ഗ്രിഹാതുര സ്മരണകളുണര്‍ത്തി മറ്റൊരു പൊന്നോണം കൂടി. സ്നേഹത്തിന്റെയും, സഹോദര്യതിന്റെയും , ഐശ്വര്യത്തിന്റെയും , സംബല്‍സമൃതിയുടെയും സമത്വ സുന്ദരമായ ആ നല്ല നാളുകള്‍ ഒരിക്കല്‍ക്കൂടി വന്നെതുകയായി . തുംബയും, മുക്കുറ്റിയും, കാക്ക പൂവും , നിറഞ്ഞ ബാല്യത്തിനെ നാട്ടിടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഓര്‍മകള്‍ക്ക് മാധുര്യം എറ്രുന്നു. ഒഴുകിപ്പരക്കുന്ന ഓണ നിലാവില്‍ മുറ്റത്തെ തൈമാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുമ്പോള്‍, ചുറ്റു പാട് നിന്നും പതിയെ ഉയര്‍ന്നു കേള്‍ക്കുന്ന പൂവിളികള്‍ , ആഹ്ലാദത്തിന്റെ അലയൊലികള്‍, മറ്റുള്ളവരെക്കാളും ഭംഗിയായി പൂക്കളം ഒരുക്കുന്നതിന് വേണ്ടി പുലരും മുന്‍പേ പൂക്കള്‍ തേടി നാട്ടിടവഴികളില്‍ കൂടിയുള്ള യാത്രകള്‍ , പുല്‍കൊടി തുമ്പുകളില്‍ നിന്ന് ഇറ്റിറ്റു
വീഴുന്ന മഞ്ഞിന്‍ തുള്ളികള്‍, സൂര്യന്റെ തലോടല്‍ കാത്തു വിടരാന്‍ വെമ്പി നില്‍ക്കുന്ന പൂമൊട്ടുകള്‍ , ഓണ സമ്മാനമായി കിട്ടിയ പുത്തന്‍ കുപ്പായങ്ങള്‍, വിഭവ സമൃദ്ധമായ ഓണസദ്യ , എന്നിരുന്നാലും വിഭവ സമൃദ്ധമായ സദ്യിക്കും, പുത്തന്‍ കുപ്പായത്തിനും ഓണം എത്തുന്നതും കാത്തിരുന്ന നൊമ്പരപ്പെടുത്തുന്ന എന്റെ ബാല്യം മറു വശത്ത്. കൈപ്പു ഏറിയ ജീവിത യാത്രയ്ക്ക് ഇടയിലും ഓണത്തിന് മുടങ്ങാതെ സദ്യയും, പുത്തന്‍ കുപ്പായങ്ങളും ഒക്കെയായി ഒരു കുറവും വരുത്താത അമ്മയുടെ സ്നേഹ സാമീപ്യം. ഒരു പക്ഷെ ഇന്ന് എത്ര ഓണക്കോടികള്‍ വാങ്ങി ഞാന്‍ അമ്മയ്ക്ക് നല്‍കിയാലും അമ്മ പകര്‍ന്നു നല്‍കിയ സ്നേഹ വാല്സല്യങ്ങള്‍ക്ക് പകരമാവില്ല. വേദനയുടെ , കണ്ണീരിന്റെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ ഇഴകള്‍ കൊണ്ട് തുന്നിയ ആ കുപ്പായങ്ങള്‍ക്ക് പകരം നല്‍കാന്‍ എത്ര ജന്മങ്ങള്‍ എടുതാലാണ് കഴിയുക. തൂശനിലയില്‍ ഓണസദ്യ കഴിക്കുമ്പോള്‍ , ഓണത്തിന്റെ ആഹ്ലാദ ആരവങ്ങള്‍ക്കു ഇടയില്‍ നാം മറന്നു പോകുന്ന , ആഹ്ലാദങ്ങളില്‍ നിന്ന് മാറി നില്‍കേണ്ടി വരുന്ന സോദരങ്ങള്‍ ക്ക് വേണ്ടി ഒരു പിടി ചോറ് ഇപ്പോഴും മാറ്റി വൈക്കാറുണ്ട്. ഓര്‍മയുടെ ജാലകങ്ങള്‍ അടയ്ക്കുമ്പോള്‍ ഇന്നും ഓണത്തിന്റെ പ്രാധാന്യം കുറയുന്നില്ല, . കാലത്തിനെ കുത്തൊഴുക്കില്‍ ഓണത്തിന്റെ ചിത്രങ്ങള്‍ക്കും മാറ്റങ്ങള്‍ ഉണ്ടായത് സ്വാഭാവികം. എങ്കിലും ഓണം എന്നും മലയാളിയുടെ ഹൃദയ തുടിപ്പായി തന്നെ നില കൊള്ളുന്നു. തുംബയും, മുക്കുറ്റിയും, കാക്കപ്പൂവും നിറഞ്ഞ നാട്ടിടവഴികള്‍ അന്യമാകുമ്പോഴും , ഊഞ്ഞാല് കെട്ടിയ തൈമാവുകള്‍ അപൂര്‍വ്വ കാഴ്ചകള്‍ ആകുമ്പോഴും, സ്നേഹത്തിനെയും, സാഹോദര്യത്തിന്റെയും, സമത്വത്തിന്റെയും, സന്ദേശം ഉണര്‍ത്തി ഓണമെതുമ്പോള്‍ ആഹ്ലാദാരവത്തോടെ മലയാളി ഓണത്തെ വരവേല്‍ക്കുന്നു. സ്നേഹത്തിന്റെയും, നന്മയുടെയും, ഉറവകള്‍ ഒരിക്കലും നഷ്ട്ടമാകില്ല എന്നാ പ്രതീക്ഷ നല്‍കി കൊണ്ട് ഇന്നും അവശേഷിക്കുന്ന നാട്ടിടവഴികളിലും, വയല്‍ വരമ്പുകളിലും, വേലി പടര്പ്പുകളിലും, തുംബയും, മുക്കുറ്റിയും, കാക്കപ്പൂവും, ചിരി തൂകി നില്‍ക്കുന്നു, ഓണനിലാവു ഒഴുകി പരകകുന്നു, ഓണ തുമ്പികള്‍ വട്ടമിട്ടു പരകകുന്നു, പൂവിളികള്‍ ഉയരുന്നു.......... എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണ ആശംസകള്‍ .............
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്ഡോസള്ഫാന് നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര് അണക്കെട്ടില് ആശങ്കയുടെ വിള്ളലുകള്, അത് മനസ്സുകളില് അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്ക്ക് നേരെ നീട്ടിയപ്പോള് അവളുടെ കൈകള് വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല് ചടങ്ങിന്റെ ടെന്ഷന് അവ...