങിയ ജയന്‍ വേഷം എത്ര ചെറുതായാല്‍ പോലും അതിന് തന്‍റേതായ ഒരു മിഴിവ് നല്‍കാന്‍ എപ്പോഴും ശ്രമിച്ചിരുന്നു.
ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസില്‍മാന്‍ എന്ന് പറഞ്ഞുകൊണ്ട് നിര്‍ത്താവുന്ന നടനായിരുന്നു ജയന്‍.
പോസ്റ്റുമാനെ കാണ്‍മാനില്ല എന്ന ചിത്രമാണ് ജയന്‍റെ ആദ്യ ചിത്രം. എന്നാല്‍ ജയന്‍ എന്ന പേര് സ്വീകരിച്ച് അഭിനയിച്ചത് 1974ല്‍ പുറത്തിറങ്ങിയ ജേസിയുടെ ശാപമോക്ഷമാണ്. 70കളുടെ മധ്യത്തില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി ആദ്യമായി നായകവേഷമിട്ടത് പുതിയ വെളിച്ചത്തിലായിരുന്നു. ആദ്യ വടക്കന്‍പാട്ട് സിനിമ കണ്ണപ്പനുണ്ണിയായിരുന്നു. 1978ല്‍ പുറത്തിറങ്ങിയ തച്ചോളി അന്പുവാണ് ആദ്യ ഡബിള്‍ റോള്‍ ചിത്രം. മൊത്തം നാല് ഡബിള്‍ റോള്‍ ചിത്രങ്ങളിലാണ് അഭിനയിച്ചത്. പ്രശസ്ത നടി ഷീല സംവിധാനം ചെയ്ത ശിഖരങ്ങളിലും അഭിനയിച്ചു. പ്രേംനസീറിനൊപ്പമായിരുന്നു ജയന്‍ കൂടുതലും അഭിനയിച്ചത്. സീമയ്ക്കൊപ്പം പത്ത് ചിത്രങ്ങളില്‍ നായകനായി.
ശാരദ, ഷീല, ജയഭാരതി, ശ്രീവിദ്യ, വിധുബാല, ഭവാനി, സറീന വഹാബ്, നന്ദിതാ ബോസ്, വടിവുകരശി (തമിഴ്നടി), ശോഭന, ജയമാലിനി, ശുഭ തുടങ്ങിയ പ്രമുഖ നടിമാര്‍ക്കൊപ്പം അഭിനയിച്ചു.
1978ല്‍ ജയന്‍റെ 30 ചിത്രങ്ങളാണ് തിയേറ്ററുകളില്‍ എത്തിയത്. 1980ല്‍ ഇറങ്ങിയ ഐ.വി. ശശി സംവിധാനം ചെയ്ത അങ്ങാടി പണം തൂത്തുവാരിയ ചിത്രമായിരുന്നു. 125 ദിവസമാണ് ഈ ചിത്രം തിയേറ്ററുകളില്‍ ഓടിയത്. പൂട്ടാത്ത പൂട്ടുകള്‍ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. സഞ്ചാരി എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചു. ആറ് വര്‍ഷം കൊണ്ട് 116 സിനിമകളിലാണ് അഭിനയിച്ചത്. 
ഭാവാഭിനയത്തിനൊപ്പം ശരീരഭാഷ കൂടിച്ചേരുന്നതാണ് നടനെന്ന് മലയാള സിനിമ തിരിച്ചറിയാന്‍ തുടങ്ങിയത് ജയന്‍റെ കടന്നുവരവോടുകൂടിയായിരുന്നു. ജയന്‍റെ മനസ്സിലെ സാഹസികതയോടുള്ള പ്രണയം തുടക്കത്തില്‍തന്നെ തിരിച്ചറിഞ്ഞ സംവിധായകര്‍ ജയനുവേണ്ടി അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ കഥാഗതിയെ പോലും തിരുത്തിയെഴുതുകയായിരുന്നു. അഭിനയത്തോടൊപ്പം ശരീരത്തിന്‍റെ കരുത്തും വഴക്കവും കൂടിച്ചേര്‍ന്ന് ജയന്‍ അവതരിപ്പിച്ച പുതിയ സന്പ്രദായം ആവേശപൂര്‍വ്വം കാണികള്‍ നെഞ്ചിലേറ്റി. ജയന്‍റെ ശബ്ദവും ഗാംഭീര്യമുള്ളതായിരുന്നു. ജയന്‍റെ അഭിനയത്തിന് ആ ശബ്ദം തീക്ഷ്ണത നല്‍കി. 
കേവലം പത്തെഴുപത് മാസമേ ജയന് അഭിനയിക്കാന്‍ കഴിഞ്ഞുള്ളൂ. ചുരുങ്ങിയ ഈ കാലംകൊണ്ട് തന്നെ അദ്ദേഹം മലയാളത്തിലെ ആദ്യത്തെ ആക്ഷന്‍ഹീറോയും സൂപ്പര്‍സ്റ്റാറുമായി. ജയന്‍റെ ആരാധകര്‍ ശബ്ദവും വേഷവും അനുകരിക്കുന്നത് പതിവായിരുന്നു. 
