ഡൽഹിയിലെ പെണ്‍കുട്ടിയും , സൌമ്യ യും ഒക്കെ ആക്രമിക്കപ്പെട്ടപ്പോൾ അതിനെതിരെ ഉറക്കെ ശബ്ദിച്ച ജയരാജ് എന്ത് കൊണ്ട് ചുംബന സമരത്തെ എതിർത്തു, അതുവഴി സദാചാര പോലിസിനെ ന്യായീകരിക്കുകയും, സ്ത്രീപക്ഷത്തിൽ നിന്ന് വിട്ടുനില്ക്കുകയും അല്ലെ ചെയ്തത് എന്നാ എന്റെ പെണ് സുഹൃത്തിന്റെ ചോദ്യമാണ് ഇത്തരത്തിൽ ഒരു കുറിപ്പ് എഴുതാൻ കാരണം. ചോദ്യം ന്യായമാണ് , പക്ഷെ അതിനു എന്റെ പക്ഷവും അറിയേണ്ടതുണ്ട്. തീര്ച്ചയായും എന്നും ഞാൻ സദാചാര പോലീസിനു എതിരാണ്, സ്ത്രീപക്ഷതു നിന്ന് നിലപാടുകൾ പറയാറുമുണ്ട്. പക്ഷെ ചുംബന സമരം പോലുള്ള ഒരു സമര രീതിയെ ഒരിക്കലും ഞാൻ അനുകൂലിക്കുന്നില്ല. ലക്‌ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്ന് പറയാറുണ്ട്. പക്ഷെ ഇവിടെ മാര്ഗ്ഗം സാധൂകരിക്കപ്പെടുന്നതല്ല എന്ന് തന്നെയാണ് എന്റെ പക്ഷം. ഈ സമരത്തെ എതിർത്തു കൊണ്ടുള്ള എന്റെ പോസ്റ്റിൽ ഞാൻ കെട്ടി പിടിക്കാറുണ്ട് , ച്ചുംബിക്കാറുണ്ട്, സെക്സിൽ ഏര്പ്പെടാറുണ്ട് പക്ഷെ പൊതു നിരത്തിൽ പ്രദർശിപ്പിക്കുവനല്ല എന്ന് വ്യക്തമായി പറയുന്നുണ്ട്. അതിൽ തന്ന്നെ എല്ലാം ഉണ്ട്. കാമുകനും കാമുകിയും ചുംബിക്കുന്നതിൽ തെറ്റുണ്ട് എന്ന് ഞാൻ പറഞ്ഞിട്ടില്ല , എന്റെ യാത്രാ വേളകളിലും മറ്റും ഇത്തരത്തിലുള്ള രംഗങ്ങൾ ധാരാളം കണ്ടിട്ടും ഉണ്ട്. അവരെ ഒന്നും വിളിച്ചു ഞാൻ സദാചാര പ്രസംഗം നടത്തിയിട്ടില്ല അത് അവരുടെ സ്വാതന്ത്ര്യം . പക്ഷെ ഞാൻ എതിര്ത്തത് പൊതു സ്ഥലത്ത് എല്ലാവരെയും വിളിച്ചു കൂട്ടി ഇത്തരത്തിൽ നടത്തുന്ന ഒരു സമര രീതിയെ ആണ്.പിന്നെ എല്ലാക്കാലത്തും ഇലയും മുള്ളും എന്നാ ഒരു കാഴ്ചപ്പാട് തന്നെയാണ് സമൂഹത്തിൽ കാണുന്നത്. ചുംബന സമരത്തിന്റെ കാര്യത്തിലും അത് തന്നെ ആണ് പ്രകടമായത്. നമുക്കെല്ലാം അറിയുന്ന ഒരു പെണ്‍കുട്ടി ഈ സമരവുമായി ബന്ടപ്പെട്ടു തന്റെ സുഹൃത്തുക്കളെ ചുംബിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വന്നിരുന്നു. അതിൽ ഒരു ചിത്രം ആ പെണ്‍കുട്ടിയും സുഹൃത്തും ചുണ്ടോടു ചുണ്ട് ചേർത്ത് ചുംബിക്കുന്നത് ആയിരുന്നു. അത് പലരും പോസ്റ്റു ചെയ്യുകയും , കമന്റ് പറയുകയും ചെയ്തു. അവിടെ ആ പെണ്‍കുട്ടിയെ പരാമര്ഷിച്ചു വന്ന കമന്റുകൾ 1 ഇവൾ ഇത്തരക്കരിയോ ? 2 ഇവള്ക്ക് ചോദിക്കാനും പറയാനും ആരുമില്ലേ ? 