2015, നവംബർ 24, ചൊവ്വാഴ്ച

പറയാതെ വയ്യ......

ജീവനക്കാരെ സംബന്ധിച്ച സര്ക്കാരിന്റെ പരിഷ്കരണ നിർദേശങ്ങൾ വരുമ്പോൾ   അത് ചര്ച്ച ചെയ്യപ്പെടുക സ്വാഭാവികമാണ്. ചില നിർദേശങ്ങൾ അന്ഗീകരിക്കുമ്പോഴും  പോരായ്മകൾ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കുകയും ചെയ്യാറുണ്ട്. എല്ലാ വിഭാഗത്തിൽ പെട്ട സംഘടനാ നേതാക്കളും ഇത്തരം ചർച്ചകളിൽ പങ്കെടുക്കാരും ഉണ്ട്. അത് ആവശ്യം വേണ്ടതും ആണ്. ഇന്നലെയും ചില ചനെലുകളിൽ പരിഷ്കരണ നടപടികളെ കുറിച്ചുള്ള ചർച്ചകൾ നടന്നത് കണ്ടു. എല്ലാ സംഘടനകളിൽ പെട്ട നേതാക്കളും അവരുടെ നിലപാടുകൾ ചൂണ്ടി ക്കാട്ടുകയും ചെയ്തു. മുഴുവൻ ജീവനക്കാരെയും പ്രതിനിധാനം ചെയ്തു കൊണ്ട് തന്നെയാണ്. നമ്മുടെ സംഘടനകളുടെ തലപ്പത്തുള്ളവർ ഈ ചർച്ചകളിൽ പങ്കെടുക്കുന്നത്. എന്നാൽ ഇവിടെ പറഞ്ഞു വരുന്നത് മറ്റൊരു കാര്യമാണ്. ഇത്തരം ചർച്ചകളിൽ നമ്മുടെ സംഘടനാ നേതാക്കൾക്ക് ഒപ്പം തന്നെ സർവീസിൽ നിന്ന് വിരമിച്ച ജീവനക്കാരെയും ഈ ചർച്ചകളിൽ വിളിക്കാറുണ്ട്. എന്നാൽ വിരമിച്ച ജീവനക്കാർ സംഘടനാ നേതാക്കളെയും ജീവനക്കാരെയും മേലുദ്യോഗസ്തെരും  കുറ്റം പറയുക മാത്രമാണ് ചെയ്തു കാണുന്നത്. ഇന്നും ഇന്നലെയും അല്ല എക്കാലത്തും വിരമിച്ച ജീവനക്കാർ ചർച്ചകളിൽ ഇത്തരം  അഭിപ്രായങ്ങൾ തന്നെയാണ് പറയുന്നത്, തികച്ചും ദൌര്ഭാഗ്യകരമാണ്. അവർ വിരമിച്ച ശേഷം പ്രളയമാണ് നടക്കുന്നത് എന്നാ തരത്തിലാണ് അവരുടെ വിമർശനങ്ങൾ. എന്നാൽ അത്തരം വിമർശനങ്ങൾ തികച്ചും ഏക പക്ഷീയം ആണ്. ഇത്തരത്തിൽ വിമര്ശനം ഉന്നയിക്കുന്ന വിരമിച്ച ജീവനക്കാരുടെ വാക്കുകൾ കേട്ടാൽ അവർ സർവീസിൽ ഉണ്ടായിരുന്നപ്പോൾ ഒരു സംഘടനകളിലും പ്രവര്തിക്കാത്തവർ ആണോ, അതോ അന്നത്തെ സംവിധാനങ്ങളോട് ഒരു  വിധത്തിലും ഉള്ള പരാതികൾ ഇല്ലാത്തവർ ആയിരുന്നോ എന്നൊക്കൊ  അത്ഭുതപ്പെട്ടു പോകും .നിലവിൽ സർവീസിൽ തുടരുന്ന ആൾ എന്നാ നിലയിൽ എന്റെ അനുഭവത്തിൽ സംഘടനാ തലപ്പത് പ്രവർത്തിക്കുന്നവർ പക്വതയോടെ തന്നെയാണ് കാര്യങ്ങളെ സമീപിക്കുന്നത്.  നിലവിലുള്ള ജീവനക്കാർ കാര്യക്ഷമത ഉള്ളവരും മേലുദ്യോഗസ്ഥർ കാര്യപ്രപ്തിയുള്ളവരും ദീര്ഘാ വീക്ഷണത്തോടെയും ഇച്ചാ ശക്തിയോടെയും സംവിധാനങ്ങൾ പ്രയോജനപ്പെടുതുന്നവരും തന്നെയാണ്. ഇത് സംഘടനാ നേതാക്കളെയും എന്റെ സഹപ്രവര്തകരെയും മേലുദ്യോഗസ്തരെയും തൃപ്തിപ്പെടുത്താൻ വേണ്ടി ഞാൻ പറയുന്നതല്ല മറിച്ചു എന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ പറയുന്ന അഭിപ്രായം തന്നെയാണ് . അതേസമയം  വസ്തുതകൾ ശരിയാം വണ്ണം കാണാതെ സംഘടനാ നേതാക്കളെയും ജീവനക്കാരെയും മേലുദ്യോഗസ്തരെയും കുറ്റപ്പെടുത്തുന്നത് ദൌര്ഭാഗ്യകരമാണ് ......

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️