കാസര്‍കോട്ടെ മിലന്‍ തിയേറ്ററിലാണ് ജയന്‍റെ കൂടുതല്‍ ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തിയിരുന്നത്. അക്കാലത്ത് ജയന്‍റെ ചിത്രങ്ങള്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്പ് തന്നെ പ്രേക്ഷകര്‍ സിനിമ കാണാന്‍ എത്തിയിരുന്നു. സ്ത്രീകളും വൃദ്ധരും കുട്ടികളും ഒരുപോലെ സ്നേഹിച്ച അപൂര്‍വ്വം നടന്മാരിലൊരാളാണ് ജയന്‍.
34വര്‍ഷങ്ങള്‍ക്ക് മുന്പ് മലയാള സിനിമക്ക് സംഭവിച്ച ആ നഷ്ടം ഇന്നും നികത്താനാവാതെ തുടരുകയാണ്. ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ ജയന്‍ മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ ശ്രദ്ധേയനാകുമായിരുന്നു. അത്രമാത്രം കരുത്തനായിരുന്നു ഈ നടന്‍. 
സിനിമക്കുവേണ്ടി ബലി കൊടുത്ത ജയനെ പിന്നീട് മിമിക്രിക്കാര്‍ എന്തുമാത്രം അപഹസിച്ചുവെന്നതും വേദനയുണ്ടാക്കുന്ന കാര്യമാണ്. അനുകരണം കലയാണെങ്കില്‍ ജയനെ ഇങ്ങനെയായിരുന്നോ അവതരിപ്പിക്കേണ്ടിയിരുന്നത്? സിനിമയിലും ജീവിതത്തിലും ഒരിക്കല്‍പോലും ജയന്‍ പറഞ്ഞിട്ടുണ്ടാവാന്‍ വഴിയില്ലാത്ത ഡയലോഗുകളാണ് ഇന്നത്തെ തലമുറ ജയന്‍റേതെന്ന പേരില്‍ ആഘോഷിക്കുന്നത്. ഇതൊന്നുമായിരുന്നില്ല ജയന്‍. മലയാളം കണ്ട ഏറ്റവും കരുത്തനായ നടന്‍ തന്നെയായിരുന്നു. 
അങ്ങാടിയിലെ ഒരു അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയുടെ വേഷത്തിൽ ജയൻ ഗർജ്ജിക്കുമ്പോൾ ആ സ്വരഗാംഭീര്യത്തിൽ കോരിത്തരിച്ച് ആംഗ്ലേയഭാഷ വശമില്ലാത്തവർ പോലും കയ്യടിച്ചു. സാഹസികത നിറഞ്ഞ അഭിനയമുഹൂർത്തങ്ങളോട് ജയന് വലിയ താൽപര്യമായിരുന്നു. കഠിനമായ പരിശ്രമത്തിലൂടെയാണ് മലയാളത്തിൽ സ്വന്തമായൊരു സിംഹാസനം ജയൻ തീർത്തത്. മറ്റ് നായകനടന്മാർക്കുവേണ്ടി ഡ്യൂപ്പുകൾ അടികൂടുമ്പോൾ ജയൻ അത് സ്വന്തമായി ചെയ്യുകയായിരുന്നു. അതിരുകടന്ന സാഹസികതതന്നെയാണ് ഒടുവിൽ ജയന്റെ ജീവനെടുത്തത്.
1980 നവംബര്‍ 16ന് 42-ാം വയസ്സില്‍ മദ്രാസ് ഷോളവാരത്തുവെച്ച് പി.എന്‍. സുന്ദരം സംവിധാനം ചെയ്ത കോളിളക്കം എന്ന ചിത്രത്തില്‍ അതിസാഹസിക രംഗമായ ഹെലികോപ്റ്ററില്‍ തൂങ്ങി ബാലന്‍ കെ. നായരെ വലിച്ച് താഴെയിടുന്ന രംഗത്തില്‍ അഭിനയിക്കുന്പോള്‍ ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച് തീപിടിച്ചായിരുന്നു ജയന്‍റെ മരണം. 
സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെ അഭിനയിച്ച ഈ നടന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങിയത് സാഹിസിക രംഗങ്ങളോടുള്ള അടങ്ങാത്ത ആവേശം മൂലമായിരുന്നു.
ചിത്രത്തിന്‍റെ പേരുപോലെ തന്നെ മലയാള സിനിമയില്‍ ജയന്‍റെ മരണം കോളിളക്കമുണ്ടാക്കി.
അതിസാഹസികനായ നടന്‍ നമ്മെ വിട്ട് കടന്നുപോയിട്ടും ഇന്നും പകരംവെക്കാനില്ലാത്ത നടനാണ് ജയന്‍.