3 ഇവളുടെ വീട്ടുകാരെ പറഞ്ഞാൽ മതിയല്ലോ ? ...... അതെ സമയം ആ ചെറുപ്പക്കാരനെ പരാമർശിച്ച് വന്ന കമന്റുകൾ 1 അളിയാ ബെസ്റ്റ് ടൈം 2 അവൻ മൊതലാക്കി 3 നിന്റെ സമയം തന്നടാ , നമുക്കും കിട്ടുമോ ? . എന്ത് കൊണ്ട് ഇങ്ങനെ ? ഒരേ കാര്യം ചെയ്താ ആണ്‍ കുട്ടിയേയും പെണ്‍കുട്ടിയെയും വേര്തിരിച്ച് അഭിപ്രായം പറഞ്ഞ കൂട്ടത്തില പഴയ തലമുറ അല്ല പുതിയ തലമുറയാണ് കൂടുതൽ. ചുംബന സമരത്തിൽ പങ്കെടുത്ത ഒരു ആണ്‍കുട്ടിക്കും പഴി കേള്ക്കേണ്ടി വന്നില്ല കേട്ടതും മുഴുവൻ പെണ്‍കുട്ടികള ആണ്. എന്ത് കൊണ്ട് നമ്മുടെ സമൂഹത്തിന്റെ ഘടന അതായിപോയി. ആ കാഴ്ചപാടിനെ ആണ് മാറ്റേണ്ടത്. അവിടെയാണ് ഇലയും മുള്ളും എന്നാ വിഷയത്തിന്റെ പ്രാധാന്യം . വാക്കുകൾ കൊണ്ടായാലും പീഡനം പീഡനം തന്നെ അല്ലെ. ചുംബന സമരം പോലുള്ള ഒരു സമരത്തിന്റെ അന്തര ഫലം അല്ലെങ്കിൽ അത് വഴി ഉണ്ടാകുന്ന പ്രതികരണങ്ങൾ ഏറ്റവും ദോഷകരമായി ബാധിക്കുന്നത് പെണ്‍കുട്ടികളെ തന്നെ ആയിരിക്കും എന്നാ തിരിച്ചറിവിൽ നിന്ന് കൊണ്ടാണ് ഞാൻ അതിനെ എതിര്ത്തത്. കാരണം അപ്പോഴും സ്ത്രീ പക്ഷത് നിന്ന് തന്നെയാണ് ഞാൻ ചിന്തിച്ചത്. എന്നാൽ ഇത്തരത്തിലുള്ള ഓർമ്മപെടുതലുകൾ നടത്തേണ്ട സാംസ്കാരിക ജിഹ്വകൾ നിശബ്ദത പാലിച്ചപ്പോൾ എന്നെപോലെ ദീര്ഘാ വീഷനത്തോടെ ചിന്തിച്ച ഒരാള്ക്കു ഇങ്ങനെയേ പ്രതികരിക്കാൻ കഴിയുമായിരുന്നുള്ളൂ. പ്രകൃതി നല്കിയിരിക്കുന്ന ഒരു പരിരക്ഷ യുടെ ചട്ടക്കൂടിലാണ് പുരുഷന പലപ്പോഴും ഇത്തരം കാര്യങ്ങളിൽ നിന്ന് രക്ഷ നേടുന്നത്. ഒരു പക്ഷെ ഗര്ഭം ധരിക്കാനുള്ള ശേഷി പുരുഷനും സ്ത്രീക്കും തുല്യം ആയിരുന്നെങ്കിൽ ഞാൻ ഉള്പ്പെടെയുള്ള പുരുഷ സമൂഹത്തിലെ എത്ര പുരുഷന്മാർ അവിഹിത ഗര്ഭം ധരിക്കാതവരായി ബാക്കി ഉണ്ടാവുമായിരുന്നു. അത് കൊണ്ട് ഇത്തരം കാര്യങ്ങളിൽ സ്ത്രീ സമൂഹം തന്നെയാണ് കുരിശിൽ ഏറ്റപ്പെടുന്നത്. അതിനു മാറ്റം ഉണ്ടാകത്തിടത്തോളം ഇത്തരം സമരമുറകൾ ചെയ്യുമ്പോൾ അവൾ തന്നെയാണ് അവളുടെ പരിരക്ഷ ഉറപ്പു വരുത്തേണ്ടതും. സദാചാര പോലീസിനോട് എന്നും ഞാൻ എതിര്പ്പ് പ്രകടമാക്കിയിട്ടുണ്ട് അത് ഇനിയും തുടരുകയും ചെയ്യും അതെ സമയം തന്നെ ചുംബന സമരം പോലുള്ള സമരരീതികളുടെ അനന്തര ഫലങ്ങളെ കുറിച്ച് ചിന്തിക്കുമ്പോൾ അവയോടുള്ള വിയോജിപ്പും രേഖപ്പെടുത്താതെ വയ്യ. പിന്നെ മറ്റൊരു കാര്യം സോഷ്യൽ മീഡിയ യിൽ സജീവമായി ഇടപെടുന്ന ആൾ എന്നാ നിലയില ഒരു കാര്യം ആര്ജ്ജവത്തോടെ പറയാൻ എനിക്ക് കഴിയും എന്തെന്നാൽ നാളിതുവരെ ആയി ആരുടേയും പോസ്റ്റുകളിൽ ഒരു മോശപ്പെട്ട കമന്റ് പോലും ഞാൻ ചെയ്തിട്ടില്ല , ആരുടേയും എഴുത്തിന്റെ സ്വാതന്ത്ര്യത്തിൽ കൈ കടത്തിയിട്ടും ഇല്ല, മറിച്ച് എന്റെ നിലപാടുകൾ വ്യക്തമായി എന്റെ പോസ്റ്റുകളിൽ പറയുക മാത്രമേ ചെയ്തിട്ടുള്ളൂ. അങ്ങനെ ആല്ല എന്ന് ആരെങ്കിലും ചൂണ്ടി കാണിക്കുന്ന പക്ഷം സോഷ്യൽ മീഡിയയിലെ എന്റെ സാന്നിധ്യം ആ നിമിഷം അവസാനിപ്പിക്കുവാൻ ഞാൻ തയ്യാറുമാണ്.........
2014, നവംബർ 9, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