2017, മേയ് 19, വെള്ളിയാഴ്‌ച

#മഴക്കാലപൂർവ്വശുചീകരണം കാര്യക്ഷമമാക്കാം രോഗങ്ങളെ തടയാം⚡🌈




 #
തിരുവനന്തപുരം നഗര ഹൃദയത്തിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനും ബസ് സ്റാൻഡിനും വളരെ അടുത്ത് നിന്നുള്ള ദൃശ്യം ആണിത്. ഏതാണ്ട് എല്ലാ ഓടകളും ജലസ്രോതസ്സുകളും എല്ലാം തന്നെ പ്ലാസ്റ്റിക്കും മറ്റു ഖര മാലിന്യങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ആരാണ് ഇതിനു ഉത്തരവാദി ?. തീർച്ചയായും നമ്മൾ ഓരോരുത്തരും തന്നെയാണ്. സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ശുചീകരണം , ബോധവൽക്കരണം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തുണ്ട് എങ്കിലും ബോധപൂർവ്വമായോ അല്ലാതെയോ ഉള്ള നമ്മൾ ഓരോരുത്തരുടെയും പ്രവർത്തനങ്ങൾ കൊണ്ട് മാലിന്യങ്ങൾ അടിഞ്ഞു കൂടുകയാണ്. തൽ സ്ഥിതി തുടർന്നാൽ കുറച്ചു ദിവസ്സം തുടർച്ചയായി മഴ പെയ്താൽ നഗരം വെള്ളത്തിനടിയിൽ ആവുകയും കൂടുതൽ  സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുകയും ചെയ്യുന്ന അവസ്ഥയാണ് മുന്നിൽ കാണുന്നത്. അത് കൊണ്ട് തന്നെ മഴക്കാല  പൂർവ്വ ശുചീകരണത്തിൽ ഓരോ വ്യക്‌തികളും അവനവന്റെ കടമ നിർവ്വഹിക്കുകയാണ് പ്രധാനം.

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️