2014, നവംബർ 16, ഞായറാഴ്‌ച

അടൂർ വിമർശിക്കപ്പെടുമ്പോൾ.........

കേരള ചലച്ചിത്രോൽസവവുമായി ബന്ടപ്പെട്ടു ശ്രീ അടൂർ ഗോപാലകൃഷ്ണനെ വിമര്ശിച്ചു കൊണ്ടുള്ള ചിലരുടെ പ്രസ്താവനകൾ കേട്ട് ലജ്ജ തോന്നി........ ന്യൂ ജെനരെശന്റെ അപോസ്തലന്മാർ എന്ന് സ്വയം ചമയൽ നടത്തുന്ന ഇത്തരക്കാരുടെ പ്രസ്താവനകൾ സാംസ്കാരിക കേരളം അര്ഹിക്കുന്ന അവഞ്ജയോടെ തള്ളിക്കളയും. ചുംബന സമരത്തെ പോലുള്ള ആഭാസ പ്രകടനങ്ങളെ പോലും പുത്തൻ തലമുറയുടെ അവകാശം എന്ന് പറഞ്ഞു പിന്തുണയ്ക്കുന്ന ഇത്തരം വിമർശകർ ഇംഗ്ലീഷ് അറിയണം എന്ന് പറഞ്ഞു എന്നതിന്റെ പേരില് ഉന്നയിക്കുന്ന വിമർശനങ്ങൾ എത്ര തരം താണത് ആണ്. ഇംഗ്ലീഷ് സിനിമകളിൽ നിന്ന് കോപ്പി ചെയ്യുന്നത് ആണ് ഇന്നത്തെ ന്യൂ ജെനരേശൻ മലയാള സിനിമകൾ എന്ന് ആര്ക്കാണ് അറിയാത്തത്. മലയാള സിനിമയോ , ഇന്ത്യൻ സിനിമയോ എന്നല്ല ലോക സിനിമയുടെ ചരിത്ര പുസ്തകത്തില പോലും രേഖപ്പെടുത്തിയിട്ടുള്ള പേരുകളിൽ ഒന്നാണ് ശ്രീ അടൂരിന്റെത് . ഇനി എത്ര തലമുറകള വന്നു പോയാലും അദേഹത്തിന്റെ ചിത്രങ്ങൾ പഠന വിധേയവുമാണ്‌. അത്തരത്തിൽ മലയാള സിനിമയെ ലോക ശ്രദ്ധയിൽ കൊണ്ട് വന്ന ഒരു മഹദ് വ്യക്തിത്വത്തെ പുത്തൻ തലമുറയ്ക്ക് മുന്നില് അപഹസ്സ്യനാക്കുന്നത് പ്രയസ്സകാരം തന്നെ...........

ദേശീയ അവാർഡ് ഏഴു തവണ ലഭിച്ചു
അന്താരാഷ്ട്ര സിനിമാ നിരൂപകരുടെ അവാർഡ് (FIPRESCI) അഞ്ചു തവണ തുടർച്ചയായി ലഭിച്ചു.
ദേശീയ, സംസ്ഥാന സിനിമാ അവാർഡുകൾ - സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, അനന്തരം, മതിലുകൾ, വിധേയൻ, കഥാപുരുഷൻ, നിഴൽക്കുത്ത്, ഒരു പെണ്ണും രണ്ടാണും.
എലിപ്പത്തായത്തിന് 1982-ൽ ലണ്ടൻ ചലച്ചിത്രോത്സവത്തിൽ സതർലാന്റ് ട്രോഫി ലഭിച്ചു
ഏറ്റവും മൗലികവും ഭാവനാപൂർണ്ണവുമായ ചിത്രത്തിന് 1982 ഇൽ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ് ലഭിച്ചു.

ആജീവനാന്ത സംഭാവനകളെ മുന്നിർത്തി ഇന്ത്യാ ഗവർണ്മെന്റിൽനിന്നു പത്മശ്രീ ലഭിച്ചു.

ആജീവനാന്ത സംഭാവനകളെ മുന്നിർത്തി ഇന്ത്യാ ഗവർണ്മെന്റിന്റെ ദാദാ സാഹെബ് ഫാൽകെ അവാർഡ് (2005

മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം

മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം

മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം

മികച്ച സംവിധായകർക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം

National Film Awards
1973 - Best Film - Swayamvaram
1995 - Best Film - Kathapurushan
1973 - Best Director - Swayamvaram
1985 - Best Director - Mukhamukham
1988 - Best Director - Anantharam
1990 - Best Director - Mathilukal
2008 - Best Director - Naalu Pennungal
1978 - Best Feature Film in Malayalam - Kodiyettam
1982 - Best Feature Film in Malayalam - Elippathayam
1985 - Best Feature Film in Malayalam - Mukhamukham
1990 - Best Feature Film in Malayalam - Mathilukal
1994 - Best Feature Film in Malayalam - Vidheyan
2003 - Best Feature Film in Malayalam - Nizhalkkuthu
1985 - Best Screenplay - Mukhamukham
1988 - Best Screenplay - Anantharam
1980 - National Film Award – Special Jury Award / Special Mention (Non-Feature Film) - The Chola Heritage
1984 - Best Book on Cinema - Cinemayude Lokam

