2016, മാർച്ച് 30, ബുധനാഴ്‌ച

എന്നും നന്മകൾ !!!!

ഒരിക്കൽ ഗാന്ധിജി ട്രെയിൻ യാത്രക്ക്  ഒരുങ്ങുകയായിരുന്നു . സ്റ്റെഷനിൽ എത്തിയപ്പോഴേക്കും ട്രെയിൻ പുറപ്പെടാൻ തുടങ്ങിയിരുന്നു. പെട്ടെന്ന് ഗാന്ധിജി ട്രെയിനിലേക്ക്‌ ചാടിക്കയറി. തിടുക്കപ്പെട്ടു കയറുന്നതിനു ഇടയിൽ ഒരു കാലിലെ ചെരുപ്പ് ട്രാക്കിലേക്ക് വീണു പോയി. ട്രെയിൻ മുന്നോട്ടു പോകുന്നു. പെട്ടെന്ന് ഗാന്ധിജി തന്റെ മറ്റേ കാലിൽ കിടക്കുന്ന ചെരുപ്പ് ഊരിയെടുത്തു . എന്നിട്ട് ആദ്യത്തെ ചെരുപ്പ് വീണ സ്ഥലത്തേക്ക് വലിച്ചെറിഞ്ഞു. ആ ബോഗിയിൽ ഇത് കണ്ടു നിന്നവർ എല്ലാം അത്ഭുതപ്പെട്ടു . അവരോടായി ഗാന്ധിജി പറഞ്ഞു. " എന്തായാലും ഈ ഒരു ചെരുപ്പ് കൊണ്ട് എനിക്ക് ഒരു പ്രയോജനവും ഇല്ല , തന്റെ കാലിൽ നിന്നും ട്രാക്കിലേക്ക് വീണു പോയ ഒരു ചെരുപ്പ് കൊണ്ടും ആർക്കും പ്രയോജനം ഇല്ല, മറിച്ച് രണ്ടു ചെരുപ്പുകളും ഒരിടത്ത് കിടന്നാൽ അത് കിട്ടുന്ന ആളിന് പ്രയോജനപ്പെടും "! എന്ത്  സുന്ദരമായ ഒരു പ്രവർത്തിയാണ് ഗാന്ധിജി ചെയ്തത്. നമ്മൾ ആണെങ്കിലോ എന്റെ ചെരുപ്പ് ഇട്ടു ആരും സുഖിക്കണ്ട എന്ന് കരുതി ഒന്നുകിൽ ആ ഒറ്റ ചെരുപ്പ് ബാഗിലാക്കി വീട്ടില്  കൊണ്ട്  വന്നിടും അല്ലെങ്കിൽ മറ്റെവിടെക്കെങ്കിലും വലിച്ചെറിയും .
ഒന്ന് ആലോചിച്ചു നോക്കു, ദിവസ്സവും നമ്മൾ എത്ര ഭക്ഷണം പാഴാക്കി കളയുന്നു. ഉപയോഗിക്കാത്തതും പാകം അകാത്തതുമായ കുപ്പായങ്ങൾ , ചെരുപ്പുകൾ തുടങ്ങി നമുക്ക് ഉപയോഗം ഇല്ലാത്തതും എന്നാൽ നമ്മുടെ സഹജീവികൾക്ക് വളരെ ഉപയോഗം ഉള്ളതുമായ  എത്രയോ വസ്തുക്കൾ നമ്മുടെ പക്കൽ ഉണ്ടാവും . അവയെല്ലാം  എത്തേണ്ട കൈകളിൽ എത്തുകയാണെങ്കിൽ എത്ര നന്നായേനെ . മാധുര്യമൂറുന്ന വാക്കുകളിലും പ്രസംഗങ്ങളിലും മാത്രം ഒതുക്കാതെ നമുക്ക് ഓരോരുത്തർക്കും ഇത്തരം ചെറിയ ചെറിയ നന്മകളിലൂടെ ഈ ലോകം കൂടുതൽ സുന്ദരമാക്കി തീർക്കാം !!!!

കുല മഹിമയുടെ ചോരപ്പൂക്കൾ....

പ്രിയപ്പെട്ടവരേ..... എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ  പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാ...