2009, മേയ് 26, ചൊവ്വാഴ്ച

മഴപെയ്യുകയാണ്

മഴ പൈയ്യുകയാണ്. തെങ്ങോല തലപ്പുകളെ കുളിരണിയിച്ചു കൊണ്ടു മഴ പൈയ്യുകയാണ്. തുറന്നിട്ട ജനല്‍ പാളികള്‍ക്ക്‌ ഇടയിലുടെ മഴയുടെ സൌന്ദര്യം നോക്കി നിന്നപ്പോള്‍ ഓര്‍മ്മകള്‍ ഉണരുകയായി. ഓര്‍മയുടെ ജാലകം തുറക്കുമ്പോള്‍ ബാല്യത്തില്‍ ചെളി വെള്ളത്തില്‍ ചാടി ക്കളിച്ചതും, കളി വഞ്ചികള്‍ ഒഴുക്കിയതും , മഴ നനഞ്ഞു പനി പിടിച്ച കാരണം സ്കൂളില്‍ പോകാന്‍ ആവാതെ വിഴമിച്ചതും ഇന്നലത്തേത് പോലെ തോന്നുന്നു. എനിക്ക് ഒരു സുഹൃത്തിനെ ആദ്യമായി നാഴ്ട്ടപ്പെടുന്നത് ഒരു മഴക്കാലതാണ്. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയം . എന്റെ പ്രിയ കുട്ടുകാരന്‍ ശങ്കരന്‍ നമ്പൂതിരി . എനിക്ക് ആദ്യമായി ഒരു മയില്‍ പീലി തുണ്ട് തന്നത് അവനാണ്. എന്നിട്ട് എന്നോട് പറഞ്ഞു. മാനം കാണിക്കാതെ പുസ്തകത്തില്‍ ഒളിച്ചു വൈക്കണം, മയില്‍ പീലി പ്രസവിക്കും ,അപ്പോള്‍ നിനക്കു ഒരുപാടു മയില്‍‌പീലി കുഞ്ഞുങ്ങളെ കിട്ടും ,അപ്പോള്‍ എനിക്കും ഒരു കുഞ്ഞിനെ തരണം. മാനം കാണിക്കാതെ പുസ്തകതാളില്‍ ഒളിപ്പിച്ച മയില്‍ പീലി മുറിക്കു ഉള്ളില്‍ കയറി തുറന്നു നോക്കും , മയില്‍‌പീലി പ്രസ്സവിച്ചോ എന്നറിയാന്‍. അന്നൊരു മഴക്കാലമായിരുന്നു ശങ്കരന്‍ അന്ന് ക്ലാസ്സില്‍ വന്നില്ല. ഉച്ച ആയപ്പ്പോഴേക്കും മഴയ്ക്ക് ശക്തി കുടി. കുറെ കഴിഞ്ഞപ്പോള്‍ ശന്കരനെയും കൂട്ടി അവന്റെ അച്ഛന്‍ വന്നു. അവനെ കണ്ടപ്പോള്‍ എനിക്ക് സന്തോഷമായി. എന്നാല്‍ ശങ്കരന്റെ അച്ഛന്‍ ടീച്ചറിനോട് പറഞ്ഞതു കേട്ടപ്പോള്‍ വിഴമം തോന്നി. ശങ്കരന്റെ അച്ചന് സ്ഥലം മാറ്റം കിട്ടി . ടി .സി . വാങ്ങി യാത്ര പറയാന്‍ വന്നതാണ്. എടാ ഞാന്‍ പൂവ്വാന് ? എവിടേക്ക് ?അച്ചന് സ്ഥലം മാറ്റം എന്നാലും അച്ചന് ജോലി ഇവിടെ കിട്ടുമ്പോ തിരിച്ചു വരും . പിന്നെ ഒരു കാര്യം മറക്കല്ലേ ഞാന്‍ തന്ന മയില്‍‌പീലി പ്രസ്സവിച്ചോ ഇല്ലങ്കില്‍ മാനം കാണാതെ സൂക്ഷിച്ചു വൈക്കനെ കുഞ്ഞു വിരിയുമ്പോള്‍ ഒന്നു എനിക്കും തരണേ . മഴയത്ത് അച്ഛന്റെ കൈയും പിടിച്ചു സ്കൂളിന്റെ ഗേറ്റ് കടക്കുമ്പോഴും ശങ്കരന്‍ തിരിഞ്ഞു നോക്കി എന്നെ കൈ വീശി കാണിക്കുന്നുണ്ടായിരുന്നു. പിന്നീട് എത്രയോ മഴക്കാലങ്ങള്‍ വന്നിരിക്കുന്നു. അന്ന് എന്നെ പിരിഞ്ഞ ശങ്കരനെ പിന്നെ ഇന്നുവരെ കണ്ടിട്ടില്ല . എവിടെ ആണെന്നറിയില്ല . ശങ്കരന്‍ നമ്പൂതിരി എന്ന് എവിടെ കേട്ടാലും അത് എന്റെ ശങ്കരന്‍ ആയിരിക്കണേ എന്ന് പ്രാര്‍ത്ഥിക്കാറുണ്ട് ,എന്നാലും ഇന്നുവരെയും എന്റെ ശങ്കരനെ എനിക്ക് കണ്ടെത്താനായിട്ടില്ല. ഇന്നീ മഴക്കാലത്തും ഞാന്‍ നിന്നെ കുറിച്ചു ഓര്‍ക്കുന്നു. ഒരു പക്ഷെ നീയും എന്നെ ക്കുറിച്ച് ഓര്‍ക്കുന്നുണ്ടാവും . എന്നെങ്കിലും ഒരു മയില്‍ പീലി കുഞ്ഞിനെയും തേടി നീ വരുമെന്ന പ്രതീക്ഷയില്‍ മാനം കാണിക്കാതെ മയില്‍‌പീലി തുണ്ട് പുസ്തകത്തില്‍ ഒളിപ്പിച്ചു വച്ചു ഓരോ മഴക്കാലവും ഞാന്‍ കാത്തിരിക്കും.