Kerala State Film അവാര്ട്സ്
1977 - Best Film - Kodiyettam
1981 - Best Film - Elippathayam
1984 - Best Film - Mukhamukham
1993 - Best Film - Vidheyan
2008 - Best Film - Oru Pennum Randaanum
1977 - Best Director - Kodiyettam
1984 - Best Director - Mukhamukham
1987 - Best Director - Anantharam
1993 - Best Director - Vidheyan
2008 - Best Director - Oru Pennum Randaanum
1977 - Best Story - Kodiyettam
1993 - Best Screen Play - Vidheyan
2008 - Best Screen Play - Oru Pennum Randaanum
1982 - Best Documentary Film - Krishnanattam
1999 - Best Documentary Film - Kalamandalam Gopi
2005 - Best Short Film - Kalamandalam Ramankutty Nair
2004 - Best Book on Cinema - Cinemanubhavam




അടൂരിന്റെ ചലച്ചിത്രങ്ങൾ

സ്വയംവരം (1972) - (സംവിധാനം), കഥ, തിരക്കഥ (കെ.പി.കുമാരനുമൊത്ത് രചിച്ചു).
കൊടിയേറ്റം (1977) - കഥ, തിരക്കഥ, സംവിധാനം
എലിപ്പത്തായം (1981) - കഥ, തിരക്കഥ, സംവിധാനം
മുഖാമുഖം (1984) - കഥ, തിരക്കഥ, സംവിധാനം
അനന്തരം (1987‌‌) - കഥ, തിരക്കഥ, സംവിധാനം
മതിലുകൾ (1989) - തിരക്കഥ, സംവിധാനം
വിധേയൻ (1993) - തിരക്കഥ, സംവിധാനം
കഥാപുരുഷൻ (1995) - കഥ, തിരക്കഥ, സംവിധാനം
നിഴൽക്കുത്ത് (2003) - കഥ, തിരക്കഥ, സംവിധാനം
നാല്‌ പെണ്ണുങ്ങൾ (2007) - തിരക്കഥ, സംവിധാനം
ഒരു പെണ്ണും രണ്ടാണും (2008) - തിരക്കഥ, സംവിധാനം

അടൂരിന്റെ ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും
ദി ലൈറ്റ്
എ ഗ്രേറ്റ് ഡേ (1965)ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡിപ്ലോമ ഫിലിം
ദ് മിത്ത് (1967)
എ ഡേ അറ്റ് കോവളം
എ മിഷൻ ഓഫ് ലൗ
ആന്റ് മാൻ ക്രിയേറ്റഡ് (1968)
മൺതരികൾ
ഡേഞ്ജർ അറ്റ് യുവർ ഡോർസ്റ്റെപ്പ് (1968)
മോഹിനിയാട്ടം
പ്രതിസന്ധി
ഗംഗ
കിളിമാനൂരിൽ ഒരു ദശലക്ഷാധിപതി
ഗുരു ചെങ്ങന്നൂർ
ടുവേർഡ്സ് നാഷണൽ എസ്.ടി.ഡി (1969)
പാസ്റ്റ് ഇൻ പെർസ്പെക്ടീവ് (1975)
യക്ഷഗാനം (1979)
ദ് ചോള ഹെറിറ്റേജ് (1980)
കൃഷ്ണനാട്ടം (1982)
റോമാൻസ് ഓഫ് റബ്ബർ
ഇടുക്കി
കലാമണ്ഡലം ഗോപി (ഡോക്യുമെന്ററി) (2000)
കൂടിയാട്ടം
കലാമണ്ഡലം രാമൻകുട്ടിനായർ

അടൂരിന്റെ ഗ്രന്ഥങ്ങൾ
സിനിമയുടെ ലോകം - കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
സിനിമാനുഭവം - മാതൃഭൂമി ബുക്ക്സ്
സിനിമ, സാഹിത്യം, ജീവിതം - കറന്റ് ബുക്ക്സ്

പ്രസിദ്ധീകരിച്ചിട്ടുള്ള തിരക്കഥകൾ

കൊടിയേറ്റം - പൂർണ്ണ പബ്ലിക്കേഷൻസ്
എലിപ്പത്തായം - കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
മുഖാമുഖം - ഡി. സി. ബൂക്ക്സ്
മതിലുകൾ - മാതൃഭൂമി ബുക്ക്സ്
വിധേയൻ - എം. ജി. യൂണിവേഴ്സിറ്റി കോ-ഓ സൊസൈറ്റി
കഥാപുരുഷൻ - കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
നിഴൽക്കുത്ത് - ഡി.സി. ബുക്സ്

ഇംഗ്ലീഷിലുള്ള തിരക്കഥകൾ
Rat-trap - Seagull Books
Face to Face - Seagull Books
Monologue - Seagull Books

2014, നവംബർ 14, വെള്ളിയാഴ്‌ച

ധോണി ഉൾപ്പെടെയുള്ള എല്ലാ പേരുകളും പുറത്തു വിടണം........

