2013, ഡിസംബർ 26, വ്യാഴാഴ്‌ച

പ്രതീക്ഷ

ഇന്നലെകൾ മാഞ്ഞു പോയി..
ഇന്നിൻ നിമിഷവും ഓര്മ്മയായി...
നാളെകൾ ഇന്നലെയുടെ പങ്കു പറ്റും ...
അപ്പോഴും നാം നല്ല നാള് തേടും ...

അസ്തമയ അന്ത്യം ഉദയമല്ലൊ.....
പുലർവെട്ടം എന്നും പ്രതീക്ഷയല്ലോ ....

ഇനിയും പിറക്കാത്ത നല്ല നാളെ ......
നാളെ പുലർന്നിടും കാത്തിരിക്കാം........

പ്രിയപ്പെട്ടവര്ക്ക് ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ...........

2013, ഡിസംബർ 21, ശനിയാഴ്‌ച

സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2014

സ്നേഹഗീതം ജനപക്ഷം  ഫിലിം അവാര്‍ഡ്സ്  2014വളരെ വ്യക്തമായും കൂട്ടായ ചര്‍ച്ചകളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തില്‍ എത്തി ചേര്‍ന്ന നിഗമനങ്ങള്‍ ആണ്. പുരസ്കാരങ്ങള്‍ അത് എന്തിന്റെ പേരില്‍ ഉള്ളത് ആയാലും അര്‍ഹതപ്പെട്ട കൈകളില്‍  എത്തിച്ചേരണം എന്നതിന്റെ അടിസ്ഥാനത്തിന്‍ ഞങ്ങള്‍ നടത്തിയ പ്രവര്‍ത്തനത്തില്‍  കേരളത്തിലും, ഇന്ത്യയിലും  മറ്റു വിദേശങ്ങളിലും ഉള്ള മലയാളി സമൂഹം നല്‍കിയ പിന്തുണയും നിര്‍ദേശങ്ങളും വളരെ വലുതാണ്‌. എല്ലാ നിര്ടെശങ്ങള്‍ക്കും  അഭിപ്രായങ്ങള്‍ക്കും ഒരായിരം നന്ദി.... അവാര്‍ഡിന്റെ പൂര്‍ണ്ണ പട്ടിക ചുവടെ ..........

മികച്ച സംവിധായകന്‍ - ജീത്തു ജോസഫ്‌ ( മെമ്മറീസ് , ദൃശ്യം )

മികച്ച ചിത്രം - നടൻ (കമൽ)

മികച്ച രണ്ടാമത്തെ ചിത്രം - അമേൻ ( ലിജോ ജോസ് )

മികച്ച തിരക്കഥ - സഞ്ജയ്‌ ബോബി ( മുംബൈ പോലീസെ )

മികച്ച നടന്‍ - ജയറാം ( നടൻ )

മികച്ച നടി - ശോഭന ( തിര )

മികച്ച രണ്ടാമത്തെ നടന്‍ -  ഇന്ദ്രജിത്ത് ( ഏഴാമത്തെ വരവ്, അമേൻ , ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് )

മികച്ച രണ്ടാമത്തെ നടി -  ആൻ അഗസ്റിൻ ( അര്ടിസ്റ്റ് )

ജനപ്രിയ താരം - പ്രിത്വിരാജ് ( മെമ്മറീസ് , മുംബൈ പോലിസ് )

മികച്ച സഹ നടന്‍ -  ജോയ് മാത്യു ( അമേൻ , സക്കറിയയുടെ ഗർഭിണികൾ, നടൻ, മങ്കി പെൻ )

മികച്ച സഹ നടി -  കെ പി എ സി ലളിത ( നടൻ )

മികച്ച ഗാന രചന -  ഡോക്ടര മധു വാസുദേവ്  ( നടൻ )

മികച്ച സംഗീത സംവിധായകന്‍ - ഔസേപ്പച്ചൻ ( നടൻ )

മികച്ച ഗായകന്‍ -  വിജയ്‌ യേശുദാസ് ( മെമ്മറീസ് ) തിരയും തീരവും .....

മികച്ച ഗായിക -  വൈക്കം വിജയ ലക്ഷ്മി ( നടൻ ) ഒറ്റയ്ക്ക് പാടുന്ന .....