2009, മേയ് 23, ശനിയാഴ്‌ച

പ്രണയത്തിനും അപ്പുറം

പ്രനയിക്കുവാനെനിക്കിഷ്ട്ടം
നഴ്ട്ട പ്രണയത്തിന്‍ വേദനയും ഏറെ ഇഷ്ട്ടം
ഇനിയും നിന്‍ പ്രണയത്തിനായി ഞാനെന്റെ
ഹൃദയത്തിന്‍ വാതില്‍ തുറന്നു വൈക്കാം
പ്രണയത്തിന്‍ ചെംബനീര്‍ പൂവുമായി
നീയെന്റെ അരികില്‍ അണയുന്ന നാളിനായി

സ്നേഹിക്കുവാന്‍ എനിക്കിഷ്ട്ടം
നഷ്ട്ട സൌഹ്രിധന്ങള്‍ തീരാ വേധന മാത്രമായി
ഇനിയുമൊരായിരം സൌഹ്രിധന്ഗല്ക്കയി
എന്‍ മനസ്സിന്റെ ചെപ്പ് തുറന്നു വൈക്കാം
സൌഹ്രിധ പൂക്കള്‍ തന്‍ ചെണ്ടുമായി
നീ എന്റെ അരികില്‍ അണയുന്ന നാളിനായി

ഒരു കൈയില്‍ പ്രണയത്തിന്‍ ചെമ്പനീര്പൂവും
മറുകൈയില്‍ സൌഹ്രിധ പൂച്ചെണ്ടുമായി
അരികില്‍ നീ അണയുന്ന നേരത്ത്
കൈക്കൊല്വതാരെ ഞാന്‍ നിന്‍
പ്രണയമോ സൌത്രിധമോ
സംശയത്തിന്‍ ചെറു അഗ്നിനാലത്തില്‍
പ്രണയത്തിന്‍ ചെന്ബനീര്‍ വാടിക്കരിയുമ്പോള്‍
മരണത്തിലും വാടാതോര സൌത്രിധതിന്‍
പൂച്ചെണ്ട് ഞാനെട്ടെടുതോട്ടെ .