മുദഗൽ കമ്മിറ്റി സമര്പ്പിച്ച റിപ്പോർട്ടിൽ ശ്രീനിവസ്സനും മെയ്യപനും ഉള്പ്പെടെ ഉള്ളവരുടെ പേരുകൾ പരമോന്നത നീതി പീഠം പുറത്തു വിട്ടു. ഏതൊരു കൊച്ചു കുട്ടിക്കും അറിയാവുന്നത് പോലെ ശ്രീനിവാസ്സൻ - ധോണി - മെയ്യപ്പൻ ത്രയങ്ങൾ തന്നെയാണ് ഈ വത് വൈപ് കേസിലെ മുഖ്യ പ്രതികൾ. കളിക്കാരുടെ പേരുകൾ പുറത്തു വിടുക തന്നെ വേണം. കാരണം ശ്രീശാന്ത് ഉള്പ്പെടയുള്ള ചിലരുടെ പേരുകൾ മാത്രം ബി സി സി ഐ തന്നെ പുറത്തു വിടുകയും അവര്ക്കെതിരെ നടപടി എടുക്കുകയും ചെയ്തു. നിസ്സഹായരായ കുറച്ചു പേരുടെ തലയില കെട്ടി വച്ച് രക്ഷപ്പെടാൻ ആയിരുന്നു ബി സി സി ഐ യുടെ ശ്രമം. അത്തരം ഒരു സാഹചര്യത്തിൽ നിയമത്തിന്റെ മുന്നില് എല്ലാവരും തുല്യർ ആണെന്ന യാദര്ത്യം ഉറപ്പിക്കാനും നീതി അത് എല്ലാ വിഭാഗങ്ങല്ക്കും തുല്യമാണ് എന്ന് ബോധ്യപ്പെടുത്താനും ധോണി ഉള്പ്പെടെയുള്ള കളിക്കാരുടെ പേരുകൾ എത്രയും വേഗം വെളിപ്പെടുത്തുക തന്നെ വേണം...... 

2014, നവംബർ 10, തിങ്കളാഴ്‌ച

സച്ചിന്റെ സാന്നിധ്യം അനിവാര്യം.........

കേരള ബ്ലാസ്റെര്സിന്റെ മൂന്നാം ഹോം മാച്ച് 12/11/14 ബുധനാഴ്ച കൊച്ചിയിൽ നടക്കുമ്പോൾ സച്ചിന്റെ സാന്നിധ്യം അനിവാര്യമാണ്. മുംബൈ എഫ് സി യുമായുള്ള മത്സരം വളരെ നിർണായകമാണ്. ഒരു പക്ഷെ ഈ മത്സരത്തിന്റെ ഫലമാകും കേരളയുടെ കിരീട സാധ്യതകൾക്ക് വിധി പറയുക. അത് കൊണ്ടുതന്നെ നമ്മുടെ പ്രിയപ്പെട്ട സച്ചിന്റെ സാന്നിധ്യം കേരളം ഒന്നടങ്കം ആഗ്രഹിക്കുന്നു. സച്ചിന്റെ സാന്നിധ്യം ടീമിനും കേരള ആരാധകര്ക്കും നല്കുന്ന മാനസ്സിക കരുത്തു വളരെ വലുതാണ് . മാത്രമല്ല സച്ചിന്റെ ജന്മ നാടായ മുംബൈയുംയാണ് കേരളത്തിന്റെ ഏറ്റുമുട്ടൽ, അത് കൊണ്ട് തന്നെ ഏതു വിധത്തില നോക്കിയാലും സച്ചിന്റെ സാന്നിധ്യം നിർണയകവും അനിവാര്യവുമാണ്‌..... പ്രിയപ്പെട്ട സച്ചിൻ നമ്മൾ കാത്തിരിക്കുന്നു. തീര്ച്ചയായും നാളെ സച്ചിനെ പ്രതീക്ഷിച്ചു കൊണ്ട് വലിയൊരു ആരധകകൂട്ടം സ്റെടിയത്തിൽ ഉണ്ടാവും ഒപ്പം  കേരള ബ്ലാസ്റെര്സിന്റെ വിജയവും.......

2014, നവംബർ 9, ഞായറാഴ്‌ച

ഇലയും മുള്ളും........