മികച്ച ഗാനം -  മൂളി വരുന്ന ( നടൻ ) തിരയും തീരവും (മെമ്മറീസ് )

ജനപ്രിയ ഗാനം - വാതിൽ ( നേരം ) കണ്മണിയെ ( കളി മണ്ണ് )

മികച്ച ഹാസ്യ താരം -   ശ്രീജിത്ത്‌ രവി ( പുണ്യാളൻ അഗര്ബതീസ് )

മികച്ച പുതുമുഖ  സംവിധാനം  -  രോജിൻ തോമസ്‌ , ഷാനിൽ മുഹമ്മദ്‌ ( ഫിലിപ്പ് ആൻഡ്‌ മങ്കി പെൻ )

ജനപ്രീതിയും കലാമുല്യവും ഉള്ള ചിത്രം -  പുണ്യാളൻ അഗര്ബതീസ്

മികച്ച ചായഗ്രഹകാന്‍ -  അഭിനന്ദൻ രാമാനുജം ( അമേൻ )

മികച്ച എഡിറ്റർ - മഹേഷ്‌ നാരായണൻ ( മുംബൈ പോലിസ് )

മികച്ച പുതുമുഖം -   ധ്യാൻ ശ്രീനിവസ്സൻ ( തിര ) കീര്ത്തി സുരേഷ്  ( ഗീതാഞ്ജലി )

മികച്ച ബാലതാരം - സനൂപ് ( ഫിലിപ്പ് ആൻഡ്‌  മങ്കി പെൻ )

2013, ഡിസംബർ 10, ചൊവ്വാഴ്ച

കിം കി ദുക് നു മുന്നില് മറന്നു പോകുന്നവര ............


സത്യജിത് റെ, മ്രിനാൽ സെൻ, അടൂര ഗോപാലകൃഷ്ണൻ , അരവിന്ദൻ , ശ്യാം ബനഗൽ , ഗൗതം ഘോഷ് , ഷാജി എൻ കരുണ്‍, ടി വി ചന്ദ്രൻ, ജാനു ബറുവ , റിതുപര്ണോ ഘോഷ്, അപരന സെൻ ............ ഇങ്ങനെയുള്ള  ഉജ്ജ്വല പ്രതിഭകൾക്ക് മുന്നില് കിം കി ദുക് ഇന്റെ സ്ഥാനം എത്രയോ താഴെ............ ഒരു താരതമ്യത്തിന് പോലും പ്രസക്തിയില്ല  പിന്നെ എന്തിനു ഈ വർണനകൾ......
1 http://en.wikipedia.org/wiki/Kim_Ki-duk
2 http://en.wikipedia.org/wiki/Satyajit_Ray
3 http://en.wikipedia.org/wiki/Mrinal_Sen
4 http://en.wikipedia.org/wiki/Adoor_Gopalakrishnan
5 http://en.wikipedia.org/wiki/Shyam_Benegal
6 http://en.wikipedia.org/wiki/G._Aravindan
7 http://en.wikipedia.org/wiki/Shaji_N._Karun
8 http://en.wikipedia.org/wiki/Gautam_Ghose
9 http://en.wikipedia.org/wiki/T._V._Chandran
10 http://en.wikipedia.org/wiki/Jahnu_Barua
11 http://en.wikipedia.org/wiki/Rituparno_Ghosh
12 http://en.wikipedia.org/wiki/Aparna_Sen

ചൂലിൽ നിന്ന് തീപ്പെട്ടിയിലേക്കുള്ള ദൂരം..........

ലോകത്ത് ഒരു വ്യക്തിയും മറ്റൊരു വ്യക്തിക്കും , ഒരു പ്രസ്ഥാനവും മറ്റൊരു പ്രസ്ഥാനത്തിനും വെല്ലുവിളി അല്ല സ്വന്തം കടമകളും കര്തവ്വ്യങ്ങളും ഉത്തര വാദിത്ങ്ങളും ശരിയാം വണ്ണം നിര്വ്വഹിക്കുക ആണെങ്കിൽ മാത്രം .  പ്രധാനപ്പെട്ട രണ്ടു കക്ഷികൾ മാത്രം ഉള്ള സംസ്ഥാനങ്ങൾ മാത്രം ആണെങ്കിൽ പോലും ഒരു തിരെഞ്ഞെടുപ്പ് അടുക്കുമ്പോൾ അവർ ജനങ്ങളെ സമീപിക്കുന്നത് എതിര് പാര്ടിയുടെ കോട്ടങ്ങൾ ചൂണ്ടിക്കാട്ടി മാത്രമാകും. ഭരണ പക്ഷത്  ആയാലും പ്രതി പക്ഷത് ആയാലും ഒരു കക്ഷിക്ക് എതിര് പാർട്ടിയുടെ കോട്ടങ്ങൾ പറയുന്നതിന് മുകളില തങ്ങളുടെ സ്ഥാനത് ഇരുന്നു കൊണ്ട് ചെയ്താ നല്ല കാര്യങ്ങളും നേട്ടങ്ങളും ജനങ്ങളോട് ഉറക്കെ പറയാൻ സാധിക്കതിടത്തോളം  , ജനങ്ങൾ അത് ശരിയാണ് എന്ന് ഏറ്റു   പറയാത്തിടത്തോളം  അവർ മറ്റു മാർഗ്ഗങ്ങൾ തേടി പോകും. തങ്ങൾക്കു ഒപ്പമുള്ളവർ തങ്ങളുടെ ആവശ്യങ്ങൾ ഭംഗിയായി നിറവേറ്റി തരുന്നു എന്നുണ്ടെങ്കിൽ ആരും മറ്റൊരു മാര്ഗ്ഗതെ കുറിച്ച് ചിന്തിക്കില്ല . അത് കൊണ്ടാണ് പല ഇടങ്ങളിലും 20 ഉം  25 ഉം വർഷങ്ങൾ ഒരു കക്ഷി തന്നെ ഭരിക്കുന്നത്‌. ഇപ്പോൾ തന്നെ  ഡൽഹിയിലെ ജനങ്ങൾ പ്രതീക്ഷയോടെ ചൂൽ എല്പിചിരിക്കുന്നവർ ചൂലിന്റെ ധര്മ്മം മറന്നു  അത് ഒരു മൂലയിലോ, വാരിയിലോ തിരുകി വച്ചാൽ ഉപയോഗ ശുന്യമായ ചൂൽ ഉള്പ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചുകളയാൻ ജനങ്ങൾ തീപ്പെട്ടികൾ അന്വോഷിച്ചു പോയാലും അതിശയിക്കപ്പെടെണ്ട കാര്യമില്ല........

