മെമ്മറീസിനുശേഷം ജീത്തു ജോസഫും പൃഥ്വിരാജും ഒന്നിക്കുന്ന പുതിയ ചിത്രം ഊഴം ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തും.
ജീത്തു ജോസഫ് തന്നെയാണ് തിരക്കഥ. കുടുംബബന്ധങ്ങളുടെ കഥ പറയുന്ന സിനിമയില്‍ സൂര്യ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഒരു പ്രതികാരകഥയാണ് ചിത്രം പറയുന്നത്. ദിവ്യാപിള്ളയാണ് നായിക. സംവിധായകനും നടനുമൊക്കെയായ ബാലചന്ദ്രമേനോനാണ് പൃഥ്വിരാജിന്റെ അച്ഛനായി വരുന്നത്. സീത പൃഥ്വിരാജിന്റെ അമ്മയുടെവേഷത്തിലും, പുതുമുഖ നടി രസ്ന സഹോദരിയായും അഭിനയിക്കുന്നു. ഷാംദത്ത് സൈനുദ്ദീനാണ് ഛായാഗ്രഹണം. സി ജോര്‍ജ്ജും ആന്റോ പടിഞ്ഞാറേക്കരയും ചേര്‍ന്നാണ് നിര്‍മാണം. ഇറ്റ്‌സ് ജസ്റ്റ് എ മാറ്റര്‍ ഓഫ് ടൈം എന്നാണ് സിനിമയുടെ ടാഗ് ലൈന്‍.