ഡൽഹിയിലെ പെണ്‍കുട്ടിയും , സൌമ്യ യും ഒക്കെ ആക്രമിക്കപ്പെട്ടപ്പോൾ അതിനെതിരെ ഉറക്കെ ശബ്ദിച്ച ജയരാജ്‌ എന്ത് കൊണ്ട് ചുംബന സമരത്തെ എതിർത്തു, അതുവഴി സദാചാര പോലിസിനെ ന്യായീകരിക്കുകയും, സ്ത്രീപക്ഷത്തിൽ നിന്ന് വിട്ടുനില്ക്കുകയും അല്ലെ ചെയ്തത് എന്നാ എന്റെ പെണ് സുഹൃത്തിന്റെ ചോദ്യമാണ് ഇത്തരത്തിൽ ഒരു കുറിപ്പ് എഴുതാൻ കാരണം. ചോദ്യം ന്യായമാണ് , പക്ഷെ അതിനു എന്റെ പക്ഷവും അറിയേണ്ടതുണ്ട്. തീര്ച്ചയായും എന്നും ഞാൻ സദാചാര പോലീസിനു എതിരാണ്, സ്ത്രീപക്ഷതു നിന്ന് നിലപാടുകൾ പറയാറുമുണ്ട്. പക്ഷെ ചുംബന സമരം പോലുള്ള ഒരു സമര രീതിയെ ഒരിക്കലും ഞാൻ അനുകൂലിക്കുന്നില്ല. ലക്‌ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്ന് പറയാറുണ്ട്. പക്ഷെ ഇവിടെ മാര്ഗ്ഗം സാധൂകരിക്കപ്പെടുന്നതല്ല എന്ന് തന്നെയാണ് എന്റെ പക്ഷം. ഈ സമരത്തെ എതിർത്തു കൊണ്ടുള്ള എന്റെ പോസ്റ്റിൽ ഞാൻ കെട്ടി പിടിക്കാറുണ്ട് , ച്ചുംബിക്കാറുണ്ട്, സെക്സിൽ ഏര്പ്പെടാറുണ്ട് പക്ഷെ പൊതു നിരത്തിൽ പ്രദർശിപ്പിക്കുവനല്ല എന്ന് വ്യക്തമായി പറയുന്നുണ്ട്. അതിൽ തന്ന്നെ എല്ലാം ഉണ്ട്. കാമുകനും കാമുകിയും ചുംബിക്കുന്നതിൽ തെറ്റുണ്ട് എന്ന് ഞാൻ പറഞ്ഞിട്ടില്ല , എന്റെ യാത്രാ വേളകളിലും മറ്റും ഇത്തരത്തിലുള്ള രംഗങ്ങൾ ധാരാളം കണ്ടിട്ടും ഉണ്ട്. അവരെ ഒന്നും വിളിച്ചു ഞാൻ സദാചാര പ്രസംഗം നടത്തിയിട്ടില്ല അത് അവരുടെ സ്വാതന്ത്ര്യം . പക്ഷെ ഞാൻ എതിര്ത്തത് പൊതു സ്ഥലത്ത് എല്ലാവരെയും വിളിച്ചു കൂട്ടി ഇത്തരത്തിൽ നടത്തുന്ന ഒരു സമര രീതിയെ ആണ്.പിന്നെ എല്ലാക്കാലത്തും ഇലയും മുള്ളും എന്നാ ഒരു കാഴ്ചപ്പാട് തന്നെയാണ് സമൂഹത്തിൽ കാണുന്നത്. ചുംബന സമരത്തിന്റെ കാര്യത്തിലും അത് തന്നെ ആണ് പ്രകടമായത്. നമുക്കെല്ലാം അറിയുന്ന ഒരു പെണ്‍കുട്ടി ഈ സമരവുമായി ബന്ടപ്പെട്ടു തന്റെ സുഹൃത്തുക്കളെ ചുംബിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വന്നിരുന്നു. അതിൽ ഒരു ചിത്രം ആ പെണ്‍കുട്ടിയും സുഹൃത്തും ചുണ്ടോടു ചുണ്ട് ചേർത്ത് ചുംബിക്കുന്നത് ആയിരുന്നു. അത് പലരും പോസ്റ്റു ചെയ്യുകയും , കമന്റ്‌ പറയുകയും ചെയ്തു. അവിടെ ആ പെണ്‍കുട്ടിയെ പരാമര്ഷിച്ചു വന്ന കമന്റുകൾ 1 ഇവൾ ഇത്തരക്കരിയോ  ?  2 ഇവള്ക്ക് ചോദിക്കാനും പറയാനും ആരുമില്ലേ ? 