2013, ഡിസംബർ 8, ഞായറാഴ്‌ച

സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2014

മലയാള സിനിമ നിലവാര തകര്ച്ചയിലേക്ക്.........
2013 ഇൽ പുറത്തിറങ്ങിയ മലയാള ചിത്രങ്ങളിൽ പുരസ്കാരങ്ങൾക്ക് അർഹാതയുള്ളവയെ കണ്ടെത്താനുള്ള യാത്രയിൽ വലിയ നിരാശയാണ് അനുഭവപ്പെട്ടത്. ഏഴു സുന്ദര രാത്രികൾ , ദൃശ്യം തുടങ്ങിയ ക്രിസ്മസ് ചിത്രങ്ങളോടെ 150 മലയാള ചിതര്ങ്ങളാണ് 2013 ഇൽ പുറത്തിറങ്ങുന്നത്. ഇവയിൽ മികച്ച ചിത്രങ്ങളെ തേടി പോയപ്പോൾ വലിയ പ്രയാസം തന്നെ ആയിരുന്നു. കാരണം ചിത്രങ്ങൾ ഉന്നത നിലവാരം പുലര്തിയത് കൊണ്ടല്ല  മറിച്ച്‌ അവയുടെ നിലവാര തകര്ച്ച കാരണം എങ്ങനെ ചിത്രങ്ങൾ ഉള്പ്പെടുതും എന്നാ നിരാശ ആയിരുന്നു.  ഈ 150 ചിത്രങ്ങളില വളരെ പണിപ്പെട്ടു 20 ചിത്രങ്ങൾ ലിസ്റ്റ് ചെയ്തു. ഈ 20 ചിത്രങ്ങൾ പോലും സംവിധാനം , അഭിനയം , തിരക്കഥ തുടങ്ങി ഏതെങ്കിലും ഒരു വിഭാഗത്തിൽ എങ്കിലും മികവു പ്രകടിപ്പിച്ചത് കൊണ്ട് മാത്രമാണ് ഉള്പ്പെട്ടത്‌. എല്ലാ തരത്തിലും നിലവാരം പുലര്തിയ നാലോ അഞ്ചോ ചിത്രങ്ങൾ മാത്രമേ ഉള്ളു എന്നതാണ് സത്യം. ഈ 150 ചിത്രങ്ങളില പകുതിയും പുതുമുഖ സംവിധയകരുടെത് ആയിരുന്നു. എന്നാൽ ഫിലിപ്പ് ആൻഡ്‌ മങ്കി പെൻ ,നേരം പോലുള്ള ചിത്രങ്ങൾ മാത്രമാണ് ഈ 20 ചിത്രങ്ങളുടെ ലിസ്റ്റിൽ ഇടം നേടിയത്.  മിക്ക പുതുമുഖ സംവിടയകരുടെയും ചിത്രങ്ങൾ കള്ളുകുടി , തെറി വിളി, കഞ്ചാവ്  തുടങ്ങി വെറും { വെടി } വഴിപാടുകൾ മാത്രമായി ഒതുങ്ങി പോയി. ഇവ സാമ്പത്തിക വിജയം പോലും നേടിയില്ല എന്നതാണ് പരിതാപകരം. ഒരു പക്ഷെ  മികച്ച ഒന്നോ രണ്ടോ ചിത്രങ്ങളുടെ നിലവാരം ഉയര്തികാട്ടി മലയാള സിനിമ ഉയരങ്ങളിലേക്ക് എന്ന് വിളിച്ചു കൂവുന്നതിനു പകരം എല്ലാ വിധത്തിലും പരാജയമായ 140 ചിത്രങ്ങളുടെ അവസ്ഥയെ കുറിച്ച് ചര്ച്ച ചെയ്യുന്നതായിരിക്കും മലയാള സിനിമയുടെ ഭാവിക്കു നല്ലത്.....
2013 ഇൽ പുറത്തിറങ്ങിയതും എന്നാൽ 2012 ദേശിയ , സംസ്ഥാന പുരസ്കാരങ്ങൾക്ക് പരിഗനൈക്കാത്തതും ആയ ചിത്രങ്ങൾ ആണ് ഇവിടെ കൊടുത്തിട്ടുള്ളത്.
സെല്ലുലോയിദ് , 101 ചോദ്യങ്ങൾ , ഷട്ടർ , അന്നയും റസൂലും തുടങ്ങിയ മികച്ച നിലവാരം പുലര്തിയ ചിത്രങ്ങൾ അത് കൊണ്ടാണ് ലിസ്റ്റിൽ പെടാതെ പോയത്
 മികച്ച മലയാള ചിത്രം , സംവിധയകാൻ  തുടങി എല്ലാ വിഭാഗത്തിൽ പെട്ട പുരസ്കാരങ്ങല്ക്കും നിർദേശങ്ങൾ ക്ഷണിക്കുന്നു. താഴെ കൊടുത്തിട്ടുള്ള ലിസ്റ്റിൽ ഉള്ളവയി നിന്നും , കൂടാതെ  ഈ ലിസ്റ്റിൽ പെടാത്ത യോഗ്യമായ ചിത്രങ്ങൾ എന്ന് നിങ്ങള്ക്ക് തോന്നുനവയിൽ നിന്നും നിർദേശങ്ങൾ ക്ഷണിക്കുന്നു........
1 അമേൻ
2 ഇമാനുവൽ
3 മുംബൈ പോലീസെ
4 ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്
5 5 സുന്ദരികൾ
6 കടൽ കടന്നൊരു മാത്തുക്കുട്ടി
7 മെമ്മറീസ്
8 കളി മണ്ണ്
9 അര്ടിസ്റ്റ്
10 കുഞ്ഞനന്തന്റെ കട
11 ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്
12സക്കറിയയുടെ ഗർഭിണികൾ
13 ഫിലിപ്പ് ആൻഡ്‌ ദി മങ്കി   പെൻ
14 തിര
15 ഗീതാഞ്ജലി
16 നടൻ
17 പുണ്യാളൻ അഗര്ബതീസ്
18 24 നോര്ത്ത് കാതം
19 നീലാകാശം പച്ചക്കടൽ
20 നത്തോലി ഒരു ചെറിയ മീനല്ല
21 നേരം
22 ഏഴു സുന്ദര രാത്രികൾ ( വൈറ്റിങ്ങ്)
23 ദൃശ്യം (വൈറ്റിങ്ങ് )