2009, മേയ് 11, തിങ്കളാഴ്‌ച

ഭാഗ്യദേവത മലയാള സിനിമകകൊരു ഷോക്ക്‌ ട്രീത്മെന്റ്റ്‌

പ്രേക്ഷകര്‍ തിയേറ്ററില്‍ വരുന്നില്ല എന്ന് വിലപിക്കുന്നവര്‍ക്ക് ഉള്ള മറുപടിയാണ്‌ ഭാഗ്യദേവത എണ്ണ ചിത്രം . മലയാളി ഏത് നാട്ടില്‍ ജീവിച്ചാലും എത്ര ഉയരങ്ങള്‍ കീഴടക്കിയാലും നഴ്ട്ടപ്പെടുത്താന്‍ തയ്യാറാകാത്ത ഒരു മലയാള മനസ്സുണ്ട് , അത്തരം മലയാള മനസ്സുകളെ തൊട്ടുണര്‍ത്താന്‍ സാധിച്ചതാണ് ഈ ചിത്രത്തിന്റെ വിജയം . ഏറെ നാളുകളായി ചിത്രം പുറത്തിറങ്ങി രണ്ടു നാള്‍ കഴിയുമ്പോള്‍ കാണികളുടെ എണ്ണം കുറയുന്നതായാണ് കണ്ടു വരുന്നതു, എന്നാല്‍ ഭാഗ്യദേവത എന്ന ചിത്രം കാണുന്ന കാണികളുടെ എണ്ണം ഓരോ ദിവസം കഴിയുംതോറും വര്‍ദ്ധിച്ചു വരുന്നതായാണ് കാണുന്നത് . എത്ര ലളിതമായ വിഷയമായാലും കാണികള്‍ക്ക്‌ ഇഷ്ട്ടപ്പെടുന്ന രീതിയില്‍ അവതരിപ്പിക്കുകയനെന്കില്‍ അവര്‍ ചിത്രത്തെ ഏറ്റെടുക്കും എന്നതിന്റെ തെളിവാണ് ഈ ചിത്രത്തിന്റെ വിജയം സൂചിപ്പിക്കുന്നത്. ചെറിയ സംഭവങ്ങളിളുടെ സമകാലിക സമുഹത്തിന്റെ നേര്‍ചിത്രം വരച്ചു കാട്ടാന്‍ ഈ ചിത്രത്തിന് സാധിക്കുന്നുണ്ട്. കു‌ട്ടനാടന്‍ ഗ്രാമത്തിന്റെ നിഷ്കളങ്കതയും മനോഹാരിതയും ശുദ്ധ സംഗീതത്തിന്റെ അകമ്പടിയുമായി ഈ ചിത്രം പ്രേക്ഷക മനസ്സില്‍ നിറയുകയാണ്. ഈ അടുത്ത കാലത്തായി മലയാള സിനിമ ലോകത്തുണ്ടായ സംഭവ വികാസങ്ങള്‍ ലജ്ജാകരമാണ് . സിമയായാലും സാഹിത്യമായാലും മറ്റേതൊരു കല ആയാലും ഇത്തരം വേര്‍തിരിവുകള്‍ അതിന്റെ വളര്‍ച്ചയെ മുരടിപ്പിക്കുവനെ വഴി ഒരുക്കു. സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ ഇത്തരം അന്തര്‍ നാടകങ്ങള്‍ ഇഷ്ടപ്പെടുന്നില്ല .ഇത്തരം പടലപ്പിണക്കങ്ങള്‍ മാറ്റി വച്ചു പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന വിധത്തിലുള്ള സിനിമകള്‍ ചെയ്തു മലയാള സിനിമയുടെ വസന്ത കാലത്തിലേക്ക് ഇനിയും മലയാളിത്തമുള്ള കഥകള്‍ ഉണ്ടാവട്ടെ. ഭാഗ്യദേവത പോലുള്ള ചിത്രങ്ങള്‍ക്ക് ഇനിയും കാണികളുടെ എണ്ണം വര്ധിച്ചുകൊണ്ടേ ഇരിക്കും. അര്‍ഹതപ്പീട്ട വിജയം നിഷേടിക്കുന്നവരല്ല മലയാളി പ്രേഷകര്‍ , എന്നാല്‍ അവര്‍ ആഗ്രഹിക്കുന്നത്‌ നല്‍കാനുള്ള ബാധ്യത മലയാള സിനിമാക്കുമുണ്ട്.

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...