3 ഇവളുടെ വീട്ടുകാരെ പറഞ്ഞാൽ മതിയല്ലോ ? ...... അതെ സമയം ആ ചെറുപ്പക്കാരനെ പരാമർശിച്ച് വന്ന കമന്റുകൾ 1 അളിയാ ബെസ്റ്റ് ടൈം 2 അവൻ മൊതലാക്കി 3 നിന്റെ സമയം തന്നടാ , നമുക്കും കിട്ടുമോ ? . എന്ത് കൊണ്ട് ഇങ്ങനെ ? ഒരേ കാര്യം ചെയ്താ ആണ്‍ കുട്ടിയേയും പെണ്‍കുട്ടിയെയും വേര്തിരിച്ച് അഭിപ്രായം പറഞ്ഞ കൂട്ടത്തില പഴയ തലമുറ അല്ല പുതിയ തലമുറയാണ് കൂടുതൽ. ചുംബന സമരത്തിൽ പങ്കെടുത്ത ഒരു ആണ്‍കുട്ടിക്കും പഴി കേള്ക്കേണ്ടി വന്നില്ല കേട്ടതും മുഴുവൻ പെണ്‍കുട്ടികള ആണ്. എന്ത് കൊണ്ട് നമ്മുടെ സമൂഹത്തിന്റെ ഘടന അതായിപോയി. ആ കാഴ്ചപാടിനെ ആണ് മാറ്റേണ്ടത്. അവിടെയാണ് ഇലയും മുള്ളും എന്നാ വിഷയത്തിന്റെ പ്രാധാന്യം . വാക്കുകൾ കൊണ്ടായാലും പീഡനം പീഡനം തന്നെ അല്ലെ. ചുംബന സമരം പോലുള്ള ഒരു സമരത്തിന്റെ അന്തര ഫലം അല്ലെങ്കിൽ അത് വഴി ഉണ്ടാകുന്ന പ്രതികരണങ്ങൾ ഏറ്റവും ദോഷകരമായി ബാധിക്കുന്നത് പെണ്‍കുട്ടികളെ തന്നെ ആയിരിക്കും എന്നാ തിരിച്ചറിവിൽ നിന്ന് കൊണ്ടാണ് ഞാൻ അതിനെ എതിര്ത്തത്. കാരണം അപ്പോഴും സ്ത്രീ പക്ഷത് നിന്ന് തന്നെയാണ് ഞാൻ ചിന്തിച്ചത്. എന്നാൽ ഇത്തരത്തിലുള്ള ഓർമ്മപെടുതലുകൾ നടത്തേണ്ട സാംസ്കാരിക ജിഹ്വകൾ നിശബ്ദത പാലിച്ചപ്പോൾ എന്നെപോലെ ദീര്ഘാ വീഷനത്തോടെ ചിന്തിച്ച ഒരാള്ക്കു ഇങ്ങനെയേ പ്രതികരിക്കാൻ കഴിയുമായിരുന്നുള്ളൂ. പ്രകൃതി നല്കിയിരിക്കുന്ന ഒരു പരിരക്ഷ യുടെ ചട്ടക്കൂടിലാണ് പുരുഷന പലപ്പോഴും ഇത്തരം കാര്യങ്ങളിൽ നിന്ന് രക്ഷ നേടുന്നത്. ഒരു പക്ഷെ ഗര്ഭം ധരിക്കാനുള്ള ശേഷി പുരുഷനും സ്ത്രീക്കും തുല്യം ആയിരുന്നെങ്കിൽ ഞാൻ ഉള്പ്പെടെയുള്ള പുരുഷ സമൂഹത്തിലെ എത്ര പുരുഷന്മാർ അവിഹിത ഗര്ഭം ധരിക്കാതവരായി ബാക്കി ഉണ്ടാവുമായിരുന്നു. അത് കൊണ്ട് ഇത്തരം കാര്യങ്ങളിൽ സ്ത്രീ സമൂഹം തന്നെയാണ് കുരിശിൽ ഏറ്റപ്പെടുന്നത്. അതിനു മാറ്റം ഉണ്ടാകത്തിടത്തോളം ഇത്തരം സമരമുറകൾ ചെയ്യുമ്പോൾ അവൾ തന്നെയാണ് അവളുടെ പരിരക്ഷ ഉറപ്പു വരുത്തേണ്ടതും. സദാചാര പോലീസിനോട് എന്നും ഞാൻ എതിര്പ്പ് പ്രകടമാക്കിയിട്ടുണ്ട് അത് ഇനിയും തുടരുകയും ചെയ്യും അതെ സമയം തന്നെ ചുംബന സമരം പോലുള്ള സമരരീതികളുടെ അനന്തര ഫലങ്ങളെ കുറിച്ച് ചിന്തിക്കുമ്പോൾ അവയോടുള്ള വിയോജിപ്പും രേഖപ്പെടുത്താതെ വയ്യ. പിന്നെ മറ്റൊരു കാര്യം സോഷ്യൽ മീഡിയ യിൽ സജീവമായി ഇടപെടുന്ന ആൾ എന്നാ നിലയില ഒരു കാര്യം ആര്ജ്ജവത്തോടെ പറയാൻ എനിക്ക് കഴിയും എന്തെന്നാൽ നാളിതുവരെ ആയി ആരുടേയും പോസ്റ്റുകളിൽ ഒരു മോശപ്പെട്ട കമന്റ്‌ പോലും ഞാൻ ചെയ്തിട്ടില്ല , ആരുടേയും എഴുത്തിന്റെ സ്വാതന്ത്ര്യത്തിൽ കൈ കടത്തിയിട്ടും ഇല്ല, മറിച്ച് എന്റെ നിലപാടുകൾ വ്യക്തമായി എന്റെ പോസ്റ്റുകളിൽ പറയുക മാത്രമേ ചെയ്തിട്ടുള്ളൂ. അങ്ങനെ ആല്ല എന്ന് ആരെങ്കിലും ചൂണ്ടി കാണിക്കുന്ന പക്ഷം സോഷ്യൽ മീഡിയയിലെ എന്റെ സാന്നിധ്യം ആ നിമിഷം അവസാനിപ്പിക്കുവാൻ ഞാൻ തയ്യാറുമാണ്.........