2013, ഡിസംബർ 5, വ്യാഴാഴ്‌ച

സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2014


നിർദേശങ്ങൾ ക്ഷണിക്കുന്നു..........
2012 ദേശിയ സംസ്ഥാന ചലച്ചിത്ര അവാർഡുകൾക്ക് പരിഗനിക്കപ്പെട്ടതും എന്നാൽ 2013 ഇൽ  റിലീസ് ചെയ്തതുമായ അത്തരം ചിത്രങ്ങൾ ഒഴിവാക്കിയാണ് പുരസ്കാരങ്ങൾ നിർണ്ണയിക്കുന്നത്‌............

മികച്ച ചിത്രം

മികച്ച രണ്ടാമത്തെ ചിത്രം

മികച്ച സംവിധായകന്‍ -

മികച്ച തിരക്കഥ -

മികച്ച നടന്‍ -

മികച്ച നടി -

മികച്ച രണ്ടാമത്തെ നടന്‍ -

മികച്ച രണ്ടാമത്തെ നടി -

മികച്ച സഹ നടന്‍ -

മികച്ച സഹ നടി -


മികച്ച ഗാന രചന -

മികച്ച സംഗീത സംവിധായകന്‍ -

മികച്ച ഗായകന്‍ -

മികച്ച ഗായിക -

മികച്ച ഗാനം -

ജനപ്രിയ ഗാനം -

മികച്ച ഹാസ്യ താരം -

മികച്ച പുതുമുഖ  സംവിധാനം  -

ജനപ്രീതിയും കലാമുല്യവും ഉള്ള ചിത്രം -

മികച്ച ചായഗ്രഹകാന്‍ -

മികച്ച എഡിറ്റൊര്‍ -
 

ജനപ്രിയ താരം - ....

മികച്ച പുതുമുഖം -    



സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️