2014, നവംബർ 6, വ്യാഴാഴ്‌ച

നന്ദി സച്ചിൻ........

കേരള ബ്ലാസ്റെര്സിന്റെ ആദ്യ ഹോം മാച്ചിനു കുടുംബ സമേതം കൊച്ചിയിൽ എത്തുകയും,  പ്ലയിംഗ് ഇറ്റ്‌ മൈ വേ യുടെ പ്രകാശനം നിര്വ്വഹിക്കുകയും ചെയ്ത സച്ചിന് ഹൃദയം നിറഞ്ഞ നന്ദി.........
ഫുട്ബാളിന്റെ ആവേശം അതിന്റെ വാനോളം ഉയര്ത്താൻ സച്ചിന്റെ സാന്നിധ്യത്തിന് കഴിഞ്ഞു. ആ ആവേശ തേരിലേറി കേരള ബ്ലാസ്റെര്സ് വിജയം നേടുകയും ചെയ്തു...... നന്ദി സച്ചിൻ , കേരളത്തെ ഹൃദയത്തോട് ചേർത്ത് വച്ചതിനു, ഫുട്ബാളിന്റെ ആവേശം പകര്ന്നു നല്കിയതിനു ............  ഒരായിരം നന്ദി.........

2014, നവംബർ 4, ചൊവ്വാഴ്ച

സച്ചിൻ എത്തുന്നു... കേരളവും കൊച്ചിയും ആവേശത്തിൽ........

കേരള ബ്ലാസ്റെര്സിന്റെ ആദ്യ ഹോം മാച്ച് 06/11/14 വ്യാഴാഴ്ച കൊച്ചിയിൽ നടക്കുമ്പോൾ ആവേശമായി സച്ചിനും ഉണ്ടാകും. കൂടാതെ സച്ചിന്റെ ആത്മ കഥയായ പ്ലയിംഗ് ഇറ്റ്‌ മൈ വേ യുടെ പ്രകാശനവും കൊച്ചിയിൽ നടക്കും.
 വളരെ അഭൂതപൂര്വ്വമായ ജനക്കൂട്ടം മത്സരം കാണാൻ എത്തുമെന്നാണ് റിപ്പോർട്ടുകൾ. മത്സരത്തിനു വേണ്ടി കേരള ബ്ലാസ്റെര്സും എഫ് സി ഗോവയും എത്തി കഴിഞ്ഞു. കേരള ബ്ലാസ്റെര്സിന്റെ ആദ്യ മത്സരങ്ങൾ എല്ലാം തന്നെ എവേ മാച്ചുകൾ ആയിരുന്നു. വളരെ പ്രയാസകരമായ സാഹചര്യങ്ങളിലും ഒരു വിജയവും ഒരു സമനിലയുമായി എല്ലാ കളികളിലും മികച്ച പ്രകടനം നടത്താൻ കേരള ബ്ലാസ്റെര്സിനു സാധിച്ചിട്ടുണ്ട്. മിക്ക മാച്ചുകളിലും കേരള തന്നെയാണ് മികച്ച കളി പുറത്തു എടുത്തത്‌ എങ്കിലും ഫിനിഷിങ്ങിൽ ഉണ്ടാകുന്ന ചില പിഴവുകൾ ആണ് കേരളത്തിന്റെ വിജയം അകറ്റി നിരത്തിയത്. എന്തായാലും ഇനി ഹോം മാച്ചുകൾ ആണ് . പുതിയൊരു തുടക്കം ഇവിടെ നിന്ന് ആരംഭിക്കാം. തീര്ച്ചയായും നമ്മുടെ പ്രിയപ്പെട്ട സച്ചിന്റെയും കേരളത്തിന്റെ മുഴുവൻ പിന്തുണയും കേരള ബ്ലാസ്റെര്സിനു പുതാൻ ഊര്ജ്ജം പകര്ന്നു നല്കുക തന്നെ ചെയ്യും. വിജയത്തിന്റെ പുത്തൻ ഏടുകൾ എഴുതാൻ കേരള ബ്ലാസ്റെര്സ് തയ്യാറെടുത്തു കഴിഞ്ഞു....... ആശംസകൾ..... പ്രാർത്ഥനയോടെ......

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️